നിന്നിലലിയാൻ: ഭാഗം 12

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അരമണിക്കൂർ..... എമർജൻസി ആയതുകൊണ്ടാ....... പെട്ടന്ന് വരണം ....... ഇല്ലേൽ ഞാൻ വീട്ടിൽ വന്ന് അമ്മച്ചിയുടെ മുൻപിൽ നിന്ന് നിന്നെ കൂട്ടി വരും ...അതുവേണ്ടേൽ മോള് പെട്ടന്ന് വാ.... ഞാൻ വെക്ക......വേഗം വരണേ..... വെയിറ്റ് ചെയ്തിരിക്കാ ...... അവൻ കോൾ കട്ടാക്കിയതും അവളുടെ കിളികൾ പലവഴിക്ക് പറന്നു..... ഇച്ചൂന്റെ റീലും പോയി തുടങ്ങിയോ. .......ഇതിപ്പോ എന്താ കാര്യം...... എന്തേലും സർപ്രൈസ്....... അതായിരിക്കും..... ഈ രാവിലെ തന്നെ വേണോ ഇതൊക്കെ.........എങ്ങനെയാ അരമണിക്കൂർ കൊണ്ട് അവിടെയെത്ത...... കുളിക്കണ്ട..... വന്നിട്ട് കുളിക്കാം...... അവള് വേഗം മേൽകഴുകി റെഡിയായി ഇറങ്ങി..... അന്നേ നീ എങ്ങോട്ടാ അത്യാവശ്യം ഒരിടത്ത് പോകാനുണ്ട്..... എടീ നിനക്ക് വയ്യാത്തത് അല്ലേ.... പെട്ടന്ന് വരാം അമ്മച്ചി...... അവള് വേഗം അങ്ങോട്ട് ചെന്നു..... അവനവളെയും വെയിറ്റ് ചെയ്തു ഫ്രന്റിൽ തന്നെയുണ്ട്.... ഇച്ചൂ...... വന്നോ...... എന്തിനാ വരാൻ പറഞ്ഞെ..... എന്താ ഇത്രയും എമർജൻസി...... ആദ്യം നീ ഇങ്ങോട്ടിറങ്ങ്...... അവള് വണ്ടി സൈഡ് ആക്കി അവന്റെയടുത്തേക്ക് ചെന്നു...... ഇനി പറാ...... എന്താ...... ഒന്നുല്ല.... എന്നതാ...... ചുമ്മാ വരാൻ പറഞ്ഞതാ.. ... ഇന്ന് സൺ‌ഡേ അല്ലേ എനിക്ക് ലീവാ..... ഇന്നലെ ഫുൾ ബിസി ആയിരുന്നല്ലോ.... സോ ഇന്ന് നിന്റൊപ്പം സ്‌പെന്റ് ചെയ്യാമെന്ന് കരുതി.....

ആണോ...... എന്റെ ഇടിവണ്ടി..... എനിക്കൊന്ന് കുളിക്കാൻ പോലും സമയം കിട്ടിയില്ല..... എന്തിന് ഒന്ന് ചായപോലും കുടിച്ചില്ല...... അവനവളുടെ കവിളിൽ പിച്ചി..... ചായ ഞാനും കുടിച്ചില്ല.....വാ ചായ ഇട്ട് തരാം.... മോനേ ഇച്ചൂ ഞാൻ ചായ കുടിക്കില്ല ...... ആണോ..... നീ വാ..... അവനവളെയും കൂട്ടി അടുക്കളയിൽ കയറി..... എന്നിട്ട് കോഫി ഉണ്ടാക്കി അവൾക്ക് കൊടുത്ത്.... കുടിച്ചിട്ട് എങ്ങനെയുണ്ടെന്നു പറാ...... അവള് ഒരിറക്ക് കുടിച്ചു..... ഉം കൊള്ളാം....... അപ്പൊ ബെഡ് കോഫി സെറ്റ്...... ഉവ്വ..... ആൻ..... നിന്നെ മീറ്റ് ചെയ്യാൻ ചേട്ടനും ചേട്ടത്തിയും വരുന്നുണ്ട്...... ദുഷ്ടാ ഒന്ന് പറയായിരുന്നില്ലേ..... ഞാനെന്തോ കോലത്തിലാ.... അവനവളുടെ തോളിലൂടെ കയ്യിട്ട് പുറത്തേക്ക് വന്നു... അവരെ ബ്യൂട്ടി കോൺടെസ്റ്റിന് മാർക്കിടാൻ വരുന്നതല്ല...... നീയെന്താണോ അങ്ങനെ പരിചയപ്പെട്ടാൽ മതി...... ആർക്ക് വേണ്ടിയും നീ മാറേണ്ട..... നീയെന്താണോ അങ്ങനെയ ഞാൻ നിന്നെ പരിചയപ്പെട്ടത്..... സ്നേഹിച്ചത്...... അതങ്ങനെ ഇരിക്കട്ടെ....... അവളൊന്നും പറയാതെ അവനെ നോക്കി..... എന്താ നോക്കുന്നത്...... വായാടിത്തരമൊക്കെ കഴിഞ്ഞോ...... ഇല്ലെന്റെ ഇച്ചൂ...... അവള് കയ്യിലുള്ള കപ്പ്‌ അവിടെവച്ചു അവന്റെ മീശ പിരിച്ചു വച്ചു...... അവരെപ്പോഴാ ഇച്ചൂ വരാ..... ഉച്ചയാകും..... എന്തേയ്...... ഇച്ചൂ...... ഇച്ചൂസേ..... എന്താ.... എന്നാലും ഇച്ചൂന് എന്താ പെട്ടന്നൊരു മനമാറ്റം.....

എന്നതാ.... അല്ല.... ഇഷ്ടമാണെന്ന് സമ്മതിച്ചതെ..... അപ്പൊ പറയണ്ടേ..... അങ്ങനെയല്ല....... പിന്നെ എങ്ങനെയാ....... എങ്ങനെയും ഇല്ലാ....... ആൻ...... എനിക്ക് നിന്നോട് സീരിയസ് ആയി അതിലേറെ ഇമ്പോര്ടന്റ്റ്‌ ആയി ഒരു കാര്യം പറയാനുണ്ട്...... ഇച്ചു പറാ....... നിനക്കറിയാലോ.... ഞാനൊരു പോലിസ് ഓഫീസർ ആണ്...... ഉത്തരവാദിത്തം കൂടുതൽ ഉള്ള ജോബ്...... ജോബിനിടയിൽ ആണെങ്കിൽ നീ വിളിച്ച എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയെന്നു വരില്ല..... ചിലപ്പോ നിനക്ക് തരുന്ന പ്രോമിസസ് കീപ് ചെയ്യാൻ പറ്റിയെന്നും വരില്ല ....... നിന്റെ സങ്കടത്തിൽ നിന്നോടൊപ്പം ഉണ്ടായെന്നു വരില്ല....... സന്തോഷത്തിലും....... ഞാൻ കൂടെ വേണമെന്ന് നീ ആഗ്രഹിക്കുന്ന സമയത്ത് എനിക്കതിന് കഴിയാതെ വരാം........ ബട്ട്‌ ഒന്നുറപ്പ് തരാം........ നിന്റെ കൂടെയുള്ളപ്പോൾ ഞാൻ നിന്റെ മാത്രമായിരിക്കും..... മറ്റൊന്നും ആരും നമുക്കിടയിൽ തടസമായി ഉണ്ടാകില്ല........ ആൻ നീ ശരിക്കും ആലോചിക്ക് എന്നിട്ടൊരു മറുപടി താ....... ഇച്ചൂ എന്താലോചിക്കാനാ..... എനിക്ക് മനസിലായില്ല...... നിനക്കിതിനൊക്കെ സമ്മതമാണോ എന്ന്......... അവള് വേഗം അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് വിരലിൽ ഉയർന്നുപൊങ്ങി നെറ്റിയിൽ ചുണ്ടമർത്തി..........പിന്നെ നേരെനിന്ന് അവന്റെ തോളിൽ കൈവച്ചു...... മോനെ ഇടിവണ്ടി .....

