💕നിന്നിലലിയാൻ💕: ഭാഗം 6

ninnilaliyan ami

രചന: ആമി

"നീ പോടാ പൊട്ടാ" "പൊട്ടന്‍ നിന്റെ അച്ഛൻ" "ദേണ്ടെ എന്റെ തന്തയ്ക്കു വിളിച്ചാല്‍ ഉണ്ടല്ലോ" അപ്പോളേക്കും കണ്ണന്‍ കിച്ചുവിൻ്റേയും വിഷ്ണുവിന്റെയും കൈ എടുത്ത് മാറ്റി. അച്ചുവിനെ പിടിക്കാന്‍ ആയി വന്നു. അപ്പോളേക്കും അവർ മൂന്നും അവളെ വിട്ടത് കൊണ്ട്‌ അവൾ ഓടാന്‍ തുടങ്ങി. " എന്തോന്ന് ആടാ ഇതിന്‌ രണ്ടും "(കിച്ചു) " അല്ല ഇപ്പൊ ഇവിടെ എന്താ നടക്കുന്നേ"(വിഷ്ണു) "നമ്മുടെ കണ്ണേട്ടന് എപ്പഴാ വട്ട് പിടിച്ചേ "(ആദി) "ആ പെണ്ണിനോ ലേശം വിവരം ഇല്ല. ഇവന്‍ ഉള്ള ബോധം എല്ലാം ഇത് എവിടെ പോയീ" (കിച്ചു) "ഇവർ എങ്ങാനും കെട്ടിയ ആ വീട് തിരിച്ച് മറിച്ച് വക്കും. അങ്ങനെ അല്ലെ വഴക്ക് ഉണ്ടാക്കുന്നേ". (സച്ചി) " എന്ത്‌ ചെയ്യാൻ അവരുടെ വീടിന്റെ വിധി "(അരുണ്‍) " ദേണ്ടെ അവന്‍ അവളെ പിടിച്ചു ഇനീ പ്രശ്‌നം ഇതായാ ആ കിഴങ്ങൻ പ്രിന്‍സി വരും "(വിഷ്ണു) " ആ ശെരിയാ "(വിഷ്ണു) അങ്ങനെ അഞ്ചെണ്ണവും കൂടി ഓടി അവരുടെ അടുത്ത് എത്തി പിടിച്ച് മാറ്റി. അങ്ങനെ പിടിച്ച് വെച്ചേക്കുവാ.

"ഒന്ന് നിര്‍ത്തുന്നുണ്ടോ രണ്ടും കൂടി "(കിച്ചു) "എടാ ഇവള്‍ ഇല്ലേ "(കണ്ണന്‍) " ഇവള്‍ ഇല്ലന്നോ ഞാൻ അല്ലെ ഇവിടെ നിക്കുന്നേ തന്റെ കണ്ണിന് എന്തുവാ കുരു ആണോ" (അച്ചു) "മിണ്ടാതിരി അച്ചു നീയും മിണ്ടാതെ ഇരി കണ്ണാ" (വിഷ്ണു) "എന്തോന്നാ ഇത് ചീവീട് ചിലക്കുന്ന കൂട്ട് ചിലച്ചോളും"(കിച്ചു) " അല്ല നിങ്ങൾ nursery പിള്ളേര് ആണോ അവന്‍ അടിച്ചു. അവൾ മാന്തി കടിച്ചു എന്തോന്ന് ഇത് "(സച്ചി) " എടാ നീ ഒന്ന് വിട്ടേ ഒരു മിനിറ്റ് ഒരടി കൂടി കൊടുക്കട്ടെ "(കണ്ണന്‍) " ദേണ്ടെ പ്രിന്‍സി വന്നാ രണ്ടിനും പത്ത് ദിവസം suspension അടിച്ച് തരും "(ആദി) " കണ്ണേട്ടന് ഇത് എത്രാമത്തെ ആണെന്ന് വല്ല ഓര്‍മ്മ ഉണ്ടോ suspension"(അരുണ്‍) "ആ മതി മതി നിന്നെ ഞാൻ അടുത്ത പ്രാവശ്യം കണ്ടോളാം" (കണ്ണന്‍) "ഇപ്പൊ പിന്നേ താൻ എന്നെ കണ്ടോണ്ട് അല്ലെ ഇരിക്കുന്നേ" (അച്ചു) "മതി ദേണ്ടെ നല്ല മഴയുണ്ട് ഇങ്ങനെ ആണേ രണ്ടിനും പനി പിടിക്കും അപ്പോ ഇവിടെ വച്ച് വഴക്ക് തീര്‍ക്കണം" (കിച്ചു) "ആ അച്ചു നീ ആ കൈ ഇങ്ങോട്ട് തന്നേ"(വിഷ്ണു)

