നിന്നരികിലായ്: ഭാഗം 13

ninnarikilay

എഴുത്തുകാരി: കുറുമ്പി

"പ്രശ്നം ഒക്കെ അവിടെ എത്തിട്ട് പറയാം മക്കൾ ഒന്ന് വന്നെ.... കാര്യസ്ഥൻ ധൃതിപ്പേട്ട് മുന്നിൽ നടന്നു പുറകെ മനുവും പാർഥിയും..... മുന്നിൽ ഉള്ള കാഴ്ച്ച കണ്ട് രണ്ട് പേരും നിസ്സഹായതയോടെ നിന്നു.... "ഇവനെ....ഇവനെ എന്തിനാ മരത്തിൽ കെട്ടി ഇട്ടേക്കുന്നെ..... ഒരു മരത്തിൽ കെട്ടി ഇട്ടിരിക്കുന്ന അപ്പുനെ നോക്കി മനു ചോദിച്ചതും അപ്പു മോങ്ങി കരയാൻ തുടങ്ങി അടുത്തായി തന്നെ ദേവകിയും ശങ്കറും തല താഴ്ത്തി നിൽക്കുന്നുണ്ട്.... ആരു അതിനിടയിൽ ചിരിച്ചോണ്ട് നിൽക്കുന്നുണ്ട് അത് കണ്ടതും പാർഥി അവളെ ഒന്ന് ഇരുത്തി നോക്കി.... "ഇവൻ എന്താ ചെയ്തത് എന്നോ എന്റെ പെണ്ണുപ്പിള്ള കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കി.....

അത് പോരാഞ്ഞിട്ട് അത് പകർത്താൻ കയ്യിൽ ഒരു ക്യാമറയും.... ഇവനെ ഒക്കെ ഉണ്ടല്ലോ....അയാൾ അപ്പുനെ തല്ലാൻ ഓങ്ങിയതും മനു അവരെ പിടിച്ച് വെച്ചു..... "എന്താടാ ഉണ്ടായേ..... മനു പല്ല് ഞെരിച്ചോണ്ട് അപ്പുനോട് ചോദിച്ചു.... "ഞാൻ ഒരു മഞ്ഞ കിളിയുടെ ഫോട്ടോ എടുക്കാൻ ഈ മരത്തിൽ കേറിയതാ ഏട്ടാ...... "ഞങ്ങളുടെ കുളിമുറിടെ മുകളിൽ ആണോടാ മഞ്ഞക്കിളി..... "അതിന് മേൽക്കുര ഇല്ലാത്ത കുളിമുറിയാണ് ഇവിടെ ഉള്ളത് എന്ന് ഞാൻ അറിഞ്ഞോ..... മനുവേട്ടാ സത്യം ഞാൻ ഒളിഞ്ഞു നോക്കാൻ കേറിയതല്ല.... അപ്പു മോങ്ങിക്കൊണ്ട് പറയുന്നത് കേട്ടതും ചിരി വന്നിട്ട് പാർഥി വാ പൊത്തി....

"ശങ്കർ സാറിന്റെ മോൻ ആയത് കൊണ്ട് നിന്നെ വെറുതെ വിട്ടു ഇനി ഈ കുന്ദ്രാണ്ടവും പിടിച്ച് നിന്നെ ഇവിടെ കണ്ടാൽ ഉണ്ടല്ലോ.... "കുന്ദരാണ്ടം അല്ലേട്ടാ ക്യാമറ....അപ്പു "ഇവനെ ഇന്ന് ഞാൻ.... അയാൾ വീണ്ടും അടിക്കാനായി കൈ ഊന്നി. "ഇല്ലേട്ടാ... ഞാൻ ഇനി ഈ പരിസരത്തേക്ക് പോലും വരില്ല.... പിങ്കി പ്രോമിസ്സ്..... "അവന്റെ ഒരു പ്രോമിസ്സ്.....വരിനെടാ.... എല്ലാരും പോയതും മനു അപ്പുനെ ദേഷ്യത്തോടെ നോക്കി.... "എന്ത് പണിയാട നീ കാണിച്ചത്.... പാർഥി ചിരി അടക്കി പിടിച്ചോണ്ട് ചോദിച്ചു.... "ദേ ഈ കെട്ടിയിട്ട അവസ്ഥയിൽ ആയി പോയി ഇല്ലേൽ കണായിരുന്നു.... പിന്നെ ഏട്ടാ പറ്റുങ്കിൽ ഇവർക്ക് ഒരു ബാത്രും പണിത് കൊടുക്കണം.... ഇനിയും അടി വാങ്ങാൻ വയ്യ....

