നിന്നരികിലായ്: ഭാഗം 19

ninnarikilay

എഴുത്തുകാരി: കുറുമ്പി

"മനുവേട്ടൻ.......അത്രയേറെ മധുര്യം ഉണ്ടായിരുന്നു ആ വാക്കുകൾക്കപ്പോൾ.... ആടി ആടി ആണ്.... മനു ഉമ്മറത്തേക്ക് കേറിയത്..... കണ്ണുകൾ ഒക്കെ ചുവന്നിട്ടുണ്ട്..... താടിരോമങ്ങൾ നിറഞ്ഞിരിക്കുന്നു..... മുഖത്തിന്റെ തേജസ്സ് മുഴുവനായി അവനെ വിട്ട് പോയിരിക്കുന്നു..... ഒന്നുകൂടി കണ്ണുകൾ കുഴിയിലേക്ക് പോയിരിക്കുന്നു..... ഹൃദയം നോവുന്നുണ്ട് ഒരുപാട്..... വാതിക്കൽ നിൽക്കുന്ന പൂജയെയും കുഞ്ഞിനേയും കണ്ടതും കണ്ണുകൾ ഒരു നിമിഷം വിടർന്നു സ്വപ്നത്തിലെന്ന പോലെ മനുവിന്റെ കാലുകൾ പൂജക്കരികിലേക്ക് ചലിച്ചു..... ആ മുഖം കയ്കുമ്പിളിൽ കോരിയെടുത്തു....... പൂജയുടെ കണ്ണുകൾ നിറഞ്ഞിരുന്നു മനുവിന്റെ സാനിധ്യം പൂജയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു....

"പൂ.... പൂജ..... ന്റെ..... മറുത്തോന്നും ആലോചിക്കാതെ പൂജയെ ഇറുകെ പുണർന്നു.... പൂജയും കുഞ്ഞിപ്പെണ്ണും ആ കരവലയത്തിൽ അമർന്നു നിന്നു.... പൊള്ളുന്നുണ്ട്..... ആ സ്പർശം പൊള്ളിക്കുന്നു..... മേലാകെ..... പൂജ അങ്ങനെ തറഞ്ഞു നിന്നു..... "ഞ... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... പൂജ ഞ... ഞാൻ ഒന്നും ചെയ്തിട്ടില്ല.... നീ നീയല്ലേ എന്റെ ജീവൻ.... അറിയാതെ... അറിയെതെ പോലും.... മനു അങ്ങനെ... അങ്ങനെ ചെയ്യോ.... നീ... നിനക്കറിയില്ലെ എന്നെ എന്നിട്ടും എന്നിട്ടും നീ എന്നെ ഇട്ടിട്ടു പോയില്ലെ...... ഞാൻ... ഞാൻ... തെളിയിക്കില്ലായിരുന്നോ.... അങ്ങനെ.... അങ്ങനെ ചെയ്തില്ലന്ന്.... നീ പോ... പോയില്ലെ അതിന് മുൻപ്... ഞ... ഞാൻ ആർക്കുവേണ്ടി.....

നീ എന്റെ അല്ലേ പൂജ...... ഇനി എത്ര എത്ര ജന്മം കഴിഞ്ഞാലും പൂജ മനുവിനുള്ളതല്ലെ... വിട്ടിട്ട് പോവല്ലേ.... പോവല്ലെ നീ നീ എന്റെ... മനുന്റെ...... കുഴഞ്ക്കൊണ്ട് അവൻ പറയുന്ന ഓരോ കാര്യങ്ങളും പൂജയുടെ ഹൃദയത്തിലേക്ക് തുളച്ചു കേറി.... ആ കണ്ണുനീരിൽ വെന്തുരുകും പോലെ..... മനുവിന്റെ കണ്ണുനീർ പൂജയുടെ തോളിനെ നനച്ചു..... ഹൃദയവാഹികൾ പൊട്ടുന്ന വേദന..... നെഞ്ച് വിങ്ങും പോലെ..... മനു ഒരു കുഴച്ചിലോടെ നിലത്തേക്ക് ഊർന്നു വീണു...... "I wand you pooja.... I wand you.... ചുണ്ടുകൾ ഉരുവിട്ട് കൊണ്ടിരുന്നു..... പൂജ നിലത്തേക്ക് ഊർന്നിരുന്നു..... നെഞ്ചോട് ചേർന്ന് കുഞ്ഞിപ്പെണ്ണും ഉണ്ടായിരുന്നു.... കരഞ്ഞു..... ഹൃദയം വിങ്ങും പോലെ കരഞ്ഞു.....

