നിനക്കായ്‌.....🥀: ഭാഗം 6

ninakkay

എഴുത്തുകാരി: SHALU

അവന്റെ കാമ കണ്ണുകൾ കൊണ്ട് അവളെ ആകെമാനം ഉയിഞ്ഞു നോക്കി.... മാറിനു മറയായ ഷാൾ ബെഡിലേക്ക് വലിച്ചെറിഞ്ഞു..... പതിയെ ശബ്ദം ഉണ്ടാക്കാതെ റൂമിൽ നിന്നും ഇറങ്ങി സ്റ്റയർ കയറി അഭിയുടെ റൂമിലേക്ക് നടന്നു..... എന്നാ അവളെ കാമത്തോടെ നോക്കുന്നവന്റെ സാനിദ്യം അവൾക് ഉറക്കത്തിൽ പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല...... ബെഡിൽ കിടത്തി ഒന്നും അറിയാതെ കിടന്നുറങ്ങുന്ന ഐഷുവിനെ നോക്കി പുച്ഛത്താൽ മുഖം കോട്ടി അവൾക്കടുത്തേക്ക് മുഖം അടുപ്പിച്ചു.... ഒന്നും അറിഞ്ഞില്ല ഒരുപക്ഷെ ഉണർന്നില്ലേൽ അവള്ടെ ജീവിതം നഷ്ട്ടമാകുമെന്ന് പോലും അവൾ അറിഞ്ഞില്ല..... അവള്ടെ മുഖത്തിലേക്ക് അവന്റെ ചൂടുനിശ്വാസം തട്ടിയതും പെട്ടൊന്ന് പിടയുന്ന കണ്ണുകളും വെറുപ്പോടെ നോക്കുന്ന കണ്ണുകളും തുറന്നില്ല.... മുഖം മുഴുവനും കണ്ണോടിച്ചുകൊണ്ട് അവള്ടെ കഴുത്തിലേക്ക് മുഖം പൂയ്ത്തി..... ഒന്ന് പിടഞ്ഞുകൊണ്ടവൾ തിരിഞ്ഞു കിടന്നു..... റോസ് കളർ ട്ടോപ്പിൽ അവള്ടെ വെളുത്ത ശരീരഭംഗി ഉദിച്ചുകാണുന്നുണ്ടായിരുന്നു..... അവന്റെ കൈ ട്ടോപ്പിൽ പിടി ഇടുക്കിയതും അത് വലിക്കാൻ തുടങ്ങിയതിന് മുമ്പ് തന്നെ അവന്റെ ഫോൺ റിങ് ചെയ്തിരുന്നു..... "" ഓഹ്..... നാശം ഈ പാതിരാത്രി നേരം ആരാണാവോ വിളിക്കുന്നെ "" കലിയിളകിയ അബി ഫോണിലേക്ക് നോട്ടം പതിപ്പിച്ചു.....

" വിഷ്‌ണു സാർ " അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... "" ഈ നേരത്ത് ഇതെന്തിനാവോ വിളിക്കുന്നെ "" കാൾ എടുക്കുന്നതിനു മുമ്പ് തന്നെ അത് ഓഫ്‌ ആയിരുന്നു.... പിന്നെ തിരിച്ചു വിളിക്കാമെന്ന് കരുതി ഓൺ ലാമ്പ് ടേബിളിൽ വെച്ച് ഐഷുവിന്റെ അടുത്തേക്ക് തിരിഞ്ഞു... ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഐഷു കണ്ണുകൾ പതിയെ തുറന്നത്... ചുറ്റും ലാമ്പ് വെളിച്ചം മാത്രം പ്രകാശിക്കുന്നു... പെട്ടൊന്ന് അവൾ ഞെട്ടി എഴുന്നേറ്റു.... ഇത് അഭിയുടെ റൂം അല്ലേ പിന്നെ ഞാൻ എങ്ങനെ ഇവിടെ.... ഉഷച്ചേച്ചിടെ കൂടെ അല്ലേ ഞാൻ കിടന്നെ "" സ്വയം വെപ്രാളത്തോടെ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി..... അബിയെ കാണെ അവള്ടെ നെറ്റി ചുളിഞ്ഞു... കഴുത്തിലെ ടോപ്പ് കുറച്ച് ഇറങ്ങിയത് കാണെ അവൾ പെട്ടൊന്ന് ബെഡിൽ നിന്നും ചാടി ഇറങ്ങി.... ഞാൻ എന്താ ഇവിടെ..... " നെറ്റി ചുളിച്ചവൾ അവനെ നോക്കി ചോദിച്ചു അത്.... പിന്നെ.... ഗൗരി ഇല്ലാത്തത് കൊണ്ട് നിന്നെ കൂടെ കിട___ ""ബാക്കി പറഞ്ഞു തീർക്കാനുള്ള ക്യാപ്‌ പോലും കൊടുക്കാതെ അവള്ടെ കൈകൾ അവന്റെ കരണം പുകച്ചു.... അവൾക്ക് അപ്പൊത്തന്നെ എല്ലാം തെളിഞ്ഞിരുന്നു....

