നിന്നരികിലായ്: ഭാഗം 12

ninnarikilay

എഴുത്തുകാരി: കുറുമ്പി

"എന്താണ് പൂജ അലക്കുകയാണോ.... അലക്കാൻ ഇട്ട ഡ്രസ്സിൽ സോപ്പ് പതപ്പിക്കുമ്പോൾ ആണ് മനുന്റെ ചോദ്യം അതിഷ്ടപ്പെടാത്ത പോലെ പൂജ മനുനെ ഒന്ന് ഇരുത്തി നോക്കി..... "കണ്ണിൽ കുരു ഒന്നും ഇല്ലല്ലോ ചെയ്യുന്നത് കണ്ടില്ലെ.... പൂജ ദേഷ്യത്തോടെ പറഞ്ഞതും വായിലുള്ള ബ്രെഷ് ഒന്ന് കൂടി പതപ്പിച്ചുകൊണ്ട് മനു ഒന്ന് ആഞ്ഞു തുപ്പി. "വന്ന് വന്ന് നിനക്ക് എന്നോട് തീരെ ബഹുമാനം ഇല്ലാലോ ..... മനു പൂജയെ ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു.... "ബഹുമാനം ലഭിക്കണമെങ്കിൽ നല്ലൊരു പേഴ്സണാലിറ്റി വേണം.... ഡ്രസ്സ്‌ കല്ലിൽ എടുത്തിട്ടലക്കിക്കൊണ്ട് കൊണ്ട് പൂജ പണിയിലേക്ക് തന്നെ തിരിഞ്ഞു...മനു എന്തോ പറയാൻ വന്നതും അത് വിഴിങ്ങിക്കൊണ്ട് പല്ല് തേപ്പ് തുടർന്നു..... അപ്പോഴും കണ്ണുകൾ അവളിലേക്ക് ആവേശത്തോടെ ചലിച്ചു..... വീണ്ടും വീണ്ടും ആ മുഖം മനസ്സിൽ തറഞ്ഞു നിന്നു......

"ഹായ് ചേച്ചി അലക്കുവാണോ.... മതിലിനപ്പുറത്ത് നിന്നും പാച്ചു വിളിച്ച് ചോദിച്ചതും രണ്ട് പേരും അങ്ങോട്ട് നോക്കി..... "ഹാ.... പൂജ ചിരിച്ചോണ്ട് ആണ് മറുപടി പറഞ്ഞത്..... മനു കുറച്ച് അസൂയ്യയോടെ തന്നെ പാച്ചുനെ നോക്കി..... "ഡാ ചെക്കാ നിനക്ക് രാവിലെ തന്നെ ഒരു പണിയും ഇല്ലേ പോയി നാലക്ഷരം പഠിക്കരുതോ.... മനു പുച്ഛത്തോടെ പാച്ചുനെ നോക്കി.... "അ.... ആ... ഇ... ഈ... ഇതാ ഇന്ന് രാവിലെ പഠിച്ച നാലക്ഷരമാ..... ഇനി പടിക്കണ്ടല്ലോ.....അവിടെയും പുച്ഛം.... "ചെരുപ്പെടുത്തടിക്കും ഓടി പോടാ..... മനു ഇത്തിരി ദേഷ്യത്തോടെ തന്നെ പറഞ്ഞു.... "ഞാൻ എന്റെ അച്ഛൻ വാങ്ങിയ സ്ഥലത്ത ഉള്ളെ ഇവിടുന്ന് ഞാൻ പോവില്ല വേണെങ്കിൽ താൻ പൊയ്ക്കോ....ചെക്കൻ മുഖം തിരിച്ചോണ്ട് പറഞ്ഞു.....

