നിന്നരികിലായ്: ഭാഗം 1

ninnarikilay

എഴുത്തുകാരി: കുറുമ്പി

ദൂരെ നിന്നും പാഞ്ഞു വരുന്ന ട്രെയിനിനെ നോക്കി ആ പെണ്ണ് റെയിൽ പാളത്തിലേക്ക് കേറി നിന്നു..... കൈകൾ വിടർത്തി വെച്ചു.... മനസ്സിൽ തെല്ലും ഭയം തോന്നിയില്ല ഒരുപക്ഷെ ജീവിക്കാൻ ആയിരിക്കും അതിലേറെ ഭയം..... ട്രെയിൻ അടുത്തെത്തും തോറും ഹൃദയം മിടിച്ചുകൊണ്ടിരുന്നു ഇഷ്ട്ടപെട്ടതെന്തോ അരികിലായി ചേർന്ന പോലെ..... ട്രെയിനിന്റെ വെളിച്ചം ദൂരെ നിന്നും കണ്ണിലേക്ക് അരിച്ചിറങ്ങിയതും കണ്ണുകൾ ഇറുകെ അടച്ചു..... പെട്ടന്ന് ആരോ പെണ്ണിന്റെ കയ്യിൽ പിടിച്ചുവലിച്ചു..... വീണതിന്റെ ആഘാതത്തിൽ കൈമുട്ട് പൊട്ടി ചോര പൊടിഞ്ഞു ആ കൈ തലം ഉയർത്തി മുന്നിലേക്ക് നോക്കിയതും കാണുന്നത് തന്നെ ദേഷ്യത്തോടെ നോക്കുന്ന രണ്ട് കണ്ണുകളെ ആണ്...... "എന്തിനാ എന്നെ രക്ഷിച്ചേ നിക്ക് മരിക്കണം..... വീണ്ടും അവൾ ട്രെയിനിനു മുന്നിലേക്ക് ചാടാൻ നോക്കിയതും അവൻ അവളെ അരയിലൂടെ കൈ ഇട്ട് പിടിച്ചു വെച്ചു ഒരുപാട് കുതറിയെങ്കിലും അവന്റെ ബലത്തിനു മുന്നിൽ ആ പെണ്ണ് തോറ്റു പോയി..... അപ്പോയെക്കും ട്രെയിൽ അവരെ മറികടന്നു പോയിരുന്നു...... അവൻ അവളെ പിടിച്ചു മുന്നോട്ട് ഇട്ടു കവിളിനയിൽ കൈ വീശി അടിച്ചു അടിച്ചതിന്റെ ആഘാതത്തിൽ അവൾ തായെക്ക് ഊർന്നു വീണു......

"ഹെയ്..... തട്ടി വിളിച്ചെങ്കിലും എണീറ്റില്ല അവൻ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു.....പിന്നെ ഒന്നും ആലോചിക്കാതെ അവളെ കാറിന്റെ പിൻസിറ്റിലേക്ക് കിടത്തി......ഡോർ അടച്ചു ഡ്രൈവിംഗ് സിറ്റിലേക്ക് കേറി...... ഫോൺ ബെല്ലടിഞ്ഞതും സ്ക്രിനിൽ ഉള്ള പേര് കണ്ട് മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു..... "ഹോ ആർണവ് മഹാദേവ് ഈയുള്ളവന്റെ ഫോൺ കാൾ ഒക്കെ എടുക്കുവോ...... ചിരിച്ചുകൊണ്ടുള്ള ചോദ്യം "നീ കാര്യം പറ പാർഥി എന്തേലും കാര്യം ഇല്ലാതെ നീ വിളിക്കില്ലല്ലോ...... "നീ നാട്ടിൽ എത്തിയോ എപ്പോളാ എന്നെ കാണാൻ വരുന്നേ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നെടാ നമ്മടെ കോളേജ് ലൈഫ് പ്രത്യേകിച്ചും........ "ഞാനും മിസ്സ്‌ ചെയ്യുന്നുണ്ടെടാ..... ഇനി ഞാൻ ഇവിടെ തന്നെ കാണും നമ്മക്ക് ഒന്ന് കൂടാലോ....അല്ലേലും കഴിഞ്ഞ ആഴ്ച കൂടി കണ്ടതല്ലേ ഉള്ളു...... "ഹാ എന്നാലും ഞാൻ പറഞ്ഞെന്നെ ഉള്ളു പിന്നെ പപ്പ ഇവിടെ ഉണ്ട് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു പിന്നെ വേറെ ഒരാൾ കൂടി നിന്നെ അന്വേഷിച്ചു...... പാർഥിയുടെ വാക്കുകൾ കേട്ടതും അവന്റെ നെറ്റി ചുളുങ്ങി.... "വേറെ ആര് എന്റെ കാന്താരി പെങ്ങൾ......നന്ദു.... എത്ര കാലായി നിന്റെ പുറകെ നടക്കുന്നു ഒന്ന് സമ്മതിക്കെടാ.... "വാട്ട്‌ യു മീൻ..... ഞാൻ അവളെ പെങ്ങൾ ആയെ കണ്ടിട്ടുള്ളു.... സോ പ്ലീസ്... ഡോണ്ട് റിപ്പിറ്റ് ദിസ്‌... ഒക്കെ സീ യു.... ആർണവ് ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു..... ഹാൻഡിലിൽ കൈ അമർത്തി.....പിന്നെ ഒന്നും നോക്കാതെ കാർ മുന്നോട്ട് എടുത്തു.... .

