💕നിന്നിലലിയാൻ💕: ഭാഗം 36 || അവസാനിച്ചു

ninnilaliyan ami

രചന: ആമി

അതേ ദേവ്... ദേവ് വിശ്വനാഥ്... എല്ലാത്തിനും പിറകില്‍ ഈ ഞാൻ ആണ്.... സാന്ദ്ര അവളെ വിട്.... എന്നും പറഞ്ഞതും സാന്ദ്ര അച്ചുവിനെ വിട്ടു. അച്ചു ഓടി ചെന്ന് കണ്ണന്റെ അടുത്ത് നിന്നു. ഡാ ഒരു ചേട്ടനെ... പോലെ കണ്ടിട്ട്.... നീ ഞങ്ങടെ കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ...(കണ്ണന്‍) പക്ഷേ എന്തിന്.....ഞങ്ങൾ നിന്നോട് എന്ത് തെറ്റാ... ചെയ്തേ... (അച്ചു) പറയാം നീ.. ഒന്ന് അടങ്ങ്... പത്ത് ഇരുപത് കൊല്ലം... പിറകിലേക്ക് പോകാം.....എന്റെ അമ്മയെയും അച്ഛനെയും എന്നേയും... നിന്റെ അച്ഛൻ പടി ഇറക്കി വിട്ടത് നിനക്ക് ഓര്‍മ്മ,..... ഉണ്ടോ... കിടപ്പാടം വരെ നഷ്ടപ്പെട്ട്... ആ രാത്രിയില്‍ ഞങ്ങൾ ആ... വീടിന്‌ പുറത്ത്‌ ഇറങ്ങി... എല്ലാം നഷ്ടപ്പെട്ട്.... അതൊരു.. തെറ്റ് ധാരണ കൊണ്ട്‌ ഉണ്ടായത്... ആണ്‌ പിന്നെ നിന്റെ അച്ഛന്റെ കാലു പിടിച്ച്... എന്റെ അച്ഛൻ ക്ഷമ ചോദിച്ചിട്ടുണ്ട്... നിങ്ങള്‍ക്ക് ആ വീട് തിരിച്ച് തന്നില്ലേ... (കണ്ണന്‍) പക്ഷേ ആ കാഴ്ച എന്റെ... മനസ്സിൽ നിന്നും... മാഞ്ഞിട്ടില്ല... അത് കൊണ്ട് പിന്നെ.. എനിക്ക് പ്രതികാരം ചെയ്യണം ആയിരുന്നു... അതിന്‌ വേണ്ടി നിങ്ങടെ കൂട്ടത്തിൽ ഞാൻ.. കൂടി...

എന്റെ അച്ഛന്‍ എല്ലാം ക്ഷമിച്ചു... പക്ഷേ ഞാൻ ക്ഷമിക്കില്ല.. അത് കഴിഞ്ഞ് നിന്റെ ചേട്ടന്റെ.. ജീവിതത്തിലേക്ക് ഇവളുടെ... ചേച്ചീ കടന്ന് വന്നു... നിന്റെ ചേട്ടന്‍ അങ്ങനെ ജീവിക്കേണ്ട.. അത് കൊണ്ട്‌ അവന്‍ ഉണ്ടായ ആക്സിഡന്റ് അത് എന്റെ... അറിവോടെ ആയിരുന്നു... രണ്ടു വട്ടം വണ്ടി... ഇടിപ്പിച്ചു.. അവന് ആയുസ്സ് ഉള്ളത് കൊണ്ട്‌ അവന്‍... രക്ഷപെട്ടു.. പക്ഷേ ഓര്‍മ്മ ഇല്ല... അവിടായിരുന്നു എന്റെ അടുത്ത പണി... ഇവളുടെ ചേച്ചീ മേഘ... അവളെ അവന് ഓര്‍മ്മ ഇല്ല.... പിന്നേ അവൾ എന്തിനാ ഇവിടെ...കൊന്ന് ഞാൻ കുളത്തിൽ താഴ്ത്തി... പിന്നേ എന്റെ ലക്ഷ്യം.. ദേ ഇവള്‍ ആയിരുന്നു... സാന്ദ്ര... ഇവളുടെ ഉള്ളില്‍ പ്രതികാരത്തിന്റെ തീ നിറച്ചു... ഞാൻ നിന്റെ വീട്ടുകാർ കാരണം ആണെന്ന്... ഞാൻ പറഞ്ഞ്‌ വിശ്വസിപ്പിച്ചു..... പിന്നേ ആദ്യമായി എനിക്ക് അവളോട്‌.. ഇഷ്ടം തോന്നി...അമ്മുവിനോട് അവളെ എനിക്ക് വേണം... ആയിരുന്നു... കുഞ്ഞിലേ മുതലേ.. ഞാൻ മനസ്സിൽ കൊണ്ട്‌ നടന്നവളാ അവൾ....അവളെ സച്ചി... നേടാൻ പോണു എന്നറിഞ്ഞപ്പോ..

