നിന്നിലലിയാൻ: ഭാഗം 13

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൽബി ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിൽ ആയിരുന്നു...... അത് കഴിഞ്ഞു ഇറങ്ങുമ്പോൾ പത്തുമണി കഴിഞ്ഞിട്ടുണ്ട്...... പെട്ടന്ന് അറേഞ്ച് ചെയ്തത് ആയതുകൊണ്ട് അവനു ഒന്നും ചെയ്യാൻ സാധിച്ചില്ല .... ഇറങ്ങിയുടൻ അവളെ വിളിച്ചു..... മാഡം പിണക്കത്തിലാണല്ലോ...... ഇപ്പൊ എന്താ ചെയ്യാ...... യെസ്..... അങ്ങനെ ചെയ്യാം വേറെ വഴിയൊന്നുമില്ല....... അവനവിടുന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് റാഫി ഓടി വന്നത്... സാർ..... എന്താ റാഫി... നമ്മുടെ സുരേഷ്ന്റെ മോളെ കാണാനില്ല...... എന്താ ഉണ്ടായത്...... കറക്റ്റ് അറിയില്ല സാർ...... മോൾക്ക് നാല് വയസാണ്..... നമ്മുടെ മുൻപുള്ള കേസ് വച്ചു നോക്കുകയാണെൽ...... ഏയ്‌ നോ റാഫി..... സുരേഷ് എവിടെ.... അകത്തിരുന്ന് കരയാ..... താൻ വാ...... രണ്ടാളും അങ്ങോട്ട്‌ നടന്നു....... സുരേഷ്..... താൻ തളരല്ലേ..... എന്താ ഉണ്ടായത് വിശദമായി പറയൂ...... സാർ..... എന്താ കറക്റ്റ് നടന്നതെന്നൊന്നും എനിക്കറിയില്ല..... എന്റെ അമ്മയോടൊത്ത് കളിച്ചോണ്ടിരിക്കയിരുന്നു...... പുറത്തു നിന്ന്...... ഫോൺ അടിഞ്ഞതും അമ്മ അകത്തേക്ക് പോയി..... തിരിച്ചു വന്ന് നോക്കിയപ്പോൾ മോളെ കാണാനില്ല..... അടുത്തുള്ള വീട്ടിലൊക്കെ അന്വേഷിച്ചു..... ഒരു ഐഡിയയും ഇല്ലാ..... എനിക്ക് പേടിയാകുന്നു സാർ...... സുരേഷ് ടെൻഷൻ ആകണ്ട.... മോൾക്കൊന്നും സംഭവിക്കില്ല..... നമുക്ക് പോയി നോക്കാം...... താൻ വാ ...... റാഫി..... കണ്ട്രോൾ റൂമിലേക്ക് മെസേജ് കൊടുക്ക്.... സിറ്റി മൊത്തം തപ്പാൻ പറാ..... ഓക്കേ സാർ.......

be ക്വിക്ക്.... നമുക്കൊന്ന് വീടും പരിസരവും ഒന്നുകൂടെ അരിച്ചുപെറുക്കം....... അവരപ്പോൾ തന്നെ അങ്ങോട്ടിറങ്ങി ....... അവിടെ മൊത്തം സെർച്ച്‌ ചെയ്തു ........ സാർ..... മുൻപുള്ള കേസ്‌പോലെ ആകുമോ ഇത്...... ചോദ്യം കേട്ടതും ആൽബി ടെൻഷനായി....... ഇല്ലാ റാഫി...... അങ്ങനെ ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം...... ഇവിടെ അടുത്തുള്ള കനാൽ കുളം..... സകലവും നോക്കണം...... ഒരു ചെറിയ സ്ഥലംപോലും മിസ്സാവരുത്....... സുരേഷിന്റെ ഭാര്യയും അമ്മയും തളർന്നിരിക്കുന്നുണ്ട്....... സുരേഷും അതേ....... സമയം അപ്പോഴേക്കും പന്ത്രണ്ടു മണി ആയിട്ടുണ്ട്........ സാർ...... ഇവിടുന്ന് കുറച്ചു മാറി ഒരു കുളമുണ്ട്...... ഇതാ ഈ ചെരുപ്പ് അവിടുന്ന് കിട്ടിയതാ ...... ഒരാൾ അങ്ങോട്ട്‌ വന്ന് പറഞ്ഞു.... ആൽബി വേഗം അത് വാങ്ങി....... സുരേഷ്..... ഇത്.... മോൾടെയാണോ....... അത്....... ആ സാറേ..... ഇതാ ഞാൻ ഇന്ന് മോൾക്ക് ഇട്ട് കൊടുത്തത്...... അയാളുടെ അമ്മ കരഞ്ഞോണ്ട് പറഞ്ഞു.......ആൽബിയും റാഫിയും അങ്ങോട്ട്‌ പോയി....... കുളവും അതിന് ചുറ്റും തിരയാൻ തുടങ്ങി....... ***** ആൻ കുറേ കഴിഞ്ഞതും ഫോൺ ഓണാക്കി..... അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു....... അവള് പിണങ്ങിയെന്ന് അറിയുമ്പോൾ അവനങ്ങോട്ട് വരുമെന്ന് അവൾക്കുറപ്പായിരുന്നു.........

