നിന്നിലലിയാൻ: ഭാഗം 11

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

എന്തുറക്കാ അന്നേ.... മരുന്ന് കഴിക്കണ്ടേ.... വാ എണീക്ക്.... ഉം.... അവളപ്പൊ തന്നെ ഫോൺ നോക്കി..... ഇന്നലെ ഇച്ചായൻ വന്നത് സത്യാണോ അതോ എന്റെ ഇമേജിനേഷനോ............ എന്താ ഇന്നലെ ഉണ്ടായത്..... മരുന്നിന്റെ എഫക്ട്കൊണ്ട് എന്റെ മനസുണ്ടാക്കിയതാണോ അതെല്ലാം ......ഒന്ന് വിളിച്ചു നോക്കാം ഇച്ചുവിനെ..... അവള് വിളിച്ചെങ്കിലും അവൻ കട്ട്‌ ചെയ്തു.......... ഓഹ്..... അപ്പൊ എല്ലാം സ്വപ്നമായിരുന്നു..... എന്തൊക്കെയായിരുന്നു വരുന്നു ഉമ്മ തരുന്നു ഇഷ്ടാന്ന് പറയുന്നു...... അടങ്ങി ഒതുങ്ങി ഇരുന്നാൽ എന്താ മനസെ നിനക്ക്...... ബാക്കിയുള്ളോരേ കൊതിപ്പിച്ചിട്ട്............. അമ്മ വന്ന് അവളുടെ നെറ്റിയിൽ കൈവച്ചു നോക്കി..... ചൂടോന്നുമില്ല.... അമ്മച്ചി ചായ എടുത്ത് തരം..... വാ ഇങ്ങനെ ഇരിക്കല്ലേ..... അമ്മ അവളെ അവിടുന്ന് കൂട്ടി..... ചായയും മരുന്നും കുടിച് അവള് ഫോണിൽ കളിചിരിക്കാൻ തുടങ്ങി...... പിന്നെയത് അവിടെയിട്ട് ടിവി കണ്ടു....... ഇടയ്ക്ക് ഫോൺ അടിഞ്ഞതും ആടികുഴഞ്ഞു ചെന്ന് ഫോണെടുത്തു...... ആൽബിച്ചായൻ അത് കണ്ടതും അവള് ഞെട്ടി വേഗം അറ്റൻഡ് ചെയ്തു..... ഇച്ചായ...... അതേ..... ഇച്ചു ഇന്നലെ ഇവിടെ വന്നിരുന്നോ..... അവളുടെ ചോദ്യം കേട്ടതും അവനു ചിരി വന്നു..... ഇല്ലല്ലോ..... എന്തേയ്..... ഓഹ് അപ്പോൾ അത് സ്വപ്നം തന്നെ ആയിരുന്നല്ലേ......

എന്താ മനസിലായില്ല...... ഒന്നുല്ല ഇച്ചൂ..... രണ്ട് ദിവസമായി കോളൊന്നും കാണാതിരുന്നപ്പോ ഞാൻ കരുതി നീ നന്നായെന്ന്....... വല്യ കാര്യം....... ഞാൻ അങ്ങനെ നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല...... ഓഹ്...... ആൻ ഞാനിപ്പോ ബിസി ആണ്..... നീ വെറുതെ വിളിച്ചതല്ലേ... അല്ല ഇച്ചൂനോട് കഥ പറയാൻ വിളിച്ചത്..... ഓക്കേ...... ഈവെനിംഗ് ഫ്രീ ആണെങ്കിൽ ഒന്ന് മീറ്റ് ചെയ്താലോ...... അത്..... ഇച്ചൂ...... ഇന്നെന്നെ പുറത്ത് വിടും തോന്നുന്നില്ല..... എനിക്ക് സുഖമില്ല....... its ഓക്കേ ഫൈൻ..... തന്റെ അസുഖം മാറിയിട്ട് എപ്പോഴേലും മീറ്റ് ചെയ്യാം........ വേറൊന്നുമല്ല ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനാ..... ഇനിയിപ്പോ ഇങ്ങനെ തന്നെ പറയാം.... എന്നതാ... അമ്മച്ചി എനിക്ക് വേണ്ടി ഒരു കൊച്ചിനെ കണ്ടുപിടിച്ചിട്ടുണ്ട്..... അമ്മച്ചിയുടെ ഇഷ്ടാ എന്റേം ഇഷ്ടം...... സോ ആൻ ഇനി പിന്നാലെ നടക്കരുത്..... ഒക്കെ ഒരു തമാശ ആയെടുത്ത് മറക്കണം...... അത് കേട്ടതും അവളുടെ കണ്ണ് നിയന്ത്രണമില്ലാതെ നിറയാൻ തുടങ്ങി...... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടക്കുന്നു.... ഒരക്ഷരംപോലും പുറത്തേക്ക് വരുന്നില്ല...... ആൻ.... നീ കേൾക്കുന്നില്ലേ.... ഹലോ... ഉം..... എന്തുപറ്റി.... ഞാൻ നിന്നോട് ആദ്യമേ ഒന്നും വേണ്ടെന്ന് പറഞ്ഞതല്ലേ..... എല്ലാം മറക്കണം...... ബൈ..... അവളുടെ മറുപടിയ്ക്ക് കേൾക്കാതെ അവൻ വച്ചു.......