പിന്നെയും എന്റെ മനസ്സില്‍... തീ ആളിക്കത്തി... അങ്ങനെ ഞാന്‍... അമ്മുവിന്റെ വീട്ടില്‍ ചെന്ന്... ഇല്ലാത്തത് ഒക്കെ പറഞ്ഞു.. അവിടെയാണ് എനിക്ക്... പിഴച്ചത്...വീട്ടില്‍ എല്ലാം അറിഞ്ഞപ്പോ....കല്യാണം തീരുമാനിച്ചു.. എനിക്കത് സഹിച്ചില്ല.... ആ രാത്രി... ദേ എന്റെ ഈ കൈകൾ കൊണ്ട്‌.. ഞാൻ അവളെ കൊന്നു.... കെട്ടി തൂക്കി... അവസാന ശ്വാസത്തിലും... അവൾ പറഞ്ഞത് സച്ചിയുടെ പേരാണ്... പാവം... അവളുടെ അച്ഛന്റെ മരണത്തിന്‌ എനിക്ക് പങ്ക് ഒന്നുമില്ല..... പിന്നേ ഞാൻ അച്ചുവിനെ സ്നേഹിച്ചു... അവളെയും നിനക്ക് സ്വന്തം നിന്നെ... ഞാൻ പലവട്ടം ഭീഷണി പെടുത്തി... നീ പേടിച്ചില്ല... കല്യാണത്തിന്റെ തലേ ദിവസം.... ഞാൻ ഇവളെ തീര്‍ത്തേനേ.....എന്റെ കൈ തുമ്പില്‍ കിട്ടിയതാ... അപ്പോളേക്കും ഇവളുടെ അച്ഛൻ.... കത്തിയിൽ വന്ന് പിടിച്ച് മുറിവുണ്ടാക്കി.. ഞാൻ ഓടി രക്ഷപ്പെട്ടു.... ഇനീ നിങ്ങളെ രണ്ടിനെയും കൊല്ലണം അത്... കഴിഞ്ഞ എനിക്ക് പിന്നേ... ലക്ഷ്യം ഒന്നുമില്ല... എന്റെ അനിയത്തി നന്ദു... ഒന്നും അറിയാതെ എല്ലാ കാര്യങ്ങളും എന്നോട് വന്ന് പറയും...

അങ്ങനെ എല്ലാം ഞാൻ അറിഞ്ഞത്.. ഡാ... അപ്പോ നീ ആയിരുന്നല്ലേ എന്റെ ചേച്ചിയെ... (സാന്ദ്ര) അതേടി...... ഞാൻ തന്നെയാ...എന്തേ.... സാന്ദ്ര ഓടി ദേവിന്റെ അടുത്തേക്ക് വന്നതും ദേവ് ശക്തമായി തള്ളി അവൾ ചെന്ന് ഭിത്തിയിൽ തല ഇടിച്ച് ബോധം പോയി.. ഇനീ നാളത്തെ.... വാര്‍ത്ത പത്രത്തില്‍ ഇതായിരിക്കും... MBA വിദ്യാർത്ഥിയും.. BA വിദ്യാർത്ഥിനിയും മരിച്ച... നിലയില്‍... ആത്മഹത്യ എന്ന് സൂചന... ഏയ്.. ഇല്ല.. ഒറ്റ ഒരാൾ... നീ മാത്രം... നിന്റെ അന്ത്യം ആണ്‌ ഇന്ന്‌ എന്റെ കൈ കൊണ്ട്‌.... ഇല്ല....എന്നെ ഒന്ന് തൊടാൻ പോലും നിനക്ക് ആവില്ല... അത് പോലെ തന്നെയാ... ഇവളുടെ കഴുത്തിൽ..... ഞാൻ കെട്ടിയ താലി ഉള്ളിടത്തോളം കാലം... ഇവള്‍ക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല... എന്തായാലും നീ... പറഞ്ഞ സ്ഥിതിക്ക്... ആദ്യം ആ താലി... ഞാൻ പൊട്ടിച്ച് എറിയും... നിനക്ക് അതിൽ ഒന്ന് തൊടാൻ പോലും... പറ്റില്ല ധൈര്യം ഉണ്ടേ... നീ തൊട്ട് നോക്ക്... ദേവ് അച്ചുവിന്റെ അടുത്തേക്ക് വന്നതും കണ്ണന്‍ അച്ചുവിനെ തന്റെ പിറകിലേക്ക് നീക്കി. എന്നിട്ട് ദേവിനെ ഒറ്റ ചവിട്ട് ദേവ് തെറിച്ച് താഴെ വീണു. പിന്നേ അവർ തമ്മില്‍ മുട്ടൻ വഴക്ക് ആയി ഒരടിയിൽ കണ്ണന്‍ തെറിച്ചു വീണു.. ആ തക്കം നോക്കി ദേവ് കത്തി കൊണ്ട്‌ അച്ചുവിന്റെ അടുത്തേക്ക് ചെന്നു.

