നിനക്കായ്‌.....🥀: ഭാഗം 7

ninakkay

എഴുത്തുകാരി: SHALU

"* അയ്യോ..... അമ്മേ....."* ഗൗരിയുടെ അലർച്ച കേൾക്കെ റൂമിൽ നിന്നും ലളിതയും അബിയും ഒക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.... ഐഷുവും എന്താണെന്ന് അറിയാൻ വേണ്ടി ഹാളിലേക്ക് ഓടി സ്റ്റയറിന് തായേയായി നടുവിനും കൈവെച്ച് നിലത്ത് കിടന്ന് അലറുന്ന ഗൗരിയെ കാണെ ഐഷുവിന് ചിരി പൊട്ടിവന്നു...... എന്താ മോളേ എന്ത് പറ്റി...., ""വെപ്രാളപെട്ടുകൊണ്ട് ലളിത ഓടി വന്നു ഗൗരി...... "" നിലത്ത് നിന്നും പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അബി അവളെ നോക്കി നിന്നു.... "" അയ്യോ.... അമ്മേ നടുഒടിഞ്ഞേന്നാ തോന്നുന്നേ ..... "" നീ എങ്ങനെയാ മോളേ വീണേ.... ""ലളിത കാൽ തെന്നിയതാ "" ഊരക്കും കൈകൊടുത്തവൾ സങ്കടത്തോടെ പറഞ്ഞു അല്ല ഗൗരി നീ എങ്ങനെയാ വന്നേ.... ""അബി "" അച്ഛന്റെ കൂടെ വന്നതാ... അവർ മേമന്റെ വീട്ടിലേക്ക് പോവാ പോകുന്ന വഴിയിൽ എന്നെ ഇവിടെ ഇറക്കിയതാ "" Haa എന്ന മോൾ ഇവിടെ ഇരിക്ക്..... ഡീ ഐശ്വര്യ ഇവൾക്ക് കുടിക്കാൻ എന്തേലും എടുത്തിട്ട് വാ "" കടുപ്പത്തോടെ ഐഷുവിന്റെ മുഖത്തേക്ക് നോക്കിയവർ പറഞ്ഞു അഭിയുടെ ചുണ്ടിലെ പുച്ഛം തെളിഞ്ഞു വന്നു....

മറുതൊന്നും മിണ്ടാതെ തലയും തായ്ത്തി കിച്ചണിലേക്ക് നടന്നു.... ജൂസുമായി ഗൗരിയുടെ അടുത്തേക്ക് ചെന്നപ്പോ കണ്ടത് അവളെയും കയ്യിൽ കോരിയെടുത്തു നിൽക്കുന്ന അബിയെ ആണ്.... കരയാൻ തോന്നി.... മനസ്സിൽ വേറിട്ടൊരു വികാരം.... തന്നെക്കാൾ ഏറെ ജീവന് തുല്യം സ്നേഹിച്ചവൻ ഇന്ന് മറ്റൊരുവളെ പൊക്കിയെടുത്തത് കണ്ട് അവള്ടെ ഉള്ളം പാളിപിടഞ്ഞു പോയി..... "" ജൂ..... ജൂസ് "" തന്നിലേക്ക് ഉറ്റു നോക്കുന്ന ഗൗരിയെയും പുച്ഛത്താൽ നിൽക്കുന്ന അഭിയെയും നോക്കി ഐഷു പറഞ്ഞു.... ഓഹ്.... എത്ര നേരമായെടി നിന്നോട് ജൂസ് കൊണ്ട് വരാൻ പറഞ്ഞിട്ട് എന്നിട്ട് ഇപ്പോഴാണോ കൊണ്ട് വരുന്നേ "" ലളിത ഐഷുവിന് നേരെ കുരച്ചു ചാടി "" ഞാൻ പറഞ്ഞില്ലേ അമ്മേ ഇവളെ ഒക്കെ പറഞ്ഞ് വിട്ടിട്ട് വേറെ ആരേലും ജോലിക്ക് നോക്ക് "" അഭിയുടെ കഴുത്തിലൂടെ കയ്യിട്ട് അവനിലേക് പറ്റിച്ചേർന്നുകൊണ്ട് ഗൗരി ഐഷുവിനെ നോക്കി പരിഹാസത്തോടെ പറഞ്ഞു.... മറുത്തൊരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല സ്വന്തം അമ്മയെ പോലെ കരുതിയതാ അല്ല അമ്മ തന്നെയാ അവരോട് എങ്ങനെ ഞാൻ ശബ്ദം ഉയർത്തി സംസാരിക്കും ....

