നിന്നരികിലായ്: ഭാഗം 25

ninnarikilay

എഴുത്തുകാരി: കുറുമ്പി

"ഇതെന്തൊരു മഴയാ രാവിലെ തൊട്ട് പെയ്യുന്നുണ്ട്.... നാശം..... പുറത്തേക്ക് നോക്കി അപ്പു പറഞ്ഞതും ശങ്കർ അവന്റെ തൊടക്കിട്ട് ഒന്ന് നുള്ളി.... "മഴ പെയ്തോട്ടെ നിനക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ....... ശങ്കർ പറഞ്ഞതും അപ്പു മുഖം കെർവിച്ചിരുന്നു.... "എനിക്ക് നഷ്ട്ടം ഒന്നും ഇല്ല.... ഇങ്ങനെ രാവിലെ തൊട്ട് രാത്രി വരെ നിർത്താതെ പെയ്താൽ എങ്ങനെ എന്റെ ജെട്ടി ഒക്കെ ഉണങ്ങും..... ഹേ പറ... ആകെ രണ്ട് എണ്ണമേ ഉള്ളു..... ഉണക്കി എങ്ങനെയാ ഇടുന്നത് എന്ന് എനിക്കെ അറിയൂ.... അപ്പു പുറത്തേക്ക് നോക്കി പറഞ്ഞതും ദേവൂവും പൂജയും കൂടി മുഖത്തോട്ട് മുഖം നോക്കി ചിരിച്ചു പോയി.... "നാണം ഉണ്ടോ നിനക്ക്...... മനു അപ്പുനെ ഒന്ന് പുച്ഛിച്ചോണ്ട് തിണ്ണയിൽ കേറി ഇരുന്നു.....

"നാണം ഉള്ളത് കൊണ്ടല്ലേ ജെട്ടി ഇടുന്നെ...അപ്പുവും തിരിച്ച് പുച്ഛിച്ചോണ്ട് മഴയത്തേക്ക് കാല് നീട്ടി ഇരുന്നു..... "അയ്യോ നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ പോണം അച്ഛാ അച്ഛൻ ഒന്ന് ഓർമിപ്പിക്കണേ..... അപ്പു പറഞ്ഞതും എല്ലാരും അവനെ ഒന്ന് ഞെട്ടി നോക്കി.... "നീ എന്തിനാ പോലീസ് സ്റ്റേഷനിൽ പോവുന്നത് സത്യം പറ വല്ല സ്വർണ്ണവും കട്ടോ നീ...... ശങ്കർ ചോദിച്ചതും അപ്പു ഒന്ന് ചിരിച്ചു.... "അതൊന്നും അല്ല അച്ഛാ 😌. ഞാൻ ഒരു തുമ്പിടെ ഫോട്ടോ എടുക്കാൻ പോയാതാ അതും കാട്ട് തുമ്പി.....

"തുമ്പിടെ ഫോട്ടോ എടുത്തതിനു നിന്നെ എന്തിനാ പോലീസ് പിടിക്കുന്നെ.... മനു അപ്പുനെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തോണ്ട് ചോദിച്ചു.... പൂജയും ദേവൂവും കാര്യം അറിയാനായി അപ്പുനെ നോക്കി നിൽക്കാണ്..... "അതായത്.... ഞാൻ ഈ തുമ്പിടെ ഫോട്ടോ എടുക്കണമല്ലോ... അതിനായി തുമ്പിടെ വയ്യ പോയി.... 😌അവസാനം തുമ്പി ഒരു മരത്തിൻ മേളിൽ പോയി ഇരുന്നു... അതിന്റെ ഫോട്ടോ എടുക്കാനായി പോയതും ഞാൻ വഴുതി തായെ വീണു.... നിങ്ങൾ പേടിക്കണ്ട ചെന്ന് വീണത് ഒരു കുളത്തിൽ ആയിരുന്നു....... ഈ.... "കുളത്തിൽ വീണതിന് പോലീസ് പിടിച്ചോ... ശങ്കർ സംശയത്തോടെ അപ്പുനെ നോക്കി..... "അതിനല്ല എന്റെ ഭാഗ്യക്കേടിന് പെണ്ണുങ്ങൾ കുളിക്കുന്ന കുളം ആയിരുന്നു അത്.... 😁

