💕നിന്നിലലിയാൻ💕: ഭാഗം 8

ninnilaliyan ami

രചന: ആമി

ഇവളെ ഇങ്ങനെ വിട്ട പറ്റില്ല. ഇത് പ്രിന്‍സിപ്പലിൻ്റെ അടുത്ത് പറഞ്ഞെ പറ്റു. പ്രഭ ടീച്ചർ കലിപ്പിൽ തുള്ളി അച്ചുവിന്റെ അടുത്തേക്ക് പോയീ. അച്ചു അവിടെ മൂളി പാട്ട് ഒക്കെ പാടി നിക്കുവാ. "അശ്വതി എന്റെ കൂടെ വാ" "എവിടാ പോണേ ടീച്ചറേ" "പ്രിന്‍സിയുടെ അടുത്ത്" "ഓക്കെ വാ പോവാം" അങ്ങനെ പ്രഭ തുള്ളി തുള്ളി ഓഫീസിലേക്ക് പോയീ. അച്ചു ടീച്ചറിന്റെ പിറകെ തുള്ളി ചാടി പോയീ. അങ്ങനെ ഓഫീസില്‍ ചെന്നപ്പോ പ്രിന്‍സി അവിടെ കിടന്ന് പൂര ഉറക്കം. "സർ..... സർ..... എഴുന്നേക്ക് സർ " " എന്താ പ്രഭ താൻ എന്നെ ശല്യം ചെയ്യുന്നേ. ഞാൻ ഒരു urgent ജോലി ചെയത് കൊണ്ട്‌ ഇരിക്കുന്ന കണ്ടില്ലേ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ" "സർ ഉറങ്ങുകയായിരുന്നില്ലേ" "അതെന്താ ജോലി അല്ലെ ഉറങ്ങുക എന്ന് വച്ച കണ്ണടച്ച് ഭാര്യയെ സ്വപ്നം കാണാതെ ഉറങ്ങണ്ടേ" " ഓക്കെ സർ എന്നാ ഞങ്ങൾ പിന്നേ വരാം " " വേണ്ട എന്താ വന്നേ എന്ന് വച്ച പറഞ്ഞിട്ട് പോ " വീട്ടിലെ പണി എല്ലാം ചെയത് ലളിതയുടെ വായിലെ തെറിയും കേട്ട്‌ ഇവിടെ വന്ന് ഒന്ന്‌ ഉറങ്ങുമ്പോ അവിടെയും വന്നോളും (പ്രിന്‍സി ആത്മ) " ആഹാ അശ്വതി മോളെ ഇവിടെ വന്നിരിക്ക്"(പ്രിന്‍സി) " സർ ഇവളെ ആനയിച്ചു ഇരുത്താൻ അല്ല ഇവിടെ കൊണ്ട് വന്നേ "(പ്രഭ)

" പിന്നേ എന്തിനാ കൊണ്ട്‌ വന്നേ" (പ്രിന്‍സി) "സർ എന്റെ ക്ലാസില്‍ ഇവള്‍ കിടന്ന് ഉറങ്ങുന്നു എന്ത്‌ കൊണ്ടാണ് എന്ന് ചോദിക്ക്" (പ്രഭ) "എന്തു കൊണ്ട അശ്വതി ടീച്ചറുടെ ക്ലാസ്സില്‍ കിടന്ന് ഉറങ്ങുന്നേ" (പ്രിന്‍സി) " എനിക്ക് ഉറക്കം വന്നിട്ട് "(അച്ചു) " സർ ഞാൻ ഇവള്‍ക്ക് താരാട്ട് പാട്ട് അല്ല കൊടുക്കുന്നേ എന്റെ ക്ലാസ്സാ"(പ്രഭ) " സറേ സർ ഇത് കേൾക്കണം"(അച്ചു) " സർ കേള്‍ക്കരുത്"(പ്രഭ) " പ്രഭ താൻ മിണ്ടരുത് കൊച്ചു പറയുന്ന കേട്ടില്ലേ"(പ്രിന്‍സി) " സർ ഞാൻ ഇവിടെ ഫസ്റ്റ് ഇയറിന് പഠിക്കുന്ന ഇത്തിരി പോന്ന ചെറിയ കുട്ടിയാണെന്ന് അറിയാമല്ലോ " " ആ അറിയാം എന്താ ഈ കുഞ്ഞിന്റെ പ്രശ്‌നം " "അത് എനിക്ക് ഇന്നലെ ഉവ്വാവ് പിടിച്ചേ" " ഉവ്വാവോ അതെന്താ സാധനം" " അത് അറിയില്ലേ. ഇച്ച് പനി പിടിച്ചെന്നു അതും ചെറിയ പനി അല്ല വലിയ പനിയായിരുന്നു എഴുന്നേൽക്കാൻ പോലും വയ്യായിരുന്നു. " " എന്നിട്ട് ഉവ്വാവ് മാറിയോടാ" "ആ അത് രാത്രിയില്‍ മാറിയേ പക്ഷേ അതിന്റെ ചെറിയ ഒരു പനി എനിക്ക് ഉണ്ടായിരുന്നു. എന്നിട്ട് ഇല്ലേ ഞാൻ ക്ലാസില്‍ വന്നപ്പോ പിന്നെയും അത് കൂടി വലിയ പനിയായി.

