നിന്നരികിലായ്: ഭാഗം 21

ninnarikilay

എഴുത്തുകാരി: കുറുമ്പി

"പൂജചേച്ചി..... ദേവു ഓടിച്ചെന്ന് പൂജയെ കെട്ടിപിടിച്ചു..... "നീ എന്താ ഇവിടെ ഒറ്റക്കാണോ വന്നെ.... പൂജ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു.... "എനിക്കിങ്ങ് പോരാൻ തോന്നി പോന്നു... ഈ വീട് കണ്ടുപിടിക്കാൻ കൊറേ കഷ്ട്ടപ്പെട്ടു..... വൈകുന്നേരം ആയോണ്ട് ഇച്ചിരി പേടിയുo തോന്നി ഏതായാലും ഇങ് എത്തിയല്ലോ...... ദേവു പടിക്കെട്ടിന് മുകളിൽ ഇരുന്നൂക്കൊണ്ട് പറഞ്ഞതും പൂജ ഒന്ന് ചിരിച്ചു.... "നീ അകത്തേക്ക് വാ..... പൂജ ദേവൂന്റെ ബാഗും എടുത്ത് അകത്തേക്ക് കേറി പുറകെ ദേവൂവും..... "ഇതാരാ മോളെ...... ശങ്കർ... "ഞാൻ ദേവപ്രിയ ശങ്കർഅങ്കിൾ അല്ലേ... ദേവു ചോദിച്ചതും അയാൾ ഒന്ന് ചിരിച്ചു....

"അല്ല പൂജചേച്ചി അയാൾ എവിടെ.... ബെഡിൽ ഒന്ന് മൂരി നിവർന്നിരുന്നു കൊണ്ട് ദേവു ചോദിച്ചതും പൂജ നെറ്റിച്ചുളുക്കി..... "ആ മനുവേട്ടൻ പിന്നെ ആ നന്ദു.... "നന്ദു മരിച്ചുപോയി......രണ്ട് വർഷം കൊണ്ട് ഒരുപാട് മാറി പോയി ദേവു.... പൂജ ഓരോന്നായി ദേവൂനോടായി പറഞ്ഞു..... "ഈ ദൈവം ഉണ്ടെന്ന് പറയുന്നത് സത്യം തന്നെയല്ലേ.... പിന്നെ ചേച്ചി ഈ സെന്റി കാരണം ഇവിടെ നിൽക്കാം എന്ന് വിചാരിക്കണ്ട ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നമ്മൾ ഇവിടുന്ന് പോവും.... ചേച്ചിയും ആദം ചേട്ടനും തമ്മിലുള്ള കല്യാണം നമ്മൾ അടിപൊളിയായി നടത്തുകേം ചെയ്യും അത് മുടങ്ങാൻ ഇത് ഒരു കാരണം ആവരുത്.....

ദേവു പറയുന്ന ഓരോ കാര്യങ്ങളും വാതിലിന് അപ്പുറത്ത് നിന്നും മനു കേൾക്കുന്നുണ്ടായിരുന്നു.... മനസ്സിൽ വലിയ ഭാരം എടുത്ത് വെച്ചപ്പോൾ ഉള്ളം വിങ്ങി.... തിരിഞ്ഞ് റൂമിലേക്ക് നടന്നു..... "ഇല്ല ദേവു.... ഞാൻ ഇവിടുന്ന് നിന്റെ കൂടെ വരും പക്ഷെ ആദം സാർമായി മാരേജ് അതൊരിക്കലും നടക്കില്ല.... ഇങ്ങോട്ട് വരുമ്പോൾ എത്ര സമയം എടുത്തണേലും മനുവേട്ടനെ മറക്കാം എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു... എന്നാൽ ഇപ്പോൾ ഒരു കാര്യം മനസ്സിൽ പതിഞ്ഞിട്ടുണ്ട് ഇനി എത്ര ജന്മം എടുത്താലും മറക്കാൻ കഴിയില്ല എന്ന്..... പറയുമ്പോൾ മുഖത്ത് തിളക്കം നിറഞ്ഞു...... അതിൽ ഒരു തരിമ്പ് പോലും നീരസം ഇല്ല.....

