നിന്നരികിലായ്: ഭാഗം 9

ninnarikilay

എഴുത്തുകാരി: കുറുമ്പി

"പാർഥി മോനെ നീ സത്യം പറ മനുവും പൂജയും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ...... ഇന്നലെ രാത്രി ഇതറിയാഞ്ഞിട്ട് ഞങ്ങൾ ഉറങ്ങിട്ടില്ല..... അറിയാവോ നിനക്ക്..... ശങ്കർ പറഞ്ഞതും പാർഥി ഒന്ന് പരുങ്ങി...... "എനിക്കറിയാം പാർഥി നിനക്ക് എല്ലാം അറിയാം നീ ഞങ്ങളോട് എന്തെല്ലാമോ ഒളിപ്പിക്കുന്നുണ്ട്...... മനുവും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിനക്ക് അറിയാം.....പറ... ദേവകി പാർഥിയെ കടുപ്പിച്ചോന്ന് നോക്കി....... "ഇല്ല.... മ... മനുന് പൂജയുമായി ബന്ധം ഇല്ല..പാർത്തി ചെന്നിയിലെ വിയർപ്പ് ഒപ്പിക്കൊണ്ട് പറഞ്ഞു...... "പാർഥി നിനക്ക് ഞാൻ അമ്മയെ പോലെ അല്ലേ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ് നീ.... പാർഥി ദേവകിയെ ഞെട്ടിക്കൊണ്ട് നോക്കി.....

"എന്തെ നിനക്ക് പറ്റില്ലേ..... ശങ്കർ പാർഥിയെ നോക്കി അവൻ തല താഴ്ത്തി........ "പൂജയെ മനുവിന് ഇഷ്ട്ട...... ഞെട്ടി ശങ്കറും ദേവകിയും ഞെട്ടി 😌. "എന്താ...... ശങ്കർ ദേവകി രണ്ട് പേരും ഒരുമിച്ച് ചോദിച്ചു...... "അതെ അവന് അവളെ ഇതിന് മുൻപ് അറിയാം..... പക്ഷെ അവന് അവളെ അറിയാമെന്നോ ഇഷ്ടമാണെന്നോ ഒന്നും അവൾക്ക് അറിയില്ല..... പാർഥി രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു...... "എങ്ങനെ മനുന് ആ കുട്ടിയെ...... "അമ്മ അത് അവനോട് തന്നെ ചോദിക്കണം......പാർഥി ഒരു ചിരിയാലെ പറഞ്ഞുക്കൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി...... "ഇവിടെ ഇതെന്തൊക്കെയാ നടക്കുന്നെ.......ദേവകി ചോദിച്ചതും ശങ്കർ കൈ മലർത്തി..... 🦋_______🦋

"ഹയ്യോ..... എന്ത് തണുപ്പാ...... ഹോ..... അപ്പു കുളത്തിൽ ഒന്ന് മുങ്ങി നിവർന്നു...... "എന്റെ സണ്ണി പരമ്പര ദൈവങ്ങളെ നിങ്ങൾ എന്നെ കൈവിട്ടല്ലോ.... ഒരു പ്രേതത്തെ പോലും കാണിച്ചു തന്നില്ലാലോ.... ഇനി വല്ല ഓജോ ബോർഡും ട്രൈ ചെയ്ത് നോക്കണം അല്ല പിന്നെ ഈ അപ്പുനോട് ആണ് കളി.... ഇതെന്താ ചിലങ്കേടെ ശബ്‌ദം ഇനി വല്ല പ്രേതവും എന്റെ വിളി കേട്ടോ..... എന്റെ ദൈവമേ നിനക്ക് സ്തുഥി.... അപ്പു കുളപ്പടവിന്റെ മറവിലായി ഒളിച്ചു നിന്നു.... അക്കു കുളപ്പടവിലേക്കായി ഇറങ്ങി ഇരുന്നു.... കണ്ണുകൾ ആകെ കലങ്ങിയിരുന്നു........ "ന്നോട് മാത്രം എന്താ ഇങ്ങനെ...... എനിക്ക് ചെവി കേൾക്കാത്തൊണ്ട് ആർക്കും എന്തും പറയാം എന്നാണോ...

