നിന്നിലലിയാൻ: ഭാഗം 14

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൻ ഇതുവരെ വിളിച്ചില്ലല്ലോ...... ഇവളുടെ പിണക്കം മാറിയില്ലേ.... ഓഹ് ഇനി ഞാൻ അങ്ങോട്ട്‌ വിളിക്കട്ടെ എന്ന വാശിയിലാകും...... മേഡത്തിന്റെ വാശിപോലെ നടക്കട്ടെ.... ഞാൻ തന്നെ വിളിക്കാം...... അവൻ വേഗം ഡയൽ ചെയ്തു..... ഫോൺ ഓഫ് തന്നെ ആണ്.... ഇതെന്താ ഇപ്പോഴും ഓഫ്..... അവര് കൊടുത്തെന്നാണല്ലോ പറഞ്ഞത്..... ഓഹ് damnt...... അമ്മച്ചിയുടെ കാര്യം ഞാൻ എങ്ങനെ മറന്നു..... പ്രോബ്ലം ആയിട്ടുണ്ടാക്കോ...... ഛേ..... ഇനിയൊന്നും നോക്കണ്ട വീട്ടിൽ പോകാം.... വരുന്നത് വരട്ടെ....... അവനങ്ങോട്ട് തിരിച്ചു..... നല്ല ടെൻഷൻ ഉണ്ടായിരുന്നു...... മൈൻഡ് എത്ര ശ്രമിച്ചിട്ടും കണ്ട്രോൾ ചെയ്യാൻ കഴിയാത്തപോലെ.......... വണ്ടി സൈഡ് ആക്കി അവൻ കോളിങ്ങ് ബെൽ അടിച്ചു...... അമ്മ ഇപ്പോഴും ആ ഒരു ഷോക്കിൽ ഇരിക്കുകയാണ്.... ബെൽ കേട്ടതും പോയി കതക് തുറന്നു...... പോലീസ് യൂണിഫോമിൽ ആണ് ആൽബി...... അവരൊന്ന് വല്ലാതായി.... അവരവനെയൊന്ന് തുറിച്ചു നോക്കി...... എന്താ സാർ...... അത്കേട്ടതും അവൻ വല്ലാതായി..... അവനെന്തു പറയണം എങ്ങനെ പറയണം എന്നൊരു ഐഡിയയും ഇല്ലായിരുന്നു...... ഒരാവേഷത്തിനു പൊന്നെന്ന് മാത്രം..... ആൻ....... ഇല്ലേ...... അവര് നെറ്റിച്ചുളിച്ചു.....പോലീസ് വേഷത്തിൽ വന്നതിനാലാകണം അടുത്തുള്ളവരെല്ലാം എന്തോ അത്ഭുദം പോലെ അങ്ങോട്ട്‌ നോക്കുന്നുണ്ട്.....അവനത് ശ്രദ്ധിച്ചു...... അമ്മച്ചി...... എന്റെ പേര് ആൽബിൻ.... അത്കേട്ടതും അവര് ശരിക്കും ഞെട്ടി...... ഞാൻ....... അത്..... അവൻ തപ്പിതടയാൻ തുടങ്ങി.....