അവളവിടുന്ന് എണീറ്റ് റൂമിൽ ചെന്ന് കിടന്ന് കരയാൻ തുടങ്ങി.... എന്തിനാ കർത്താവേ ഇന്നലെകൂടെ അങ്ങനൊരു സ്വപ്നം എനിക്ക് കാണിച് തന്നേ....... ഓരോന്ന് എണ്ണിപെറുക്കി കരഞ്ഞു തളർന്നു അവളുറങ്ങിപ്പോയി .....അമ്മ വന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്..... മോളെ.... എണീക്ക്..... ഭക്ഷണം കഴിക്കണ്ടേ.... അന്നേ..... അന്നേ..... അന്നേ... കുറേ തട്ടിവിളിച്ചെങ്കിലും അവള് ഒന്നനങ്ങുക കൂടെ ചെയ്തില്ല..... അവരാകെ പേടിച്ചു......... മോളെ..... കണ്ണ് തുറക്ക്...... നന്ദു അവളുടെ വിവരം അറിയാനായി അപ്പോഴാണ് വന്നത്..... അമ്മ കരയുന്നത് കണ്ടതും അവൻ പേടിച്ചു..... എന്താ അമ്മേ.... മോള് വിളിച്ചിട്ട് എണീക്കുന്നില്ല.... അമ്മ ടെൻഷൻ ആകേണ്ട നമുക്ക് ഹോസ്പിറ്റലിൽ പോകാം.... അവരപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി..... ബിപി ലോ ആയതാണ്..... ട്രിപ്പ്‌ ഇട്ട് അവിടെ കിടത്തി...... ഈവെനിംഗ് ആയതും തിരിച്ചു വന്നു...... അമ്മ അടുക്കളയിലേക്ക് പോയതും നന്ദു അവളോട് കാര്യം തിരക്കി..... എടാ..... ഇച്ചൂന്റെ കല്യാണം ഉറപ്പിക്കാൻ പോകാ പോലും...... അതിനാണോ നീ ബോധം കേട്ടത്.... നന്ദൂ i'm സീരിയസ്....... എനിക്കുറപ്പുണ്ടായിരുന്നു ഇച്ചു ഇന്നല്ലേൽ നാളെയെന്നെ അക്‌സെപ്റ്റ് ചെയ്യുമെന്ന്..... ഇത് എനിക്ക് എന്തോ പറ്റുന്നില്ല...... ഇച്ചൂന്റെ behaviour നിന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നെ ഇഷ്ടമാണെന്ന്....