അപ്പോ ടീച്ചർ ക്ലാസ് എടുത്തു കൊണ്ട്‌ ഇരിക്കുകയായിരുന്നു. അങ്ങനെ വയ്യാതെയാ സാറേ ഇച്ച് ഉറങ്ങി പോയേ " " അയ്യോ പാവം " " എന്നിട്ട് ഈ ടീച്ചര്‍ ദേണ്ടെ എന്റെ ഇവിടെ അടിച്ചു. ദേണ്ടെ കൈ നോക്കിക്കേ ചുമന്ന് കിടക്കുന്ന കണ്ടില്ലേ പിന്നേ വീര്‍ത്ത് വന്നു. എന്നിട്ട് എന്നെ ഗെറ്റ് ഔട്ട് അടിച്ചു. സർ ഒന്ന് ആലോചിച്ചു നോക്കിക്കേ ഈ ചെറിയ പനിയായ കൊച്ചിനെ ദേണ്ടെ കൈ വെള്ള അടിച്ചു പൊട്ടിച്ച് വെളിയില്‍ ഇറക്കി വിടാമോ. " " എന്താ പ്രഭ താൻ ഈ കാണിച്ചേ തന്നെ ആണ്‌ ആദ്യമേ അടിക്കാണ്ടേ ആ കൈ നീട്ടിക്കേ" " സർ ഇവള്‍ ചുമ്മാ പറഞ്ഞത് ആണ്‌ ഇതൊക്കെ ഒരു ചെറിയ കുട്ടി. ഇവള്‍ കുട്ടിയല്ല സർ കുട്ടിയാനയാ" " ദേണ്ടെ ഇത് എന്ത്‌ കഷ്ടമാ സർ എന്നെ കുട്ടിയാന എന്ന് വിളിച്ച് അപമാനിക്കുന്നു ങീ.... ങ്ങീ" " ഡോ താൻ ആ കൈ നീട്ടി പിടി. തന്നെ ഇന്ന്‌ അടിച്ചേ പറ്റു " പ്രിന്‍സിയുടെ കൈയിൽ നിന്ന് അടി കിട്ടുന്നതിന്‌ മുന്നേ പ്രഭ ഓടി പോയീ. കുറച്ച് കഴിഞ്ഞപ്പോ അച്ചുവും ക്ലാസില്‍ പോയീ. പിന്നേ ഇന്റെർവല്ലിന് എല്ലാം കൂടി canteen ഇല്‍ പോയീ. ഐശുവും ആദിയും കൂടിയ എവിടെയോ പോയീ ഇരുന്ന് സൊള്ളൽ ആണ്‌. മഴ നല്ലതായി തകർത്തു പെയ്യുന്നത് കൊണ്ട്‌ തന്നെ ബാക്കി ഉള്ള എല്ലാരും ചൂട് ചായ ഒക്കെ കുടിച്ച് അവിടെ ഇരിക്കൂവാണ്.