"വാട്ട്‌ നോൺസ്‌ൻസ്..... ചേച്ചിക്ക് ഭ്രാന്ത് ആണോ ഹേ.... ഒരാളെ മനസ്സിൽ വിചാരിച്ച് ഒരു ജീവിതം മുഴുവൻ നശിപ്പിക്കാനാണോ ഭാവം.... അയാൾക്ക് സ്വന്തം ആയി അയാളുടെ കുഞ്ഞ് ഉണ്ട്.... ചേച്ചിക്കോ.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ചേച്ചി...... "നീ ഒന്നും പറയണ്ട ദേവു...... ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്..... "ചേച്ചിക്ക് ചേച്ചിടെ ജീവിതം മാത്രം നോക്കിയാൽ മതിയോ.... ആദം സാർ സാർ എന്ത് തെറ്റാ ചെയ്തെ.... ചേച്ചി ഞങ്ങൾക്ക് ഒക്കെ കുറച്ചെങ്കിലും പരിഗണന തരുന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നത് കേട്ടെ പറ്റു....... "ദേവു ഞാൻ.... "വേണ്ട ചേച്ചി ഞങ്ങൾ തീരുമാനിച്ചപോലെ തന്നെ നടക്കും..... അതിനൊരു മാറ്റവും ഇല്ല.... "

ഞാൻ ജീവനോടെ ഉണ്ടെങ്കിലല്ലെ നടക്കു...... പൂജയുടെ വാക്കുകൾ കേട്ടതും ദേവു ഒന്ന് അമ്പരന്നു....... "ഒരു തവണയെങ്കിലും ആ മനുഷ്യൻ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും കത്തിരിക്ക ഞാൻ.....പൂജ അവളുടെ മുഖത്തേക്ക് നോക്കാതെ പുറത്തേക്കിറങ്ങി പോയി..... "ഹോ..... ആ ആദം സാറിന്റെ വാക്ക് കേട്ട് എപ്പോഴാണോ ചേച്ചിയെ ഇങ്ങോട്ട് വിടാൻ തോന്നിയെ.... എന്താ ഇപ്പോൾ ഒരു വഴി.... ഏതായാലും എന്റെ കൊക്കിന് ജീവൻ ഉണ്ടേൽ പൂജ ചേച്ചി ആദം സാർനെ തന്നെ കല്യാണം കഴിക്കും........ _____❣️ "ഏത് കൊക്കിനെ തല്ലി കൊന്നായാലും ഞാൻ പൂജയെ മനുവേട്ടനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കും നീ നോക്കിക്കോ.... അപ്പു ഒരാവേഷത്തോടെ ബാലുനെ നോക്കി പറഞ്ഞു.....

"വല്ലോം നടക്കോ.... മനുവേട്ടൻ ഒറ്റക്കാണേൽ നോക്കായിരുന്നു..... ഇപ്പോൾ ചിന്നുമോൾ...... "ചിന്നുമോളെ പൂജ സ്വന്തം മോളെ പോലെ നോക്കിക്കോളും....... അതോർത്ത് നീ പേടിക്കണ്ട.......... "അല്ല നീ അങ്ങോട്ട് പോവണോ..... ബാലു ചോദിച്ചതും അപ്പു ഒന്ന് ചിരിച്ചു.... "പോവാൻ തോന്നുന്നില്ലടാ.... അമ്മ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യും... എങ്കിലും പോയെ പറ്റു എന്റെ അമ്മേടെ ആഗ്രഹം ആയിരുന്നു പൂജയുടെയും മനുവേട്ടൻടെയും കല്യാണം അത് ഞാൻ നടത്തിയിരിക്കും...... എന്റെ ഏട്ടൻ എവിടെയും ഒറ്റപ്പെടാൻ പാടില്ല ഇതെന്റെ വാശിയ.....എന്നാൽ ഞാൻ പോവാടാ.... രാത്രിക്ക് മുൻപ് വീട് പിടിക്കണം..... "അപ്പു ഡാ ചായ കുടിച്ചിട്ട് പോവാം....