വീട്ടിന്റെ പോർച്ചിലേക്ക് കാർ കയറ്റികൊണ്ട് അവൻ ഡോർ തുറന്നു പിൻ സീറ്റിൽ കിടക്കുന്നവളെ കൈകളിൽ കോരി എടുത്തു...... "ഹായ് ഏട്ടൻ വന്നെ ഏട്ടൻ വന്നെ.... കുവിക്കൊണ്ട് പുറത്തേക്ക് വന്ന അപ്പു കാണുന്നത് ഒരു പെണ്ണിനേയും കൈകളിൽ കോരി എടുത്ത് വരുന്ന ആർണവിനെ ആണ്......ഒരു നിമിഷം തരിച്ചു നിന്നു.... എന്നിട്ട് അകത്തേക്ക് കേറി...... "അയ്യോ അമ്മേ അച്ഛാ എല്ലാരും ഓടി വായോ ഏട്ടൻ ഇതാ ഒരു പെണ്ണിനെയും കുട്ടി വരുന്നു............ അപ്പുവിന്റെ അലറൽ കേട്ടതും എല്ലാരും ഹാളിലേക്ക് വന്നു..... "എന്താടാ എന്താ.....ഒരു പെണ്ണിനേയും കൊണ്ട് വരുന്ന ആർണവിനെ എല്ലാരും മിഴിച്ചു നോക്കി..... "ഏതാടാ ഈ കുട്ടി...... ഓരോരുത്തരായി ഓരോന്ന് പറയുമ്പോഴും അത് ശ്രെദ്ധിക്കാതെ ആർണവ് ആ പെണ്ണിനെ സോഫയിലേക്ക് കിടത്തി... "ഇവൾ ആരാ എന്താ ഒന്നും എനിക്കറിയില്ല അച്ഛാ വഴിയിൽ നിന്നും കിട്ടിയതാ.... "വഴിയിൽ നിന്നും കിട്ടാൻ ഇതെന്താ പൂച്ചയോ.... അപ്പു ഒരു പുരികം പൊക്കിക്കൊണ്ട് ചോദിച്ചതും ആർണവ് അവനെ ഒന്ന് ഇരുത്തി നോക്കി.... "ട്രെയിനിന്റെ മുന്നിൽ ചാടി സുയിസ്യ്ഡ് ചെയ്യാൻ നോക്കിയതാ ഞാൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു.....പിന്നെ ഒരടിയും കൊടുത്തു അടിയുടെ വീര്യം കുറച്ച് കൂടി പോയി തളർന്നു വീണു.... പിന്നെ ഒരു പെൺകുട്ടി അല്ലേ ഒറ്റക്കിട്ട് എങ്ങനെയാ വരുവാ അതാ കൂട്ടികൊണ്ട് വന്നത്.......