കണ്ണന്‍ അവിടെ ഇല്ല എവിടെ പോയത് എന്ന് അറിയാതെ അച്ചു അവിടെ എല്ലാം നോക്കുകയാണ്. "ഞാൻ ഇപ്പൊ വരാമെ" അതും പറഞ്ഞ്‌ അച്ചു കണ്ണനെ നോക്കി പോയീ. കണ്ണന്‍ സാന്ദ്രയോട് ഇരുന്ന് ഭയങ്കര കത്തിയടി ആണ്‌. ഇത്‌ കണ്ടിട്ട് അച്ചുവിന് ആകെ അങ്ങ് എരിച്ച് കയറി. ഇവളെ അങ്ങ് കൊന്നാലോ. ഏയ് വേണ്ട ജയിലില്‍ പോയി ജീവപര്യന്തം കഴിഞ്ഞ് വരുമ്പോ വീട്ടില്‍ പുതിയ ഒരു അതിഥി കാണും വീട്ടില്‍. ആ രണ്ടിനും ഇട്ട് പണി കൊടുക്കാം. "കിച്ചു ഏട്ടാ വിഷ്ണു ഏട്ടാ ചേട്ടൻമാർക്ക് പഴം വേണോ" "നിന്റെ പൈസ കൊണ്ട്‌ മേടിച്ച് തന്നാ ഞങ്ങൾ കഴിക്കാം" "അതിനല്ലേ ഈ പെങ്ങള്‍ ഉള്ളേ നിങ്ങൾ വായോ" "നിന്നെ കൊള്ളാം ഞങ്ങൾക്ക് ഒന്നുമില്ലല്ലോ" (ബാക്കി എല്ലാം) "നിങ്ങള്‍ക്ക് ഞാൻ പിന്നേ മേടിച്ചു തരം" അച്ചു കിച്ചുവിനും വിഷ്ണുവിനും ഓരോ പഴം മേടിച്ചു കൊടുത്തു. എന്നിട്ട് ആ തൊലി എടുത്ത് അവർ വരുന്ന വഴിയില്‍ കൊണ്ട്‌ ഇട്ടു. കിച്ചു വിഷ്ണുവിന്റെ ചെവിയില്‍ ഏതാണ്ട് പറയാന്‍ തുടങ്ങി. " വിഷ്ണു ഒരേ വട്ട് ഉള്ള രണ്ടു പേരെ കണ്ടിട്ട് ഉണ്ടോ " " ഇല്ലടാ എവിടെ "

" ദേണ്ടെ നിക്കുന്നു കണ്ണനും ഇവളും കഴിഞ്ഞ പ്രാവശ്യം അവന്‍ ഇത് പോലെ വീഴാത്താൻ നോക്കിയത് ഓര്‍മ്മ ഉണ്ടോ" "ആ ശെരിയാ" അപ്പോളേക്കും അവിടെ ഒച്ച കേട്ടു അച്ചു സന്തോഷത്തില്‍ ചെന്ന് നോക്കിയതും നടുവും ഒഴിഞ്ഞ് കൊണ്ട്‌ നിക്കുന്ന ആദിയെയും ഐശുവിനേയും ആണ്. അയ്യോ പണി പാളി. അച്ചു രണ്ടും കല്പിച്ച് കണ്ണന്റെ അടുത്ത് പോയി. കണ്ണന്‍ കണ്ടു എന്നിട്ട് ഒന്നു നോക്കിയതേ ഇല്ല. " കണ്ണേട്ടാ ഒന്ന് ഇങ്ങോട്ട് വന്നേ" കണ്ണന്‍ ഒന്നും മിണ്ടിയില്ല. പിന്നെയും അച്ചു വിളിച്ചു. അപ്പോഴും കണ്ണന്‍ സാന്ദ്രയോട് സംസാരമാ. "കണ്ണേട്ടാ ഒന്ന് ഇങ്ങോട്ട് വന്നേ" അപ്പോളേക്ക് സാന്ദ്ര അച്ചുവിന്റെ നേര്‍ക്ക് വന്നു. "ടി ഞങ്ങൾ സംസാരിക്കുന്ന കണ്ടില്ലേ. കണ്ണന് നിന്നെ ഇഷ്ടം അല്ല പിന്നേ എന്തിനാ നീ അവന്റെ പിറകെ ഒരു ശല്യം ആയി നടക്കുന്നേ കണ്ണനെ ദേണ്ടെ വന്ന ദിവസം തന്നെ ഞാൻ അങ്ങ് വളച്ച് എടുത്തു. നീ ഒന്ന് പോയേടി. " അത് കേട്ടതും നമ്മടെ അച്ചു വിഷമിച്ച് തല താഴ്ത്തി. പിന്നേ ഒരു വലിയ ശബ്ദം കേട്ട് ആണ്‌ കൊച്ചു നേരെ നോക്കിയത്.