ഈ ഓലമേഞ്ഞ ബാത്രും കാരണം എന്റെ എല്ലൊടിഞ്ഞു..... ഏതായാലും ഓല മേഞ്ഞു ബാത്രും പണിതിട്ടുണ്ട് എങ്കിൽ അതിന് ഒരു മേൽക്കുര കൂടി പണിയാമായിരുന്നു.... അപ്പു പറഞ്ഞതും എല്ലാരും അവനെ നോക്കി കണ്ണുരുട്ടി..... "ഈ പണി നിർത്താൻ ഉദ്ദേശo ഇല്ല അല്ലേ...... "പുച്ഛം ലെ.... ഏതൊരു ഫോട്ടോഗ്രാഫറിന്റെ ജീവിതത്തിലും ഇങ്ങനെ ഒരു കഥ പറയാൻ ഉണ്ടാവും... ആരും നടക്കാത്ത വഴിയിലുടെ ഞാൻ നടക്കും ഒരു ഫോട്ടോഗ്രാഫറെ പോലെ.... "നീ ഇനിയും വാങ്ങിക്കും.... ഏതായാലും ബാത്‌റൂമിൽ ഒളിഞ്ഞു നോക്കി എന്നൊരു കഥ നിനക്ക് മാത്രമേ ഉണ്ടാവു.... പാർഥി അപ്പുനെ നോക്കി പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു....

"ഇനി നീ ഫോട്ടോഗ്രഫി എന്ന് പറഞ്ഞ് ഇറങ്ങുന്നത് എനിക്കൊന്ന് കാണണം... ശങ്കർ ഒരു താക്കീത് പോലെ പറഞ്ഞിട്ട് പോയി..... പുറകെ അപ്പുനെ ഒന്ന് ദഹിപ്പിച്ചു നോക്കിക്കൊണ്ട് ദേവകിയും... "നാണം ഇല്ലല്ലോ..... വാ പാർതിയേട്ടാ..... എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാൻ ഉണ്ട് വന്നെ.... ആരു പാർഥിയെയും വലിച്ചു പോയതും.... അപ്പു പല്ല് ഞെരിച്ചു..... "ഞാൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാ അവളുടെ ഒരു പാർഥിയേട്ടൻ... പൂജ ഒന്ന് അഴിച്ചു വിട് പൂജ.... അപ്പു പറഞ്ഞതും പൂജ കെട്ടയിച്ചുകൊണ്ട് അപ്പുനെ താങ്ങി പിടിച്ചു.... കൂടെ മനുവും.... രണ്ടും കൂടി താങ്ങി പിടിച്ചോണ്ട് അപ്പുനെ ഉമ്മറത്തേക്ക് ഇരുത്തി.... "അയ്യോ എനിക്ക് വയ്യായെ.... അയ്യോ....

അപ്പു കിടന്ന് കാറാൻ തുടങ്ങിയതും പൂജ അവന്റെ വാ പൊത്തി.... "മിണ്ടാതിരുന്നോ.... നാറ്റകേസ് ആണ് നിന്റെ അക്കു ഒഴിച്ച് എല്ലാരും അറിയും ഇനി കാറി വിളിച്ചവളെ കൂടി അറിയിക്കേണ്ട.... അതും അല്ല അവർ ചെറുതായിട്ട് തല്ലിയതിന് ഇത്രേം ആക്ടിങ് വേണ്ട..... പൂജ ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു.... "അതികം ആക്ടിങ് വേണ്ട ലെ..... അപ്പു ഇളിച്ചോണ്ട് പൂജയെ നോക്കി.... "എനിക്ക് ഒരു കുഴപ്പവും ഇല്ല.... ഐ ആം പെർഫെക്റ്റ്ലി ഓൽറൈറ്..... അപ്പു ഓടി ചാടി പോവുന്നതും നോക്കി രണ്ടും നിന്നു.... "അപാര തൊലിക്കട്ടി തന്നെ.... അപ്പു പോവുന്നതും നോക്കി നിന്ന പൂജ മനു പറയുന്നത് കേട്ടതും അവനെ ഒന്ന് ഇരുത്തി നോക്കി....