അച്ചുവിനെ കുത്താൻ തുടങ്ങിയതും കണ്ണന് അതിന്റെ ഇടക്ക് കയറിയതും കണ്ണന് കുത്ത് കൊണ്ടതും ഒത്തായിരുന്നു. അത് കണ്ട് അച്ചു ഉറക്കെ നിലവിളിച്ചു. കണ്ണന്‍ നിലത്ത് വീണതും ദേവ് അച്ചുവിന്റെ അടുത്തേക്ക് വന്നു. അച്ചു പിറകിലേക്ക് നീങ്ങി അവസാനം ഭിത്തിയിൽ ചെന്നിടിച്ചു. കത്തി അച്ചുവിന് നേരെ കൊണ്ട്‌ വന്നതും അച്ചു കണ്ണടച്ചു കണ്ണ് തുറക്കുമ്പോ കാണുന്നത് നിലത്ത് കിടന്ന് പിടയുന്ന ദേവിനേയും വലിയ ഒരു തടി കൊണ്ട്‌ നിക്കുന്ന കിച്ചുവിനേയും ആണ്‌. കിച്ചു ഇതെല്ലാം കേട്ട് തകര്‍ന്നു പോയിരുന്നു. കിച്ചു പിന്നെയും അവന്റെ തലക്ക് ആഞ്ഞടിച്ചു. അച്ചു കണ്ണനെ വിളിക്കുന്നുണ്ട് എങ്കിലും കണ്ണന്‍ കണ്ണ് തുറക്കുന്നില്ല പിന്നേ പ്രിന്‍സിയുടെ കാര്‍ എടുത്ത് എല്ലാരും ആശുപത്രിയിലേക്ക് പോയീ. അച്ചു കണ്ണനെ വിളിച്ച് കൊണ്ടേ ഇരുന്നു. അച്ചുവിന്റെ കണ്ണീര്‍ കണ്ണന്റെ മുഖത്തേക്ക് വീണു. പെട്ടന്ന് കണ്ണന്‍ കണ്ണ് ചെറുതായി തുറന്നു. അ... അച്ചു ഞാ... ഞാൻ മ... മരി.... മരിച്ചാലും നീ.. സ... സന്തോ... സന്തോഷത്തോടെ...ഉ.. ഉണ്ടാവണം.....

