നിന്നരികിലായ്: ഭാഗം 8

ninnarikilay

എഴുത്തുകാരി: കുറുമ്പി

"ആഹാ..... ഇത് സാം അല്ല പെണ്ണാ...... അപ്പു വായും പൊളിച്ച് എഴുനേറ്റു...... വെള്ളത്തിൽ പകുതി തായ്ന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പെണ്ണിനെ എല്ലാരും ഒരു പകപ്പോടെ നോക്കി..... "താൻ ഏതാ കുട്ടി..... മനു പറഞ്ഞത് കേൾക്കാത്ത പോലെ പെണ്ണെല്ലാവരെയും പേടിയോടെ നോക്കി..... "അക്കുചേച്ചി..... ചെക്കനെ കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു....... "ചേച്ചി വാ...... അവൻ കുളത്തിലേക്കിറങ്ങി അവളെ പിടിച്ചു കയറ്റി.... "ഇതേതാ ഈ അവതാരം.... അപ്പു സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി..... "നിങ്ങൾ ഏത് കോലത്തെ കുട്ടികളാ.... "കോലയോ..... "നമ്മൾ നമ്പൂരി കുട്ടികൾ ആണെന്ന് വിചാരിച്ചോട്ടെ അതുകൊണ്ടാ.....

അപ്പു പാർഥിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.... "അത് കൊലയും പഴവും ഒന്നുമല്ല.... കോലോത്തെ അങ്ങനെയാ പറയാ..... "അത് എനിക്ക് അറിയാം ഞാൻ അളിയന് അറിയോന്ന് നോക്കിയതല്ലെ.... അപ്പു ഇളിച്ചോണ്ട് പറഞ്ഞതും പാർഥി അവനെ ഉണ്ട കണ്ണ് വെച്ചോന്ന് നോക്കി..... "നിങ്ങൾ എവിടുത്തെയാ കുട്ടികളെ.... ആരു ചോദിച്ചതും രണ്ട് പേരും ഒന്ന് മുഖത്തോട് മുഖം നോക്കി.... "ഞങ്ങൾ ഇവിടുത്തെ കാര്യസ്ഥന്റെ മക്കളാണ് ദേ ആ കാണുന്നതാ വീട് കുളത്തിൽ കുളിക്കാൻ വന്നതാ..... ചെക്കൻ പെണ്ണിനെ മുറുകെ പിടിച്ചോണ്ട് പറഞ്ഞു..... "എന്താ നിങ്ങളുടെ പേര്..... "ഞാൻ പാച്ചു..... ഇതെന്റെ ചേച്ചി അക്കു..... "അതെന്താ ഈ കുട്ടി ഒന്നും മിണ്ടില്ലെ എന്താ ചെവി കേൾക്കില്ലെ......

അപ്പു പെണ്ണിനെ ഒന്ന് വീക്ഷിച്ചുകൊണ്ട് ചോദിച്ചതും... അവർ ഒന്ന് പരുങ്ങി.... "ചേച്ചിക്ക് ജന്മനാ കേൾവിശേഷി ഇല്ല.... ചെക്കൻ തല താഴ്ത്തി പറഞ്ഞതും അപ്പു ആ പെണ്ണിനെ ഒന്ന് നോക്കി ഉള്ളിൽ എന്തോ പെണ്ണിന്റെ മുഖം താഴ്മയിൽ പതിച്ചു..... "നിങ്ങൾ പോക്കോ.... മനു പറഞ്ഞതും രണ്ട് പേരും തിരിഞ്ഞു നോക്കാതെ ഓടി..... "പാവം കുട്ടി...... പൂജയും ആരുവും ഒരുപോലെ പറഞ്ഞു പോയി.... "ഇനി ഇത് മതി കുളത്തിൽ കളിച്ചത് ദേ മഴവരുന്നു... എല്ലാരും വാ..... എല്ലാരും തിരിഞ്ഞു നടന്നെങ്കിലും അപ്പു അതെ നിൽപ്പ് തുടർന്നു..... പിന്നെ തലമണ്ടക്ക് ഒരു കൊട്ടും കൊടുത്ത് വീട്ടിലേക്ക് കേറി.... വെള്ളത്തുള്ളികൾ നഗ്നമായ ദേഹത്തേക്ക് പതിഞ്ഞതും പൂജ ഒന്ന് പൊള്ളി പിടഞ്ഞു.....