ഇച്ചായൻ വരുന്നത് പോട്ടെ ഒരു മെസേജ് പോലും അയച്ചില്ലല്ലോ...... എന്തൊരു കഷ്ടാ...... ഒരുപക്ഷെ എനിക്കെന്തേലും പറ്റിയിട്ടാണെങ്കിലോ ഫോൺ ഓഫായത്..... അങ്ങനെ ആലോചിച്ചൂടെ........ ശരിയാക്കി തരാം ഞാൻ...... അവളപ്പോൾ തന്നെ അവനു ഡയൽ ചെയ്തു.....അവൻ കുട്ടിയെ തിരയുന്ന തിരക്കിലാണ്..... അവളുടെ കോൾ കണ്ടതും കട്ട്‌ ചെയ്തു...... കൊള്ളാലോ..... ..... എന്നെ പോസ്റ്റാക്കിയതും പോരാ ഇപ്പൊ കോൾ കട്ട്‌ ചെയ്യുന്നോ.... അവള് പിന്നെയും വിളിച്ചു ..... അവൻ അറ്റൻഡ് ചെയ്തു.... എന്താടി നിനക്കിപ്പോ വേണ്ടത്..... പറഞ്ഞു തുലയ്ക്ക്...... നിനക്കെന്താ ഇത്ര എമർജൻസി നിന്റപ്പൻ ചാവാൻ കിടക്കുന്നോ........ കട്ടാക്കിയാൽ നിനക്ക് മനസിലാക്കികൂടെ..... പിന്നെയും എന്തിന് വിളിച്ചത്...... മേലാൽ ഇനി എന്നെ വിളിച്ചു പോകരുത്.... വെക്കെടി ഫോൺ....... ആൽബിൻ കോൾ കട്ടാക്കിയതും അവൾക്ക് സങ്കടം വന്നു..... കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ട്....... ഞാൻ എന്ത് ചെയ്തിട്ട....... ഇനി ഞാൻ വിളിക്കില്ല...... വിളിക്കുന്നതല്ലേ പ്രശ്നം...... ന്നേം വിളിക്കണ്ട....... അവള് ഫോൺ പിന്നെയും ഓഫാക്കി കട്ടിലിൽ ഇരുന്നു....... **** സാർ....... എന്താ..... കിട്ടിയോ.... സാർ അതാ അവിടെയൊരു കുഴി..... അതിന്റടുത്ത്നിന്നായി ഒരു കുട്ടിയുടെ കരച്ചില് കേൾക്കുന്നു..... പിന്നെയെന്താ നോക്കി നിൽക്കുന്നത്.... പെട്ടന്ന് പുറത്തെടുക്കാൻ നോക്ക്.... ബട്ട്‌ സാർ.... നമുക്ക് പറ്റില്ല..... ഫയർ ഫോഴ്‌സിനെ വിളിക്കേണ്ടി വരും..... ഓക്കേ..... നിങ്ങള് ആ കുട്ടിയെ കംഫർട് ആക്കൂ.... ഞാൻ അവരെ വിളിക്കാം......