ആ മുഖത്തേക്ക് ഒന്നുകൂടി ഉറ്റു നോക്കി..... കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല...... ആ മുഖം മുഴുവൻ ചുംബിക്കാൻ ആശ കൂടുന്നു.... ഒന്നിനും പറ്റുന്നില്ല കാലും കയ്യും തളരുന്നു.... ഒന്നിക്കാൻ കഴിയില്ല ഒരിക്കലും ഹൃദയം അലമുറയിട്ട് പറയുന്നുണ്ട്..... കേൾക്കും തോറും ആശ കൂടുന്നു.... ഒന്നിക്കാൻ.... കുഞ്ഞിനെ സാരി തുമ്പാലെ മൂടി ചുമരും ചാരി ഇരുന്നു..... കണ്ണീർ നിർത്താതെ പെയ്യുന്നു.... ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി..... കാറ്റ് ഒന്നുകൂടി ശക്തി പ്രാപിച്ചു..... ജനൽ പാളികൾ അടഞ്ഞു തുറക്കുന്ന ശബ്‌ദം..... ഇടിയോടെ മഴ ആർത്തിരമ്പി പെയ്തു..... സങ്കടത്തിന്റെ ആക്കം കൂടി...... വിതുമ്പി കരഞ്ഞു.... പതിയെ മനുവിന്റെ മുഖത്തായി നോക്കി....

ഇന്നും ആ പഴയ നിഷ്കളങ്കത മായാതെ നിൽക്കുന്നു.... സ്വന്തമാക്കാൻ ഹൃദയം അലറി വിളിക്കുന്നു..... കൺ ചിമ്മാതെ ആ മുഖത്തേക്ക് നോക്കി നിന്നു...... ______🦋 "ഈ പൂജ എന്താ ഫോൺ എടുക്കാത്തെ ആദം ഫോണിൽ വീണ്ടും വീണ്ടും പൂജയെ ഡയൽ ചെയ്തു കിട്ടുന്നില്ല ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു..... "എന്താടാ എന്താ നിനക്ക് ഹേ.... അമ്മച്ചി ബാൽക്കാണിയുടെ അഴി പിടിച്ചു നിൽക്കുന്ന ആദമിനെ നോക്കി ചോദിച്ചു.... "അവൾ ഫോൺ എടുക്കുന്നില്ല അമ്മച്ചി അവിടെ എത്തിയത് എന്നെ വിളിച്ചു പറഞ്ഞാൽ എന്താ..... മുഖത്ത് കൊച്ചു കുട്ടിയുടെ പരിഭവം നിറഞ്ഞു.....

"എടാ കൊച്ചനെ ഒന്ന് നോക്ക് നീ അവൾക്ക് യാത്രാ ക്ഷീണം ഉണ്ടാവും അതായിരിക്കും പിന്നെ അവിടെ എത്തിയപ്പോൾ നിള കൊച്ചിനെ വിളിച്ചിരുന്നല്ലോ..... പിന്നെന്താ.... "എന്നാലും ഒരു ടെൻഷൻ അമ്മച്ചി അവളവിടെ സേഫ് ആയിരിക്കില്ലെ..... കണ്ണിൽ കരുതൽ..... "നീ പേടിക്കാതെ അവൾക്ക് നമ്മുടെ ഈശോ ഒന്നും വരുത്തില്ലന്നെ..... അമ്മച്ചി പറഞ്ഞതും ആദം ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു..... "പിന്നെ മോനെ ആദം ഒന്നിനെയും നമ്മൾ അതിരുകടന്ന് സ്നേഹിക്കാൻ പാടില്ല ചിലപ്പോൾ അത് തരുന്ന ആഘാതം നമുക്ക് സഹിക്കാൻ പറ്റി എന്ന് വരില്ല.... പൂജക്കോച്ച് നിന്നെ ഇഷ്ട്ടം ആണെന്ന് ഒന്നും പറഞ്ഞില്ലല്ലോ..... നീ കുറച്ച് അകലം പാലിക്കുന്നത് നല്ലതാ......അതിന് ആദം ഒന്ന് ചിരിച്ചു...