ബട്ട്‌..... എനിക്കറിയില്ല നന്ദൂ ...... ഏയ്‌..... വിട്ടേക്ക്..... ജസ്റ്റ്‌ ലീവ് it...... എല്ലാ ലവും സക്സസ് ആകണെമെന്നുണ്ടോ...... കൂൾ ബേബി......... എനിക്കറിയില്ല....... i ജസ്റ്റ്‌ want to എസ്‌കേപ്പ് ഫ്രം this മെമോറിസ്....... നമുക്ക് എങ്ങോട്ടേലും പോയാലും ഒരു ട്രിപ്പ്‌ .. പോകാം.... ബട്ട്‌ ഇപ്പൊ ഫിസിക്കലി നീ ഫിറ്റ്‌ അല്ല സോ അമ്മ വിടില്ല..... ടു ഡേയ്‌സ് റസ്റ്റ്‌ എടുക്ക് അത് കഴിഞ്ഞു പോകാം..... ഓക്കേ....... ഉം....... അവനവളെയും സമാധാനിപ്പിച്ചു അവിടെയിരുന്നു......... *** ഫോൺ കട്ട്‌ ചെയ്തതും ആൽബി ചിരിച്ചു..... അപ്പോൾ മേഡം അതൊക്കെ സ്വപ്നം ആണെന്നാണ് കരുതിയത്.... തത്കാലം അങ്ങനെ ഇരിക്കട്ടെ......... എല്ലാം സത്യമാണ് എന്നറിയുമ്പോൾ ഉള്ള ആ സന്തോഷം എനിക്ക് നേരിട്ട് കാണണം.............. ആ ഒരു മൊമെന്റിലുള്ള അവളുടെ റിയാക്ഷൻ സൂപ്പർ ആയിരിക്കും........ ആൽബി പിന്നെയും ജോലിയിൽ മുഴുകി .............. *----** രാത്രിയാണ് നന്ദു അവിടുന്ന് പോയത്..... ആനിനു വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു...... അവളൊറ്റയ്ക്ക് കിടന്നോളാം എന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല..... അവരവളുടെ കൂടെ വന്ന് കിടന്നു... അവള് കിടക്കയിൽ ഇരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി.... ഇടയ്ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നിയതും ജനൽ തുറന്നിട്ട്‌........... ഇന്നലത്തെപോലെ ആൽബി ഇന്നും വന്നു........ ജനല് തുറന്നിട്ടത് കണ്ടതും അവൻ റൂമിലേക്ക് എത്തിനോക്കി..... അമ്മച്ചിയോ....... ഇപ്പൊ എന്താ ചെയ്യാ ....... അവളോട് പുറത്തേക് വരാൻ പറയാം......

അവൻ വേഗം സിറ്റൗട്ടിൽ കയറി ഇരുന്നു..... പിന്നെ ഫോൺ എടുത്തു അവളെ വിളിച്ചു....... അവന്റെ കോൾ ആ ഒരു സമയം കണ്ടതും അവള് ടെൻഷനായി...... ഹലോ...... എന്താ ഇച്ചായാ..... നീ ഇങ്ങോട്ട് വാ..... ഞാൻ ഇവിടെയുണ്ട്.. എന്നതാ ...... നിന്റെ വീട്ടിൽ മുകളിലത്തെ സിറ്റൗട്ടിൽ ഉണ്ട്..... ഇങ്ങ് വാ വേഗം....... അവള് ഞെട്ടി...... ഇച്ചായൻ എന്തിനായിപ്പോ..... അവള് വേഗം അങ്ങോട്ട് നടന്നു...... എന്താ ഇച്ചായ....... ഇച്ചായൻ എന്താ ഇവിടെ...... ഇവിടെ ഡാകിനിയെ കാണാൻ വന്നത്....... നട്ടപാതിരയ്ക്ക് ചളി പറയാൻ വന്നതാണോ...... അവനവിടെ ഒരു മുട്ട് കുത്തിയിരുന്നു...... പിന്നെ കയ്യിൽ കരുതിയ റെഡ് റോസ് അവൾക്ക് നീട്ടി...... അത് കണ്ടതും അവളുടെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി....... will you മാരി മീ...... ചോദ്യം കേട്ടതും അവള് തലകുടഞ്ഞു....... ആൻ.... നിന്നോടാ..... അവള് വേഗം അത് വാങ്ങി...... അവനവിടുന്ന് എണീറ്റ്..... ഇച്ചായൻ ഇന്നലെ വന്നില്ലേ..... ഞാനോ.... എപ്പോൾ..... ചിരിച്ചുകൊണ്ട് അവൻ ചോദിച്ചതും അവള് കണ്ണുരുട്ടി...... അവൻ വേഗം കൈ അവളുടെ ഷോൾഡറിൽ വച്ചു..... നിന്റെ രാവിലെയുള്ള കിളിപ്പോയ ചോദ്യം കേട്ടപ്പോൾ അങ്ങനെതന്നെ ഇരിക്കട്ടെ കരുതി.... എപ്പോഴും നീയല്ലേ എനിക്ക് ഷോക്കിങ് സർപ്രൈസ് തരാറ്....

