💕നിന്നിലലിയാൻ💕: ഭാഗം 24

ninnilaliyan ami

രചന: ആമി

പിന്നേ എല്ലാരും വീട്ടിലേക്ക് വിട്ടു. രാവിലെ തന്നെ കണ്ണന്‍ പ്ലാന്‍ സെറ്റ് അപ്പ് ആക്കാന്‍ റെഡി ആയി ബൈക്കിന്റെ കീയും എടുത്ത് കറക്കി ഇറങ്ങി. ഉമ്മറത്ത് തന്നെ മേനോന്‍ പത്രം വായിച്ചോണ്ട് ഇരിപ്പുണ്ട്. "അമ്മാ.... ഞാൻ ഇറങ്ങുവാണേ"(കണ്ണന്‍) "ഓഹ് ഇന്ന്‌ അച്ഛന്റെ മോന്‍ ആര്‍ക്ക് പണി കൊടുക്കാൻ പോവാ" (മേനോന്‍) "ആഹ് ഒരു ചെറിയ പണിയുണ്ട്" (കണ്ണന്‍) "എന്റെ കണ്ണാ ഇനിയെങ്കിലും നിനക്ക് നിന്റെ ഏട്ടനെ കണ്ടു പഠിച്ചൂടേ" (മേനോന്‍) "അവന്‍ hospital ഇല്‍ നിന്ന് വീട്ടില്‍ വന്നിട്ട് എന്റെ മുന്നില്‍ ഇരിക്കാൻ പറ ഞാൻ അവനെ നോക്കി ഇരിക്കാം എന്തുവാ പഠിക്കാൻ ഉള്ളത്‌ എന്ന് നോക്കാം" (കണ്ണന്‍) "ഓ വല്ല വാഴയും വച്ച മതിയായിരുന്നു "(മേനോന്‍ ആത്മ) " ഇപ്പൊ അച്ഛൻ വിചാരിച്ചെ വാഴ വച്ച മതിയെന്ന് അല്ലെ എനിക്കറിയാം. ശെരിക്കും അനി ഏട്ടന്‍ എന്നെ കണ്ട പഠിക്കണ്ടേ. ഞാൻ എപ്പളും അമ്മയുടെ കൂടെ ഉണ്ടല്ലോ.

അമ്മക്ക് എന്തേലും പറ്റി കഴിഞ്ഞ ഞാൻ അറിയും അതാ അടുക്കളയില്‍ ഞാൻ അമ്മയുടെ കൂടെ നില്‍ക്കുന്നേ"(കണ്ണന്‍) "അല്ലാ അവളെ സോപ്പ് ഇടാൻ അല്ല "(മേനോന്‍) " അച്ഛാ ഞാൻ ഇവിടെ സംസാരിച്ചോണ്ട് ഇരുന്ന പണി മുടങ്ങും ഞാൻ പോട്ടെ "..... കണ്ണന്‍ മുറ്റത്തേക്ക് ഇറങ്ങി ബൈക്കു സ്റ്റാര്‍ട്ട് ആക്കി " അതേ ആര്‍ക്ക് പണി കൊടുക്കാൻ ആണേലും എന്റെ വക all the best "(മേനോന്‍) " താങ്ക്സ് അച്ഛാ" കണ്ണന്‍ വണ്ടി എടുത്ത് നേരെ കിച്ചുവിന്റെ വീട്ടില്‍ ചെന്ന് കിച്ചുവിനെ കൂട്ടി തേയിലയും മേടിച്ച് രണ്ട് സിനിമ ടിക്കറ്റും എടുത്ത് നേരെ ബാഗും തൂക്കി സാന്ദ്രയുടെ വീട്ടില്‍ ചെന്നു. " എടാ അവൾ ഇവിടെ കാണുമോ "(കിച്ചു) " കാണാതിരുന്ന മതി എന്തായാലും വാ " കണ്ണനും കിച്ചുവും കൂടി ഗേറ്റ് തുറന്ന് കയറി കോളിങ് ബെല്‍ അടിച്ചു അപ്പോളേക്കും സാന്ദ്രയുടെ അമ്മ പുറത്ത്‌ വന്നു. "ഹായ് അമ്മച്ചി ഞങ്ങൾ വന്നത്" (കിച്ചു) "ഭ... ആരാടാ നിന്റെ അമ്മച്ചി"