ശരീരത്തിൽ അവിടെ ഇവിടെ ആയി കിടക്കുന്ന പാടുകളിൽ നിന്നും അസ്സഹനിയമായ വേദന അനുഭവപ്പെട്ടു..... ടവ്വൽ എടുത്ത് അവിടെ മൃദുവയൊന്ന് തുടച്ചു.....രണ്ട് മാസത്തെ ആശുപത്രി ജീവിതം കണ്ണുകളിൽ തെളിഞ്ഞതും അവ ഇറുക്കി പിടിച്ചുകൊണ്ട് ചെവികൾ പൊത്തി.... "ഇല്ല.... ഇല്ല... ഞാ.... ഞാൻ.... ഭ്രാന്തി... അല്ല.... അല്ല...... വെറുതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കുളിമുറിയിലെ ചുമരിൽ ചാരി നിന്നു..... "അമ്മ..... അച്ഛാ...... ഞാൻ ഒറ്റക്ക എന്റെ... എന്റെ അടുത്ത് തിരിച്ചു വന്നൂടെ പ്ലീസ് അമ്മ...... നെഞ്ചകം അലറി വിളിച്ചു..... ആരും കേൾക്കാതെ.... "പൂജ ചേച്ചി കുറെ നേരം ആയല്ലോ കുളിക്കാൻ പോയിട്ട് ഇതെന്താ വാരാത്തെ....... ചേച്ചി ചേച്ചി..... ആരുന്റെ ശബ്‌ദം കേട്ടതും പൂജ കണ്ണുനീർ അമർത്തി തുടച്ചു.... ഡ്രസ്സ്‌ എടുത്ത് ഇട്ടുകൊണ്ട് വെളിയിൽ ഇറങ്ങി.....

"ചേച്ചി കരഞ്ഞോ..... ചുവന്നു കിടക്കുന്ന കണ്ണുകൾ കണ്ടതും ആരു ചോദിച്ചു..... "ഏയ്യ് ഇല്ല നിനക്ക് തോന്നിയതാ.... പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൾ പറഞ്ഞു...... "കണ്ണൊക്കെ ചൊമന്നിരിക്കുന്നു..... "അത് വെള്ളം കണ്ണിൽ ആയിട്ടാ നീ എന്ത് നോക്കി നിൽക്കാ പോയി കുളിക്ക്.... പൂജ ആരുനെ ഉന്തി കുളിമുറിയിലേക്ക് കയറ്റി...... ബെഡിൽ ഇരുന്ന് പെട്ടിയിലുള്ള അച്ഛന്റെയും അമ്മേടെയും ഫോട്ടോ നെഞ്ചോട് ചേർത്തു... വിങ്ങുന്നുണ്ട് ഒരുപാട്...... ഉള്ളം കൊതിക്കുന്നുണ്ട് ഒരു നോക്ക് കാണാൻ.....പക്ഷെ..... ഒരിക്കലും ഇനി കാണാൻ കഴിയില്ല എന്ന് ഓർക്കും തോറും വീണ്ടും വീണ്ടും ജീവൻ കേയുന്ന പോലെ.....കണ്ണുനീർ കവിളിനയിൽ ചാല് തീർത്തു....