അകത്തേക്കിരിക്കാം....... അമ്മ പറഞ്ഞതും അവൻ ഷൂസൂരി അങ്ങോട്ട്‌ കയറി.......അപ്പോഴാണ് നായകുട്ടി അങ്ങോട്ട്‌ വന്നത്..... ഇതൊക്കെ ഇങ്ങോട്ട് അയച്ചത്....... ഞാനാണ്..... ആനിനു...... അമ്മച്ചി ഞാൻ പറയാൻ വന്നത് എന്താണെന്ന് വച്ചാൽ ഞാനും ആനും പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട്........ അവളെ എനിക്ക് തന്നൂടെ....... അതിപ്പോ ഞാൻ എങ്ങനെയാ...... അപ്പച്ചൻ ഇവിടെ ഇല്ലാ...... അതറിയാം...... ഞാൻ അമ്മച്ചിയേയും ചേട്ടായിയെയും കൂട്ടി വരണമെന്ന് കരുതിയതാ..... അപ്പച്ചൻ ഇവിടെ ഇല്ലാത്തതുകൊണ്ടാ തത്കാലം അത് വേണ്ടെന്ന് വച്ചത്....... അന്ന ജിത്തുവിനുള്ളതാണെന്ന് അവർക്ക് വാക്ക് കൊടുത്തതാ...... അതിപ്പോ എങ്ങനെയാ....... അവൻ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല........ ഞാൻ പറയുന്നതുകൊണ്ട് ഒന്നും കരുതരുത്...... അവൾക്ക് ജിത്തുവിനോട് ഒന്നും ഇല്ലാ...... അങ്ങനൊരാളുടെ കൂടെ എങ്ങനെ ജീവിതകാലം മുഴുവൻ...... ഒരു ഗെയിം ആണെങ്കിൽ കൂടെ നമുക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ കളിക്കേണ്ടി വരുമ്പോൾ അതിന്റെ ത്രില്ല് തന്നെ പോകും..... അപ്പൊ ഇഷ്ടമില്ലാത്ത ഒരു പാർട്ണരുടെ കൂടെ എങ്ങനാ ....... ഒരുപക്ഷെ ഞാൻ ആനിന്റെ ജീവിതത്തിലേക്ക് കടന്നുവന്നില്ലായിരുന്നെങ്കിൽ ആ ഇഷ്ടക്കേട് നിങ്ങൾക്ക് വേണ്ടി അവള് അഡ്ജസ്റ്റ് ചെയ്യുമായിരുന്നു....... എന്നാൽ ഇനിയവൾക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല....... അവളുടെ ജീവിതത്തിലേക്ക് എനിക്ക് പകരം ആരുവന്നാലും ഇത് തന്നെ ആകും അവസ്ഥ.........

എന്റെ കേസിലും അതേ...... ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല അവളുടെ ഇഷ്ടം നോക്കാതെ എങ്ങനെയാ അവളുടെ ഭാവി ഡിസൈഡ് ചെയ്യാ..... ഞങ്ങള് തമ്മിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ കൂടെ അവളുടെ സമ്മതത്തോടെ വേണ്ടേ ഇതൊക്കെ തീരുമാനിക്കാൻ..... i'm sure ബാക്കിയുള്ള പേരെന്റ്സിനെ പോല അല്ല നിങ്ങൾ അവൾക്ക് ഒരുപാട് ഫ്രീഡം കൊടുത്തിട്ടുണ്ട്.... ബട്ട്‌ അതിലുമൊക്കെ വേണ്ടത് സ്വന്തം ലൈഫ് പാർട്ണറെ ചൂസ് ചെയ്യാനുള്ള ഫ്രീഡം അല്ലേ....... അമ്മച്ചി തല താഴ്ത്തി...... അമ്മച്ചി ഞാൻ പറഞ്ഞത് വിഷമായെങ്കിൽ സോറി...... ഏയ്‌..... പറഞ്ഞത് നേരാ...... എന്നാൽ അപ്പച്ചൻ...... അമ്മച്ചിയ്ക്ക് സമ്മതമാണോ ആനിനെ എനിക്ക് തരാൻ...... ഞാനല്ലല്ലോ അപ്പച്ചനല്ലേ തീരുമാനിക്കണ്ടത്.... അവളുടെ കാര്യത്തിൽ നിങ്ങൾക്ക് രണ്ടുപേർക്കും ഇക്വൽ റൈറ്റ് അല്ലേ..... എനിക്കിപ്പോ അമ്മച്ചിയുടെ സമ്മതമാണ് അറിയേണ്ടത്........ എനിക്കറിയാം പെട്ടന്നൊരാളു വന്ന് ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ഒരുത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്ന്........ എനിക്ക് ആനിനെ ഒരുപാട് ഇഷ്ടാ...... ഒരിക്കലും അവളെ സങ്കടപെടുത്തില്ല...... ആ ഉറപ്പ് ഞാൻ തരാം....... അമ്മച്ചിയുടെ അഭിപ്രായം എന്ത് തന്നെ ആണേലും തുറന്നു പറയാം.....പിന്നെ ആനിന്റെ കാര്യം എന്റെ വീട്ടിൽ എല്ലാവർക്കും അറിയാം....

