നിന്നരികിലായ്: ഭാഗം 5

ninnarikilay

എഴുത്തുകാരി: കുറുമ്പി

"അതാരാ മനു..... പാർഥി ചോദിച്ചതും മനു ഒന്ന് പുറകോട്ട് നോക്കി പതിയെ പുഞ്ചിരിച്ചു..... "പൂജ..... ആ പുഞ്ചിരി കൈ വിടാതെ മനു പറഞ്ഞതും പാർഥി ഞെട്ടി പൂജയെ നോക്കി..... "ഇത് നീ..... ആ... കത്ത്.... അവൾ..... ഇത്..... "അവൾ തന്നെയാ നീ സംശയിക്കണ്ട..... പറയുമ്പോൾ കണ്ണിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞു..... "പക്ഷെ അവൾ എങ്ങനെ ഇപ്പോൾ നിന്റെ കൂടെ.... എനിക്കൊന്നും മനസിലാവുന്നില്ല......നീ ഒന്ന് തെളിച്ചു പറ....പാർഥി സംശയത്തോടെ മനുവിനെ നോക്കിയതും അവൻ എല്ലാ കാര്യങ്ങളും പറഞ്ഞു...... "How is possible.... അവളുടെ അച്ഛനും അമ്മേ എങ്ങനെയാ മരിച്ചത്.... അത്രേം ക്യാഷ് ഉള്ള അവൾ എങ്ങനെയാ ആ കോളനിക്കടുത്ത് എത്തിയെ.....

"അറിയില്ലെടാ ഒന്നും അറിയില്ല എല്ലാം കണ്ടുപിടിക്കണം അച്ഛനും അമ്മയും മരിച്ചു എന്നുള്ളത് വിശ്വസിക്കാം ബട്ട്‌ അവളുടെ ബ്രദർ.... അങ്ങനൊരു ആളെ പറ്റി അവൾ പറഞ്ഞതെ ഇല്ല.... "അവൾക്ക് നിന്നെ മനസിലായില്ലെ..... "എങ്ങനെ മനസിലാവാനാ അതിന് ഇതുവരെ അവൾ എന്നെ കണ്ടിട്ടില്ലല്ലോ....... "ഹോ അത് ഞാൻ മറന്നു.... അല്ല മോന്റെ ഉദ്ദേശ്യം എന്താ... വല്യ പുണ്യാളന്റെ നാടകം ആണല്ലോ വീട്ടിൽ കളിക്കുന്നത് മരണത്തിൽ നിന്നും രക്ഷിക്കുന്നു.... വീട്ടിൽ കൊണ്ടുവന്നു ഇറക്കി വിടുന്നു കാവലിരിക്കുന്നു.... ഇന്നിതാ കൂടെ കോർട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നു.... മ്മ് എന്താ നിന്റെ മനസിലിരുപ്പ്.... "അതിൽ എന്താ സംശയം എന്റെ ലൈഫ് പാർട്ണർ ആയി കൂടെ കൂട്ടാൻ തന്നെ പ്ലാൻ......

നഷ്ട്ടപെട്ടു എന്ന് തോന്നിച്ചിടത്തിൽ നിന്നും ദൈവമാ അവളെ എന്റെ മുന്നിൽ എത്തിച്ചത്... അവൾ മറ്റൊരുത്തന്റെ ആവുന്നത് കണ്ടു നിൽക്കാൻ കഴിയാഞ്ഞിട്ട് തന്നെയാ ആ കത്തുകൾ നിർത്തിയതും അവളുടെ മുന്നിലേക്ക് പോവാതിരുന്നതും.... അഥവാ അവളുടെ മറുപടി നോ എന്നാണെങ്കിൽ സഹിക്കാൻ പറ്റുമായിരുന്നില്ല.... അഥവാ ആ റെയിൽവേയിൽ ഞാൻ അവളെ കണ്ടില്ലായിരുന്നേൽ എന്നെന്നേക്കുമായി അവളെ എനിക്ക് നഷ്ട്ടപെടുമായിരുന്നു.... ഇഷ്ട്ടാടാ എനിക്ക് അവളെ എന്റെ ജീവനേക്കാൾ ഏറെ.....അപരിചിതത്വം കാണിച്ചത് വേറെ ഒന്നും കൊണ്ടല്ല..... ഇനിയും ഹൃദയത്തിൽ കേറ്റിയിട്ട് നഷ്ടപ്പെടുത്താൻ കഴിയില്ല അതാ....