അവന്റെ മറുപടി കേട്ടതും പൂജക്ക്‌ ചിരി വന്നു...... "യ്യോ ഞാൻ നമിച്ചു നീ എന്തേലും ചെയ്യ്.... മനു മുഖം തിരിച്ചോണ്ട് പല്ല് തേക്കാൻ തുടങ്ങി...... "ശെരിക്കും ഇയാൾ വക്കീൽ തന്നെ ആണോ.... പൂജ മനുവിനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ചോദിച്ചു.... "അതെന്താ നിനക്ക് ഒരു സംശയം.... "അല്ല ഒരു ചെറിയ ചെക്കനോട് പോലും വാദിക്കാൻ പറ്റാത്ത ആളാണ് കോർട്ടിൽ വാദിക്കുന്നത് എന്നോർക്കുമ്പോൾ.... ഒരു സംശയം.... പൂജ കുറച്ച് കുറുമ്പാലെ ചോദിച്ചതും മനുവിന് ശെരിക്കും ദേഷ്യം വന്നു.... "ഒരു പീറ ചെക്കന്റെ മുന്നിൽ അല്ല ഞാൻ എന്റെ സ്കിൽ തെളിയിക്കേണ്ടത്... ഉപയോഗിക്കേണ്ട ഇടത്ത് ഉപയോഗിക്കുന്നവൻ ആണ് എ പെർഫെക്ട് ലോയർ....

എന്റെ പ്രൊഫഷനെ പറ്റി പറയുന്നത് എനിക്കിഷ്ട്ടല്ല സോ പ്ലീസ് അണ്ടർസ്റ്റാൻഡ്.... മുഖം കടുപ്പിച്ചോണ്ട് പോവുന്ന മനുവിനെ കുറച്ചു നീരസത്തോടെ തന്നെ പൂജ നോക്കി നിന്നു..... "ഇതിന് ഇത്രയൊക്കെ ദേഷ്യപ്പെടണോ.... പൂജ കെർവിച്ചുകൊണ്ട് പണികൾ തുടർന്നു..... "ഈ ജാതിക്ക തോട്ടം മ്മ്മ് മ്മ്മ് മ്മ് ഈ ജാതി നിന്റെ നോട്ടം മ്മ് മ്മ്മ് മ്മ്മ് എന്റെ നെഞ്ചിൽ പന്തു പോലൊരു ഉരുണ്ട് കേറ്റം കണ്ടാൽ കള്ള പെരുമാറ്റം.... ഹാ ഹാ എന്ത് ഫീൽ ഉള്ള സോങ്.... നോക്കാൻ പെൺപിള്ളേരെ ഒന്നും കിട്ടുന്നില്ലലോ എന്ന സങ്കടമേ ഉള്ളു..... ആർക്കെങ്കിലും പണി കൊടുക്കാഞ്ഞിട്ട് ഒരു സുഖം ഇല്ല.... അപ്പു ഉമ്മറത്ത് ഇരുന്ന് വലിയ ചിന്തയിൽ ആണ്...... "എടി എന്തൊക്കെ പറഞ്ഞാലും കുറവ് കുറവ് തന്നെയാ..... നമ്മടെ ചെക്കന് ഒരു കുറവും ഇല്ലാത്ത പെണ്ണിനെ മതി അല്ലാതെ ഇങ്ങനെ പൊട്ടിയും ചട്ടിയും ഒന്നും വേണ്ട..... ഞാൻ പറയാനുള്ളത് പറഞ്ഞു....

ഇനി നിങ്ങളുടെ ഇഷ്ട്ടം ഇങ്ങനെ ഉള്ളവൾമാരെ കാണാൻ പോവുന്നതെ ശകുന പിഴയ.... വഴിയിൽ നിന്നുക്കൊണ്ട് രണ്ട് സ്ത്രീകളുടെ ശബ്‌ദം കേട്ടാണ് അപ്പു അങ്ങോട്ടേക്ക് നോക്കിയത്.... "രാവിലെ തന്നെ കുത്തിത്തിരുപ്പ് ആണല്ലോ.... അമ്മ എന്തിനാ വെള്ളം ഇല്ലാത്ത ഓസും പിടിച്ച് നിൽക്കുന്നെ.... ചെടി നനക്കുക എന്ന വ്യാജേനെ നിൽക്കുന്ന ദേവകിയെ അപ്പു ഒന്ന് പാളി നോക്കി..... "അമ്മ എന്തിനാ വെള്ളം ഇല്ലാത്ത ഓസും പിടിച്ച് നിൽക്കുന്നെ..... അപ്പു ചോദിച്ചതും ദേവകി അവനോട് മുഖം കൊട്ടി കാണിച്ചു.... "എന്താ അമ്മേ കാര്യം പറ.... "എടാ ഞാൻ അവർ പറയുന്നത് കേൾക്കുകയായിരുന്നു..... ആ കാര്യസ്ഥന്റെ മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നു....

