💕നിന്നിലലിയാൻ💕: ഭാഗം 32

ninnilaliyan ami

രചന: ആമി

പിന്നേ സച്ചിയേ കണ്ണന്‍ ആശ്വസിപ്പിച്ച് നേരെ ക്ലാസിലേക്ക് വിട്ടു. പിന്നേ ബാക്കി പിരീഡ് എല്ലാം തള്ളി മറിച്ചും ഉറങ്ങിയും അങ്ങ്ട് തീര്‍ത്തു. ക്ലാസ് കഴിഞ്ഞ് എല്ലാരും പതിവ് പോലെ വീട്ടിലേക്ക് മടങ്ങി. അച്ഛാ... അമ്മേ ഞാൻ വന്നേ.... ഓ ഇതായിരുന്നോ..... ഇത്ര വലിയ.. കാര്യം... (ഹരി) അച്ഛൻ... എന്റെ വില മനസിലാവും... ഞാൻ കല്യാണം കഴിച്ചു.. പോട്ടെ... ആ നീ.. സ്ത്രീധനത്തിന്റെ പൈസ.. ആണോ പറഞ്ഞെ... ഓ.. അല്ല ഞാൻ പോവുമ്പോ... നിങ്ങള്‍ എന്നെ മിസ്സ്.. ചെയ്യില്ലേ.. അതിന്‌ നിന്റെ... കല്യാണം ഉറപ്പിച്ചില്ലല്ലോ... പിന്നേ നീ പോയിട്ട് വേണം... ഞങ്ങള്‍ക്ക് ഈ.. വീട് ഒരു സ്വര്‍ഗമാക്കാൻ.. അപ്പോ പിന്നേ... ഇപ്പൊ ഈ വീട് എന്താ.. എന്ത് സംശയം.. നരകം.. അച്ഛാ... അമ്മേ ഈ അച്ഛ പറയുന്ന... കേട്ടോ.. അത് സത്യം.. ആ മോളെ... (ഗീതു) ഓ.. ഭാര്യയും ഭര്‍ത്താവും.. കൂടി ഉള്ള ഒത്തു.. കളി ആണല്ലേ.. എന്താ... സംശയം... ഞാൻ.. പോവാ എനിക്ക് ഇവിടെ..... നിന്നാ ഭ്രാന്ത് പിടിക്കും... ഹരിയും ഗീതുവും അച്ചു പോണ വഴിയേ നോക്കി ചെറുതായി ഒന്ന് ചിരിച്ചു. പിന്നേ രാത്രി ഫുഡ് കഴിച്ചു. ******** ഇതേ സമയം കണ്ണന്റെ വീട്ടില്‍ എടാ കണ്ണാ... ഒരു കാര്യം പറയാന്‍ ഉണ്ട്... (മേനോന്‍) മ്.. എന്താ അച്ഛാ.. പറ.. നിന്റെ.. എൻഗേജ്മെൻ്റ് നടത്താൻ.. ഞങ്ങൾ തീരുമാനിച്ചു.. (മേനോന്‍)

അയി... ഏയ് എന്തോന്ന്.... ആന്ന്.. (കണ്ണന്‍) എന്താ കേട്ടില്ലേ... മറ്റേനാളാ engagement..... നമ്മടെ അമ്മാവന്റെ.. മോള് ഇല്ലേ മീനാക്ഷി.. ആള്‌ ആണ്‌ കക്ഷി.. ഇത് നടക്കില്ല... അപ്പോ അച്ചു... മോനെ.. ഞങ്ങൾ ഇന്ന്‌ അവരുടെ.. വീട്ടില്‍ പോയതായിരുന്നു.... അവിടെ വച്ച്.... ചെറിയ ഒരു വഴക്ക്... ഉണ്ടായി പിന്നേ വെല്ലുവിളിയായി... അത് കൊണ്ട് ഞങ്ങൾ അത്.. അങ്ങ് തീരുമാനിച്ചു... ഇല്ല.. ഇതിന്‌... ഇതിന്‌ ഞാൻ സമ്മതിക്കില്ല... എന്നും പറഞ്ഞ് കണ്ണന്‍ മുറിയില്‍ കയറി ആഞ്ഞ് വാതിൽ അടച്ചു. ***** എന്താ... അച്ചു നിന്റെ അഭിപ്രായം.. ചെക്കന്‍ ഡോക്ടറാ.. മറ്റേനാൾ അതങ്ങ്... നടത്താം... ഇല്ല.. എനിക്ക് ഇതിന്‌.. സമ്മതമല്ല.. അച്ഛാ പ്ലീസ് അച്ഛാ... നമുക്ക് ഇത് വേണ്ട.. മോളെ.. ഇത് നടക്കണം എന്നാണ്‌.. വിധിയുടെ തീരുമാനം.. എങ്കി നടന്നേ.. പറ്റു.. (ഗീതു) ഒരു.. വിധിയും ഇല്ല എനിക്ക്... ഈ ബന്ധം ഇഷ്ടമല്ല.. ഇത് വേണ്ട... എന്നും പറഞ്ഞ് അച്ചുവും കണ്ണ് തുടച്ച് മുറിയിലേക്ക് പോയീ.. അച്ചു ഭയങ്കര കരച്ചിലാണ്. കരഞ്ഞ് തളര്‍ന്ന്‌ കിടന്നുറങ്ങി. കണ്ണന്റേയും അവസ്ഥ അത് തന്നെ.

