നിന്നരികിലായ്: ഭാഗം 16

ninnarikilay

എഴുത്തുകാരി: കുറുമ്പി

"എന്റെ മോളെ പ്രഗ്നൻഡ് ആക്കിട്ടാണോടാ ഈ പെണ്ണിനെ നിനക്ക് കല്യാണം കഴിക്കാൻ..... ജാനകിയുടെ ശബ്‌ദം കേട്ടതും ഒരു നിശബ്ദത അവിടെ തളം കെട്ടി.... തല കുമ്പിട്ട് നിൽക്കാണ് നന്ദു..... പൂജയുടെ കണ്ണുകൾ നിറഞ്ഞു തൂകി ഒരു നിമിഷം എന്താണ് നടക്കുന്നത് എന്ന് മനസിലാവാത്ത അവസ്ഥ..... മനുവിന് ഒരുതരം നിർവികരത ആയിരുന്നു.... ആ വാക്കുകൾ വീണ്ടും വീണ്ടും ഹൃദയത്തിൽ പ്രതിദ്വനിക്കുന്നു... രക്തം തിളയ്ക്കുന്ന പോലെ.... "No....................."അതൊരലറൽ ആയിരുന്നു...... "മനു.... പാർഥി വിളിക്കും മുൻപ് മനു റൂമിലേക്ക് കേറി പോയി.... ദേഷ്യത്തോടെ കൈകൾ വലിഞ്ഞു മുറുകി..... പാർഥി പൂജയെ ഫേസ് ചെയ്യാതെ മനുവിന്റെ പുറകെ പോയി.....

പൂജ ആകെ മരവിച്ച സ്ഥിതിയിൽ ആയിരുന്നു..... "ഡാ മനു ഞാൻ..... "തൊടരുത് എന്നെ തൊടരുത്..... എല്ലാം അറിയുന്നതല്ലെ എന്നിട്ടും ഞാൻ അവളെ എന്റെ സ്വന്തം പെങ്ങൾ ആയാട കണ്ടത് ഞാൻ ഒരിക്കലും..... എനിക്ക്..... മനു മുടിയിൽ പിടിച്ച് വലിച്ചു...... "എടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ...... പാർഥി മനുന്റെ തോളിൽ കൈ വെച്ചതും അവൻ അത് തട്ടി തെറിപ്പിച്ചു...... "നീ നീ എന്തിനാടാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ ഞാൻ ഞാൻ അങ്ങനെ ചെയ്യോ..... പാർഥിടെ കോളറക്ക് പിടിച്ചോണ്ട് മനു ചോദിച്ചതും പാർഥി ആ കൈ തട്ടി മാറ്റി..... "ഞാൻ പറേന്നത് ഒന്ന് കേൾക്ക് നീ.... ഇതാ ഇത് കണ്ടോ നീ നോക്ക്.... പാർഥി കയ്യിൽ ഉള്ള നന്ദുന്റെയും ശിവയുടെയും ഫോട്ടോ എടുത്ത് മനുവിനെ കാണിച്ചു....

"നിന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ മാത്രമല്ല അവൾ ഈ കോപ്രായം മുഴുവൻ കാണിച്ചത്.... അവളുടെ വയറ്റിൽ ഉള്ള നിന്റെ കൊച്ചിനും കൂടി വേണ്ടിട്ടാ.... അന്ന് അന്ന് നിനക്ക് ഓർമ്മയുണ്ടോ പൂജയുടെ കല്യാണം നിച്ഛയിച്ചതറിഞ്ഞിട്ട് എന്റെ വീട്ടിലേക്ക് വന്നത് അന്ന് നീ നല്ലോണം കുടിച്ചിരുന്നു മനു... നീയും അവളും അവിടെ ഒറ്റക്കായിരുന്നു മനു... അവിടെ എന്താ സംഭവിച്ചെ എന്ന് നിനക്കും അവൾക്കും മാത്രമേ അറിയാൻ പറ്റു അതിൽ നീ ഡ്രിങ്ക് കഴിച്ചിരുന്നു..... പിന്നെ അവൾ പറയുന്നത് അല്ലേ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയു...... "ഇല്ല പാർഥി... അവളെ ഞാൻ അവൾ ന്റെ പെങ്ങളുട്ടി അല്ലേ.... പറയുമ്പോൾ വിതുമ്പൽ ഉയർന്നു.....