ഞാൻ പോയി ചാടി കൊടുത്തതും ആ പെണ്ണുങ്ങളുടെ ഭർത്താക്കന്മാർ വന്ന് എന്നെ പഞ്ഞിക്കിട്ടു 😌. പിന്നെ ആളായി ബഹളം ആയി പോലീസ് ആയി.... ഹോസ്പിറ്റലിൽ ആയി...ഇപ്പോൾ എല്ലാ ആഴ്ച്ചയും അവിടെ ചെന്ന് ഒപ്പിടണം.... അപ്പു ഒരു കൂസലും ഇല്ലാതെ പറഞ്ഞതും ശങ്കറും മനുവും പല്ല് കടിച്ചു...... "അല്ല അപ്പുവേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ ക്യാമറയും തൂക്കി പോവുമ്പോൾ എങ്ങനെയാ കൃത്യം ആയി പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് തന്നെ എത്തിപ്പെടുന്നേ...... ദേവു ചോദിച്ചതും അപ്പു പൂജയെ ഒന്ന് തറപ്പിച്ചു നോക്കി..... "എല്ലാം പറഞ്ഞുക്കൊടുത്തല്ലേ.... അപ്പു ചോദിച്ചതും പൂജ ക്ലോസ് അപ്പിൽ ഒന്ന് ചിരിച്ചു...... "ഇനി ആരാ അറിയാൻ ബാക്കി ഉള്ളെ....

നിന്റെ വീര കഥകൾ..... ശങ്കർ പുച്ഛിച്ചോണ്ട് പറഞ്ഞതും പൂജ ഊറി ചിരിച്ചു...... "ഞാൻ ഇനി ഒന്നും പറയുന്നില്ല..... അപ്പു വാ അടച്ചോണ്ട് ഇരുന്നു..... പൂജ ഇടയ്ക്കിടെ അങ്ങോട്ട് നോക്കുവെങ്കിലും ഇങ്ങോട്ട് നോ മൈൻഡ്....... "ചിന്നുമോളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ..... ദേവു ചോദിച്ചതും മനു ഒന്ന് ചിരിച്ചു....നെഞ്ചകത്തിൽ ഒളിഞ്ഞിരിക്കുന്ന ചിന്നുനെ ഓർമ്മ വന്നതും ഒന്ന് ചിരിച്ചു....... ചില ബന്ധങ്ങൾ അങ്ങനെ ആണ്......... തിരിച്ച് കിട്ടില്ലെങ്കിലും മോഹിച്ചു പോവും..... "അല്ല മനു നീ അവരെ വിളിച്ചു അന്വേഷിച്ചായിരുന്നോ ചിന്നുമോളെ പറ്റി..... ശങ്കർ ചോദിച്ചതും മനു ഇല്ലന്ന് തലയാട്ടി..... "ഒരു കണക്കിന് ഒരു ബന്ധോം ഇല്ലാത്തതാ നല്ലത്...... ആരേയും ആശ്രഹിക്കാതെ ജീവിച്ചൂടെ..........

ചിന്നുമോളെ ഓർത്തതും എല്ലാവരിലും ഒരു നിശബ്ദത തളം കെട്ടി..... ______❤️ "അമ്മച്ചിടെ പ്ലാൻ എന്താ..... ദേ കുടുംബക്കാരെ ഒക്കെ വിളിച്ച് വരുത്തിട്ടുണ്ട്..... ഇനി നടക്കാതെ പോവോ....... സൂസന്നാ ചോദിച്ചതും അമ്മച്ചി ഒന്ന് ചിരിച്ചു.... "എല്ലാം ഞാൻ ശെരിയാക്കും...... പള്ളിലച്ചനോട് ഞാൻ പറഞ്ഞിട്ടുണ്ട്.... നമ്മടെ ഇടവകയിൽ വെച്ച് മിന്ന് കെട്ടണം എന്നായിരുന്നു മോഹം.... ഹാ ഇതിപ്പോൾ ഇങ്ങനെ ആയി.... "അല്ലമ്മച്ചി നമ്മക്ക് പാലക്കാട്ട് വെച്ച് നടത്തിയാൽ പോരെ.... ഇവിടെ ഈ അറിയാത്ത സ്ഥലത്ത് വെച്ച് തന്നെ വേണോ മിന്ന്കെട്ട്..... " ഇതെന്റെ ഇച്ചായൻ ഉണ്ടാക്കിയ വീടാ ഇതെങ്ങനെയാ അറിയാത്ത സ്ഥലം ആവുന്നേ...അതുമല്ല പെണ്ണിവിടെയാ ഉള്ളെ....