സോ ഇന്ന് അത് നിനക്കിരിക്കട്ടെ എന്ന് വച്ചു ..... അവളവന്റെ മുഖത്തടിച്ചു..... എടീ...... ഇതെന്തിനാ.... ഞാൻ ഹാർട് അറ്റാക്ക് വന്ന് ചത്തുപോയിരുന്നെങ്കിലോ....... ഒന്ന് പതുക്കെ പറ..... ഒന്നും സംഭവിച്ചില്ലല്ലോ..... ആര് പറഞ്ഞു...... എന്നെ ഹോസ്പിറ്റലിൽ എല്ലാം കൊണ്ടുപോയി.... ട്രിപ്പൊക്കെയിട്ട് വന്നത.... സോറി ആൻ..... ഞാൻ ജസ്റ്റ്‌ ഒരു തമാശയ്ക്ക് ചെയ്തതാ...... പിന്നീട് എല്ലാം നീ ആഗ്രഹിച്ചപോലെ നടന്നു എന്നറിയുമ്പോൾ നിനക്കുണ്ടാകുന്ന സന്തോഷം ഇരട്ടിയാകുമെന്ന് കരുതി..... അല്ലാതെ...... ഹോസ്പിറ്റലിൽ ഒക്കെ ആകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല..... റിയലി സോറി...... അവള് അവന്റെ കയ്യിൽപിടിച്ചു....... ഇച്ചു ആഗ്രഹിച്ചപോലെ ഇതെനിക്ക് ശരിക്കും സർപ്രൈസ് തന്നെയാ....... ഒത്തിരി സന്തോഷായി....... എന്നാലും ഇടിവണ്ടി റൊമാൻസ് ഒന്നും അറിയില്ലെന്ന് പറഞ്ഞിട്ട്...... ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല......... ഇനിയും നീ പ്രതീക്ഷിക്കാത്തത് എന്തൊക്കെ നടക്കാൻ പോകുന്നു...... ഇവിടുന്നങ്ങോട്ട് നിനക്ക് ഫുൾ സർപ്രൈസസ് ആയിരിക്കും....... അപ്പൊ ഇന്നത്തേപോലെ ഹോസ്പിറ്റലിൽ ആകാൻ നിൽക്കണ്ട....... അങ്ങോട്ടും കരുതിയിരുന്നോ മോനെ ഇടിവണ്ടി......... ഓക്കേ..... എന്നാൽ ഞാൻ പോട്ടെ..... നീ പോയി കിടന്നോ...... ഉം.... ഇനി ഇതും സ്വപ്നം ആണോ എന്ന് ചോദിച് നാളെ വിളിക്കോ .....

പോടാ.......... സ്വപ്നമല്ല സത്യമാണെന്ന് അറിയാൻ എന്തേലും പ്രൂഫ് വേണ്ടേ..... അതിനല്ലേ ഈ റോസ്.... അത് പോരാ....... പിന്നെ...... അവൻ പെട്ടന്ന് അവളുടെ വായപൊത്തി കവിളിൽ കടിച്ചു........ അവളവനെ തള്ളുന്നുണ്ട്...... ഒടുക്കം അവൻ വിട്ടു....... ഇനി നീ മറക്കില്ല...... അവള് കണ്ണുരുട്ടിയതും അവനവിടുന്ന് മാറി...... ആൻ..... പോയി കിടന്നോ....... പറ്റുമെങ്കിൽ നാളെ ഈവെനിംഗ് പുറത്തേക്കിറങ്ങ്........ ഓക്കേ...... ഞാൻ വിളിക്കാം..... അവള് റൂമിൽ കയറി കതകടച്ചതും അവനവിടുന്ന് പോന്നു......അവള് ജനലിന്റെ അടുത്ത് പോയിനിന്നു അവൻ മുന്നിൽ നിന്ന് മാഞ്ഞതും വന്ന് കിടന്നു...... കിടന്നെങ്കിലും സന്തോഷംകൊണ്ട് ഉറക്കം വന്നില്ല....... അവൻ റൂമിലെത്തിയതും അവൾക്ക് മെസേജ് അയച്ചു..... ലേറ്റ് ആയാണ് രണ്ടുപേരും ഉറങ്ങിയത്....... പിറ്റേന്ന് എണീറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ അവന്റെ പല്ലിന്റെ പാട് കവിളിൽ കാണുന്നുണ്ട്..... ഈശോയെ...... ഇതിപ്പോ എന്താ ചെയ്യാ..... അമ്മച്ചിയോടു എന്ത് പറയും..... ഒന്നും പറയണ്ട അതാ നല്ലത്....... അവള് വേഗം അവനെ വിളിച്ചു.... ഒരു മീറ്റിംഗിൽ ആയിരുന്നെങ്കിൽ കൂടിയും അവനത് അറ്റൻഡ് ചെയ്തു..... ആൻ...... i will കാൾ you later ...... അവളുടെ മറുപടിയ്ക്ക് കേൾക്കാതെ തന്നെ അവൻ കട്ട്‌ ചെയ്തു..... അമ്മ വന്നപ്പോൾ ആൻ കണ്ണാടിയിൽ നോക്കി ഒരേ നിൽപ് നിൽക്കുകയാണ്..... മോളെ.... അന്നേ..... ഇപ്പൊ കുറവില്ലേ.... ഉം.... അവളുടെ കവിളിലേ പാട് കണ്ടതും അവര് പേടിച്ചു.... ഇതെന്നതാ നിന്റെ കവിളിൽ......