ചെറിയ തോതിൽ ആണേലും എനിക്ക് ചെവി ഒക്കെ കേൾക്കാം ഞാൻ അത്രക്കും പൊട്ടി ഒന്നും അല്ല.... നോവുന്നുണ്ട്..... കണ്ണുനീർ കവിളിനയിലൂടെ ഒലിച്ചിറങ്ങി.... അപ്പു ആ പെണ്ണിനെ ഇമചിമ്മാതെ നോക്കി...... "അക്കു ചേച്ചി ഇവിടെ ഇരിക്കാണോ.... തോളിൽ ഒരു കരസ്പർശം ഏറ്റതും അക്കു പാച്ചുനെ നോക്കി...... "ചേച്ചി ആ സ്ത്രീ പലതും പറയും അതൊക്കെ കേട്ട് വിഷമിക്കുകയാണോ.... ചേച്ചി തന്നെ അല്ലെ അന്നെന്നോട് പറഞ്ഞത് നമ്മൾക്കുള്ള സവിശേഷതകളെക്കാൾ നാട്ടുക്കാർ വിലയിരുത്തുക നമ്മുടെ കുറവുകളെ ആണെന്ന്.... അതിനർത്ഥം നമ്മുടെ കഴിവിനെ അവർ ഭയക്കുന്നത് കൊണ്ട..... സമ്മതിച്ചു ചേച്ചിക്ക് ചെറുപ്പം മുതലെ കേൾവിശക്തി കുറച്ച് കുറവാ.....

അതിന്... അതിനിപ്പോൾ എന്താ ചേച്ചി.... കേൾവിശക്തി കുറച്ച് കുറവാ എന്നെ ഉള്ളു..... എന്റെ ചേച്ചി പൊളി അല്ലേ..... പാച്ചു അക്കുനെ കെട്ടിപിടിച്ചോണ്ട് ഉച്ചത്തിൽ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു..... "ഇനി വന്നെ എനിക്ക് വിശക്കുന്നു ചേച്ചി വാരി തന്നാലെ എന്റെ വയർ നിറയും.... പാച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞതും അക്കു അവന്റെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് എഴുനേറ്റു....അപ്പു അവർ പോവുന്നതും നോക്കി മറവിൽ നിന്നും വെളിച്ചത്തേക്ക് ഇറങ്ങി..... "ഇനി ഇവളായിരിക്കോ എന്റെ ജീവിതത്തിലെ പ്രേതം.... അപ്പു ഒരു ചെറു ചിരിയാലെ തോർത്ത്‌ കൊണ്ട് തലയിലെ വെള്ളം ഒപ്പി...... പൂജ ചായയുമായി നേരെ മനുന്റെ റൂം ലക്ഷ്യം ആക്കി നടന്നു....

റൂമിന്റെ മുന്നിൽ എത്തിയതും അവൾ ഒന്ന് മടിച്ചുകൊണ്ട് ഡോർ തുറന്നു.... ഡോർ ചാരി ഇട്ടിരുന്നെ ഉള്ളായിരുന്നു.....അകത്തേക്ക് കേറിയതും മനു നല്ല ഉറക്കം ആണ്.....ചായ പതിയെ ടേബിളിൽ വെച്ച് തിരിഞ്ഞു നടന്നു..... "വിളിച്ചാലോ.... പൂജ ഒന്ന് ആലോചിച്ചിട്ട് മനുവിന് നേരെ തിരിഞ്ഞു.... "വക്കീലെ വക്കീലെ...... പൂജ തട്ടി വിളിച്ചതും മനു ഒന്ന് മുരടനങ്ങിക്കൊണ്ട് കണ്ണുകൾ തുറന്നു..... കണ്ണ് തുറന്നതും സ്വപ്നത്തിൽ എന്ന പോലെ മനു കാണുന്നത് താൻ അണിഞ്ഞുകൊടുത്ത സിന്ദൂരവും താലിയും അണിഞ്ഞു നിൽക്കുന്ന പൂജയെ ആണ് കണ്ണുകൾ വിടർന്നു..... മനസ്സ് നിറഞ്ഞപോലെ.... ചുണ്ടുകൾ സന്തോഷത്തോടെ വിരിഞ്ഞു......