ചിഞ്ചു പുറകിൽ നിന്ന് വിളിച്ചതും അപ്പു ഒന്ന് തിരിഞ്ഞു നോക്കി.... "എന്നെ ചായ കുടിപ്പിക്കാൻ നോക്കണ്ട് വയറ്റിലുള്ള കുഞ്ഞിനെ ശ്രെദ്ധിക്കെടി.... അപ്പു പറഞ്ഞതും ബലുവും ചിഞ്ചുവും മുഖത്തോട് മുഖം ഒന്ന് ചിരിച്ചു...... "ഭഗവാനെ നല്ല ഇരുടാണല്ലോ വല്ല പാമ്പും കാണുവോ.... പുല്ല് രാവിലെ പോയാൽ മതിയായിരുന്നു.... ഇടവഴിയിലൂടെ ഓരോന്നും പിറുപിറുത്തോണ്ട് അപ്പു നടന്നു...... റോഡ് സൈഡിൽ വെച്ച ബൈക്കിൽ കേറി നേരെ വീട്ടിലേക്ക് വിട്ടു.... ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കാണ് മനു ഇടനെഞ്ചിലായ് ചാഞ്ഞു മാനത്തേക്ക് നോക്കി കുഞ്ഞിപ്പെണ്ണും ഉണ്ട്..... മനുവിന്റെ മനസ്സ് മുഴുവൻ ദേവുവിന്റെ വാക്കുകളിലായിരുന്നു...... ആദം.....

ആ പേര് വീണ്ടും വീണ്ടും മനസ്സിനെ കുത്തി നോവിക്കുന്നു..... ഇല്ലെങ്കിലും ആരാണ് താൻ ഇന്നവൾക്ക്.... ആ കണ്ണിൽ ഒരിത്തിരി പോലും എന്നോടുന്ന പ്രണയം ഇല്ലേ..... വെറുപ്പായിരിക്കും ചിലപ്പോൾ സഹദാപം..... വേണ്ട ഇനി ആരു വേണ്ട ഒന്നുകൂടി മനസ്സിൽ കുഴിച്ചു മൂടണം ആ ഇഷ്ട്ടം...... "മനുവേട്ടാ..... ഭക്ഷണം കഴിക്കണ്ടേ... പൂജയുടെ ശബ്ദം ആണ് ചിന്തയിൽ നിന്നും ഉണർത്തിയത്..... "വേണ്ട..... മുഖത്തേക്ക് നോക്കാതെയായിരുന്നു മറുപടി..... "അതെന്താ..... സമയം ഒരുപാട് വൈകിയില്ലെ ഇനിയും..... "നീ എന്തിനാ എന്റെ കാര്യത്തിൽ ഇങ്ങനെ ഓവർ ആയി ഇടപെടുന്നേ..... ഹേ ..... എന്റെയും കുഞ്ഞിന്റെയും കാര്യം നോക്കാൻ എനിക്കറിയാം....

ഞങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറാം എന്ന് ആരും വിചാരിക്കണ്ട.... ഒന്ന് മനഃസമാദാനത്തോടെ ജീവിച്ചോട്ടെ വീണ്ടും വീണ്ടും എന്തിനാ മനസ്സമാധാനം കെടുത്താനായിട്ട് വലിഞ്ഞു കേറി വരുന്നത്...... ഇത്തിരി പോലും നാണം ഇല്ലല്ലോ...... മനു ദേഷ്യത്തോടെ കസേര പുറകോട്ട് മറിച്ചിട്ടു..... അത്രത്തോളം ദേഷ്യം ഉണ്ടായിരുന്നു..... തന്നെ മറികടന്ന് പോവുന്ന മനുവിനെ നിറക്കണ്ണാലെ നോക്കി...... ഹൃദയം നുറുങ്ങുന്ന വേദന പ്രിയപ്പെട്ടവരുടെ അവഗണന..... വാതിൽ മറവിലൂടെ തന്നെ നോക്കുന്ന ദേവുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... കഴിയുന്നില്ല തേങ്ങൽ ഉയർന്നു..... "എന്തിനാ കരയുന്നെ ഇവിടെ വന്ന് അവരുടെ ആട്ടും തുപ്പും കേൾക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ....

