നിന്നരികിലായ്: ഭാഗം 17

ninnarikilay

എഴുത്തുകാരി: കുറുമ്പി

"പൂജ............ ആദം അത്രയേറെ സന്തോഷത്തോടെ പറഞ്ഞു..... "നസ്രാണി ആണോടാ...... അമ്മച്ചി ഒന്ന് മുഖം ചുളിച്ചു..... "ഹിന്ദുവോ മുസ്ലിമോ നസ്രാണിയോ എന്തേലും ആവട്ടെ..... അതാണോ ഇവിടുത്തെ വിഷയം.... എനിക്കവളെ ഇഷ്ട്ടാ ദേ ഈ ചങ്കിൽ അവൾ കേറിയിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.... എന്നെ കുഴിമാടത്തിലേക്ക് എടുക്കുന്ന വരെ ഇതിന് ഒരു മാറ്റോം വരില്ല പോരെ... ആദം മുഖം തിരിച്ചോണ്ട് പറഞ്ഞു.... "എന്റെ കൊച്ചനെ ഞാൻ ചുമ്മാ പറഞ്ഞതല്ലെ..... ഒരു നസ്രാണി പെണ്ണിനെ നിന്റെ കെട്ടിയോൾ ആക്കണം എന്ന് അമ്മച്ചിക്ക് വല്യ ആശയായിനും.... ഹാ കുർബാനക്കൊക്കെ കൊണ്ടുപോയി ഞാൻ അവളെ ഒരു നസ്രാണി ആകും നീ നോക്കിക്കോ.....

"ഞാൻ പോവാ രാവിലെ ഓഫീസിൽ പോവണ്ടതാ..... Goodnight അമ്മച്ചി..... അമ്മച്ചിടെ കവിളിൽ അമർത്തി മുത്തിക്കൊണ്ട് ആദം എണിറ്റു...... "എടാ ചെക്കനെ അമ്മച്ചിക്ക് ഒരു സംശയം ആ കൊച്ചെനി നിന്നെ ഇഷ്ട്ടം ഇല്ലെന്ന് എങ്ങാനും പറയോ..... "ഈ അമ്മച്ചിയെകൊണ്ട്..... കരിനാക്ക് വളക്കാതെ അടുത്ത ഓശാനക്ക് മുൻപ് ഞാൻ അവളോട് പറയും.... അവൾ സമ്മതിക്കേം ചെയ്യും.... ഞാൻ അവളെ കെട്ടി കൂടെ പൊറുപ്പിച്ച് എന്റെ രണ്ട് കൊച്ചുങ്ങളുടെ അമ്മച്ചി ആക്കും നോക്കിക്കോ..... "ഇത് വല്ലോം നടക്കോ..... "ദേ അമ്മച്ചി മിണ്ടാതെ അടങ്ങി നിന്നോ.... ഇല്ലേൽ വല്ല പിച്ചക്കാരനും ഇട്ട് കൊടുക്കും ഞാൻ..... ആദം കള്ള ദേഷ്യത്തോടെ വാതിൽ കൊട്ടി അടച്ചു ബെഡിലേക്ക് ചാടി കിടന്നു......

"എന്റെ പൂജകൊച്ചെ... ഈ ആദം ഇച്ചായൻ നിനക്കുവേണ്ടി വെയ്റ്റിംഗ്.... ആണെ...... എപ്പളാ പെണ്ണെ നീ എന്റെ ആവുന്നെ..... ഇച്ചായൻ വെയ്റ്റിംഗ് ആണ്ട്ട്ടോ...... ആദം തലയണയെ കെട്ടി പിടിച്ചു കിടന്നു..... മനസ്സ് നിറയെ പൂജയായിരുന്നു...... 🦋_____🦋 "ഡീ ദേവു.... നീ ഇറങ്ങുന്നുണ്ടോ..... നിള ഡോറിൽ തുരു തുരെ തട്ടി.... "മര്യാദക്ക് ഒന്ന് ബാത്‌റൂമിൽ ഇരിക്കാൻ പോലും സമ്മതിക്കില്ല ശവം..... ദേവു ഡോർ തുറന്നോണ്ട് പറഞ്ഞു..... "നീ ബാത്‌റൂമിൽ ഇരിക്കാനാണോ പോയത് കുളിക്കാൻ അല്ലേ..... ദേവൂന്റെ തോളിൽ നിന്നും ടവ്വൽ എടുത്ത് കൊണ്ട് നിള പറഞ്ഞു..... "ഈ ബാത്‌റൂമിൽ കുളിക്കുക മാത്രല്ല സ്നാനം ചെയ്യുകയും ചെയ്യാം ഒന്നും അറിയാത്ത ബ്ലഡി ഫൂൾ.... ദേവു "നീ റെഡി ആയോ ലവൾ എവിടെ...... നിള.....