അപ്പോ കാണുന്നത് കണ്ണന്റെ അഞ്ച് വിരലും സാന്ദ്രയുടെ മുഖത്ത് നല്ല പോലെ പതിഞ്ഞിട്ടുണ്ട്. അത് കണ്ടതും കൊച്ചിന്റെ മുഖത്ത് അഞ്ഞൂറ് വാള്‍ട്ടിൻ്റെ ചിരി ഇങ്ങു വന്നു. " ഭ..... കുരിപ്പേ നിന്നോട് ആരാടീ പറഞ്ഞെ എന്റെ പെണ്ണിനോട് ചൂടാവാൻ. പിന്നേ നീ എപ്പഴാ എന്നെ വളച്ച് എടുത്തേ. അല്ല ഇവള്‍ എന്റെ പിറകെ വാല് പോലെ നടക്കുക ആണെന്ന് ആരാ നിന്നോട് പറഞ്ഞെ. ഞാൻ കഷ്ടപ്പെട്ട് ഈ കൊച്ചു ഇവിടെ വന്നപ്പോ തൊട്ട് ഇതിന്റെ പിറകെ നടന്ന് വളച്ച് ഒരു വിധം ഒന്ന് സെറ്റ് ആയി വന്നപ്പോ മറ്റേ സൈഡിൽ കൂടി ഉണ്ടാക്കാൻ വരുന്നോ. പിന്നേ ഇപ്പൊ എന്റെ കൈ നിന്റെ ചെകിട്ടത്ത് വീണത് നീ ചോദിച്ച് വാങ്ങിയതാ. കണ്ണന് ഇവള്‍ ഒറ്റ പെണ്ണേ ഉള്ളു. അപ്പോ ഈ ഏട്ടന്റെ പെങ്ങള്‍ അങ്ങ് ചെല്ല്. പിന്നേ ഇമ്മാതിരി എന്റെ പെണ്ണിനോട് നീ സംസാരിച്ച ഇത് കിട്ടിയത് ഓര്‍മ്മ ഉണ്ടല്ലോ അത് പോലെ ഒന്നും കൂടി കിട്ടും " അപ്പോളേക്കും അച്ചു കണ്ണനെ വലിച്ച് കൊണ്ട്‌ പോയീ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ട്‌ പോയീ കതക്‌ കുറ്റിയിട്ടു. " ഹോ പൊളിച്ച് മുത്തേ അവള്‍ക്ക് ഒരെണ്ണം ആവശ്യം ആയിരുന്നു എന്തായാലും പൊളിച്ചു

ആ അടിയും ഡയലോഗും എല്ലാം പൊളിയായിരുന്നു. ആ സാന്ദ്രയുടെ ആ അടി കിട്ടിയ മുഖവും എല്ലാം കൂടി ഓര്‍ക്കുമ്പോ ആഹാ കിടുക്കി." "താങ്ക് യു" അപ്പോളേക്കും കണ്ണന്‍ അച്ചുവിന്റെ അടുത്തേക്ക് വന്നു. അച്ചു പിറകോട്ട് നീങ്ങി. കണ്ണന്‍ അടുത്തേക്ക് വന്ന് അച്ചുവിന്റെ ഇടുപ്പിലൂടെ രണ്ട് കൈകളും ഇട്ട് തന്നിലേക്ക് ചേര്‍ത്ത് നിർത്തി. " കണ്ണേട്ടാ എന്നെ വിട്ടേ" " വിടൂലല്ലോ" പതിയെ അവന്‍ അവളുടെ അധരങ്ങള്‍ കവര്‍ന്ന് എടുത്തു. അച്ചു കണ്ണന്റെ നെഞ്ചത്ത് ഇട്ട് അടിച്ച് കൊണ്ടിരുന്നു. പതിയെ അവളും അതിലേക്ക് അലിഞ്ഞ് ചേര്‍ന്നു. പരസ്പരം അധരങ്ങള്‍ കോര്‍ത്ത്‌ ഇണക്കി ഒരു തീവ്രമായ ചുംബനം. അതിനു സാക്ഷിയായി പുറത്ത്‌ കോരി ചൊരിയുന്ന മഴയും ഉണ്ടായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ തണുത്ത ഇളം കട്ട് അവരെ തഴുകി പോയീ. ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story