പറഞ്ഞത് കേട്ടില്ലേ മനസ്സമാധാനകേടെന്ന്..... എന്തിനാ എന്തിനാ നാണം ഇല്ലാതെ കേറിവന്നത് എന്ന്..... "നമ്മക്ക് പോവാം.... നാളെ തന്നെ പോവാം.... വേദനിക്കുന്നുണ്ടെനിക്ക്.... പൂജ കരഞ്ഞോണ്ട് ദേവൂന്റെ മാറിലായ് ഒട്ടി...... "ഇല്ല.... പോവില്ല.... അയാളുടെ വിളിയും കേട്ടല്ലേ ഇരിക്കുന്നെ.... അയാളുടെ തനി കൊണം മൊത്തം അറിഞ്ഞിട്ട് പോയാൽ മതി.... സ്വാർത്ഥന ചേച്ചിടെ സങ്കടം ഒരിക്കലും അയാൾക്ക് കാണാൻ പറ്റില്ലാ.... ചേച്ചി അയാളെ സ്നേഹിക്കുന്നതിന്റെ ഒരു തരിമ്പ് പോലും സ്നേഹം അയാൾക്ക് ചേച്ചിയോട് ഇല്ല..... മറക്കുക... അല്ല മറന്നെ പറ്റു.... ദേവു പറഞ്ഞതും കണ്ണുകൾ നിർത്താതെ പെയ്തുക്കൊണ്ടിരുന്നു.....ഇത്തിരി പോലും നാണം ഇല്ലല്ലോ.....

വാക്കുകൾ വീണ്ടും വീണ്ടും ചെവികളിൽ മുഴങ്ങി കേട്ടു...... നാണം ഇല്ലാത്തോണ്ട് ആണോ ഇഷ്ട്ടായിട്ട് അല്ലേ.... ഒരുപാട് ഇഷ്ട്ടം. _____❤️ കട്ടിലിൽ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് മനു കിടന്നു..... മനസ്സ് എന്തിനോ പിടഞ്ഞുക്കൊണ്ടിരുന്നു...... ഇനി അവളൊരിക്കലും തനിക്ക് സ്വന്തം ആവില്ല ഹൃദയം ആണയിട്ട് പറയുന്നുണ്ട്.... ശെരിയാണ്......... ഒരിക്കലും ഇനി മനുവിന്റെ ജീവിതത്തിൽ പൂജയില്ല...... പൂജ ആദത്തിന് സ്വന്തം..... "നീയും എന്നെ വിട്ട് പോവോ പെണ്ണെ.... ഹേ..... ഈ അച്ഛനെ ഒറ്റക്കാക്കിട്ട് പോവോ..... നിനക്കും പോയെ പറ്റു.... ലെ സ്വന്തം അല്ലാത്തതൊന്നും കൈ പിടിയിൽ ഒതുങ്ങില്ല.... ഒരു നാൾ നീയും..... ഇല്ല... എല്ലാർടേംയുo മുന്നിൽ മനുന്റെ കുഞ്ഞാ അതെനിയും അങ്ങനെ തന്നെ നിക്കട്ടെ....