മനു വേറൊന്നും ചിന്തിക്കാൻ നിൽക്കാതെ പൂജയെ പിടിച്ചു ബെഡിലേക്ക് ഇട്ടു..... പൂജ നന്നെ പേടിച്ചു... മറുത്തൊന്ന് ചിന്തിക്കും മുൻപ് മനു പൂജയുടെ മേലേക്ക് കിടന്ന്ക്കൊണ്ട് അവളുടെ ചുണ്ടുകളെ ആവേശത്തോടെ നുണഞ്ഞു.... പൂജ ആദ്യം ഒന്ന് പകച്ചെങ്കിലും മനുവിനെ മാറ്റാനായി കിണഞ്ഞു പരിശ്രമിച്ചു പക്ഷെ അവൻ അത്രയും ആവേശത്തോടെ അവളുടെ മേൽ ചുണ്ടും കീച്ചുണ്ടും മാറി മാറി നുണഞ്ഞു കൊണ്ടിരുന്നു.....അവളുടെ എതിർപ്പ് കൂടും തോറും അവൻ അവളുടെ മേലേക്ക് അമർന്നു.... പൂജയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... ഒന്ന് ഒച്ച വെക്കാൻ പോലും ആവാതെ പൂജ മനുവിന്റെ തായെ കിടന്നു......നഖങ്ങൾ കൊണ്ട് നെഞ്ചിൽ പോറൽ വീണു....

അതിൽ നിന്നും നീറ്റൽ അനുഭവപ്പെട്ടതും മനു എന്തോ ഓർത്തപ്പോലെ കണ്ണുകൾ തുറന്നു.... ചുണ്ടുകളെ വേർപ്പെടുത്തി.... തന്നെ നിറക്കണ്ണുകളോടെ അതിലുപരി നിസ്സഹായതയോടെ നോക്കുന്ന പൂജയെ കണ്ടതും ഹൃദയം പതിൽ മടങ് വേഗത്തിൽ മിടിച്ചു...... പിന്നെ ഒന്നും നോക്കാതെ പൂജയുടെ ദേഹത്ത് നിന്നും മാറി എഴുനേറ്റിരുന്നു..... മനുവിന്റെ തല താഴ്ന്നു..... താൻ എന്താ ചെയ്തത് എന്ന് ഓർക്കും തോറും ഒരേ സമയം ദേഷ്യവും വെറുപ്പും സ്വയം തോന്നി...... പൂജ ഇപ്പോഴും മരവിച്ച അവസ്ഥയിൽ ഇരിക്കുകയാണ്.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്....

"പൂജ സോ.... സോറി.... തല താഴ്ത്തി മനു പറഞ്ഞതും പൂജ ഒന്നും നോക്കാതെ മനുവിന്റെ കവിളിൽ ആഞ്ഞടിച്ചുകൊണ്ട് എഴുനേറ്റു പോവും മുൻപ് ദേഷ്യത്തോടെ അവനെ ഒന്ന് നോക്കാനും മറന്നില്ല..... മനു അവൾ പോവുന്നതും നോക്കി അന്തിച്ചു നിന്നു..... "ഫസ്റ്റ് കിസ്സ്.... എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു.... എല്ലാം മിസ്സ്‌.... കൂടാതെ എക്സ്ട്രാ ഒരു അടിയും കിട്ടി..... അണപല്ല് തെറിച്ചു പോയോ ആവോ.... മനു മുഖത്ത് കൈ വെച്ചോണ്ട് പറഞ്ഞു..... "കുറ്റബോധം ഒന്നും എനിക്കില്ല പൂജ കാരണം നീ എന്റെയാ.... ഈ മനുവിന്റെ സ്വന്തം....... ഉറക്കത്താണെലും ആ ചുംബനം ഞാൻ ആസ്വദിച്ചു.... ചുണ്ട് ഉഴിഞ്ഞോണ്ട് മനു തോർത്തും എടുത്തോണ്ട് പുറത്തേക്കിറങ്ങി......

