നിന്നരികിലായ്: ഭാഗം 14

ninnarikilay

എഴുത്തുകാരി: കുറുമ്പി

അപ്പുവിനെ വല്ലാത്തൊരു വിഷമം മൂടി..... "എന്നാൽ ഞങ്ങൾ പോവട്ടെ.... വാ പാച്ചു... അക്കു പാച്ചുനെയും കൂട്ടി പോവുന്നത് അപ്പു വല്ലാത്തൊരു അവസ്ഥയിൽ നോക്കിനിന്നു..... "ഡാ.... പാർഥി അപ്പൂന്റെ തോളിൽ കൈ വെച്ചതും അവൻ പാർഥിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "മനുവേട്ടാ നമുക്ക് പോവാം എനിക്ക് ചെറിയൊരു തലവേദന.... അല്ലേൽ വേണ്ട ഞാൻ പോവാ നിങ്ങൾ ഇവിടെ നിന്നോ... ഞാൻ പോവാ... വീട്ടിലേക്ക്.... അപ്പു തല താഴ്ത്തികൊണ്ട് പറഞ്ഞതും മനു അവന്റെ തോളിലൂടെ കൈ ഇട്ടു.... "ഇത്.... ഇത് അല്ല ഞങ്ങളുടെ അപ്പു.... കുഞ്ചു പോയാൽ മഞ്ചു എന്ന് പറയുന്ന ആ പഴയ അപ്പുനെയാ ഞങ്ങൾക്ക് വേണ്ടത്.....എന്റെ അപ്പു അല്ലേ.... ഞങ്ങൾ ഒക്കെ ഇല്ലേ.... മനു പറഞ്ഞതും അപ്പു ഒന്ന് പുഞ്ചിരിച്ചു....

"നീ വാ നമുക്ക് വീട്ടിൽ പോവാം.... ആരു അച്ഛനെയും അമ്മയെയും വിളി നമ്മക്ക് പോവാം...... മനു പറഞ്ഞതും എല്ലാരും വീട്ടിലേക്ക് വിട്ടു..... 🦋____🦋 "പാക്കാതെ എന്നെ പാക്കാതെ.... അതല്ലടാ... എന്നുടെ നടന്ത എൻ നിഴലെ തനിയെ നടക്കവിട്ട്.....രാവിലെ ആകെ ശോകം പിടിച്ച് ഉമ്മറത്തിരിക്കുമ്പോൾ ആണ് ആരുന്റെ ഫോണിൽ നിന്നും ഒഴുകി എത്തിയ പാട്ട് അപ്പൂന്റെ ചെവിയിലേക്ക് കുത്തിക്കേറിയത് അപ്പു ഒരു നോട്ടം നോക്കിയെ ഉള്ളു..... ആരു ഫോണും എടുത്ത് അകത്തേക്ക് ഓടി..... "സാരോല്ല അപ്പു അവളെ മറന്നേക്ക്..... പൂജ.. "ഞാൻ ആദ്യായിട്ട് പ്രേമിച്ച പെണ്ണാ.... "ആദ്യായിട്ടോ അപ്പോൾ അതിന് മൂന്നുള്ള കണെക്ഷൻസ് ഒക്കെയോ... പൂജ കളിയാലെ ചോദിച്ചതും അപ്പു മുഖം തിരിച്ചു...