"" അസത്ത്..... മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ....ഓന്തിന്റെ സ്വഭാവമാ "" അത് നിങ്ങളുടെ മോന്ക്കാ "" ലളിത പറഞ്ഞു കഴിഞ്ഞതും ഐഷു അവരെ നോക്കി വെറുപ്പോടെ പറഞ്ഞു അബിയിലും ലളിതയിലും ചെറിയൊരു പതർച്ച വന്ന്‌ തുടങ്ങി.... എന്നാൽ ഐഷുവിനെ തന്നെ ദേഷ്യത്തോടെ നോക്കുനിൽക്കുന്ന ഗൗരിയെ കാണെ അവരുടെ മുഖം മാറി.... "" നീ എന്താടി എരണം കെട്ടവളെ എന്റെ മോനെ പറഞ്ഞെ "" വേഗത്തിൽ കാറ്റുപോലെ അവരുടെ കൈകൾ ഐഷുവിന്റെ മുഖത്ത് പതിഞ്ഞു പെട്ടൊന്ന് ആയത് കൊണ്ട് തന്നെ ഐഷുവിനത് തടുക്കാൻ കഴിഞ്ഞില്ല..... അടിയുടെ വേഗതയിൽ അവള്ടെ മുഖം ചെരിഞ്ഞു.... ഗൗരിയുടെ മുഖം വിടർന്നു.... അഭിയുടെ മുഖം പതിനാലാം രാവുധിച്ചത് പോലെ തിളങ്ങി .... നിനക്ക് അങ്ങനെ തന്നെ വേണമെടി #$#₹%&& മോളേ.... "" മനസ്സിലെ ദേഷ്യത്തിൽ പല്ലുകൾ കടിച്ചവൻ മൊഴിഞ്ഞു... ഇപ്പോഴാ അമ്മ ശെരിക്കൊരു അമ്മ ആയത് "" ഗൗരി ലളിതയെ നോക്കി ചിരിയോടെ പറഞ്ഞു എന്നാൽ പെട്ടൊന്ന് ഗൗരിയുടെ അടുത്ത് നിന്നും ശക്തിയിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടതും ഗൗരി ഞെട്ടലോടെ ലളിതയിൽ നിന്നും നോട്ടം മാറ്റി തല ഉയർത്തി നോക്കി ..... ചുവന്ന കണ്ണുകളോടെ അബിയെ നോക്കി നിൽക്കുന്ന ഐഷുവിനെ കാണെ അവള്ടെ കണ്ണുകൾ പേടിയോടെ വിടർന്നുപോയി...

എന്നാൽ പകപ്പോടെ കവിളിൽ കൈവെച്ചവൻ അവളെ നോക്കി.... ട്ടെ..... "* അയ്യോ.... ഗൗരിയുടെ നിലവിളി കേൾക്കെ ഉള്ളിലെ ദേഷ്യം കടിച്ചമർത്തി അടിയിലേക്ക് നോക്കി.... നിലത്ത് നിന്നും പിടയുന്ന ഗൗരിയെ കാണെ അബി അവളെ കോരിയെടുത്തു.... ലളിതയും അവരുടെ അടുത്തെത്തി .... നേരത്തെയും ഇത്പോലെ എന്റെ കൈകളിൽ ആയിരുന്നില്ലേ ഗൗരി.... ഐഷു അടിച്ച വേദന കാരണം കവിളിൽ കൈവെച്ചതല്ലേ "" അബി ഗൗരിയെ ഉറ്റുനോക്കി ചിന്തിച്ചു മോനെ ഇനിയെന്ത് നോക്കി നിൽക്കാ ഇവളെ കൊണ്ട് പോയി റൂമിൽ കിടത്ത് ഞാൻ ഊരമേ തേക്കാൻ മരുന്ന് എടുത്തിട്ട് വരാം "" അതും പറഞ്ഞ് ലളിത റൂമിലേക്ക് തൃതിയിൽ നടന്നു.... നിനക്ക് ഞാൻ തരാടി "" പല്ല് കടിച്ചവൻ ഐഷു കേൾക്കാൻ പാകത്തിന് പറഞ്ഞു കൊടുത്തു.... ഓഹ് ഇരു കൈ നീട്ടി സ്വീകരിക്കാൻ ഞാനും തയ്യാറാ..... "" സ്റ്റയർ കയറി പോകുന്ന അബിയെ നോക്കി പുച്ഛത്താൽ മൊഴിഞ്ഞവൾ കിച്ചണിലേക്ക് നടന്നു.... @@@@@@@@@@ "" ഗൗരി.... വേദനിക്കുന്നുണ്ടോ "" ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.... നിങ്ങൾ കാരണമാ ഞാനും രണ്ടാം പ്രാവശ്യം നിലത്ത് വീണേ " ഗൗരി "" അത് ഞാൻ പെട്ടൊന്ന്.... നീ ക്ഷമിക്കേടി പെണ്ണേ "" അവളെ വലിച്ച് നെഞ്ചിലേക്കടുപ്പിച്ചു അബി മയത്തിൽ പറഞ്ഞു.... നിങ്ങൾക് അവൾക്കിട്ട് തിരിച്ചൊന്ന് പൊട്ടിച്ചൂടെ ....

