💕നിന്നിലലിയാൻ💕: ഭാഗം 1

ninnilaliyan ami

രചന: ആമി

"ടി അച്ചു ഒന്ന് ഇങ്ങോട്ട് വന്നേ എത്ര മണിക്ക് ഒരുങ്ങാന്‍ കയറിയതാ ടി അച്ചു... നീ അവിടെ എന്നാ കോപ്പ് ഉണ്ടാക്കുവാ" "ഓ എന്തോന്നാ അമ്മേ ചറ പറ എന്ന് അങ്ങ് ചിലച്ചോളും അമ്മക്ക് ചന്തയില്‍ മീന്‍ വില്‍ക്കല്‍ ആയിരുന്നോ ജോലി. എന്റെ കോൺസൺഡ്രേഷൻ കളയാതെ" ഇവളെ ഞാന്‍ ഇന്ന്‌ ഇതിന് മാത്രം എന്ത്‌ ജോലിയാ ചെയ്യുന്നേന്ന് നോക്കട്ടെ. 🎶നോക്കി നോക്കി നോക്കി നിന്നു🎶 🎶കാത്തു കാത്തു നിന്നു 🎶 " ഭ നിർത്തടി നീ ആരെയാ നോക്കി നിക്കുന്നേ" " ആരെയും നോക്കി തുടങ്ങിയില്ല ഇന്ന്‌ first day അല്ലെ നല്ല ചെക്കനെ നോക്കി പ്രേമിച്ച് അങ്ങ് കെട്ടണം" "ഇത് പോലെ രണ്ട് കോഴികളുടെ നടുക്കായി പോയല്ലോ എന്റെ ദേവിയെ ഈ എന്റെ ജീവിതം" "അല്ല ഒരു കോഴി ഞാൻ ആണെന്ന് മനസ്സിലായി മറ്റേ കോഴി ആരാ എന്ന് കത്തിയില്ല" " അത് നിന്റെ തന്ത മര്യാദക്ക് വരുന്നുണ്ടോ " " ആ ശരിയാ. "

" നീ താഴേക്ക് വന്നേ പെട്ടന്ന് വാ " " ഓ ഞാൻ കണ്ണിന് രണ്ട് വാലും വരച്ച് അവസാനത്തെ ടച്ച് അപ്പ് കൂടി കഴിഞ്ഞ് പെട്ടന്ന് അങ്ങ് വരാം " " ഓ അല്ലെ തന്നെ നിനക്ക് രണ്ട് എല്ലിന്റെ കൂടുതൽ ഉണ്ട് ഇനീ വാല്‍ ഇല്ലാത്തതിൻ്റെ ഒരു കുറവും കൂടിയേ ഉള്ളു. അല്ല പുട്ടി എന്തേ ഒഴിവാക്കിയേ" " എനിക്ക് എവിടാ അമ്മേ എല്ല് കൂടിയേ ഇനീ എനിക്ക് വല്ല പ്രശ്‌നവും ഉണ്ടോ പുട്ടി വേണ്ട അലമ്പ് ആവും " " ടി ഇറങ്ങി വാടി താഴേക്ക് " " ആ വരാം പൊക്കോ " ചെ ഇനീ ഏതു പാട്ട് പാടും. അല്ലെ വേണ്ട ചിലപ്പോ ഞാൻ പാട്ട് പാടി മഴ പെയ്തു വെള്ളപ്പൊക്കം വന്നാലോ. ശോ മുത്ത് മണീസിന് എന്നെ അങ്ങോട്ട് പിടി കിട്ടിയില്ല അല്ലെ. ഞാൻ അശ്വതി ഹരി. അപ്പോ ചെല്ല പേര്‌ കിട്ടി കാണും അത് തന്നെ അച്ചു. അപ്പോ അച്ചൂന്ന് വിളിച്ചാ മതി അശ്വതി എന്ന് ഒക്കെ വിളിച്ച് വരുമ്പോ നാളെ ആവും. ഹരിയുടെയും ഗീതുവിൻ്റേയും ഒരേ ഒരു സന്താനം.