അവർക്കൊരു പ്രോബ്ലം ഇല്ലാ...... അമ്മച്ചി ചിരിച്ചു...... എനിക്ക് കുഴപ്പൊന്നുമില്ല...... അന്നയുടെ സന്തോഷമാ എനിക്ക് എല്ലാത്തിലും വലുത്........ അത്കേട്ടതും അവൻ ശ്വാസം വിട്ടു........ ആൻ ഇല്ലേ ഇവിടെ...... വിളിച്ചിട്ട് കിട്ടിയില്ല..... ഇവിടുണ്ട്....... പെട്ടന്നിതൊക്കെ അറിഞ്ഞപ്പോൾ ഞാൻ വല്ലാതായി...... ആ വിഷമത്തിൽ ഒന്ന് തല്ലി..... ആദ്യമായ അവളെ....... അപ്പൊ പോയതാ റൂമിലേക്ക്..... ഞാൻ വിളിച്ചിട്ട് വരാം....... ഓക്കേ...... അവര് റൂമിലേക്ക് പോയതും അവനൊന്നു ചിരിച്ചു..... എന്റെ കർത്താവെ..... സിവിൽ സർവീസ് ഇന്റർവ്യൂന് ഇത്രയും ടെൻഷൻ ഇല്ലായിരുന്നു ........ അമ്മച്ചി convinced ആയല്ലോ...... സമാധാനം....... അമ്മ നോക്കുമ്പോൾ അവള് എങ്ങലടിച്ചു കരയുകയാണ്..... അമ്മ അവളുടെ മുടിയിലൂടെ വിരലോടിച്ചതും അവള് വേഗം എണീറ്റ് അവരെ കെട്ടിപിടിച്ചു .. കരയല്ലേ മോളെ.... കണ്ണ് തുടയ്ക്ക്..... സാരല്യ...... എന്നോട് ദേഷ്യായോ..... പെട്ടന്ന് അറിഞ്ഞപ്പോൾ അമ്മച്ചിക്ക് സഹിച്ചില്ല.... അമ്മച്ചി...... സോറി അമ്മച്ചി....... തെറ്റ് എന്റെ ഭാഗത്ത അമ്മച്ചിയോടു എല്ലാം മറച്ചു വച്ചു....... അമ്മച്ചി..... ഇച്ചായൻ പാവ അമ്മച്ചി.... എനിക്കൊരുപാട് ഇഷ്ടാ..... എന്നെയും...... അമ്മച്ചി തന്നെ സംസാരിച്ചു നോക്ക് അപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും....... പ്ലീസ് അമ്മച്ചി ...... മോളേണീക്ക്..... വാ.... ഞാൻ വിളിച്ചു തരാം ആൽബിച്ചായനെ ഒന്ന് സംസാരിക് അമ്മച്ചി........ അതൊക്കെ പിന്നെ.... ഇപ്പോൾ നീ താഴേക്ക് വാ.... കണ്ണ് തുടയ്ക്ക്.... നടക്ക്.... അവരവളെ എണീപ്പിച്ചു താഴേക്ക് കൂട്ടി.....

സ്റ്റെപ് ഇറങ്ങുമ്പോഴാണ് അവള് ആൽബി ഇരുന്ന് നായകുട്ടിയോട് കളിക്കുന്നത് കണ്ടത്..... അവളമ്മച്ചിയെ നോക്കി..... ആൽബി എന്നോട് എല്ലാം പറഞ്ഞു....... എനിക്കറിയാം എന്റെ മോൾക്ക് ഒരിക്കലും തെറ്റ് പറ്റില്ലെന്ന്....... നിന്റെ ഫോൺ ഓഫായിട്ട് അവനാകെ ടെൻഷനിലാ...... അവളെ കണ്ടതും അവൻ കണ്ണ് ചിമ്മി കാണിച്ചു അവള് ചുണ്ട് ചുള്ക്കി...... നിങ്ങളിരുന്നു സംസാരിക്.... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..... അയ്യോ ഒന്നും വേണ്ട അമ്മച്ചി...... അങ്ങനെ പറഞ്ഞാൽ ശരിയാവില്ല..... ആദ്യമായി വന്നതല്ലേ.....ഭക്ഷണമൊക്കെ കഴിച്ചിട്ട് പോയാൽ മതി..... അത് അമ്മച്ചീ....... പ്ലീസ്....... ആൻ കെഞ്ചി ...... ശരി അങ്ങനെ ആവട്ടെ...... അവൻ പറഞ്ഞതും അമ്മ അടുക്കളയിലേക്ക് നടന്നു ...... അമ്മ പോയെന്ന് കണ്ടതും അവളവന് മാന്താനും പിച്ചാനും തുടങ്ങി..... ആൻ.... വേദനയാക്കല്ലേ..... സോറി സോറി സോറി......... പ്ലീസ്.... നല്ല മോളല്ലേ...... ജന്തു....... ഇന്നലെ എത്രനേരം കാത്തിരുന്നു അറിയോ..... ഒരു എമർജൻസി മീറ്റിങ്.... പെട്ടന്ന സെറ്റായത്...... രാത്രി ഇങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു അപ്പോഴാ നമ്മുടെ സുരേഷ് ഇല്ലേ...... ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞ ആളില്ലേ..... ഉം..... ആൾടെ കുട്ടി മിസ്സിംഗ്‌.... അതിന്റെ പുറകെയായിരുന്നു.... അപ്പോഴാ നീ വിളിക്കുന്നത്...... ആ ടെൻഷനിൽ അറിയാതെ എന്തോ പറഞ്ഞതാ ..... i'm സോറി.... ആ കുട്ടിക്ക് കുഴപ്പൊന്നും ഇല്ലല്ലോ .. ഏയ്‌..... ഓക്കേ ആണ്........ അവനവളുടെ കവിളിൽ പതിയെ തലോടി......

