നിന്നരികിലായ്: ഭാഗം 22

ninnarikilay

എഴുത്തുകാരി: കുറുമ്പി

"വാട്ട്‌..... മനു ഞെട്ടി എണീറ്റു..... ഹൃദയത്തിൽ വീണ്ടും ചോര പൊടിഞ്ഞു.... "അതെ..... എന്റെ കുഞ്ഞാ പൊന്നുമോൾ..... പറഞ്ഞു തീരും മുൻപ് മനു അവന്റെ കോളറക്ക് കേറി പിടിച്ചു..... ".......................മോനെ..... "മനു പ്ലീസ് അവനെ വിട് എടാ വിടാൻ... പാർഥി വന്ന് മനുവിനെ പിടിച്ചുമാറ്റി.... പാർഥിയെ കണ്ടതും മനുവിന്റെ ദേഷ്യം ഒന്നുകൂടി കൂടി.... "ഹോ അപ്പോൾ നിയൊക്കെ അറിഞ്ഞോണ്ടുള്ള നാടകം ആയിരുന്നല്ലെ... നിന്റെ കുഞ്ഞാ അതെങ്കിൽ എന്തിനാടാ അവളെ എന്റെ തലേലേക്ക് കെട്ടി വെച്ചേ ഹേ..... "മനു പ്ലീസ്..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..... പാർഥി മനുന്റെ കൈക്ക് കേറി പിടിച്ചതും അവൻ അത് തട്ടി മാറ്റി....

"നീ ഒന്നും പറയണ്ട.... നിയൊക്കെ കൂടി ഒരു വലിയ തെറ്റ് എന്റെ മേൽ ചാർത്തിയപ്പോൾ എല്ലാം സമ്മതിച്ചുതന്നത് നിങ്ങൾ ആരും എന്റെ ബലഹീനതയായി കാണരുത്.... അറിയാതെ പോലും ഞാൻ അങ്ങനൊരു തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉത്തമബോദ്യം ഉണ്ട്.... എനിക്ക് എന്റെതായ് ഞാൻ പൂജയെ മാത്രേ കണ്ടിട്ടുള്ളു ഇനി അവളെ എനിക്ക് കിട്ടില്ലെങ്കിൽ പോലും മറ്റാർക്കും എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല.... എന്നിട്ടും എന്തിനാ ഞാൻ നന്ദുനെ സ്വികരിച്ചത് എന്നറിയോ.... ഞാൻ കാരണം അവളുടെ ജീവിതം നശിച്ചെന്ന് ആരും കരുതാതിരിക്കാനാ...... എന്തിന് വേണ്ടിയായിരുന്നു പാർഥി ഇതൊക്കെ ഒരു കൂടപ്പിറപ്പിനെ പോലെ കണ്ടതല്ലെ ഞാൻ നിന്നെ..

നീ എന്നെ മനസ്സ് കൊണ്ട് ഒരിക്കലും ചതിക്കില്ല എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു അതാ നിയിപ്പോൾ.... വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടകുഴിയിൽ തങ്ങി നിന്നു.... "മനുവേട്ടാ അങ്ങനെ അല്ല.... ഇതൊന്നും പാർഥിയേട്ടൻ.... "നീയും ഉണ്ടായിരുന്നോ ആരു ഇതിൽ.... "ഏട്ടാ അങ്ങനെ അല്ല... ഞാൻ .... "ഒന്നും പറയണ്ട ആരു എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല..... പിന്നെ ഒരു കാര്യം ഇത്രേം കാലം അവൾ എന്റെ മോളായ വളർന്നെ ഇനിയും അങ്ങനെ തന്നെയായിരിക്കും.... ഒരു താക്കിത് പോലെ പറഞ്ഞുക്കൊണ്ട് മനു തിരിഞ്ഞു നടന്നു...... "നിയമത്തിന്റെ ഏതറ്റം വരെ പോവാനും ഞാൻ റെഡി ആണ്.... എന്റെ കുഞ്ഞിനെ എനിക്ക് തന്നെ കിട്ടും....