ഗീതുവിനെ പിടികിട്ടി കാണുമല്ലോ. ഇപ്പൊ വന്ന് തുള്ളിയിട്ട് പോയത്. പിന്നേ ഒരു കാര്യം മറന്നു. ഞാൻ ഡിഗ്രി first year ന് പഠിക്കുവാ. ഇന്ന്‌ ആദ്യമായി പോകുവാ. (എല്ലാരും നമ്മുടെ അച്ചുവിനെ ഒന്ന് അനുഗ്രഹിച്ച് വിട്ടേ). അപ്പോ ഞാൻ പോട്ടെ അല്ലെ ഗീതു വടി കൊണ്ട്‌ ഇവിടെ വന്ന് തുള്ളും വെറുതെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നേ. അപ്പോ ബാക്കി വഴിയേ പറയാം. ഞാൻ ചെല്ലുമ്പോ അച്ഛൻ അവിടെ ചപ്പാത്തി കയറ്റി കൊണ്ട്‌ ഇരിക്കൂ ആ. "അച്ഛാ ഞാൻ വന്നു" "എന്തിനാ വന്നേ" "അച്ഛൻ എന്നെ ഒന്ന് നോക്കിയേ" ഹരി അവളെ ഒന്ന് scan ചെയത് നോക്കി. "ശോ എന്റെ മോള് ആയത് കൊണ്ട് പറയുവാ എന്ന് വിചാരിക്കല്ല് ഒരു കാശിനും കൊള്ളില്ല.

ആ മേക്കപ്പ് കൂടി അഴിച്ച് കളഞ്ഞ പാടത്ത് കോലം ആയി കൊണ്ട്‌ നിര്‍ത്താം" "ഡോ താൻ ഒരു തന്തയാണോ തന്ത " " ശോ നീ ഇങ്ങനെ പുകഴ്ത്താതേ മോളെ അല്ലേലും നാട്ടു കാര്‍ പറയും ഒരു കൊച്ചിന്റെ തന്ത ആണെന്ന് പറയില്ല എന്ന്. മൂന്ന്‌ നേരം സന്തൂർ ഉപയോഗിച്ച് കുളിക്കുന്നത് കൊണ്ട്‌ ഗുണം ഉണ്ടല്ലേ മോളെ " " ഭ പരട്ട കിളവാ താടിയും മുടിയും ഒക്കെ നരച്ചു. എന്നിട്ടും പറയുന്ന കേട്ടില്ലേ സന്തൂർ എന്ന് " " ശ്ശൊ ഡൈ ചെയതത് ആണല്ലോ അപ്പോളേക്കും നരച്ചോ നീ ചുമ്മാ പറയുവാ ഒന്ന് പോടീ " " അല്ല ഇവിടെ പക്വത വന്ന ഒരു കൊച്ചു നില്ക്കുന്നുണ്ട് എന്ന് അറിയില്ലേ അതിനെ കെട്ടിച്ച് വിടണ്ടേ" " ഗീതു നിനക്ക് ദേണ്ടെ നമ്മുടെ മോള് കല്യാണം ആലോചിക്കുന്നു. ടി നീ ഞങ്ങളെ രണ്ടിനെയും പിരിക്കുമോ" " ഓ ഞാൻ എന്റെ കാര്യമാ പറഞ്ഞെ നിങ്ങൾ എന്നെ കെട്ടിച്ച് വിട്ടില്ലേ ഞാൻ ഏതേലും ചെക്കന്റെ കൂടെ ഒളിച്ചോടി അങ്ങ് പോകും "

" ആഹാ അന്തസ്സ് ഒളിച്ചോടി പോകുന്ന date പറഞ്ഞിട്ട് വേണം പോവാന്‍ അത് കഴിഞ്ഞ് നിന്റെ സ്ത്രീധന പൈസ കൊണ്ട്‌ വേണം ഞങ്ങൾക്ക് ടൂറിന് പോയീ അടിച്ചു പൊളിക്കാന്‍. പിന്നേ നീ ആ പുതിയ വീട് പണിയുന്ന വഴി പോയാ മതി ട്ടോ " " അതെന്തിനാ അച്ഛാ " " അല്ല അവിടെ നല്ല ലുക്ക് ഒള്ള ബംഗാളികൾ കാണും അവരുടെ കൂടെ പോയാ മതി അതാവുമ്പോ നീ ബംഗാളിലേക്ക് പോയീ കഴിഞ്ഞാ നിന്നെ കൊണ്ട്‌ ഒരു ശല്യവും ഉണ്ടാവില്ല. പിന്നേ നീ അവിടുത്തെ ഡ്രസ്സ് ഒക്കെ ഇട്ട് ചപ്പാത്തിയും ഉരുളക്കിഴങ്ങും തിന്നുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ യ്യോ ഓര്‍ക്കുമ്പോ തന്നെ അങ്ങ് ചിരി വരുവാ" " ഡോ തന്റെ ഭാര്യ വിധവ ആവണ്ട എങ്കിൽ മര്യാദക്ക് ഇരുന്നോ " " ഓ ശെരി " ഞാൻ അമ്മേടെ ഒണക്ക ചപ്പാത്തി തിന്ന് നേരെ നന്ദുവിന്റെ വീട്ടിലേക്ക് വിട്ടു. നന്ദന എന്റെ കട്ട ചങ്കാ. " ടി നീ അവിടെ എന്നാ ഉണ്ടാക്കുമായിരുന്നു"