ഞാൻ കാരണമല്ലേ തല്ല് കിട്ടിയത്.... വേദനയുണ്ടോ ......... അവളൊന്നും പറഞ്ഞില്ല....... അടുക്കളയിൽ നിന്ന് മിക്സിയുടെ ശബ്ദം കേട്ടതും അവനവളെ അടുത്തേക്ക് നിർത്തി ആ കവിളിൽ ചുണ്ടമർത്തി....... ആൻ......... i ലവ് you........ ലവ് you ടൂ ഇച്ചായാ....... അല്ല ഇതെന്ന യൂണിഫോമിൽ..... അവനവളോട് കാര്യം പറഞ്ഞു..... ഓഹോ...... കൊള്ളാം..... അപ്പൊ എന്റെ കാര്യത്തിൽ ഇച്ചായന് ടെൻഷൻ ഉണ്ടല്ലേ....... അതില്ലാതിരിക്കോ....... അപ്പൊ ഞാൻ ചത്തുപോയാൽ...... അവനവളുടെ ചുണ്ടിൽ വിരൽ വച്ചു....... ഇങ്ങനെയൊന്നും പറയല്ലേ...... നിനക്കറിയില്ല ഞാൻ എത്രയധികം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്........ ഇനി പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ കട്ട്‌ ചെയ്യും..... പോടാ..... ഇടിവണ്ടി.......... അവന്റെ വയറിൽ കുത്തികൊണ്ടവൾ പറഞ്ഞു..... അപ്പോഴാണ് അമ്മച്ചി വന്നത്...... ഇതാ..... കുടിക്ക്...... അവനൊരു ഗ്ലാസ് ജ്യൂസ്‌ നീട്ടികൊണ്ട് പറഞ്ഞു.... അപ്പൊ എനിക്കില്ലേ.... അടുക്കളയിൽ അതാ വേണേൽ പോയ്‌ കുടിക്ക് ...... അമ്മ പറഞ്ഞതും അവള് പുച്ഛിച്ചു.... ആഹ് മോനെ..... ഇവളെ കെട്ടാൻ തീരുമാനിച്ച സ്ഥിതിക്ക് ഞാനൊരു കാര്യം ഇപ്പോഴേ പറയാം..... ഇവൾക്ക് ഒരു സാധനം ഉണ്ടാക്കാൻ അറിയില്ല...... വെറുതെയെങ്കിലും ഉണ്ടാക്കി നോക്കുന്ന ഏർപാടും ഇല്ലാ..... അതെനിക്കറിയാം..... ഒരിക്കൽ ഇവളുണ്ടാക്കിയ ചായ കുടിച്ചിരുന്നു ... ഓഹ്..... നിങ്ങള് എങ്ങനെയാ പരിചയം..... അല്ല എന്ത് കണ്ടിട്ടാ മോനിവളെ ഇഷ്ടപെട്ടത്...... അമ്മച്ചി ചോദിച്ചതും അവനവളെ നോക്കി.....