" പിന്നേ എന്റെ പട്ടി തരും "(അച്ചു) "എടാ കണ്ണാ നീ ആ കൈ ഒന്ന് താ "(കിച്ചു) " അയ്യടാ അത് അങ്ങ് പള്ളി പോയീ പറഞ്ഞാ മതി "(കണ്ണന്‍) അപ്പോളേക്കും കണ്ണന്റെ കൈ വിഷ്ണുവും അച്ചുവിന്റെ കൈ കിച്ചുവും കൊണ്ട്‌ വന്നു പിടിച്ചു കൊടുത്തു. കണ്ണന്‍ അച്ചുവിനെ നോക്കി ഒന്ന് പുച്ഛിച്ച് കൊടുത്തു. അച്ചുവും അങ്ങനെ തന്നെ. "ഒരു കല്യാണ ചടങ്ങ് പോലെ ഉണ്ട് പക്ഷേ മഴയത്ത് ആണെന്ന് മാത്രം "(കിച്ചു) " അത് ശെരിയാ അച്ഛൻ കൈ പിടിച്ചു കൊടുക്കുന്നതിന് മുന്നേ ആങ്ങളമാരാ കൈ പിടിച്ചു കൊടുത്തേ" (വിഷ്ണു) "അപ്പോ പിന്നേ ഞങ്ങൾ ഒക്കെ ഇവളുടെ ആരാ" (ആദി, സച്ചി, അരുണ്‍) "ദേ ഇനീ രണ്ടും ഇത് പോലെ വഴക്ക് ഉണ്ടാക്കരുത് "(കിച്ചു) " ഞങ്ങടെ ഒരേ ഒരു പെങ്ങളെയാ നിന്റെ കയ്യില്‍ വച്ച് തരുന്നേ പൊന്ന് പോലെ നോക്കിക്കോ ഇനിയും ഇതിനെ ദ്രോഹിക്കാതെ"(വിഷ്ണു) " എന്തോന്ന് ആടെ ഇത് വഴക്ക് മാറി കല്യാണം ആയോ. അല്ല ഒരേ ഒരു പെങ്ങളോ അപ്പോ ബാക്കി ഉള്ളവരോ"(കണ്ണന്‍) " ബാക്കി എല്ലാം പെങ്ങന്മാരാണ് പക്ഷേ ഈ സാധനം ആ ഞങ്ങടെ ആദ്യത്തെ പെങ്ങള് അല്ലേടാ വിഷ്ണു "

(കിച്ചു) " അത് തന്നെ "(വിഷ്ണു) " അല്ല അതിന്‌ ഇങ്ങേരെ ഞാൻ കെട്ടും എന്ന് ആര് പറഞ്ഞു "(അച്ചു) " അതിന്‌ നീ കണ്ണനെ കെട്ടില്ല എന്ന് ആര് പറഞ്ഞു. "(വിഷ്ണു) " ദേണ്ടെ മഴ നല്ല പോലെ പെയ്യുന്നുണ്ട് വാ പോവാം "(കിച്ചു) അങ്ങനെ എല്ലാം കൂടി ഓടി വരാന്തയില്‍ കയറി നിന്നു. പിന്നേ മഴ ആയത് കൊണ്ട്‌ അച്ചു ഒരു ഓട്ടോ പിടിച്ച് വീട്ടില്‍ പോയീ. വീട്ടില്‍ ചെന്നു മുന്‍പില്‍ തന്നെ ഹരി പത്രം നോക്കി കൊണ്ട്‌ ഇരിക്കുന്നുണ്ട് ആയിരുന്നു. " അമ്മേ....... അമ്മേ.... അമ്മേ " " ഗീതു പിച്ചക്കാരി വന്നു ചോറ്‌ ഉണ്ടോ" "ഇല്ല നമ്മടെ മോള് വരുമ്പോ എന്തേലും കൊടുക്കണം ഇല്ലെന്ന് പറഞ്ഞേര്" "ഇല്ലാ പോയിട്ട് നാളെ വന്നോളൂ" ഹരി അവളുടെ ഡ്രസിലേക്ക് മാത്രമേ നോക്കി ഉള്ളു. അങ്ങനെ ആണേ അച്ചുവിന്റെ കോലം "അച്ഛാ ഇങ്ങോട്ട് നോക്കിയേ "