"അതൊക്കെ ജെസ്റ്റ് ടൈം പാസ്റ്റ് ബട്ട്‌ ഇത് സീരിയസ് ആയിരുന്നു.... ശോ എന്നാലും ഞങ്ങളുടെ കുട്ടികളെ വരെ ഞാൻ സ്വപ്നം കണ്ടു എന്നിട്ടും..... "കണ്ടത് അവളുടെ കുട്ടികളെ തന്നെ ആയിരിക്കും പക്ഷെ അച്ഛൻ നീ അല്ല എന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളു.... അപ്പൂന് മറുസൈഡിൽ ഇരുന്നോണ്ട് മനു പറഞ്ഞതും അവൻ മനുനെ ഒന്ന് കൂർപ്പിച്ചു നോക്കി.... "എന്നാലും അവൾ എന്നെ തേച്ചല്ലോ.... "തേപ്പ്.... എങ്ങനെ...അതിന് അവൾക്ക് അറിയില്ലല്ലോ നീ അവളെ സ്നേഹിച്ചത്..... നീ അതൊക്കെ മറക്ക് ആ ക്യാമറ എടുത്ത് രണ്ട് ഫോട്ടോ എടുക്ക് മൂഡ് ശെരിയാവും..... "അതിന് ഇവനോട് ഇനി ക്യാമറ കൊണ്ട് പുറത്തിറങ്ങരുത് എന്നല്ലെ പറഞ്ഞേക്കുന്നെ..... പൂജ മനുനെ നോക്കി പറഞ്ഞു....

"അപ്പു ഇനിയും ക്യാമറ എടുക്കും ഫോട്ടോയും എടുക്കും.... അതിന് എതിരായി ആര് വന്നാലും ഞാൻ ശക്തമായി നേരിടും.... അതിനി പെട്ടിക്കടയിൽ ഇരുന്ന് കുശുകുശുക്കുന്നവരായാലും.... കുശുമ്പും കുല്ലായ്മയും പറയുന്ന തള്ളച്ചി മാരാണെങ്കിലും ജാഗ്രതെ.... കട്ടെടുത്ത ഡയലോഗും പറഞ്ഞ് പോവുന്ന അപ്പുനെ പൂജ വായും തുറന്ന് നോക്കി നിന്നു.... "ആ വാ അടക്ക് ഈച്ച കേറും.... മനുന്റെ ശബ്‌ദം കേട്ടപ്പോൾ പൂജ ഇളിച്ചോണ്ട് വാ അടച്ചു..... ദിവസങ്ങൾ ഇല പൊഴിയും പോലെ കടന്ന് പോയി..... ഇന്നാണ് അക്കുന്റെ കല്യാണം.... "മോഹഭങ്ക മനസ്സിലെ ശാഭ പങ്കിത നടകളിൽ..... പാർഥി അപ്പുനെ നോക്കി പാടിയതും അവൻ പല്ല് ഞെരിച്ചിരുന്നു...

"എല്ലാരും ആയല്ലോ വാ പോവാം.... അപ്പു നീ എന്താ ശോകം പിടിച്ചിരിക്കുന്നെ... ദേവകി ചോദിച്ചതും അപ്പു ഒന്ന് ചിരിച്ചു.... "ഒന്നുല്ലമ്മ പോവാം... വാ എനിക്കവൾടെ കല്യാണം നേരിൽ കാണണം....എല്ലാം ഇന്നത്തോടെ മനസ്സിൽ നിന്നും പൊണം.... അല്ല അമ്മ പൂജ എവിടെ..... അപ്പു തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.... "അവൾക്ക് ചെറിയൊരു തലവേദന.... വരുന്നില്ലെന്ന് പറഞ്ഞു.... അല്ല മഹിയേട്ടാ അവൾ എങ്ങനെ ഇവിടെ ഒറ്റക്ക്... ദേവകി സംശയത്തോടെ ശങ്കർനെ നോക്കി.... "മനു വിളിച്ചായിരുന്നു.....അവൻ കുറച്ച് സമയം കഴിയുമ്പോയേക്കും എത്തും.... അപ്പോൾ അവൻ ഉണ്ടാവുമല്ലോ കൂട്ടിന്... ശങ്കർ മറുപടി പറഞ്ഞതും എല്ലാരും അപ്പുനെയും താങ്ങി പിടിച്ചോണ്ട് പുറത്തേക്കിറങ്ങി....