നമ്മടെ ആരുന്റെ പ്രായം അല്ലേ ഉള്ളു...... ആർണവ് പറഞ്ഞതും എല്ലാരും അത് ശെരിവെച്ചു...... "നല്ല ഐശ്വര്യം ഉള്ള മോളാ അല്ലേ മോനെ...... ദേവകി അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞതും എല്ലാവരും അവളിലേക്ക് മിഴി എറിഞ്ഞു..... ഒരു ദാവണി ആണ് വേഷം മുഖത്ത് ഒരു ചമയവും ഇല്ല കാതിൽ ഒരു കുഞ്ഞു ജിമിക്കി...... ആർണവ് അവളുടെ മുഖത്തേക്ക് നോക്കിയതും വേഗം തന്നെ മിഴി പിൻവലിച്ചു.......അപ്പോയെക്കും ആരു കുറച്ച് വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചതും.... ഒന്ന് നെറ്റി ചുളുക്കികൊണ്ട് അവൾ കണ്ണ് തുറന്നു.... ചുറ്റും ആളുകളെ കണ്ടതും ഞെട്ടികൊണ്ട് എണിറ്റു.... "അയ്യോ മോള് പേടിക്കണ്ട..... തലയിൽ തലോടിക്കൊണ്ട് ദേവകി പറഞ്ഞതും അവൾ ഭീതിയോടെ എല്ലാരേയും വീക്ഷിച്ചു.... "ചേച്ചിടെ പേര് എന്താ.... ആരു ചോദിച്ചതും അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... ".... *പൂജ *..... ചൊടികൾ അപ്പോഴും വിറകൊള്ളുന്നുണ്ടായിരുന്നു..... "ഹാ നല്ല പേര് പൂജ.... അപ്പു അടുത്തിരുന്നോണ്ട് പറഞ്ഞതും പൂജ കുറച്ച് നീങ്ങി ഇരുന്നു...... അത് കണ്ടതും ആർണവ് അറിയാതെ ചിരിച്ചു പോയി........ "ഇനി ഞങ്ങളെ പരിചയപെടുത്താം..... ഞാൻ ആരോമൽ.... അപ്പൂന്ന് വിളിക്കും..... ഇത് ആരതി.... ആരു എന്ന് വിളിക്കും...... പിന്നെ ഇത് അച്ഛൻ ശങ്കർ മഹാദേവൻ ഇത് അമ്മ ദേവകി പിന്നെ അത് ഇവിടുത്തെ ഹിറ്റ്ലർ ആർണവ്..... *മനു *എന്ന് വിളിച്ചാൽ മതി.... എല്ലാരേയും കാണിച്ചു കൊടുത്തുകൊണ്ട് അപ്പു പറഞ്ഞതും പൂജ ഒന്നും മനസിലാവാതെ അവരെ എല്ലാരേയും നോക്കി....

"മോള് വിഷമിക്കണ്ട മോള് ഇവിടെ സേഫ് ആണ് മോള് എന്തിനാ സുയിസ്യ്ഡ് ചെയ്യാൻ നോക്കിയെ.... എന്ത് പ്രതിസന്ധി ഉണ്ടേലും അതിനെ നമ്മൾ തരണം ചെയ്യാൻ പ്രാപ്തരായിരിക്കണം.... കേട്ടല്ലോ.....ഇനി അതിന് ശ്രെമിക്കരുത്..... ആരു മോൾക്ക് ഒരു റൂം കാണിച്ചുകൊടുക്ക് ഒന്ന് ഫ്രഷ് ആയിക്കോട്ടെ...... ശങ്കർ പറഞ്ഞതും മനു അത് ഇഷ്ട്ടപെടാത്ത പോലെ നെറ്റിച്ചുളുക്കി...... "എന്തിന്..... ഇവളെ ഇപ്പോൾ ഇവിടെ നിന്നും പറഞ്ഞയക്കണം...... "എടാ ഇവൾ ഒരു പെൺകുട്ടി അല്ലേ ഈ രാത്രി എവിടെ പോവാന..... ദേവകി പറഞ്ഞതും മനു അതിനെ ഒന്ന് പുച്ഛിച്ചു.... "ഈ രാത്രി മരിക്കാൻ വഴി കണ്ടെത്തിയ ഇവൾക്കാണോ എവിടേലും പോവാൻ ഇല്ലാത്തത്..... ഡീ നിന്റെ വിട് എവിടാ.... പൂജയെ നോക്കി ഒന്ന് ഞെട്ടിക്കുന്ന രീതിയിൽ മനു ചോദിച്ചതും അവൾ ഒന്ന് വിറച്ചു.... "വീ.... വീട്.... ആ... കോ.... കോളനി.... ക്കടുത്ത ....... വിക്കികൊണ്ടവൾ പറഞ്ഞു..... "വീട്ടിൽ ആരുണ്ട്മോളെ..... ശങ്കർ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചതും അവൾ ഒരു ജീവനില്ലാത്ത ചിരി ചിരിച്ചു.... "ആരും... ഇല്ല.... തല താഴ്ത്തിക്കൊണ്ട് മറുപടി പറഞ്ഞു കണ്ണുകൾ അപ്പോയെക്കും നിറഞ്ഞു തുളുമ്പി.....അത് കണ്ടതും എല്ലാർക്കും സങ്കടം ആയി....... "ഇത്രേം കാലം ഒറ്റക്കാണോ അവിടെ താമസിച്ചത്..... ദേവകി അവളുടെ കൈ കൈ പിടിയിൽ ഒതുക്കികൊണ്ട് ചോദിച്ചു..... "അല്ല... ഇത്രേം കാലം അച്ഛനും അമ്മയും ഉണ്ടായിരുന്നു.....

