💕നിന്നിലലിയാൻ💕: ഭാഗം 10

ninnilaliyan ami

രചന: ആമി

"അമ്മാ.... അമ്മേ" "എന്തോന്നാടി പിച്ചക്കാരി വിളിക്കുന്ന കൂട്ട് വിളിക്കുന്നെ ഒന്നും ഉണ്ടാക്കിയില്ല റെഡി ആവുമ്പോ വിളിക്കാം" "അതല്ല ഇന്ന്‌ ഞാൻ ഉണ്ടാക്കാം അമ്മ പോയി റസ്റ്റ് എടുത്തോ" "യ്യോ വേണ്ട ആ പാവം കണ്ണന് നാരങ്ങ വെള്ളം ഉണ്ടാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു വേണ്ട പോയാട്ട്" " അമ്മാ... അമ്മ പ്ലീസ് അമ്മ എന്റെ ചക്കര ഗീതു അല്ലെ " " ഒരു കുമ്മയും ഇല്ല റെഡി ആവുമ്പോ അങ്ങ് വിളിക്കും അപ്പോ വരുക ഞണ്ണുക പോയീ കിടന്ന് ഉറങ്ങുക " അപ്പോളേക്കും ഹരി അവിടെ വന്നു. " അച്ചു മോളെ ഇങ്ങോട്ട് വന്നേ ഒരാളെ കാണിച്ച് തരം " " ആരെയാ അച്ഛാ " " നീ വാ" അച്ചു വെളിയിലേക്ക് നോക്കിയതും കാണുന്നത് അണ്ണാച്ചിയെ ആണ്. " മോളെ ഇതാ അണ്ണാച്ചി ആക്രി പറക്കുന്ന അണ്ണാച്ചി " " അയിനു ഞാൻ എന്ത്‌ വേണം " " ദേണ്ടെ ഇതാണ്‌ എന്റെ മോള് അശ്വതി" "ആ അശ്വതി സാധനം എല്ലാം എടുത്ത് വാ നമുക്ക് പോകാം " " ഏയ് എങ്ങോട്ട് പോവാന്‍ ഒന്ന് പോയേ ചേട്ടാ ഞാൻ വരുന്നില്ല" "അങ്ങനെ പറയല്ലേ താൻ സാധനം എടുത്ത് താ എനിക്ക് പോണം "

ഇങ്ങേര് ഇത് എന്താ പറയുന്നേ എന്റെ കൈയിൽ ഒരു കുന്തവും ഇല്ലല്ലോ. എന്റെ കൈയിൽ കുറച്ച് ഡ്രെസ്സ് മാത്രമേ ഉള്ളു അത് കൊടുക്കാൻ ആണോ പറഞ്ഞെ പിന്നേ എന്റെ പട്ടി കൊടുക്കും. " അതേ ചേട്ടാ എന്റെ കൈയിൽ ഒന്നുമില്ല " "അയ്യോ അശ്വതി അങ്ങനെ പറഞ്ഞൂട എന്തേലും ഉണ്ടേ എടുക്ക് ഇത് വിറ്റിട്ട് വേണം ഞങ്ങൾക്ക് ജീവിക്കാൻ" ഏ എന്റെ ഡ്രെസ്സ് വിറ്റ് ആണോ ഇങ്ങേര് ജീവിക്കുന്നേ എന്റെ കൈയിൽ സ്വര്‍ണ്ണം എന്തേലും ഉണ്ടെന്ന് തന്ത തള്ളി കാണുമോ. ഏ അങ്ങനെ വരാൻ വഴിയില്ല. " അയ്യോ ചേട്ടാ എന്റെ കൈയിൽ ഉള്ളത് എല്ലാം പഴയതാ" " അതാണ്‌ എനിക്ക് വേണ്ടത് പഴയത് ഞങ്ങൾ പുതിയത് ആക്കി തരും " ഇനീ ഒന്നും നോക്കേണ്ട ഇങ്ങേരുടെ കൂടെ ഇറങ്ങി ചെല്ലുന്നതിനേ കാട്ടി ഭേദം കാലു പിടിക്കുന്നതാ. "അയ്യോ ചേട്ടാ എന്റെ കൈയിൽ ഒരു കുന്തവും ഇല്ല. ചേട്ടൻ എനിക്ക് അങ്കിളിനെ പോലെയാ ചേട്ടൻ ഒന്ന് പോക്കേ പിന്നേ എന്റെ അച്ഛൻ അതിന് തലക്ക് പിരി ഇളകും എന്തേലും പറഞ്ഞിട്ട് ഉണ്ടേ ചുമ്മാതെയാ" "ഹരി ചേട്ടാ ഈ കൊച്ചു ഇത് എന്തൊക്കെയാണ് പറയുന്നേ ചേട്ടൻ അല്ലെ കുറെ ബുക്കും സാധനം എല്ലാം ഉണ്ടെന്ന് അത് കൊണ്ട ഞാൻ വന്നേ " " ചെ അതായിരുന്നോ ഞാൻ കാട് കയറി ചിന്തിച്ചു ഇവിടെ നില്‍ക്കേ ഇപ്പൊ വരാം "

