നിന്നിലലിയാൻ: ഭാഗം 1

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

കണ്ണ് തുറക്കാൻ കഴിയാത്തപോലെ...... എങ്കിലും ആയാസപ്പെട്ട് അവയെ തുറന്നു.........ഒന്നും തെളിയുന്നില്ല....... കുറച്ചു നേരം കൂടെ കണ്ണടച്ചു പിന്നെ തുറന്നു........ ഇതെവിടെയാ...... ഞാൻ എങ്ങനെ ഇവിടെ....... അവിടുന്ന് എണീക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കയ്യിലൂടെ ബ്ലഡും മറ്റേ കയ്യിലൂടെ ഗ്ലൂക്കോസും കേറുന്നത് കണ്ടത്........ അത് കണ്ടെന്നോണം ഒരു നഴ്സ് അടുത്തേക്ക് വന്നു........ സാർ ഇപ്പൊ എഴുന്നേൽക്കാൻ നോക്കണ്ട...... കിടന്നോളു....... എനിക്കൊന്നും മനസിലാകുന്നില്ല..... ഞാൻ എങ്ങനെ ഇവിടെ....... മെനഞ്ഞാന്ന് രാത്രിയിലാണ് ആരെല്ലാമോ ചേർന്ന് ചോരയിൽ കുളിച്ചുകിടക്കുന്ന സാറിനെ ഇവിടെ കൊണ്ടുവരുന്നത്....... വന്നപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു...... ബ്ലഡ്‌ പോയിട്ടുണ്ട്..... പിന്നെ സാർ വലതുകാലിനു ചെറിയൊരു ഫ്രാക്ചർ ഉണ്ട്...... ബോഡിയിൽ വേറെയും കുറേ മുറിവുകൾ ഉണ്ട്......

അതൊക്കെ സ്റ്റിച് ചെയ്തിട്ടുണ്ട്........ ആൽബിൻ അവള് പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയാണ്......... സാർ....... ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്........ സാറിന്റെ റിലേറ്റീവ്സ്....... ഇതുവരെ ആരെയും ഇൻഫോം ചെയ്തിട്ടില്ല സാറിന്റെ സബോർഡിനേറ്റസിന്റെ ഇൻസ്‌ട്രേക്ഷൻ അനുസരിച്ചു........ ആരെയെങ്കിലും വിളിച്ചാൽ..... സാറിനു ഹെൽപ്ഫുൾ ആയിരിക്കും...... തത്കാലം ആരെയും അറിയിക്കേണ്ട...... അമ്മച്ചിയാ ഉള്ളത് പേടിക്കും...... ഓക്കേ സാർ...... എന്തെങ്കിലും ഉണ്ടേൽ പറഞ്ഞാൽ മതി....... sure...... എന്താ നമ്മുടെ പേര്....... ജീന......ശരി സാർ...... അവള് റൂമിൽ നിന്ന് ഇറങ്ങിയതും ആൽബി കണ്ണുകൾ അടച്ചു....... എന്താണ് സംഭവിച്ചത്...... ഇവിടുന്നൊന്ന് ഇറങ്ങിയിട്ട് വേണം പണിഞ്ഞവന്മാരെ കണ്ടുപിടിച്ചു തീർത്തുകെട്ടാൻ....... സാർ....... അവൻ കണ്ണുകൾ തുറന്നു .... മുൻപിൽ s i റാഫി....... ആൽബിയെ സല്യൂട് അടിച്ചു..... എങ്ങനെയുണ്ട് സാർ ഇപ്പൊ...... ആരാ ഇത് ചെയ്തത്..... ആരാണെന്ന് ഒന്ന് പറഞ്ഞാൽ മതി അങ്ങ് പൊക്കി വേണ്ടപോലെ കണ്ടോളാം..... i'm സോറി റാഫി......

എനിക്കിട്ട് ഉണ്ടാക്കിയവന്മാരെ ഞാൻ മറ്റാർക്കും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല....... ഓക്കേ സാർ..... വീട്ടിൽ ഇൻഫോം ചെയ്യണ്ടേ...... നോ...... എന്റെ ഫോൺ ഉണ്ടോ......... ഉണ്ട് സാർ...... അയാള് ഫോണെടുത്ത് ആൽബിയ്ക്ക് കൊടുത്തു..... അവൻ വേഗം അമ്മച്ചിയെ വിളിച്ചു...... നീയിത് എവിടെയാ മോനേ..... ഞാനൊരു എമർജൻസി ഡ്യൂട്ടിയിൽ ആണ് രണ്ടുമാസത്തേക്ക് എന്നെ വീട്ടിലേക്ക് നോക്കണ്ട........ എടാ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ...... ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെ....... ഞാൻ വെക്കുവാ അമ്മച്ചി..... പിന്നെ വിളിക്കാം....... അവൻ വേഗം കോൾ അവസാനിപ്പിച്ചു...... റാഫി താൻ ചെല്ല് ....... അല്ല സാറിന്റെ കാര്യങ്ങൾ..... its ഓക്കേ.... i ക്യാൻ മാനേജ്..... ഓക്കേ സാർ.... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി..... അയാള് പോയതും ആൽബി കണ്ണുകളടച്ചു അങ്ങനെ കിടന്നു.......... ആരായിരിക്കും അത്......

എന്തിനായിരിക്കും.... എന്തായാലും എന്റെ കാര്യങ്ങൾ എല്ലാം നന്നായി അറിയുന്ന മോനാ പണിതത്....... സാർ...... വിളികേട്ടതും അവൻ കണ്ണ് തുറന്നു.... ജീന....... ഒരു ഇൻജെക്ഷൻ ഉണ്ടായിരുന്നു...... ആയിക്കോട്ടെ..... അവൻ കൈ നീട്ടി...... എന്ന എനിക്ക് ഇവിടുന്ന് ജാമ്യം എന്താ സാർ..... ഡിസ്ചാർജ്..... one വീക്ക്‌ ......വേറാരുമില്ലേ.... നോ...... എന്തേലും ബുദ്ധിമുട്ട് തോന്നുണ്ടേൽ പറഞ്ഞാൽ മതി... sure....... അവള് ഇൻജെക്ഷൻ എടുത്തു പോയി..... ആൽബി ഒരു പുഞ്ചിരിയോടെ അത് നോക്കിയിരുന്നു...... പിന്നെയും കണ്ണുകളടച്ചു........ നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ടാകും പെട്ടന്നുറങ്ങി....... ... ഫോൺ നിർത്താതെ അടിഞ്ഞപ്പോഴാണ് ഞെട്ടി എണീറ്റത്...... ഉറക്കച്ചടവിൽ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി..... പിന്നെയും അടിഞ്ഞതും ആൽബി അറ്റൻഡ് ചെയ്തു...... s i റാഫി ആണ്..... പറ റാഫി.......... അയാളുടെ മറുപടി കേട്ടതും ആൽബി ഷോക്ക് ആയി............ ( തുടരും.....

Share this story