ഇനി അവളെ അന്വേഷിച്ചു വരാൻ ആരും ഇല്ല..... അവളുടെ കൂടെ ഇനി ഞാൻ ഉണ്ടാവും എന്നും......കണ്ണിൽ നീർ തിളക്കം...... "മനു ഞാൻ അറിഞിടത്തോളം പറയാതെ പോയ പ്രണയത്തെക്കാൾ നൊമ്പരം വേറെ ഒന്നിനും ഇല്ല...... അവളോട് പറയുന്നില്ലേ മറഞ്ഞിരുന്ന് അവളെ പ്രണയിച്ച ആ കള്ള കാമുകൻ ആണ് നീ എന്ന്....... "സമയം ആയില്ല.... ആദ്യം അവളുടെ അച്ഛനും അമ്മയ്ക്കും എന്താ സംഭവിച്ചത് എന്ന് കണ്ടുപിടിക്കണം.... പിന്നെ അവളുടെ ബ്രദർന് എന്താ പറ്റിയത് എന്നും അറിയണം...... "എന്താ അവളുടെ ബ്രദർന്റെ പേര്.... "ഗോകുൽ....... "മ്മ്.... നമുക്ക് കണ്ടുപിടിക്കാം......

"അവൾ എന്റെ കൂടെ ഉണ്ടല്ലോ എനിക്ക് അത് മതി.... ഇനി ഒരിക്കലും അവൾക്ക് എന്നിൽ നിന്നും ഒരു മോചനം ഇല്ല.... അരികിലായ് മരണം വരെ ഞാൻ ഉണ്ടാവും..... എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന പൂജയെ നോക്കി മനു പറഞ്ഞു..... "നീ വാ സമയം വൈകി..... മനു പൂജയെ ഒന്നുകൂടി നോക്കി കോർട്ടിലേക്ക് കേറി.... പൂജയുടെ മനസ്സ് ആകെ കലങ്ങി കിടക്കുകയാണ്...... അമ്മയുടെയും അച്ഛന്റെയും ശവശരീരം മനസ്സിൽ വിള്ളൽ ഉണ്ടാക്കി.......ഏറെ നേരം ആ ഇരുപ്പ് തുടർന്നു.... "സ്വന്തം അല്ലെന്നറിഞ്ഞിട്ടും ഉള്ളു തുറന്ന് സ്നേഹിച്ചതല്ലെ ഏട്ടാ എന്നിട്ടും എന്തിനാ ഞങ്ങളോട് ഇങ്ങനെ കാണിച്ചെ നോവുന്നുണ്ട് ഒരുപാട്.....

നമ്മടെ അച്ഛനും അമ്മയും അല്ലേ.... ന്റെ ന്റെ ഏട്ടനല്ലെ.... ന്നിട്ടും ഞങ്ങളോട് ഇങ്ങനെ..... കണ്ണുനീർ കവിളിനയിലൂടെ ഒലിച്ചിറങ്ങി..... കണ്ണുകൾ ഇറുക്കി അടച്ചു.... കൈകൾ ബെഞ്ചിൽ മുറുകി..... സമനില തെറ്റുന്ന പോലെ തോന്നി.... വീണ്ടും വീണ്ടും ആ രാത്രി മുന്നിൽ തെളിമയോടെ തെളിഞ്ഞു നിന്നു.... ഹൃദയം അലമുറ കൂട്ടി..... "പൂജ..... ആരുടെയോ ശബ്‌ദം ചെവിയിൽ തുളഞ്ഞു കേറിയതും കണ്ണുകൾ വലിച്ചു തുറന്നു.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ദേഷ്യവും നിസ്സഹായതയും ഒരുമിച്ചു തെളിഞ്ഞു..... "ആർ യു ഒക്കെ.... നൗ.... സ്‌ട്രെസ് എടുക്കാതെ റിലാക്സ്...... ഒന്നും ആലോചിക്കേണ്ട ഇപ്പോൾ.....