"നിള ചേച്ചിടെ മേക്കപ്പ് ബാത്‌റൂമിൽ നിന്നല്ലേ ഇപ്പോൾ വരും..... ദേവു ഷോൾ കുത്തി ഒന്ന് തിരിഞ്ഞു..... "പോവാം ഞാൻ റെഡി..... ഇന്ന് ആദം സാർ മീറ്റിംഗ് വെച്ചിട്ടുണ്ട് വേഗം അവിടെ എത്തണം വാ.... നിള തിരക്ക് കൂട്ടിക്കൊണ്ട് ഇറങ്ങി..... പുറകെ ദേവൂവും പൂജയും.... ____ "പൂജ നിന്നെ ആദം സാർ വിളിക്കുന്നുണ്ട്.... നീ വേഗം അങ്ങോട്ട് ചെല്ല് ഇല്ലെങ്കിൽ വായിൽ ഇരിക്കുന്നത് കേൾക്കാം.... നിള പൂജയെ നോക്കി പറഞ്ഞതും പൂജ കാബിനിൽ നിന്നും വേഗം എണീറ്റ് ആദത്തിന്റെ കാബിനിലേക്ക് നടന്നു..... "May i coming sir.... പൂജേടെ ശബ്ദം കേട്ടതും ആദത്തിന്റെ ഹൃദയമിടിപ്പ് കൂടി.... അവൻ ഫയലിൽ നിന്നും കണ്ണെടുക്കാതെ ഇരുന്നു കൈ കൊണ്ട് കേറിവരാൻ കൈ കാണിച്ചു.....

"സിറ്റ്.... ആദം പറഞ്ഞതും പൂജ ചെയറിലേക്ക് ഇരുന്നു..... "സാർ എന്തിനാ വിളിച്ചെ.... പൂജ ആദത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... ഞൊടിയിടയിൽ ആദത്തിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു....അവൻ സീറ്റിൽ നിന്നും എഴുനേറ്റു.... "സീ പൂജ ഞാൻ ഇപ്പോൾ പറയുന്ന കാര്യം താൻ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല..... ബട്ട്‌ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലാ.... ആദം പറയുന്നത് കേട്ടതും പൂജ ചെയറിൽ നിന്നും എണിറ്റു..... "Will you marry me..... മുട്ട് കുത്തിയിരുന്ന് ഒരു റിങ് പൂജക്ക്‌ നേരെ നീട്ടിക്കൊണ്ട് ആദം ചോദിച്ചതും പൂജ ഒരു സ്റ്റെപ് പുറകോട്ട് നിന്നു..... അവൾ നന്നായി ഞെട്ടിയിരിന്നു..... നിള പൂജയെ പുറകിൽ നിന്നും ഉന്തി കൈ പിടിച്ച് ആദത്തിന് നേരെ വെച്ചുകൊടുത്തു......

പൂജ ഞെട്ടി നിളയെ നോക്കി അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... അതിന് മുൻപ് തന്നെ ആദം പൂജയുടെ വിരലിൽ റിങ് അണിയിച്ചിരിഞ്ഞു..... പൂജയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നു.... "അയ്യേ കൊച്ചെന്തിനാ കരയുന്നെ.... എന്റെ ചെക്കനെ ഇഷ്ട്ടായില്ലെ.... അമ്മച്ചി പൂജയെ ചേർത്തുപിടിച്ചോണ്ട് ചോദിച്ചതും അവൾ തല ഉയർത്തി ആദത്തിനെ നോക്കി....ആ കണ്ണുകളിൽ എന്തോ നിരാശ പടരുന്ന പോലെ.... "പൂജക്ക് ആദംസാർ എന്നാൽ ജീവനാണ്... ഇന്നലെ കൂടെ പറഞ്ഞെ ഉള്ളു..... പൂജ എന്തോ പറയാൻ വന്നതും ഇടക്ക് കേറി നിള പറഞ്ഞു.... അത് കേട്ടതും പൂജക്ക്‌ നന്നായി ദേഷ്യം വന്നു..... ആദത്തിന്റെ മുഖത്തിന് മഴവിൽ വർണ്ണമായിരുന്നു..... "അത് സാർ........എനിക്ക്.....