അപ്പോൾ നമ്മൾ അവിടെ ചെന്നിട്ട് എന്ത് കാര്യം...... എവിടുന്നാണേലും ഇതൊന്ന് നടന്നു കിട്ടിയാൽ മതി അതിനാ നിങ്ങളെ എല്ലാരേയും ഇങ്ങോട്ട് വിളിച്ചു വരുത്തിയെ..... "ദേ അമ്മച്ചി.... എല്ലാരേം വിളിച്ചിട്ടുണ്ട് ഇവിടുത്തെപള്ളിയിൽ വെച്ച് മനസ്സമ്മദവും മിന്ന് കെട്ടും..... എന്നിട്ട് നേരെ നമ്മൾ പാലക്കാടേക്ക് പോവുന്നു അവിടെ വെച്ച് ചെറിയൊരു പാർട്ടി അത് പോരെ...... മാർക്കോസ് പറഞ്ഞതും അമ്മച്ചി ഒന്ന് ചിരിച്ചു...... പണിക്കാരെ കൊണ്ട് വീട് മൊത്തം ബഹളം ആയിരുന്നു.... മുറ്റത്ത് പന്തൽ ഉയർന്നിരിക്കുന്നു..... "മതിയെടാ കൊച്ചനെ..... അടുത്ത ആരെയും വിട്ട് പോവരുത് കേട്ടല്ലോ.... ഡ്രസ്സ്‌ എല്ലാം നാളെ തന്നെ എടുക്കണം ഒന്നും വിട്ട് പോവരുത്.....

മിന്ന് കെട്ട് കഴിയും വരെ പൂജ മോള് ഹാപ്പി ആയിരിക്കണം എല്ലാം കൊണ്ടും.... "അതിന് അവൾ ഇവിടെ എത്തീട്ടില്ലല്ലോ........ "അവൾ നാളെ രാത്രി ആവുമ്പോയേക്കും ഈ മിറ്റത്ത് ഉണ്ടാവും...... അമ്മച്ചി പറഞ്ഞതും രണ്ട് പേരും ഒന്ന് ചിരിച്ചു....... "എന്റെ ആദം മോന്റെ എന്ത് ആഗ്രഹവും എന്ത് വില കൊടുത്തും ഈ അമ്മച്ചി നിർവഹിച്ചു കൊടുക്കും......പുറത്ത് ഇരുട് പ്രാപിക്കുമ്പോഴും അമ്മച്ചിടെ മനസ്സ് മുഴുവൻ വെളിച്ചമായിരുന്നു...... _______❤️ രാവിലെ എഴുനേറ്റതും പൂജയുടെ മനസ്സ് മുഴുവൻ ആദിയായിരുന്നു.... എന്തോ അരുതാത്തത് നടക്കാൻ പോവും പോലെ...... "അമ്മച്ചി വിളിച്ചിരുന്നു നമ്മളെ കൂട്ടിക്കൊണ്ടുപോവാൻ വൈകുന്നേരം വരും എന്ന്..... ദേവു പറഞ്ഞതും പൂജ എന്തോ ആലോചിച്ചു നിൽക്കുകയാണ്....