"sorry ചേച്ചി ഞങ്ങൾ വന്നത് തേയില തരാന്‍ ആണ്" (കണ്ണന്‍) "അതേ ഇന്നത്തെ special offer ആണ്‌ ഇതിന്റെ കൂടെ തികച്ചും സൗജന്യമായി രണ്ട് സിനിമ ടിക്കറ്റ് കൂടി ഞങ്ങടെ കമ്പിനി നല്‍കുന്നുണ്ട്" (കിച്ചു) "ആണോ ഒരെണ്ണം കൂടി തരാമോ" "ഇല്ല ചേച്ചീ രണ്ടെണ്ണമേ ഉള്ളു" (കിച്ചു) അപ്പോളേക്കും സാന്ദ്രയുടെ അമ്മ അകത്തേക്ക് കയറി പോയി. "വല്യ പണക്കാര് ഒക്കെ കാര്യം ശരിയാ പക്ഷേ ഓസിനു കിട്ടുന്നത് അങ്ങ് മേടിച്ചോളും"(കണ്ണന്‍) " എന്തായാലും നമ്മടെ പ്ലാൻ success നമുക്ക് ഇനീ രാത്രി വരാം "(കിച്ചു) അങ്ങനെ രാത്രി ആയി പെണ്‍ പടകൾ എല്ലാം മതില്‍ ചാടി ഇങ്ങ് വന്നു എല്ലാരും കൂടി ഒരു പഴയ കെട്ടിടത്തിൽ ഒത്തു കൂടി. പെണ്ണ്പിള്ളേർ എല്ലാം യക്ഷിയുടെ വേഷവും ആൺപിള്ളേർ എല്ലാം ഡ്രാക്കുളയുടെ വേഷവും കെട്ടി. പെണ്‍ പടകൾ എല്ലാം കൂടി ഭയങ്കര മേക്കപ്പിലാണ് " എടി ചോര വേണ്ടെ" (ഐശു) "എടി ഐശു നീ പ്രേതം ആയി അഭിനയിച്ച മതി അല്ലാതെ ചോര കുടിക്കണ്ട" (അച്ചു) "എഡി പൊട്ടി അതല്ല ഒറിജിനാലിറ്റി വേണ്ടെ" (നന്ദു) "അതിന്‌ ആ lipstick ഉം close up ഉം ടൊമാറ്റോ സോസും ഒക്കെ വാരി അങ്ങ് തേക്ക് " (മീനു)

"ഇതൊക്കെ അവൾ വിശ്വസിക്കുമോ" (ഐശു) " അവൾ വിശ്വാസിച്ച് ഇല്ലേ നമ്മൾ വിശ്വസിപ്പിക്കും"(അച്ചു) അങ്ങനെ എല്ലാം കൂടി സാന്ദ്രയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. " നമ്മൾ എന്തിനാ നടന്ന് പോണേ ബൈക്ക് എടുത്ത് വന്നാ പോരെ "(നന്ദു) " ഓ അത് വേണ്ട ഇപ്പൊ നമ്മളെ കണ്ട് കഴിഞ്ഞ പ്രേതങ്ങള്‍ എല്ലാം കൂടി ജാഥയ്ക്ക് പോണത് പോലെ ഇരിക്കും ആരേലും ഉണ്ടേ നമ്മളെ കണ്ട് പേടിച്ചോട്ടെ" (കിച്ചു) "അത് correct നോട്ട് ദി പോയിന്റേ" (വിഷ്ണു) "എനിക്ക് ഇങ്ങനെ നടക്കാൻ വയ്യാ ഈ സാരിയും ഉടുത്തോണ്ട് ഈ പ്രേതങ്ങള്‍ക്ക് ഒരു വെള്ള ചുരിദാർ ഇട്ട എന്താ ഒന്ന് മാറ്റി പിടിച്ചു കൂടെ "(അച്ചു) "എന്ന നമുക്ക് ന്യൂ ജൻ പ്രേതം ആക്കാം ജീന്‍സും ടോപ്പും ഇട്ട പ്രേതം "(ആദി) "അത് കൊള്ളാമെ പക്ഷേ പ്രേതത്തിന് സാരിയാ ചേരുന്നേ അവരുടെ വേഷം അതായി പോയില്ലേ ഇനീ നമ്മൾ മാറ്റാൻ നിക്കണ്ട "(നന്ദു) " കണ്ണേട്ട എനിക്ക് നടക്കാൻ വയ്യാ "(അച്ചു) " അതിന്‌ ഞാൻ എന്ത് വേണം എടുത്തോണ്ട് പോണോ "(കണ്ണന്‍) " ആ അത് കൊള്ളാം എന്നെ ഒന്ന് എടുത്തോണ്ട് പോ" (അച്ചു) " ഇവള്‍ നമുക്കും കൂടി പണി മേടിച്ച് തരും "(കിച്ചു വിഷ്ണു ആത്മ)