"നിനക്ക് നാണം ലെ..... നിള പൂജയുടെ കൈക്ക് അടിച്ചോണ്ട് പറഞ്ഞു......ആദം അതിനൊന്ന് അമ്മച്ചിയെ നോക്കി ചിരിച്ചു...... "അതല്ല.... ഞാൻ എനിക്ക്..... സാർ സോറി ഞാൻ സാർനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല..... പൂജ പറഞ്ഞതും അമ്മച്ചിയും ആദവും ഒന്ന് ചിരിച്ചു.... "അറിയാം മോളെ.... മോൾക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണെന്നുള്ള കാര്യം നിള മോള് പറഞ്ഞിട്ടുണ്ട്.... മോളെ അയാൾ ഇപ്പോൾ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു.... ഇനിയും അവനെ ആലോജീച്ചിരിക്കന്നോ... എന്റെ കൊച്ചൻ നിന്നെ പൊന്ന് പോലെ നോക്കും.... അവന് നിന്നെ ജീവനേക്കാൾ ഏറെ ഇഷ്ട്ടാ അതറിഞ്ഞാൽ മതി അമ്മച്ചിക്ക്.... "അമ്മച്ചി എന്നോട് ക്ഷെമിക്കണം.... മനുവേട്ടനെ അല്ലാതെ വേറെ ആരെയും എനിക്ക്....

അങ്ങനെ ഒന്നും സാധിക്കില്ല.... ഈ ജന്മത്തിൽ എനിക്കിനി ഒരിക്കലും സ്വന്തം ആവില്ല.... എങ്കിലും കാത്തിരിക്കും.....സോറി.......പൂജ പോവാൻ നോക്കിയതും ആദം അവളുടെ കയ്യിൽ കേറി പിടിച്ചു..... "നീ അവന് വേണ്ടി കാത്തിരിക്കുന്നു അടുത്ത ജന്മം എങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ അല്ലേ.... ഞാനും കാത്തിരിക്കും.... എന്റെ പ്രണയമായ നിനക്ക് വേണ്ടി..... ഈ ഇച്ചായന് വേറെ വഴി ഇല്ലല്ലോ..... ആദം ഓരോളത്തിൽ പറഞ്ഞുക്കൊണ്ട് കൈ വിട്ടു....പൂജ പുറത്തേക്കിറങ്ങി പോയി പുറകെ നിളയും..... "നീ എന്ത് പണിയാ കാണിച്ചെ.... നീ ഈ ജീവിതകാലം മുഴുവൻ മനുവേട്ടനെയും ചിന്തിച്ചു ജീവിക്കാണോ... "നിള പ്ലീസ്‌ ഞാൻ ഒരു ജീവിതത്തെ പറ്റി ചിന്തിക്കുന്നു കൂടി ഇല്ല.....

"എന്ത് കൊണ്ട് ചിന്തിച്ചു കൂടാ.... നീയും അയാളും ഡിവോഴ്സ്ട് ഒന്നും അല്ലല്ലോ.... അയാൾ ഇപ്പോൾ നിന്നെ ഓർക്കുന്നു കൂടി ഉണ്ടാവില്ല.... അയാൾ ഇപ്പോൾ ആ കുട്ടീടെ കൂടെ മെന്റൽ ആയും ഫിസിക്കലായും ഒരു ലൈഫ് തുടങ്ങിക്കാണും... പിന്നെ അവരുടെ ബേബിയുയും..... സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും പിന്നെ നീ എന്തിനാ അവരുടെ ഇടയിൽ........നീ എന്തേലും ചെയ്യ്..... നിള ദേഷ്യത്തോടെ പൂജയെ കടന്നു പോയി..... പൂജ നിലത്തേക്ക് ഊർന്നിരുന്നു... "അയാൾ നിന്നെ ഓർമിക്കുന്നു കൂടി ഉണ്ടാവില്ല....നിളയുടെ വാക്കുകൾ ചെവിയിൽ പ്രതിധ്വനിച്ചു.... കണ്ണീർ കവിളിനയെ ചുംബിച്ചുകൊണ്ടിരുന്നു..... "ഇതിന് മാത്രം തനിക്കാരായിരുന്നു അയാൾ....... പ്രണയം തന്റെ പ്രണയം....