രാവിലെ തന്നെ നേരെ കോളേജിലേക്ക് പോയീ. കണ്ണന്‍ നടന്ന് വരുന്നത് കണ്ടപ്പോളേക്കും അച്ചു ഓടി ചെന്ന് കണ്ണനെ കെട്ടി പിടിച്ച് കരയാന്‍ തുടങ്ങി. കണ്ണന്റേയും കണ്ണ് നിറഞ്ഞു. ഡാ.. ഇവർ എന്തിനാ.. ഈ കിടന്ന് കരയുന്നേ.. (കിച്ചു) എന്താണ്ട്.. പ്രശ്നം ഉണ്ട്... എന്താടാ കണ്ണാ പ്രശ്നം... ആരേലും ഒന്ന് പറ.. (വിഷ്ണു) ആ.. അത് തന്നെ... അരുണ്‍ കല്യാണം ഉറപ്പിച്ചു... മറ്റേനാൾ engagement.. ഓ congratulations... ആന്‍ഡ് ഓള് ദി ബെസ്റ്റ്... (കിച്ചു) അല്ല.. അതിന്‌ നിങ്ങൾ എന്തിനാ.. കരയുന്നേ.. ആനന്ദാശ്രു ആണോ.. (വിഷ്ണു) ഓ അതിന്.. ഞങ്ങടെ കല്യാണം വേറെ ആളുമായി.... നടത്താൻ തീരുമാനിച്ചതാ... (കണ്ണൻ) ഏ.. നീ ഒന്ന് തെളിച്ച്.... പറ.. (കിച്ചു) കണ്ണനും അച്ചുവും കൂടി നടന്നത് എല്ലാം അങ്ങ് പറഞ്ഞു കൊടുത്തു. അപ്പോ.. അങ്ങനെയാണ് കാര്യങ്ങള്‍... (ആദി) ഇനീ എന്ത്.. ചെയ്യാൻ 'ഇരവും എന്‍ പകലും ' bgm ഇട്ട് കരഞ്ഞ് കൊണ്ട്‌ ഇരി.... (അരുണ്‍) ശവത്തിൽ.. കുത്താതൈടാ തെണ്ടി... (കണ്ണന്‍) അല്ല എന്ത്.. ചെയ്യാനാ നിങ്ങടെ.. പ്ലാൻ.. (സച്ചി) ഒരു.. എത്തും പിടിയും കിട്ടുന്നില്ല... (അച്ചു) എന്തായാലും.... ചടങ്ങ് കഴിയട്ടെ എന്നിട്ട് ആലോചിക്കാം... കിച്ചു ഇല്ല.. അത് നടക്കില്ല.. എന്ത് ചടങ്ങ് ആയാലും.. ഇവള്‍ എന്റെയാ.. എന്റെ മാത്ര... ആര്‍ക്കും വിട്ട്.. കൊടുക്കാൻ പോണില്ല...