"ഡാ മനു നീ വിചാരിക്കുന്നുണ്ടോ ഞാൻ അവളുടെ വാക്ക് കേട്ട് മാത്രം നിന്നെ തെറ്റ് ധരിക്കും എന്ന്..... അതിന് തക്കതായ കാരണം ഉണ്ട്...... ഡാ പൂജയെ ഈ അവസ്ഥയിൽ ആക്കിയത് നീ വിചാരിക്കും പോലെ ശിവ അല്ല..... നന്ദു അവൾ അവളാ.... അവൾ പറഞ്ഞിട്ട ശിവ പൂജയെ ദ്രോഹിക്കാനായിട്ട് അവൻ ഇങ്ങനെ ഒക്കെ ചെയ്തത്.... ശിവ നന്ദുന്റെ വെറും ഒരു ഫ്രണ്ട് ആണ് അല്ലാതെ അവന് പൂജയുമായി ഒരു ബന്ധോം ഇല്ല...... അവൻ ഇവിടെ ഉണ്ടായിരുന്നേൽ ഉറപ്പായും അവനെ മുന്നിൽ നിർത്തി ഞാൻ ഇതെല്ലാം നിന്നോട് പറയിപ്പിക്കുകയായിരുന്നു.... ഇതെല്ലാം അവൾ ചെയ്തത് നിനക്ക് വേണ്ടിയാ നിന്റെ കുഞ്ഞിന് വേണ്ടിയാ.....

"ഇല്ല ആ കുഞ്ഞ് എന്റെതല്ല പാർഥി.... പൂജയല്ലാതെ വേറെ ഒരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല.... ഇനി ഉണ്ടാവുകയും ഇല്ല...... "മനു നീ ഒന്ന് മനസിലാക്ക് ഇനി നീ എത്ര വിളിച്ച് കൂകിയാലും സത്യം സത്യമല്ലാതാവില്ല..... മനു ചെവി പൊത്തി പിടിച്ചു...... "എന്നെ വിശ്വസിച്ചിരിക്കുന്ന ഒരു പെണ്ണ് ഉണ്ട് അവിടെ അവളെ ഞാൻ എന്ത് ചെയ്യണം ഇറക്കി വിടണോ അതോ കൊല്ലണോ..... അത്രയേറെ ഗംഭിര്യം ഉള്ള വാക്കുകൾ..... "നീ നീ ഇപ്പോളും അവളെ പറ്റി ആണോ ആലോചിക്കുന്നെ ഹേ..... ഒരിക്കലെങ്കിലും നീ കാരണം ജീവിതം വഴി മുട്ടി നിക്കുന്ന എന്റെ നന്ദുനെ പറ്റി ആലോചിച്ചോ ഹേ...... "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..... എനിക്ക് എനിക്ക് അതറിയാം......

"മനുവേട്ടാ..... നന്ദുന്റെ ശബ്‌ദം കേട്ടതും മനു അങ്ങോട്ടേക്ക് നോക്കി... "പാർഥിയേട്ടാ ഒന്ന് പുറത്ത് നിൽക്കോ എനിക്ക് മനുവേട്ടനോട് കുറച്ച് സംസാരിക്കണം..... നന്ദു പറഞ്ഞതും പാർഥി പുറത്തേക്ക് നിന്നു..... "ഞാൻ ഞാൻ കൂറേ തെറ്റ് ചെയ്തിട്ടുണ്ട് മനുവേട്ടാ.... പക്ഷെ ഈ കുഞ്ഞ് അതൊരു തെറ്റായി നിക്ക് തോന്നിട്ടില്ല നമ്മടെ നമ്മടെ കുഞ്ഞല്ലെ..... "എനിക്ക് ഇതെന്റെ കുഞ്ഞല്ല നന്ദു..... കൈ ചുരുട്ടി പിടിച്ചുകൊണ്ട് മനു പറഞ്ഞതും നന്ദു അതിനെ പുച്ഛിച്ചുകൊണ്ട് ഒന്ന് ചിരിച്ചു.... "ഈ അവസ്ഥ സ്വന്തം പെങ്ങൾക്ക് വന്നിരുന്നെങ്കിൽ എന്ന് മനുവേട്ടൻ ഒന്ന് ആലോചിച്ചിട്ടുണ്ടോ.... ഹേ.... സ്വന്തം കുഞ്ഞിന്റെ അച്ഛനെ തെളിയിക്കാൻ ഞാൻ ഇനി എന്തൊക്കെ ചെയ്യണം പറ....