താൻ ഇങ്ങനെയൊക്കെ ആയിരിക്കും എന്നറിഞ്ഞിട്ട് കൂടെയ പിന്നാലെ വന്നത് .... കേട്ടോടാ ഇച്ചൂ....... അവൻ ശ്വാസം വിട്ടു....... എന്താ മോനേ...... എന്തുപറ്റി ... ഒന്നുല്ല മേഡം...... നമുക്ക് ചായകുടിച്ചു വന്നാലോ.... വിശക്കുന്നില്ലേ നിനക്ക്..... ഉം...... ഉണ്ട്... ഒരു മിനിറ്റ് കീ എടുത്തു വരാം...... അവൻ വേഗം കീ എടുത്തു വന്നു..... അവന്റെ ബൈക്കിൽ അവനോട് ചേർന്നവൾ ഇരുന്നു...... ഇച്ചൂ..... ഇച്ചൂ...... എന്താ...... ഇച്ചൂന് ഇത് ഫസ്റ്റ് ടൈം ആണോ.... എന്ത്.... ഇത്..... വണ്ടിയിൽ പോവുന്നതോ..... അതല്ല..... ഇത്.... എഫയർ...... നിനക്ക് എന്നെ കണ്ടിട്ട് പ്രേമരോഗി ആണെന്ന് തോന്നുന്നുണ്ടോടി........ അങ്ങനെയല്ലെന്റെ ഇച്ചുവെ..... ഇച്ചു പറഞ്ഞില്ലേ ഇച്ചൂന്റെ കല്യാണം കഴിഞ്ഞു ഭാര്യ മരിച്ചുപോയി എന്നൊക്കെ..... അതെന്തിനാ എന്നെ ഒഴിവാക്കാൻ പറഞ്ഞതാണോ....... ആയിരിക്കുമല്ലേ.... എന്നാലും ഇങ്ങനെയൊന്നും പറയരുതായിരുന്നു...... ഒരുപക്ഷെ ലവ്ർ ഉണ്ടെന്ന് പറഞ്ഞിരുന്നേ ഞാൻ വിശ്വസിച്ചേനെ..... ഇത് ഒരുമാതിരി ഭാര്യ മരിച്ചു എന്നൊക്കെ...... എന്റെ മുഖത്ത് നോക്കി എന്തിനാ കള്ളം പറഞ്ഞെ ..... ഇച്ചൂ......എന്താ മിണ്ടാത്തെ...... നീയീ നോൺസ്റ്റോപ്പ് ആയി സംസാരിച്ചാൽ ഞാൻ എന്ത് പറയാനാ.... ഒരു ഗ്യാപ് തരണ്ടേ....... ഗ്യാപ് തന്നിരിക്കുന്നു ഇനി പറാ....... നിന്നെ ഒഴിവാക്കാൻ തന്നെ...... എന്നിട്ടിപ്പോ എന്തായി....