പെട്ടിയുടെ ഒരറ്റത്തായി കിടക്കുന്ന കത്തുകൾ കണ്ടതും അതെടുക്കാനായി കൈകൾ വെമ്പൽ കൊണ്ടും...... അവസാനമായി വന്ന കത്തെടുത്തു നെഞ്ചോട് ചേർത്തു...ഇതുവരെ തുറന്ന് നോക്കിട്ടില്ല..... തുറക്കാൻ ഹൃദയം അലമുറ കൂട്ടുമ്പോഴും അതെടുത്തു ഭദ്രമായി ഡ്രെസ്സിന്റെ ഇടയിൽ സൂക്ഷിച്ചു... പിന്നീട് വന്ന ഓരോ കാത്തുകളും മറിച്ചു നോക്കി ഓരോന്നിലും തന്റെ ജീവൻ തുടിക്കും പോലെ.....ആദ്യമായി തനിക്ക് കിട്ടിയ കത്ത്...... അത്രയേറെ ഇന്ന് തനിക്ക് പ്രിയപ്പെട്ടതായി മാറി..... """"""""""”"ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു..... അല്ലെങ്കിൽ നിന്നെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്.........""""""""""""""" (കടപ്പാട് -മാധവികുട്ടി) - എന്ന് സ്വന്തം പ്രണയം...❤️

വരികളിലൂടെ വെറുതെ ഒന്ന് വിരലുകൾ പാഴിച്ചു..... ഒരുപാട് തവണ മടക്കി തുറന്നതിന്റെ ഫലമായി കത്തുകൾ ചുക്കി ചുളിഞ്ഞിട്ടുണ്ട്...... ഈ കയ്യെഴുത്ത് ഇന്ന് തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്....ഇതിലെ ഓരോ അക്ഷരങ്ങൾ പോലും ഉള്ളിൽ മായാതെ പ്രണയത്തിൻ കൊട്ടാരം തീർക്കുന്നു...... "ഇപ്പോൾ ഈ പ്രണയം പോലും എന്റെ കൂടെ ഇല്ല ഒറ്റക്ക്.... ഒറ്റക്ക് മാത്രം....... പൂജ സങ്കടത്തോടെ ബെഡിലേക്ക് ചാഞ്ഞു.... ആരുന്റെ ശബ്‌ദം കേട്ടതും പൂജ എല്ലാം വേഗം മടക്കി വെച്ചു പെട്ടി പൂട്ടി അടുക്കി വെച്ചു.....അവളെ നോക്കി ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് വീണ്ടും എന്തോ ആലോചനയിൽ മുഴുകി.... 🦋_______🦋.

"അല്ല പാർഥി അളിയാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ പ്രേതം എന്താ വെള്ള കളർ ഡ്രസ്സ്‌ മാത്രം ഇടുന്നെ..... ഡൈനിംഗ് ഹാളിലെ തൂണിലും ചാരി ഇരിക്കാണ് അപ്പുവും പാർഥിയും മനുവും.... "അത് അപ്പു ഈ യമലോകത്ത് ടെക്സ്റ്റയിൽസ് ഒന്നും ഇല്ലാല്ലോ അതാ.... പാർഥി പറഞ്ഞതും മനു രണ്ട് പേരെയും ഒന്ന് നോക്കി.... "ഹോ തലതിരിഞ്ഞ രണ്ടെണ്ണം ഒന്നിച്ചു ഇനി ഈ സംസാരം എവിടെ പോയി നിറത്തോ ആവോ.... രണ്ട് പേരെയും ഒന്ന് നോക്കി മനു ലാപ് തുറന്നു വെച്ചു..... "ഹോ ഐ സീ ഞാൻ അത് ഓർത്തില്ല... അതല്ല അപ്പോൾ നമ്മൾ ശവം കുഴിച്ചിടുമ്പോ നീല കളർ ഡ്രെസ്സ് ഇട്ടിരിക്കുന്നെ എങ്കിൽ അതെങ്ങനെ വെള്ള ആവും....