അടുപ്പത്തുള്ള ദോശ കരിഞ്ഞു പോയിട്ടുണ്ട്...... "പൂജ ചേച്ചി ഇതെവിടെയ..... "ഹേ എന്താ... എന്താ നീ പറഞ്ഞെ....പൂജ ഞെട്ടിക്കൊണ്ട് ചോദിച്ചു.... "കുന്തം..... ദേവു കെർവോടെ മുഖം തിരിച്ചോണ്ട് നിന്നു..... "എന്താന്ന് അറിയില്ല ദേവു നെഞ്ചിൽ ഒരു പെടപ്പ് പോലെ... എന്തോ... അറിയില്ല..... "ഇന്ന് വൈകുന്നേരം നമ്മളെ അമ്മച്ചി കൊണ്ടുപോവാൻ വരും എന്ന് പറഞ്ഞു.... ഇന്നത്തോടെ എല്ലാം തീർക്കണം ചേച്ചി പറയണം മനുവേട്ടനെ ആണ് ഇഷ്ട്ടം മനുവേട്ടനെ മാത്രേ കല്യാണം കഴിക്കു എന്ന്..... ദേവു പറഞ്ഞതും പൂജ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... "പൂജ നീ മനുവേട്ടനെ കണ്ടോ..... അപ്പു അടുക്കളയിലേക്ക് കേറിക്കൊണ്ട് ചോദിച്ചു..... "ഇല്ലല്ലോ...... "ഇതെവിടെ പോയി......

രാവിലെ ഞാൻ എണീറ്റപ്പോൾ അവിടെ ഉണ്ടായിരുന്നു.... ഇതിപ്പോൾ എവിടെ പോയി..... ആവോ.... ഒരു നേരം കണ്ടാൽ പിന്നെ കാണില്ല... അപ്പു പിറുപിറുത്തോണ്ട് പോയി.... "എന്നാലും ഈ വെളുപ്പാം കാലത്ത് ഇതെവിടെ പോയി..... ദേവു ചോദിച്ചതും പൂജ കൈ മലർത്തി ...... പണിയിലേക്ക് തിരിഞ്ഞു...... നേരം വൈകുന്നേരം ആയിട്ടും മനുന്റെ വരവൊന്നും കണ്ടില്ല.... "ഈ ചെക്കൻ ഇതെവിടെ പോയോ ആവോ..... മഴ വരുന്നുണ്ട് ഇന്നും നനഞ്ഞായിരിക്കും കേറി വരാ.. ശങ്കർ ഓരോന്ന് പറഞ്ഞിരുന്നു..... പൂജ തൂണും ചാരി ഇരുന്നു നേരം പോവും തോറും മനസ്സ് അസ്വസ്ഥമായി....... "ചേച്ചി.... അമ്മച്ചി വരുമ്പോയേക്കും മനുവേട്ടൻ ഇവിടെ എത്തുവോ.....

ദേവു ആധിയോടെ ചോദിച്ചതും പൂജ ഒന്ന് കണ്ണുചിമ്മി..... "നീ പേടിക്കാതിരിക്ക് അമ്മച്ചി അല്ലെ വരുന്നത് അല്ലാതെ ആന ഒന്നും അല്ലല്ലോ... മുഖത്ത് നോക്കി ഉള്ളതങ് പറയണം നിങ്ങൾക്ക് പറ്റില്ലേൽ ഞാൻ പറയുന്നുണ്ട്..... ആ അമ്മച്ചിടെയും മോന്റെയും കാര്യം ഇന്നലെ രാത്രി ഞാൻ മനുവേട്ടനെ ബോധിപ്പിച്ചിട്ടുണ്ട് ഇനി ഒന്നും പേടിക്കാൻ ഇല്ല...... കൂൾ ഡൗൺ.... അപ്പു പറഞ്ഞതും പൂജ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു........ "അതെന്നെ മോള് പേടിക്കണ്ട.... മോക്ക് മനുനെയാ ഇഷ്ട്ടം എന്ന് തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളു.........ശങ്കർ "ദാ മനുവേട്ടൻ വന്നല്ലോ....... മനു ഉമ്മറത്തേക്ക് കേറി എന്നത്തേതിലും ഗൗരവം ഉണ്ടായിരുന്നു ആ മുഖത്ത്.....