ഒഴിവാക്കാൻ കഴിഞ്ഞോ ഇല്ലല്ലോ..... അതാണ് മോനെ ഞാൻ ....... ഞാൻ അപ്പോഴേ ഇച്ചനോട് പറഞ്ഞതല്ലേ ഇഷ്ടാണെന്ന് പറയിപ്പിക്കുമെന്ന്....... ഇപ്പൊ കണ്ടോ. .... ഇച്ചൂ......ഇച്ചുവേ...... ഇച്ചൂ...... ഇതെന്താ മിണ്ടാതിരിക്കുന്നെ...... അവൻ വണ്ടി ഒരു ഹോട്ടലിന്റെ മുൻപിൽ സൈഡ് ആക്കി.....അവള് വേഗം ഇറങ്ങി ഒപ്പം അവനും..... അവനവളുടെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു..... ഇച്ചു എന്താ ഒന്നും മിണ്ടാത്തെ..... ഇച്ചൂ..... എടാ ഇടിവണ്ടി നിന്നോട്...... എന്താണ് ഡാകിനിക്ക് അറിയേണ്ടത് ചോദിക്ക്.... ഡാകിനിയോ.... ഞാനോ...... എങ്ങനെ തോന്നി ഇച്ചൂ ഇച്ചൂന് എന്നെ ഡാകിനി വിളിക്കാൻ...... ഞാനല്ല ഡാകിനി..... റാഫിയ ഈ പേര് suggest ചെയ്തത്..... ഒന്നോർത്തപ്പോൾ അത് പെർഫെക്ട് ഓക്കേ ആണെന്ന് തോന്നി....... റാഫിക്കയെ ഞാൻ കാണട്ടെ ട്ടോ.... കൊടുക്കാം ഞാൻ...... അവനവളുടെ തലയിലൊന്ന് കൊട്ടി..... ഫുഡ് കഴിക്കുന്നതിനിടയിലും അവള് വാ തോരാതെ സംസാരിക്കുന്നുണ്ട് ഇടയ്ക്ക് തരിപ്പിൽ പോയതും അവൻ തലയിൽ തട്ടി വെള്ളം കുടിപ്പിച്ചു........ അവള് പിന്നെയും സംസാരിക്കാൻ തുടങ്ങിയതും അവനവളുടെ ചുണ്ടിൽ വിരൽ വച്ചു...... ഇരുന്ന് കഴിക്ക്...... കഴിച് കഴിഞ്ഞിട്ട് സംസാരിക്കാം..... ഇന്ന് ഞാൻ ഫുൾ ഫ്രീയാ......... ഓക്കേ ഇടിവണ്ടി....... അവര് വേഗം കഴിച്ചിറങ്ങി..... അവൻ ഏട്ടനെ വിളിച്ചപ്പോൾ വൈകുന്നേരം ആകും എത്താൻ എന്ന് പറഞ്ഞു..... ഡാകിനി..... ചേട്ടായി നേരം വൈകും....... നമുക്ക് കറങ്ങാം...... ഓക്കേ ഇച്ചൂ........ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കോ ......

ചോദിക്ക് എന്നിട്ട് ആലോചിക്കാം എങ്ങനെ ധരിക്കണമെന്ന്........ ഇത് ഫസ്റ്റ് ടൈം ആണോ....... യെസ്..... ഫസ്റ്റ് and ലാസ്റ്റ്............ അവരങ്ങനെ സംസാരിച്ചു അവിടെയിരുന്നു....... അയ്യോ.... ഞാനേ അമ്മച്ചിയെ വിളിച്ചു ലേറ്റ് ആകുമെന്ന് പറയട്ടെ...... ഉം..... അവള് വേഗം വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞു അമ്മയ്ക്ക് സംസാരിക്കാൻ ഒരു ഗ്യാപ് പോലും കൊടുക്കാതെയാണ് കാര്യം പറഞ്ഞത്....... അവരങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് ജിത്തു അങ്ങോട്ട്‌ വന്നത്...... അന്നമ്മോ...... എന്താ പരിപാടി...... സൺ ബാതിങ്..... കണ്ടിട്ട് മനസിലായില്ലേ...... ഏയ്‌.... ഇല്ലാ..... ഇതാരാ ആള് ആദ്യമായാണല്ലോ കാണുന്നത്...... ആൽബിയെ ചൂണ്ടി അവൻ ചോദിച്ചു...... ഞാൻ ആൽബിൻ..... നമ്മളാരാ.... ജിത്തു.... ഓഹ്.... ആനിന്റെ...... ഭാവിവരൻ...... ആൽബി നെറ്റിച്ചുളിച്ചു..... idiot..... അത് നീയല്ല ഡിസൈഡ് ചെയ്യേണ്ടത്.... ഞാനാ ........ എന്താ അന്നമ്മാ ഇത്....... ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌...... എത്ര പറഞ്ഞാലും നിനക്കെന്താ മനസിലാകാത്തത്...... എനിക്ക് നിന്നെ ഇഷ്ടല്ല....... ഞങ്ങൾ ഇഷ്ടത്തിലാ..... ആൽബിയെ ചൂണ്ടി അവള് പറഞ്ഞു.... കഴിഞ്ഞതവണ നന്ദുവിനെ കാണിച്ചും നീയിതല്ലേ പറഞ്ഞത്..... ഞാൻ വിശ്വസിക്കാൻ പോകുന്നില്ല ........ ജിത്തു..... ആൻ പറഞ്ഞത് സത്യമാ..... we ലവ് each other....... സോ ഇനി ആനിനെ ഡിസ്റ്റർബ് ചെയ്യരുത്..... ഓക്കേ...... താൻ പറയുമ്പോഴേക്ക് ഞാൻ വിശ്വസിക്കാം.... താൻ ആരാടോ..... ഒന്ന് പോടാ.......