അവൻ അവരോട് പെട്ടന്ന് അങ്ങോട്ടെത്താൻ പറഞ്ഞു മെസേജ് പാസ്സ് ചെയ്തു........ എന്നിട്ടവൻ ആ കുഴിയുടെ അടുത്തേക്ക് ഓടി...... അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ്‌ വന്ന് അവളെ പുറത്തെടുത്തു ....... കുട്ടിയെ കിട്ടിയതും എല്ലാവരും ഹാപ്പിയായി....... സാർ...... സാറിനെന്താ തോന്നുന്നത്..... ആ ചെറിയകുട്ടി ഇത്രയും ദൂരം ഒറ്റയ്ക്ക് നടന്നുവന്ന് വീണതാവോ..... നെവർ...... ഇതിന് പിന്നിൽ എന്തോ ഉണ്ട്........ നമുക്ക് നോക്കാം .... എന്തായാലും കുട്ടിയെ കിട്ടിയല്ലോ ..... അവിടുന്ന് ഇറങ്ങുമ്പോഴേക്കും പുലർച്ചെ ആയിട്ടുണ്ട്....... റാഫിയാണ് അവനെ കോട്ടേസ്സിൽ വിട്ടത്...... ഫുൾ ബിസി ആയതുകൊണ്ട് ചെന്നപാടെ കിടന്നുറങ്ങി ........നേരംവൈകിയാണ് പിന്നെയെണീക്കുന്നത്...... എണീറ്റുടൻ ഫോണെടുത്തു അവളെ വിളിച്ചു ...... അപ്പോഴും ഓഫ് ആയിരുന്നു........ ഇത്രയും നേരമായിട്ടും ഇവള് ഓണാക്കിയില്ലേ....... അപ്പോഴാണ് അവളെ പറഞ്ഞത് അവനു ഓർമ വന്നത്.... ഇയ്യോ....... ഇത് പണിയാണല്ലോ...... വാക്ക് പാലിക്കാത്തത്തിന്റെ പിണക്കം..... ചീത്ത പറഞ്ഞതിന്റെ സങ്കടം....... ഇതിപ്പോ എന്താ ചെയ്യാ........ നേരെ കുളിച്ചു മാറ്റി അങ്ങോട്ട്‌ വിട്ടാലോ........അത് വർക്ഔട് ആകോ......തത്കാലം വേറൊരു പണി ചെയ്യാം..... അതായിരിക്കും ബെറ്റർ........ അവൻ വേഗം ആരെയോ ഫോൺ ചെയ്തു എന്തൊക്കയോ പറഞ്ഞു ....... പിന്നെ ഫോണും ചാർജിലിട്ട് അവന്റെ പണി നോക്കി ........ ആൻ ഇന്നലത്തെ വിഷമത്തിലാണ്....... തിരക്കിലാണെൽ അത് പറഞ്ഞാൽ പോരെ......

എന്നെ എന്തിനാ ചീത്ത പറഞ്ഞെ ......... സമ്മതിച്ചു ഇച്ചൂന് എമർജൻസി ആയിരിക്കാം ബട്ട്‌ എന്നോട് അങ്ങനെ കാണിക്കരുതായിരുന്നു...... ഇനി മെസേജ് എന്തെങ്കിലും അയച്ചിട്ടുണ്ടാവോ...... അവള് ഫോൺ ഓണാക്കി നോക്കി..... മെസ്സേജ് ഒന്നുമില്ല ....... ഇത്രയും നേരമായിട്ട് ഒരു സോറി കൂടെ പറയാൻ തോന്നിയില്ലല്ലോ ..... വേണ്ടാ.... പോ .... ഞാനിനി കൂട്ടില്ല ...... അവള് പിന്നെയും ഫോൺ ഓഫ് ചെയ്തു വച്ചു കിടന്നു..... ഇടയ്ക്കുറങ്ങിപ്പോയി ....... കോളിങ്ങ് ബെൽ കേട്ടിട്ടാണ് അവളുടെ അമ്മച്ചി ചെന്ന് കതക് തുറക്കുന്നത്.... മുൻപിൽ പരിചയമില്ലാത്ത ആള്..... ആരാ...... മാഡം..... അനബെൽ ഇല്ലേ ഉണ്ട്..... ഒന്ന് വിളിക്കോ...... ഉം..... അവര് വേഗം അവളുടെ അടുത്തേക്ക് പോയി..... അന്നേ...... വന്ന് വന്ന് പെണ്ണിന് ഉറങ്ങാൻ ഇന്ന നേരമെന്ന് ഇല്ലാതായിട്ടുണ്ട്..... എണീറ്റ് വാ നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട്...... അത്കേട്ടതും അവള് ഞെട്ടി എണീറ്റു.... കർത്താവെ ഇച്ചായനാണോ...... ആണേൽ എന്ത് പറയും അമ്മച്ചിയോടു....... അവള് വേഗം അങ്ങോട്ട് നടന്നു ...... പുറത്തുള്ള ആളെ കണ്ടതും നെറ്റിച്ചുളിച്ചു..... ഇതേതാ ഈ സാധനം..... ബാക്കിയുള്ളോർ പേടിച്ചുപോയി...... ആരാ.... അനബെൽ.... അതേ.... ഒരു കൊറിയർ ഉണ്ടായിരുന്നു...... എനിക്കോ..... ആ മേഡം.....ഇതൊന്ന് സൈൻ ചെയ്യോ..... അവള് സൈൻ ചെയ്തുകൊടുത്തു.... കൊറിയർ എന്താ.... ഇതാ മേഡം..... അപ്പോഴേക്കും അമ്മയും അങ്ങോട്ടെത്തി..... സാധനം കണ്ടതും അവളുടെ കണ്ണൊന്നു തള്ളി.....

