💕നിന്നിലലിയാൻ💕: ഭാഗം 35

ninnilaliyan ami

രചന: ആമി

അല്ല....നിങ്ങൾ ഉറങ്ങിയില്ലേ.....(കണ്ണന്‍) ഇല്ല....ഇവളെ വിട്ട് ഞങ്ങൾ ഇത് വരെ.... നിന്നിട്ടില്ല അത് കൊണ്ട്‌ ഉറങ്ങാൻ....പറ്റിയില്ല... (ഗീതു) ആണോ....ശോ എനിക്ക്.....വയ്യാ ഞാൻ അപ്പഴേ പറഞ്ഞില്ലേ.....നിങ്ങൾ എല്ലാം എന്നെ... വല്ലാണ്ട് മിസ്സ് ചെയ്യുമെന്ന്.... (അച്ചു) പിന്നേ... അത് ഗീതു വെറുതെ... ഡയലോഗ് അടിച്ചതാ..... അല്ല മോനെ ഇവളെ നീ... ഡൈവോഴ്സ് ചെയതോ... അല്ല ഇതിന്റെ സ്വഭാവം അതാണേ.....(ഹരി) അച്ഛേ എന്നെ... കൊണ്ട്‌ ഒന്നും.....പറയിക്കല്ലേ...(അച്ചു) പിന്നേ പെട്ടന്ന് അവിടുന്ന് ഇറങ്ങി. അച്ചു.... നമക്ക് ഒരു ലോങ് ഡ്രൈവിന് പോയാലോ.... ഏതേലും ഒരു സ്ഥലത്തേക്ക്...... അത് ശരിയാ... എല്ലാരേയും വിളി.... നമുക്ക് ഇപ്പൊ തന്നെ പോകാം... ഈ... രണ്ട് മണിക്ക്... എല്ലാരും ഉറക്കം ആയിരിക്കും... കിച്ചു ഏട്ടനും നന്ദുവും... വിഷ്ണു ഏട്ടനും... മീനുവും ഉറങ്ങി കാണില്ല.... ഭയങ്കര സംസാരം ആയിരിക്കും... എന്തായാലും അവരെ വിളി... ആ എന്നാ... അവരെ.. വിളിക്കാം ബാക്കി എല്ലാത്തിനെയും... കൊണ്ട്‌ പിന്നേ പോവാം.. കണ്ണന്‍ കിച്ചുവിനേയും വിഷ്ണുവിനേയും വിളിച്ച് കാര്യം പറഞ്ഞു. നന്ദുവും മീനുവും മതില്‍ ചാടി. അങ്ങനെ ആറെണ്ണവും കൂടി ബൈക്കില്‍ യാത്ര തുടർന്നു. നേരം വെളുക്കുന്നതേ ഉള്ളു. ഒരു ചായക്കടയുടെ അവിടെ വണ്ടി നിര്‍ത്തി എല്ലാരും ഇറങ്ങി.

ചൂട് കട്ടൻ കുടിച്ച് പിന്നെ നടക്കാൻ തുടങ്ങി. അത് അവസാനിച്ചത് ഒരു ചെറിയ കുന്നിന്റെ മേലെ ആണ് ഒരു വശത്ത് കൂടി ചെറുതായി ഒഴുകുന്ന അരുവി പിന്നെ അപ്പുറത്ത് ഒരു കുഞ്ഞു ക്ഷേത്രം. അവിടെ കയറി എല്ലാരും ഒന്ന് പ്രാര്‍ത്ഥിച്ച് ഉദയ സൂര്യനെ കുറച്ചുനേരം നോക്കി നിന്നു. അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക് തിരിച്ചു. ***** പിന്നെയും മാസങ്ങള്‍ കടന്ന് പോയി. ഫെസ്റ്റ് സെം എക്സാമും സെക്കന്‍ഡ് സെം എക്സാമും കഴിഞ്ഞു ഓണവും അടിച്ച് പൊളിച്ചു. ഇന്നാണ് ഫെയർ വെൽ ഡേയ് ഇന്നും ആ ആളുടെ ഭീഷണി ഉണ്ടായിരുന്നു. എല്ലാത്തിന്റെയും അവസാനം ഇന്നാണെന്ന് ആണ്‌ ഇന്ന്‌ വിളിച്ചപ്പോ ആ ആള്‍ പറഞ്ഞത്. നമ്മടെ പടകളുടെ മുഖത്ത് പഴയ സന്തോഷം ഒന്നുമില്ല കാരണം ഇന്നും കൂടി അല്ലെ കണ്ണനും കിച്ചുവും വിഷ്ണുവും ഉള്ളു. രാവിലെ തന്നെ എല്ലാരും കോളജിൽ എത്തി. അവിടുത്തെ ഓരോ വസ്തുവിനും എന്തേലും ഒക്കെ പറയാന്‍ ഉണ്ടാകും. പ്രണയത്തിന്റേയും വിരഹത്തിന്റേയും നല്ല.... നല്ല സൗഹൃദങ്ങളുടേയും അങ്ങനെ ഓരോന്ന്.....