"ഏട്ടൻ വേലി ചാടിയാൽ അനിയൻ മതിൽ ചാടും.... മനുന് ഇട്ടൊന്ന് താങ്ങിക്കൊണ്ട് പൂജ അകത്തേക്ക് കേറി പോയി..... "നിന്നെ എന്റെ കയ്യിൽ കിട്ടും പെണ്ണെ... മനു ഒരു ചിരിയാലെ പൂജക്ക്‌ പിറകെ പോയി..... "അമ്മോ എന്നെ വല്ല ചൂട് വെള്ളത്തിലും പുഴുങ്ങേണ്ടിവരും എന്ന അടിയ ആ പന്നികൾ എന്നെ അടിച്ചത്... അയ്യോ.... ഈ വൃത്തിക്കെട്ടവൻമാരെ ഒക്കെ സമ്മതിക്കണം ഓരോ ദിവസവും എത്ര അടി വാങ്ങിക്കാണും........ അപ്പു ഇനി ഒന്നും നോക്കണ്ട കുളിക്കാം വാ.... അക്കുന്റെ മുന്നിൽ പിടിച്ച് നിന്നെ പറ്റു..... അപ്പു നേരെ ബാത്‌റൂമിലേക്ക് കേറി..... "എന്നോടാണ് അപ്പൂട്ടന്റെ കളി.... ഈ ക്യാമറ അങ്ങനെ അപ്പൂട്ടൻ എടുക്കണ്ട അല്ലപിന്നെ....

അപ്പൂന്റെ ക്യാമറയും എടുത്ത് റൂമിനു പുറത്തേക്ക് ഇറങ്ങിയതും ദാ നിൽക്കുന്നു മുന്നിൽ പാർഥി... "എന്റെ സംശയം തെറ്റിയില്ല ഇതിന്റെ പിന്നിൽ നീയാ അല്ലേടി..... അവന് അടി വാങ്ങി കൊടുത്തപ്പോൾ സമാദാനം ആയോ നിനക്ക് ഹേ... ആരുന്റെ ചെവിക്ക് പിടിച്ചുകൊണ്ട് പാർഥി ചോദിച്ചതും അവൾ വേദനയോടെ ഒന്ന് പിടഞ്ഞു.... "ഹാ... വിട്... വിട് പാർതിയേട്ടാ പ്ലീസ് എന്റെ നല്ല പാർഥിയേട്ടാനല്ലേ..... ആരു കൊഞ്ചിക്കൊണ്ട് പറഞ്ഞു.... "ആണോ നല്ല പാർഥിയേട്ടൻ ആണോ ഹേ.... ആരുനെ ചേർത്ത് പിടിച്ചുകൊണ്ട് പാർഥി ചോദിച്ചതും അവൾ ഒന്ന് ഞെട്ടി.... "ഇന്നലെ വരെ മമ്മേടെ അമുൽബേബി ഇന്ന് എന്താ ഇങ്ങനെ... ഹേ.....

പാർഥിയെ പിടിച്ച് മാറ്റിക്കൊണ്ട് ആരു പറഞ്ഞതും അവൻ ഒന്നുകൂടി അവളോട് ചേർന്ന് നിന്നു...... "മമ്മ എന്താ എന്നോട് മിണ്ടാത്തെ എന്നെനിക്ക് അറിയില്ല..... മനുവിന്റെ കാര്യം പറയുമ്പോൾ എന്നോട് പൊട്ടിത്തെറിക്കുകയാ ചെയ്യുന്നെ.... ഇതിപ്പോൾ ഒരു മാസം വരെയായി എന്നോട് ഒന്ന് മനസ്സറിഞ് മിണ്ടിട്ട്..... "മനുവേട്ടന്റെ കാര്യം പറയുമ്പോൾ എന്തിനാ ദേഷ്യം..... "നന്ദുനെയും മനുനേയും ഒരുമിപ്പിക്കാൻ ഞാൻ ശ്രെമിക്കുന്നു എന്ന മമ്മ വിചാരിച്ചിരിക്കുന്നെ മാത്രം അല്ല നന്ദുന്റെ എല്ലാ കൊള്ളരുതായ്മ്മക്കും ഞാനാണല്ലോ എല്ലാർടെയും കണ്ണിൽ കൂട്ട്..... നന്ദുനെ എനിക്ക് മനസ്സിലാക്കനെ പറ്റുന്നില്ല.... മമ്മ വെറുപ്പും കൊണ്ട് നടക്കുകയാ.... ഒന്ന് വിളിച്ച് കൂടി.. ഇല്ല....