ശങ്കർ പത്രം വായിച്ചോണ്ടിരിക്കുമ്പോൾ ആണ് മനു കുളിക്കാനായി പുറത്തേക്ക് ഇറങ്ങുന്നത് കാണുന്നത് കണ്ണട താഴ്ത്തി മനുവിനെ ഒന്ന് നോക്കി..... മനു ഇതൊന്നും അറിയാതെ തോർത്തും തോളിൽ ഇട്ടുക്കൊണ്ട് പുറത്തേക്കിറങ്ങി പതിവിലും സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു..... "പണി വരുന്നുണ്ട് അവറാച്ചാ... എതിരെ വന്ന് പതിയെ പറഞ്ഞുക്കൊണ്ട് മനുവിനെ കടന്നുകൊണ്ട് പാർഥി പോയതും.... മനു കണ്ണുക്കൊണ്ട് എന്തെ എന്ന് ചോദിച്ചു.... പാർഥി ശങ്കറിനെ നോക്കാൻ കണ്ണുകൊണ്ട് ആക്ഷൻ ഇട്ടതും പാർഥി ശങ്കറിനെ നോക്കിപോയതും ഒരുമിച്ചായിരുന്നു...... ശങ്കർ ഒന്ന് നോക്കിയെ ഉള്ളു പാർഥി തല താഴ്ത്തി അകത്തേക്ക് കേറി.....

ഒന്നും മനസിലായില്ലെങ്കിലും മനുവും അകത്തേക്ക് കേറാൻ നോക്കി..... "മ്മ്...... നി കുളിക്കാൻ പോവുന്നില്ലേ.... "അല്ല അച്ഛാ അകത്ത്..... "കുളിക്കാൻ ആണേൽ പോയി കുളിച്ചിട്ട് വാ എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കാൻ ഉണ്ട്..... ഗൗരവത്തോടെ ഉള്ള ശങ്കറിന്റെ ശബ്‌ദം കേട്ടതും മനു എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..... പൂജ റൂമിലേക്ക് കേറിയതും വാതിൽ അടച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നുക്കൊണ്ട് കരഞ്ഞു..... മുൻപ് നടന്നത് ഓർക്കും തോറും ദേഷ്യം ഇരച്ചു കേറി...... "എനിക്ക് ആരും ഇല്ലാത്തോണ്ട് അല്ലേ ഇങ്ങനെ..... കണ്ണുനീർ കവിളിനയെ നനച്ചു....... "പൂജ ചേച്ചി എന്ത് പറ്റി ഹേ എന്തിനാ കരയുന്നെ.....

അടുത്തിരുന്നോണ്ട് ആരു ചോദിച്ചതും പൂജ കണ്ണുകൾ തുടച്ചു..... "ഏയ്യ് ഒന്നും ഇല്ല..... "ഒന്നുല്ലാതെ ആരേലും കരയോ പറ എന്താ കാര്യം..... "അമ്മേനെയും അച്ഛനെയും ഓർമ്മ വന്നോ.... സാരോല്ല പോട്ടെ..... ആരു പൂജയെ നെഞ്ചോട് ചേർത്തതും അവൾ അനങ്ങാതെ അങ്ങനെ കിടന്നു..... ആശ്വാസം കിട്ടിയതും അവളിൽ നിന്നും വിട്ട് മാറിക്കൊണ്ട് എഴുനേറ്റു..... "ഇനി ചേച്ചിക്കുട്ടി കരയരുത് കേട്ടല്ലോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വേഗം വരാം... ഇരുന്ന് കരയരുത് കേട്ടല്ലോ.... പൂജയുടെ കവിളിൽ ഒന്നമർത്തി ചുംബിച്ചുകൊണ്ട് ആരു പറഞ്ഞു..... "യോ... ഇതെന്താ ചുണ്ട് മുറിഞ്ഞിരിക്കുന്നെ..... ചെറുതായി ചുണ്ട് പൊട്ടിയ ഭാഗ്ത് തൊട്ട് കൊണ്ട് ആരു ചോദിച്ചതും പൂജ എരിവ് വലിച്ചു....