അബി ആണ് റൂമിലേക്ക് കൊണ്ട് വന്നതെന്നും അവൾക് മനസ്സിലായി.... ഒരു പക്ഷെ ആ ഫോൺ റിങ് ചെയ്തില്ലേൽ എന്റെ ജീവിതം ""അവൾക് ആലോചിക്കാനേ തോന്നിയില്ല "" ആ കാൾ ചെയ്ത വ്യക്തിക്ക് ദൈവാനുഗ്രഹം ഉണ്ടാകും ..... ഒരു പക്ഷെ എന്റെ ജീവൻ നിലനിൽക്കാൻ കാരണവും അദ്ദേഹം ആണ്.... എന്റെ സമ്മദം പോലും ഇല്ലാതെ എന്റെ ശരീരത്തിൽ തൊടാൻ എങ്ങനെ തോന്നി....."" ഓർക്കുംതോറും തൊലി ഉരുകുന്നത് പോലെ തോന്നി.... അബിയെ പച്ചക്ക് ചുട്ടെരിയാൻ ഉള്ള കനൽ അവളിൽ ആളികത്തി..... ഞാൻ പറഞ്ഞോ എനിക്ക് നിങ്ങളുടെ കൂടെ കിടക്കാൻ താല്പര്യം ഉണ്ടെന്ന് ""ഐഷു പൊട്ടിത്തെറിച്ചു പോയി... ആദ്യം ഒന്ന് പകച്ചു പോയെങ്കിലും അത് മനപ്പൂർവം മറച്ചുവെച്ച് അവൻ അവളോട് ശബ്ദം ഉയർത്തി.... എന്റെ ഭാര്യ പിന്നെ എന്റെ കൂടെ അല്ലേ കിടക്കാ "" അവനിൽ പുച്ഛം നിറഞ്ഞു ഓഹ്.... ഭാര്യ അല്ലേ..... എന്നെ ആണോ ഉദേശിച്ചേ അതോ ഗൗരിയേയോ ""അവന്റെ മുഖത്തേക്ക് നോക്കി പരിഹാസത്തിൽ ചോദിച്ചു നിർത്തി "" നീയും ഗൗരിയും എന്റെ ഭാര്യയാ "" ഓഹ് എന്നിട്ട് എന്താണാവോ ഗൗരിയുടെ കൂടെ എന്നേയും ഈ റൂമിൽ കിടത്താത്തത് "" അവളിൽ പുച്ഛം നിറഞ്ഞു തുളുമ്പി അത് പിന്നെ....... " അവന്റെ ശബ്ദം മുറിഞ്ഞ് പോയി "" എന്താ.... ഉത്തരം ഇല്ലേ.... ""

