നിനക്കായ്‌.....🥀: ഭാഗം 9

ninakkay

എഴുത്തുകാരി: SHALU

ഒരു യുദ്ധത്തിനുള്ള വകയുണ്ടല്ലോ ദൈവമേ..... " അനുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... "" ഡീീ പിശാജേ ...... എന്ത് ധൈര്യം ഉണ്ടായിട്ടാടി ഞങ്ങളുടെ മുന്നിൽ നിന്റെ ഈ ഓവർ..... "" ലളിത ടേബിളിന് മേലിൽ ഇരിക്കുന്ന അയിശുവിന്റെ അടുത്തേക്ക് പോയി അവള്ടെ കൈപിടിച്ച് തള്ളി.... ലളിതയുടെ അവസാനം വാക്ക് കേൾക്കെ ഉഷച്ചേച്ചിടെ മുഖം ലളിതയോട് വെറുപ്പ് മൂടി..... എന്നാൽ ലളിതയുടെ പ്രവർത്തിയിൽ അയിശുവിനോട് എല്ലാവർക്കും ദേഷ്യവും പുച്ഛവും ആയിരുന്നു തോന്നിയത്..... അയ്യോ..... അമ്മേ ഒന്നും ചെയ്യല്ലേ.... ഇനി ആവർത്തിക്കില്ല അമ്മേ സോറി എന്നെ തല്ലല്ലേ ഉഭദ്രവിക്കല്ലേ..... എന്നെ ഈ വീട്ടീന്ന് ഇറക്കി വിടരുത് അമ്മേ പ്ലീസ്... പ്ലീസ് അമ്മേ "" കൈകൂപ്പി അയ്ശു അവർക്ക് മുന്നിൽ സങ്കടത്തോടെ പറഞ്ഞു എന്നാൽ എല്ലാവരിലും ഐഷുവിനോട് പരിഹാസം തോന്നി.... ഉഷച്ചേച്ചിടെ കണ്ണുകൾ മാത്രം വിടർന്നു....പെട്ടെന്നുള്ള ഐഷുവിന്റെ പ്രവർത്തി കാണെ അവരുടെ മുഖം ചുളിഞ്ഞു... പിന്നീട് ഐഷു പറഞ്ഞത് കേൾക്കെ പുച്ഛത്തോടെയും വെറുപ്പോടെയും നോക്കി നിന്നവരുടെ കണ്ണുകളും അധികം വൈകാതെ വിടർന്നു....

ഇപ്പൊ ഞാൻ പറഞ്ഞതൊക്കെ കേട്ട് അങ്ങോട്ട് ആഹ്ലാതിക്കേണ്ട ആരും .... എന്റെ വായിൽ നിന്നും ഇങ്ങനെ ഒന്നും ഇനി ഒരിക്കലും വീയില്ല.... "കരുത്തോടെയവൾ മുന്നിൽ ചുണ്ട് കോട്ടി നിന്നിരുന്ന ലളിതയെ നോക്കി പറഞ്ഞു പകച്ചു പോയി.... അബി അടക്കം എല്ലാവരും.... ഉഷച്ചേച്ചിടെ ചുണ്ടിൽ മാത്രം ചെറു പുഞ്ചിരി വിരിഞ്ഞു.... ഇന്നലെ ഒരൊറ്റ രാത്രി കൊണ്ടാ ഐഷുവിനെ ഇത്രയും മാറ്റാൻ സാദിച്ചേ ഇനി ഒരിക്കലും അവരുടെ ഉഭദ്രവം സഹിച്ച് നിൽക്കില്ല എന്ന വാക്ക് തന്നവളാ.... ഇവൾക്കും വേണ്ടേ നല്ലൊരു ഭാവി... അബിയെക്കാൾ നല്ലൊരു ചെക്കനെ മോൾക് ഞാൻ തന്നെ കണ്ടെത്തി കൊടുക്കും...."" ആലോചിച് അവരുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ഡീ നിന്റെ നാക്ക്ന് നീളം കൂടി വരാണല്ലോ "" ഗൗരി നീളം കുറഞ്ഞോ കൂടിയോ എന്നൊക്കെ എന്റെ നാക്ക് അളക്കൽ ആണല്ലോ നിന്റെ പണി ""പരിഹാസത്തോടെ ഗൗരിക്കവൾ കനത്തിൽ തന്നെ മറുപടി കൊടുത്തു അത് കേൾക്കെ ഉഷച്ചേച്ചിക്ക് ചിരിപൊട്ടി എന്നാലും ഇപ്പൊ ചിരിക്കുന്നത് നല്ലതല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ചുണ്ട് കടിച്ചവർ ചിരി കടിച്ചമർത്തി...

