💕നിന്നിലലിയാൻ💕: ഭാഗം 4

ninnilaliyan ami

രചന: ആമി

ഗീതു കണ്ണനോട് ഒരു മുറിയില്‍ കിടന്നോളാൻ പറഞ്ഞു. ശോ എനിക്ക് എന്തിന്റെ കേടു ആയിരുന്നു. വഴിയില്‍ കൂടി പോയ പണിയേ ചെന്ന് ഇരന്നു മേടിച്ചല്ലോ. വീട്ടില്‍ അമ്മേടെ അച്ഛന്റെയും വഴക്കും കേട്ട്‌. ഏട്ടന്റെ കൊച്ചിനേം കളിപ്പിച്ചു അവരുടെ ഇടയില്‍ വഴക്കും ഉണ്ടാക്കി വീട്ടില്‍ ഇരുന്ന ഞാനാ. എന്റെ നശിച്ച സമയത്ത്‌ അവളെ വിളിക്കാൻ തോന്നിയത്. ആ പൊട്ടി വെല്ലു വിളിച്ചപ്പോ എന്തിനാണ് ആവോ ഇങ്ങോട്ട് വന്നത്. അപ്പോളാണ് ഹരി അവിടേക്ക് ലാന്‍ഡ് ചെയ്തത്. "ആ മോനെ എങ്ങനുണ്ട്" "പിന്നേ നല്ല സുഖം അല്ലെ അച്ഛാ അച്ഛന്‌ ഏത്‌ സമയത്താ.. ഇതിന്‌ പകരം വാഴ വച്ച അതിപ്പോ കായ്ച്ചേനെ" "എന്ത്‌ ചെയ്യാനാ മോനെ ദുരന്തങ്ങള്‍ എല്ലാം വണ്ടിയും പിടിച്ചു വരുന്നത് കണ്ടില്ലേ അതില്‍ ഏറ്റവും വലിയ ദുരന്തം ആ എന്റെ മോള് മോന്‍ റസ്റ്റ് എടുത്തോ ഞാൻ പുറത്ത്‌ പോയീ വരാം " "ആ ശെരിയാ" കുറച്ച് നേരം കഴിഞ്ഞ് അപ്പോ അച്ചു ഒന്ന് എത്തി നോക്കിയിട്ട് അവിടേക്ക് കയറി വന്നു.

" യ്യോ ഇങ്ങോട്ട് വരല്ലേ ഇനീ എന്നെ കൊല്ലാൻ ഉള്ള വരവ് ആണോ " " അത് sorry കണ്ണേട്ട ഞാന്‍ നാരങ്ങ തീര്‍ന്നു പോയപ്പോ വിം നാരങ്ങ കൊണ്ട ഉണ്ടാക്കുന്നേ എന്ന് അറിഞ്ഞെ അപ്പോ ഉണ്ടാക്കിയതാ." "ഓ ഇങ്ങനെ ആണേ ചായ പൊടി തീര്‍ന്ന കുരുമുളക് പൊടി എടുത്ത് ചായ ഇടുമല്ലോ" "ഏയ് അങ്ങനെ ഒന്നും ചെയ്യില്ല " " ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാമെ" കണ്ണന്‍ പിന്നെയും വയര്‍ പൊത്തി പിടിച്ചു ബാത്റൂമിലേക്ക് ഓടി. ശെടാ vim ഇട്ട് നാരങ്ങ വെള്ളം കുടിച്ച ഇങ്ങനെ ആവുമോ. ഒന്ന് ട്രൈ ചെയത് നോക്കിയാലോ. ഏയ് വേണ്ട. എന്തായാലും ഇവിടുന്ന് പോവാം അല്ലെ ആ കണ്ണന്‍ എന്നെ ചവിട്ടി കൂട്ടും. അങ്ങനെ കണ്ണന് ഗീതു കട്ടനിൽ നാരങ്ങ പിഴിഞ്ഞ് കൊണ്ട്‌ കൊടുത്തു. അത് കുടിച്ചത് ഓടെ കണ്ണന് ആശ്വാസം ആയി. ഒള്ള ജീവനും കൊണ്ട്‌ കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി. "ഡോ പോവല്ലേ ഉച്ചക്ക് ഞാൻ വച്ച ചോറും മീൻകറിയും ഉണ്ട് അതും കൂടി കഴിച്ചിട്ട് പോവാം" "എനിക്ക് ജീവിക്കാൻ ഉള്ള ആഗ്രഹം ഉണ്ട് നീ കോളെജില്‍ വാ നിന്നെ ഞാൻ എടുത്തോളാം"