"മനുവേട്ടാ പൂജയെ കൂട്ടിക്കൊണ്ടുപോവാൻ ആ അമ്മച്ചി വരും..... എന്താ ഏട്ടന്റെ തീരുമാനം.... "എന്ത് തീരുമാനം ഇവൾ ഇങ്ങോട്ട് വന്നത് എന്നോട് ചോദിച്ചിട്ടല്ല അപ്പോൾ പോവുന്നതും എന്നോട് ചോദിക്കേണ്ട കാര്യം ഇല്ല.... അലസമായായിരുന്നു മറുപടി...... കണ്ണുകൾ ചുവന്നിട്ടുണ്ട്...... ആ മറുപടി തികച്ചും പൂജക്ക് ഞെട്ടൽ ഉണ്ടാക്കി...... "മനുവേട്ടാ.... ഏട്ടന് പൂജയെ ഇഷ്ട്ടം അല്ലെ എന്നിട്ടിപ്പോൾ അവളെ അവരുടെ കൂടെ ചുമ്മാ തമാശ കളിക്കല്ലെ..... അപ്പു മനുന്റെ നേർക്ക് വന്ന് നിന്നു..... "ഞാൻ പറഞ്ഞോ..... ഞാൻ പറഞ്ഞോ എനിക്കിവളെ ഇഷ്ട്ടാണെന്ന് പറഞ്ഞോന്ന്.... മനു ദേഷ്യത്തോടെ അപ്പൂന് നേർക്ക് ചീറി...... "മനു എന്താ മോനെ നിനക്ക് പറ്റിയെ..... "എനിക്ക് ഒന്നും പറ്റിട്ടില്ല അച്ഛാ...

പിന്നെ ആരുടേയും സിമ്പതിയുടെ പുറത്തുള്ള ഭിക്ഷയായ സ്നേഹവും എനിക്ക് വേണ്ട...... മനു ദേഷ്യത്തോടെ അകത്തേക്ക് കേറി പോവുന്നത് നോക്കി നിൽക്കാനേ പൂജക്ക്‌ കഴിഞ്ഞുള്ളു...... "മനുവേട്ടൻ എന്താ ഇപ്പോൾ ഇങ്ങനെ ഒരു മാറ്റം......പൂജ നീ ഒന്ന് പോയി സംസാരിക്ക് ചെല്ല്....... അപ്പു പറഞ്ഞതും പൂജക്ക്‌ അനക്കം ഒന്നും ഇല്ല..... "ഇല്ല അപ്പു എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല..... ഞാൻ എന്താ ഒരു കളിപ്പാവ ആണോ.... വേണം എന്ന് പറയുമ്പോ വരാനും പോവാനും..... എനിക്ക് വയ്യ മതിയായി..... ജീവന് തുല്യം സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രേ ഞാൻ ചെയ്തിട്ടുള്ളു..... മതിയായെനിക്ക്...... പൂജ കരഞ്ഞോണ്ട് അകത്തേക്ക് കേറി പോയി....

. "ഹോ.... ഓരോ പ്രശ്നം കഴിയുമ്പോൾ അടുത്തത്..... "നീ ഒന്നും പറയണ്ട അപ്പു അവരുടെ പ്രശ്നം അവർ തീർത്തോളും..... "എന്താ മനുവേട്ടാ ഇങ്ങനെ ഒക്കെ...... ഏങ്ങിക്കൊണ്ട് ആണ് ചോദിച്ചത്...... "എങ്ങനെ...... നിനക്ക് പോവണ്ടെ പൊയ്ക്കോ.... ഞാൻ ആരെയും പിടിച്ചു വെച്ചിട്ടില്ല...... "മനുവേട്ടാ പ്ലീസ് ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ലാ........ എന്നെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ..... അവരുടെ കൂടെ പോയാൽ ആദം സാറുമായുള്ള എന്റെ വിവാഹം...... "നീ ഇനി എന്നെ മനസ്സിലെ വെക്കരുത് പൂജ.... ഞാൻ അല്ല ആദമാ നിനക്ക് ചേരുന്നത്..... നി സ്വപ്നം കണ്ടതുപോലുള്ള ഒരു ജീവിതം തരാൻ അവന് കഴിയും..... ഷുവർ.... "സ്വപ്നം.... എന്ത് സ്വപ്നം ഹേ......

