നിന്നിലലിയാൻ: ഭാഗം 15

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഇന്ന് നൈറ്റ്‌ വരോ...... പ്ലീസ് ....... എന്തിന്..... അത്യാവശ്യാ.......ഒന്ന് വാ പ്ലീച്...... നല്ല മോനല്ലേ..... വരോ ....... നോക്കട്ടെ..... ഉറപ്പൊന്നുമില്ല....... ഞാൻ വെയിറ്റ് ചെയ്യും....... ഭക്ഷണം കഴിച് അവൻ പെട്ടന്ന് പോയി ....... അവൻ പോയതും അമ്മച്ചി അവന്റെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.............. അവളെല്ലാം പറഞ്ഞു...... അമ്മച്ചി കുറച്ചു വഴക്ക് പറഞ്ഞെങ്കിലും പിന്നെ ഓക്കേ ആയി....... രാത്രി അമ്മച്ചി ഉറങ്ങിയതും അവളവനെ വിളിച്ചു.... ഇച്ചായാ വരുന്നില്ലേ..... ആൻ ഞാൻ കുറച്ചു ബിസിയാ..... നമുക്ക് നാളെ കാണാം.... ഉറപ്പിച്ചോ..... ആൻ.... ഒന്ന് മനസിലാക്ക്..... മോനേ ഇപ്പൊ പതിനൊന്നു മണി.... പെട്ടന്ന് ഇറങ്ങാൻ നോക്ക് ...... ആൻ...... പ്ലീസ്.... ലേറ്റ് ആയാലും കുഴപ്പല്യ...... മര്യാദക്ക് വാ .... ഞാൻ കാത്തിരിക്കും....... പിന്നെ ഇവിടെ എത്തിയിട്ട് വിളിക്ക്ട്ടോ ...... ഞാൻ വെക്കാ....... ഓക്കേ വരാം......

.ഇപ്പൊ വെക്കട്ടെ..... ഉം...... ലവ് you ഇച്ചൂ ..... ബൈ...... അവള് റൂമിൽ അവന്റെ കോളും പ്രതീക്ഷിച്ചിരുന്നു...... ഒരുമണി കഴിഞ്ഞിട്ടുണ്ട് അവന്റെ കോള് വന്നപ്പോൾ..... അവള് വേഗം അറ്റൻഡ് ചെയ്തു... ആൻ.... ഞാനിവിടെയുണ്ട്..... ഇങ്ങോട്ട് വാ..... അവള് കതക് തുറന്നു അടുത്തേക്ക് ചെന്നു ...... അവനെ കണ്ടതും കെട്ടിപിടിച്ചു ......... തിരിച്ചവനും...... എന്താ മാഡം നിനക്കിന്നിത്ര എമർജൻസി......... അതൊക്കെയുണ്ടെന്റെ ഇച്ചൂസേ..... വാ എങ്ങോട്ട്.... റൂമിലേക്ക്..... മാഡം വേറെ മൂഡിലാണെന്ന് തോന്നുന്നു..... അവളെ പിന്നിലൂടെ കെട്ടിപിടിച്ചു അവൻ പറഞ്ഞു..... അതേ വേറെ മൂഡിൽ തന്നെയാ.... ശരിക്കും....... ഉം ... അവനവളിലേക്ക് ഒന്നുകൂടെ അടുത്തതും അവളവന്റെ വയറ്റിൽ കുത്തി..... ഇങ്ങട് വാടോ ഇടിവണ്ടി ...... അവന്റ കയ്യുംപിടിച്ചു അവളകത്തേക്ക് നടന്നു....... റൂമിൽ കയറിയതും അവൻ ശരിക്കും ഞെട്ടി .........

റൂം നന്നായി അലങ്കരിച്ചിട്ടുണ്ട്...... അവന്റെ കുറച്ചു ഫോട്ടോസ് ബ്ലാക് and വൈറ്റ് ഫോമിൽ നൂലിൽ കോർത്ത് ഇട്ടിരിക്കുന്നു...... ടീപൊയിൽ കേക്ക് സെറ്റ് ചെയ്തു വച്ചിട്ടുണ്ട്....... ആൻ ......... ഹാപ്പി birthday ഇച്ചൂ........ i ലവ് you....... താങ്ക്സ്....... ലവ് you ടൂ ..... ഇത് ഞാനൊട്ടും എസ്‌പെക്ട് ചെയ്തില്ല...... ഇന്ന് ബര്ത്ഡേ ആണെന്നകാര്യം ഞാൻ മറന്നെപ്പോയി.... ഇച്ചു മറന്നാലും എനിക്ക് മറക്കാൻ കഴിയോ ...... വാ വന്നേ വന്ന് കേക്ക് കട്ട്‌ ചെയ്യ് ....... അവൻ കേക്ക് കട്ട്‌ ചെയ്തു അവൾക്ക് കൊടുത്തു...... എന്നിട്ടതിൽ നിന്നും പാതി കടിച്ചെടുത്തു........ ആൻ....... ആർദ്രമായി അവൻ വിളിച്ചതും അവളവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു .........പതിയെ അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തു........ കൂടുതൽ കൂടുതൽ അടുത്തതും പെട്ടന്നെന്തോ ഓർത്തപോലെ അവള് വേഗം മാറി .........