" ആഹാ എനിക്ക് ഇവിടെ ഈ ഡ്രാക്കുളയുടെ വേഷം കെട്ടി നടക്കാൻ വയ്യാ അപ്പോഴാ നിന്നെയും കൂടി എടുത്തോണ്ട് പോണേ "(കണ്ണന്‍) " എന്നെ ഒന്ന് എടുത്തോണ്ട് പോ കഷ്ടം ഉണ്ട് ട്ടോ "(അച്ചു) " നീ ഇങ്ങോട്ട് വന്നേ" (കണ്ണന്‍) " ഞാൻ വരുന്നില്ല "(അച്ചു) " എടാ അതിനെ എടുത്തോണ്ട് ആണേലും വാ നമുക്ക് സമയമില്ല "(വിഷ്ണു) കണ്ണന്‍ ചെന്ന് അച്ചുവിനെ വാരി എടുത്ത് നടക്കാൻ തുടങ്ങി. ബാക്കി പെണ്ണ്പിള്ളേർ എല്ലാം എല്ലാത്തിനെയും നോക്കിയതും ആരും ഒന്നും അറിയാത്ത പോലെ മുകളിലേക്ക് ഒക്കെ നോക്കി നടന്നു. കാരണം പണി വരുമെന്ന് അറിയാം. അങ്ങനെ എല്ലാരും ഓരോന്ന് ഒക്കെ പറഞ്ഞ്‌ അങ്ങനെ നടന്ന് വരുമ്പോ ആണ്‌ മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടത് നോക്കുമ്പോ ആരാ ഒരു പട്ടി. "എടാ പട്ടിയുടെ നോട്ടം അത്ര പന്തി അല്ല" (സച്ചി) "ഇത് ഞാൻ ഇപ്പൊ ശെരിയാക്കി തരാം....... എന്നും പറഞ്ഞ്‌ അച്ചു കണ്ണന്റെ മുകളില്‍ നിന്നും ചാടി ഇറങ്ങി പട്ടിയെ കല്ല് എടുത്ത് എറിയുന്ന പോലെ കാണിച്ചു.

അത് കണ്ടതും ഇവരുടെ പുറകെ ഓടാന്‍ റെഡി ആയിരുന്ന പട്ടി പിറകെ ഓടാന്‍ തുടങ്ങി. പട്ടിയുണ്ടോ അറിയുന്നു ഇവർ ഡ്രാക്കുള ആണോ യക്ഷി ആണോ എന്ന്. എല്ലാരും ഇപ്പൊ ഓടെടാ ഓട്ടം ആണ് അവസാനം എല്ലാം കൂടി ഏതോ ഒരു വീടിന്റെ മതില്‍ ചാടി. ലാസ്റ്റ് കയറാൻ നിന്നത് അച്ചു ആണ്. അച്ചു കയറാൻ നോക്കുന്നുണ്ട് പറ്റുന്നില്ല അച്ചു ഒന്ന് പിറകിലേക്ക് നോക്കിയപ്പോ സാരിയുടെ തുമ്പ് പട്ടി കടിച്ചു പിടിച്ചു വെച്ചേക്കുവാണ്. "പട്ടി നല്ല പട്ടി അല്ലെ ചേച്ചീ ഒന്ന് മതില്‍ ചാടട്ടെ. വിട്ടേ ഡാ ഞാൻ വടയെക്ഷി ആടാ പട്ടി നിനക്ക് എന്നെ ശെരിക്കും അറിയില്ല. ഡാ പട്ടീടെ മോനെ പട്ടി സാരിത്തുമ്പില്‍ നിന്ന് വിടടാ നല്ല പട്ടി അല്ലെ. ഡാ പട്ടീടെ മോനെ" പട്ടി ഉണ്ടോ ഇതെന്തേലും കേക്കുന്നോ പിന്നേ എല്ലാരും കൂടി മതിലിന്റെ ഇപ്പുറത്ത് നിന്ന് അച്ചുവിനെ പിടിച്ചു വലിക്കാൻ തുടങ്ങി. അങ്ങനെ വലിച്ച് മതിലിന്റെ ഇപ്പുറത്ത് ഇട്ടു. പിന്നേ കുറച്ച് കഴിഞ്ഞപ്പോ എല്ലാരും കൂടി സാന്ദ്രയുടെ വീട്ടിലേക്ക് പോയി. എല്ലാരും കൂടി മതില്‍ ചാടി ഇറങ്ങി അവിടെയും അച്ചു ആണ്‌ അവസാനം കയറാൻ നിന്നത് അച്ചുവിന് ആണേ സാരി ഉടുത്തോണ്ട് മതില്‍ ചാടാനും പറ്റുന്നില്ല.