"ഭഗവാനെ... ഈ കല്യാണം അവസാനനിമിഷം എങ്കിലും മുടങ്ങണെ.... എന്റെ മുട്ട കൂടോത്രം ഫലിക്കണേ.... അപ്പു ഓരോന്ന് പിറുപിറുത്തോണ്ട് അവരുടെ കൂടെ നടന്നു...... ഹാളിലുള്ള ഫോൺ ബെല്ലടിച്ചതും പൂജ എഴുനേറ്റ് ഫോൺ എടുത്തു.... "ഹലോ..... ആരാ.... "ഞാൻ മനുവാ പൂജ എന്റെ റൂമിൽ മേശയുടെ മേളിൽ ഒരു ചെറിയ ഡയറി ഉണ്ട് അതിൽ ഒരു നമ്പറും ഉണ്ട് തനിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ അത് ഒന്ന് നോക്കി പറഞ്ഞ് തരാമോ.... "ഓ അതിനെന്താ ഒന്ന് ഹോൾഡ് ചെയ്യണേ.... പൂജ ഫോൺ വെച്ചോണ്ട് മനുന്റെ റൂമിലേക്ക് കേറി മേളിൽ കണ്ട ഡയറി എടുത്ത് തുറന്നു നോക്കി.... അതിലെ എഴുത്തിലുടെ പതിയെ വിരലുകൾ പാഴിച്ചു മനസ്സിൽ തറഞ്ഞു പോയ....

അക്ഷരങ്ങളെ മറക്കാൻ സാധിക്കില്ലല്ലോ..... "ഇത്...... പൂജ മനുവിന്റെ ഡയറിയും എടുത്ത് അവളുടെ റൂമിലേക്ക് ഓടി.... ആ കത്തുകൾ തുറന്ന് നോക്കി... രണ്ടിലെയും കയ്യെയുത്ത് ഒരേതെന്ന് കണ്ടതും കണ്ണുകൾ വിടർന്നു..... ഇതുവരെ അനുഭവിക്കാത്ത പ്രതേക തരം കുളിർമ്മ അവളെ വന്ന് മൂടി......ഫോൺ വീണ്ടും ബെല്ലടിഞ്ഞതും... ഒരു തരം നിർവികരതയോടെ ഫോൺ എടുത്തു.... "നമ്പർ കിട്ടിയോ..... മനുവിന്റെ ശബ്‌ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പോലെ..... "പൂജ... കിട്ടിയോ..... മനു കുറച്ച് കടുപ്പിച്ചു ചോദിച്ചപ്പോൾ ആണ് പൂജ ബോധമണ്ഡലത്തിൽ എത്തിയത്.... "ഹാ മനുവേട്ടാ എന്താ പറഞ്ഞെ..... "ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ....

ഒന്നും ഇല്ല നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി.... ഞാൻ അങ്ങോട്ട് വന്നോളാം.....മനു ദേഷ്യത്തോടെ ഫോൺ കട്ട്‌ ആക്കി.... പൂജ ആകെ ഒരു മരവിപ്പിൽ ആയിരുന്നു.... റൂമിലേക്ക് പോയി എല്ലാ കാത്തുകളും ഒന്നുകൂടി എടുത്ത് വെച്ചു... എത്ര കണ്ടാലും മതിവരാത്ത പോലെ..... """"""""ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്ന് നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരുകാണും...""""""""" (കടപ്പാട് —ബാലചന്ദ്രൻ ചുള്ളിക്കാട് ) "ഈ ഡയറി ഇതെവിടെ പോയി.... റൂം മുഴുവൻ ഡയറി തപ്പി നടക്കുകയാണ് മനു..... "ഇതാണോ മനുവേട്ടാ.... പൂജേടെ ശബ്‌ദം കേട്ടതും മനു അവളെയും ഡയറിയെയും മാറി മാറി നോക്കി.... "ഹാ ഇത് തന്നെ കുറെ നേരമായി അന്വേഷിച്ചു നടക്ക.... മനു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡയറി അവളുടെ കയ്യിൽ നിന്നും വാങ്ങി അപ്പോഴും മനുവിനെ ഇമചിമ്മാതെ നോക്കി നിൽക്കാണ് പൂജ......