കഴിഞ്ഞ ആഴ്ച ആണ് അവരെ കാണാതെ പോയത് പിന്നെ കിട്ടിയത് വെള്ള പൊതിഞ്ഞ രണ്ട് ശരീരമാ.... പറഞ്ഞു പുറത്തിയാക്കും മുൻപ് കരച്ചിൽ ആക്കം കൂടി പൊട്ടികരഞ്ഞു ദേവകി അവളെ നെഞ്ചോട് ചേർത്തു.......ദേവകി ദയനീയമായി ശങ്കരിനെ നോക്കി ശങ്കർ മനുനെ നോക്കിയെങ്കിലും ഇത് തന്നെ ബാധിക്കില്ല എന്ന പോലെ നിക്കാണ് അവൻ...... "മനുവേട്ടാ ചേച്ചി പാവം ഈ രാത്രി എങ്കിലും ഇവിടെ നിന്നോട്ടെ പ്ലീസ്.... ആരു പറഞ്ഞതും അവൻ അത് കേട്ടില്ല എന്ന പോലെ നിന്നു... "മനുവേട്ടാ നോക്ക് പൂജയെ കാണുമ്പോ പാവം തോന്നുന്നു ഇന്ന് ഇവിടെ നിന്നോട്ടെ രാവിലെ ഞാൻ കൊണ്ട് ചെന്ന് ആക്കാം.....അപ്പുനെ മനു രൂക്ഷമായി ഒന്ന് നോക്കി അതോടെ അവൻ സൈലന്റ് ആയി നിന്നു..... "നീ നോക്കി പേടിപ്പിക്കണ്ട ഇന്നവൾ ഇവിടെ നിക്കട്ടെ നാളെയെ പറഞ്ഞു വിടുന്നുള്ളു..... ശങ്കർ പറഞ്ഞതും മനു പൂജയെ ഒന്ന് നോക്കി.. "അച്ഛാ ഇവൾ എങ്ങനെ ഉള്ളവളാണെന്ന് പോലും അറിയില്ല പിന്നെ എങ്ങനെയാ.... "ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ അത് ഒന്നും ആലോചിച്ചില്ലല്ലോ ..... "വേണ്ട അങ്കിൾ ഞാൻ ഇന്ന് തന്നെ പൊയ്ക്കോളാം വീട് വരെ പോവാൻ നിക്ക് അറിയാം....... പൂജ കണ്ണ് തുടച്ചുകൊണ്ട് എഴുനേറ്റു..... "മോള് ഇനി ഒന്നും പറയണ്ട മോള് ഇന്ന് ഇവിടെ നിക്കും അതോ ഞങ്ങളെ വിശ്വാസം ഇല്ലേ.... ദേവകി അവളുടെ അഴിച്ചിട്ട മുടിയിൽ ഒന്ന് തലോടിക്കൊണ്ട് ദേവകി പറഞ്ഞതും അവൾ ഒന്ന് ചിരി വിടർത്തി...... "വേണ്ട ആന്റി ഞാൻ പൊയ്ക്കോളാം..... ഞാൻ കാരണം നിങ്ങൾ ബുദ്ധിമുട്ടണ്ട.... അത്രയും പറഞ്ഞുക്കൊണ്ട് പുറത്തേക്ക് ഇറങ്ങി..... "നിക്ക്.....