"അതായത് അപ്പു ഈ ഡ്രസ്സ്‌ കുറെ കാലം മണ്ണിൽ അടിയിൽ ആയിരിക്കില്ലെ അപ്പോൾ അതിന്റെ കളർ മങ്ങി പോവുന്നു അതാണ് സംഭവം..... "ഇങ്ങൾ ഒരു പ്രസ്ഥാനം ആണ് പാർതിയേട്ടാ പ്രസ്ഥാനം ആണ്.... അല്ല നമ്മളുടെ ചുറ്റും ഉള്ള പ്രേതത്തിനെ നമുക്ക് എന്താ കാണാൻ സാധിക്കാത്തെ... അപ്പു താടിക് കൈ കൊടുത്തോണ്ട് ചോദിച്ചു...... "എടാ പിണ്ഡം ഇല്ലാത്ത സാധനം അല്ലേ ഈ പ്രേതം....... "എന്ത് പിണ്ടാ ആന പിണ്ഡം ആണോ...... "അല്ലെടാ പശു പിണ്ഡം... പാർഥി പല്ല് കടിച്ചോണ്ട് പറഞ്ഞു..... "പശു പിണ്ടോ അത് ചാണകം അല്ലേ.... പാർഥി ദയനീയമായി അപ്പുനെ നോക്കി.... "പറഞ്ഞപോലെ അളിയാ ആനയുടേത് പിണ്ഡം ആയെങ്കിൽ പശുന്റത് എങ്ങനെ ചാണകം ആയി......

"എന്റെ അപ്പു ഞാൻ കിരീടവും ചെങ്കോലും വെച്ച് കീഴടങ്ങി നീ ഒന്ന് നിറത്തോ.... പാർഥി തോഴുതോണ്ട് പറഞ്ഞു..... "നിങ്ങൾക്കൊന്നും എന്നോട് ഒരു സ്നേഹവും ഇല്ല..... എന്റെ കുഞ്ഞ് സംശയം പോലും തീർക്കാൻ കഴിയില്ലല്ലോ...... അപ്പു മുഖം കറുപ്പിച്ചിരുന്നു...... പൂജയുടെ കൊലുസ്സിന്റെ ശബ്‌ദം കേട്ടതും മനു അവളിലേക്ക് മിഴി എറിഞ്ഞു..... ആ നുണക്കുഴി കവിൾ കാണും തോറും ആശകൾ കൂടി...... "എന്താണ് അപ്പു ഇങ്ങനെ ഇരിക്കുന്നെ.... പൂജ അപ്പുനരികിൽ ഇരുന്നതും മനുവിന്റെ മുഖം കൊച്ചു കുട്ടികളെ പോലെ വാടി.... പാർത്ഥിക്ക് അത് കണ്ടതും ചിരി വന്നു... ആ ചിരി അവസാനിച്ചത് തന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രണ്ട് കണ്ണുകളിൽ ആണ്...... "നിങ്ങൾ എന്നെ എത്ര കണ്ടില്ലെന്ന് നടിച്ചാലും എന്റെ ഉള്ളിലെ പ്രണയം നിങ്ങൾക്ക് മാത്രം ഉള്ളതാ പാർഥിയേട്ടാ......

ആരുവിന്റെ കണ്ണുകളിലെ തിളക്കം ഒരു വേള പാർത്ഥിക്ക് മനസിലാക്കാൻ സാധിച്ചില്ല..... "മഹിയേട്ടാ ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല..... മനുവും പൂജയും തമ്മിൽ എന്താ ഏട്ടാ ബന്ധം.... എനിക്കൊന്നും മനസിലാവുന്നില്ല.... ദേവകി മനുവിനെയും പൂജയെയും നോക്കിക്കൊണ്ട് ശങ്കറിനോടായി പറഞ്ഞു..... "നീ ഒന്ന് അടങ് ദേവു..... നാളെ രാവിലെ ഒന്ന് ആയിക്കോട്ടെ അവനോട് നേരിട്ട് ചോദിക്കാം..... ശങ്കർ പറഞ്ഞതും ദേവകി അനുസരണയോടെ തലയാട്ടി........ "എല്ലാവരും അതികം വൈകാതെ കിടന്നുറങ്ങണം കേട്ടോ..... ശങ്കറും ദേവകിയും എല്ലാരേയും ഒന്ന് നോക്കി അകത്ത് കേറി കടകടച്ചു..... മനസ്സിനെ പിടിച്ചുലക്കുന്ന ഒരായിരം ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു മനു...... പൂജ ഉത്തരം കിട്ടാത്ത വലിയ ചോദ്യം............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story