💕നിന്നിലലിയാൻ💕: ഭാഗം 11

ninnilaliyan ami

രചന: ആമി

"അപ്പോ പിന്നേ എന്റെ കൈ മാങ്ങ പറിക്കാൻ പോകുമല്ലോ" (ഹരി) "ഒന്ന് നിർത്തുന്നുണ്ടോ കിടന്ന് അങ്ങ് ചിലച്ചോളും ഈ കൊച്ച് കൊച്ച് അത് കണ്ടല്ലേ വളരുന്നേ" (അച്ചു) "യ്യോ ഇത്തിരി പോണ കുഞ്ഞ് നീ എന്റെ കൈയുടെ കീഴില്‍ നിന്ന് മാറിക്കോ അല്ലെ അടിച്ച് ഞാൻ പൊട്ടിക്കും" (ഗീതു) "അമ്മേ ഇങ്ങനൊന്നും പറയല്ലേ ഞാൻ മിണ്ടൂല പൊക്കോ. നിങ്ങള്‍ക്ക് കട്ടൻ വേണോ വേണ്ടയോ " (അച്ചു) " അത് നിന്റെ അമ്മായിയപ്പന് കൊണ്ട്‌ കൊടുക്കടി"(ഹരി) "അച്ഛാ രണ്ട് വട്ടം എന്റെ ചെക്കന്റെ അച്ഛന് അച്ഛൻ വിളിച്ചു ഇനീ ഞാനും വിളിക്കും ട്ടോ "(അച്ചു) " ടി നീ എന്റെ തന്തയ്ക്കു വിളിക്കും അല്ലെ "(ഗീതു) ഇനീ ഇവിടെ നിന്ന പണിയാവും എന്ന് വച്ച് അച്ചു അവിടുന്ന് നൈസ് ആയി അങ്ങ് സ്കൂട്ട് ആയി. അങ്ങനെ മൊബൈലില്‍ കുത്തി കളിച്ച് കൊണ്ട്‌ ഇരുന്ന് അപ്പോ ആണ്‌ വെളിയില്‍ ബെല്‍ കേട്ടത്. അച്ചു പോയീ വാതിൽ തുറന്നു. " ആഹാ താൻ എന്താ ഇവിടെ " " ഞാൻ ഇത് വഴി പോയപ്പോ എന്റെ ഭാര്യ വീട്ടിലേക്ക് ഒന്ന് വെറുതെ കയറിയേക്കാം എന്ന് വിചാരിച്ചു"

"ഭാര്യ വീട് ആവാന്‍ താൻ എന്നെ കെട്ടണമല്ലോ" "അതിന്‌ അധികം വൈകാതെ ഞാൻ നിന്നെ കെട്ടുമല്ലോ" "കെട്ടാന്‍ ഞാൻ സമ്മതിച്ചില്ലങ്കിലോ" "നിന്നെ ഞാൻ തട്ടുമല്ലോ അല്ല അച്ഛനും അമ്മയും എന്തിയേ" " അവർ കിടക്കുവാ " എന്തായാലും കണ്ണേട്ടൻ വന്ന സ്ഥിതിക്ക് എന്റെ ചായ ഇയാള്‍ക്ക് കൊടുത്ത് നോക്കാം. അച്ഛനും അമ്മയ്ക്കും മാത്രമേ ഇത് കുടിച്ച വയ്യാതെ ആവുമോ എന്ന് അറിയണമല്ലോ. എന്തായാലും അമ്മ ഇട്ട ചായയാ എന്ന് പറഞ്ഞ്‌ കൊടുക്കാം. അച്ചു ചായ കൊണ്ട്‌ കൊടുത്തു. പിന്നേ കണ്ണന്റെ അവസ്ഥ പറയണോ അന്നത്തെ പോലെ കണ്ണൻ കിടപ്പായി. ശെടാ എന്റെ ചായ കൊണ്ട്‌ അപ്പോ എല്ലാര്‍ക്കും ഒരേ പോലെ പ്രശ്‌നം ഉണ്ടാകുമല്ലേ. എന്തായാലും എന്റെ ചായ ഒരു സംഭവം തന്നെ അല്ലേ. പിന്നേ ഗീതുവിന് കുറച്ച് സുഖം ആയപ്പോ ഹരിക്കും കണ്ണനും കട്ടൻ ഒക്കെ ഇട്ട് കൊടുത്തു. കണ്ണന്‍ അങ്ങ് വണ്ടിയെടുത്തു പോയീ. രാത്രിയില്‍ "അച്ഛാ എനിക്ക് ചോറ്‌ വാരി താ" "അയ്യോ പൊടി കുഞ്ഞ് അല്ലെ ചോറു വാരി തരാന്‍ കെട്ടിച്ച് വിടാറായി എന്നിട്ട് വാരി കൊടുക്കാൻ"(ഗീതു) "എന്റെ കൈ മുറിഞ്ഞോണ്ട് അല്ലെ അല്ലേലും എനിച്ച് അറിയാം നിങ്ങൾ എന്നെ ദത്ത് എടുത്തതാ ഞാൻ പോവാ"