" ഗീതു ദേണ്ടെ നമ്മടെ കൊച്ചിന്റെ മുഖവും വച്ചോണ്ട് പിച്ചക്കാരി എന്നെ അച്ഛാന്ന് വിളിക്കുന്നു " അത് കേട്ട പാടെ അടുക്കളേ നിന്ന ഗീതു ഓടി ഉമ്മറത്ത് വന്നു. "അയ്യോ എന്റെ ഭര്‍ത്താവ് പിഴച്ചു പോയേ ഞാൻ ഇത് എങ്ങനെ സഹിക്കും അയ്യോ എന്റെ മോള്ക്ക് ഇനീ ആരുണ്ട്. ദേണ്ടെ നോക്കിക്കേ നമ്മടെ കൊച്ചിന്റെ അതേ പ്രിന്റ് അടിച്ചത് പോലെ ഉണ്ട് " " അമ്മേ ഇത് ഞാനാ അച്ചുവാ" " ഏ നീയോ ചെ ചുമ്മാ എന്റെ കരച്ചില്‍ വേസ്റ്റ് ആയി" "നിനക്ക് ഇത് എന്ത്‌ പറ്റി കയറി വാ " ഗീതു തോര്‍ത്ത് എടുത്ത് അച്ചുവിന്റെ തല നല്ല പോലെ തോര്‍ത്താൻ തുടങ്ങി. " സത്യം പറ നീ വഴക്ക് കൂടിയില്ലേ "(ഗീതു) " മ്മ് വഴക്ക് കൂടി " " ആരുമായിട്ടാ" " ആ ചോദ്യത്തിന് ഇവിടെ എന്ത്‌ പ്രസക്തി ഗീതു കണ്ണനുമായിട്ട് അല്ലെ മോളെ" "ആ മനസ്സിലാക്കി കളഞ്ഞു " " എടി നീ ആ ചെക്കനെ കൊന്നോ ദൈവമേ അതിന്‌ പനി പിടിച്ച് കാണുമോ ആവോ" "എനിക്ക് കിട്ടിയത് ഒക്കെ തിരിച്ചും കൊടുത്തു. " "ദൈവമേ അതിന്‌ ഒന്നും വരുത്തി കാണല്ലേ അതിന്‌ പനി പിടിച്ച് കാണുമോ "

" ഓ സ്വന്തം കൊച്ചിന്റെ കാര്യം അറിയണ്ട വേറെ ചെക്കന്റെ കാര്യം അറിഞ്ഞ മതി " "വേറെ ചെക്കനോ അത് നമ്മടെ മരിമോൻ അല്ലെ ഗീതു " " അത് തന്നെ " "നിങ്ങൾ അങ്ങേരെ എപ്പഴാ മരിമോന്‍ ആയി ഏറ്റെടുത്തേ" " പിന്നേ നീ അണ്ണാച്ചിയുടെ കാര്യം ആലോചിച്ച് കൊണ്ട്‌ ഇരിക്കൂ ആ പിന്നേ അണ്ണാച്ചിയുടെ വീട്ടില്‍ പോയപ്പോ അങ്ങേർക്ക് രണ്ട് ഭാര്യയും നാല്‌ പിള്ളേരും ഉണ്ട് നീയും കൂടി ചെന്ന് ആ കുടുംബം കുളം തൊണ്ടണ്ട എന്ന് "(ഹരി) "മാത്രം അല്ല അണ്ണാച്ചി ഇപ്പൊ കുളിക്കും നനയ്ക്കും ഇപ്പൊ തെണ്ടി തിരിയാന്‍ ഒന്നും പോകില്ല നല്ല ജോലി ചെയത് ജീവിക്കാന്‍ തുടങ്ങി "(ഗീതു) " അമ്മേ അച്ഛാ എനിക്ക് തുണക്കുന്നു തല വേദനയും ഉണ്ട് " " എന്തായാലും മഴയത്ത് വഴക്ക് ഇട്ടത് കൊണ്ട്‌ ഒരു ഗുണം ഉണ്ടായി മാസങ്ങള്‍ക്ക് ശേഷം ഒന്ന് കുളിച്ച് കണ്ടല്ലോ "(ഹരി) " നീ എന്തായാലും പോയീ കുളിച്ച് വാ ഞാൻ അപ്പോളേക്കും ലഡുവും ജിലേബിയും ഒക്കെ എടുത്ത് വക്കാം" (ഗീതു) " അതാരാ കൊണ്ട്‌ വന്നേ "