ഡീീ എന്റെ ഭാര്യയോട് കയർത്തു സംസാരിക്കാൻ മാത്രം നി വളർന്നോടി "" അബി ഐഷുവിന്റെ കയ്യിൽ ഇറുക്കി പിടിച്ചുകൊണ്ട് ചോദിച്ചു വേദനകൊണ്ട് മുഖം ചുളിയുന്ന ഐഷിവിനെ കാണെ ഗൗരി മുഖം കോട്ടി... അബി ശക്തിയിൽ അവള്ടെ കൈ പിടിച്ച് അമർത്തി.... വേദന കൊണ്ടവൾടെ നെറ്റി വീണ്ടും ചുളിഞ്ഞു..... എന്നാൽ വേദനയുണ്ടേലും സഹിച്ചുകൊണ്ട് അവന്റെ കാലിൽ അമർത്തി ചവിട്ടി.... അമ്മേ.... ആ "" അഭിയുടെ ശബ്ദം ഉയർന്നു ചെറ്റേ..... ഏത് മൈ ** ആണെടാ എന്റെ കയ്യിൽ കയറി പിടിക്കാൻ നിനക്ക് സമ്മദം തന്നെ "" ചുവന്ന കണ്ണുകളോടെയവൾ അവന് നേരെ ചീറി.... അബി ഐഷുവിനെ വേദനിപ്പിച്ചതിനേക്കാൾ ഇരട്ടി വേദനയവന് തോന്നി....ഗൗരിയുടെ മുന്നിൽ വെച്ച് തന്നെ ഐഷു അവനെ വേദനിപ്പിച്ചത് അവൻക് തീർത്തും അപമാനമായി തോന്നി.... നിന്റെ കയ്യിൽ കയറി പിടിക്കാൻ എനിക്ക് ഏത് മൈ.............ന്റെയും സമ്മദം വേണ്ടടി.... കാരണം നീയെന്റെ ഭാ..... "" മുഴുവൻ പറഞ്ഞ് തീർക്കുന്നതിന് മുമ്പ് തന്നെ എന്തോ ഓർത്തപോൽ അവന്റെ വാ അടഞ്ഞു ചെറിയൊരു സങ്കടം തോന്നിയെങ്കിലും അവളത് പുറത്ത് കാണിക്കാതെ അരിശത്തോടെ അവനോട് പറഞ്ഞു ബാക്കി പറ.... ഞാൻ നിങ്ങളുടെ ആരാണെന്നാ പറഞ്ഞെ..... ഞാൻ കേട്ടില്ല ഒന്ന് കൂടെ പറയോ...? ""

ഐഷു അബി കിടന്ന് പരുങ്ങി.... എന്നാലും ഗൗരി അത് വലിയ കാര്യം ആക്കിയില്ല.... ഞാൻ പറഞ്ഞാൽ മതിയോ ബാക്കി ""ഇടയിൽ കയറി ഗൗരി ഐഷുവിനോട് വിനയത്തോടെ ചോദിച്ചു അത് കേൾക്കെ ഐഷു ഒന്നും മിണ്ടിയില്ല പുച്ഛത്തോടെ അവളെ നോക്കുക മാത്രം ചെയ്തു... ഗൗരി എന്താ പറയാ എന്ന പേടി ആയിരുന്നു ലളിതയിലും അബിയിലും അനുവിലും... നിന്റെ കയ്യിൽ കയറി പിടിക്കാൻ ഇവിടെ ആരും എന്റെ ഭർത്താവിന് സമ്മദം കൊടുക്കെണ്ട ആവശ്യം ഇല്ല.... കാരണം നി ഞങ്ങളെ വീട്ടിലെ വെറും വേലക്കാരി മാത്രമാ "" ഗൗരി ഐഷുവിനെ പിടിച്ച് പിറകിലേക്ക് തള്ളി പുറകിലേക്ക് ചെറുതായൊന്ന് വീയാൻ പോയതും അവൾ ബാലൻസ് ചെയ്ത് നിന്നു.... എന്നാൽ അതെ വേഗത്തിൽ മുന്നിലേക്ക് വന്നവൾ ഗൗരിയെ പിടിച്ച് പിന്നിലേക്ക് ശക്തിയിൽ തള്ളി... ബാലൻസ് കിട്ടാതെയവൾ പിന്നിലേക്ക് മൂടും കുത്തി വീണു 🤭.... എന്റെ മേൽ കൈവെക്കാൻ ഈ വീട്ടിലെ ഏത് പുല്ലിനും ഞാൻ സമ്മദം കൊടുത്തിട്ടില്ല....പിന്നെ വേലക്കാരി ആണെന്ന് കരുതി എന്റെ മേൽ കൈവെക്കാൻ എങ്ങാനും വന്നാൽ.... ബാക്കി ഞാൻ അപ്പൊ പറഞ്ഞ് തരാം...""