മനുവേട്ടൻ ഇഷ്ട്ടം അല്ലേൽ എന്നെ കല്യാണം കഴിക്കേണ്ട.... ഞാൻ ഞാൻ ഒഴിഞ്ഞു പൊക്കോളാം... മനുവേട്ടന്റെ ജീവിതത്തിൽ മാത്രമല്ല ഈ ലോകത്ത് നിന്ന് തന്നെ........ മനുവേട്ടൻ പൂജയെ കല്യാണം കഴിച്ചാൽ.... പിന്നെ ആരും എന്നെ കാണില്ല..... ഇതെന്റെ കുഞ്ഞാണെൽ സത്യം..... നന്ദു പറയുന്നത് കേട്ട് മനു നിസ്സഹായതയോടെ നിന്നു.... തല പെരുക്കുന്ന പോലെ..... "ഇനി എല്ലാം മനുവേട്ടന്റെ ഇഷ്ട്ടം.... ഞാൻ ജീവിക്കണോ അതോ അവളെ കെട്ടണോ മനുവേട്ടന് തീരുമാനിക്കാം..... ഉറച്ചതായിരുന്നു വാക്കുക്കൾ..... മനു തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു..... ഇനി എന്ത്...... "നന്ദു നിനക്ക് മനുവേട്ടനെ ഇഷ്ട്ടം ആണെന്ന് ഞങ്ങള്ക്ക് അറിയാം അതിന് വേണ്ടി ഇങ്ങനെ ഒരു നാടകം വേണ്ട....

ആരുടെയോ കൊച്ചിന്റെ ഉത്തരവാദിത്തം മനുവേട്ടൻ ഏൽക്കണോ.... പറഞ്ഞു തീരും മുൻപ് പാർഥിയുടെ കൈ ആരുന്റെ മുഖത്ത് പതിച്ചു..... കണ്ണുകൾ നിറഞ്ഞു.... "പാർഥിയളിയ നിങ്ങളുടെ ദേഷ്യം എന്റെ പെങ്ങളുടെ മേത്തല്ല തീർക്കണ്ടത്.... നിങ്ങളുടെ പെങ്ങൾ നിങ്ങൾക്ക് എങ്ങനെയാണോ അതുപോലെ തന്നെയാണ് എനിക്ക് ഇവർ രണ്ട് പേരും.... അപ്പു ആരുനെയും പൂജയെയും ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു.... അപ്പോഴും പൂജക്ക്‌ അനക്കം ഒന്നും ഇല്ല.... ഒരു ശില കണക്കെ നിന്നു അവൾ.... ശങ്കറും ദേവകിയും അഭമാന ഭാരത്താൽ തല കുമ്പിട്ടു നിന്നു.. ജാനകിയുടെയും ബാലന്റെയും രൂക്ഷമായ കണ്ണുകൾ പൂജയിൽ തങ്ങി നിന്നു......

"ദാ മനു വന്നല്ലോ അവൻ തന്നെ ഒരു തീരുമാനം പറയട്ടെ..... ബാലൻ പറഞ്ഞതും എല്ലാവരുടെയും മനുവിനെ നോക്കി..... "മനു മോനെ പറ ആ കുഞ്ഞ് നിന്റെ അല്ലല്ലോ....... ദേവകി ആകാംഷയോടെ മനുനെ നോക്കി..... പൂജയുടെ മുന്നിൽ മനു മാത്രമേ ഉള്ളു.... ആ കണ്ണുകളിലെ നിരാശ അവളുടെ കണ്ണിലെ നീർത്തിളക്കത്തിന്റെ തോത് കൂട്ടി..... "നന്ദുന്റെ കുഞ്ഞ് എന്റെയാ അമ്മ.... പറഞ്ഞു തീരും മുൻപ് ദേവകി മനുവിന്റെ കവിളിൽ ആഞ്ഞടിച്ചു....കരഞ്ഞോണ്ട് അകത്തേക്ക് പോയി..... "ഇത്രേം കാലം ഈ അച്ഛന് ഒരു വിശ്വാസo ഉണ്ടായിരുന്നു..... ഈ മക്കളുടെ മേളിൽ അതാ അതാ ഇന്ന് നീ..... വാക്കുകളിൽ തളർച്ചയും ഇടർച്ചയും....