എന്തുപറ്റി ആൻ........ ഒന്നുല്ല..... ഇച്ചു പോവുന്നില്ലേ...... നീയല്ലേ എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തിയത്........ ഇപ്പൊ പറഞ്ഞയക്കാൻ ആയോ ധൃതി...... എന്തേ ...... ഒന്നുല്ല...... ഇച്ചു പൊക്കോ..... സമയം ഒരുപാടായി....... ഇത്രപെട്ടന്നിത് എന്തുപറ്റി നിനക്ക്......എന്താ മോളെ.... എടാ കള്ള ഇടിവണ്ടി........ ഇച്ചു ഇനിയും ഇവിടെ നിന്നാൽ എന്തേലുമൊക്കെ നടക്കും..... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ....... എനിക്ക് കണ്ട്രോൾ ഒക്കെയുണ്ട്..... നിനക്ക് ഇല്ലെങ്കിലല്ലേ പ്രോബ്ലം ആവാ......എന്തായാലും നീയെന്നെ വരുത്തി..... കുറച്ചു കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ....... നമുക്ക് സിറ്റൗട്ടിൽ ഇരിക്കാം...... റൂമിലിരുന്നാൽ അല്ലേ നിന്റെ കണ്ട്രോൾ പോവാ.... പോടാ..... അമ്മച്ചി ഇപ്പൊ എണീക്കോ.... മ്ച്...... അവള് റൂം അടച്ചു.... രണ്ടാളും സിറ്റൗട്ടിൽ ഇരുന്നു.....

. അവന്റെ നെഞ്ചിലേക്ക് ചാരിയാണ് അവളിരിക്കുന്നത്....... എടീ...... എന്നതാ ഇച്ചായാ ........ നീയന്ന് പറഞ്ഞില്ലായിരുന്നോ ആ കുന്നിന്റെ മുകളിൽ ടെന്റ് കെട്ടി ഒരു നൈറ്റ്‌ തങ്ങണമെന്ന്..... കല്യാണത്തിന് മുൻപ് പോയാലോ.... ഇച്ചൂ സീരിയസ്‌ലി...... യെസ്...... ലവ് you ഇടിവണ്ടി....... അവരങ്ങനെ സംസാരിച്ചു അവിടെയിരുന്നു...... ഇടയ്ക്കവൾ അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചിരുന്നു ഉറക്കം തുടങ്ങി ....... അത് മനസിലായതും അവനവളെ റൂമിൽ കൊണ്ടുചെന്ന് കിടത്തി....... പതിയെ അവളുടെ മുടിയൊതുക്കി നെറ്റിയിൽ ചുംബിച്ചു....... റൂമിൽ നിന്നിറങ്ങി കീ ഇട്ട് ലോക്ക് ചെയ്തു..... അത് പിന്നെ ജനലിന്റെ ഉള്ളിലൂടെ അകത്തേക്കിട്ട് ജനലും ചാരിവച്ചു അവനവിടുന്ന് പോന്നു ............. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ആൽബി എണീക്കുന്നത്.....

ആൻ ആകുമെന്ന് കരുതിയാണ് അവനത് അറ്റൻഡ് ചെയ്തത്....... അമ്മച്ചിയായിരുന്നു..... ഗുഡ് മോർണിംഗ് അമ്മച്ചി ..... ഓഹ് നീയപ്പോ അമ്മച്ചിയെ മറന്നിട്ടില്ല...... അത് ശരി..... രാവിലെതന്നെ ചീത്ത പറയാൻ വിളിച്ചതാണോ .... പോടാ...... പിന്നെ മോനേ ഇന്ന് ഓഫീസിൽ ലീവെടുത്തിട്ട് ഇങ്ങ് വാ..... അതമ്മച്ചി..... എനിക്കൊന്നും കേൾക്കണ്ട.... മര്യാദക്ക് വന്നോ ...... ഇല്ലേൽ എന്റെ സ്വഭാവം മാറും....... ശരി അമ്മച്ചി...... ഞാൻ വരാം...... ആഹ് പിന്നെ അമ്മച്ചി..... ഒറ്റയ്ക്കല്ല ...... ആനിനെയും കൂട്ടാം...... അമ്മച്ചി പരിചയപ്പെടണം എന്ന് പറഞ്ഞതല്ലേ ........ ആയിക്കോട്ടെ..... ആ പിന്നെ മോനേ...... നിനക്കറിയാലോ എന്റെ രീതികളൊക്കെ.... നിന്റെ ചേട്ടത്തിക്ക് അതിനൊന്നും പറ്റാത്തതുകൊണ്ട് അവള് നിന്റെ ഏട്ടനെയും വിളിച്ചോണ്ടങ്ങു പോയി.........