നിലത്ത് കിടക്കുന്ന ഗൗരി നോക്കിയാണ് ഐഷു പറഞ്ഞത് എന്ത് അബി നോക്കി നിൽക്കുന്നെ ഒന്ന് കൊടുക്കവൾക്ക് "" ലളിത ഐഷുവിനെ തന്നെ ഉറ്റുനോക്കിനിൽക്കുന്ന അബിയോടായി പറഞ്ഞു. ചിന്തയിൽ നിന്നും ഉണർന്ന് ഐഷുവിനെ അടിക്കാൻ കൈയുയർത്തിയതും അത് മുൻകൂട്ടി കണ്ട ഐഷു അവന്റെ കൈ പിടിച്ച് വെച്ചിരുന്നു.... ഞാൻ ഇത്രയും പറഞ്ഞതൊന്നും നിങ്ങൾക്കാർക്കും മനസ്സിലായില്ലെന്ന് തോന്നുന്നു...."" അഭിയുടെ കൈകൾ പിടിച്ചു തായ്ത്തി കൊണ്ടവൾ ചോദിച്ചു പിന്നെ ഇനിയും എന്നേയും ഉഷച്ചേച്ചിയെയും ഇനിയും ഇവിടത്തെ വേലക്കാരിയെ പോലെ കാണാൻ ആണ് ഉദ്ദേശം എങ്കിൽ ഇവിടെ ഒന്നും അറിയാതെ വന്ന് കയറിയവർ ഒക്കെ എല്ലാം അറിയും "" ഗൗരിയെ നോക്കിക്കൊണ്ടാണവൾ പറഞ്ഞു നിർത്തിയത്. അബിയിലും ലളിതയിലും ചെറിയൊരു പേടി ഉടലെടുത്തു... എന്നാലും അവർ അവള്ടെ ഭീഷണിയിൽ പേടി മുന്നിൽ കാണിച്ചില്ല പിന്നെ എന്താന്ന് വെച്ചാൽ....സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ദൈവം ഈ വീട്ടിലെ എല്ലാവർക്കും കയ്യും കാലും ഒക്കെ കൊടുത്തിട്ടുണ്ട്....