"അയ്യോ അങ്ങനെ എടുക്കാൻ പറ്റുമോ എടുത്ത അവിടെ ഉള്ളവര്‍ എന്തോ വിചാരിക്കും വേണേ ഇവിടെ വച്ച് എടുത്തോ" " പോടീ പൊട്ടി " അങ്ങനെ പിറ്റേ ദിവസം കോളെജില്‍ എത്തി. എങ്ങനെയോ interval എത്തി. കണ്ണന്‍ അവള്‍ക്ക് ഇട്ട് എന്ത്‌ പണി കൊടുക്കും എന്ന് ആലോചിക്കുവാ. ബാക്കി അഞ്ച് എണ്ണം ചുമ്മാ അവിടെ ഓരോന്ന് കത്തി അടിച്ചു കൊണ്ട്‌ ഇരിക്കൂ ആ. അവള്‍ക്ക് എന്നാ പണി കൊടുക്കും. എന്തായാലും ഇപ്പൊ ചെറിയ ഒരു പണി കൊടുക്കാം. "കിച്ചു വിഷ്ണു നിങ്ങൾ ഇങ്ങോട്ട് വന്നേ" "അതെന്തിനാ കണ്ണാ" കണ്ണന്‍ അവരെ കൊണ്ട്‌ രണ്ട് പഴം മേടിച്ചു കൊടുത്തു. ട്രാക്ക് പഴയത് ഇപ്പൊ ഇത് മതി അവൾ വീട്ടി വരുമ്പോ ഞാൻ ചായയില്‍ പോറപ്പോയുടെ സോപ്പ് പൊടി കലക്കി കൊടുക്കും. അച്ചു വരുന്ന വഴിയില്‍ പഴ തൊലി എടുത്ത് ഇട്ടു. അച്ചു correct നടന്ന് വന്ന് അതിൽ തെന്നി നടു ഇടിച്ചു വീണു. "യ്യോ എന്റെ അമ്മേ ഞാൻ ചത്തേ" യാ മൈ പ്ലാന്‍ ഈസ് സക്സസ്സ്. ടി.. ങ്ക.. ചക്ക. "എന്തോന്നാ കണ്ണാ നിനക്ക് വട്ട് പിടിച്ചോ "(കിച്ചു)

"ആ അത് തന്നെ ഇനീ നെല്ലിക്ക തളം കൊണ്ട്‌ വെക്കണം" (വിഷ്ണു) "പോടാ അത് നിന്റെ മാമിക്ക് കൊണ്ട്‌ കൊടുക്ക് ഇപ്പൊ ദേണ്ടെ ആ മൂട് ഇടിച്ചു വീണു കിടക്കുന്ന ആളെ നോക്കിയേ"(കണ്ണന്‍) "അത് അച്ചു അല്ലെ അതിനെ നീ എന്തിനാടാ വീഴ്ത്തിയെ "(കിച്ചു) " അത് തന്നെ പറ "(വിഷ്ണു) അപ്പോളേക്കും അച്ചുവിനെ മീനുവും നന്ദുവും ഐശുവും കൂടി പിടിച്ച് കൊണ്ട്‌ canteen ഇല്‍ ഇരുത്തി. കണ്ണന് ഒന്നും അറിയാതെ പോലെ ഇരുന്നു. കിച്ചുവും വിഷ്ണുവും കണ്ണന്റെ പണി ആണെന്ന് അറിയാമായിരുന്നു. എന്തിനാണെന്ന് മനസ്സിലായില്ല. ആദിയും അരുണും സച്ചിയും ഇവര്‍ക്ക് എന്താ പറ്റിയേ എന്ന് ആലോചിച്ചു ഇരിക്കൂ ആ. "എന്താ ഇവള്‍ എവിടാ വീണേ" (സച്ചി) "അത് ഇങ്ങോട്ട് വരുന്ന വഴി തെന്നി അടിച്ചു വീണതാ" (നന്ദു) "പഴ തൊലിയില്‍ തെന്നി വീണതാ" (മീനു & ഐശു) "എന്നാലും ആരായിരിക്കും പഴ തൊലി കൊണ്ട്‌ ഇട്ടേ" (ആദി) "അത് കണ്ണന്‍ ആ" (കിച്ചു) കണ്ണന്‍ കിച്ചുവിനെ ഒന്ന് ദഹിപ്പിക്കുന്ന നോട്ടം നോക്കി. കിച്ചു 32 പല്ല് കാണിച്ച് colgate ഇന്റെ പരസ്യം പോലെ ചിരിച്ച് കാണിച്ചു