അത് മാത്രമാണ് ഉത്തരം..... "ചേച്ചി...... ദേവു പൂജയുടെ തോളിൽ കൈ വെച്ചതും അവൾ നിറക്കണ്ണുകളോടെ നോക്കി..... "പോട്ടെ എഴുന്നേൽക്ക്.... ചേച്ചിക്ക് ഇഷ്ട്ടം അല്ലേൽ ഒന്നും വേണ്ട..... വാ..... "എനിക്ക് സാറിനെ മാരേജ് ചെയ്യാൻ സമ്മതമാ.... പൂജ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചോണ്ട് പറഞ്ഞു..... "ചേച്ചി..... "മറക്കണം എല്ലാം.... അല്ലേലും എനിക്ക് അയാൾ ആരും അല്ല.....ആരും..... ഉറച്ചതായിരുന്നു ശബ്‌ദം ഒരുതരം നിർവികരത..... പൂജ നിലത്തുനിന്നും എഴുനേറ്റു...... "ഉറപ്പാണോ എന്നെ ഇഷ്ടപ്പെട്ടിട്ട് തന്നെ ആണോ.... അതോ ആരോടെങ്കിലും ഉള്ള വാശിയോ..... ആദം ചോദിച്ചതും പൂജ തല കുമ്പിട്ടു നിന്നു.... "അയാളെ മറക്കാൻ ഞാൻ ഒരു വിദ്യ പറഞ്ഞു തരട്ടെ.....

ആദം ചോദിച്ചതും പൂജ അയാളെ മുഖം ഉയർത്തി നോക്കി.... "നീ അങ്ങോട്ട് തിരിച്ചു പോവണം..... എന്നിട്ട് നേരിട്ട് കാണണം അവരുടെ ജീവിതം....... എങ്കിലെ നിന്നിലുള്ള പ്രതീക്ഷ അസ്‌തമിക്കു..... എന്നെങ്കിലും അവനെ തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷ ഉണ്ടല്ലോ അത് അവസാനിക്കുമ്പോൾ നിനക്കവനെ മറക്കാനും സാധിക്കും....... അത് മാത്രമേ ഉള്ളു വഴി...... ആദം പറഞ്ഞുനിർത്തിയതും പൂജ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....ഹൃദയത്തിൽ ഒരുപാട് വേദനിച്ചുകൊണ്ട്..... പ്രതീക്ഷകൾ നഷ്ടപ്പെടുമോ എന്നുള്ള ഭയം..... "എന്നാൽ ഇന്ന് തന്നെ പൊയ്ക്കോട്ടേ..... എത്ര പെട്ടന്ന് അവനെ മറക്കുന്നോ അത്രേം പെട്ടന്ന് കല്യാണം..... നിള പൂജയെ നോക്കി പറഞ്ഞു.... _____♥️

"സൂക്ഷിച്ചു പോയി വാ... തിരിച്ചു വരുമ്പോൾ ഒരു പുതിയ പൂജ ആയിരിക്കണം കേട്ടല്ലോ..... നിള പൂജയുടെ നെറ്റിയിൽ ഒന്ന് മുത്തിക്കൊണ്ട് പറഞ്ഞു അതിനവൾ ഒന്ന് ചിരിച്ചു..... "പൂജ ചേച്ചി വരുമ്പോയേക്കും എല്ലാം ശെരിയാവും കേട്ടോ..... "സൂക്ഷിച്ചു പോയി വാ മോളെ ഈ അമ്മച്ചിയും ഇച്ചായനും കാത്തിരിപ്പാണ് കേട്ടോ..... പൂജയുടെ നെറുകിൽ തലോടിക്കൊണ്ട് അമ്മച്ചി പറഞ്ഞു പൂജ എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു ആദം ഒഴികെ.... ട്രെയിനിൽ കേറി ഇരുന്നു.... ചിന്തകൾ അതിന്റെ പരമോന്നതിയിൽ..... ആദം ആ ട്രെയിൻ കണ്ണിൽ നിന്നും മായും വരെ നോക്കി നിന്നു..... ഇനി വരാനിരിക്കുന്ന വസന്തത്തിനായി..... ട്രെയിനിന്റെ വേഗത പോലെ പൂജയുടെ മനസ്സും പുറകോട്ട് പോയി.....