അപ്പൊ ഇനി മുതൽ അല്ല ഇന്ന് മുതൽ ഇപ്പൊ മുതൽ എല്ലാവരും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചോളണം.... അല്ലേൽ പിന്നെ എന്നും പട്ടിണി കിടക്കേണ്ടി വരും... പറഞ്ഞില്ലെന്നു വേണ്ട"" മുഖം കോട്ടികൊണ്ടവൾ എല്ലാവരെയും നോക്കി പറഞ്ഞു ഡീീ.... "" ദേഷ്യം കൊണ്ട് അനു ഐഷുവിന്റെ അടുത്തേക്ക് വന്ന് അലറി Aysh 🤥....അലറല്ലേ നാറിയിട്ടു വയ്യ കോഫി ഒന്നും കുടിക്കാത്തതല്ലേ അതാകും ഇത്ര വായ്നാറ്റം "" മൂക്ക് പൊത്തിയവൾ അനുവിനെ കൊള്ളിച്ചുകൊണ്ട് പറഞ്ഞു.... ഏട്ടത്തിയുടെ മുന്നിൽ വെച്ച് തന്നെ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വന്നത് കൊണ്ട് തന്നെ അനുവിന് വല്ലാത്തൊരു തായ്ത്തി കെട്ടൽ പോലെയാവൾക് തോന്നി. വാ ചേച്ചി.... "" തലയും തായ്ത്തി നിൽക്കുന്ന അനുവിനെ ഒന്ന് കടുപ്പിച്ചു നോക്കികൊണ്ട് ഉഷച്ചേച്ചിടെ കയ്യും പിടിച്ചവൾ റൂമിലേക്ക് നടന്നു  "" എത്ര ധൈര്യം ഉണ്ടായിട്ടാ അവളിങ്ങനെയൊക്കെ പറഞ്ഞെ എന്താ നിങ്ങളാരും അവളോട് ഇറങ്ങി പോകാൻ പറയാത്തെ.... നിങ്ങളൊക്കെ എന്തിനാ അവളെ പേടിക്കുന്നെ "" ഒന്നും മിണ്ടാതെ ഐഷു പോകുന്നതും നോക്കി കലിപ്പോടെ നിൽക്കുന്നവരോട് ഗൗരി അലറി ചോദിച്ചു... ലളിത ഗൗരിയുടെ അലർച്ച കേട്ട് നടുങ്ങി..... അബി പെട്ടൊന്ന് ഐഷുവിൽ നിന്നും നോട്ടം മാറ്റി ഗൗരിയെ നോക്കി....

എന്ത് പറയുമെന്ന് അറിയാതെ അവർ കിടന്ന് പരുങ്ങി.... അതൊക്കെ ഞങ്ങൾ പറഞ്ഞു തരാം മോളിവിടെ ഇരിക്ക് "" ലളിത വിഷയം മാറ്റി കൊണ്ട് പറഞ്ഞു Hmm..... ഒന്നാമർത്തി മൂളിക്കൊണ്ട് ഗൗരി ഹാളിലേക്ക് നടന്നു... നമ്മളെയൊക്കെ ഭീഷണി പെടുത്തി അവൾക്ക് ഇവിടെ സുഗിക്കാൻ ആയിരിക്കും ഇപ്പൊ അവള്ടെ പ്ലാൻ ""ഗൗരി കിച്ചണിൽ നിന്നും മറഞ്ഞതും അനു അവരോടായി പറഞ്ഞു Hmm.... അവള്ടെ ഈ അതിമോഹം അതികം നാൾ നീണ്ടു നിൽക്കില്ല ""അബി ആരോടെന്നില്ലാതെ പറഞ്ഞു നി എന്താ ഈ പറഞ്ഞു വരുന്നേ അതികം നാൾ എന്നോ... അത് വരെ ഒന്നും എന്നെകൊണ്ട് ജോലി ചെയ്യാൻ വയ്യ "" അവനെ നോക്കി നെറ്റി ചുളിച്ചവർ അരിശത്തോടെ പറഞ്ഞു നിങ്ങൾ തന്നെ ഒന്ന് പറ അമ്മേ ഞാൻ എന്താ ഇനി ആ ഗൗരിയോട് പറയാ ""പെട്ടൊന്ന് അബി ലളിതയോട് ചൂടായി. നി പേടിക്കേണ്ട അബി.... ഞാൻ എല്ലാത്തിനും പരിഹാരം കമ്മടെത്തിയിട്ടുണ്ട് പിന്നെ ഗൗരി ചോദിച്ചതിനൊക്കെ നല്ല മറുപടി തന്നെ ഞാൻ കണ്ടെത്തിയിട്ടുണ്ട്.... ""എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടിയവർ അബിയോടായി പറഞ്ഞു എന്തായാലും അമ്മ എന്തേലും ഒന്ന് ചെയ്യണം എന്നെകൊണ്ട് ഒന്നും വയ്യ ഇവിടെ പണിയെടുക്കാൻ....""അമ്മയോടായി പറഞ്ഞു കൊണ്ടവൾ കിച്ചണിൽ നിന്നും ഇറങ്ങി....