അല്ലേൽ അവളെ വീട്ടീന്ന് പുറത്താക്കിക്കൂടെ "" അബി ഒന്നും മിണ്ടിയില്ല.... എന്നാലും ഐഷുവിനോട് അവന്റെ ഉള്ളിൽ ദേഷ്യം മിന്നി. എന്താ ഒന്നും മിണ്ടാത്തെ അബിയേട്ട.... നിങ്ങളുടെ ഈ മൗനം കണ്ടാൽ തോന്നും നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്ന്... "" ഗൗരി നീ എന്താ ഈ പറയുന്നേ ഗൗരി ഞങ്ങൾ തമ്മിൽ എങ്ങനെയാ ഇഷ്ടപ്പെടാ ""ഉള്ളിലെ പരിഭ്രാന്തി മറച്ചുവെച്ചവൻ ചിരിയോടെ പറഞ്ഞൂ ഞാൻ ഒരു ഊഹം പറഞ്ഞതല്ലേ നിങ്ങൾത് കാര്യമാക്കിയോ "" ഗൗരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചവൻ നെഞ്ചിൽ പറ്റി കിടക്കുന്ന മുഖം ഉയർത്തി മൂർത്താവിൽ അമർത്തി ചുംബിച്ചു... അവള്ടെ കണ്ണുകൾ അവന്റെ കണ്ണിൽ കുടുങ്ങി നിന്നു.... പരസ്പരം അകലം കുറഞ്ഞു... മുഖം ചെരിച്ചവൻ അവള്ടെ ആദരത്തിലേക്ക് ചേക്കേറാൻ നിന്നതും പെട്ടൊന്ന് ഡോർ അടയുന്ന ശബ്ദം കേൾക്കെ രണ്ടാളും ഞെട്ടി.... കലിപ്പോടെ ഡോറിൻ ഭാഗത്ത്‌ നോക്കിയതും കയ്യിൽ ക്ലാസും പിടിച്ച് അബിയെ തന്നെ കണ്ണീരോടെ നോക്കുന്ന ഐഷുവിനെ കാണെ അവന്റെ മുഖം കോട്ടി വന്നു.... ഡീീ..... നിനക്ക് ഡോർ തട്ടിയിട്ട് വന്നൂടെ...