ഞാൻ.. പറയുന്നത് ഈ കാര്‍ത്തിക്കാ... (കണ്ണന്‍ അതും പറഞ്ഞ്‌ അവിടെ നിന്നും പോയി) അച്ചുവിന് പിന്നെയും വിഷമം തോന്നി കരയാന്‍ തുടങ്ങി. എല്ലാരും ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അതിന്‌ ഫലം ഉണ്ടായില്ല. കണ്ണന്‍ ആണേ ഒറ്റക്ക് വിഷമിച്ച് ഇരിപ്പാണ്. പിന്നേ കോളജ് വിട്ടപ്പോ എല്ലാരും വീട്ടിലേക്ക് വിട്ടു. അച്ചു വീട്ടില്‍ ചെന്ന് ആരെയും നോക്കാതെ മുറിയിലേക്ക് പോയി. കണ്ണന്‍ നേരെ ബീച്ചിലേക്ക് പോയീ. കുറെ നേരം അവിടെ തിരകളെ നോക്കി ഇരുന്നു. അച്ചു.. മോളെ വാ.. എന്തേലും കഴിക്കണ്ടേ.. (ഹരി) എനിക്ക് വേണ്ട.. അച്ഛേ... വിശപ്പില്ല.. മോള്ക്ക്... അച്ഛനോട് ദേഷ്യം ഉണ്ടോ.. ഇല്ല.... അച്ഛേ... വിഷമിക്കണ്ട.. അച്ഛന്റെ സാഹചര്യം.. ഇത് ആയി പോയീ.. വാ വന്ന് എന്തേലും കഴിക്ക്... ഹരി പറഞ്ഞ്‌ അച്ചുവിനെ വിളിച്ചോണ്ട് പോയീ അച്ചു കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. മുറിയിലേക്ക് പോയി. പിന്നെയും ഓരോന്ന് ഓര്‍ത്തപ്പോ സങ്കടം കണ്ണീരായി ഒഴുകി. പെട്ടന്ന് അച്ചുവിന്റെ ഫോണിലേക്ക് ഒരു കോള് വന്നു. ഹലോ.. അച്ചു ഞാൻ താഴെ ഉണ്ട് നീ..

അങ്ങട് വന്നേ... ഈ.. രാത്രിയിലോ... നീ ഒന്ന്.. വാ.. എന്നും പറഞ്ഞ് കണ്ണന്‍ ഫോൺ വച്ചു. അച്ചു ഇറങ്ങി താഴേക്ക് ചെന്നു. എന്താ കണ്ണേട്ടാ... കണ്ണന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്. അച്ചു നീ ഇല്ലാതെ.. എനിക്ക് പറ്റില്ലടി.. ഒരു നിമിഷം പോലും... Because I love you.. എനിക്ക് നിന്നെ.. വേണം ജീവിതകാലം മുഴുവന്‍.. എന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും.. നീ എന്റെ ഒപ്പം.. വേണം.. ആർക്കും ഞാൻ വിട്ട് കൊടുക്കില്ല... മരണത്തിന്‌ പോലും.. നീ.. എന്റെയാ.. എന്റെ മാത്ര...ഇനീ നീ പറ.. നിനക്ക്.. നിനക്ക് എന്നെ വേണ്ടെ.. നീ വേറെ ഒരാളുടെ.. കൂടെ ജീവിക്കുന്ന കാണാന്‍ എനിക്ക്.... കഴിയില്ല അങ്ങനെ ആണേ പിന്നേ ഞാൻ.. എന്തിനാ..... പറഞ്ഞ്‌ അറിയിക്കാന്‍ കഴിയാത്ത.. പ്രണയം ആണ്‌ പെണ്ണേ... നിന്നോട്.. നീ എന്റെ പ്രാണനാ.. എന്റെ ജീവന്റെ പാതി.... പ്ലീസ് നീ എന്നെ.. വിട്ട് പോവല്ലേ... അപ്പോളേക്കും അച്ചുവിന്റെ കണ്ണും നിറഞ്ഞിരുന്നു. അച്ചു ഓടി ചെന്ന് കണ്ണന്റെ നെഞ്ചിലേക്ക് വീണു. ഇല്ല.. കണ്ണേട്ടാ ഒരിക്കലും ഞാൻ....വിട്ട് പോവില്ല... I love you കണ്ണേട്ടാ..