"എന്തെ ഇങ്ങനെ നോക്കുന്നെ... മനു ഡയറിയിലേക്ക് തന്നെ നോക്കികോണ്ട് ചോദിച്ചതും പൂജ ഒന്ന് ചിരിച്ചു.... "മനുവേട്ടൻ ആർക്കേലും കത്ത് എഴുതാറുണ്ടോ.... പൂജയുടെ ചോദ്യം കേട്ടതും മനു ഞെട്ടി പൂജയെ നോക്കി... "ഏയ്യ്... ഇല്ലല്ലോ.... മനു പൂജേടെ മുഖത്ത് നോക്കാതെ പറഞ്ഞു..... "എന്നാൽ എഴുതിട്ടുണ്ട്.... എനിക്ക് എനിക്ക് മാത്രം ലെ.... പൂജ ഒരു കുറുമ്പാലെ മനുനെ നോക്കി..... "ഹോ അപ്പോൾ ഈ കത്തുകൾ ആരുടേതാ..... കയ്യിലുള്ള കത്ത് ഉയർത്തിപിടിച്ചുകൊണ്ട് പൂജ ചോദിച്ചതും മനു ചൂളിപ്പോയി...... "ഇത്.... ഇത് ഞാൻ എഴുതിയത് ഒന്നും അല്ല..... നീ... നീ ഒന്ന് പോയെ... മനു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു....

"ആണോ.... എങ്കിൽ... അമ്മയും അച്ഛനും ഇവിടെ ഇല്ലാല്ലോ കല്യാണത്തിന് പോയേക്കുവാ.... അങ്ങിട്ടേക്ക് പോയി ചോദിക്കാം.... ഈ കൈ എഴുത്തുകൾ അറിയാവോ എന്ന് എന്തെ.... മനുനെ ഒളികണ്ണാലെ നോക്കി പൂജ പറഞ്ഞതും മനു പൂജയെ സംശയത്തോടെ നോക്കി.... "അല്ല ഇതിന്റെ അവകാശിയെ കണ്ട് പിടിക്കണല്ലോ.... "പൂജ നീ കളിക്കാതെ ആ കത്തുകൾ ഇങ് താ..... "ഇല്ല തരില്ല.....പൂജ കുറുമ്പാലെ ആ കത്തുകൾ പുറകോട്ട് പിടിച്ച് വെച്ചു.... "പൂജ തരാനാ പറഞ്ഞെ..... താ.... "ഇല്ല വേണേൽ എന്നെ ഓടി പിടിച്ചോ...... പൂജ മുന്നിൽ ഓടിയതും പുറകെ മനുവും ഒരു ചിരിയാലെ ഓടി.... വീടിന്റെ നടുമുറ്റത്ത് എത്തിയതും മനു പൂജയെ അരയിലൂടെ കൈ ഇട്ട് പിടിച്ചു.... "നീ എന്നോടാണോ... കളിക്കുന്നത് ഹേ.... ഒന്നുകൂടി അവളെ നെഞ്ചോട് ചേർത്തുക്കൊണ്ട് മനു ചോദിച്ചതും പൂജ കുതറിമാറാൻ ശ്രെമിച്ചു....