ആൻ..... അന്ന് ഇവനാണോ നിന്റെ പെർമിഷൻ ഇല്ലാതെ നിന്റെ റൂമിൽ കയറിയത്...... ഉം.... ജിത്തു...... ഇനി ഇവളെ ഡിസ്റ്റർബ് ചെയ്താൽ ഞാൻ ആരാണെന്നുള്ളത് നീയറിയും..... അത് നിനക്ക് നല്ലതായിരിക്കില്ല........ നീയെന്നെ എന്ത് ചെയ്യും..... പറ എന്ത് ചെയ്യും...... നിനക്ക് എന്ത് ചെയ്യാൻ പറ്റും...... എന്റെ ഡാഡി ആരാണെന്ന് നിനക്കറിയോ...... എനികിവളെ ഇഷ്ടാ...... ജിത്തു അവളുടെ കയ്യിൽ പിടിച്ചതും ആൽബിന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു....... നിന്റെ ഈ ഷോ വേറെ ആരെയേലും കാണിക്ക്..... എന്റടുത്ത് വേണ്ടാ...... അങ്ങനെ വന്നാൽ....... ആൽബി ആരാണെന്ന് നീയറിയും....... ആൻ ഇനിയൊരു നോട്ടംകൊണ്ട് പോലും ഇവൻ ശല്യം ചെയ്താൽ എന്നോട് പറയണം...... എന്നെ തല്ലിയത്തിന് പകരം നിനക്ക് തന്നില്ലെങ്കിൽ നീ നോക്കിക്കോ...... അവനതും പറഞ്ഞു പോയി..... ആൻ..... അതാരാ...... എനിക്കൊന്നും മനസിലായില്ല.... അപ്പച്ചന്റെ ഫ്രണ്ടിന്റെ മോൻ...... എനിക്കവനെ ഇഷ്ടല്ല...... ഞാൻ കുറേ പറഞ്ഞതാ അവനോട്...... പിന്നെയും വന്നോളും..... അതെന്താ ഇഷ്ടപെടാതിരുന്നേ..... എന്നേക്കാൾ ലുക്ക്‌ ഉണ്ട് സ്മാർട്ട്‌ ആണ്...... നിന്നെ ഇഷ്ടാണ് ...... ഇച്ചൂ നമുക്ക് എല്ലാവരോടും ഒരേ ഫീലിംഗ്സ് ഉണ്ടാകോ...... ഇച്ചൂനോട് തോന്നിയ ഈയൊരു ഫീലിംഗ് ഉണ്ടല്ലോ റിയലി ഇതിന് മുൻപേനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.......