" ഞാൻ ഒന്നും ഉണ്ടാക്കിയില്ല എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലല്ലോ ബാ നമുക്ക് പോകാം " അങ്ങനെ ബസ് പിടിച്ച് നേരെ കോളജിലേക്ക് പോയീ അതിന്റെ വെളി വച്ച് ഒരാളെ കൂടി കിട്ടി മീനാക്ഷി മീനു. അങ്ങനെ ഞങ്ങൾ മൂന്ന് പേരും കോളേജിൻ്റെ പടി കടക്കുന്നതിന് മുന്ന് ഞാൻ അവരോട് നിക്കാൻ പറഞ്ഞു. " നിക്ക് നിക്ക് ഒരു മിനിറ്റ് നമ്മൾ പ്രാര്‍ത്ഥിച്ചോ" " ആ ശെരിയാ നീ തുടങ്ങു ഞങ്ങൾ support നില്‍ക്കാം" അങ്ങനെ ഞാൻ രണ്ട് കയ്യും കൂപ്പി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. "എന്റെ ദൈവമേ ഞങ്ങൾ ഇത്രേം അലമ്പ് പിടിച്ച പിള്ളേര് ആണേലും ഞങ്ങൾ ഇവിടുന്ന് പോകുമ്പോ മഹാ അലമ്പ് ആയിട്ട് പോകാൻ നീ അങ്ങ് സഹായിക്കണം. പിന്നേ നല്ല ഒന്നാന്തരം അലമ്പ് പിള്ളേര് മാത്രം മതി. അല്ലാ ഈ പഠിപ്പി ഒന്നും വേണ്ട പിന്നേ ഇനിയും ഞങ്ങടെ സ്വഭാവത്തിന് പറ്റിയ പിള്ളേരെ ചങ്ക് ആയി കിട്ടണേ.

പിന്നേ ഇപ്പൊ നല്ല ഒന്നാന്തരം കണി അങ്ങ് കാണിച്ചേക്കണേ fight മതി അതാ നല്ലത്. അപ്പോ പറഞ്ഞ പോലെ അങ്ങ് നടത്തിയേര്" അങ്ങനെ കോളേജിൻ്റെ gate കടന്നതും ആള്‍ക്കാര്‍ കൂടി നിക്കുന്നു ആഹാ ഫയ്റ്റ് ആണെന്ന് തോന്നുന്നു പോയീ കണ്ടേക്കാം. അങ്ങനെ ഞങ്ങൾ എല്ലാരേം തള്ളി മാറ്റി മുന്‍പില്‍ കയറി നിന്നു ഒരു പൊളി ചെക്കന്‍ ആണ് അടിക്കുന്നേ. ഞാൻ കൈയടിക്കാനും വിസിലടിക്കാനും തുടങ്ങി. ബാക്കി എല്ലാരും എന്നെ അങ്ങ് നോക്കി പിന്നേ എല്ലവരും വിസിൽ അടിക്കാന്‍ തുടങ്ങി. അങ്ങനെ ഫയ്റ്റ് തീര്‍ന്നു കുറച്ച് പേര് പിരിഞ്ഞ് പോയീ കുറച്ച് പേര്‌ അവിടെ നില്‍പ്പ് ഉണ്ട്. "ഓ പൊളിച്ച് മുത്തേ" എന്നും പറഞ്ഞ്‌ അച്ചു ആ ചെക്കനെ ചെന്ന് കിസ്സ് അടിച്ചു. പിന്നേ ആണ്‌ ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് ബോധം വന്നേ. ബാക്കി എല്ലാം അവളെ തന്നെ നോക്കി നില്‍ക്കുകയാണ്. അപ്പോളേക്കും ഞാൻ മീനുവിനേയും നന്ദുവിനേയും വിളിച്ച് കൊണ്ട്‌ ഒറ്റ ഓട്ടം ആയിരുന്നു. #####