മോളെ..... അയ്യോ...... ഇന്നലെ കിടക്കുന്നവരെ ഒന്നും ഇല്ലായിരുന്നല്ലോ..... വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം... അവളൊന്ന് ഞെട്ടി..... അതൊന്നും വേണ്ടാ...... ഇത് മാറും......മാറിയില്ലേൽ ഹോസ്പിറ്റലിൽ പോകാം..... ഉം...... നീ വാ ചായ കുടിക്കണ്ടേ... അവളൊപ്പം ചെന്നു............ ചായയും മരുന്നും കുടിച് അങ്ങനെ ഇരുന്ന്........... ഈവെനിംഗ് അവനെ കാണാലോ എന്ന ത്രില്ലിൽ ആയിരുന്നു....... എന്നാൽ ഉച്ചയായപ്പോൾ അവന്റെ മെസേജ് വന്നു ഫുൾ ബിസി ആണ് കാണാൻ പറ്റില്ലെന്നും പറഞ്ഞു...... അതോടെ മൂഡോഫ് ആയി....... എങ്കിലും ഇത്രയും കാലം പുറകെ നടന്നതിന് കാര്യമുണ്ടായല്ലോ എന്നോർത്തപ്പോൾ മനസിലിരുന്ന് ആരോ വീണമീട്ടാൻ തുടങ്ങി........... അന്ന് അവന്റെ കോളോ മെസേജോ ഇല്ലായിരുന്നു...... അതിൽ ചെറുതായി അവൾക് നിരാശ തോന്നാതിരുന്നില്ല ....... പിറ്റേന്ന് കാലത്ത് ഫോൺ അടിയുന്ന ശബ്ദം കേട്ടാണ് എണീക്കുന്നത്...... നോക്കിയപ്പോൾ ആൽബിയാണ് .... ഗുഡ് മോർണിംഗ് ഇച്ചൂസ് .... ഇപ്പൊ എണീറ്റെ ഉള്ളല്ലേ...... അരമണിക്കൂറിനുള്ളിൽ കോട്ടഴ്സിൽ ഉണ്ടാകണം ...... ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം ഉണ്ട്........ ഇച്ചൂ..... ഞാന് എണീറ്റെ ഉള്ളൂ ....... എങ്ങനെ അരമണിക്കൂർ കൊണ്ട്....... അതൊന്നും എനിക്കറിയണ്ട.... അരമണിക്കൂർ..... എമർജൻസി ആയതുകൊണ്ടാ....... പെട്ടന്ന് വരണം ....... ഇല്ലേൽ ഞാൻ വീട്ടിൽ വന്ന് അമ്മച്ചിയുടെ മുൻപിൽ നിന്ന് നിന്നെ കൂട്ടി വരും ...അതുവേണ്ടേൽ മോള് പെട്ടന്ന് വാ.... ഞാൻ വെക്ക......വേഗം വരണേ..... വെയിറ്റ് ചെയ്തിരിക്കാ ...... അവൻ കോൾ കട്ടാക്കിയതും അവളുടെ കിളികൾ പലവഴിക്ക് പറന്നു..... ഇച്ചൂന്റെ റീലും പോയി തുടങ്ങിയോ. .......ഇതിപ്പോ എന്താ കാര്യം...... എന്തേലും സർപ്രൈസ്....... അതായിരിക്കും..... ഈ രാവിലെ തന്നെ വേണോ ഇതൊക്കെ.................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story