നിന്നിലലിയാൻ: ഭാഗം 10

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൻ ഇന്നലെ മോർണിംഗ് വിളിച്ചതാണല്ലോ ..... പിന്നെയൊരു കോളോ മെസേജോ ഇല്ലാ........ എന്നതാ പറ്റിയത്........ ആൽബി വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു......... ഇവൾക്കെന്താ...... ഫോണും ഓഫ് ചെയ്തു വച്ചു ഇവളെവിടെപോയതാ.......ആ എന്തേലും ആവട്ടെ...... അവനവന്റെ ജോലികളുമായി മുന്നോട്ട്പോയി....... ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തപോലെ ഇടയ്ക്കിടെ ശ്രദ്ധ ഫോണിലേക്ക് തിരിയുന്നു...... damnt...... ഞാനെന്തിനാ അവള് വിളിക്കാത്തതിൽ നേർവസ് ആകുന്നത്...... ബട്ട്‌ എന്തായിരിക്കും അവൾക്ക് പറ്റിയത്...... ഇനി എന്തെങ്കിലും അപകടം...... ഹേയ്...... സാർ...... റാഫി വിളിച്ചതും അവനെ നോക്കി.... ഈ ഡിസ്ട്രിക്റ്റിലെ മിസ്സായ എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ഇതിലുണ്ട്. .... ഉം..... സാർ..... are you ഓക്കേ..... any പ്രോബ്ലം...... nothing..... അപ്പോഴാണ് ഫോൺ അടിഞ്ഞത് അവൻ വേഗം നോക്കി.... ആൻ അല്ലെന്ന് അറിഞ്ഞതും ഒരു നിരാശ നിറഞ്ഞു...... നാളെ വരെ നോക്കാം.... ഇല്ലേൽ അപ്പോൾ എന്തെങ്കിലും ചെയ്യാം...... എന്താ സാർ.... എന്ത് ചെയ്യുന്ന കാര്യമാ...... ഒന്നുല്ല റാഫി...... you may go..... അവനവിടുന്ന് പോന്നു..... ***** അന്നേ ഈ ഹോസ്പിറ്റലിൽ തന്നെ കൂടാനാണോ ഉദ്ദേശം..... നീയീ കഞ്ഞി കുടിച്ചേ .. എനിക്കൊന്നും വേണ്ടാ......

അമ്മച്ചിയ്ക് എന്റെ ഫോൺ എടുത്താൽ എന്നതായിരുന്നു..... നിന്നെ.... കുടിക്കടി അങ്ങോട്ട്...... ഇന്ന് വീട്ടിൽ പോകാം പ്ലീസ്...... പ്ലീസ്..... എനിക്ക് ഇവിടെ നിൽക്കണ്ട ...... ശരി പോവണേൽ ഇത് കുടിക്ക്..... അവള് വേഗം കഞ്ഞി കുടിച്ചു...... കുറച്ചു കഴിഞ്ഞതും ഡോക്ടർ വന്നു.... ഇപ്പോൾ പനിയൊക്കെ കുറഞ്ഞിട്ടുണ്ട്.... വേണേൽ ഡിസ്ചാർജ് എഴുതാം.... എന്നാൽ വേഗം എഴുത് ഡോക്ടറെ..... അവള് ധൃതി വച്ചു...... രാത്രി ആയിട്ടുണ്ട് വീട്ടിലെത്താൻ...... നന്ദു ആണ് വീട്ടിലേക്ക് കൂട്ടി വന്നത്.......... അമ്മേ എന്തേലും എമർജൻസി ഉണ്ടേൽ വിളിച്ചാൽ മതി..... എടീ അന്നമ്മോ ഞാൻ പോവാ... ഓക്കേ ഡാ...... ഭക്ഷണവും മരുന്നും കുടിച്ച ശേഷമാണ് അവള് റൂമിൽ പോകുന്നത്.... ഫോൺ നോക്കിയപ്പോൾ അത് ഓഫായി കിടക്കുന്നുണ്ട് വേഗം ചാർജിലിട്ട് അവള് ബെഡിൽ ഇരുന്നു..... മരുന്നിന്റെ എഫക്ട് കാരണം പെട്ടന്നുറങ്ങിപ്പോയി.......... ആൽബി നൈറ്റ്‌ പിന്നെയും അവളെ ട്രൈ ചെയ്തു...... അപ്പോഴു ഓഫ് ........ ഛേ...... അവൾക്കെന്തൊപറ്റിയപോലെ മനസ് പറയുന്നു .... വീടെവിടെയാണെന്ന് അറിയില്ലല്ലോ...... നമ്പർ ട്രാക്ക് ചെയ്യാം....... അവനപ്പോൾ തന്നെ സൈബർ സെല്ലിൽ വിളിച്ചു നമ്പർ ലൊക്കേഷൻ ഡീറ്റെയിൽസ് എടുത്തു അങ്ങോട്ട് വിട്ടു ...... ഏകദേശം പന്ത്രണ്ട് മണി ആയിട്ടുണ്ട് അപ്പോഴേക്ക്.....