അവർ അതിനെ പറ്റി ഡിസ്‌കസ്സ് ചെയ്യുകയാ.... പാവം പെണ്ണ് ഇതിപ്പോൾ പത്താമത്തെ പെണ്ണകാണല... ഇതും നടന്നില്ലേൽ പെണ്ണ് ഇനി ഒരുങ്ങി കെട്ടി നിക്കില്ല എന്ന പറഞ്ഞേക്കുന്നെ.... ഓസ് തായെ ഇട്ടുകൊണ്ട് ദേവകി അപ്പുനെ മറികടന്നു പോയി..... "ഹോ അപ്പോൾ എനിക്കുള്ള പാര ആയിരുന്നു.... എന്റെ കുട്ടി കൃഷ്ണ.... എന്തേലും ഒരു വഴി കാണിച്ച് തരണെ..... മനു... മനുവേട്ടൻ... ഈ പ്രശ്നത്തിന് അതെ ഒരു പരിഹാരം.... ഉള്ളു..... മനുവേട്ടാ.... അപ്പു ആർത്ത് വിളിച്ചുകൊണ്ട് അകത്തേക്ക് കേറി.... "എന്താടാ..... ഷർട്ടിന്റെ ഹുക്ക്സ് ഇടുന്നതിനിടക്ക് തിരിഞ്ഞുനോക്കികൊണ്ട് മനു ചോദിച്ചതും അവൻ മനുന്റെ മുന്നിൽ നിന്നുക്കൊണ്ട് അവന്റെ ഹുക്സ് ഇട്ട് കൊടുക്കാൻ തുടങ്ങി.....

"എന്താ എന്താടാ... മനു സംശയത്തോടെ അപ്പുനെ നോക്കി.... "അത് അതില്ലേ... അത്......അപ്പു കിടന്ന് ഉരുളൻ തുടങ്ങി.... "ഇന്നാ..... എടിഎം കാർഡ് മനു അപ്പൂന് നേരെ നോക്കിയതും അവൻ മനുനെയും കാർഡിലേക്കും മാറി മാറി നോക്കി.... "നിന്റെ ആവശ്യത്തിന് ഉള്ള പൈസ എടുത്തോ...... അപ്പൂന്റെ ഉള്ളം കയ്യിൽ കാർഡ് വെച്ചുകൊടുത്തതും അവൻ ഒന്ന് പാളി മനുവിനെ നോക്കി.... "എങ്ങനെ മനസിലായി എന്നാണോ ഇതൊക്കെ എനിക്ക് മനസിലാവും.... എന്തിനാ പണം എന്ന് ഞാൻ ചോദിക്കുന്നില്ല നീ പൊയ്ക്കോ.... പിന്നെ പോവുമ്പോൾ ആ കവർ കൂടി എടുത്തോ..... "ഇതിൽ എന്താ ഏട്ടാ.....

"ഒരു ക്യാമറ..... മനു കൈ മാറിൽ പിണഞ്ഞുകെട്ടി നിന്നതും അപ്പു സന്തോഷത്തോടെ മനുവിനെ കെട്ടിപിടിച്ചുകൊണ്ട് ഉമ്മവെച്ചു.... "പോടാ പോടാ വെറുതെ ഒലിപ്പിക്കാതെ... അപ്പുനെ നോക്കി മനു പറഞ്ഞതും അവൻ ഒന്ന് ഇളിച്ചോണ്ട് പോയി..... "മനു നീ റെഡി ആയില്ലെ..... പാർഥി റൂമിലേക്ക് കേറിക്കൊണ്ട് ചോദിച്ചതും മനു അവനെ ഒന്ന് തിരിഞ്ഞു നോക്കി.... "ഹാടാ.... വേഗം പോവണം നമുക്ക് അവളുടെ നാട്ടിലേക്ക് എല്ലാത്തിനും ഇന്നത്തോടെ ഒരു ക്വാളിറ്റി ഉണ്ടാക്കണം..... മനു എന്തൊക്കെയോ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു..... "എല്ലാത്തിനും ഉത്തരം കിട്ടും ഡാ.... വാ പോവാം.... രണ്ട് പേരും പുറത്തേക്കിറങ്ങി..... "അപ്പുവേട്ട പ്ലീസ്‌... ഒന്നെനിക്കും തരാവോ ഞാനും ഒരു ഫോട്ടോ എടുത്തോട്ടെ..... ആരു ക്യാമറക്കായി അപ്പൂന്റെ പുറകെ നടക്കുകയാണ്.... "നീ ചോദിക്കണ്ട ആരു ഞാൻ തരില്ല അല്ല പിന്നെ.....