" ലഡു തെങ്ങ് കയറ്റ കാരന്‍ വാസു കൊണ്ട്‌ വന്നു. ജിലേബി ബ്ലേഡ് കാരന്‍ മുത്തു കൊണ്ടു വന്നു. പിന്നേ അച്ചപ്പം അണ്ണാച്ചി കൊണ്ട്‌ വന്നിട്ട് പറഞ്ഞു. എന്റെ അച്ചുവിന് ഇത് കൊടുക്കണേ സേട്ടാ എന്നിട്ട് അവളെ എനിക്ക് കെട്ടിച്ച് തരണേ എന്ന്" (ഹരി) "അച്ഛാ എനിക്ക് വയ്യാത്തോണ്ട് ഞാന്‍ ഒന്നും ചെയ്യുന്നില്ല " " ഹരിയേട്ടാ മതി ഇവളുടെ പനി എല്ലാം കുറഞ്ഞിട്ട് നമുക്ക് കളിയാക്കി കൊല്ലാം " " ഓക്കെ ഗീതു done " ******* കണ്ണന്റെ വീട്ടില്‍ " അല്ലടാ കണ്ണാ നീ ഇന്ന്‌ ആരോടാ വഴക്ക് ഇട്ടേ "(മേനോന്‍) അപ്പോളേക്കും പ്രീത തോര്‍ത്ത് എടുത്ത് വന്ന് തല തോര്‍ത്തി കൊടുക്കാന്‍ തുടങ്ങി. " അല്ല പ്രീത നിന്നെ പ്രിന്‍സി വിളിച്ചോ" " ഇല്ലാ ഏട്ടാ വിളിച്ചില്ല " " ആ മറന്ന് പോയത് ആയിരിക്കും. അല്ല ഇന്ന്‌ നീ ആരുടെ മൂക്കിന്റെ പാലം ആ അടിച്ചു തകര്‍ത്തേ. അല്ല ഇനീ കൈ ഓടിച്ചോ അതോ കാല്‍ ഇനീ തല അടിച്ചു പൊട്ടിച്ചോ" "ഇല്ല അങ്ങനെ ഒന്നും ചെയ്തില്ല" "പിന്നേ ആരോടാ ചേട്ടാ ഇവന്‍ വഴക്ക് ഉണ്ടാക്കിയേ" "മിക്കവാറും നമ്മുടെ മരിമോളോട് ആയിരിക്കും "