"കുട്ടിക്ക് മതില്‍ ചാട്ടം അത്രയ്ക്ക് അങ്ങട് പരിചയം ഇല്ല്യാന്ന് തോന്നണു" (കിച്ചു) "ദേ ഈ മഹാന്റെ കൂടെ അല്ലെ ജീവിക്കാൻ പോണേ എല്ലാം വഴിയേ അങ്ങട് പഠിച്ചോളും" (വിഷ്ണു) "ഇതൊക്കെ ഏത്‌ ഇല്ലത്തെ ആണാവോ" (സച്ചി) "ഏയ് അങ്ങനെ ഒന്നുമില്ല" (കിച്ചു & വിഷ്ണു) പിന്നേ കണ്ണന്‍ ഇറങ്ങി അച്ചുവിനെ എടുത്ത് ഇപ്പുറത്ത് ഇട്ടിട്ട് കണ്ണനും കയറി. " എടാ പുക സെറ്റ് ആക്ക്" (കണ്ണന്‍) " അതിന്‌ ചന്ദന തിരി ഉണ്ട് കത്തിക്കട്ടെ"(ആദി) " എടാ പൊട്ടാ നമ്മള്‍ ഇത്രേം പേരെ കാണണ്ടേ ഒരു ചട്ടിക്ക് അകത്ത് കുറച്ച് കരിയില ഒക്കെ ഇട്ട് കത്തിക്കു പാലപ്പൂവിൻ്റെ മണം വരാൻ കുറച്ച് പാലപ്പൂ കൂടി ഇട്ട് കത്തിക്കു" (കണ്ണന്‍) "എടാ പൊട്ടാ പാലപ്പൂ കത്തിച്ച എങ്ങനാ മണം വരുന്നേ "(വിഷ്ണു) " എന്ന മുല്ലപ്പൂ കത്തിക്ക് "(കണ്ണന്‍) "എടാ നിങ്ങൾ രണ്ടും എങ്ങനെ വന്നെടാ ഇജ്ജാതി മാച്ച് അതിപ്പോ പൊട്ടത്തരത്തിന് ആണേലും ബോധം ഇല്ലാത്തതിനാണേലും വഴക്ക് ഇടാൻ ആണേലും എല്ലാത്തിനും ഒരുപോലെ "(കിച്ചു) "പിന്നേ ഞങ്ങൾ പൊളിയല്ലേ"(അച്ചു) " എടാ കണ്ണാ നീ സാന്ദ്രയെ വിളിക്ക് താഴേക്ക് വരാൻ പറ "(വിഷ്ണു) "ഓക്കെ" അങ്ങനെ കണ്ണന്‍ സാന്ദ്രയെ വിളിച്ചു കുറച്ച് അങ്ങ് സ്നേഹത്തോടെ സംസാരിച്ചപ്പോ അവൾ ഫ്ലാറ്റ്. അങ്ങനെ അവൾ താഴേക്ക് ഇറങ്ങി വന്നു. അപ്പോളേക്കും നമ്മടെ പിള്ളേര് സെറ്റ് ചെയതത് പോലെ പുക ഉയര്‍ന്നു.