" കിച്ചുവേ വിഷ്ണുവേ ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ" "നിന്നെ ഒരു പെണ്ണ് വന്ന് കിസ്സ് അടിച്ചു അതാ സംഭവിച്ചേ"(കിച്ചു) "അല്ല അവൾ എങ്ങനെ ഉണ്ട്" "പിന്നേ പൊളി അല്ലെ" (കണ്ണന്‍) "എന്നാ അവൾ ഇനീ മുതൽ എന്റെ പെണ്ണാ" (കണ്ണന്‍) "ആ.. എന്തോന്ന് ആന്ന്" "ചെവി കേട്ടില്ലേ അവൾ ഈ കണ്ണന്റെ പെണ്ണ് ആന്ന് " " എന്തൊക്കെ ആയിരുന്നു "(കിച്ചു) " കോളേജ് ലൈഫ് അടിച്ചു പൊളിക്കണം"(വിഷ്ണു) "single ആയിരിക്കണം" (കിച്ചു) "വീട്ട് കാര് പറയുന്ന പെണ്ണിനെ കെട്ടണം"(വിഷ്ണു) "തേങ്ങാക്കൊല" (കിച്ചു) "മാങ്ങാത്തൊലി" (വിഷ്ണു) "ആ ഞാൻ അങ്ങനെ പലതും പറയും ഞാൻ അവളെ ഇനീ കെട്ടത്തൊള്ളൂ" "എന്നാ ആ ലെഫ്റ്റ് ഇല്‍ (നന്ദു) പോണതിനെ ഞാൻ കെട്ടിക്കോട്ടെ" (കിച്ചു) "എന്നാ right ഇല്‍(മീനു) പോണതിനെ ഞാനും "(വിഷ്ണു) " എന്തോന്ന് ആടേ ഇത് " " നിനക്ക് പ്രേമിക്കാം എങ്കിൽ ഞങ്ങള്‍ക്കും പ്രേമിക്കാം ട്ടോ" " ശെരി" ശ്ശൊ ഞാൻ അതങ്ങ് മറന്നു നമ്മള്‍ പരിചയപ്പെട്ടില്ല അല്ലെ.

ഞാൻ കാര്‍ത്തിക് മേനോന്‍ കണ്ണന് എന്ന് ആണ് എല്ലാരും വിളിക്കുന്നെ നിങ്ങളും അങ്ങനെ വിളിച്ചോ ‍. ഈ കോളേജിലെ കണ്ണേട്ടൻ. മേനോന്റെയും പ്രീതയുടെയും ഇളയ മോന്‍. മൂത്തത് ഒരു ചേട്ടൻ ആണ്‌ അനില്‍. ചേട്ടന്റെ ഭാര്യ ദക്ഷ ചേച്ചി. രണ്ടു പേരും ഡോക്ടർ ആണ് പിന്നേ പ്രേമിച്ച് കെട്ടിയത് ആണ്. അപ്പോ എന്റെ പെണ്ണിനെ കണ്ടല്ലോ അല്ലെ ഇനീ അവളെ എനിക്ക് വളച്ച് എടുക്കണം എന്റെ കൂടെ കട്ടക്ക് നിന്നോണം പിന്നേ ഇപ്പൊ ഒള്ള രണ്ട് കുരിപ്പ് അത് കിച്ചു വിഷ്ണു. എന്റെ കട്ട ചങ്കുകളാ. പിന്നേ ഡിഗ്രി 3rd year ഇന് പഠിക്കുവാ. ഓക്കെ പരിചയപ്പെട്ട സ്ഥിതിക്ക് ഞാൻ അങ്ങോട്ട് പോവാ. ######## ഞങ്ങൾ മൂന്നും ഓടി ചെന്ന് കയറിയത് റാഗ് ചെയ്യുന്ന ചേട്ടൻമാരുടെ മുന്നില്‍ ആണ്. (തുടരും)

Share this story