" ആ അതേ " " എന്റെ ദൈവമേ ആ കൊച്ചു അതിനെ നീ കൊന്നോടാ " " ഇല്ല അവൾ കട്ടക്ക് കൂടെ ഉണ്ടായിരുന്നു" " അല്ല ഈ മഴയത്ത് തന്നെ വഴക്ക് കൂടണം ആയിരുന്നോ. അല്ല അവിടെ ലൈബ്രറി ഉണ്ടായിരുന്നല്ലോ. ലാബ് ഉണ്ടായിരുന്നല്ലോ എത്രയോ ക്ലാസ് റൂം ഉണ്ടായിരുന്നു. അവന് മഴയത്ത് തന്നെ വഴക്ക് ഉണ്ടാക്കണം ദേണ്ടെ ഇപ്പൊ പനിയും പിടിച്ചു അനി ഹോസ്പിറ്റല്‍ ഇല്‍ നിന്ന് വന്നിട്ട് മരുന്ന് കൊടുക്കാം "(മേനോന്‍) അങ്ങനെ കണ്ണന്‍ മുറിയില്‍ പോയീ കുളിച്ചു ഷീറ്റ് മൂടി കിടന്ന് ഉറങ്ങി. രാത്രിയില്‍ അനിയേട്ടൻ വന്ന് മരുന്ന് കൊടുത്തു. **** അച്ചുവിന് നല്ല പനി ഉണ്ടായിരുന്നു. ആശുപത്രിയില്‍ പോവാന്‍ വിളിച്ചിട്ട് കൊച്ചു വരുന്നില്ല അവള്‍ക്ക് സൂചി പേടിയാ എന്ന് പിന്നേ അങ്ങനെ അങ്ങ് കിടന്നു പാവം കൊച്ച്. ****** പിറ്റേന്ന്‌ കോളേജ് കാൻ്റീനിൽ "ഇന്ന്‌ ഒരു രസവും ഇല്ല അല്ലെ" (കിച്ചു) "ആ ശെരിയാ അച്ചുവും കണ്ണനും ഇല്ലാതെ ഭയങ്കര ബോര്‍ ആ" (വിഷ്ണു) "രണ്ടിനും പനി പിടിച്ച് വീട്ടില്‍ കിടപ്പാ" (ആദി) "നാളെ അവർ വന്നില്ലേ നമുക്ക് ആർക്കും വരണ്ട ട്ടോ" (സച്ചി) "ആ ശെരിയാ അവർ വന്നില്ലേ ഒരു ഇതേ ഇല്ല" (അരുണ്‍) "നമ്മുക്ക് അവരുടെ വീട്ടി പോയാലോ" (നന്ദു) " ആ ശെരിയാ പോവണം "(മീനു) *****

കണ്ണന് ഗുളിക കൊടുത്തപ്പോ കണ്ണന്റെ പനി കുറഞ്ഞു. കണ്ണന്‍ അച്ചുവിന്റെ വീട്ടിലേക്ക് പോയീ. " ആ ഇതാരാ കണ്ണനോ പനി കുറഞ്ഞോ മോനെ" "ആ കുറഞ്ഞ് അച്ഛാ അച്ചു എന്തിയേ" " അവൾ അകത്ത് ഉറങ്ങുക" കണ്ണന്‍ അവളെ കാണാന്‍ മുറിയില്‍ കയറി. അച്ചു മൂടി പുതച്ച് കിടന്ന് ഉറങ്ങുവാ. കണ്ണന്‍ അച്ചുവിനെ ഒന്ന് തലോടി അച്ചുവിന്റെ നെറുകയില്‍ ഒന്ന് ചുംബിച്ചു. "sorry ഡാ. നീ എന്നോട് വഴക്ക് ഇടാൻ വന്നോണ്ട് അല്ലെ പോട്ടെ ട്ടോ" കണ്ണന്‍ ആ മുറിയില്‍ ഇരുന്ന കസേരയില്‍ ചെന്ന് അച്ചുവിനെ നോക്കി ഇരുന്നു. ചുമ്മാ അവിടെ ഇരുന്ന കത്തി ഒന്ന് എടുത്ത് തലോടി കൊണ്ട്‌ ഇരുന്നു. ഇത് കണ്ടോണ്ട് ആണ്‌ നമ്മടെ അച്ചു ഉണരുന്നത്. "അയ്യോ കണ്ണേട്ടാ എന്നെ കൊല്ലല്ലേ. ഞാൻ പാവമായ ഇത്തിരി പോണ കൊച്ചു കുട്ടി അല്ലെ കണ്ണേട്ടാ. എന്നെ കൊല്ലല്ലേ പ്ലീസ്. കത്തി താഴെ ഇട് കണ്ണേട്ടാ കത്തി താഴെ ഇട് കണ്ണേട്ടാ അച്ചുവാ പറയുന്നേ കത്തി താഴെ ഇട്. കണ്ണേട്ടാ എന്നെ കൊല്ലരുത് കണ്ണേട്ടാ എന്നെ കൊല്ലരുത് കണ്ണേട്ടൻ എന്നെ കൊല്ലുകേ ചെയ്യരുത്... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story