അപ്പു കുറച്ച് ഗമയോടെ പറഞ്ഞു.... "എങ്കിൽ ഒരു ഫോട്ടോ എങ്കിലും എടുത്തു തരാവോ അപ്പുവേട്ട..... ആരു കെഞ്ചിക്കൊണ്ട് ചോദിച്ചു.... "ഇല്ല നിന്നെ പോലുള്ള ചിമ്പാൻസികളുടെ ഫോട്ടോ എടുക്കാൻ ഉള്ളതല്ല എന്റെ ക്യാമറ.... നീ ഒന്ന് പോയെ ഡിസ്റ്റർബ് ചെയ്യാതെ..... "നീ പോടാ കുരങ്ങാ.... നീ ഈ ക്യാമറ കൊണ്ട് ഗതി പിടിക്കില്ല... ആരു ചവിട്ടി തുള്ളി അകത്തേക്ക് കേറി....അപ്പു ഇതൊന്നും എന്നെ ബാധിക്കില്ല എന്ന കണക്കെ പുറത്തേക്കിറങ്ങി.... "മനു പാർഥി വേഗം വരണം കേട്ടോ ഇവിടുത്തെ അമ്പലത്തിലെ ഉത്സവമാ മറക്കരുത് ഇന്ന് രാത്രി നമുക്ക് പോവണം....പുറകെ നിന്നും ശങ്കർ വിളിച്ച് പറഞ്ഞതും രണ്ട് പേരും തലയാട്ടിക്കൊണ്ട് കാറിലേക്ക് കേറി..... വൈകുന്നേരം ഏറെ വൈകി ആണ് വീട്ടിൽ തിരിച്ചെത്തിയത്...... "അറിഞ്ഞതൊക്കെ പൂജയോട് പറയുന്നില്ലെ..... പാർഥി ചോദിച്ചതും മനു ഒന്ന് പുഞ്ചിരിച്ചു.....

"എങ്ങനെ അവളോട് പറയും അതിനുള്ള ടൈം ആയില്ല ഇതിന്റെ ഒക്കെ പിന്നിൽ ഉള്ള ആളെ കിട്ടിയില്ലെ... പൂജയെ നശിപ്പിക്കുക അതായിരുന്നു അവന്റെ ലക്ഷ്യം എന്ന് തോന്നുന്നു.... അവസാനം അവൻ തന്നെ ഓടി പോയത് കണ്ടില്ലെ ഇനി അവനെ കൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല..... മനസമാധാനം ആയി..... വില്ലൻ കുറച്ച് സ്ട്രോങ്ങ്‌ ആയിരിക്കും എന്ന് വിചാരിച്ചു ഇതൊക്കെ എന്ത്.... മനു ഒന്ന് ചിരിച്ചോണ്ട് പറഞ്ഞതും പാർഥിയും ആ ചിരിയിൽ പങ്കു ചേർന്നു..... "മക്കൾ ഒന്ന് വന്നെ..... അവിടെ ചെറിയൊരു പ്രശ്നം.... കാര്യസ്ഥൻ പറഞ്ഞതും രണ്ടുപേരും മുഖത്തോട് മുഖം നോക്കി..... "എന്ത് പ്രശ്നം..... മനു... "പ്രശ്നം ഒക്കെ അവിടെ എത്തിട്ട് പറയാം മക്കൾ ഒന്ന് വന്നെ.... കാര്യസ്ഥൻ ധൃതിപ്പേട്ട് മുന്നിൽ നടന്നു പുറകെ മനുവും പാർഥിയും..... മുന്നിൽ ഉള്ള കാഴ്ച്ച കണ്ട് രണ്ട് പേരും നിസ്സഹായതയോടെ നിന്നു........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story