💕നിന്നിലലിയാൻ💕: ഭാഗം 15

ninnilaliyan ami

രചന: ആമി

"പിന്നേ ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരോടും പറയല്ലേ എങ്ങാനും ആ സാന്ദ്രയുടെ ചെവിയില്‍ എത്തിയ പിന്നേ പറയണ്ടല്ലോ" (നന്ദു) "അത് correct നോട്ട് ദി പോയിന്റേ" (അച്ചു) "എന്നാ വാ നമുക്ക്‌ canteen ഇല്‍ പോവാം" (ഐശു) "നിങ്ങള്‍ എങ്ങോട്ടും വരണ്ട ഞാനും നന്ദുവും പൊക്കോളാം എല്ലാരും കൂടി വന്നാ ആ സാന്ദ്രയും വരും"(അച്ചു) " എന്നാ ശെരി. ആ സാന്ദ്രക്ക് ഇട്ട് ഒരു അഡാർ പണി നമുക്ക് കൊടുക്കണം" (മീനു) " അവൾ എന്നെ സർ പൊക്കിയപ്പോ ഒന്ന് പുച്ഛിച്ചായിരുന്നു. പിന്നേ അവള്‍ക്ക് കണ്ണേട്ടൻ ഒന്ന് കൊടുത്തത് കൊണ്ട് ഞാന്‍ ഒന്ന് അടങ്ങിയതാ ഇനിയും അവസരം വരും "(അച്ചു) " ആ മതി മതി വാ നമുക്ക് പോവാം" (നന്ദു) അച്ചുവും നന്ദുവും കൂടി പോയി നോട്ട് എല്ലാം send ചെയതു. നന്ദുവിനെ അച്ചു പറഞ്ഞ് വിട്ടിട്ട് സ്റ്റോറില്‍ നിന്ന് പുതിയ ഒരു നോട്ട് ബൂക്കും വാങ്ങിച്ച് എഴുതാൻ ആരേലും കൂട്ട് കിട്ടുമോ എന്ന് നോക്കി നടക്കുവാ. എന്നാലും അങ്ങേര് എന്നാ ദുഷ്ടനാണേ ഒരു കൊച്ച് നോട്ട് എഴുതിയില്ല എന്ന് വച്ച് നോട്ട് കീറി കളയാമോ.

ഛെ ആ പ്രിന്‍സിയുടെ അടുത്ത് കൊണ്ട്‌ പോയായിരുന്നേ അങ്ങേരെ സോപ്പിടായിരുന്നു. അങ്ങേരെ ഉപ്പിലിട്ട് പുഴുങ്ങി കുപ്പിയിലിട്ട് വെക്കണം. ഓ കുപ്പിയിലിട്ട് വെക്കാൻ അങ്ങേര് ആരാ ഭൂതമോ. ഭൂതം അല്ല പ്രേതം ആ. എന്തായാലും ഇനീ ഈ കാലമാടന് ഒരു പണി കൊടുക്കണം വരട്ടെ ഈ അച്ചുവിനോടാ കളി. അച്ചു അങ്ങനെ സാറിനെ തെറി വിളിച്ചു ഇങ്ങനെ നടക്കുമ്പോ ആണ്‌ കണ്ണനെ കാണുന്നത്. അച്ചു ആരേലും അന്വേഷിച്ച് നടപ്പ് ആയിരുന്നല്ലോ. അച്ചു കണ്ണന്‍ ഇരിക്കുന്ന ക്ലാസിലേക്ക് കയറി. അച്ചു വന്നത് കണ്ണന്‍ അറിഞ്ഞെങ്കിലും കണ്ണന്‍ അച്ചുവിനെ നോക്കിയത് പോലും ഇല്ല. അച്ചു കണ്ണന്‍ ഇരിക്കുന്ന ബഞ്ചില്‍ ഇരുന്നു. പിന്നേ നീങ്ങി നീങ്ങി കണ്ണന്റെ അടുത്ത് വന്ന്. കണ്ണന്റെ കൈയിൽ കുത്താൻ തുടങ്ങി. "അതേ മിണ്ടുമോ" കണ്ണന്‍ ഒന്നും മിണ്ടിയില്ല. ആശാന്‍ ഭയങ്കര എഴുത്തില്‍ ആണ്. "കണ്ണേട്ട ഒന്ന് നോക്ക്. മിണ്ടുമോ ഓ ഇങ്ങേർക്ക് ചെവി കേള്‍ക്കില്ലേ" എവിടെ ഒന്ന് mind പോലും ചെയ്തില്ല. തല ഉയര്‍ത്തി ഫോണില്‍ നോക്കും ബുക്കില്‍ നോക്കും എഴുതും അത് തന്നെ.