മനു പുറകിൽ നിന്നും വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.... "ഞാൻ ഡ്രോപ്പ് ചെയ്യാം...... "വേണ്ട ഞാൻ നടന്നോളാം..... നിങ്ങൾ ബുദ്ധിമുട്ടണ്ട...... "ഇവിടെ വരെ എത്തിക്കാൻ ഇല്ലാത്ത ബുദ്ധിമുട്ട് അല്ലലോ അത് വാ... മനു വിളിച്ചതും എല്ലാരേയും നോക്കി ഒന്ന് ചിരിച്ച ശേഷം അവൾ പുറത്തേക്കിറങ്ങി...... "എന്ത് ചേട്ടനാ ഇത് ദുഷ്ട്ടൻ..... ആരു ചവിട്ടി തുള്ളി അകത്തേക്ക് കേറി പോയി....എന്തോ ആലോചനയിൽ നിക്കാണ് അപ്പു.... "എന്താടാ..... ദേവകി അവനെ തട്ടി വിളിച്ചതും അവൻ അവർ പോയ ദിശയിൽ തന്നെ കണ്ണ് നട്ടു.... "എന്തോ ചീഞ്ഞു നാറുന്നുണ്ട്....... മനുവേട്ടൻ ആ കുട്ടിയെ ഇവിടെ നിർത്താണ്ട എന്ന് പറഞ്ഞു നമ്മൾ ഒക്കെ നിർത്തണം എന്ന് പറഞ്ഞപ്പോൾ മനുവേട്ടവും അതാഗ്രഹിക്കുന്ന പോലെ തോന്നി എനിക്ക്.... "ഏയ്യ് എനിക്ക് അങ്ങനെ തോന്നില്ല നീ അത് വിട്........ ദേവകി... "ഞാൻ അങ്ങനെ ഇത് വിടില്ല അച്ഛൻ നോക്കിക്കോ ആ കുട്ടിയെ ഇനിയും നമ്മൾ കാണേണ്ടി വരും......... "ഹിസ്റ്ററിയും ജോഗ്രഫിയും പഠിച്ചു നിന്റെ സമനില തെറ്റിയോ...... ശങ്കർ പറഞ്ഞതും അവൻ തലക്ക് കൈ കൊടുത്തോണ്ട് അകത്തേക്ക് പോയി..... "ഈ അപ്പുവിന്റെ വിളയാട്ടം നിങ്ങൾ കാണാൻ പോവുന്നെ ഉള്ളു..... അപ്പു ഓരോന്നും പിറുപിറുത്തുകൊണ്ട് റൂമിലേക്ക് കേറി പോയി....

"നല്ല ഒരു മോള് അല്ലേ... മഹിയേട്ടാ... "ഹാ ദേവു ഞാനും പറയാൻ വരുവായിരുന്നു... എന്തോ ഒരു ബന്ധം ഉള്ളപോലെ..... "അത് വിട് മഹിയേട്ടൻ വാ ഞാൻ ഫുഡ്‌ എടുത്ത് വെക്കാം..... _______❤️ യാത്രയിൽ ഉടനീളം മനുവിന്റെ കണ്ണ് പിന്നിൽ ഇരിക്കുന്ന പൂജയിൽ ആയിരുന്നു..... ആ പെണ്ണ് പുറത്തേക്ക് കണ്ണ് നട്ടിരുന്നു....... ഓർമ്മകൾ അത്രയേറെ വേദന ആ പെണ്ണിന് നൽകി..... "ഇതല്ലെ വീട്.... ഒരു ചെറിയ വീട് ചൂണ്ടിക്കൊണ്ട് മനു ചോദിച്ചതും പൂജ ഡോർ തുറന്ന് പുറത്തിറങ്ങി....അവനെ നോക്കി ഒരു ജീവനില്ലാത്ത ചിരി ചിരിച്ചുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കേറി..... എന്തോ ആ ചിരി അവന്റെ ഹൃദയത്തിൽ ഒരു വിള്ളൽ ഉണ്ടാക്കിയ പോലെ...... ചുറ്റും ഒന്ന് വീക്ഷിച്ചു അതികം ആൾ താമസം ഇല്ലാത്ത ഏരിയ ആണ്...... കുറച്ച് അകലെ ആയി ഒരു ബാർ ആണ്...... അവൻ തിരിച്ചുള്ള യാത്രയിൽ അവളുടെ ചിരിയിലേക്ക് ഊർന്നിറങ്ങുക ആയിരുന്നു.... വഴി അരികിലൂടെ പോവുന്ന കുടിയൻമാരെ കണ്ടതും നെഞ്ച് ഒന്ന് കാളി.... പിന്നെ ഒന്നും നോക്കാതെ കാർ പൂജയുടെ വീട്ടിലേക്ക് തിരിച്ചു...... ഉമ്മറത്തെ വാതിക്കൽ കിടക്കുന്ന അവളുടെ ദാവണിയുടെ ഷോൾ കണ്ടതും നെഞ്ചോന്ന് കാളി..... തുടരും....

Share this story