ഗൗരിയെ സ്നേഹിക്കുന്നത് പോലെ ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട് ""അബി "" ആണോ....! എന്നിട്ട് എന്താണാവോ ഇതുവരെ ഇതെന്നോട് പറയാഞ്ഞേ "" "" എനിക്കൊരു അവസരം കിട്ടിയില്ല ഐച്ചു പറയാൻ "' വളരെ സൗമ്യമായി പറയുന്ന അബിയെ കാണെ അവള്ടെ നിയന്ത്രണം നഷ്ട്ടപെടുന്നത് പോലെ തോന്നി... അവന്റെ കാൽപാതം ചലിച്ചു തുടങ്ങി ഐഷുവിന്റെ അരികിലേക്ക്.... അവന്റെ കൈ അവള്ടെ ചുമലിൽ തട്ടിയതും അവൾ ദേഷ്യത്തോടെ കൈത്തട്ടി മാറ്റി അലറി തൊട്ട് പോകരുതെന്നെ "" അവള്ടെ ശബ്ദം റൂമിൽ പ്രതിപതിച്ചു കേട്ടു.... ആരാ എന്റെ സമ്മദം ഇല്ലാതെ എന്നെ ഈ റൂമിലേക്ക് കൊണ്ട് വരാൻ പറഞ്ഞെ എന്നെ തൊടാൻ നിങ്ങൾക് ആരാ അവകാശം തന്നെ.... ഈ താലിയുടെ ബന്ധത്തിൽ ആണ് എങ്കിൽ അതങ്ങ് അഴിച്ച് മാറ്റാം ""അവള്ടെ ശബ്ദം ഉയർന്നു കേട്ടു.... അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു ഇത്രയും കാലം സ്നേഹിച്ചു നടന്നവനെ എന്നെന്നേക്കുമായി പിയുതെറിഞ്ഞതിനുള്ള തെളിവ്. നീ എന്താ ഈ പറയുന്നേ ഐച്ചു.... ഈ താലി ഞാൻ കെട്ടിയതല്ലേ ഞാൻ നിന്റെ ഭർത്താവ് അല്ലേ എന്റെ മുന്നിൽ വെച്ച് നിനക്കെങ്ങനെ പറയാൻ തോന്നി ""അവൻ ഐഷുവിനെ നോക്കി നേർമമായി പറഞ്ഞു ""

"" ഓഹ് അങ്ങനെ ആണോ ഞാൻ നിങ്ങളുടെ ഭാര്യ ആയിരുന്നു എങ്കിൽ എന്റെ കൈ നിങ്ങളുടെ മുഖത്ത് പതിയില്ലായിരുന്നു .... പിന്നെ നിങ്ങൾടെ ഈ മാന്യമായ സംസാരം ഒന്നും എന്റെ അടുത്ത് ചിലവാകില്ല ഗൗരി ഇല്ലാത്തോണ്ട് ഉറക്കം വരുന്നുണ്ടാകില്ലല്ലേ അതുകൊണ്ട് ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..... പിന്നെ നിങ്ങളുടെ ആ തള്ളയോട് പറയണേ.... എന്റെ അമ്മയ്ക്ക് നിങ്ങളുടെ അമ്മയുടെ സ്വഭാവം അല്ലെന്ന്..... പിന്നെ ഒരുകാര്യം കൂടി എനിക്ക് എപ്പോ വേണമെങ്കിലും എന്റെ വീട്ടിൽ കയറി ചെല്ലാം ഞാൻ മനപ്പൂർവം ഇവിടെ നിന്നും ഇറങ്ങി പോവാത്തതാ നിന്റെ ഈ അഹങ്കാരം കുറച്ച് കൂടി കണ്ട് നിൽക്കാൻ വല്ലാത്തൊരു മോഹം "" അവനെ നോക്കി പരിഹാസം വാക്കുകളിൽ പറഞ്ഞു നിർത്തുമ്പോ അവൾക് എന്തെന്നില്ലാത്ത ആശ്വാസം ഉണ്ടായിരുന്നു... അവള്ടെ സംസാരം കേട്ട് ഒരു പരിധി വരെ ദേഷ്യം നിയന്ത്രിച്ചു നിർത്തി..... വീണ്ടും അവള്ടെ വാക്കുകൾ പരിധി വിട്ടതും അവൻ കൈകൾ ഉയർത്തിയതും അവൾ അവന്റെ കൈകളിൽ പിടുത്തമിട്ടിരുന്നു.... എന്നെ അടിക്കാൻ നിനക്ക് ഒരു യോഗ്യതയും ഇല്ല mr അഭിരാജ്...... ""അവന്റെ കൈകളിൽ നിന്നും വെറുപ്പോടെ കൈകൾ മോചിപ്പിച്ചവൾ അലറി..... പെട്ടൊന്ന് ഡോർ തുറന്നവൾ പുറത്തേക്കിറങ്ങി വാതിൽ കൊട്ടിയടച്ചു.....