"ഇനി ഞങ്ങൾ എന്താ ചെയ്യേണ്ടത്... നിങ്ങൾക്ക് തീരുമാനിക്കാം..... ശങ്കർ തല താഴ്ത്തികൊണ്ട് പറഞ്ഞു.... അപ്പു മനുവിന്റെ നേർക്ക് നിന്നു..... "ഇത്രേം കാലം എന്റെ ഏട്ടൻ ആയിരുന്നു എന്റെ റോൾ മോഡൽ..... ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ പുച്ഛം തോന്നുകയാ... ഒരു പെണ്ണിനെ സ്നേഹിച്ചിട്ട് മറ്റൊരു....ച്ചെ.... ഈ നിമിഷം നിങ്ങളോട് എനിക്ക് അറപ്പ് മാത്രേ ഉള്ളു.... അപ്പു.... പൂജയെ ഒന്ന് നോക്കി നിസ്സഹായതയോടെ മനുവിനെ കടന്ന് പോയി.....ആരു ഒന്നും മിണ്ടാതെ നിന്നു..... "ഇനി ആദ്യം ഈ പെണ്ണിനെ വല്ലതും കൊടുത്ത് ഒഴിവാക്ക്.... ജാനകി രൂക്ഷമായി പൂജയെ നോക്കിക്കൊണ്ട് പറഞ്ഞു..... മനു മുഷ്ട്ടി ചുരുട്ടി നിന്നു ഒന്നും ചെയ്യാൻ കഴിയുന്നില്ല......

അത്രയേറെ തീവ്രമായ കണ്ണുകളോടെ അവൻ പാർഥിയെ നോക്കി..... "നീ ആ പെണ്ണുപിള്ളേടെ മുഖത്ത് ആഞ്ഞടിക്കുന്നതിന് പകരം പഴo വിഴുങ്ങിയ പോലെ നോക്കിനിന്നോ...... നിള അത്രയേറെ ദേഷ്യത്തോടെ പൂജയെ നോക്കി...... "One മിനുട്ട് ചേച്ചി കഥ ഒന്ന് പറഞ്ഞു തീർത്തോട്ടെ ഇടക്ക് കേറല്ലെ നല്ല ത്രില്ലിൽ വന്നതായിരുന്നു നശിപ്പിച്ചു..... ദേവു മുഖം കെർവിച്ചോണ്ട് പറഞ്ഞു..... "ഇത് വെറും കഥയല്ല അവളുടെ ലൈഫ് ആണ് ഇത് നിനക്ക് തമാശലെ...... നിള പല്ല് ഞെരിച്ചോണ്ട് ദേവൂനെ നോക്കി അതിനവൾ ഒന്ന് ഇളിച്ചു കാണിച്ചു..... "ഇത് രണ്ട് year മുന്നുള്ള കാര്യമാ അതിന് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യം ഒന്നും ഇല്ല അല്ലേ പൂജചേച്ചി....

ദേവു പൂജയെ നോക്കിയതും കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുകയാണ്.....നിള ദേഷ്യത്തോടെ ദേവൂനെ നോക്കി.... "നിന്നോട് ഞാൻ അപ്പളെ പറഞ്ഞതാ പൂജയെ കരയിപ്പിക്കാൻ ആണേൽ അവളെ ഇത് പറയാൻ നിർബന്ധിക്കണ്ട എന്ന്..... അവൾ എന്നെ തേടി ഈ മദ്രാസിൽ വന്നപ്പോൾ പോലും ഞാൻ ഇതൊന്നും അവളോട് ചോദിക്കാതിരുന്നതും അതാ... എല്ലാം പറയിപ്പിച്ച് എന്റെ കൊച്ചിനെ സങ്കടപ്പെടുത്തിയപ്പോൾ സമാധാനം ആയോ......പൂജു.... പെണ്ണെ.... നീ കോളേജിൽ പഠിക്കുമ്പോൾ ഒന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ഇത് വെറും നയന്റിൻസിലെ പെണ്ണുങ്ങളെ പോലെ.... പൂജേടെ തോളിൽ കൈ ഇട്ടോണ്ട് നിള പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.....