പിന്നേ പ്രിന്‍സിയും ടീച്ചറും ഒക്കെ എന്തോ പറഞ്ഞിട്ട് അങ്ങ് പോയീ. എല്ലാരും കണ്ണന്റെ പാട്ട് കേട്ട് അതിൽ തന്നെ ലയിച്ച് ഇരിക്കാണ്. അപ്പോളാണ് അച്ചുവിന്റെ ഫോണിൽ ഒരു കോൾ വന്നത്. അച്ചു ഫോൺ എടുത്തു. ഹലോ.... അച്ചു ഞാൻ ആണ് സാന്ദ്ര.... മ്... എന്താ... എനിക്ക് എല്ലാത്തിനും....നിന്നോട് ക്ഷമ ചോദിക്കണം... എല്ലാറ്റിനും മാപ്പ്.. അതൊന്നും....വേണ്ട ഇനീ ഒരു... പ്രശ്നം ആയി നീ വരരുത്..... അങ്ങനെ പറഞ്ഞ....പറ്റില്ല നീ വരണം...നമ്മടെ കോളേജിന്റെ അടുത്തുള്ള ഒരു ഓടിട്ട... ആളൊഴിഞ്ഞ കെട്ടിടം ഇല്ലേ അവിടേക്ക്... വരണം വന്നേ പറ്റു.. അത് പറഞ്ഞ് അവൾ ഫോൺ വച്ചു... പോണോ ഇനീ അവളുടെ ട്രാപ് ആയിരിക്കുമോ ആരേലും വിളിച്ചോണ്ട് പോവാം.. ആ നന്ദുവിനേയും മീനുവിനേയും പ്രിയയേയും ഒന്നിനെയും കാണുന്നില്ലല്ലോ... ഇനീ ആരെ വിളിക്കും... ആ ഒറ്റക്ക് അങ്ങ്ട് പോവാം.. എന്നും വിചാരിച്ച് അച്ചു ആരോടും പറയാതെ സാന്ദ്ര പറഞ്ഞ ഇടത്തേക്ക് പോയീ. **** കണ്ണന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങി എല്ലാരും പോവാന്‍ നിന്നപ്പോ അച്ചുവിനെ കാണുന്നില്ല.

കണ്ണന്‍ ആകെ അങ്ങ് tension ആയി പോയീ. എടാ... അച്ചു എന്തിയേ.... (കണ്ണന്‍) പറഞ്ഞ പോലെ... അവൾ ഇത് എവിടെ പോയി... നന്ദു നിന്റെ കൂടെ ഇല്ലായിരുന്നോ... (കിച്ചു) ഞാൻ കണ്ടില്ല...ഞങ്ങൾ വെള്ളം കുടിക്കാന്‍ പോയത് ആയിരുന്നു... (നന്ദു) പിന്നേ... എവിടെ പോയി... (കണ്ണന്‍) എടാ... നീ ഒന്ന് ശാന്തം ആവ്.. നമുക്ക് നോക്കാം (വിഷ്ണു) അങ്ങനെ എല്ലാരും കൂടി അച്ചുവിനെ തപ്പി ഇറങ്ങി. കണ്ണന്റെ മനസ്സിൽ ആ ഭീഷണി പിന്നെയും തങ്ങി നിന്നു. കാതില്‍ മുഴങ്ങി കേട്ടു. പെട്ടന്ന് ആ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കണ്ണന്‍ പോയീ ചെന്നപ്പോ കാണുന്ന കാഴ്‌ച സാന്ദ്ര അച്ചുവിന്റെ കഴുത്തിന് നേരെ കത്തി ചേർത്ത് പിടിച്ച് നില്‍ക്കുന്നതാണ്. ഓ....വന്നോ നിന്റെ വരവും... പ്രതീക്ഷിച്ച് നില്‍ക്കായിരുന്നു...ഞാൻ ഇവളെ അങ്ങ് തീർക്കാൻ... സാന്ദ്ര.... നോ... അവളെ ഒന്നും ചെയ്യരുത്‌.... (കണ്ണന്‍) ഇല്ല.... ഇന്നിവളുടേയും നിന്റെയും... അന്ത്യം ഇവിടെ നടക്കും... എന്റെ ചേച്ചിയുടെ ജീവന് പകരം...(സാന്ദ്ര) ഏയ്... അല്ല നിന്റെ ചേച്ചിയുടെ.....മരണത്തിന്‌ ഞങ്ങൾക്ക് ഒരു പങ്കും... ഇല്ല... ഉണ്ട് നിന്റെ...ചേട്ടന്...

എന്റെ ചേച്ചിയെ വഞ്ചിച്ചതിന്... ഇല്ല... എന്റെ ചേട്ടന്‍ ഒന്നും ചെയ്തിട്ടില്ല.... ഒരു ആക്സിഡന്റ് പറ്റിയതാ... അനിയേട്ടന് പിന്നേ ഓര്‍മ്മ എല്ലാം... നഷ്ടപെട്ടു എന്തിന്... ഞങ്ങളെ പോലും ഓര്‍മ്മ ഇല്ലായിരുന്നു.. പിന്നേ എങ്ങനെയോ എല്ലാം... ഓര്‍ത്തെടുത്തു അപ്പോഴും മേഘേച്ചിയെ... പറ്റി ഓര്‍ത്തെടുക്കാൻ.. കഴിഞ്ഞില്ല ചിലപ്പോ ആ കാരണം ആവും... മേഘേച്ചിയുടെ മരണത്തിന് കാരണം... നീ പറയുന്ന കള്ള... കഥാ ഞാൻ വിശ്വസിക്കില്ല... നിങ്ങടെ രണ്ടിനെയും മരണം കൊണ്ട്‌ എല്ലാരും... തളരും അത് മതി... എനിക്ക്... അപ്പോളേക്കും പിറകില്‍ നിന്ന് ആരുടെയോ കൈയടിയുടെ ശബ്ദം കേട്ട് മൂന്നും തിരിഞ്ഞ് നോക്കി. ചെറിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ആള്‌ അടുത്തേക്ക് വന്നു. ആ ആളെ കണ്ടതും കണ്ണനും അച്ചുവും ഞെട്ടി. ദേവ്... ദേവേട്ടൻ.... കണ്ണനും അച്ചുവും ഒരു പോലെ പറഞ്ഞു...... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story