നാശം പിടിക്കാൻ അതെങ്ങനെയാ അമ്മ പറഞ്ഞത് പോലെ കണ്ട ചെക്കന്മാരെ മുഖതല്ലേ കണ്ണ് "" ഗൗരി ഇറങ്ങി പോടി..... ''" അബി അലറിയതും കയ്യിൽ ക്ലാസ്സ്‌ തൃതിയിൽ അവിടെ വെച്ച് ഡോർ തുറന്നിറങ്ങി.... റൂമിലെ ദൃശ്യങ്ങൾ മനസ്സിലേക്കോടി എത്തിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ച് സ്റ്റയർ ഇറങ്ങി.... ഡീ..... നീ ഗൗരിമോൾക്ക് വെള്ളം കൊടുത്തോ "" അത് പറയുമ്പോ അവരുടെ മുഖത്ത് എന്താല്ലാമോ നടന്ന സന്തോഷം തെളിയുന്നുണ്ടായിരുന്നു.... "* ഗൗരിമോൾ മാത്രെ റൂമിൽ കാണു.... അബി നേരത്തെ പുറത്തേക്ക് പോകുന്നത് കണ്ടു അതുകൊണ്ട് ഈ ചൂടുവെള്ളം പെട്ടൊന്ന് ഗൗരിക്ക് കൊണ്ട് കൊടുത്തിട്ട് വാ ""*ലളിത പറഞ്ഞത് അവള്ടെ മനസ്സിലേക്ക് ഓടിയെത്തി എനിക്ക് മനപ്പൂർവം പണി തന്നതാണല്ലേ "" ഐഷുവിന്റെ ഉള്ള തുടിച്ചു കൊടുത്തു.... "" പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് കൊണ്ട് അവൾ എന്താല്ലാമോ മനസ്സിൽ ഉറപ്പിച്ച് കിച്ചണിലേക്ക് നടന്നു ഇവൾക്കെന്താ ഏട്ടാ തീരെ ബുദ്ധിയില്ലേ.... ഒരു ഭാര്യയും ഭർത്താവും ഉള്ള റൂമിലേക്ക് ഒന്ന് ഡോറിൽ പോലും തട്ടാതെ കയറി വരാൻ " എനിക്കെങ്ങനെ അറിയാനാ എന്റെ ഗൗരി കുട്ടി... അവള്ടെ സ്വഭാവം ഒന്നും എനിക്കത്ര പിടിക്കില്ല "" കറുവോടെ പറഞ്ഞവൻ അവള്ടെ കഴുത്തിലേക്ക് മുഖം പൂയ്ത്തി.... ഇപ്പോഴും വേദനിക്കുന്നുണ്ടോ നിനക്ക് "'

അവള്ടെ പുറം തലോടികൊണ്ടവൻ ചോദിച്ചു ഇല്ല അബിയേട്ടാ എന്ത് വേദനയൊക്കെ പോയി "" ചിരിയോടെ പറഞ്ഞവൾ അവന്റെ ചുണ്ടിലേക്ക് ചേക്കേറി പരസ്പരം അവർ ഓരോന്നിലും മത്സരിച്ചു കൊണ്ടെയിരുന്നു അവന്റെ കൈകൾ ദിശമാറി സഞ്ചരിച്ചു തുടങ്ങി.... ഇതുവരെ മനസ്സിൽ കൊണ്ട് നടന്ന പ്രാണനെ വേരോടെ പിഴുതെറിഞ്ഞു കഴുത്തിലെ താലി വെറുപ്പോടെ മുഖത്തേക്ക് വലിച്ചെറിയുന്ന കാലം അതികം വിദൂരത്തല്ലെന്ന് മനസ്സിലാക്കാതെ അബി ഗൗരിയിൽ മുഴുകി പോയിരുന്നു ....  ദിവസങ്ങൾ കടന്ന് പോകവേ ലളിതയും അബിയും അവളെ വേദനിപ്പിക്കാൻ കഴിയുന്നതും ശ്രമിച്ചു കൊണ്ടേയിരുന്നു.... ഗൗരിയെ മുന്നിൽ നിന്ന് അഭിയുടെ കൈകൾ ഐഷുവിന്റെ കവിളിൽ രണ്ടുമൂന്നു തവണ പതിഞ്ഞിരുന്നു എന്നാലും എല്ലാം സഹിച്ചവൾ മിണ്ടാതെ നിൽക്കും.... അവള്ടെ മനസ്സിൽ ഉള്ളതൊന്നും ആരും അറിഞ്ഞില്ല അവൾ അറിയിക്കാനും ശ്രമിച്ചില്ല.... എത്ര വഴക്ക് പറഞാലും അവള്ടെ മുഖത്ത് പുച്ഛം നിറഞ്ഞു നിൽക്കുന്നത് കാരണം ആണ് ലളിതക്കും അഭിക്കും കൂടുതൽ ദേഷ്യം തോന്നാൻ കാരണം.... മോളെ എന്തിനാ അവരുടെ ആട്ടും തുപ്പും കേട്ടിവിടെ തന്നെ നിൽക്കുന്നെ മോളേ സ്വീകരിക്കാൻ അച്ഛനും അമ്മയും ഒക്കെ ഇല്ലേ.... "" ഉഷച്ചേച്ചി അതൊന്നും കുഴപ്പമില്ല ചേച്ചി.....