"മറക്കാൻ ശ്രെമിക്കുന്നുണ്ട് പറ്റുന്നില്ല നിള.... അത്രക്കും...... പൂജ പുറത്തിയാകാൻ കഴിയാതെ തല താഴ്ത്തി...... "ഇതിനും മാത്രം എന്താ ഈ മറക്കാൻ ഉള്ളത്.... ആ ചേട്ടനോട് പോവാൻ പറ അല്ലപിന്നെ..... അല്ലേലും രണ്ട് ദിവസം അല്ലേ നിങ്ങൾ പ്രമിച്ചു നടന്നുള്ളു... ഇവിടെ ഒന്നും രണ്ടും വർഷം പ്രണയിച്ചവർ അതൊക്കെ മറക്കുന്നു പിന്നെ ആണ് ഇത്...... "എന്റെ ദേവു നിനക്ക് അതൊക്കെ മനസിലാവണം എങ്കിൽ ഒരാളെ പ്രണയിക്കണം..... അതും ഹൃദയം കൊണ്ട്..... പ്രണയം എന്തെന്ന് മനസിലാക്കിയവർക്ക് മാത്രമേ അതിന്റെ വിരഹം എന്തെന്നും മനസ്സിലാവൂ..... "എന്റെ നിള ചേച്ചി പൂജചേച്ചി മനുചേട്ടനെ കുറിച്ച് ഓർത്തിട്ടെന്ത് കാര്യം....

ആ ചേട്ടൻ അവളെ കെട്ടി ആ കൊച്ചുമായി സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും.... ചേച്ചി ഇനിയും അയാളെ ആലോചിച്ചിട്ട് എന്ത് കാര്യം..... അല്ല അത് കഴിഞ്ഞിട്ട് എന്താ എന്താ സംഭവിച്ചെ...... നന്ദു ചോദിച്ചതും പൂജ തലയുയർത്തി അവളെ നോക്കി..... "എന്ത് സംഭവിക്കാൻ..... എന്റെ ആവശ്യം ഇല്ലന്ന് കണ്ടതും ഞാൻ ഇങ് പൊന്നു..... എന്റെ നിളകുട്ടീടെ അടുത്തേക്ക്... അന്ന് എല്ലാം നഷ്ടപ്പെട്ടപ്പോൾ ഇവളുടെ അടുത്തേക്ക് ഓടി വന്നിരുന്നെങ്കിൽ ഒരിക്കലും മനുവേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ലായിരുന്നു.... ഇപ്പോൾ ഒരു തീരാ നോവായി മനസ്സിൽ അത്..... ആ സങ്കടത്തിലും ഒന്ന് ചിരിക്കാൻ ശ്രെമിച്ചു......

"ദേ പഴയ കാര്യം ഓർമിച്ചിരിക്കാതെ ഒന്ന് ഉഷാർ ആയെ..... നിള പറഞ്ഞതും പൂജ എഴുനേറ്റു..... "ചേച്ചി എവിടെ പോവാ..... ചാവാൻ പോവണോ... ദേവു ഒരു പുരികം പൊക്കി പൂജയെ നോക്കി..... "രാത്രിക്ക് ഞണ്ണാൻ എന്തേലും വേണ്ടെ.... നിന്റെ കണവൻ വരില്ലല്ലോ ഉണ്ടാക്കാൻ ഞാൻ തന്നെ ഉണ്ടാക്കണ്ടേ..... പൂജ ദേഷ്യത്തോടെ പോവുന്നത് നോക്കി രണ്ടും നിന്നു...... "അതെ നമ്മക്ക് പിസ ഓർഡർ ചെയ്താലോ.... ഇല്ലേൽ പൂജചേച്ചി ചെവിക്ക് സ്വസ്ഥത തരില്ല... വെറുതെ എന്തിനാ എങ്ങാണ്ടോ കിടക്കുന്ന എന്റെ കണവനെ ചീത്ത കേൾപ്പിക്കുന്നെ..... " അച്ഛനെ പറഞ്ഞാൽ ഉണ്ടാവില്ലല്ലോ ഈ ചോരത്തിളപ്പ്..... ശവം....ഈ പാതിരാത്രി നിന്റെ അപ്പൻ കൊണ്ടത്തരുവോ പിസ..... "അതിന് ആപ്പ്..... "ആപ്പ് കോപ്പ്..... ചെന്നവളെ സഹായിക്ക് പെണ്ണെ..... ഞാൻ ഈ വർക്ക്‌ ഒന്ന് ചെയ്തോട്ടെ ഡിസ്റ്റർബ് ചെയ്യല്ലെ....