ഒരു കൊച്ചു കുട്ടിയുടെ പരിഭവം പോലെ തോന്നി ആരുനത്.... "എന്റെ പാർഥി കുട്ടാ അതൊക്കെ വിട് മനുവേട്ടന്റെയും പൂജയുടെയും കല്യാണം കഴിയുമ്പോൾ എല്ലാരുടെയും പിണക്കം മാറും..... "പേടിയുണ്ട് നന്ദുന്റെ കാര്യത്തിൽ..... അവളെ ഞാൻ അറിഞ്ഞിടത്തോളം ആരും അറിഞ്ഞിട്ടില്ല.... ചിലപ്പോൾ..... ഏയ്യ് അതൊന്നും ഇല്ല നീ ആ കാര്യം വിട് .... നമ്മുടെ കാര്യം എന്താവും മ്മ്ഹ്ഹ്.... ആരുനരികിൽ ഒന്നുകൂടി നിന്നുകൊണ്ട് പാർഥി ചോദിച്ചതും.... അവൾ അവനെ ഒന്ന് തല ഉയർത്തി നോക്കി..... ഒരു നിമിഷം പരസ്പരം മറന്ന് കൊണ്ടവർ ആ കണ്ണുകളിൽ ലഴിച്ചു നിന്നു...... "ഇവിടെ പ്രായപൂർത്തിയായ ഒരു പുരുഷൻ ഉണ്ടെന്ന് ആരും മറക്കരുത്... അപ്പൂന്റെ ശബ്‌ദം കേട്ടതും രണ്ടും വിട്ട് മാറി നിന്നു....

അപ്പു തിരിഞ്ഞു നിൽക്കാണ്..... "ആരു മോളുസേ ഇത് നീ ഒപ്പിച്ച പണി ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഈ അപ്പുക്കുട്ടന് ഉണ്ടെടി..... ഇവിടെ കിടന്ന് നിരങ്ങാതെ.... പോ... പോ.... അപ്പു അതെ നിൽപ്പ് തുടർന്ന് കൊണ്ട് പറഞ്ഞതും രണ്ടും ചമ്മിക്കൊണ്ട് ഒന്ന് നോക്കി റൂമിനു പുറത്തിറങ്ങി.... "അളിയാ ഇവളെ കെട്ടി അളിയൻ അനുഭവിക്കും നോക്കിക്കോ...... അപ്പു അവർ പോവുന്നതും നോക്കി ഒന്ന് നെടുവിർപ്പ് ഇട്ടു.... 🦋_____🦋 "ഈ കുപ്പിവള വേണോ പൂജ നിനക്ക് നല്ല കളർ അല്ലേ നോക്ക്... കടയിൽ നിന്നും ഓരോന്നും വാങ്ങുന്നതിനിടക്ക് അപ്പു ഒന്നെടുത്ത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞതും പൂജ അവനെ നോക്കി.... "വേണ്ട അപ്പു നിന്റെ അക്കുന് ഇഷ്ടവും.... നീ എടുത്തോ....