എനിക്ക് ഒരുപാട് ഇഷ്ടാ.. നിങ്ങളെ..... അവരുടെ പ്രണയത്തിന് സാക്ഷി എന്നോണം ഭൂമിയിലേക്ക് പെയ്ത് ഇറങ്ങാന്‍ കൊതിക്കുന്ന മഴയും എത്തിയിരുന്നു.. മഴ ആവോളം നനഞ്ഞ് അവിടെ തന്നെ നിന്നു. എന്തായാലും.. നിശ്ചയം നടക്കട്ടെ.. കല്യാണം എങ്ങനെ ആയാലും.. ഞാൻ മുടക്കും.. നിങ്ങടെ engagement നാളെ നടക്കില്ലേ... അത് എന്ത് ചെയ്യാനാ പ്ലാൻ.. അത് ഞാൻ... നാളെ തന്നെ മുടക്കും.. ഇപ്പൊ ഞാൻ പോവാ... എന്നും പറഞ്ഞ് അച്ചുവിന്റെ നെറുകയില്‍ ഒന്ന് ചുംബിച്ച് കണ്ണന്‍ പോയീ. രാവിലെ തന്നെ പെണ്‍ പടകൾ എല്ലാം കൂടി അച്ചുവിന്റെ വീട്ടിലേക്ക് വന്നു. ഇപ്രാവശ്യം പുതിയ ഒരാളും കൂടി ഉണ്ടായിരുന്നു പ്രിയ. പ്രിയ പെട്ടന്ന് തന്നെ അവരുമായി അടുത്തു. എല്ലാരും ചേര്‍ന്ന് അച്ചുവിനെ ഒരുക്കി. അച്ചുവിന്റെ മുഖത്ത് ആ പഴയ സന്തോഷം ഒന്നുമില്ലായിരുന്നു. അതിനേക്കാള്‍ ഏറെ വിഷമം ആയിരുന്നു ******** എടാ കണ്ണാ.. നീ ഇത് വരെ.. റെഡി ആയില്ലേ... (അനി) എവിടെ പോവാന്‍.. ഞാൻ എങ്ങടും ഇല്ല......എനിക്ക് ഒറ്റ വാക്കേ ഉള്ളു.........

ഇതിന്‌ എനിക്ക് ഇഷ്ടമല്ല..... എന്നും പറഞ്ഞ്‌ കണ്ണന്‍ മുറിയുടെ പുറത്ത്‌ ഇറങ്ങി ടേബിളിൻ്റെ പുറത്തുള്ള സാധനം എല്ലാം എറിഞ്ഞ് ഒടച്ചു... എന്നിട്ട് അച്ചുവിന്റെ വീട്ടിലേക്ക് പോയി..... ****** കിച്ചുവും വിഷ്ണുവും സച്ചിയും ആദിയും അരുണും കൂടി വന്നു. ആര്‍ക്കും അച്ചുവിന്റെ വിഷമം കണ്ട് നിൽക്കാൻ കഴിയില്ലായിരുന്നു. എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു. വിഷ്ണു മുറിയുടെ പുറത്തേക്ക്‌ ഇറങ്ങിപ്പോയി. ടേബിളില്‍ തല ചായ്ച്ച് കിടന്ന് കരയുന്ന അച്ചുവിന്റെ അടുത്തേക്ക് കിച്ചു ചെന്നു അച്ചുവിനെ എഴുന്നേപ്പിച്ചു. ദേ അച്ചു ഇങ്ങട്.... നോക്കിയേ ഇങ്ങനെ... കരയുന്ന ഞങ്ങടെ അച്ചുവിനെ......കാണാൻ ഞങ്ങൾക്ക് ഇഷ്ടല്ല........എപ്പളും ചിരിച്ച് നിക്കുന്ന ഞങ്ങടെ പെങ്ങളെ..........കാണാനാ ഞങ്ങൾക്ക് ഇഷ്ടം......അത് കൊണ്ട്‌ ഒന്ന് ചിരിച്ചേ......ചിരിക്കടോ.... എന്നു കിച്ചു പറഞ്ഞ്‌ അച്ചുവിന്റെ കണ്ണ് തുടച്ച് കൊടുത്തു. അപ്പോളേക്കും കണ്ണനും വന്നു. ആരും ഒന്നും അങ്ങട് ചോദിക്കാനും പോയില്ല. പിന്നേ Selfie എടുപ്പ് ആയിരുന്നു. അപ്പോളേക്കും ഹരി വന്ന് കണ്ണനെ വിളിച്ചോണ്ട് പോയീ......... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story