" ഇതെന്താ ഇവിടെ ഒരു പുക ആ ചിലപ്പോ മഞ്ഞിന്റെ ആയിരിക്കും സിനിമയില്‍ കാണുന്ന പോലെ".... സാന്ദ്ര മനസില്‍ വിചാരിച്ച് മുന്നിലേക്ക് നടന്നപ്പോ മുമ്പില്‍ തന്നെ കണ്ണന്‍ ലാന്‍ഡ് ആയി കണ്ണനെ കണ്ടു സാന്ദ്ര പേടിച്ച് പിറകിലേക്ക് പോകാൻ തുടങ്ങിയപ്പോ അവിടെ അച്ചു ലാന്‍ഡ് ആയി വേറെ വശത്തേക്ക് തിരിഞ്ഞപ്പോ അവിടെ കിച്ചു ലാന്‍ഡ് അതിന്റെ opposite തന്നെ നന്ദുവും അങനെ സാന്ദ്രയുടെ ചുറ്റും എല്ലാരും വട്ടം കൂടി സാന്ദ്ര ആണേ പേടിച്ച് വിറച്ചു നിന്നു. "നിങ്ങൾ ഒക്കെ ആ...... ആരാ" (സാന്ദ്ര) "ഞാൻ വടയെക്ഷി നീലി " (അച്ചു) "ഞാൻ യക്ഷി ശാന്തമ്മ മീന്‍ വില്‍ക്കല്‍ ആയിരുന്നു പണി" (നന്ദു) "ഞാൻ യക്ഷി ജാനു" (മീനു) "ഞാൻ വടയെക്ഷി ശോഭ" (ഐശു) "ഞങ്ങൾ അങ്ങനെ ഒന്നുമില്ല ഒരൊറ്റ പേര്‌ ഡ്രാക്കുള" (ആൺപിള്ളേർ) "നിങ്ങ... നിങ്ങൾ എല്ലാം എന്തിനാ ഇവിടെ വന്നേ" (സാന്ദ്ര) "ഞങ്ങൾ ഇത് വഴി പോയപ്പോ നിന്റെ വീട് കണ്ടു അതാ വന്നേ ഇന്ന്‌ നീയാ ഞങ്ങടെ ഭക്ഷണം" (അച്ചു)

" അത് പറ്റില്ല ഇവളെ എനിക്കും എന്റെ ചേട്ടനും വേണം "(നന്ദു) "ഇവളെ എനിക്ക് വേണം ഞാൻ കൊണ്ട്‌ പോവാ" (മീനു) "അതെങ്ങനെ ശരിയാവും എനിക്ക് വേണം ഇതിനെ ഇതിന്റെ ശരീരത്തില്‍ ഒരുപാട് രക്തം ഉണ്ട് "(ഐശു) " നമുക്ക് ഇതിനെ പതിനൊന്ന് ആയി ഭാഗിക്കാം"(അച്ചു) അത് കേട്ടതും സാന്ദ്രയുടെ ബോധം പോയി. " യാ നമ്മടെ പ്ലാൻ success" (കണ്ണന്‍) "ഇവള്‍ ചത്തോ" (അച്ചു) "ഓ ഇല്ല ഇനീ ഇവളെ നമുക്ക് അടിച്ച് പഞ്ചർ ആക്കാം" (നന്ദു) "ഇനീ നിങ്ങൾ എന്താന്ന് വച്ച ആയിക്കോ ഞങ്ങൾ ഇപ്പൊ വരാം" (ആദി, സച്ചി, അരുണ്‍) അപ്പോളേക്കും അച്ചു ചെന്ന് സാന്ദ്രയുടെ മേലെ കയറി ഇരുന്ന് ചെകിട്ടത്ത് നോക്കി ഒറ്റ അടി. "ഇത് നീ കണ്ണേട്ടനെ കൊല്ലാൻ വേണ്ടി കൊട്ടേഷൻ കൊടുത്തതിനു " അത് കഴിഞ്ഞ് നന്ദു കരണം നോക്കി ഒറ്റ അടി. " ഇത് ഞങ്ങടെ കണ്ണേട്ടനെ വണ്ടി ഇടിപ്പിച്ചതിന്" അത് കഴിഞ്ഞ് മീനുവും ഐശുവും വന്ന് കരണം നോക്കി അടിച്ചു. അത് കഴിഞ്ഞ് കണ്ണനും കിച്ചുവും വിഷ്ണുവും മൂന്നു തടി കമ്പ് കൊണ്ട്‌ വന്നു. " അച്ചു അവളുടെ കൈ ഒന്ന് ഇങ്ങോട്ട് നീക്കി വച്ചേ" (കണ്ണന്‍) അച്ചു കൈ നീട്ടി വച്ചതും കണ്ണന്‍ വടി കൊണ്ട്‌ ഒറ്റ അടി കൈ ഒടിഞ്ഞു,