ഞാൻ ഇതുവരെ കണ്ട എല്ലാ സ്വപ്നവും നിങ്ങളായിരുന്നു മനുവേട്ടാ.... എന്തിനാ വീണ്ടും വീണ്ടും എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ.....കണ്ണുനീർ നിർത്താതെ കവിളിനയെ ചുംബിച്ചുകൊണ്ടിരുന്നു.... "പൂജ പ്ലീസ്‌ എന്നെ ഒന്ന് ഒറ്റക്ക് വിടുവോ.... അവർ വരും നീ കൂടെ പോവും..... അത്രമാത്രം..... എന്റെ കൂടെ ഉള്ള ജീവിതം അത് സ്വപ്നത്തിൽ പോലും ഉണ്ടാവരുത്..... പറയുമ്പോൾ ശബ്‌ദം തൊണ്ടയിൽ കുരുങ്ങി ഒന്ന് പിടഞ്ഞു.... ഹൃദയം അലറി വിളിക്കുമ്പോലെ..... തന്റെ ജീവൻ തന്നെ പിരിയുന്ന വേദന..... "എ ....... എന്നോട് ഒരു തുള്ളി സ്നേഹം പോലും ഇല്ലേ..... ഹൃദയം പതിൽ മടങ്‌ വേഗത്തിൽ മിടിക്കുന്നു..... ശ്വാസം നിലക്കും പോലെ...... "ഇല്ല..... നീ തികച്ചും ഇന്നെനിക്കൊരു അന്യ ആണ്.....

ഏറെ പ്രയാസപ്പെട്ടു ഓരോ വാക്കുകളെയും കൂട്ടിയോജിപ്പിക്കാൻ...... "മ... മനുവേട്ടാ എന്താ... എനിക്ക്..... പണ്ട്..പണ്ടെന്നേ ഒരുപാട് ഇഷ്ടല്ലായിരുന്നോ പിന്നെ... ഈ.... ഇന്ന്.... കള്ളം പറയല്ലെ പറ.... ന്നെ.... ന്നെ ഇഷ്ട്ടല്ലേ ഒരുപാട് ....... അല്ലെ..... ഹേ.... പൂജ മനുന്റെ ഷർട്ടിൽ പിടിച്ചോണ്ട് ചോദിച്ചതും അവൻ ആ കൈ തട്ടി മാറ്റി..... "നിനക്ക് ഭ്രാന്ത് ആണോ.... ഹേ... പറഞ്ഞില്ലെ ഇഷ്ട്ടം അല്ലെന്ന് എന്നിട്ടും എന്തിനാ വലിഞ്ഞു കേറി എന്റെ ജീവിതത്തിലേക്ക് വരുന്നത്.... ഒഴിഞ്ഞു പൊക്കുടേ..... ഒന്ന് വെറുതെ വിട് മനസ്സമാദാനത്തോടെ ജീവിച്ചോട്ടെ ഞാൻ.... പ്ലീസ്‌.... സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലാ പൂജ..... ഞാൻ നിന്നെ ഉള്ളറിഞ്ഞു സ്നേഹിച്ചിട്ടില്ല..... പിന്നെന്തിനാ ഇങ്ങനെ ഹേ......

ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു അലറി വിളിക്കാൻ തോന്നുന്നുണ്ട് കഴിയുന്നില്ല.... തളർന്ന കണ്ണുകളോടെ മനുവിനെ ഒന്ന് നോക്കി ആ നോട്ടം താങ്ങാനാവാതെ മനു തിരിഞ്ഞു നിന്നു....... "മ്മ്..... ഞാൻ പൊയ്ക്കോളാം ഇനി ഒരിക്കലും ഈ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ല ഒരിക്കലും..... പറയുമ്പോൾ ശബ്ദതത്തിൽ ഇടർച്ച ഇല്ല..... ഉറച്ചതായിരുന്നു...... പൂജയുടെ കാൽപ്പാതം അകന്നതും മനു വാതിൽ കൊട്ടി അടച്ചു..... സ്വയം ചുട്ടെരിക്കാനുള്ള ദേഷ്യം സിരകളിൽ നിറഞ്ഞു.... ഇല്ല പിടിച്ചു നിന്നെ പറ്റു... ജീവൻ പോവും വരെ...... "പൂജ ചേച്ചി എന്താ ഇങ്ങനെ മനുവേട്ടൻ എന്തേലും ദേഷ്യത്തിൽ പറഞ്ഞതായിരിക്കും ഞാൻ പോയി ഒന്നുകൂടി സംസാരിക്കാം....