അവരവളുടെ കയ്യിലേക്ക് ഒരു ബൊക്ക കൊടുത്തു...... പിന്നെയൊരു ടെഡി...... ഒരു ബോക്സ്‌ നിറയെ ചോക്ലേറ്റസ്..... അവളതും വാങ്ങി അകത്തേക്ക് നടന്നു..... മാഡം കഴിഞ്ഞിട്ടില്ല ..... അവളത് അവിടെ വച്ചു തിരിഞ്ഞു..... അയാളുടെ പിന്നിൽ ഒരു വൈറ്റ് പൊമേറിയൻ..... അതിന്റെ വായിൽ റെഡ് റോസ്..... കഴുത്തിൽ റെഡ് റിബണിൽ മണി കെട്ടിയിട്ടുണ്ട്........ അമ്മ ഇതൊക്കെ കണ്ടതും ഞെട്ടി...... നിങ്ങൾക്ക് വീട് മാറിയതാകും...... ഇങ്ങോട്ടിതൊന്നും ആരും അയക്കില്ല.... അമ്മ പെട്ടന്ന് പറഞ്ഞു... അല്ല മാഡം കറക്റ്റ് അഡ്രെസ്സ് ആണ്..... മാഡം ഒരു കാർഡ് കൂടിയുണ്ട്..... ഒരു കവർ അവൾക്ക് നീട്ടികൊണ്ട് അവൻ പറഞ്ഞു.......... അവളത് വാങ്ങി ഒപ്പം നായകുട്ടിയെയും കൊണ്ട് അകത്തേക്ക് നടന്നു...... അവര് അപ്പോൾ തന്നെ പോയി...... അന്നേ...... ഒന്ന് നിന്നെ..... ഇതാരാടി നിനക്കയച്ചത്...... അവള് വിയർക്കാൻ തുടങ്ങി....... അമ്മച്ചീ അത്...... നിനക്കറിയില്ലേ.... അവള് തലയും താഴ്ത്തി നിന്നു..... അന്നേ നീയൊന്ന് പറാ..... ഇതാരാ.... എന്താ..... ഞാനിപ്പോ അപ്പച്ചനെ വിളിക്കും..... അമ്മച്ചീ...... അത്...... അത് പിന്നെ...... നീയിവിടെ നിൽക്ക് ഞാനിപ്പോ വരാം..... ഇപ്പൊ വരും ബൈബിളും എടുത്തു..... സത്യം ചെയ്യിപ്പിക്കാൻ..... ഞാനിപ്പോ എന്താ പറയാ..... ഈ ഇച്ചായന്റെ ഒരു കാര്യം..... ഇടിവണ്ടിയെനിക് സർപ്രൈസ് തന്നു കൊല്ലുമെന്നാ തോന്നുന്നത്...... സോറി പറഞ്ഞു ഒരു മെസേജ് അയച്ചാൽ മതി..... അതിന് പകരം അങ്ങേരിത്....... അപ്പോഴേക്കും അമ്മ ബൈബിളുമായി അങ്ങോട്ടെത്തി......

