നിന്നിലലിയാൻ: ഭാഗം 16

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൻ അമ്മച്ചി കുറച്ചു സ്ട്രിക്ട് ആണ്..... നീയൊന്ന് അതിനനുസരിച്ചു നിന്നാൽ മതി...... അമ്മച്ചിയെ കാണട്ടെ എന്നിട്ട് തീരുമാനിക്കാം...... എങ്ങനെ നിൽക്കണം എന്ന്........ ഓക്കേ...... ഡീ കെട്ടിപിടിച്ചിരുന്നോ ഞാൻ സ്പീഡ് കൂട്ടാൻ പോവ ഓക്കേ ഡിയർ....... അവൻ നല്ല സ്പീഡിൽ എടുത്തു...... എടാ ഇച്ചൂസേ...... നിങ്ങള് പോലീസുകാർക്ക് എന്തും ആവാം എന്നാണോ........ ഞങ്ങള് സാധാരണക്കാർ അങ്ങനെ ഓടിക്കരുത് ഇങ്ങനെ ഓടിക്കരുത്...... നിങ്ങക്കിതൊന്നും ബാധകമല്ലേ..... ഇപ്പൊ ഞാൻ അതിന് പോലീസ് അല്ലല്ലോ...... ഇങ്ങനെ ചെയ്തതിന് പണിഷ്മെന്റ് കിട്ടിയാൽ ഞാനത് അക്‌സെപ്റ് ചെയ്തോളാം മേഡം....... കുറച്ചു നേരം നിന്റെ ആ വായോന്ന് അടച്ചു വെക്ക്.... എന്റെ കോൺസെൻട്രേഷൻ പോകുന്നു...... എന്ന ഇച്ചൂനെ കെട്ടിപിടിച്ചു ഞാൻ ഉറങ്ങിക്കോളാം..... ഓക്കേ..... അവളവന്റെ ചുമലിലേക്ക് ചാരികിടന്നുറങ്ങി..... വീടെത്തിയതും അവനവളെ എണീപ്പിച്ചു....... ഒരു പഴയ തറവാട്....... ഒരുപാട് മരങ്ങളും മറ്റുമായി........ ഇഷ്ടായോ അടിയന്റെ കുടിൽ..... ഇതോ കുടിലോ..... അപ്പൊ കുടിലിനു എന്ത് പറയും...... ഡയലോഗ് അടിക്കാതെ വാ..... അവനവളുടെ കയ്യുംപിടിച്ചു അങ്ങോട്ട്‌ നടന്നു...... കോളിങ്ങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് കതക് തുറന്നത്.......

അമ്മച്ചിയെ കണ്ടതും അവള് ചിരിച്ചു..... എന്നാൽ അവരവളെ അടിമുടിയൊന്ന് നോക്കുകയാണ് ചെയ്തത്....... അത് കണ്ടതും അവള് ആൽബിയുടെ കയ്യിൽ മുറുക്കിപിടിച്ചു........ എന്നതാ അമ്മച്ചി ഇങ്ങനെ നോക്കുന്നത്..... ആൻ ചോദിച്ചതും അവര് നോട്ടം മാറ്റി.... പിന്നെ ആൽബിയുടെ കയ്യിൽപിടിച്ചു ..... കേറി വാടാ അവിടെ നിൽക്കാതെ...... അവൾക്കൊരുമാതിരി തോന്നിയെങ്കിലും അത് കാര്യമാക്കിയില്ല..... എന്നതാ കൊച്ചേ നിന്റെ പേര്..... അനബെൽ...... അപ്പന്റെ പേരോ.... ആന്റണി ....... ഓഹ്...... ഇതെന്നതാ ഈ വേഷം....... നാണം മറയ്ക്കാനാ എല്ലാവരും തുണിയുടക്ക..... ഇതെന്ത് കോലമാ....... ആരെകാണിക്കാനാ ഇങ്ങനത്തെ വേഷം കെട്ടൽ....... പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം........ ആഹ് എന്നതായാലും ഇവന് ഇഷ്ടപെട്ടതല്ലേ.... ഇനി ഞങ്ങടെ രീതിക്കനുസരിച് മാറിയാൽ മതി...... അവൾക്ക് നാക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും തല്കാലത്തേക്ക് അതടക്കി ......... അപ്പൊ കല്യാണം കഴിഞ്ഞാൽ അമ്മായിഅമ്മ പോര് ഉറപ്പായി ..... ഇടിവണ്ടി എന്നെ സപ്പോർട്ട് ചെയ്യോ അതോ അമ്മച്ചിയേയോ......... അവള് മനസ്സിൽ ആലോചിച്ചു..... അമ്മച്ചി...... ആദ്യമായി ഒരാള് വീട്ടിൽ വരുമ്പോൾ ഇങ്ങനെയാണോ വേണ്ടത് ..... മിന്നുകെട്ടിനു മുൻപ് പെണ്ണ് ചെറുക്കന്റെ വീട്ടിൽ വരുന്നത് അത്ര നല്ല ഏർപാടല്ല....... അതിന് അമ്മച്ചി പെണ്ണ് ചെക്കന്റെ വീട്ടിൽ വന്നതായിട്ട് കരുതണ്ട.... ഒരു ഫ്രണ്ട് ഫ്രണ്ടിന്റെ വീട്ടിൽ വന്നു ...