എന്ന് പറഞ്ഞ്‌ കണ്ണന്റെ കണ്ണുകൾ അടഞ്ഞു. ഇല്ല എന്റെ കണ്ണേട്ടന് ഒന്നും വരില്ല... കണ്ണ് തുറക്ക് കണ്ണേട്ടാ... എന്നെ ഒന്ന് നോക്ക്.. അച്ചു പൊട്ടി കരഞ്ഞു. പെട്ടന്ന് ആശുപത്രിയില്‍ എത്തി. കണ്ണനെ ഐ സി യൂ ലേക്ക് കൊണ്ട്‌ പോയീ. അച്ചു ആണേ കരയുന്നുണ്ട് എല്ലാരും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അച്ചു അതൊന്നും ചെവി കൊണ്ടില്ല. കുറച്ച് നേരം കഴിഞ്ഞ് അപ്പോ ഡോക്ടര്‍ ഇറങ്ങി വന്നു അച്ചു ഓടി ചെന്നു. എന്താ ഡോക്ടർ... കണ്ണേട്ടന് പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ.. അത് പറയാന്‍ ആണ്‌ പോകുന്നെ... കുറച്ച് complicated ആണ്‌... ആഴത്തില്‍ ഉള്ള മുറിവുണ്ട്... അത് കൊണ്ട് fifty percentage മാത്രമേ ഹോപ് ഉള്ളു... എല്ലാരും പ്രാര്‍ത്ഥിക്കുക... താൻ പാതി ദൈവം പാതി എന്നാണല്ലോ.... ഡോക്ടര്‍ അകത്തേക്ക് കയറി പോയി. അത് കൂടി കേട്ടതോടെ അച്ചുവിന് സഹിക്കാൻ പറ്റിയില്ല. അച്ചു നീ ഒന്ന് സമാധാനം ആയിരിക്ക് അവന്‍.... ഒന്നും വരില്ല.... ദൈവം കാക്കും... (വിഷ്ണു) വിഷ്ണുവേട്ടാ... കണ്ണേട്ടന് എന്തേലും പറ്റിയ ഞാൻ... പിന്നേ ജീവനോടെ ഉണ്ടാവില്ല... ഇല്ല അവന് ഒന്നും പറ്റില്ല... നീ വിഷമിക്കണ്ട.... (കിച്ചു) എല്ലാരും പ്രാർത്ഥനയോടെ ഇരിപ്പാണ്. പെട്ടന്ന് ഡോക്ടര്‍ പുറത്തേക്ക്‌ വന്നു. Everything is will be alright... കാര്‍ത്തിക്കിന് ഇപ്പൊ പ്രശ്നം ഒന്നുമില്ല... കയറി കാണാം.. ബോധം വന്നിട്ടുണ്ട്...

എന്ന് ഡോക്ടര്‍ പറഞ്ഞ്‌ അപ്പോ ആണ്‌ എല്ലാര്‍ക്കും ശ്വാസം നേരെ വീണത്. അച്ചു കണ്ണനെ കാണാന്‍ ചെന്നു. കണ്ണന്‍ അച്ചുവിനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു. ബോധം വന്നല്ലോ ഇപ്പഴാ എനിക്ക്.... സമാധാനം ആയേ... നിങ്ങൾ എന്നാ പരിപാടിയാ... കാണിച്ചേ..... മനുഷ്യന്‍ വിഷമിച്ചിരിന്നപ്പോ ഒരു ഡയലോഗും... ഞാൻ.. മരിച്ച നീ.. സന്തോഷത്തോടെ... ഉണ്ടാവണം എന്ന്... എന്നിട്ട് പെട്ടന്ന് കണ്ണ് അങ്ങ് അടച്ചു.. ഞാൻ എന്ത് മാത്രം പിടിച്ചെന്ന് അറിയാമോ.. എടി.. ഞാൻ ഒന്ന്.. നിങ്ങൾ ഒന്നും... പണയണ്ട... പിന്നേ ഡോക്ടറുടെ വാര്‍ത്താനം അനി ഏട്ടനും ദക്ഷ ചേച്ചിയും ആ ഡോക്ടറും കൂടി സംസാരിക്കുന്നു.... അങ്ങനെ ഇങ്ങനെ...ഞാൻ attack വന്ന് ചത്തേനേ... അല്ല നിങ്ങള്‍ക്ക്... എന്തേലും സംഭവിക്കുമോ എന്ന്.... പേടിച്ച് ഞാൻ എന്തേലും... ചെയ്തിരുന്നെങ്കിലോ... പിന്നേ താൻ നല്ല ഒരു പെണ്ണിനെ കെട്ടില്ലേ... ഏയ് ഇല്ല.. നിന്നോട് വഴക്ക്.., ഇടാനും പരിഭവവും.. കുറ്റവും എല്ലാം... കേൾക്കാൻ ഇനിയും എന്റെ... ജീവിതം ബാക്കി.. എന്നാ... കേൾക്കാൻ... നിക്കണ്ട ചെവി പൊത്തി ഇരി.... എത്ര കാലം....ചെവി പൊത്തി....