അയാൾ പൂജയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും പൂജ മയങ്ങി അയാളുടെ കയ്യിലേക്ക് തളർന്നു വീണു..... "പൂജ.....പൂജ....അവളുടെ കവിളിൽ തട്ടി അയാൾ വിളിച്ചു..... പുറത്തേക്ക് വന്ന മനുവും പാർഥിയും കാണുന്നത് പൂജയെ തട്ടി വിളിക്കുന്ന ചെറുപ്പക്കാരനെ ആണ്.... കൂടാതെ അയാളുടെ നെഞ്ചിലാണ് പൂജ തല ചായ്ച്ചു കിടക്കുന്നത്..... അത് കണ്ടതും കയ്യിലെ ഞരമ്പുകൾ പുറത്തേക്ക് ഉന്തി.... തെല്ലും സമയം കളയാതെ അവരുടെ അടുത്തേക്ക് പോയി... അയാളെ നിലത്തേക്ക് തള്ളി ഇട്ടു..... പൂജയെ നെഞ്ചോട് ചേർത്തു.... "പൂജ പൂജ കണ്ണ് തുറക്ക് പ്ലീസ്...... മനു പൂജയുടെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു......

"താൻ ആരാടോ.... അയാളുടെ നേർക്ക് ദേഷ്യത്തോടെ നോക്കികൊണ്ട് പാർഥി ചോദിച്ചു.... "ഞാൻ ആരേലും ആവട്ടെ ബട്ട്‌ ഈ കുട്ടി എന്റെ പേഷ്യന്റ് ആണ്..... "പേഷ്യന്റ്..... പാർഥി സംശയോതോടെ മുഖം ചുളിച്ചു.... കൂടെ മനുവും.... "Yes.....she is a mental patient....... അയാളുടെ വാക്കുകൾ കേട്ടതും മനുവിന്റെ കണ്ണുകൾ വികസിച്ചു..അനുഭവപ്പെട്ടു..... "Two months ആയി എന്റെ ട്രീറ്റ്മെന്റിലാണ് ഈ കുട്ടി..... ഇന്നലെ രാത്രി ആരും അറിയാതെ സെല്ലിൽ നിന്നും പുറത്ത് ചാടിയതാണ്.... "ബട്ട്‌ ഇവളുടെ ബിഹേവിയറിൽ ഒരു മാറ്റവും ഇല്ലായിരുന്നു.... She is normal നിങ്ങൾ കള്ളം പറയുകയാ..... മനുവിന് തല പെരുക്കുന്ന പോലെ തോന്നി.....

"Look Mister.... ഞാൻ എന്തിനാ കള്ളം പറയുന്നത്..... നിങ്ങൾ പറയുന്നത് ശെരി തന്നെ ആണ് ബട്ട്‌ ഒറ്റക്കിരിക്കുന്ന സമയങ്ങളിൽ she is not normal.... പഴയ ഓർമകളിലേക്ക് മുങ്ങി തായുകയാണിവൾ.... എന്ന് വെച്ച് ഇവൾ ഒരു ഭ്രാന്തി ആണെന്ന് ഒന്നും ഞാൻ പറയില്ല she is fine but..... She is mentaly down........ "എന്താ ഡോക്ടർ ഇവളുടെ ലൈഫിൽ സംഭവിച്ചത്...... "അത് ഞാൻ പറയാം ആദ്യം ഇവളെ ഹോസ്പിറ്റലിൽ എത്തിക്കണം..... ആംബുലൻസ് വിളിച്ചു പൂജയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.... കഴുത്തിലുള്ള സ്റ്റെതസ്കോപ് ഊരി മാറ്റി ടേബിളിൽ വെച്ചുകൊണ്ട് മനുവിനും പാർഥിക്കും മുന്നിലായി ഡോക്ടർ ഇരുന്നു.....

"Dr. ശിവപ്രസാദ്..... പേര് കാണും തോറും മനുവിന് മനസ്സിൽ ഒരു വിങ്ങൽ ഉളവായി...... "നിങ്ങൾക്ക് പൂജയെ എങ്ങനെ അറിയാം..... ശിവയുടെ ചോദ്യത്തിന് മറുപടി മൗനമായിരുന്നു...... "സീ മിസ്റ്റർ ആർണവ്..... താൻ ഒരു അറിയപ്പെടുന്ന ലോയർ കൂടി ആയത് കൊണ്ടാണ് കോർട്ടിൽ വെച്ച് ഞാൻ ഒരു സീൻ ക്രീയേറ് ചെയ്യാതിരുന്നത്.... പൂജ എന്റെ വെറുമൊരു പേഷ്യന്റ് മാത്രം അല്ല എന്റെ ഫിയൻസി കൂടി ആയിരുന്നു... അവളുടെ മേൽ തന്നേക്കാളും അധികാരവും അവകാശവും എനിക്ക് ഉണ്ട്..... താൻ അവളെ കിഡ്നാപ് ചെയ്തു എന്ന് ഒരു കേസ് ഫയൽ ചെയ്യാൻ എനിക്ക് അറിയാം.... സോ പ്ലീസ് ആൻസറിങ് മി....