"ഈ ആദത്തിന് ഈശോ കരുതിയ പെണ്ണാ അവള്.... അവളയെ ഈ ആദം മിന്നുകെട്ടുള്ളു..... അഥവാ അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ..... ഈ ആദം ഒറ്റക്ക് ജീവിക്കും അവളുടെ ഓർമ്മയിൽ എന്റെ ആത്മാർത്ഥ പ്രണയം കണ്ടിട്ട് ഈശോ എനിക്ക് അടുത്ത ജന്മം എങ്കിലും അവളെ തരാതിരിക്കില്ല..... ഒരിക്കലും പിടിച്ചു വാങ്ങില്ല പ്രണയം.... എന്നിൽ നിറഞ്ഞു നിൽക്കുന്ന വസന്ധം അവളാകുമ്പോൾ എനിക്ക് പൂക്കാതിരിക്കാൻ പറ്റുമോ...... അവളെ എനിക്ക് തന്നെ കിട്ടും അമ്മച്ചി...... ഇനി മുതൽ അവളുടെ മനസ്സിൽ ഈ ആദം മാത്രമേ ഉണ്ടാവു അല്ലെങ്കിൽ എന്റെ പ്രണയം കൊണ്ട് പൂർണ്ണമായി അവളെ ഞാൻ എന്റെതാക്കിമാറ്റും....അത്രയേറെ വിശ്വാസം ഉണ്ടായിരുന്നു ആ വാക്കുകൾക്ക്....

അമ്മച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദം അകത്തേക്ക് പോയി..... "എന്റെ പുണ്യാളാ പൂജ കൊച്ചിന്റെ മനസ്സ് മാറ്റണെ എന്റെ കൊച്ചിന് അവളെ നീ കൊടുക്കേണമേ..... അമ്മച്ചി ഒരു നിമിഷം നിന്ന് പ്രാർത്ഥിച്ചു..... പ്രണയത്തിന് അതിരുകൾ ഇല്ല.... നിയമങ്ങളും ഇല്ല.... ______🦋 രാവിലെ മനു കണ്ണ് തുറന്നതും തലക്ക് ഭയങ്കര കനം തോന്നി.... തലക്ക് കൈ കൊടുത്തോണ്ട് ഒന്ന് എഴുനേറ്റിരുന്നു... "ഇന്നലെ ഇവിടെ ആണോ കിടന്നെ.... ഈ പില്ലോ പുതപ്പ് ഇതൊക്കെ എങ്ങനെ.... ദേഹത്ത് നിന്നും പുതപ്പ് മാറ്റി എണീച്ചു നിന്നു.....മുന്നിൽ തന്നെ പത്രം വായിച്ചുകൊണ്ട് ശങ്കറും ഇരിപ്പുണ്ട്..... "ചിന്നുമോളെവിടെ അച്ഛാ എഴുന്നേറ്റില്ലെ ഇതുവരെ അല്ലെങ്കിൽ അച്ഛാച്ചനും പെണ്ണും കല പില കൂടേണ്ടതല്ലേ.....

ഒരു ചിരിയാലെ മനു ശങ്കറിനടുത്തായി തിണ്ണയിൽ ഇരുന്നു......കണ്ണട താഴ്ത്തി മനുവിനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് പിന്നെയും പത്രത്തിലേക്ക് കണ്ണ് നട്ടു.... "ഒരു ഗ്ലാസ്സ് ചായ കിട്ടുവോ.... മുഖത്ത് വേഗം തന്നെ ദേഷ്യം നിറഞ്ഞു...... "നിന്റെ കെട്ടിയോൾ ഒന്നും അല്ല ഞാൻ വേണേൽ എടുത്തു കുടി മൂക്കറ്റം വെള്ളമടിച്ചു വന്നിട്ട്..... ചായ എന്തിനാ ഇത്തിരി കൂടി പട്ടചാരായം കലക്കി തരട്ടെ..... "ഹോ തമ്പുരാൻ അതിന്റെ ദേഷ്യത്തിൽ ആണ്.... ഒരു ചായ എടുത്ത് കുടിക്കാൻ എനിക്ക് ഭാര്യയുടെ ആവശ്യം ഒന്നും ഇല്ല...... തിണ്ണയിലായി വെച്ച ശങ്കറിന്റെ ചായയിലേക്ക് മനുവിന്റെ കൈ നീണ്ടതും അയാൾ അവനെ കൂർപ്പിച്ചോന്ന് നോക്കി.... "ഒരു ചായ കുടിച്ചില്ലേൽ ചത്തൊന്നും പോവില്ല......

മനു ദേഷ്യത്തോടെ അകത്തേക്ക് കേറി പോവുന്നത് പുഞ്ചിരിയാലെ ശങ്കർ നോക്കി.... മുഴുവൻ കളിചിരിയായി നടന്ന വീട്ടിൽ ഇപ്പോൾ ഈ കൊച്ചു കൊച്ച് സന്തോഷം മാത്രം ബാക്കി.... അടുക്കളയിൽ നിന്നും പൂജയുടെ ശബ്ദം പോലെ തോന്നിയതും മനുവിന്റെ കാൽപ്പാതങ്ങൾക്ക് വേഗം ഏറി.... വാതിൽക്കൽ നിന്നപ്പോൾ കണ്ടു കുറുമ്പിപ്പെണ്ണുമായി കല പില കൂട്ടുന്ന പൂജയെ..... ഹൃദയമിടിപ്പ് വേഗത്തിലായി..... കാണുന്നത് സത്യമോ മിഥ്യയോ..... കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം നിറഞ്ഞു.... "ചിന്നു പെണ്ണെ അടി കിട്ടും.... പഞ്ചാര ഇങ്ങനെ വരിത്തിന്നാൽ.....