. "അതെന്തിനാ "(എല്ലാരും) കണ്ണന്‍ നടന്ന കാര്യം എല്ലാം പറഞ്ഞ്‌ കൊടുത്തു. അത് കേട്ടതും ബാക്കി എല്ലാം കൂടി ചിരിക്കാന്‍ തുടങ്ങി. അങ്ങനെ ബെല്ല് അടിച്ചതും എല്ലാം കൂടി ക്ലാസ്സില്‍ പോയീ. അരുണും സച്ചിയും കൂടി എന്തോ ആവശ്യത്തിന് പോയീ. അവർ ഇല്ലാത്തോണ്ട് ആദി കറങ്ങി തിരിഞ്ഞ് നടന്നു. അപ്പോളാണ് ആദിയെ ആരോ ക്ലാസ്സിലേക്ക് വലിച്ചിട്ടത് പിന്നേ പിന്നിലൂടെ ചെന്ന് അവന്റെ കണ്ണ് പൊത്തി. അവന്‍ ആളെ കത്തി എങ്കിലും അവന്‍ അറിയാത്ത പോലെ നിന്നു. "എന്നെ മനസ്സിലായോ" "ഇല്ല ആരാ" "എന്നാലും ഒന്നും കൂടി ഒന്ന് ആലോചിച്ചു നോക്കിയേ" "ആ എന്റെ ക്ലാസിലെ ഹരിത ആണോ അതോ മേരി ആണോ അതോ ഇനീ ഷംന പ്രിയ" "ഉള്ള പെണ്‍പിള്ളേരുടെ പേര്‌ മുഴുവന്‍ അറിയാം എന്റെ അറിയില്ല" എന്ന് പറഞ്ഞ്‌ ഐശു പിണങ്ങി അവിടേക്ക് മാറി നിന്നു. "അല്ല നീ ക്ലാസില്‍ പോണില്ലേ എന്തിനാ ഇവിടെ നിക്കുന്നേ" " ആദി ഏട്ടാ. ഏട്ടന് എന്നെ ഇഷ്ടം ആണോ " " ആ അതെന്താ അങ്ങനെ ഒരു ചോദ്യം "