ഗൗരവത്തോടെ ശിവ പറഞ്ഞതും പാർഥി മനുനെ ഒന്ന് നോക്കി...... "ആ കത്തുകൾക്ക് ഉടമ താൻ ആണോ..... പൊടുന്നനെ ശിവ ചോദിച്ചതും മനുവും പാർതിയും ഞെട്ടി...... "ഹോ അപ്പോൾ താൻ തന്നെ ആണ് അത് ലെ.....മ് എനിക്ക് തോന്നി..... അവളുടെ കാര്യത്തിൽ ഉള്ള വെപ്രാളം കണ്ടപ്പോളെ.... ഒരു ചെറു ചിരിയാലെ ശിവ പറഞ്ഞതും മനു സംശയത്തോടെ അവനെ നോക്കി.... "എനിക്കെങ്ങനെ മനസിലായി എന്നാണോ.... മാരേജ് ഫിക്സ് ചെയ്യുന്നതിന് മുൻപ് തന്നെ പൂജ എന്നോട് ഇതിന്റെ മൊത്തം ഡീറ്റെയിൽസ് തന്നിരുന്നു....... പക്ഷെ താൻ ആണെന്ന് അവൾക്കറിയില്ലാട്ടോ.... ഞാൻ ഒരു മാനസികാരോഗ്യ വിധക്തൻ ആണ് എനിക്ക് എല്ലാം സിങ്ക് ചെയ്ത് വായിക്കുന്നതും അറിയാം.......

ഞാൻ കത്ത് എന്ന് പറഞ്ഞപ്പോൾ തനിക്ക് ഉണ്ടായ മാറ്റം വെച്ച് ഞാൻ തിരിച്ചറിഞ്ഞു വെളിച്ചത്തു വരാതെ ഒളിച്ചിരുന്ന കള്ള കാമുകൻ ആണ് താൻ എന്ന്... ശിവ പറഞ്ഞതും മനു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു....മനസ്സ് നിറയെ പൂജയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം നിറഞ്ഞു. "ഡോക്ടർ പൂജേടെ ലൈഫിൽ എന്താ ശെരിക്കും സംഭവിച്ചത്.... പാർഥി മനുനേയും ശിവയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു..... "അവളുടെ അച്ചേടെയും അമ്മേടെയും മരണം തന്നെ അവളുടെ ഈ അവസ്ഥക്ക് കാരണം..... പെട്ടെന്ന് ഒരു രാത്രിക്കൊണ്ട് അനാഥയായവളുടെ സങ്കടം നമുക്ക് ഊഹിക്കാൻ കഴിയില്ല അപ്പോൾ രണ്ട് ദിവസം മുഴുവൻ സ്വന്തം അച്ചടെയും അമ്മേടെയും മൃദശരീരം കണ്ട് കിടക്കേണ്ടി വന്നവളുടെ അവസ്ഥയോ.....

"വാട്ട്‌........ മനു ഞെട്ടിക്കൊണ്ട് ചോദിച്ചു ഒന്നും മനസിലാവാത്ത അവസ്ഥ ആയിരുന്നു രണ്ട് പേർക്കും.... "Yes പൂജേടെ അമ്മേടെയും അച്ചേടെയും മരണം വെറും ആക്‌സിഡന്റ് അല്ല ഒരു മെർഡർ ആണ്..... കൂടുതലായി എനിക്ക് ഒന്നും അറിയില്ല..... പൂജയും ഞാനും തമ്മിലുള്ള മാരേജ് ഫിക്സ് ചെയ്യുന്ന വരെ ഒരു പ്രോബ്ളവും ഇല്ലായിരുന്നു ബട്ട്‌ ആ മാരേജ് നടന്നില്ല..... പൂജക്ക് ആ മാരേജിനോട്‌ തീരെ താല്പര്യം ഇല്ലായിരുന്നു സോ ഞാൻ അതിൽ നിന്നും പിന്മാറി..... പക്ഷെ ഇന്നും ഉള്ളിന്റെ ഉള്ളിൽ അവളോടുള്ള സ്നേഹം ഒരു തുള്ളി പോലും കുറയാതെ ഉണ്ട്....

