💕നിന്നിലലിയാൻ💕: ഭാഗം 16

ninnilaliyan ami

രചന: ആമി

അച്ചു വേറെ ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് കയറി. എല്ലാം ഒന്ന് ഓര്‍ത്തപ്പോ അച്ചു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അച്ചു ചുമ്മാ ഫോൺ എടുത്ത് നോക്കിയപ്പോ അച്ചുവിന്റെ ഫോട്ടോ wallpaper. യ്യോ ഫോൺ മാറിപ്പോയല്ലോ. ഇനീ എന്താ ചെയ്യുക ഇത് കൊണ്ട്‌ കൊടുക്കണം. എന്തായാലും ഒന്ന് നോക്കാം. അച്ചു ഫോൺ open ചെയതു. എന്നിട്ട് ചുമ്മാ ഒരു രസത്തിന് ഗാലറി ഓപ്പണ് ചെയ്തു. അതിനകത്ത് ഫുള്‍ അച്ഛന്റെയും അമ്മയുടെയും ഫോട്ടോസ് ആണ്. പിന്നേ കിച്ചുവിൻ്റേയും വിഷ്ണുവിന്റെയും അങ്ങനെ ഫ്രണ്ട്സിൻ്റെ കൂടെ ഉള്ള കുറെ ഫോട്ടോസ്. അച്ചൂസ് എന്ന് സേവ് ചെയത ഫോൾഡറിൽ ഫുള്‍ അച്ചുവിന്റെ ഫോട്ടോസ് ആണ്. എല്ലാം അവൾ അറിയാതെ എടുത്തത് ആയത് കൊണ്ട്‌ നല്ല ഭംഗി ഉണ്ട്. പിന്നേ അതിൽ വേറെ ഒരു ഫോട്ടോ കണ്ടു. അത് അന്ന് മഴയത്ത് വെച്ച് കിച്ചു എടുത്ത ഫോട്ടോ ആണ്. എന്നാലും ഇത്രയും ഫോട്ടോ ഞാൻ പോലും എടുത്ത് കാണില്ല എവിടെ നിന്ന് ആവോ എന്തോ എന്തായാലും എല്ലാം കൊള്ളാം പൊളി ആയിട്ടുണ്ട്.

അച്ചു അതിലെ കണ്ണന്റെ ഒരു ഫോട്ടോ നോക്കി ഓരോന്ന് ആലോചിച്ച് ബഞ്ചില്‍ തല വെച്ച് കിടന്ന് എപ്പഴോ ഉറങ്ങി പോയി. ******* കണ്ണന്‍ അവിടെ നിന്ന് പോയില്ല ആ ക്ലാസ്സ് റൂമിൽ തന്നെ എന്തോ ആലോചിച്ച് ഇരുന്നു. ചുമ്മാ ഫോൺ എടുത്ത് നോക്കിയപ്പോ കണ്ണന്റെ ഫോട്ടോ wallpaper. കണ്ണന്‍ ഫോൺ തിരിച്ചും മറിച്ചും നോക്കി. ശോ ഫോൺ മാറിയല്ലോ. അപ്പോള്‍ സ്നേഹം ഒക്കെ ഉണ്ട് കൊച്ചു കള്ളി പക്ഷേ ഇത് വരെ പറഞ്ഞില്ല എന്തായാലും പറയട്ടെ അപ്പോ വരെ കാത്തിരിക്കാം. കണ്ണന്‍ വെറുതെ ഫോൺ എടുത്ത് ഗ്യാലറി ഓപ്പണ്‍ ചെയതു. ഫുൾ കണ്ണന്റെ ഫോട്ടോസ് ആണ് പിന്നേ അച്ചുവിന്റേം ഹരിയുടേയും ഗീതുവിൻ്റേയും ഒക്കെ ഉണ്ട്. കണ്ണന്‍ അതിലെ അച്ചുവിന്റെ ഫോട്ടോ നോക്കി കുറെ നേരം ഓരോന്ന് ഒക്കെ പറഞ്ഞോണ്ടിരുന്നു. പിന്നേ കുറച്ച് കഴിഞ്ഞപ്പോ ഫോൺ തിരികെ കൊടുക്കാൻ കണ്ണന്‍ അച്ചുവിനെ തപ്പി ഇറങ്ങി. അപ്പോ അച്ചു അപ്പുറത്തെ ക്ലാസില്‍ ഇരുന്ന് ഉറക്കം. കണ്ണന്‍ പതിയെ ശബ്ദം ഉണ്ടാക്കാതെ കണ്ണന്‍ അച്ചുവിന്റെ മടിയില്‍ കിടന്നു.