"സമ്മധിക്കാൻ എന്താ ഇത്ര ജാഡ ഹേ.... ഈ കത്തുകൾ മനുവേട്ടനാ എഴുതിയെ എന്ന് എനിക്ക് നന്നായി അറിയാം എന്നെ പറ്റിക്കാൻ നോക്കല്ലേ..... പൂജ കെർവിച്ചുകൊണ്ട് പറഞ്ഞു.... "അതെ ഈ കത്തുകൾ ഒക്കെ നിനക്ക് എഴുതിയത് ഞാൻ തന്നെയാ.... എന്താ നീ എന്നെ മൂക്കിൽ വലിച്ചു കേറ്റുവോ... ഹേ... മുഖത്തേക്ക് വീണുകിടക്കുന്ന പൂജയുടെ മുടി മാടി ഒതുക്കിക്കൊണ്ട് മനു ചോദിച്ചു... "കേറ്റും മൂക്കിൽ അല്ല.... ദേ ഇവിടെ.... നെഞ്ചോരം കൈ വെച്ചോണ്ട് പൂജ പറഞ്ഞതും മനു ഒരു കള്ള ചിരിയോടെ അതിനേക്കാൾ ഉപരി സന്തോഷത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.... "എവിടെ ഇവിടെ ആണോ....

അരയിലുള്ള കൈ വിട്ടോണ്ട് പൂജയുടെ ഹൃദയത്തോട് കൈ ചേർത്തോണ്ട് മനു ചോദിച്ചതും... ഒരു നിമിഷം അങ്ങനെ നിന്ന് പോയി ശ്വാസം പോലും എടുക്കാൻ കഴിയുന്നില്ല.... ഏറി വരുന്ന പൂജയുടെ ഹൃദയമിടിപ്പ് അളക്കുകയായിരുന്നു മനു..... "I am in love with you......ഏറെ നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ.... അതും കേൾക്കാൻ ആഗ്രഹിച്ച ആളിൽ നിന്നും കേട്ടു...... പൂജ പറഞ്ഞത് കേട്ട് ഞെട്ടി തരിച്ചു നിൽക്കാണ് മനു.... അവളുടെ നെഞ്ചിലായ് വെച്ച കൈ താനെ അഴഞ്ഞു..... ഹൃദയം പതിൽ മടങ് വേഗത്തിൽ മിടിച്ചു കൊണ്ടിരിക്കുന്നു.... "I love u forever and ever...... you are the love of my life......നെറ്റിയിൽ ഒരു നനുത്ത മുത്തം ഏകിക്കൊണ്ട് മനു പറഞ്ഞതും കണ്ണുകൾ അടച്ചുകൊണ്ട് പൂജ അത് സ്വികരിച്ചു......മനു പൂജയുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു.....

മേലേക്ക് മഴയുടെ വരവറിയിച്ചുകൊണ്ട് മഴത്തുള്ളികൾ ഇറ്റിറ്റ് വീണു....മനു ഇമചിമ്മാതെ പൂജയുടെ മുഖത്തേക്ക് നോക്കിനിന്നു.... വീണ്ടും വീണ്ടും ആ കണ്ണിലേക്കു താൻ ഊർന്നിറങ്ങുന്ന പോലെ...... മഴ അതിന്റെ മുഴു ശക്തി പ്രാപിച്ചു....... രണ്ടാളും കണ്ണുകളിൽ സ്വയം മറന്നു നിന്നു..... അത്രയേറെ ആഗ്രഹിച്ച നിമിഷം........മനു പൂജയെ ഇറുകെ പുണർന്നു...... ആ തണുപ്പിലും ഹൃദയം ചൂട് പിടിക്കും പോലെ..... "If a hug represents how much i love you, i would hold you in my arm's forever "മനു പൂജയെ രണ്ട് കൈ കോണ്ടും പൊതിഞ്ഞു പിടിച്ചു.... ഹൃദയങ്ങൾ അത്രയേറെ അടുത്തായിരുന്നു..... പറയാതെ പോയ കാര്യങ്ങൾ പരസ്പരം ഹൃദയമിടിപ്പിലൂടെ അവർ പങ്കുവെച്ചു..... ഇനിയുo എന്തോ കാത്തിരിക്കും പോലെ..... 🦋____🦋 "എന്നാലും എന്റെ കൂടോത്രം ഏറ്റില്ലല്ലോ.... അപ്പു നിരാശയോടെ തുണിന് ചാരി ഇരുന്നു.....