നിയുണ്ടെന്നുള്ള വിശ്വാസത്തിൽ എനിക്ക് ജീവിക്കാലോ നിനക്ക് വേണ്ടി..... പൂജ ഇപ്പോഴും വേദനിക്കുന്നില്ലേ..... നഷ്ട്ടങ്ങൾ മാത്രമായുള്ള ജന്മം.... അതാ എന്റെ ഇനിയും നെഞ്ചിൽ എടുത്ത് വെച്ചിട്ട് വേദനിക്കാൻ വയ്യ...... ഒരുപാട് ഇഷ്ട്ടാ ഇരുപാട് എന്നെലും മനസ്സിലാക്കും..... എന്നെലും ഒരുപക്ഷെ മനു ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിട വാങ്ങുന്ന ദിവസം വരും അന്നേലും എല്ലാരും മനസ്സിലാക്കും ഈ മനുനെ മനുന്റെ സ്നേഹത്തെ...... കണ്ണുനീർ തലയണയെ ചുംബിച്ചു കൊണ്ടിരുന്നു....... ഫോൺ ബെല്ലടിച്ചതും കുഞ്ഞിനെ മാറ്റി കിടത്തി.... "ഹലോ അഡ്വ. ആർണവ് അല്ലേ..... "അതെ ആരാ..... "I am ശിവപ്രസാദ്.... തങ്ങളെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുവോ.... "ഈ പേര് എവിടെയോ,,,,,,, ഹ ഷുവർ....

"നാളെ രാവിലെ ബീച്ച് റോഡിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ എത്തിയാൽ മതി ഞാൻ അവിടെ ഉണ്ടാവും..... "ഒക്കെ.... അല്ല എന്തിന അവിടെ..... "അതൊക്കെ അവിടെ എത്തിട്ട് പറയാം.... സീയു.... മറു ചോദ്യത്തിന് കാത്ത് നിൽക്കാതെ ശിവ ഫോൺ കട്ട്‌ ചെയ്തു.... മനു ഫോൺ വെച്ച് കിടന്നു..... ആ പേര് മനസ്സിലായ് എവിടെയോ കിടക്കുന്നു..... എന്നാലും ഓർമ്മകൾ അത്രയേറെ വേഗത്തിൽ പാഞ്ഞു..... മനസ്സിൽ ഇന്നും മായാതെ കിടക്കുന്നത് പൂജ മാത്രം..... നെഞ്ചുരുകും പോലെ...കണ്ണിന് കുറുതായി കൈ വെച്ചു കിടന്നു.... ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു...... രാവിലെ പൂജ മനുവിന്റെ റൂമിന് പുറത്തായി ചായ വെച്ചു.... എന്തോ അകത്തേക്ക് കേറാൻ തോന്നിയില്ല......

"ഇതെവിടെപ്പോയി ഞാൻ ഇവിടെ വെച്ചതാണല്ലോ.... എവിടെ പോയി നാശം.... ഇവിടെ.... ദേവു എന്തോ തിരഞ്ഞു നടക്കാണ്... "എന്താടി നീ ഈ നോക്കുന്നെ.... "ചേച്ചി എന്റെ ബ്രെഷ് കാണുന്നില്ല ഞാൻ ഇവിടെ വെച്ചതായിരുന്നു.... ഒന്ന് തിരിയുമ്പോയേക്കും കാണാന്നില്ല..... ദേവു നഖം കടിച്ചോണ്ട് പറഞ്ഞു..... "അതവിടെ എവിടേലും കാണും ഒന്നുകൂടി നോക്ക്..... "എടി പൂജ എന്തൊക്കെ ഉണ്ട് വിശേഷം... ഞാൻ ഇന്നലെ രാത്രി വൈകിയ വന്നെ അതുക്കൊണ്ടാ ശല്യപ്പെടുതാഞ്ഞെ.... ബ്രെഷ് വായിൽ നിന്നും എടുത്തോണ്ട് അപ്പു പറഞ്ഞതും പൂജ ഒന്ന് ചിരിച്ചു..... "ഡോ അതെന്റെ ബ്രെഷ് അല്ലേ...... ദേവൂന്റെ പറച്ചിൽ കേട്ടതും അപ്പു അവളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു.....