അതൊക്ക അമ്മച്ചിയ്ക്ക് പിന്നെ വിശദമായി പറഞ്ഞു തരാം..... ആൻ പറഞ്ഞതും അമ്മ അവളുടെ ചെവിക്ക് കിഴുക്കി.... നായകുട്ടി പുറത്തേക്കൊടിയതും അവളതിന്റെ പിന്നാലെ ഓടി..... അപ്പോഴാണ് അയൽവക്കത്തുള്ളവർ ഒട്ടകപക്ഷിയെപ്പോലെ അങ്ങോട്ടെത്തി നോക്കുന്നത് കണ്ടത്.... അവള് അതിനെയും എടുത്തു അകത്തേക്ക് പോയി ... അമ്മച്ചി..... അവരൊക്കെ എന്തിനാ ഇങ്ങോട്ടിങ്ങനെ നോക്കുന്നത്..... ആര്..... അതാ അപ്പുറത്തുള്ളവർ...... അത് ചിലപ്പോൾ ആൽബിയെ കണ്ടിട്ടാവും..... ഏഹ് അതിന് ഇങ്ങനെ നോക്കണോ.... ഇവിടെ ആരൊക്കെ വരാറുണ്ട്..... ആൻ..... ഞാൻ യൂണിഫോമിൽ അല്ലേ അതാകും..... ഒരു മിനിറ്റ് ഞാനിപ്പോ വരാം..... അവള് പിന്നെയും പുറത്തേക്കിറങ്ങി..... എന്നാ ഏച്ചീ ഇങ്ങനെ നോക്കുന്നെ.... അല്ല മോളെ എന്താ പോലീസൊക്കെ...... ഓഹ് അതോ...... അതെന്റെ ഫ്രണ്ടാ...... എന്തിയെ..... അത്ശരി..... ഞങ്ങള് വിചാരിച്ചു എന്തോ കുഴപ്പമുണ്ടെന്ന്...... അവള് തിരിച്ചകത്തേക്ക് കയറി..... സംഭവം അതെന്നെ.... എന്തിനാ പോലീസ് വന്നേ ചോദിച്ചു .... അമ്മച്ചി പിന്നെയും അടുക്കളയിലേക്ക് നടന്നു........ ഇച്ചൂ..... ഇച്ചുവേ..... അമ്മച്ചിയെ എങ്ങനെ സമ്മതിപ്പിച്ചു.... അതൊക്ക എന്റെ മിടുക്ക്... ഓഹ് പിന്നെ താൻ വലിയൊരാള്..... ഗുണ്ട...... എന്നാ ഉദ്ദേശിച്ചത് ഇതൊക്കെ കൊറിയർ ചെയ്യുമ്പോൾ....... ഒരാവേഷത്തിന്റെ പുറത്തു ചെയ്തതാ മേഡം.... എന്തായാലും ഉപകാരപ്പെട്ടില്ലേ ...... ഇനി കള്ളം പറഞ്ഞു ഇറങ്ങേണ്ട ആവശ്യമൊന്നും ഇല്ലല്ലോ നിനക്ക്.......

റൂട്ടൊക്കെ ക്ലിയർ അല്ലേ.... ഉവ്വേ....... എടാ ഇടിവണ്ടി...... ഇടിവണ്ടി..... എനിക്കില്ലേ..... എനിക്കെ..... എനിക്കുണ്ടല്ലോ ഇടിവണ്ടി..... ഇച്ചൂസേ.... പറാ ഡാകിനി...... എനിക്ക് ഉങ്കളെ കട്ടിപുടിക്കണം....... എനിക്ക് വിരോധമില്ല ..... പോടാ....... ഇച്ചൂസേ....... എടോ... എന്നാടി.... ഇന്ന് നൈറ്റ്‌ വരോ...... പ്ലീസ് ....... എന്തിന്..... അത്യാവശ്യാ.......ഒന്ന് വാ പ്ലീച്...... നല്ല മോനല്ലേ..... വരോ ....... നോക്കട്ടെ..... ഉറപ്പൊന്നുമില്ല....... ഞാൻ വെയിറ്റ് ചെയ്യും....... ഭക്ഷണം കഴിച് അവൻ പെട്ടന്ന് പോയി ....... അവൻ പോയതും അമ്മച്ചി അവന്റെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.............. അവളെല്ലാം പറഞ്ഞു...... അമ്മച്ചി കുറച്ചു വഴക്ക് പറഞ്ഞെങ്കിലും പിന്നെ ഓക്കേ ആയി....... രാത്രി അമ്മച്ചി ഉറങ്ങിയതും അവളവനെ വിളിച്ചു.... ഇച്ചായാ വരുന്നില്ലേ............... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story