"ഡാ ഡാ അവൾ ഇപ്പോൾ വേറെ ഒരുത്തന് സ്വന്തമായി ഇനി അവളെ ആലോചിച്ചിരിക്കാതെ.... വേറെ ആരെയേലും പിടിക്കാൻ നോക്ക്..... അവൾ പോയാൽ അവളുടെ അനിയത്തി.... "അതിന് അവൾക്ക് അനിയത്തി ഇല്ലല്ലോ അളിയാ.... "എന്റെ അപ്പു ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ നീ ഏതെലും ഒരു പെണ്ണിനെ നോക്കെടാ..... പാർഥി പറഞ്ഞതും അവൻ ഒന്ന് നെടുവിർപ്പ് ഇട്ടു..... "കിട്ടുവായിരിക്കും..... കിട്ടും.... അപ്പു പൂജയുടെയും മനുവിന്റെ തുമ്മൽ കേട്ട് എല്ലാരും അവരെ ഒന്ന് ഇരുത്തി നോക്കി.... "ഐ തിങ്ക് ഇവിടെ ഒരു ലവ് സീൻ കഴിഞ്ഞിരിക്കുന്നു.... ഇപ്പോൾ അടുത്തൊരു പന്തൽ ഈ മുറ്റത്ത് ഇടേണ്ടി വരും......

അപ്പു പാർഥിയെ നോക്കിയതും അവൻ അത് ശെരിവെച്ചുകൊണ്ട് ഒന്ന് ചിരിച്ചു.. "മനുവേട്ടാ ഒന്നിങ്ങോട്ട് വരുവോ..... പൂജ വിളിച്ചതും മനു അവളെ ഒന്ന് സംശയത്തോടെ നോക്കി കൂടെ പോയി.... പൂജ വയ്യപ്പറത്തെ തിണ്ണയിൽ ഇരുന്നു അടുത്തായി മനുവും..... "എന്താ..... ഒരു പുഞ്ചിരിയാലെ മനു പൂജയെ നോക്കി..... "എന്നെ പറ്റി മനുവേട്ടൻ അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.... അതുകൂടി അറിഞ്ഞിട്ട് തീരുമാനിക്കാം ജീവിതത്തിലേക്ക് കൂട്ടണമോ വേണ്ടയോ എന്ന്......അതിന് മനു ഒന്ന് ചിരിച്ചു..... "എന്താ നിനക്ക് പറയാൻ ഉള്ളത്...... നിന്നെ ഭ്രാന്തി എന്ന് മുദ്ര കുത്തി ഹോസ്പിറ്റലിൽ അടച്ചിട്ട് ഉപദ്രവിച്ചതോ... അതോ...... ഗോകുൽ നിന്നെ ഇനിയും ഉപദ്രവിക്കും അത് എനിക്കും ദോഷം ആവും....

അതുക്കൊണ്ട് വേണമെങ്കിൽ എന്നെ ഉപേക്ഷിക്കാം എന്നൊ.... ഹേ..... മനു ചോദിച്ചതും പൂജ തല താഴ്ത്തി നിന്നു....... "എല്ലാത്തിനും കാരണം എന്റെ ഏട്ടനാ...... സ്വന്തം അല്ലാഞ്ഞിട്ട് പോലും സ്വന്തമായെ കണ്ടിട്ടുള്ളു...... എന്നിട്ടും ഏട്ടൻ ഞങ്ങളോട് ഇങ്ങനെ...... പറയുമ്പോൾ ഏങ്ങൽ ഉയർന്നു.... "എന്റെ പൂജ നീ കരുതുന്നപോലെ നിന്റെ ഏട്ടൻ നിങ്ങളെ ചതിച്ചിട്ടുണ്ട് പക്ഷെ നിന്നെ ശെരിക്കും ചതിച്ചത്..... നിന്റെ ആ ശിവ തന്നെയാ..... പറയുമ്പോൾ ചുണ്ടിൽ പുച്ഛം മാത്രം................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story