"ഹലോ.... ഡോ ഡാ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി..... പിന്നെ ഈ ബ്രെഷ് കഴിഞ്ഞ ആഴ്ച വീണ് കിട്ടിയ ഇരുപത് രൂപക്കൊണ്ട് ഞാൻ വാങ്ങിയ എന്റെ ബ്രെഷ് ഇതെങ്ങനെ നിന്റെയാവും..... "ചുമ്മാ കളിക്കല്ലേ അതെന്റെ ബ്രെഷ് ആണ് താൻ അത് കട്ടതാ..... "ദേ തോന്യാസം പറഞ്ഞാൽ ഉണ്ടല്ലോ.... ഇത് നിന്റെ ബ്രെഷ് തന്നെയാ..... അതിനിപ്പോൾ എന്താ നീ പോയ്‌ കേസ് കൊടുക്ക്...... "ഡോ ഡോ..... "എന്താടി..... "എന്റെ ദേവു ഒന്ന് അടങ്ങി നിൽക്ക്.... പൂജ പറഞ്ഞതും ദേവു അപ്പുനെ ഒന്ന് ഇരുത്തി നോക്കി..... "എന്താ എന്താ ഇവിടെ പ്രശ്നം.... "അച്ഛാ ദേ നോക്ക് ഇതെന്റെ ബ്രെഷ് ആണ് എന്നിട്ട് അവൾ പറയാ അവളുടെ ബ്രെഷ് ഞാൻ കട്ടൂന്ന്....

"അല്ല അങ്കിൾ അതെന്റെയ..... "ഇതെന്തോന്ന് കൊച്ചുകുട്ടികളെ പോലെ.... അപ്പു അത് അവളുടെതാ നിന്റെ ഞാൻ അകത്തെടുത്തു വെച്ചിട്ടുണ്ട്.... ശങ്കർ പറഞ്ഞതും ദേവു അപ്പുനെ പുച്ഛത്തോടെ നോക്കി.... "വാട്ട്‌.... നീ ഇത് ഉപയോഗിച്ചിക്കില്ലല്ലോ അല്ലേ.... ബ്രേഷിനെയും ദേവൂനെയും മാറി മാറി നോക്കിക്കൊണ്ട് അപ്പു ചോദിച്ചു... "ഏയ്യ് ഇല്ല.... രണ്ട് മാസയിട്ട് ഉപയോഗിക്കുന്നതാ.... ദേവു പറഞ്ഞതും അപ്പു ബ്രെഷ് ദൂരെക്ക് എറിഞ്ഞു.... "ബ്ലാ..... ഇനി വാ ഡെറ്റോൾ ഇട്ട് കഴുങ്ങേണ്ടി വരും...... അപ്പു ദേവൂനെ നോക്കി പറഞ്ഞതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കേറി പോയി.... പുറകെ ഒന്ന് ചിരിച്ചോണ്ട് പൂജയും..... മനു കോഫി ഷോപ്പിലേക്ക് കേറിയതും കണ്ടു....

ഒരു ഒഴിഞ്ഞ സീറ്റിൽ ഇരുന്ന് കോഫി കുടിക്കുന്ന ശിവയെ.... ഓർമ്മ വന്നതും മുഖത്ത് പുച്ഛം നിറഞ്ഞു.... "എന്തിനാ വരാൻ പറഞ്ഞെ... അവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് മനു ചോദിച്ചു..... "താൻ ഇരിക്ക് ഞാൻ പറയട്ടെ പ്ലീസ്‌.... ഒരു അപേക്ഷ രൂപത്തിൽ ശിവ പറഞ്ഞതും മനു ശിവക്ക് ഓപ്പോസിറ് ആയി ഇരുന്നു.... "എന്താ വേഗം പറ എനിക്ക് കുറച്ച് തിരക്കുണ്ട്.... മനു എങ്ങോ നോക്കി പറഞ്ഞു..... "വേറൊന്നും അല്ല ....ഞാൻ പറയുന്ന കാര്യം നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല.... പക്ഷെ സത്യം മനസിലാക്കിയല്ലേ പറ്റു.... ശിവ പറഞ്ഞത് കേട്ട് മനു നെറ്റി ചുളുക്കി.... "എനിക്കെന്റെ കുഞ്ഞിനെ വേണം .... എന്റെ ചിന്നുമോളെ..... എനിക്ക് വേണം.... "വാട്ട്‌..... മനു ഞെട്ടി എണീറ്റു..... ഹൃദയത്തിൽ വീണ്ടും ചോര പൊടിഞ്ഞു............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story