.. അപ്പൊ പ്രശ്നം ഇല്ലല്ലോ ആൻ പറഞ്ഞതും അവരവളെയൊന്ന് നോക്കി ........ ഓഹ്..... എന്ന അങ്ങനെ കരുതാം...... എന്നാൽ ഫ്രണ്ട് ചെന്ന് ഒരു ചായ ഇട്ട് തരുമോ....... അവര് പറഞ്ഞതും അവള് ആൽബിനെ നോക്കി ....... അമ്മച്ചീ....... ഇവള് നമ്മുടെ ഗസ്റ്റ്‌ അല്ലേ....... അപ്പൊ എങ്ങനെയാ....... ആൽബി..... എന്റെ മരുമകളായി വരുന്ന കുട്ടിക്ക് ഒന്നും അറിഞ്ഞില്ലെങ്കിലും വീട്ടുജോലികൾ നിർബന്ധമായും അറിഞ്ഞിരിക്കണം....... പ്രത്യേകിച്ച് പാചകം........ ഇന്നത്തെ ഇവളുടെ പാചകം നോക്കിയിട്ട് മതി ബാക്കി കാര്യങ്ങൾ......... ചെല്ല് അനബെൽ ആദ്യം ഒരു ചായ ഉണ്ടാക്ക്......അത് കഴിഞ്ഞു ഉച്ചയ്ക്കത്തേക്ക് ബിരിയാണി...... അതും നിന്റെ കൈകൊണ്ട്........ വാ അടുക്കള കാണിച്ചു തരാം..... അവരവളെ അങ്ങോട്ട്‌ കൂട്ടി...... അവള് തിരിഞ്ഞു ആൽബിനെ നോക്കി എന്താക്കുമെന്ന് ചോദിച്ചു...... അവനും ഒപ്പം ചെന്നു....... അവരവൾക്ക് പാത്രം എടുത്തു കൊടുത്തു..... സാധങ്ങളൊക്കെ അവിടെയുണ്ട്..... പിന്നെ പാല് അതാ അവിടെ അടച്ചു വച്ചിട്ട് .....വേഗം ഉണ്ടാക്കു..... കൈപ്പുണ്യം ഉണ്ടോന്ന് നോക്കട്ടെ....... അവള് വേഗം ടാപ് തുറന്നു പാത്രത്തിൽ വെള്ളമെടുത്തു സ്റ്റവിൽ വച്ചു...... എന്നിട്ട് ആൽബിനെ നോക്കി...... പിന്നെ ഫോൺ എടുത്തു അവനു മെസ്സേജ് അയച്ചു..... ഇച്ചായ..... എന്തേലും ചെയ്യ്..... ഇതിപ്പോ കുളമാകും .......