ഇരിക്കും നീ ഇങ്ങനെ തന്നെ അല്ലെ.... എന്റെ അച്ചു.. ആ താൻ... അങ്ങ് സഹിക്ക്.... കിച്ചു hospital ഇന്റെ പുറത്ത്‌ ഇറങ്ങിയതും കിച്ചുവിൻ്റെ അടുത്തേക്ക് നന്ദു ഓടി വന്നു. കിച്ചുവേട്ടാ...നമ്മടെ engagement ഇനിയും കഴിഞ്ഞിട്ടില്ല.. ഏട്ടന് തീരുമാനിക്കാം... സ്വന്തം പെങ്ങളെ കൊന്നവൻ്റെ... പെങ്ങളെ കല്യാണം... കഴിക്കണോ വേണ്ടയോ എന്ന്... ഇല്ലേ പെങ്ങളുടെ ജീവന്റെ പകരം എന്റെ ജീവൻ എടുത്തോ... എന്താ.... നന്ദു നീ ഇങ്ങനെയൊക്കെ പറയുന്നേ... നീ ആണ്‌ തീരുമാനിക്കേണ്ടത് കൂടപിറപ്പിനെ... കൊന്നവനോട് ക്ഷമിക്കണോ എന്ന്.... അപ്പോളേക്കും നന്ദു കിച്ചുവിനെ വന്ന് കെട്ടിപിടിച്ചു. ഒരുപാട്‌ കരഞ്ഞു. ദേവിന്റെ കൊല കുറ്റം സാന്ദ്ര ഏറ്റെടുത്തു. എല്ലാത്തിനും പ്രായശ്ചിത്തം ആയി. പിന്നെയും മാസങ്ങൾ കടന്ന് പോയി. കിച്ചുവിന്റേയും നന്ദുവിന്റേയും വിഷ്ണുവിന്റെയും മനുവിന്റേയും കല്യാണം ഒരുമിച്ച് അങ്ങ് നടത്താം എന്ന് തീരുമാനിച്ചു.. അങ്ങനെ അതും കഴിഞ്ഞു, പിന്നെ അരുണിന്റേയും ലച്ചുവിന്റേയും കല്യാണം ആയിരുന്നു. അതും മംഗളം ആയി നടന്നു.

അച്ചുവിന് ഇപ്പൊ അഞ്ചാം മാസം ആണ്‌ അത് കൊണ്ട്‌ second year പഠിപ്പ് വീട്ടിലാണ്. കണ്ണന്‍ ഇടക്ക് ക്ലാസ്സ് എടുത്ത് കൊടുക്കാറുണ്ട്. അച്ചുവിന് അങ്ങനെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു. അങ്ങനെ ഒന്‍പതാം മാസം വേദന വന്നപ്പോ അച്ചുവിനെ ആശുപത്രിയിലേക്ക് കൊണ്ട്‌ പോയീ. എല്ലവരും പ്രാര്‍ത്ഥനയോടെ labor room ഇന്റെ മുന്‍പില്‍ നില്പാണ്. കുറച്ച് കഴിഞ്ഞപ്പോ മൂന്ന്‌ സിസ്റ്റര്‍മാര് മൂന്ന്‌ കുഞ്ഞ് വാവകളെ കൊണ്ട്‌ വന്നു. അതേ... നിങ്ങള്‍ക്ക് മൂന്ന്‌.... കുട്ടികൾ ആണ് ട്ടോ..... എന്ന് ഒരു സിസ്റ്റര്‍ പറഞ്ഞതും എല്ലാരും കണ്ണനെ നോക്കി കണ്ണന്‍ ഒന്ന് വെടിപ്പായി ചിരിച്ച് കൊടുത്തു. രണ്ടു പെണ്‍കുഞ്ഞും ഒരു ആൺകുഞ്ഞുമാണ്. ഒരു കുഞ്ഞിനെ ഗീതുവും വേറൊരു കുഞ്ഞിനെ പ്രീതയും മറ്റേ കുഞ്ഞിനെ കണ്ണനും എടുത്തൂ. പിന്നേ അച്ചുവിനെ മുറിയിലേക്ക് മാറ്റി... Three years later ആദു.... ദേ ഇങ്ങട് നോക്കിയേ.... ഇങ്ങ് നോക്ക് ആദൂട്ടിയേ....... അച്ഛാ... അച്ചു... എനിച്ച് അമ്മേനേ.... കാനനം.... അമ്മ.. ഓ.. അച്ചുവിനെ മതിയല്ലോ... നമ്മളെ വേണ്ടല്ലേ... അച്ചു ഇപ്പൊ വരും... അമ്മേനേ.... വേനം അച്ഛനേം വേനം...