"അത് എങ്ങനെയോ.... പൂജ വെറുപ്പോടെ മുഖം ചുളിച്ചു..... "ഹാ ഇനി അതോർത്ത് നിൽക്കണ്ട ഞാൻ വേഗം ഫ്രഷ് ആയി വരാം..... ആരു പോയതും പൂജ വീണ്ടും ഓരോരോ ചിന്തയിൽ മുഴുകി...... ആ ചിന്തയിൽ മനുവും ആ നിമിഷങ്ങളും ഓർമ്മവന്നതും ദേഷ്യം ഇരച്ചു കേറി...... "അയാൾക്ക് എന്ത് ധൈര്യം ഉണ്ട് എന്നെ കേറി പിടിക്കാൻ...... നോക്കിക്കോ ആ കത്തിനുടമ ഉറപ്പായും ഒരുദിവസം എന്റെ മുന്നിൽ വരും അന്നേരം ഞാൻ പറഞ്ഞുകൊടുക്കും നോക്കിക്കോ..... പൂജ കെർവോടെ മുഖം തിരിച്ചു.... അതിലുപരി ആ കത്തുക്കൾ ഓർക്കും തോറും ചുണ്ടിൽ ഒരു പുഞ്ചിരിയും മൊട്ടിട്ടു.... "നി എന്തിനാ നന്ദു ഇപ്പോൾ ഇവിടുന്ന് പോവുന്നെ......

പാർഥി ബാഗ് പാക്ക് ചെയ്യുന്ന നന്ദുനെ നോക്കി ചോദിച്ചു.... "എല്ലാ കാര്യങ്ങളും ഏട്ടനോട് ചോദിച്ചെ ചെയ്യാവു എന്നുണ്ടോ.... എനിക്ക് പോവണം എന്ന് തോന്നി ഞാൻ പോവുന്നു..... പിന്നെ..... നിങ്ങൾ ഇവിടുന്ന് പോവും മുൻപ് ഞാൻ തിരിച്ചെത്തും..... അത് ഒരു ഒന്നൊന്നര വരവായിരിക്കും ഇപ്പോൾ അത്രെ അറിഞ്ഞാൽ മതി ഞാൻ പോവാ എല്ലാരോടും പറഞ്ഞേക്ക്..... "ദേവകി അമ്മയോട് എങ്കിലും പറഞ്ഞിട്ട് പോ...... "ഏട്ടൻ അങ്ങ് പറഞ്ഞാൽ മതി യാത്ര ചോദിക്കാനൊന്നും എനിക്ക് വയ്യ..... ബൈ...... ബാഗും തോളിൽ ഇട്ട് പോവുന്ന നന്ദുനെ പാർഥി കൺ ചിമ്മാതെ നോക്കി നിന്നു..... എന്തോ വേദന ഹൃദയത്തിൽ ഏറ്റ പോലെ....

"അവൾ പോയോ നന്നായി അല്ലേലും ഇവിടെ കിടന്ന് അലമ്പുണ്ടാക്കാൻ അല്ലേ..... അളിയാ അളിയൻ വിഷമിക്കാതെ...... അപ്പു പാർതിടെ തോളിൽ തട്ടി പറഞ്ഞതും അവൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... "എപ്പോഴും നന്ദു ഇങ്ങനെ തന്നെയാടാ...... മമ്മയും ഇതുപോലെ തന്നെയാ... എന്നോട് എന്തോ ദേഷ്യം ഉള്ള പോലെയാ സംസാരിക്കുക.... അറിയില്ല എന്താ ഇങ്ങനെ എന്ന്.... ശെരിക്കും പറഞ്ഞാൽ പപ്പ മാത്രേ ആ വീട്ടിൽ എന്നോട് സ്വാതന്ത്ര്യം ആയി സംസാരിക്കു.... മമ്മയും നന്ദുവും എപ്പോഴും ഇങ്ങനെയാ.....

എന്ന് കരുതി വിഷമം ഒന്നും ഇല്ലാട്ടോ എങ്കിലും നെഞ്ചിനുള്ളിൽ ഒരു വേദനയാ.... വേണ്ടപ്പെട്ടവരുടെ അവഗണന സഹിക്കാൻ പറ്റൂല.....പാർഥി അപ്പു കാണാതെ ഷോൾഡറിൽ കണ്ണുനീർ തുടച്ചു..... "അളിയൻ വന്നെ ഒരു എലിഫെന്റ്നെ തിന്നാൻ ഉള്ള വിശപ്പുണ്ട് എനിക്ക് ഭാ..... അപ്പു പാർഥിയെയും വിളിച്ച് നേരെ ഹാളിലേക്ക് പോയി.... "ഇനി ഒളിക്കണ്ട മനു സത്യം പറ ആരാ നിനക്ക് പൂജ..... മനു തന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുന്ന ശങ്കറിനെയും ദേവകിയെയും കൺ ചിമ്മാതെ നോക്കി............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story