"അത് കറക്റ്റ് thanku പൂജു നീയും ആരുവും ഇവിടെ നിന്നോ ഞാൻ അവൾ എവിടെ ആണെന്ന് നോക്കട്ടെ..... അപ്പു അവരെ ഒന്നുകൂടി നോക്കി ആൾക്കൂട്ടത്തിനിടക്ക് അക്കുനെ തിരഞ്ഞു നടന്നു..... "പൂജ തനിക്ക് ഒന്നും വേണ്ടെ..... മനു പൂജയെ നോക്കി ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി..... "പാർഥിയേട്ടാ നമുക്ക് അമ്മക്കരികിൽ പോവാം..... അവർ കുറച്ച് ഒറ്റക്ക് നിക്കട്ടെ.... ആരു പതിയെ പാർഥിയോടായി പറഞ്ഞു.... "അത് ശെരിയാ നീ വാ നമുക്ക്.... അങ്ങോട്ടേക്ക് പോവാം അവർ അറിയണ്ട... പാർഥി ആരുനെയും പിടിച്ചോണ്ട് പതിയെ അവിടുന്ന് വലിഞ്ഞു.... "എന്നോട് ദേഷ്യം ഇല്ലാതെ സംസാരിക്കില്ലെ.... പൂജ മനുനെ ഒളികണ്ണാലെ നോക്കി....മനു ഇതൊന്നും അറിയാതെ അവിടെ ഉള്ള സാധനങ്ങൾ നോക്കി നിൽപ്പാണ്....... "നീ എന്തേലും പറഞ്ഞായിരുന്നോ.... മനു പൂജക്കരികിൽ നിന്നോണ്ട് ചോദിച്ചതും അവൾ ഇല്ലന്ന് തലയാട്ടി......

"പൂജയോട് പറഞ്ഞാലോ..... വേണോ ആ കത്ത്.... ഇനി ഒന്നും നോക്കണ്ട മനു പൂജയോട് പറയുന്നത് തന്നെയാ നല്ലത്.... മനു മനസ്സിൽ ഓരോന്നും കണക്ക് കൂട്ടി പൂജയെ നോക്കി...... "പൂജ.... എനിക്ക് ഒരു കാര്യം..... "എന്താ വക്കീലെ....... പൂജ സംശയത്തോടെ മനുവിനെ നോക്കി.... "അത്.... കത്ത്...... "നിങ്ങൾ ഇവിടെ എന്തെടുക്കുകയാ.... അപ്പു രണ്ടാൾടെയും നടുക്ക് കയറി ചോദിച്ചതും മനു അവനെ കണ്ണുരുട്ടി ഒന്ന് നോക്കി..... "ഇവൻ നശിപ്പിച്ച്...... ഈ അപ്പുനെ കൊണ്ട് ഉപദ്രവം മാത്രമേ ഉള്ളല്ലോ.... മനു ആ കത്തിന്റെ കാര്യം പറയാൻ വരുവായിരുന്നു..... എല്ലാം നശിപ്പിച്ചു.... പാർഥി നഖം കടിച്ചോണ്ട് പറഞ്ഞു.... "ഒരു മിനുട്ട് അപ്പൂട്ടാ ഒന്ന് വന്നെ....

പാർഥി അപ്പൂന്റെ കോളറക്ക് പിടിച്ചോണ്ട് അവിടുന്ന് മാറ്റി..... "എന്താ അളിയാ.... അപ്പു കോളറ ശെരിയാക്കിക്കൊണ്ട് ചോദിച്ചു.... "ഞങ്ങൾ അവരെ ഒന്ന് ഒറ്റക്ക് വിട്ടതാ.... അതിന്റെ ഇടയിൽ കേറാൻ ആരാ പറഞ്ഞെ.... ആരു ദേഷ്യത്തോടെ അപ്പുനെ നോക്കി..... "ഒറ്റക്കോ എന്നിട്ട് അവർ രണ്ട് പേര് ഇല്ലേ പിന്നെ എങ്ങനെ ഒറ്റക്ക് ആവും.... അപ്പുന്റെ സംശയം കേട്ട് രണ്ട് പേരും പരസ്പരം ഒന്ന് നോക്കി...... "ഇവനെക്കൊണ്ട്.... ഞങ്ങൾ ഒന്നും പറഞ്ഞില്ല അവർ രണ്ടും ഒന്ന് സംസാരിച്ചോട്ടെ..... പാർഥി അലസമായി പറഞ്ഞു.... "ഹായ് പീപ്പി.... പാർഥി അളിയാ ഒന്നെനിക്കും വാങ്ങിത്തരുവോ.... പിന്നെ ദേ ഈ ലൈറ്റ് കത്തുന്ന കാറും.... നല്ല രസം ഇല്ലേ..... അപ്പു കടയിലുള്ള ഓരോന്നും നോക്കി പാർഥിയെ തോണ്ടി പറഞ്ഞു.....