അങ്ങനെ കുറെ പഴയ സാധനം എല്ലാം എടുത്ത് കൊടുത്തിട്ട് അച്ചുവും ഹരിയും അടുക്കളയിലേക്ക് വിട്ടു. " അമ്മേ മാറമ്മേ ഞാൻ ഒരു വട്ടം ഒന്ന് ട്രൈ ചെയ്യട്ടെ " " ഗീതു നീ ഇങ്ങു വന്നേ അവൾ എന്താന്ന് വച്ച ചെയ്യട്ടെ "(ഹരി) " ഓ എന്റെ ചക്കര അച്ഛൻ അമ്മേ വിളിച്ചോണ്ട് പൊക്കോ " "ദേ മനുഷ്യാ എന്റെ അടുക്കളക്ക് എന്തേലും പറ്റിയ രണ്ടും നോക്കിക്കോ അവസാനം ആയിരിക്കും രണ്ടിന്റെയും " " ഇല്ലമ്മേ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം" ഹരി ഗീതുവിനെ വിളിച്ച് മുറിയിലേക്ക് പോയി. " ഡോ താൻ എന്ത്‌ പണിയാ ചെയതേ ഇനീ എന്തോന്ന് വെട്ടി വിഴുങ്ങും " " എന്റെ പൊന്ന് ഗീതു നീ അടങ്ങു അവൾ ഉണ്ടാക്കട്ടെ ഞാൻ ഓണ്‍ലൈനിൽ ഫുഡ് ബുക്ക് ചെയ്തിട്ടുണ്ട് ഇപ്പൊ വരും " " ഹോ സമാധാനം ആയി അപ്പോ നിങ്ങൾ പൊട്ടന്‍ അല്ല ചിലപ്പോ ബുദ്ധി ഉണ്ട്" "പൊട്ടന്‍ നിന്റെ തന്ത രാഘവന്‍ " ****** ഇന്ന് എന്താ ഉണ്ടാക്കുക ചപ്പാത്തി ഉണ്ടാക്കിയാലോ വേണ്ട അമ്മ എപ്പോഴും ചപ്പാത്തി ഉണ്ടാക്കുന്നതാ. പുട്ട് ഉണ്ടാക്കാം അതാ എളുപ്പം 'കോലിട്ട് കുത്തി പിറകില്‍ നിന്ന് തള്ളി ഇട്ട പോരെ' അത് മതി അപ്പോ നമ്മക്ക് ആദ്യം പുട്ട് പൊടി എടുക്കാം.