ഞാൻ എന്റെ സ്റ്റഡിയുമായി ബന്ധപ്പെട്ട് മലേഷ്യക്ക് പോയി പിന്നെ നാട്ടിൽ എത്തിയപ്പോൾ അറിയുന്നത് പൂജേടെ അച്ഛേടെയും അമ്മേടെയും മരണ വാർത്ത ആണ്..... അന്ന് ഒരു പ്രത്യേക അവസ്ഥയിലായിരുന്നു പൂജ ഫുഡ്‌ കഴിക്കാതെ നാല് ദിവസത്തോളം അവൾ കഴിഞ്ഞിട്ടുണ്ട്.... മെന്റലി അവൾ ഒരുപാട് തളർന്ന് പോയി..... ട്രീറ്റ്മെന്റ് കൊടുക്കാൻ വേണ്ടിയാ ഇങ്ങോട്ട് കൊണ്ടുവന്നത് അവൾ ഒന്നും വിട്ട് പറയുന്നില്ലായിരുന്നു.... പിന്നീട് തുടരെ തുടരെ ഉള്ള സംസാരത്തിലൂടെ ആ കറുത്ത രാത്രി അവൾ വെളിപ്പെടുത്തി....

അമ്മേടെയും അച്ഛേടെയും ചോര ഒലിച്ചു കിടക്കുന്ന ശരീരത്തിനടുത്ത് രണ്ട് ദിവസം അവളാ ഇരുട്ട് മുറിയിൽ കിടന്നു.....ഇത്ര മാത്രം ഇത്ര മാത്രമേ അവൾ വെളിപ്പെടുത്തിയുള്ളു..... പിന്നിടുള്ള കൗൺസിലിംഗിലുടെയും ട്രീറ്റ്മെന്റിലുടെയും ആണ് അവൾ ഇത്രേം മെച്ച പെട്ടത് അറിയില്ല ഇന്നും എന്താണ് ശെരിക്കും അവിടെ നടന്നത് എന്ന്...... ശിവ പറയുന്ന ഓരോ കാര്യങ്ങളിലൂടെയും മനു സഞ്ചരിച്ചു പൂജയെ കുറിച്ച് ഓർക്കും തോറും ഉള്ളം പൊള്ളി പിടഞ്ഞു...... "ഈ മെർഡർ പോലീസ് അന്വേഷിച്ചില്ലേ... പാർഥി... "ഇല്ല......സമ്പാദിച്ചു കൂട്ടിയ എല്ലാം നഷ്ടപ്പെട്ട ബിസിനെസ്സ് മാൻ പ്രതാപനും ഭാര്യ ശാരദയും ആത്മഹത്യ ചെയ്തു...

ഈ വാർത്തയിൽ ആ കേസ് അവസാനിച്ചു.... ആരൊക്കെയോ ഇതിന്റെ പിറകിൽ ഉണ്ട്... അവർ ഉറപ്പായും പൂജയുടെ പിന്നാലെയും ഉണ്ട്.... "പൂജ അവൾ..... മനു ശിവയെ ഒന്ന് നോക്കി.... "അവൾക്ക് കുഴപ്പം ഒന്നും ഇല്ല നിങ്ങൾ ഇനി ബുദ്ധിമുട്ടണം എന്നില്ല അവളുടെ കാര്യം ഞാൻ നോക്കിക്കോളാം നിങ്ങൾ പൊക്കൊളു..... ശിവ പറഞ്ഞതും മനു ചെയറിൽ നിന്നും എണിറ്റു.... പാർഥി ദയനീയമായി മനുവിനെ ഒന്ന് നോക്കി.... മനുവിന്റെ മനസ്സ് മുഴുവൻ നീറ്റലായിരുന്നു..... തന്റെ പ്രണയം വീണ്ടും തന്നിൽ നിന്നും ദൂരെ ദൂരെ ആയി....ഡോക്ടറുടെ കാബിനിൽ നിന്നും മനു പുറത്തേക്കിറങ്ങി......ഹൃദയം ഏങലടിച്ചു കരയും പോലെ..... വീണ്ടും നഷ്ടപ്പെട്ട പ്രണയത്തെ മൗനമായി നോക്കിക്കണ്ടു........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story