പെട്ടെന്ന് മടിയില്‍ എന്തോ ഭാരം അറിഞ്ഞതും അച്ചു കണ്ണ് തുറന്നു ഒരു കോട്ടുവാ ഒക്കെ വിട്ട് നടു ഒന്ന് നിവര്‍ത്തി മടിയിലേക്ക് നോക്കുമ്പോ കാണുന്നത് കണ്ണനെ. "യ്യോ എന്റെ ദൈവമേ" അച്ചു പെട്ടന്ന് കണ്ണനെ ഒറ്റ തള്ള് കണ്ണന്‍ താഴെ ചെന്ന് ലാന്‍ഡ് ആയി. "ടി നീ എന്നെ എന്തിനാ തള്ളി താഴെ ഇട്ടേ" "കണ്ണേട്ടൻ എന്തിനാ എന്റെ മടിയില്‍ കയറി കിടന്നേ" "അത് ചുമ്മാ ഒരു രസത്തിന്" "രസം അല്ല സാമ്പാർ ഞാൻ പോട്ടെ ഇനിയും എഴുതാനുണ്ട്" അങ്ങനെ ബെല്‍ അടിച്ചു എല്ലാ എണ്ണവും കൂടി canteen ഇല്‍ പോയി പിന്നേ ബാക്കി ഉള്ളത് എല്ലാം എങ്ങനെയോ തള്ളി നീക്കി വീട്ടിലേക്ക് വിട്ടു. അത് കഴിഞ്ഞ് ഫ്രെഷ് ആയി ചായ കുടിയും കഴിഞ്ഞ് നോട്ട് എഴുതാൻ തുടങ്ങി. പിന്നേ അത് അവസാനിക്കുന്നത് രാത്രി രണ്ട് മണിക്ക് ആണ്‌ അങ്ങനെ എല്ലാം എഴുതി തീര്‍ന്നു സുഗമമായി കിടന്നുറങ്ങി. രാവിലെ കോളേജിൽ പ്രവീണ്‍ സർ പറഞ്ഞത് പോലെ പത്ത് മണിക് മുമ്പ് കൊണ്ട്‌ കൊടുത്തു. ****** പിറ്റേ ദിവസം അവധി ആയിരുന്നു. ഗീതു ഏതാണ്ട് കല്യാണത്തിന് പോയി ഹരി പോയില്ല അച്ചു തണുത്ത വെള്ളം എടുക്കാൻ ആയി ഫ്രിഡ്ജ് തുറന്നപ്പോ അതിൽ ഒരു കുപ്പി ഇരിക്കുന്ന കണ്ടു. ഇത് എന്തായിരിക്കും ആ അച്ഛൻ വെല്ല ജ്യൂസ് എന്തേലും മേടിച്ച് വച്ചത്‌ ആയിരിക്കും. എന്തായാലും കുടിച്ച് നോക്കാം.