അവൾക് പിന്നാലെ തന്നെ അബിയെ ഇറങ്ങി.... സ്വന്തമായി ഇന്ന് പണി എടുക്കേണ്ടി വരുമെന്ന് അറിയുന്നത് കൊണ്ട് തന്നെ youthubചേച്ചിടെ സഹായം തേടി അവർ പാചകം ചെയ്യാൻ തുടങ്ങി....  മോളെ..... ഇപ്പോഴാണ് എന്റെ മോളൊരു തന്റേടം ഉള്ളവൾ ആയത്... ഇനിയും അവരുടെ മുന്നിൽ ഇങ്ങനെ അഭമാനിക്കപ്പെട്ടവളെ പോലെ നിൽക്കരുത്...."" ഉഷ ചേച്ചി അവള്ടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു എന്നാൽ അവളിൽ വല്ലാത്തൊരു വികാരം മൂടി.... തന്നെക്കാൾ മൂത്തത് അല്ലേ അവരൊക്കെ എന്നിട്ടും അവരോടൊക്കെ കയർത്തു സംസാരിക്കുന്നത് തെറ്റല്ലേ..... ദൈവം എന്നോട് പൊറുക്കോ.... മൂത്തവരോട് സ്നേഹത്തോടെ സംസാരിക്കണം എന്നാ എന്റെ അമ്മയും അച്ഛനും എന്നെ പഠിപ്പിച്ചത് എന്നിട്ടും ഞാൻ ഒരു മര്യാദയും കാണിക്കാതെ അവരോട് മോശമായി സംസാരിച്ചത് ദൈവം പോലും എന്നോട് പൊറുക്കില്ലല്ലോ "" അവളിൽ എന്തെന്നില്ലാത്ത സങ്കടം കുമിഞ്ഞു കൂടി മോളേ എന്താ ആലോചിക്കുന്നെ """ ഒന്നും മിണ്ടാതെ നിൽക്കുന്ന ഐഷുവിനെ നോക്കി അവർ ചോദിച്ചു ഒന്നുമില്ല ചേച്ചി....

എത്ര പെട്ടെന്ന ഞാൻ ഇങ്ങനെയൊക്കെ മാറിയെ "" സങ്കടം കലർന്ന പുഞ്ചിരിയോടെയവൾ പറഞ്ഞു. ഇനിയും മാറ്റം വരാനുണ്ട് മോളേ നിനക്ക്.... നല്ലൊരു ഭാവി നിനക്കുണ്ട് അതൊരിക്കലും ഇല്ലാതാക്കരുത് ""ചേച്ചി Hmm"" ഒന്ന് മൂളുക മാത്രം അവൾ ചെയ്‌തൊള്ളൂ മോളിപ്പോഴും അബിയെ സ്നേഹിക്കുന്നുണ്ടോ.... നിന്റെ മനസ്സിൽ ഇപ്പോഴും ആ നശിച്ചവൻ ഉണ്ടോ മോളേ "" ഉഷച്ചേച്ചി ഇല്ല ചേച്ചി..... ഇനി ഒരിക്കലും അബി...... അബി എന്റെ ജീവിതത്തിൽ ഇല്ല.... ""ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി Hmm..... മോൾക് നല്ലൊരു സുന്ദരൻ ചെക്കനെ ഞാൻ മോൾക് കണ്ടെത്തി തരട്ടെ ...... മോൾക് ഇഷ്ട്ടാവോ "" കളിയാക്കി കൊണ്ടവർ പറഞ്ഞു ആ.... കണ്ടെത്തി താ അപ്പൊ ഇഷ്ട്ടവോ ഇല്ലെന്ന് നോക്കാം ""ഉഷച്ചേച്ചി ചോദിച്ചത് പോലെ തന്നെ അയിശുവും മറുപടി കൊടുത്തു Haa.....  "" ഇനി പറ അമ്മേ എന്തിനാ നിങ്ങൾ ആ............മോളേ ഈ വീട്ടീന്ന് പുറത്താക്കാത്തത് എന്നും അവളെ എന്തിനാ പേടിക്കുന്നത് എന്നും പറഞ്ഞു താ "" ഹാളിൽ സോഫയിൽ ഇരിക്കുന്ന ലളിതയോടായി ഗൗരി ചോദിച്ചു... ലളിതയുടെ അടുത്ത് തന്നെ അബിയും അനുവും ഉണ്ടായിരുന്നു.... ലളിത അബിയെ ഒന്ന് നോക്കി ഗൗരിയിലേക്ക് തിരിഞ്ഞു പറയാൻ തുടങ്ങി.... ലളിത എന്താ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി അനുവും അബിയും കാത്കൂർപ്പിച്ചു വെച്ചു..........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story