dont വറി.... ഞാൻ അമ്മച്ചിയെ ഇപ്പൊ ഇവിടുന്ന് മാറ്റാം ...... അവൻ വീട്ടിലെ ലൈൻ ഫോണിലേക്ക് ഡയൽ ചെയ്തതും അമ്മച്ചി അങ്ങോട്ട്‌ നടന്നു.....കോൾ അറ്റൻഡ് ചെയ്തതും അവൻ mute ആക്കി വച്ചു..... വെള്ളം തിളയ്ക്കുന്നത് കണ്ടതും അവനവളോട് പാല് ഒഴിക്കാൻ പറഞ്ഞു ...... അവള് അവിടെ കണ്ട പാത്രത്തിൽ നിന്നും പാലെടുത്ത് അതിലേക്ക് ഒഴിച്ച്........ വെള്ളവും പാലും ഒന്നാകുന്നതിന് പകരം അത് സെപ്പറേറ്റ് ആകുകയാണ് ചെയ്തത്....... ഇച്ചൂ ഇതെന്താ ഇങ്ങനെ....... അവൻ വേഗം ആ പാത്രത്തിൽ വിരൽ തൊട്ട് വായിൽ വച്ചു..... ആൻ...... ഇത് പാലല്ല.... മോരാ...... ഇപ്പൊ എന്താക്കും.... അവൻ വേഗം അത് സിങ്കിലേക് ഒഴിച് പാത്രം കഴുകി വേറെ വെള്ളം വച്ചു...... എന്നിട്ടവൻ തന്നെ ചായ ഉണ്ടാക്കി..... ഇച്ചൂ......... ബിരിയാണി എന്താക്കും...... അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.... എന്ത് വഴി...... എനിക്കൊരുവക അറിയില്ലാട്ടോ..... അതെനിക്കറിയാം...... ഞാനേ എന്റെ ഫ്രണ്ട്സിനോട് വരാൻ പറയട്ടെ.... ബിരിയാണി അവരുണ്ടാക്കോ..... ഇല്ലാ.... ഞാനുണ്ടാക്കും.... അവരോട് അമ്മച്ചിയെ ഇങ്ങോട്ട് വിടാതെ നോക്കാൻ പറഞ്ഞാൽ പോരെ...... അവൾക്കെന്തോ വല്ലായ്മ തോന്നി...... എന്താ ആൻ...... nothing........ ഇപ്പൊ ഇച്ചു ഉണ്ടാക്കും.... കല്യാണം കഴിഞ്ഞാൽ ഇതൊന്നും എനിക്കറിയില്ല എന്നുള്ളത് മനസിലാകില്ലേ.......

പിന്നെ ഇച്ചൂ..... ഇച്ചു തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ആർക്കും വേണ്ടി മാറരുത് എന്ന്...... അപ്പൊ അമ്മച്ചി പറഞ്ഞതോ....... അത് തന്നെയാ എനിക്ക് ഇപ്പോഴും പറയാനുള്ളത്...... ഈയൊരു കാര്യം നമുക്ക് പിന്നെ ഡിസ്‌കസ് ചെയ്താൽ മതിയോ...... ഉം..... ഓക്കേ.... എന്നാൽ ഞാനങ്ങോട്ടു ചെല്ലട്ടെ നീ ചായ മൂന്ന് ഗ്ലാസിൽ എടുത്തിട്ടു പോരെ .... ഓക്കേ...... ഉം..... ആൻ..... എന്നാടി...... മ്ച്...... അവൻ വേഗം അവളുടെ ഷോൾഡറിൽ കൈവച്ചു....... ഞാൻ ഇല്ലെടി പിന്നെയെന്തിനാ ഈ ടെൻഷൻ....... വേഗം നോക്ക്...... അവനങ്ങോട്ട് നടക്കുമ്പോഴാണ് അമ്മച്ചി അടുക്കളയിലേക്ക് വന്നത്..... അമ്മച്ചി ഇത് എവിടെ പോയതായിരുന്നു..... ഫോൺ വന്നിട്ട് പോയതാ.... വിളിച്ചത് ആരാണാവോ ഒരക്ഷരം മിണ്ടുന്നില്ല..... നീ ചായ ഉണ്ടാക്കിയോ.... ആ ഉണ്ടാക്കി.... പിന്നെ അമ്മച്ചി ഞാൻ എന്റെ രീതിക്ക ഉണ്ടാക്കിയത് അതമ്മച്ചിക് ഇഷ്ടാവോ എന്നൊന്നും എനിക്കറിയില്ല....... ബട്ട്‌ i'm sure നെക്സ്റ്റ് ടൈം ഇതിലും ബെറ്റർ ആയി ഉണ്ടാക്കാൻ ശ്രമിക്കാം...... അതെന്താ ശ്രമിക്കാമെന്ന്...... പലതിലും ഉറപ്പ് പറയാതിരിക്കുന്നതല്ലേ നല്ലത്.... ഉറപ്പ് പറഞ്ഞിട്ട് അതുപോലെ നടന്നില്ലെങ്കിൽ ബുദ്ധിമുട്ട് ആകും...... ഇതാകുമ്പോൾ കുഴപ്പമില്ലല്ലോ....... നാവിനു എന്തായാലും നല്ല നീളമുണ്ട്....... ആ ചായയുമെടുത്ത് അങ്ങോട്ട്‌ നടന്നോ കഴിക്കാനുള്ളതുമെടുത്ത് ഞാൻ വരാം....... ഓക്കേ ..... അവളതുമായി നടന്നു.... ആൽബി നേരത്തെ പോയിരുന്നു....... ഇതൊരു നടയ്ക്ക് പോകും തോന്നുന്നില്ല.......