അപ്പോളേക്കും അച്ചു അക്കൂനേയും അമ്മൂനേയും എടുത്തോണ്ട് വന്നു. കണ്ണന്റെ അടുത്ത് ഇരുന്നു. അതേ.. അച്ചു.... ആ..... പറ കണ്ണേട്ടാ.... അല്ല... അമ്മുവിന് കൂട്ടായി ആദു ഉണ്ട്.. അക്കുവിന് ആരേലും വേണ്ടെ......കണ്ണന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു. അക്കുവിന് അല്ലെ.... അമ്മുവും ആദുവും ഉള്ളേ..... അല്ല.... നമുക്ക് ഒരു.... ആണ്‍കൊച്ച് കൂടി വേണ്ടെ......അതാവുമ്പോ രണ്ട് കുഞ്ഞുങ്ങളെ... വച്ച് നോക്കാലോ..... അയ്യടാ....മോന്റെ ഒരു പൂതി....അല്ല അപ്പോ നമുക്ക്....പെണ്‍കുട്ടി ആണേലോ... തളരരുത്.... വീണ്ടും ട്രൈ ചെയ്യണം... ദേ.... കണ്ണേട്ടാ എന്നേ കൊണ്ട്‌... ഒന്നും പറയിക്കല്ലേ.... എന്ത് രസാല്ലേ ഞാനും.... നീയും.. ആദുവും അമ്മുവും അക്കുവും..... അപ്പോ.... പിന്നേ.. ഞങ്ങളോ ഞങ്ങളെ വേണ്ടെ.... (പടകൾ എല്ലാം കൂടി ചോദിച്ചോണ്ട് കയറി ഇങ്ങ് വന്നു) എന്താടാ.... നിനക്ക് അപ്പോ ഞങ്ങളെ ഒന്നും വേണ്ടെ.... (കിച്ചു) ആര്.....പറഞ്ഞു വേണ്ടെന്ന്... നിങ്ങൾ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ലൈഫ്.... (അച്ചു) ആ... അത് തന്നെ... (കണ്ണന്‍) ആ... അങ്ങനെ വേണം.... (വിഷ്ണു) ഇപ്പൊ പഴയ പോലെ പന്ത്രണ്ട് പേര്‌ അല്ല ട്ടോ...

പ്രിയക്കും സച്ചിക്കും ഒഴിച്ച് ബാക്കി എല്ലാരുടെയും കൂടെ കുഞ്ഞാവകൾ ഉണ്ട്.... മൂന്ന്‌ വര്‍ഷം കൊണ്ട്‌ പ്രിയ സച്ചിയുടെ പിറകെ നടന്ന് എങ്ങനെയോ വളച്ച് എടുത്ത് ഇപ്പൊ കല്യാണം കഴിഞ്ഞതേ ഉള്ളു. അമ്മുവിനെ സച്ചി മറന്നിട്ടുമില്ല. ആദുവും അമ്മുവും ഒഴിച്ച് ബാക്കി അഞ്ചും ആൺപിള്ളേര് ആണ് ഇത് രണ്ടും ആര്‍ക്കുള്ളത് ആണെന്ന് ദൈവത്തിന് അറിയാം അങ്ങനെ അവർ ഓരോന്ന് പറഞ്ഞ്‌ ചിരിച്ച് പഴയത് പോലെ അങ്ങനെ ഇരുന്നു. എന്താണ് സംഭവം എന്നറിയാതെ കുറുമ്പന്‍മാരും കുറുമ്പികളും നോക്കി അവരുടെ നടുക്ക് ഇരിക്കുന്നുണ്ട്. അവരുടെ സൗഹൃദവും പ്രണയവും നോക്കി പൂര്‍ണ്ണ ചന്ദ്രനും അങ്ങനെ അവരെ തന്നെ നോക്കി നിന്നു.. ആകാശത്തിലെ ഒരു നക്ഷത്രം അവരെ തന്നെ കണ്ണുചിമ്മാതെ നോക്കുന്നുണ്ടായിരുന്നു... ചിലപ്പോ പലരുടെയും വിശ്വാസം പോലെ അകലത്തിൽ മറഞ്ഞ് പോയ... അവരുടെ സന്തോഷത്തില്‍ ഒത്തു ചേരാന്‍ ആവാതെ ഈ... ഭൂമിയില്‍ നിന്നും പോയ അമ്മു തന്നെ ആയിരിക്കും... അവരുടെ എന്നെന്നും നിലക്കാത്ത സൗഹൃദവും പ്രണയവും ഇനിയെന്നും ഇത് പോലെ മുന്നോട് പോവുന്നു.... .......അവസാനിച്ചു........

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story