വീടിന്റെ അടുത്തായി വണ്ടി പാർക്ക്‌ ചെയ്തു..... പിന്നെ അങ്ങോട്ട് നടന്നു...... മുകളിലാണ് എക്സാക്ട് ലൊക്കേഷൻ കാണിച്ചത്..... എങ്ങനെയൊക്കയോ അങ്ങോട്ട് വലിഞ്ഞു കയറി ആ റൂം ലക്ഷ്യമാക്കി നടന്നു....... അവളുടെ റൂമിലെ ജനൽപാളികൾക്കിടയിലൂടെ നോക്കിയെങ്കിലും ഒന്നും കണ്ടില്ല..... ഒടുക്കം എങ്ങനെയൊക്കയോ റൂമിന് അകത്ത് കയറി........... അവള് സുഖമായി ഉറങ്ങുകയാണ്...... ഇവൾക്ക് കുഴപ്പൊന്നുമില്ലല്ലോ പിന്നെയെന്തിനാ ഇത് ഓഫ് ചെയ്തേ....... ഇടയ്ക്കവൾ കണ്ണ് തുറന്നതും മുൻപിൽ ആൽബിയെ കണ്ട് ഒന്ന് ഞെട്ടി....... പിന്നെ ചിരിച്ചു...... അല്ലേലും ഇതൊക്കെ സ്വപ്നത്തിലെ നടക്കൂ..... അവള് പറഞ്ഞതും അവൻ നെറ്റിച്ചുളിച്ചു..... ആൻ..... നീയെന്താ ഫോൺ ഓഫ് ചെയ്തു വച്ചത്...... ഞാൻ വല്ലാതെ ടെൻഷനായി........ are you ഓക്കേ..... ഉം.... ഓക്കേ..... ഇച്ചൂ..... ഒന്നും മനസിലാവുന്നില്ല..... സ്വപ്നം ആണോ.... സത്യോ...... സ്വപ്നം ആവൂ.... ആൻ..... അവൻ ലൈറ്റ് ഇട്ടു...... ഇയ്യോ ഞാനിപ്പോ കണ്ണ് തുറന്നു സ്വപ്നം കാണാനും തുടങ്ങിയെ....... എനിക്ക് വയ്യാ..... ആൽബി അവളുടെ തലയ്ക്കൊന്ന് കൊട്ടി.... എണീറ്റിരുന്നേ...... സ്വപ്നം അല്ല സത്യമാ...... നിന്റെ ഒരു വിവരവും അറിയാതിരുന്നപ്പോൾ ഒരു ടെൻഷൻ..... അതാ വന്നത്..... സത്യായിട്ടും സത്യാ...... ഇച്ചൂ..... അവള് അവളുടെ കയ്യിൽ പിച്ചി..... ഇപ്പൊ ബോധ്യപ്പെട്ടോ......

അവള് എണീറ്റിരുന്നു..... അല്ല എങ്ങനെ ഇവിടെ എത്തി.... റൂമിൽ എങ്ങനെ..... ഞാനേ ഒരു പോലീസ് ഓഫീസറാ.... ഓഹോ.... എന്റെ അറിവിൽ കള്ളന്മാരാ ഇങ്ങനെ കയറാ.......എന്നാലും ഇച്ചൂ എനിക്കിത് വിശ്വസിക്കാൻ വയ്യാ...... അപ്പൊ ഇച്ചു എന്നെ സ്നേഹിക്കുന്നില്ലേ.... ഇല്ലാ ... നുണ പറയല്ലേ ഇച്ചൂ..... അല്ലായിരുന്നേൽ ഇത്രേം റിസ്ക് എടുത്തു വരുമായിരുന്നോ........ നീ എന്തിനാ ഫോൺ ഓഫ് ചെയ്തേ..... ഇച്ചൂ എനിക്ക് വയ്യായിരുന്നു ഹോസ്പിറ്റലിൽ ആയിരുന്നു ഫോൺ ഇവിടെയും.... എന്താപറ്റിയത്.... പനി..... കൗണ്ട് കുറവ്..... അങ്ങനെ......... ഓക്കേ.... ഇപ്പൊ കുറഞ്ഞില്ലേ..... ഞാൻ പോവാ.... എഹ്..... അതെന്തുപോക്ക്..... എന്തായാലും കഷ്ടപ്പെട്ട് വന്നു അപ്പൊ പിന്നെ അതിന്റെ കാരണം പറഞ്ഞിട്ട് പോയാൽ മതി...... ബൈ.... ആൻ.... അവൻ പോകാൻ തുടങ്ങിയതും അവള് കയ്യിൽ പിടിച്ചു.... സോറി ഡിയർ ഇച്ചൂ..... കാരണം എനിക്കറിയാം ബട്ട്‌ അത് ഇച്ചൂന്റെ വായിൽനിന്ന് തന്നെ കേൾക്കണം.... പറാ.... ആൻ നീ വിട്ടേ..... നീ വീട്ടില്ലേൽ ഞാൻ ബഹളം വെക്കും..... നിനക്ക് പ്രോബ്ലം ആകും.... എനിക്കൊരു പ്രോബ്ലം ഉണ്ടാവില്ല ഇച്ചൂ.....