അവർക്ക് കഴിയുന്ന പരമാവധി എന്നെ വേദനിപ്പിക്കേട്ടേന്ന്.... അവർക്കുള്ള തിരിച്ചടി സ്വന്തം മോളേ പോലെ തലയിൽ കയറ്റി വെച്ച് നടക്കുന്ന ഗൗരിയിൽ നിന്ന് തന്നെ കിട്ടുമെന്ന് 💯ഉറപ്പുള്ളത് കൊണ്ടാ അവരുടെ അടിയൊക്കെ താങ്ങാനുള്ള ശേഷി ദൈവം എനിക്ക് തന്നെ "" ഉറച്ച വാക്കോടെ അവൾ പറഞ്ഞു ഉഷച്ചേച്ചിയിൽ അവള്ടെ വാക്കുകൾ നേരിയ ആശ്വാസം പടർത്തി.... എന്നാലും ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.... ചില തീരുമാനങ്ങൾ സ്വയം എടുത്ത് ചേച്ചി അവള്ടെ മുടിയിൽ വാത്സല്യത്തോടെ തഴുകി.....  "" മോനെ ഇത് നോക്ക് എനിക്കിവളെ ഇഷ്ട്ടായി നല്ല സ്വഭാവം ആണ് നല്ലൊരു ഫാമിലിയും "" വിചുവിന്റെ മുന്നിലേക്ക് ഒരു ഫോട്ടോ നീട്ടി അവന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു.... എന്നാൽ ആ ഫോട്ടോയിലേക്ക് നോക്കാതെ അവൻ അവരുടെ മടിത്തട്ടിൽ കിടന്ന് ഫോണിൽ നോക്കി നിന്നു..... "" നിനക്കിഷ്ട്ടായോ മോനെ.... "" "" ഞാൻ പറഞ്ഞതല്ലേ അമ്മേ എനിക്ക് ആരെയും ഇഷ്ട്ടപെട്ടില്ലന്ന് എനിക്കിഷ്ട്ടായ ഒരാളെ ഞാൻ അമ്മക്ക് മുന്നിൽ കൊണ്ടെത്തിക്കും "" ഫോണിൽ നിന്നും മുഖം ഉയർത്താതെ അവൻ പുഞ്ചിരിയോടെ പറഞ്ഞു "" നിന്നോടൊന്നും പറഞ്ഞാൽ മനസ്സിലാവില്ല..... വയസ്സ് കൂടി കൂടി വരാ....

ഇനി വയസ്സാൻ കാലത്താണോ കെട്ടാൻ ഉദ്ദേശിക്കുന്നെ "" എന്റെ പൊന്നമ്മ ഞാൻ പറഞ്ഞില്ലേ എനിക്കിഷ്ടമുള്ള പെണ്ണിനെ കണ്ടാൽ ഞാൻ കെട്ടും ഉറപ്പ് ""ഇളിച്ചുകൊണ്ടവൻ അമ്മയെ നോക്കി നിനക്ക് ഈ ലോകത്ത് ഒരു പെണ്ണിനേയും ഇഷ്ടപ്പെടില്ലല്ലോ.... എന്നാണാവോ ദൈവമേ എനിക്കൊരു മരുമോളെ കിട്ടാ.... ഞാൻ ഇനി എന്നാണാവോ ഒരു മുത്തശ്ശി ആവാ ""മുഖം ചുളിച്ചവർ അവനെ നോക്കി പറഞ്ഞു അതികം വൈകാതെ മുത്തശ്ശി ഞാൻ ആവാൻ പ്രാർത്ഥിക്കാം അമ്മേ "" ഉള്ളിലെ ചിരിയടക്കിയവൻ പറഞ്ഞു എന്റെ ജീവൻ പോയിട്ടാവും നീ കേട്ടാ ""ദേഷ്യത്തോടെ മുഖം വീർപ്പിച് അവർ വിച്ചുവിനെ നോക്കി. എന്റെ പൊന്നമ്മാ അങ്ങനെ ഒന്നും പറയല്ലേ ..... എന്തായാലും ആ ഫോട്ടോ ഒന്ന് നോക്കട്ടെ "" ഫോൺ മാറ്റിവെച്ചവൻ അമ്മയോട് പറഞ്ഞു എന്തായാലും എനിക്കിഷ്ട്ടാവില്ല എന്നാലും ഒന്ന് നോക്കിയേക്കാം "" സ്വയം പറഞ്ഞവൻ അമ്മ നീട്ടിയ ഫോട്ടോ വാങ്ങി വല്യ താല്പര്യം ഇല്ലാതെയവൻ ഫോട്ടോയിലേക്ക് നോക്കി.... ഞെട്ടി കണ്ണുകൾ വിടർന്നു ..... ""* ഇവളോ.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story