ശിവ പറയുന്നത് കേട്ട് ദേഷ്യത്തോടെ മനു പുറത്തേക്കിറങ്ങി..... ജീവിതത്തിൽ ഇന്നേവരെ ഉള്ള കണക്കിൽ മനു വട്ടപ്പൂജ്യം ഇനിയും.... തോക്കാൻ വയ്യ.... എവിടെയെങ്കിലും ജയിക്കണം.... കണ്ണുകൾ എന്തിനോ നിറഞ്ഞു.... ഷോൾഡറിൽ കണ്ണീർ ഒപ്പി.... എങ്ങോട്ടെന്നില്ലാതെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി..... മനുവിന്റെ അവസ്ഥ കാണും തോറും പാർഥിയുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു..... "ഞാൻ പോവുന്നു... എന്റെ കുഞ്ഞിനെ എന്ത് വിലകൊടുത്തും ഞാൻ നേടിയിരിക്കും.... അത്രമാത്രം പറഞ്ഞുക്കൊണ്ട് ശിവ പോവുന്നത് മുഷ്ട്ടി ചുരുട്ടി പാർഥി നോക്കിനിന്നു..... അവന്റെ അടുത്തായി ആരു ഇരുന്നു..... "ഞാൻ വലിയ തെറ്റാ ആരു ചെയ്തത് വലിയ തെറ്റ്....

കണ്ണടച്ച് അവളെ ഞാൻ വിശ്വസിക്കരുതായിരുന്നു..... ഈ കാര്യത്തിൽ കള്ളം പറയില്ല എന്ന് വിചാരിച്ചു.... അവിടെയും ഞാൻ തോറ്റു പോയി.... മനു അവൻ..... കണ്ണീരോടെ പാർഥി ആരുന്റെ തോളിൽ മുഖം അമർത്തി..... "അറിയാതെ ചെയ്ത് പോയ തെറ്റ് അല്ലേ.. അത് പൊറുക്കാൻ മനുവേട്ടന് ആവും എന്റെ ഏട്ടൻ പാവ.... ആരുന്റെ കണ്ണും ഈറനണിഞ്ഞു.... "ഇല്ല... ഞാൻ അവനോട് വലിയ തെറ്റാ ചെയ്തത്..... ഞാൻ കാരണം അവന് നഷ്ട്ടം മാത്രം..... അവൻ എന്റെ ഫ്രണ്ട്ഷിപ്പിന് മൂല്യം കൊടുക്കുന്നത് കൊണ്ടാ അവൻ തെറ്റ് ചെയ്തിട്ടില്ല എന്നറിഞ്ഞിട്ടും എല്ലാം അവൻ ഏറ്റെടുത്തത്.... ശെരിക്കും ഞാൻ അല്ലേ തോറ്റ് പോയത് അവന് മുന്നിൽ.....

ഉള്ളിൽ വിങ്ങൽ മാത്രം ഏറെ നേരം രണ്ട് പേരും ഒന്നും സംസാരിക്കാതെ ഇരുന്നു...... ______❣️ "ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം നേരം ഒരുപാട് വൈകി എന്റെ ഏട്ടൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല മനുവേട്ടന് എന്തേലും സംഭവിച്ചാൽ ആരെയും ഞാൻ വെറുതെ വിടും എന്ന് കരുതേണ്ട.... ഉമ്മറത്ത് ഒരു സൈഡിലായി ഇരിക്കുന്ന പാർഥിയെയും ആരുനെയും നോക്കിയായിരുന്നു അപ്പുവിന്റെ വീരവാദം...... പുറത്ത് മുഴുവൻ ഇരുട് മൂടിയിരുന്നു..... ചീവീടിന്റെ ശബ്‌ദം മാത്രം ഉയർന്നു കേൾക്കാം..... കുഞ്ഞിപ്പെണ്ണിനേയും പിടിച്ചു പൂജ തിണ്ണയിൽ ചാരി ഇരിക്കുന്നുണ്ട്.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് മനസ്സ് നിറയെ ഒരു തരം നിർവികാരത.....

അടുത്തായി ദേവൂവും ശങ്കറും ഉണ്ട്.... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ....... "എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ചപ്പോൾ എല്ലാർക്കും സമാദാനം ആയി കാണുവാല്ലോ.... എല്ലാർക്കും അവരുടേതായ സ്വാർത്ഥ താല്പര്യം....... ഈ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും എന്റെ കുഞ്ഞ്ഒന്ന് മനസ്സറിഞ് ചിരിക്കുന്നത് കണ്ടിട്ടില്ല...... ഈ ഞാൻ പോലും അവനെ വിശ്വസിച്ചിക്കില്ലല്ലോ.... ശങ്കറിന്റെ കണ്ണുനീർ കണ്ടതും പാർഥി നിസ്സഹായതയോടെ തല കുമ്പിട്ടിരുന്നു... അവനൊരു കൈ താങ്ങായി ആരുവിന്റെ കൈ അവന്റെ കയ്യോട് ചേർത്തു...... എന്തിനും കൂടെ ഉണ്ടാവും എന്നപോലെ.. ദേവുവിന്റെ മനസ്സ് ആകെ പേടിയായിരുന്നു....

"മനുവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷെ ആദം സാർ സാറോ.... ആരുടെ കൂടെ നിൽക്കണം എന്നറിയാതെ മനസ്സ് കുഴഞ്ഞു.......... " ഇനി ഇപ്പോൾ എന്ത് വന്നാലും എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിച്ചിട്ട് ചിന്നുമോളെ ഇവിടുന്ന് ആരും കൊണ്ടുപോവില്ല...... ശങ്കർ പറഞ്ഞതും പൂജയുടെ കൈ ഒന്നുകൂടി കുഞ്ഞിനെ മുറുകി പിടിച്ചു..... "നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലാ.... ലീഗലി അവന്റെ ഭഗത്തെ കോടതി നിൽക്കു..... കുഞ്ഞിന്റെ അമ്മ ഈ ലോകത്ത് ഇല്ലാത്ത സ്ഥിതിക്ക് കുഞ്ഞിൽ ഇനി പൂർണ്ണ അവകാശം ഉള്ളത് ശിവക്ക് ആണ്.... മനുന് എങ്ങനെ വന്നാലും ഒരു രണ്ടാൻ അച്ഛന്റെ റോൾ മാത്രേ കിട്ടുള്ളു..... അതുക്കൊണ്ട് തന്നെ കുഞ്ഞിനെ അവന്റെ കൂടെ പറഞ്ഞയക്കണം കോടതി നിർദേശിക്കും.....

പുറത്തേക്ക് നോക്കിയായിരുന്നു പാർഥിയുടെ മറുപടി.... പ്രതീക്ഷകൾ വീണ്ടും ആസ്ഥാനത്ത്.... പൂജ കുഞ്ഞിപ്പെണ്ണിന്റെ തലയിൽ പതിയെ ഒന്ന് തലോടി..... ഉറക്കത്തിലും ഒരു പുഞ്ചിരി ആ ചുണ്ടിൽ ഉണ്ടായിരുന്നു.... പൂജയുടെ മനസ്സ് നിറയെ നീറ്റലായിരുന്നു.... മനുവിന്റെ അവസ്ഥ ആലോചിക്കും തോറും ചങ്ക് പിടഞ്ഞു..... രണ്ട് ദിവസം കൊണ്ട് കുഞ്ഞിപ്പെണ്ണ് തനിക്കാരൊക്കെയോ ആയി.... ചിലപ്പോൾ ഞാൻ വന്നത് കൊണ്ട് ആവും ഒരു നഷ്ട്ടം കൂടി ....... കണ്ണുകൾ വീണ്ടും വീണ്ടും നിർത്താതെ പെയ്തു....... വേദനിക്കുന്നില്ലേ ഒരുപാട്....... മനുവിന്റെ ബൈക്ക് മുറ്റത്ത് വന്ന് നിന്നതും എല്ലാരും അതിലേക്ക് ശ്രെദ്ധ ചെലുത്തി..... ആടിക്കൊണ്ടാണ് വരവ്.... അപ്പുവും ശങ്കറും കൂടി പിടിച്ചു....

പാർഥി ഒരറ്റത്തായി നിസ്സഹായതയോടെ നോക്കി നിന്നു.... "എ.... എല്ലാം പോയില്ലെ..... ഞ.... ഞാൻ തോ.... തോറ്റ്.... പോയില്ലെ.... പോയില്ലെ എല്ലാർക്കും ..... മുന്നിൽ ഞാൻ വി.... വിഡ്ഢി ആയില്ലെ... ഒന്നി... ഒന്നിനും കൊള്ളാത്ത...... മനുവിന്റെ കണ്ണീർ കണ്ടതും ഹൃദയം വിങ്ങുന്ന പോലെ തോന്നി പൂജക്ക്‌..... തൊണ്ടയിൽ സങ്കടം കുരുങ്ങി നിന്നു...... വേദനിക്കുന്നുണ്ട് ഒരുപ്പാട്...... "മൂക്കറ്റം കുടിച്ചിട്ടുണ്ട് ഒന്നും പറ്റാതെ ഇങ് എത്തിയത് ഭാഗ്യം..... അപ്പു പിറുപിറുതോണ്ട് ഉമ്മറത്തേക്ക് കേറ്റി.... മനു നിസ്സഹായതയോടെ പൂജയെയും കുഞ്ഞിനേയും നോക്കി..... ആ നോട്ടം താങ്ങാൻ കഴിയാതെ പൂജ തല കുനിച്ചു നിന്നു.....വീണ്ടും വീണ്ടും ആ പ്രണയത്തിന് മുന്നിൽ തോറ്റു പോവും പോലെ....