"ഓ വലിയ അങ്ങ് പഠിപ്പി. ജാഡ തെണ്ടി താൻ ഇങ്ങനെ ഇരുന്ന ഞാൻ വേറെ ഏതേലും ചെക്കന്റെ കൂടെ ഇറങ്ങി പോകും " കണ്ണന് ചിരി വന്നെങ്കിലും പിന്നെയും weight ഇട്ട് നിന്നു. അച്ചു ചെന്ന് നിലത്ത് മുട്ട് കുത്തി കണ്ണന്റെ കണ്ണിലേക്ക് നോക്കി. "ആഹാ അങ്ങനെ ആണോ കാണിച്ച് തരാമേ" അച്ചു പേന എടുത്ത് കണ്ണന്‍ എഴുതിയതിൽ ഒറ്റ വര. " ടി നീ എന്ത്‌ പണിയാ കാണിച്ചേ കഷ്ടപ്പെട്ട് ഇരുന്ന് എഴുതിയതാ" "ഓ അപ്പോ നാക്ക് ഉണ്ടായിരുന്നോ ഇത്രേം നേരം ഞാൻ വിളിച്ചപ്പോ വായില്‍ അമ്പഴങ്ങ ആയിരുന്നോ" "അല്ല നീ ക്ലാസ് കട്ട് ചെയ്ത് എന്തിനാ കറങ്ങി നടക്കുന്നേ" " ഞാൻ നോട്ട് എഴുതാൻ വന്നതാ എന്റെ നോട്ട് ആ പ്രവീണ്‍ സർ കീറി കളഞ്ഞു അത് കംപ്ലീറ്റ് ചെയത് നാളെ പത്ത് മണിക്കുള്ളിൽ കൊണ്ട്‌ കൊടുക്കണം പിന്നേ വേറെ ഒരു ഇതും ക്ലാസില്‍ ആരുടെയും നോട്ട് ബുക്ക് മേടിക്കാതെ കംപ്ലീറ്റ് ചെയ്യണം " " ആ അത് പൊളിച്ചു എന്നിട്ട് ഇനീ നിന്റെ ഉദേശം എന്താ " "എന്ത്‌ ഉദേശം അങ്ങേര് പറഞ്ഞെ നോട്ട് ബുക്ക് മേടിക്കരുതെന്ന് അല്ലെ ഞാൻ നന്ദുവിന്റെ നോട്ട് ഫോണിലേക്ക് സെൻഡ് ചെയ്ത് ഇങ്ങ് മേടിച്ചു.