അന്നേ കൈ ഇതിൽവച്ചേ...... എന്നിട്ട് സത്യം പറാ..... ഇതാരാ അയച്ചതെന്ന് നിനക്കറിയോ...... ഉം..... ആരാ..... ആൽബിച്ചായൻ...... അന്നേ.... നീ എന്നതൊക്കെയാ പറയുന്നേ,...... അതാരാ..... എന്ത്തന്നെ ആയാലും എല്ലാം അവസാനിപ്പിച്ചോ........ അപ്പച്ചനറിയണ്ട...... ഞാൻ എന്ത് മറുപടിയാ അപ്പച്ചന് കൊടുക്കണ്ടേ..... നിന്നെ എന്നെ ഏൽപ്പിച്ചാ പോയത്...... നിനക്കറിയില്ലേ അപ്പച്ചൻ സേവിയർ അങ്കിളിന് വാക്ക് കൊടുത്തതാ നീ ജിത്തുവിനുള്ളതാണെന്ന്..... വാക്ക് കൊടുക്കുമ്പോൾ എന്റെ സമ്മതം ചോദിച്ചിട്ടില്ല ആരും.... എനിക്കവനെ ഇഷ്ടവും അല്ല..... എനിക്ക് ആൽബിച്ചനെയാ ഇഷ്ടം..... അത് പൂർത്തിയാക്കുന്നതിന് മുൻപേ അമ്മയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു .....അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെയൊന്ന്..... അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...... മുഖം പൊത്തിപിടിച്ചു അവള് റൂമിലേക്കോടി......... കട്ടിലിൽ കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി.......... അമ്മയ്ക്കും ആകെ വിഷമമായി..... അവരങ്ങനെയൊന്ന് അവളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചിരുന്നില്ല....... നായകുട്ടി കുരച്ചുകൊണ്ട് അതിലെ ഓടി നടക്കുന്നുണ്ട്...... അമ്മ ഓരോന്നും എടുത്തു നോക്കി.... പിന്നെയാ കാർഡ് എടുത്തു ഓപ്പൺ ചെയ്തു......... " ആൻ....... i'm റിയലി സോറി........

എനിക്കറിയാം നീ പിണങ്ങിയാതാണെന്ന്..... നേരിട്ട് വന്ന് സോറി പറയാനാ ആദ്യം തീരുമാനിച്ചേ..... എന്നാൽ നിന്റെ മൗനം എനിക്ക് താങ്ങാൻ കഴിയില്ല അതാ........ എന്റെ പൊന്നല്ലേ ഒന്ന് ഫോൺ ഓണാക്ക്..... പ്ലീസ്........... നിന്റെ കോളിന് വേണ്ടി വെയിറ്റ് ചെയ്യാ ..... i ലവ് you ആൻ...... ലവ് you സോ much...... " അമ്മയുടെ കയ്യിൽ നിന്നും ആ കാർഡ് താഴേക്ക് വീണു..... അവരവിടെയിരുന്നു ..... അന്നേ...... നീ ഇത്രയും വളർന്നകാര്യം ഞാൻ അറിഞ്ഞില്ലല്ലോ...... നിന്നെ എന്റെ ഫ്രണ്ടായല്ലേ കണ്ടത്..... എന്നിട്ടും നീയെന്താ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയുള്ള കാര്യം എന്നിൽ നിന്നും മറച്ചുവച്ചത്........ മറ്റുള്ള അമ്മമാരെപോലെ അല്ലല്ലോ ഞാൻ..... എല്ലാ സ്വതന്ത്രവും തന്നതല്ലേ...... എപ്പോൾ വേണേലും പുറത്ത് പോവാം എപ്പോഴായാലും കയറിവരാം.... ആരോട് വേണേലും കൂട്ട് കൂടാം..... ഒന്നിനും ഇതുവരെ നിയന്ത്രണം വച്ചില്ലല്ലോ നിന്റെ ഇഷ്ടംപോലെ അല്ലേ എല്ലാം........ തമാശയ്ക്കെങ്കിലും നിനക്കൊന്ന് സൂചിപ്പിക്കായിരുന്നില്ലേ.......... എനിക്കൊന്നും അറിയില്ലെന്റെ മാതാവേ........ അവരോരോന്ന് ഓർത്തു അവിടെയിരുന്നു. ............. ആൽബി ഓഫീസിലേക്കിറങ്ങാൻ റെഡിയായി.... പിന്നെ ഫോണെടുത്ത് നോക്കി...... ആൻ ഇതുവരെ വിളിച്ചില്ലല്ലോ...... ഇവളുടെ പിണക്കം മാറിയില്ലേ.... ഓഹ് ഇനി ഞാൻ അങ്ങോട്ട്‌ വിളിക്കട്ടെ എന്ന വാശിയിലാകും...... മേഡത്തിന്റെ വാശിപോലെ നടക്കട്ടെ.... ഞാൻ തന്നെ വിളിക്കാം................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story