എന്തിന്നില്ലാത്ത ദേഷ്യം അവൾക് വന്ന് തുടങ്ങി.... വിഷ്ണു വിളിച്ചില്ലായിരുന്നു എങ്കിൽ അവള് എന്നിൽ ലയിക്കുമായിരുന്നു ""എന്തെന്നില്ലാത്ത ദേഷ്യം അബിക്ക് വിഷ്ണുവിനോട് തോന്നി തുടങ്ങി നിന്റെ എല്ലാ അഹങ്കാരവും ഒരൊറ്റ രാത്രി കൊണ്ട് തീർക്കാൻ പറ്റുമായിരുന്നു.... എന്തായാലും ഈ അബി ഒരു കാര്യത്തിന് ഇറങ്ങിതിരിച്ചിട്ടുണ്ടെൽ അത് പൂർത്തീകരിക്കാതെ ഈ അബി പിന്മാറില്ല......"" അവനിൽ പുച്ഛം നിറഞ്ഞു എങ്കിലും ഐഷുവിനെ മിസ്സായത് കൊണ്ട് അവനിൽ അതിരില്ലാത്ത ദേഷ്യം തളംകെട്ടിനിന്നിരുന്നു.... ഒരു നിമിഷം എഴുന്നേൽക്കാൻ വൈകിയിരുന്നെങ്കിൽ ദൈവമേ എന്നെ ആ ................. പന്ന എന്തേലും ചെയ്യില്ലായിരുന്നോ ""

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ലായിരുന്നു..... എന്തേലും തക്കം നോക്കി വന്നാലോ ""അവളിൽ ഭയം കമിഞ്ഞു കൂടി ബെഡിൽ നിന്നും ഇറങ്ങി വിരിപ്പിൽ കിടക്കുന്ന ഉഷച്ചേച്ചിടെ അടുത്തേക്ക് പോയി അവൾ അവരെ കെട്ടിപിടിച്ചു കിടന്നു.... ഐഷുന്റെ സാനിധ്യം മനസ്സിലാക്കിയ ചേച്ചി അവളെയും കെട്ടിപിടിച്ചു ഉറങ്ങി...  പതിവിലും നേരം വൈകിയായിരുന്നു ഐഷു എണീറ്റത്.... ഇന്നലെ ശെരിക്ക് ഉറങ്ങാൻ കഴിയാത്തതുകൊണ്ട് അവളിൽ ഒരുന്മേഷം ഇല്ലായിരുന്നു..... കിച്ചണിൽ പോയി ഉഷച്ചേച്ചിടെ കൂടെ കുറച്ച് പണികൾ ഒക്കെ ചെയ്ത് സമയം നീക്കി..... "* അയ്യോ..... അമ്മേ....."* ഗൗരിയുടെ അലർച്ച കേൾക്കെ റൂമിൽ നിന്നും ലളിതയും അബിയും ഒക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.... ഐഷുവും എന്താണെന്ന് അറിയാൻ വേണ്ടി ഹാളിലേക്ക് ഓടി സ്റ്റയറിന് തായേയായി നടുവിനും കൈവെച്ച് നിലത്ത് കിടന്ന് അലറുന്ന ഗൗരിയെ കാണെ ഐഷുവിന് ചിരി പൊട്ടിവന്നു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story