അച്ചു ഒരു കവിൾ കുടിച്ചു കുറച്ച് പാടു പെട്ട് അത് അങ്ങ് ഇറക്കി പിന്നേ ആ കുപ്പി മുക്കാലോളവും അച്ചു അങ്ങ് കുടിച്ചു. എന്റെ ദൈവമേ ഇത് വല്ല വിഷവും ആയിരുന്നോ തല കറങ്ങുന്നല്ലോ ആ ആര്‍ക്കറിയാം. അച്ചു ആ കുപ്പി കൊണ്ട്‌ ഡൈനിംഗ് ടേബിളില്‍ പോയീ ഇരുന്നു. ടേബിളില്‍ രണ്ട് കാലും പൊക്കി വച്ചു. "അച്ഛാ.. അച്ഛാ.. അച്ഛാ" അച്ചുവിന്റെ നാക്ക് കുഴയുന്നുണ്ട്. ഈ തന്തപ്പടി ഇത് എവിടെ പോയി കിടക്കുവാ. "അച്ഛാ അച്ഛാ" "എന്തോന്നാ കിടന്ന് മീന്‍കാരി വിളിക്കുന്ന പോലെ വിളിക്കുന്നെ" ഹരി വന്നതും കാണുന്നത് കുപ്പിയും കൊണ്ട്‌ ഇരിക്കുന്ന അച്ചുവിനെ ആണ്. "യ്യോ എന്റെ കുപ്പി ടി നീ ഇത് മുഴുവന്‍ കുടിച്ചോ ഇത്തിരി എങ്കിലും ബാക്കി വച്ച് കൂടായിരുന്നോ" "അഛാ അച്ഛൻ ഇത്ര പെട്ടെന്ന് രണ്ട് പേരായോ ഇല്ല ഇപ്പൊ നാലായി യ്യോ ഒറ്റ അടിക്ക് എനിക്ക് നാല്‌ അച്ഛൻമാരായി " " ആ ഇനീ എട്ടാവും അത് കഴിഞ്ഞ നിന്റെ അമ്മൂമ്മയുടെ പതിനാറ്" "അച്ഛാ അമ്മ എന്തിയേ" "അമ്മ ആകാശത്ത്" "യ്യോ എന്റെ അമ്മ ആകാശത്ത് പോയെന്ന് ഞാൻ ഇതെങ്ങനെ സഹിക്കും.

അല്ല അമ്മ റോക്കറ്റിലാ പോയേ അതോ പ്ലെയിനിലോ" " എന്റെ അച്ചു അമ്മ കല്യാണത്തിന് പോയതാ " " ആണോ ചെ എന്നെ കൊണ്ടുപോയില്ല അല്ലെ സദ്യയും പായസവും കഴിക്കായിരുന്നു" " എന്റെ ദൈവമേ ഇതിന്‌ ഇപ്പൊ ശെരിക്കും വട്ട് പിടിച്ചു ആ ഗീതു വന്നാ എന്നെ പിടിച്ച് ഇന്ന്‌ തിന്നും "(ഹരി ആത്മ) പെട്ടെന്ന് അച്ചു വന്ന് ഹരിയുടെ കാലേ വീണു കരയാന്‍ തുടങ്ങി. " അച്ഛാ എന്നോട് ക്ഷമി അച്ഛാ എനിക്ക് മാപ്പു തരണം അച്ഛൻ എന്നോട് ക്ഷമിക്കൂ " " ഏ ഇവൾക്ക്‌ ഇത് എന്തു പറ്റി അച്ചു നീ എഴുന്നേൽക്ക്" " ഇല്ലാ അച്ഛൻ എന്നോട് ക്ഷമിച്ചെന്ന് പറയാതെ ഞാൻ എഴുന്നേൽക്കില്ല" " ആ ക്ഷമിച്ചു നീ എഴുന്നേക്ക് ഇനീ എന്താ ചെയ്തതെന്ന് പറ" "ഞാൻ എല്ലാ ദിവസവും അച്ഛന്റെ കൈയില്‍ നിന്ന് അഞ്ച് രൂപ കട്ടെടുക്കും അത് ഇപ്പഴല്ല കൊച്ചിലെ " " ഓ ഇതായിരുന്നോ ഞാൻ വിചാരിച്ചു എന്തോ വലിയ തെറ്റ് ആയിരിക്കും എന്ന് " " പിന്നേ ഞാൻ ഇത്തിരി പോണ കൊച്ചു ആയപ്പോ" " വിചാരം കേട്ട ഇപ്പൊ അങ്ങ് വളര്‍ന്ന് പന്തലിച്ചു എന്നാ"(ഹരി ആത്മ) " എന്താ അച്ഛാ " " ഓ ഒന്നുമില്ല എന്നിട്ട് " " അപ്പോ എനിക്ക് കണക്കിന് മുപ്പതിൽ മൂന്ന്‌ മാര്‍ക്കേ ഉള്ളായിരുന്നു ഞാൻ ജസ്റ്റ്... ജസ്റ്റ് അതിന്റെ സൈഡിൽ ഒരു ചെറിയ zero ഇട്ട് ഫുള്‍ മാര്‍ക്ക് ആക്കി അച്ഛന്റെ കൈയില്‍ നിന്ന് സൈന്‍ മേടിച്ചു.