"ഇതെന്തോന്ന്..... ദേവു ചവിട്ടി തുള്ളി കിച്ചണിലേക്ക് കേറി.... 🦋_______🦋 "നിനക്ക് അവളെ അത്രക്കും ഇഷ്ട്ടാണോ കൊച്ചനെ......ആദം അമ്മച്ചിയെ തലയുയർത്തി ഒന്ന് നോക്കി അവരുടെ കൈ അപ്പോഴും തലയെ തലോടിക്കൊണ്ട് ഇരിക്കുന്നുണ്ട്..... "ഒത്തിരി ഇഷ്ട്ടാ അമ്മച്ചി ഒത്തിരി.... എനിക്ക് വേണ്ടി ജനിച്ചവളാ..... അവൾ എനിക്ക് വേണ്ടി മാത്രം..... ചുണ്ടിൽ പ്രണയത്തിൻ പുഞ്ചിരി വിരിഞ്ഞു..... "അമ്മച്ചി എത്ര കാലായി.... നിന്നോട് പറയുന്നു ആ പെങ്കൊച്ചിനോട് ഉള്ളത് പറയാൻ നീ പറഞ്ഞോ ഇല്ലല്ലോ.... നാളെയാവട്ടെ ഞാൻ വരാം അങ്ങോട്ട്..... "അയ്യോ അമ്മച്ചി അതൊന്നും വേണ്ട... ഞാൻ തന്നെ പറഞ്ഞോളാം...... എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണാ എന്റെ എന്റെ സ്വന്തം.....

ആദം ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു..... "എടാ കൊച്ചനെ നിന്നെ അവൾക്ക് ഉറപ്പായും ഇഷ്ട്ടം ആവും എന്റെ ചെക്കൻ ചുള്ളൻ അല്ലേ.... പിന്നെ ന്റെ മോൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല അതിന് പകരം നിനക്ക് ഈശോ നല്ലത് മാത്രേ വരുത്തുള്ളൂ..... "ഹോ എന്റെ അമ്മച്ചി..... ആദം അവരെ ഇറുകെ പുണർന്നു......... "ഈ ചെക്കന്റെ ഒരു കാര്യം ഓഫീസിൽ വലിയ കൊലകൊമ്പൻ അമ്മച്ചിടെ മുന്നിൽ ഇള്ളകുട്ടി.... അല്ലടാ കൊച്ചനെ നീ ഇപ്പോൾ എന്താ അവളിൽ പ്രതേകിച്ചു കണ്ടത്..... "She is somthing special..... "എടാ കൊച്ചനെ നീ അമ്മച്ചിക്ക് മനസ്സിൽ ആവുന്ന ഭാഷയിൽ പറ.....

ഞാൻ നിന്നോട് പറഞ്ഞേക്കുന്നത് നീ മറന്നോ ഈ കണകുണാഞ്ചി ഭാഷ ഇനി എന്നോട് പറയരുത് കേട്ടോടാ ചെക്കാ..... ആദത്തിന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തുക്കൊണ്ട് അമ്മച്ചി പറഞ്ഞു.... "എന്റെ അമ്മച്ചിയെ അവൾ പൊന്നുപോലെ നോക്കും എന്നതാണ് ഏറ്റവും വലിയ പ്രതേകത.... അവൾ ഒരു പാവമാ അമ്മച്ചി ഭയങ്കര ക്യൂട്ടാ അവൾ.... എന്തോ അവൾ എന്റെ ആണെന്ന് ഹൃദയം അലമുറക്കൂട്ടുന്ന പോലെ.... ആദം പറയുന്നത് കേട്ടതും അമ്മച്ചി ഒന്ന് ചിരിച്ചു..... "നിനക്കവളോട് ഇത്രക്കും ഇഷ്ട്ടം ഉണ്ടായിട്ടാണോ പറയാത്തത് ആട്ടെ അവളുടെ പേര് എന്താ.... അമ്മച്ചി ആകാംഷയോടെ ആദത്തിനെ നോക്കി.... "പൂജ............ ആദം അത്രയേറെ സന്തോഷത്തോടെ പറഞ്ഞു...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story