ദേവു പോവാൻ നിന്നതും പൂജ അവളെ തടഞ്ഞു...... "പോവാം നമുക്കിവിടുന്ന്... ഇനിയും നിന്നാൽ ചിലപ്പോൾ എനിക്ക് ഭ്രാന്താവും..... പോ... പോവാം..... ദേവു.... കണ്ണുനീർ നിറഞ്ഞൊഴുകി..... ഹൃദയം പൊള്ളും പോലെ വിങ്ങൽ.... പൂജ ദേവൂനെ കെട്ടിപിടിച്ചു കരഞ്ഞു..... ദേവൂന്റെ കണ്ണും നിറഞ്ഞിരുന്നു..... മനു വാതിൽ ചാരി ഇരുന്നു.... പുറത്ത് ആരുടെയൊക്കെയോ ശബ്ദം.... കേൾക്കാൻ ഒന്നും വയ്യ ചെവി പൊതിഞ്ഞു പിടിച്ചു..... ജീവൻ വിട്ട് പോവും പോലെ തൊണ്ടയിൽ വിങ്ങൽ നിറഞ്ഞു അലറികരയാൻ തോന്നുന്നു.... കഴിയുന്നില്ല ഒന്നിനും...... "പൂജ..... അവൾ എന്റെ.... വിട്ട് കൊടുക്കാൻ പറ്റുവോ ഇല്ല.... കോ.... കൊടുത്തേ പറ്റു.....

മുടി കൈ കോർത്തു പിടിച്ചു വേദന അറിയുന്നില്ല മനസ്സ് മരവിച്ചിരിക്കുന്നു........ ഹൃദയം അലറി കരയുന്നു...... "ഞങ്ങൾ ഇറങ്ങാ അച്ഛാ അപ്പു പോട്ടെ.... അവസാനാമായി കേട്ട ശബ്‌ദം... ഹൃദയം വിങ്ങുന്നു.... പോവേണ്ടെന്ന് പറയാൻ കൊതിക്കുന്നു...... ഹൃദയം ആയിരം വട്ടി ഉരുവിടുന്നുണ്ട്.... ആ വാക്കുകളിൽ ഒരു പ്രതീക്ഷ ഇല്ലേ.... അറിയില്ല.... വേദന വേദന മാത്രം എല്ലാം നഷ്ടപ്പെടുത്തിയവന്റെ വേദന..... കാറിലേക്ക് കേറാൻ നേരം പൂജ ഒന്ന് തിരിഞ്ഞു നോക്കി.... ഇല്ല വിളിക്കില്ല..... മനസ്സ് ആയിരം പ്രാവിശ്യം മന്ദ്രിക്കുന്നു.... എങ്കിലും ഒരു വിളിക്കായി ഹൃദയം അലമുറ കൂട്ടുന്നു..... "കേറ് മോളെ..... അമ്മച്ചിയെ ഒന്ന് നോക്കി കാറിലേക്ക് കേറി......

വിളിക്കായി അപ്പോഴും ഹൃദയം തേങ്ങുന്നു...... കാറ് മുന്നോട്ട് പാഞ്ഞു..... ജീവൻ മരവിച്ചിരിക്കുന്നു.... ഇന്നൊരു തവണ കൂടി ആ പ്രണയത്തിന് മുന്നിൽ തോറ്റിരിക്കുന്നു എന്നെന്നേക്കുമായി...... ഇനി ഒരു തോൽവി ഇല്ല.....കണ്ണുനീരിനെ തടുക്കാൻ ആയില്ല പൂജ ഏങ്ങലോടെ ദേവൂന്റെ തോളിലേക്ക് ചാഞ്ഞു.... നിസ്സഹായനായി ജനൽ പാളിക്കിടയിലൂടെ മനു കണ്ടു തന്റെ പ്രണയത്തെ..... അവസാനിച്ചു എല്ലാം.... ദേഷ്യം സിരകളിൽ നിറഞ്ഞു തന്നോട് മാത്രമായുള്ള ദേഷ്യം............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story