ആ ഇത് ക്ഷമിച്ചോ" " ആ ക്ഷമിച്ചു " " നല്ല അച്ഛൻ ഇനീ ആ ചെറ്റ പ്രവീണ്‍ അങ്ങേര് ആരാന്ന് ആ ആളുടെ വിചാരം " "നീ ആരെ പറ്റിയാ ഈ പറയുന്നേ പ്രവീണ്‍ സാറിനെ പറ്റിയാണോ" " യ്യോ ഒരു ചാര്‍ അങ്ങേരെ നമുക്ക് അങ്ങ് തട്ടിയാലോ" " ഏയ് വേണ്ട അപ്പോ പോലീസ് പിടിക്കും " " എന്നാ ജസ്റ്റ് ഒന്ന് വിരട്ടിയാ മതി പിന്നേ വേറെ ഒരു ചെറ്റ അക്ഷയ് " " അതാരാ ആ സാധനം " " അവന്‍ ഒരു ചെറ്റയാ അഞ്ചാം ക്ലാസ്സില്‍ വച്ച് അവന് എന്നോട് മുടിഞ്ഞ പ്രേമം അവസാനം ആ ചെറ്റ എന്നെ തേച്ചിട്ട് ആ ശ്രീദേവിയുടെ പിറകെ പോയി അവൾ ശ്രീദേവി അല്ല മൂദേവിയാ അച്ഛാ രാത്രിയില്‍ നക്ഷത്രം വരില്ലേ " " ആ വരും. എന്താ ചോദിച്ചേ " " ആ അക്ഷയ് ചത്തിട്ട് നക്ഷത്രം ആയി വന്ന് ആകാശത്ത് നിക്കും അപ്പോ ആ പുല്ലിനെ ഇവിടുന്ന് ഞാൻ ഒരു കല്ലെടുത്ത് ഒറ്റ ഏറു എറിയും അത് അവന്റെ തലക്ക് തന്നെ കൊള്ളണം അപ്പോ ആ ചെറ്റ നക്ഷത്രം താഴേക്ക് ഇറങ്ങി വരും.

പിന്നേ ആ മൂദേവി അവളും ഒരു ദിവസം വരും അതിനെയും കല്ല് എടുത്ത് ഞാൻ എറിയും" " ആഹാ എന്നിട്ട് കഥ ബാക്കി പോരട്ടെ " " എന്നിട്ട് പിന്നേ കുറെ പേര്‌ എന്റെ പിറകെ നടന്നതാ പക്ഷേ പ്രേമിക്കാന്‍ പറ്റിയ ഒരാളെ കണ്ടില്ല. പിന്നേ ഇപ്പൊ എന്റെ അതേ വട്ട് ഉള്ള ഒരെണ്ണത്തിനെ കിട്ടി " " അത് കണ്ണന്‍ ആയിരിക്കും അല്ലെ " " അതൊക്കെ മനസ്സിലായി കൊച്ചു കള്ളന്‍ ഇനീ അങ്ങേരെ അങ്ങ് കെട്ടാനാണ് ഉദേശം" " അതിന്‌ ഞങ്ങൾ സമ്മതിച്ചില്ലേ" " സമ്മതിക്കണം സമ്മതിച്ചേ പറ്റു അച്ഛൻ അങ്ങേരെ വിളി" "ആരെ വിളിക്കാൻ " " കണ്ണേട്ടനെ വിളി ഇങ്ങോട്ട് വരാൻ പറ എനിക്ക് ഇപ്പൊ കാണണം " " എന്തിന്‌ " "കണ്ടേ പറ്റു വിളിക്ക്..... വിളിക്ക് വിളിക്കാൻ എന്റെ സ്വഭാവം ശരിക്ക് അറിയില്ല വിളിച്ചോ" " ഇതിൽ കൂടുതല്‍ ഇനീ എന്ത്‌ അറിയാൻ" ഹരി കണ്ണനെ വിളിച്ച് വരാൻ പറഞ്ഞു. ഇനീ എന്തൊക്കെ നടക്കുമോ ആവോ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story