എന്താ പറയാ എനിക്കറിയില്ല .......... അവനവളുടെ ഇരുത്തോളിലുമായി കയ്യമർത്തി...... എനിക്ക് മനസിലാകും......... മുൻപൊക്കെ നീയെന്റെ പിന്നാലെ നടന്നപ്പോൾ ഈ ശല്യം ഒന്നവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോയിട്ടുണ്ട്......... ബട്ട്‌ now........ നിന്റെ വോയിസ്‌ ഒന്ന് കേട്ടില്ലെങ്കിൽ വല്ലാത്തൊരു ഫീലിംഗ് ആണ്........ അവള് പെട്ടന്നവനെ കെട്ടിപിടിച്ചു........ ഇച്ചൂസേ...... ഇച്ചൂസേ.... എന്നാടി....... എന്നും കൂടെയുണ്ടാവോ..... ഉം..... കൂടെയില്ലെങ്കിൽ കൊന്നുകളയും കേട്ടോടാ ഇടിവണ്ടി....... കേട്ടെടി ഡാകിനി........... അവന്റെ ഏട്ടനെ വെയിറ്റ് ചെയ്തെങ്കിലും അവരെ കാണാൻ പറ്റിയില്ല....... അവള് വീട്ടിലേക്ക് പോയി........ ദിവസങ്ങൾ പിന്നെയും കടന്നുപോയി........അവരുടെ പ്രണയം വളർന്നു പന്തലിച്ചു......... വൃക്ഷത്തിന്റെ വേരുകൾ മണ്ണിന്റെ ഹൃദയത്തിലേക്ക് എപ്രകാരമാണോ ഇറങ്ങിചെല്ലുന്നത് അതേ കണക്കു അവരുടെ പ്രണയവും ആഴത്തിൽ പടർന്നു........... ഇച്ചൂ ഉറപ്പായും വരോ...... അതോ ഞാൻ പോസ്റ്റാവോ..... sure വരും......5pm ബീച്ചില്...... ഓക്കേ..... മോനെ ഇച്ചു ഇന്ന് വന്നില്ലെങ്കിൽ ഞാൻ കാണിച്ചുതരാം...... ഞാൻ വരാടോ...... ഇപ്പൊ ഞാൻ ബിസിയാ..... വൈകിട്ട് കാണുമ്പോൾ നിന്റെ പരാതിയെല്ലാം പരിഹരിക്കാം........ ബൈ...... അവൻ വച്ചതും അവള് വീട്ടിൽ നിന്നും ചാടാനുള്ള പ്ലാനുണ്ടാക്കി... വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി ബീച്ചിൽ അവനെയും കാത്ത് നിൽക്കാൻ തുടങ്ങി...... സമയം സൂപ്പർഫാസ്റ്റ് പോലെ പോയതല്ലാതെ അവൻ വന്നില്ല......

അങ്ങോട്ട് വിളിച്ചപ്പോ ഫോൺ ഓഫ്...... വാട്സാപ്പിൽ ചറപറാ മെസേജ് അയച്ചിട്ട്........സമയം 7 മണിയായി അവൾക്ക് ദേഷ്യവും സങ്കടവുമെക്കെ തോന്നാൻ തുടങ്ങി.......... ഒരരമണിക്കൂർ കൂടെ നോക്കാം..... എന്നിട്ട് പോകാം....... അവള് ഫോണിൽ ട്രൈ ചെയ്തോണ്ടിരിക്കുന്നുണ്ട്....... അവളുടെ അടുത്ത് വന്ന് ചെക്കന്മാർ ഓരോ കമന്റ്സ് പറയാൻ തുടങ്ങിയതും അവൾക്ക് ദേഷ്യം കൂടി വന്നു..... എന്താ..... കുറേ നേരമായല്ലോ..... കൂട്ടിനു ഞങ്ങളിലാരേലും മതിയോ ....... അവളൊന്നുകൂടെ അവനെ ട്രൈ ചെയ്തു അപ്പോഴും ഓഫ്........ഒടുക്കം കമന്റ്സ് സഹിക്കാൻ കഴിയാതെ വന്നതും അവളവിടുന്ന് പോന്നു ...... വീട്ടിലെത്തി ഫോണും ഓഫ് ചെയ്തു വച്ചു........ ആൽബി ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിൽ ആയിരുന്നു...... അത് കഴിഞ്ഞു ഇറങ്ങുമ്പോൾ പത്തുമണി കഴിഞ്ഞിട്ടുണ്ട്...... പെട്ടന്ന് അറേഞ്ച് ചെയ്തത് ആയതുകൊണ്ട് അവനു ഒന്നും ചെയ്യാൻ സാധിച്ചില്ല .... ഇറങ്ങിയുടൻ അവളെ വിളിച്ചു..... മാഡം പിണക്കത്തിലാണല്ലോ...... ഇപ്പൊ എന്താ ചെയ്യാ...... യെസ്..... അങ്ങനെ ചെയ്യാം വേറെ വഴിയൊന്നുമില്ല............... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story