അത് കഴിഞ്ഞ് കിച്ചു വന്ന് അപ്പുറത്തെ കൈ നീട്ടി അതും തല്ലി ഓടിച്ചു വിഷ്ണു ഒന്നും ചെയ്തില്ലെന്ന വിഷമത്തിൽ കാല്‍ തല്ലി ഓടിച്ചു. പിന്നേ എല്ലാരും കൂടി അവളെ തല്ലി പഞ്ചർ ആക്കി വച്ചു അവിടെ ഇട്ടിട്ട് പോയീ. "എടാ നമ്മടെ കൂടെ ഉള്ള മൂന്ന് എണ്ണം എന്തിയേ" (കണ്ണന്‍) "അത് തന്നെ അവന്‍മാര് മൂന്നെണ്ണം ഇത് എവിടെ പോയി കിടക്കുവാ" (കിച്ചു) അപ്പോളേക്കും ആദിയും സച്ചിയും അരുണും മിച്ചറും കൊറിച്ചു സാന്ദ്രയുടെ വീടിന്റെ അകത്തു നിന്നും വന്നു. "എടാ നിങ്ങൾ ഇതെവിടെ പോയതാ" (കണ്ണന്‍) " ഞങ്ങൾ ദേ അടുക്കളയില്‍ ഉണ്ടായിരുന്നു" (ആദി) "അതെന്തിനാ "(അച്ചു) " നല്ല വിശപ്പ് ഉണ്ടായിരുന്നു അപ്പോ ഞങ്ങൾ അടുക്കളയില്‍ കയറി തപ്പി അവിടെ പാലപ്പവും ബീഫും ഉണ്ടായിരുന്നു" (സച്ചി) "ഞങ്ങൾ മൂന്നും കൂടി അതിരുന്ന് കഴിച്ചു പാത്രം കാലിയാക്കി"(അരുണ്‍) "പിന്നേ അവിടെ ബാക്കി ഇരുന്ന മിച്ചറും കൂടി ഇങ്ങ് എടുത്തോണ്ട് വന്നു "(സച്ചി)

"ഓ ആന കാര്യത്തിന്റെ ഇടയില് അവരുടെ ചേന കാര്യം "(വിഷ്ണു) " ഞങ്ങൾ ചേന ഒന്നും എടുത്തില്ല ഇല്ലെടാ അരുണേ"(സച്ചി) "അത് തന്നെ പിന്നേ അടുക്കളയില്‍ ഒന്നും കാണാത്തത് കൊണ്ട്‌ ഇവളുടെ അച്ഛനും അമ്മയും വിചാരിച്ചോട്ടെ മോഷണ ശ്രമത്തിനിടെ അടിച്ചത് ആണെന്ന് "(സച്ചി) "അത് അങ്ങനെ മൂന്നെണ്ണം ഇത് ദേണ്ടെ ഇങ്ങനെ രണ്ടെണ്ണം" വിഷ്ണു ആദിനേയും സച്ചീനേയും അരുണിനേയും കണ്ണനേയും അച്ചുവിനേയും നോക്കി ഒന്ന് പറഞ്ഞു. " പ്ലാൻ എല്ലാം വിജയകരമായി പൂര്‍ത്തികരിച്ച സ്ഥിതിക്ക് അവര്‍ വരുന്നതിന് മുന്നേ പോവാം "(കണ്ണന്‍) " ഓക്കെ "(ബാക്കി എല്ലാം) .. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story