അതേപോലെ നീ കണ്ടുപിടിച്ചവളുടെ വാക്ക് കേട്ട് നീയും എന്നെ വേണ്ടെന്ന് പറയോ...... എന്നതാ അമ്മച്ചി..... കാലത്ത് തന്നെ ഇങ്ങനെ....... ആ ഞാനിങ്ങനെയാ..... പറയാനുള്ളത് വെട്ടിത്തുറന്ന് പറയും.... അതുപോട്ടെ.... നീയവളെയും വിളിച്ചു വേഗം വാ....... അവളുടെ സ്വഭാവവും വീടിന് ഇണങ്ങുമോ എന്നൊക്കെ അറിയണ്ടേ........ എളുപ്പം വരാൻ നോക്ക്..... ഓക്കേ അമ്മച്ചി ....... ആൽബി അവളെ വിളിച്ചെങ്കിലും ഉറക്കത്തിന്റെ സ്ട്രോങ്കിൽ അവളറിഞ്ഞില്ല...... അവൻ ഓഫീസിൽ ലീവ് പറഞ്ഞു പിന്നെ റെഡിയായി നേരെ അവളുടെ വീട്ടിലേക്ക് വിട്ടു...... അവളെ കൂടെ കൂട്ടാനുള്ള പെർമിഷൻ അമ്മയോട് വാങ്ങി......... അവളിതുവരെ എണീറ്റിട്ടില്ല....... ഞാൻ വിളിക്കാം..... അമ്മ ചെന്ന് കുറേ കതകിന് തട്ടിയശേഷമാണ് അവളെണീക്കുന്നത്.......

പിന്നെ റൂമൊക്കെ ക്ലീൻ ചെയ്ത് അങ്ങോട്ട് ചെന്നു...... ആൽബിയെ കണ്ടതും അവള് കണ്ണ് തിരുമ്മി...... അല്ല..... നിക്ക് മനസിലായില്ല...... ഇതെന്താ ഇവിടെ...... അന്നേ ഒരാളോട് ഇങ്ങനെയാണോ ചോദിക്കുന്നത്...... അതിനെന്താ.... ഞാൻ കാര്യല്ലേ ചോദിച്ചത്...... എച്യൂസ് മീ..... ഓഫീസ് ആണെന്ന് കരുതി വന്നതാണോ..... അതേ....... ആൻ നീയൊന്ന് പെട്ടന്ന് റെഡിയാവ്.... അവൻ പറഞ്ഞതും അവളമ്മയെ നോക്കി...... നീ എന്നാത്തിനാ എന്നെ നോക്കുന്നത്..... അവന്റെ അമ്മച്ചിക്ക് നിന്നെ പരിചയപ്പെടണമെന്ന്..... വേഗം റെഡിയായി പോയിട്ട് വാ........ ഉം....... അവള് വേഗം ചെന്ന് റെഡിയായി..... ജീൻസും ടോപ്പുമാണ് വേഷം......

അമ്മയോട് പറഞ്ഞു അവന്റൊപ്പം ഇറങ്ങി....... എടാ കള്ള ഇടിവണ്ടി ഇന്നലെ രാത്രി പറയായിരുന്നില്ലേ..... അമ്മച്ചി മോർണിംഗ് വിളിച്ചു പറഞ്ഞതാ...... ഓഹോ..... ഇടിവണ്ടിയുടെ അമ്മച്ചി എങ്ങനാ...... നേരിട്ട് പരിചയപ്പെടാലോ.... അല്ല എന്നാലും..... ഒരു മുൻധാരണ നല്ലതല്ലേ.... തത്കാലം അതൊന്നും വേണ്ടാ.... ഓഹ് ശരി....... പിന്നെ ആൻ അമ്മച്ചി കുറച്ചു സ്ട്രിക്ട് ആണ്..... നീയൊന്ന് അതിനനുസരിച്ചു നിന്നാൽ മതി...... അമ്മച്ചിയെ കാണട്ടെ എന്നിട്ട് തീരുമാനിക്കാം...... എങ്ങനെ നിൽക്കണം എന്ന്............... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story