നമ്മടെ കൊച്ചു ആദ്യം കണ്ട പൊടി ഇങ്ങു എടുത്തു. അത് മൈദ പൊടി ആയിരുന്നു.. ഇനീ ഇത് നനയ്ക്കണോ ഏയ് നീ എന്നാ പൊട്ടിയ നനയ്ക്കാൻ ഇത് തുണി അല്ലല്ലോ. അങ്ങനെ കൊച്ച് പുട്ട് കുടം എടുത്ത് വച്ച് അതിന്റെ മേല്‍ കുറ്റിയും എടുത്ത് വച്ചു എന്നിട്ട് പൊടി എടുത്ത് വാരി അങ്ങ് ഇട്ടു. യ്യോ അങ്ങനെ ഇപ്പൊ നല്ല സോഫ്റ്റ് പുട്ട് റെഡി ആവും. അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് അപ്പോ അച്ചു കുറ്റി എടുത്ത് അതിൽ ഒന്നുമില്ല. യ്യോ എന്റെ പുട്ട് ഇവിടെ കുട്ടിച്ചാത്തന്‍ ഉണ്ട്. കുട്ടിച്ചാത്തനാ എന്റെ പുട്ട് തിന്നേ. "അമ്മേ അമ്മേ...... അമ്മേ" "ഓ ഈ കൊച്ച് എന്തുവാടി" "അമ്മേ തിന്നു പുട്ട് പ്രേതം" "എന്തോന്നാടി നേരത്തെ ഇത്തിരി വട്ട് ഉണ്ടായിരുന്നു. ഇപ്പൊ മുഴുവട്ട് ആയെന്ന് തോന്നുന്നു" "അല്ല എന്റെ പ്രേതം പുട്ട് തിന്നു" "നീ എന്തുവാ പ്രേതത്തെ കുപ്പിയിൽ ഇട്ട് വളര്‍ത്തുന്നോ നിന്റെ പ്രേതം എന്ന് പറയുന്നേ " " അയ്യോ അങ്ങനെ അല്ല എന്റെ പുട്ട് പ്രേതം തിന്നു " "നിന്റെ പുട്ട് പ്രേതം അല്ല അവിടത്തെ പട്ടി പോലും തിന്നത്തില്ല" " അമ്മേ എന്റെ പുട്ട് അത് കാണുന്നില്ല " " നിന്റെ പുട്ട് ദേണ്ടെ ഇതി കിടപ്പുണ്ട് ഇതിൽ ചില്ല്‌ ഇടണം ഇല്ലേ ഇങ്ങനെ ആവും "

" ശോ അമ്മ പൊക്കോ ഇനീ ഞാൻ അടുത്തത് ട്രൈ ചെയ്യട്ടെ " ഗീതു അടുക്കളയില്‍ നിന്ന് പോയി. അച്ചു അടുത്തത് ചമ്മന്തി ഉണ്ടാക്കാൻ തീരുമാനിച്ച് തേങ്ങ തിരുമ്മി കൈയും നല്ല പോലെ മുറിച്ചു. കരഞ്ഞ് ആ വീട് ഇളക്കി മറിച്ചു. പിന്നെയും വിട്ട് കൊടുത്തില്ല അവസാനം നമ്മടെ കൊച്ച് തട്ടി കൂട്ടി ഒരു ചായ ഇട്ടു. ഗീതുവിനും ഹരിക്കും കൊണ്ട്‌ കൊടുത്തു. "എന്റെ ദൈവമേ ഞങ്ങളെ കാത്തോളണേ ചിലപ്പോ ഞങ്ങൾ ഇപ്പൊ അങ്ങ് വന്നേക്കും ട്ടോ" (ഹരി) "ഒന്ന് പോ അച്ഛാ ഇതൊന്ന് കുടിച്ച് നോക്കിക്കേ" "ആ വരുന്നത് വരട്ടെ" (ഗീതു) ഗീതുവും ഹരിയും ചായ കുടിച്ചതും ബാത് റൂമിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു. ശെടാ ഇതിനകത്ത് ഞാൻ വിം ഒഴിച്ചില്ലല്ലോ പിന്നേ എന്താ പറ്റിയേ. കുറച്ച് നേരം കഴിഞ്ഞ് അപ്പോ അച്ചു അവർ കിടക്കുന്ന മുറിയിലേക്ക് പോയി. " അമ്മേ അച്ഛാ ഞാൻ കട്ടൻ ഉണ്ടാക്കണോ" " കട്ടൻ നിന്റെ അമ്മായിയപ്പന് കൊണ്ട്‌ കൊടുക്കടി" (ഹരി) "ഇങ്ങേര് ഒറ്റ ഒരുത്തന്‍ കാരണമാ ഞാൻ പറഞ്ഞതാ ഞാൻ ഉണ്ടാക്കിക്കോളാം എന്ന് അപ്പോ അങ്ങേർക്ക് സൂക്കേട് മോള് ഉണ്ടാക്കട്ടെ എന്ന് ഇപ്പൊ മോള് ഉണ്ടാക്കിയല്ലോ" (ഗീതു) "അതിന്‌ ഞാൻ അറിഞ്ഞോ ഗീതു "(ഹരി) " നിങ്ങളെ ഞാൻ ഉണ്ടല്ലോ ഓ ഇപ്പൊ തന്നെ എന്താ ചെയ്യുക എന്റെ കൈടേ കീഴില്‍ നിന്ന് മാറിക്കോ ഇല്ലേ ഇപ്പൊ എന്റെ കയ്യില്‍ കിട്ടുന്ന വച്ച് ഞാൻ അടിക്കും "(ഗീതു) ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story