ഇത്തിരി മുന്നേ തോന്നിയ വെറുപ്പ് പോലും തീരാത്ത പ്രണയം കോതിവെക്കും പോലെ.....ആ കണ്ണീർ തന്നെ ഒന്നടങ്കം പൊള്ളിക്കും പോലെ........ ശങ്കറും അപ്പുവും പിടിച്ചെങ്ങനെയൊ അകത്തേക്ക് കൊണ്ടുപോയി.... എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് ഹൃദയത്തിൽ താങ്ങാൻ പറ്റുന്നതിലും വലിയ ഭാരം കേറ്റിവെച്ചപോലെ.... ഹൃദയം നുറുങ്ങുന്ന വേദന.... ഒന്നൊന്നായി എല്ലാം നഷ്ട്ടപെടുന്നവന്റെ വേദന...... "പൂജചേച്ചി ഞങ്ങൾ പോവാ..... മുഖത്ത് നോക്കാതെയാണ് യാത്രപറച്ചിൽ...... അതിന് ചുമ്മാ ഒന്ന് തലയാട്ടനെ പൂജക്ക്‌ കഴിഞ്ഞുള്ളു...... അവർ പോവുന്നത് ചുമ്മാ നോക്കി നിന്നു...... "ചേച്ചി വാ..... ദേവുവിന്റെ പുറകെ പൂജയും കേറി..... അന്നാരും ഉറങ്ങിട്ടില്ല.....

പൂജയുടെ മനസ്സ് ആകെ കൗഷിലമായിരുന്നു..... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ........... ______❤️ ആദം ഇപ്പോഴും ആ ഒരു ഫോൺ കോളിനായി കാത്തിരിപ്പാണ്..... പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിനു വല്ലാത്ത സുഖമാണ്...... "മോനെ...... "ആ ഒരു ശബ്ദതത്തിനായുള്ള കാത്തിരിപ്പിലാ അമ്മച്ചി ഉറപ്പുണ്ടെനിക്ക്.... നിരാശയാകും ഫലം എങ്കിലും.... ഈ കാത്തിരിപ്പിനു വല്ലാത്ത സുഖം..... നമുക്ക് വേണ്ടി കാത്തിരിക്കാൻ ആരും ഇല്ലേലും... വേറൊരാൾക്ക് വേണ്ടി നാം കാത്തിരുന്നല്ലേ പറ്റു....

എന്താണ് എന്റെ പ്രണയം അറിയില്ല..... അവളോട് ഒരു മണിക്കൂറിൽ കൂടുതൽ സംസാരിച്ചിട്ടില്ല... പ്രണയം പങ്ക് വെച്ചിട്ടില്ല..... കണ്ണുകൾക്കൊണ്ട് കഥപറഞ്ഞിട്ടില്ല എങ്കിലും പ്രണയം.... പ്രണയം മാത്രം അടങ്ങാത്ത പ്രണയം....... ആ ഒരു ദിവസത്തിലേക്കുള്ള കാത്തിരിപ്പില ഞാൻ....... അവളുടെ കഴുത്തിൽ ഞാൻ മിന്നുകെട്ടുന്ന ആ ദിവസം അതാ അത് മാത്രവാ.... ഊണിലും ഉറക്കത്തിലും..... ഈ അവഗണനയും ചില സൂചനയാ ഞാനും അവളും ഒത്തുള്ള ജീവിതത്തിന്റെ സൂചന.....

കണ്ണുകളിൽ പ്രതീക്ഷ മിന്നി... ഉള്ളിന്റെ ഉള്ളിൽ പ്രണയം പൂത്തുലഞ്ഞു.... അത് വസന്തം പൊയിക്കാനായി കാത്ത് നിൽക്കുന്നു.... ചുണ്ടിൽ വശ്യമായ പുഞ്ചിരി അതിൽ പ്രണയം തിര തല്ലുന്നുവോ..... അമ്മച്ചിയുടെ ഉള്ളിൽ പേടിയായിരുന്നു.... അത്രയേറെ ആഗ്രഹിച്ചിട്ടും കിട്ടിയില്ലെങ്കിൽ....... പ്രണയം എന്നും ഒരത്ഭുതം ആണ്..... ആരിലും ഒതുങ്ങി നിൽക്കാതെ അത് പ്രവാഹിച്ചു കൊണ്ടിരിക്കും മൂടി വെക്കാൻ ആവാതെ..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story