ആ പഴയ കാലത്ത് ജീവിക്കാൻ മനസ്സ് കൊതിക്കും പോലെ..... മനസിനേറ്റ മുറിവുകൾ വൃണങ്ങളായി മാറിയിരിക്കുന്നു...... ഒരിക്കലും ഉണങ്ങാതെ പാഴുത്തിരിക്കുന്നു. ഓർമ്മകൾ..... മറക്കാൻ ശ്രെമിക്കും തോറും അടിത്തട്ടിൽ വേരുകൾ ഉറപ്പിച്ചു കൊണ്ടിരിക്കുന്നു..... ട്രെയിനിൽ ഒരുപാട് പേരുണ്ട് ഓരോരുത്തരും അവരുടേതായ തിരക്കിൽ ചിലർ കുടുംബമായി ചിലർ ഒറ്റക്ക്..........മനുവേട്ടന്റെ സ്ഥാനത്ത് വേറൊരാൾ അത് അസംഭവ്യം..... ചിന്തകൾ മാറ്റാൻ നോക്കും തോറും അത് മനുവിലായി അവസാനിക്കും..... എപ്പോയോ കണ്ണുകൾ അടഞ്ഞു ഉറക്കം പിടിച്ചു....... കണ്ണ് തുറന്നതും സ്ഥലം എത്തീട്ടുണ്ട്........ ബാഗ് എടുത്ത് പുറത്തേക്കായി ഇറങ്ങി..... സമയം രാവിലെ പത്തോട് അടുത്തിട്ടുണ്ട്.

"ഹലോ നിള ഞാൻ ഇവിടെ സ്റ്റേഷനിൽ എത്തി....... "ഹാ ഒക്കെ ഡാ..... ഇന്നലെ രാത്രി നന്നായി ഉറങ്ങിട്ടില്ല നീ ഇല്ലാഞ്ഞിട്ട്..... "ഹലോ പൂജചേച്ചി ഞാനാ ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കിയത് അറിയാവോ..... "ഒന്ന് മിണ്ടാതിരിയെടി.... പൂജ നീ ഒരു ടാക്സി പിടിച്ചു പോക്കോ.... അവിടെ എത്തിയിട്ട് വിളിക്കുട്ടോ..... എന്നാൽ ശെരിയെടി ബൈ സമയം വൈകണ്ട.... "ഹാഡി ശെരി എന്നാൽ ഞാൻ വെക്കുവാ..... പൂജ അറിയാതെ തന്നെ മനുവിനെ കാണാനുള്ള ആകാംഷ അവളിൽ നിറഞ്ഞു.... വീടിന്റെ മുന്നിൽ എത്തിയതും ആകാംഷ വർധിച്ചു......

എന്തിനെന്നു പോലും അറിയില്ല എങ്കിലും....... ടാക്സിക്കരന് പണം കൊടുത്തോണ്ട് ബാഗും എടുത്ത് ആ പഴയ തറവാട്ടിലേക്ക് കേറി മുറ്റം ആകെ അലങ്കോലം ആയി കിടക്കുന്നു ചുറ്റും കാട് പിടിച്ചപോലെ.....പൂജയുടെ കാലുകൾക്ക് വേഗത ഏറിയ പോലെ..... കുളം ആകെ വൃത്തികേടായി ഇരിക്കുന്നു ഉപയോഗശൂന്യം ആയത് കൊണ്ടാവാം..... മുറ്റത്ത് മുല്ലകൾ ആർക്കോ വേണ്ടി പൂത്തു വീഴുന്നു.... ആ തറവാട് ഒന്നുകൂടി ഇരുട്ടിൽ ആയപോലെ..... ഒരു നിമിഷം മുന്നിലുള്ള കാഴ്ച കണ്ട് കാലുകൾ നിഛലമായി..... എന്താണ് തന്റെ അവസ്ഥ മനസിലാവുന്നില്ല..... മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ട തിരക്കിൽ ആണ് ശങ്കർ.....

ഒരു കയ്യിൽ കുഞ്ഞും മറു കയ്യിൽ ഭക്ഷണവും..... ഒരുപാട് കുറുമ്പ് കാണിക്കുന്നുണ്ട് പെണ്ണ്..... ഒരു നിമിഷം തന്നിൽ ഒരു അമ്മയുടെ വാത്സല്യം നിറയുന്ന പോലെ......എന്തിന്.... മനസ്സ് വീണ്ടും ഉരുവിടും പോലെ..... "മനുവേട്ടന്റെ കുഞ്ഞ്........ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു.... വീണ്ടും എന്തിനോ അവരിലേക്ക് എത്താൻ കാലുകളുടെ വേഗത ഏറി..... പൂജയെ കണ്ടതും ശങ്കറിന്റെ കണ്ണുകൾ വിടർന്നു...... ഇതേ സമയം പൂജയെ ശ്രെദ്ധിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞിപ്പെണ്ണ്...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story