കുഞ്ഞിപ്പെണ്ണിന്റെ കയ്യിൽ ചെറുതായി അടിച്ചോണ്ട് പൂജ പറഞ്ഞതും പെണ്ണിന്റെ കണ്ണ് നിറഞ്ഞു വിതുമ്പൽ കേട്ടതും പൂജ വാത്സല്യത്തോടെ അവളെ നോക്കി.... "പൂജമ്മയുടെ മോള് കരയണോ അയ്യേ... ഇത് നോക്ക്... പഞ്ചാര നന്നില്ല ഈ ചപ്പാത്തി തിന്ന് വാ തുറക്ക്.... ഒരു കഷ്ണം ചപ്പാത്തി കുഞ്ഞിപ്പെണ്ണിന്റെ വായിൽ വെച്ചു കൊടുത്തു.... ഉള്ള പല്ലുകൾ വെച്ച് ചാവക്കാൻ പാട് പെടുന്നുണ്ട് പെണ്ണ്.... "ഒരുപാട് സ്വപ്നം കണ്ടതാണ് ഈ രംഗം..... ഹൃദയം മുഴുവൻ നഷ്ടബോധം..... കാലുകൾ ചലിക്കുന്നില്ല..... അവരുടെ അടുത്തേക്ക് മനസ്സ് പായുന്നു..... സ്വാന്തമാവില്ലെന്ന് അറിയാം.... എങ്കിലും കൊതിക്കുന്നുണ്ട് ഒരുപ്പാട്.... ഒരുപാട് സംസാരിക്കാൻ ഉണ്ട് ശബ്ദം വെളിയിൽ വരുന്നില്ല.....

ചതിച്ചെന്ന് കരുതുന്നുണ്ടാവുമോ.... വെറുപ്പ് ആ ഒരു വികാരമേ ഇന്നവൾക്കെന്നോട് ഉള്ളു അത് മാത്രം..... കണ്ണുകൾ എന്തിനോ നിറഞ്ഞു... തല കുമ്പിട്ടുകൊണ്ട് തിരിഞ്ഞു നടന്നു.... റൂമിലേക്ക് കേറി കതകടച്ചു..... എന്തോ ഫേസ് ചെയ്യാൻ ഒരു കുറ്റബോധം....... മുറി മുഴുവൻ വൃത്തിയായി കണ്ടതും മനസ്സിലായി പൂജയുടെ കലാവിരുത് ആണെന്ന്.... ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..... ആ റൂമിനടക്കം പൂജയുടെ ഗന്ധം ഉള്ളതായി തോന്നി..... ചന്ദനത്തിന്റെ ഗന്ധം..... ഒരു ടീ ഷർട്ട്‌ എടുത്ത് പുറത്തേക്കിറങ്ങി.... എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാവുന്നില്ല.... പൂജ അടുക്കളയിൽ ആണെന്ന് കണ്ടതും കുളിക്കാനായി പുറത്തേക്കിറങ്ങി..... ______🦋 "

എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല സ്വപ്ന...... ശിവ ഭിത്തിയിൽ ആഞ്ഞതിച്ചുകൊണ്ട് പറഞ്ഞു..... "ശിവ പ്ലീസ്..... നീ കാരണം നന്ദു..... "എന്ത് നന്ദു.... ഹേ അവളൊരു പെണ്ണാണോ.... മരിച്ചു മണ്ണടിഞ്ഞു ഇനിയും അവളെ തൃപ്തിപ്പെടുത്തി കഴിയേണ്ട ആവശ്യം എനിക്കില്ല.... എനിക്കെന്റെ കുഞ്ഞിനെ വേണം.... എന്റെ ചോരയെ... എന്റെ കുഞ്ഞിനെ ഇനിയും അവന്റെ കയ്യിലായി വളരാൻ ഞാൻ അനുവദിക്കില്ല.... ഇന്നി ലോകത്ത് സ്വന്തം എന്ന് പറയാൻ എനിക്കെന്റെ ചിന്നുമോൾ മാത്രമേ ഉള്ളു..... എനിക്കെന്റെ മോളെ വേണം..... അവൾ അച്ഛാ എന്ന് വിളിക്കേണ്ടത് എന്നെയ ഈ ശിവപ്രസാദിനെ...............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story