പെട്ടന്ന് കല്യാണം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ലാ.... ഇച്ചു ബഹളം ഉണ്ടാക്കിയാൽ നാളെ തന്നെ എന്നെ കെട്ടേണ്ടി വരും..... അത് വേണോ....... പറാ ഇച്ചൂ എന്തിനാ ഈ നട്ടപാതിരയ്ക്ക് ഓടിപ്പാഞ്ഞു വന്നത്....... അറിയണോ.... വേണം..... നീ ഡെയിലി ഒന്ന് വീതം മൂന്ന് നേരം എന്ന കണക്ക് വിളിക്കുന്നതല്ലേ.... അത് കാണാത്തിരുന്നപ്പോൾ ടെൻഷൻ ആയി.... നിനക്ക് എന്തേലും പറ്റിയോ.... അങ്ങനെ..... അത് ഞാൻ സമ്മതിച്ചു.... അപ്പൊ ഇച്ചു എന്നെ മിസ് ചെയ്യുന്നുണ്ടല്ലേ..... അവൻ തലതാഴ്ത്തിയതും അവളവന്റെ തോളിലൂടെ കയ്യിട്ട് കഴുത്തിൽ തൂങ്ങി ...... ആൻ.... മാറ്..... ഞാൻ പോട്ടെ..... ഇച്ചു പറാ.... എന്നിട്ട് പോകാം..... എന്നെ മിസ് ചെയ്തില്ലേ....... യെസ്...... മിസ് ചെയ്തു...... എന്നെ സ്നേഹിക്കുന്നില്ലേ....... ഉം..... അവനൊന്നു ശ്വാസം വിട്ടു...... നീ ഉറങ്ങിക്കോ..... നമുക്ക് പിന്നെ സംസാരിക്കാം..... ഇച്ചൂ....... പറാ....... അവനവളെ കൈ മാറ്റി ബെഡിൽ ഇരുത്തി.... നിലത്തു മുട്ടുകുത്തി അവനും......... പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു....... എന്നിട്ടാ വിരിനെറ്റിയിൽ ചുണ്ടമർത്തി...... അവള് കണ്ണുകളടച്ചു........... നിനക്ക് ഉത്തരം കിട്ടിയില്ലേ......

ഉം..... ബട്ട്‌ ഇച്ചു വാ കൊണ്ട് പറയണം...... ഞാന് അതിനാ കാത്തിരിക്കുന്നത്.... അത് വേണോ....... you know എനിക്കി റൊമാൻസൊന്നും അറിയില്ല..... എനിക്കത് സെറ്റ് ആവുകയുമില്ല..... റൊമാന്റിക് ആകാൻ ഞാനും പറഞ്ഞില്ല..... ഈ മനസിലുള്ളത് തുറന്ന് പറയാൻ മാത്രേ പറഞ്ഞുള്ളൂ.......... അവനവളെ നോക്കി....... പിന്നെയവളുടെ കണ്ണിലേക്കു വീഴാൻ നിന്ന മുടിയെടുത്ത് മാറ്റി...... ആൻ....... i ലവ് you....... അത് കേട്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു....... are you ഹാപ്പി now...... മ്.,...... i ലവ് you ടൂ..... എന്ന കിടന്നുറങ്ങിക്കോ.... ഞാൻ പോവാ..... രാവിലെ വിളിക്ക്...... ഓക്കേ.... ഓക്കേ..... ഗുഡ് നൈറ്റ്‌..... ഗുഡ് നൈറ്റ്‌......... അവൻ വേഗം വന്നവഴി ഇറങ്ങി പോന്നു...... ആൻ അങ്ങനെ ഇരുന്നു..... ഇപ്പോഴും ഇതൊന്നും ദഹിച്ചിട്ടില്ല..... അവളെപ്പോഴോ ഉറങ്ങി...... അവളെ കണ്ടതും ആൽബിക്ക് സമാധാനം തോന്നി..... പിന്നെ എന്തോ ഓർത്തെന്നപോലെ ചിരിച്ചു...... രാവിലെ അമ്മച്ചി വിളിച്ചപ്പോഴാണ് അവളെണീക്കുന്നത്.... എന്തുറക്കാ അന്നേ.... മരുന്ന് കഴിക്കണ്ടേ.... വാ എണീക്ക്.... ഉം.... അവളപ്പൊ തന്നെ ഫോൺ നോക്കി..... ഇന്നലെ ഇച്ചായൻ വന്നത് സത്യാണോ അതോ എന്റെ ഇമേജിനേഷനോ............ എന്താ ഇന്നലെ ഉണ്ടായത്..... മരുന്നിന്റെ എഫക്ട്കൊണ്ട് എന്റെ മനസുണ്ടാക്കിയതാണോ അതെല്ലാം ............ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story