"അയ്യോ മോളെ ഇപ്പൊ തമിഴ്നാട്ടിലേക്ക് പോവാന്‍ ട്രെയിൻ ഇല്ല നാളെ പോവാം ട്ടോ എപ്പഴാ പോണ്ടേ എന്ന് വച്ച ഞാൻ ബുക്ക് ചെയ്യാം "(ഹരി) " ഞാൻ ട്രെയിനില്‍ പോണില്ല " " പിന്നേ ബസ്സിലാണോ കാറിൽ പോവണം എങ്കിൽ ഒത്തിരി രൂപ ആവും അല്ലെ പിന്നേ നടക്കണം പക്ഷേ അവിടം വരെ ചെല്ലുമ്പോ കുറെ വര്‍ഷം എടുക്കും അപ്പോ നാളെ പോവല്ലേ മോളെ ഗീതു കുറച്ച് സാധനവും എല്ലാം പാക്ക് ചെയതോ"(ഹരി) " ആ അപ്പോ നാളെ അഞ്ച് മണിക്ക് എഴുന്നേറ്റ് നടന്ന് അങ്ങ് പൊക്കോ "(ഗീതു) " ഞാൻ എങ്ങടും പോണില്ല " " ഹാ ആ പ്രതീക്ഷയും പോയീ ഇന്നാ കഴിക്ക്" പിറ്റേ ദിവസം കോളേജില്‍ അങ്ങനെ എങ്ങനെയോ ഉച്ച വരെ തള്ളി നീക്കി ഉച്ചക്ക് എല്ലാം കൂടി canteen ഇല്‍ പോയി ഫുഡ് കഴിക്കാൻ ഇരുന്നു. " ടി നന്ദു എനിക്ക് ഒന്ന് വാരി താടി " " പോടീ അപ്പോ എനിക്ക് കഴിക്കണ്ടേ" " ടി പട്ടി എന്റെ കൈ വയ്യാത്തോണ്ട് അല്ലെ വാരി താടി "

" യ്യോ സോറി അച്ചൂസേ ഞാൻ ഓര്‍ത്തില്ല ഇന്ന കഴിക്ക്" "അന്ന എനിക്കും കൂടി" (സച്ചി) "അന്ന പിന്നേ എനിക്കും" (വിഷ്ണു) അങ്ങനെ എല്ലാര്‍ക്കും നന്ദു വാരി കൊടുത്തു. പിന്നേ അച്ചുവിന് മാത്രം വാരി കൊടുക്കാൻ തുടങ്ങി. കണ്ണന് എന്തോ നോട്ട് എഴുതാൻ ഉണ്ടായിരുന്നു അത് കൊണ്ട്‌ ഉച്ചക്ക് അവിടേക്ക് വന്നില്ല. അച്ചു എല്ലാരോടും കത്തി അടിച്ച് ഇരുന്ന് കഴിച്ച് കൊണ്ട്‌ ഇരുന്നു. നന്ദുവിന്റെ ഭാഗത്തേക്ക് നോക്കിയതേ ഇല്ല. കണ്ണന്‍ പതിയെ നന്ദുവിനോട് മാറാൻ പറഞ്ഞു നന്ദു മാറിയതും കണ്ണന്‍ അവിടെ ഇരുന്ന് അച്ചുവിന് വാരി കൊടുക്കാന്‍ തുടങ്ങി. കൊച്ച് നന്ദു ആണെന്ന് കരുതിയിരിക്കുവാ. അച്ചു നന്ദു ആണെന്ന് വച്ച് കണ്ണന്റെ മുഖം കൈ കുമ്പിളില്‍ കോരി എടുത്ത് നെറുകയില്‍ ഒന്ന് അമര്‍ത്തി ചുംബിച്ചു. ബാക്കി എല്ലാം ഇപ്പൊ എന്താ കഥ എന്ന് വച്ച് വായും പൊളിച്ച് ഇരിക്കുന്നുണ്ട്.

"അല്ല നീ ഇപ്പൊ എന്തിനാ ഉമ്മ കൊടുത്തേ" (കിച്ചു) "ഇത്രേം പേര്‌ ഉണ്ടായിട്ട് എന്റെ നന്ദുവല്ലേ എനിക്ക് വാരി തന്നേ അത് കൊണ്ട അല്ലെ നന്ദു" എന്ന് പറഞ്ഞ്‌ നന്ദുവിനെ നോക്കിയതും കൊച്ച് ഞെട്ടി പോയി. കോൾഗേറ്റിൻ്റെ പരസ്യം പോലെ ചിരിച്ച് നിക്കുന്ന കണ്ണനെ. "ഡാ വിഷ്ണു ഇത് ഇപ്പൊ രണ്ടാമത്തെ വട്ടം ആയി നമ്മടെ അച്ചുവിന് അബദ്ധം പറ്റുന്നേ" " പോട്ടെടാ അല്ലാ ഇത്രേം പേര്‌ ഉണ്ടായിട്ട് നന്ദു മാത്രമല്ലേ അവള്‍ക്ക് വാരി കൊടുത്തേ ഇനീ നമുക്ക് നമ്മുടെ പെങ്ങള്‍ക്ക് വാരി കൊടുക്കാം" (വിഷ്ണു) അങ്ങനെ പരസ്പരം വാരി കൊടുത്ത് കഴിച്ചിട്ട് ക്ലാസിലേക്ക് പോയീ. പിന്നേ ബാക്കി ക്ലാസ്സ് ഒക്കെ ഉറങ്ങി അങ്ങ് തീര്‍ത്തു എന്നിട്ട് വീട്ടിലേക്ക് വിട്ടു........ (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story