"ഒരു നിപ്പിൾ കൂടി വാങ്ങി തരട്ടെ..... പാർഥി പല്ല് ഞെരിച്ചോണ്ട് ചോദിച്ചു..... "നിപ്പിൾ.... അത് വേണ്ട അതിന് പകരം ഈ തോക്ക് മതി.... കൊടുക്ക് കൊടുക്ക് പാർഥിഅളിയാ... പൈസ കൊടുക്ക്.... അപ്പു പറഞ്ഞതും അവനെ ഒന്ന് ഇരുത്തി നോക്കി പോക്കറ്റിൽ നിന്നും പൈസ എടുത്ത് കൊടുത്തു..... "പൂജചേച്ചി..... മനു പൂജയോട് സംസാരിക്കാൻ ശ്രെമിക്കുമ്പോയേക്കും പാച്ചു പൂജയെ പുറകിൽ നിന്നും വിളിച്ചു.... "ഈ കുട്ടിപിശാച്ചിനെ കൊണ്ട് ഞാൻ തോറ്റു... മനു നാവ് കടിച്ചൊന്ന് ചെക്കനെ നോക്കി..... "ഹാ നീ ഇവിടേം എത്തിയോ... നിന്റെ ചേച്ചി എന്തെ...... പൂജ പുറകോട്ട് നോക്കി ചോദിച്ചതും.... അക്കു അപ്പൂന്റെ അടുത്ത് വന്ന് നിന്നു....

അപ്പു കോളടിച്ചല്ലോ എന്ന കണക്ക് അവളെ നോക്കി.... "ഇതൊക്കെ ചേട്ടന് ആണോ... അപ്പൂന്റെ കയ്യിൽ ഉള്ള സാധനം നോക്കി അക്കു ചോദിച്ചതും അവൻ ഒന്ന് ചൂളി പോയി.... "ഏയ്യ് അല്ല ഇത് ചുമ്മാ.... അപ്പു ഇളിച്ചോണ്ട് പാർഥിയെയും ആരുനെയും നോക്കി.... രണ്ടും ഒരു ചിരിയാലെ എന്തൊക്കെയോ സംസാരിച്ചു നിൽപ്പാണ്..... "ചുമ്മാ ഇതൊക്കെ ആരേലും വാങ്ങുവോ...... "അല്ല ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ സാധിക്കോ... അപ്പു സംശയത്തോടെ അക്കുനെ നോക്കി.... "ഹാ ഇത് കണ്ടോ..... ഇത് വെച്ചാൽ അതികം പ്രശ്നം ഇല്ല........ ചെവിക്കുള്ളിലായി വെച്ച മെഷീൻ കാണിച്ചുകൊണ്ട് അക്കു പറഞ്ഞതും അപ്പു ഒന്ന് ചിരിച്ചു.....

"അല്ല ഇതിനൊക്കെ നല്ല ക്യാഷ് ആയി കാണില്ലേ..... "ഹാ.... ഇത് ഇന്നെന്നെ പെണ്ണ് കാണാൻ വന്ന ചെക്കൻ വാങ്ങിച്ചു തന്നതാ... ഇന്ന് വൈകുന്നേരം അവർ വീട്ടിൽ വന്നായിരുന്നു.... കല്യാണത്തിന് സമ്മതമാണെന്നും പറഞ്ഞിട്ട് അപ്പോൾ തന്നതാ നല്ല ചെക്കനാ..... എനിക്കും ഇഷ്ട്ടായി.... വല്യ പാണക്കാരാ അച്ഛനും ഇഷ്ട്ടായി...വരുന്ന ആഴ്ച തന്നെ കല്യാണം ഉണ്ടാവും... ജാതകത്തിൽ ചെറിയ പ്രശ്നം ഉണ്ടേ... നിങ്ങൾ എല്ലാരും വരണം കേട്ടോ.... അച്ഛന് നിർബന്ധം ഞാൻ തന്നെ നിങ്ങളെ എല്ലാരേയും വിളിക്കണം എന്ന്.... പറയുമ്പോൾ അക്കുവിന്റെ മുഖം നാണത്താൽ ചുവന്നു.... അപ്പുവിനെ വല്ലാത്തൊരു വിഷമം മൂടി.............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story