അല്ല കണ്ണേട്ടൻ ഇവിടെ എന്നാ എന്നാ എടുക്കുവാ. " " കണ്ടിട്ട് മനസിലായില്ലേ ഞാൻ ഇവിടെ നോട്ട് എഴുതുവാ" " എന്നാ ആ ഫോണും നോട്ടും ഇങ്ങു താ ഞാൻ എഴുതാം എന്റെ നോട്ട് നിങ്ങൾ എഴുത് " " അതെന്തിനാ " " എന്റെ നോട്ട് ഞാൻ തന്നെ എഴുതിയ ഒരു രസം ഇല്ല വേറെ ആരുടെയെങ്കിലും നോട്ട് എഴുതുമ്പോ എന്തോ ഒരു ഇത് " " ഓ ശെരി " അങ്ങനെ രണ്ടും കൂടി ഓരോ കാര്യം ഒക്കെ പറഞ്ഞ് നോട്ട് എഴുതാൻ തുടങ്ങി. അച്ചു കണ്ണനെ നോക്കുമ്പോ കണ്ണന്‍ ഭയങ്കര എഴുത്തിലാണ് കണ്ണന്‍ അച്ചുവിനെ തന്നെ നോക്കുന്നത് കൊണ്ട്‌ എഴുത്ത് ഒന്നും നടക്കുന്നില്ല. " എന്നെ ഇങ്ങനെ നോക്കി ഇരുന്ന നോട്ട് പകുതി പോലും ആവത്തില്ല അങ്ങോട്ട് എഴുത്" "എടി ഇത് നാളെ തന്നെ കൊടുക്കണോ" "പിന്നേ നാളെ പത്ത് മണിക്കുള്ളിൽ ഇത് മുഴുവന്‍ എഴുതി ആ സാറിന്റെ കൈയിൽ കൊണ്ട്‌ കൊടുക്കണം എന്റെ വാശിയാ" "അല്ലേലും ആ അങ്ങേർക്ക് ഇത്തിരി കുത്തൽ കൂടുതലാ അതൊക്കെ നമ്മടെ പ്രിന്‍സി" " അത് correct കഴിഞ്ഞ പ്രിന്‍സിയെ സോപ്പിട്ട് പ്രഭ ടീച്ചറിനെ ശശി ആക്കി. കണ്ണേട്ടൻ്റെ എഴുതി തീര്‍ന്നു "

" നിന്റേത് പകുതി ആയതേ ഉള്ളു ഇത് ബാക്കി ഞാൻ എഴുതണോ" " വേണ്ട ഞാൻ എഴുതിക്കോളാം" "ഓക്കെ " അച്ചു ബുക്കും ഫോണും എടുത്ത് പോവാന്‍ നിന്നതും കണ്ണന്‍ അച്ചുവിന്റെ കൈയില്‍ പിടിച്ചതും ഒത്തായിരുന്നു. " എന്തേ " അച്ചു പിരികം പൊക്കി ചോദിച്ചു. കണ്ണന്‍ അച്ചുവിന്റെ കൈ പിടിച്ച് വലിച്ചു അച്ചു നേരെ ചെന്ന് വീണത് കണ്ണന്റെ നെഞ്ചിലേക്ക് ആണ്‌. അവളൊന്നു മുഖം ഉയര്‍ത്തി കണ്ണനെ നോക്കി. അച്ചു മുഖം താഴ്ത്തി. കണ്ണന്‍ ഒരു കൈ കൊണ്ട് അച്ചുവിന്റെ മുഖം കോരി എടുത്തു. പതിയെ അവന്‍ അവളുടെ അധരങ്ങള്‍ കവര്‍ന്നെടുത്തു. എപ്പഴോ അവളുടെ കണ്ണുകള്‍ കൂമ്പി അടഞ്ഞു. പരസ്പരം അധരങ്ങള്‍ കോര്‍ത്തിണക്കി ഒരു തീവ്രമായ ചുംബനം. കുറച്ച് കഴിഞ്ഞപ്പോ അവന്‍ അവളെ മോചിപ്പിച്ചു. അച്ചു അവിടുന്ന് ഓടി അങ്ങ് പോയീ. എഴുതി കഴിഞ്ഞപ്പോ അച്ചുവിന്റെ ഫോൺ കണ്ണന്റെ കൈയിലും കണ്ണന്റെ ഫോണ്‍ അച്ചുവിന്റെ കൈയിലും ആയി.... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story