" I love you ആദിയേട്ടാ" " ആ.. ഏ ഒന്നും കൂടി പറഞ്ഞെ " " I love you ന്ന് " " ഇതൊക്കെ എപ്പോ" "അന്ത റാഗിങിൽ love at first sight" "ഞാൻ ഇന്ന്‌ വരെ തന്നെ ഒരു പെങ്ങള്‍ ആയി മാത്രമേ കണ്ടിട്ട് ഉള്ളു" എന്ന് പറഞ്ഞതും അവൾ വിഷമത്തോടെ മുഖം താഴ്ത്തി. ആദി അവളുടെ മുഖം കൈകളില്‍ കോരി എടുത്തു. "അങ്ങനെ പറയണം എങ്കില്‍ ഈ ആദി രണ്ടാമത്‌ ഒന്നും കൂടി ജനിക്കണം" "അപ്പോ എന്നെ ഇഷ്ടം ആന്നോ" ആദി അവളുടെ നെറുകയില്‍ ഉമ്മ വെച്ചു. " ഒത്തിരി ഇഷ്ടം ആ I love you ഐശു " " Love you too" അങ്ങനെ ഐശു അവിടുന്ന് ഓടി പോയീ വാതിലിന്റെ അവിടെ നിന്നു. "അപ്പോ ഞാൻ എന്റെ അച്ഛനേം അമ്മയും കൂട്ടി വരണോ അതോ നിങ്ങൾ എന്റെ വീട്ടിലോട്ടു വരുമോ" അതും പറഞ്ഞ്‌ ഐശു അവിടുന്ന് പോയീ പിന്നേ ബാക്കി ഉള്ള ക്ലാസ് എല്ലാം എങ്ങനെയോ തള്ളി നീക്കി പിന്നെയും interval ഇന് canteen ഇല്‍ പോയീ ഇപ്രാവശ്യം നല്ല തകർത്തു മഴ പെയ്യാന്‍ തുടങ്ങി. അത് കൊണ്ട്‌ ക്ലാസില്‍ കേറുന്നില്ല എന്ന് തീരുമാനിച്ചു. എല്ലാരും അവിടെ ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞ് അപ്പോ മഴയുടെ ശബ്ദം മാത്രം ആയി ഫുൾ നിശബ്ദത. കണ്ണന്‍ അച്ചുവിനെ തന്നെ നോക്കി ഇരിപ്പാണ്. അച്ചു എവിടെ നോക്കാന്‍. കിച്ചുവും നന്ദുവും വിഷ്ണുവും മീനുവും ആദിയും ഐശുവും എല്ലാം കണ്ണും കണ്ണും നോക്കി ഇരിപ്പാണ്. സച്ചിയും അരുണും മുഖത്തോട് നോക്കി ശോകം അടിച്ചു ഇരിപ്പാണ്. സച്ചിയും അരുണും അവിടെ ഇരുന്ന വേറെ പിള്ളേരൊട് കത്തി അടിക്കാന്‍ തുടങ്ങി. അച്ചു ഇതെല്ലാം കണ്ട് സഹി കെട്ടു പുറത്തേക്ക്‌ ആരെയും ശല്യം ചെയ്യാതെ പോയീ വരാന്തയില്‍ നിന്ന് മഴ ആസ്വദിച്ചു കൊണ്ട് നിന്നു. കണ്ണന്‍ വന്നത് പോലും അവൾ അറിഞ്ഞില്ല. കണ്ണന്‍ അവളെ ഇടുപ്പിലൂടെ കൈയിട്ട് കണ്ണന്റെ അടുത്തേക്ക് ചേര്‍ത്ത് നിർത്തി. അതോടെ കൊച്ചിന്റെ ഉള്ളില്‍ കൂടി ഒരു spark അങ്ങ് കടന്ന് പോയീ. അച്ചു കണ്ണനെ തള്ളി മാറ്റാൻ നോക്കി എങ്കിലും നടക്കുന്നില്ല. അവസാനം അച്ചു കണ്ണനെ ആഞ്ഞ് ഒരു തള്ള് തള്ളി കണ്ണന്‍ ചെന്ന് വീണതോ മഴയത്ത് ചെളിയില്‍. "ടി നീ എന്നെ തള്ളി ഇടുമല്ലേ" "ആ കിട്ടിയ chance ഇന് കപ്പ് അടിക്കാന്‍ നോക്കിയ ഇങ്ങനെ ഇരിക്കും" "ആന്നോ നിന്നെ ഇന്ന്‌ കാണിച്ച് തരം" കണ്ണന്‍ അവളെ മഴയത്തേക്ക് വലിച്ചിട്ടു. അവൾ വീണതും ചെളിയില്‍ പെട്ടന്ന് അച്ചു കണ്ണന്റെ മുകളില്‍ കയറി ഇരുന്ന് കണ്ണനെ അടിക്കാന്‍ തുടങ്ങി..... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story