ഇതൊക്കെ വച്ചു നോക്കുമ്പോ എന്റെ അമ്മച്ചി എന്നാ പാവാ....... ന്റെ ചക്കര സാറമ്മച്ചി..... now i badly മിസ്സ്‌ you......... അവളോരോന്ന് ആലോചിച്ചു അത് ടേബിളിൽ കൊണ്ടുവച്ചു....... അമ്മച്ചി പലഹാരങ്ങളുമെടുത്ത് അങ്ങോട്ട്‌ വന്നു....... ആൽബി അവളെയും നോക്കി അങ്ങനെ ഇരിക്കായിരുന്നു.... അമ്മച്ചി തലയ്ക്കു തട്ടിയതും അവൻ നേരെയിരുന്നു........ അനബെൽ..... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...... അതൊക്കെ നിനക്ക് അംഗീകരിക്കാൻ പറ്റുമെങ്കിൽ തുടർന്ന് പോയാൽ മതി ഈ ബന്ധം..... അല്ലെങ്കിൽ അവസാനിപ്പിച്ചേക്കാം...... അതിന് ഇവരാന്നോ എന്നെ കെട്ടുന്നത്..... അവള് കണ്ണ് മിഴിച്ചു നിന്ന് ആലോചിക്കാൻ തുടങ്ങി..... അനബെൽ.....നീ കേട്ടോ.... ഉം.... വെളുപ്പിന് അഞ്ചുമണിക്ക് എണീക്കണം....... വീടും മുറ്റവും അടിച്ചുവാരി തുടച് കുളിച്ചിട്ട് വേണം അടുക്കളയിൽ കയറാൻ....... മുറ്റവും തുടയ്ക്കണോ.... അവള് ചോദിച്ചതും ആൽബിക്ക് ചിരി വന്നു ..... അമ്മച്ചി ഒന്ന് കണ്ണുരുട്ടി..... ഞാൻ വെറുതെ തമാശയ്ക്ക്..... അമ്മച്ചി ബാക്കി പറാ.... വൃത്തിയിൽ വേണം പാചകം ചെയ്യാൻ...... പിന്നെ എല്ലാ ഞായറാഴ്ചയും കുർബ്ബാനയ്ക്ക് പങ്കെടുക്കണം..... അത് പറഞ്ഞപ്പോഴാ..... ഇച്ചായൻ യെസ് പറഞ്ഞിട്ട് ഞാൻ ഇതുവരെ മെഴുകുതിരി കൊടുത്തില്ലല്ലോ കർത്താവേ..... ഇന്ന് ഇച്ചൂനെയും കൂട്ടി വരാം.... ഞങ്ങളൊരുമിച്ച് തന്നേക്കാം....... അമ്മച്ചി പറയുന്നതിൽ പകുതിയേ അവള് കേൾക്കുന്നുള്ളു....... പിന്നെ അനബെൽ....... ഈ വസ്ത്രമൊന്നും ഇവിടെ പറ്റില്ല......

മാന്യമായി ഡ്രസിഡണം...... പുറത്ത് പോകുകയാണെൽ അഞ്ചുമണി ആകുമ്പോഴേക്കും തിരിച്ചു വരണം....... മാത്രമല്ല എവിടേലും പോകാനുണ്ടേൽ ആദ്യമേ പറയണം...... എന്നോടും ഇവനോടും....... സ്വന്തം ഇഷ്ടത്തിന് ഇറങ്ങി നടക്കരുത്..... മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനുള്ള വഴിയുണ്ടാക്കരുത്..... പയ്യെ സംസാരിക്കണം....... ഇടയ്ക്കിടെ വീട്ടിൽ പോയ്‌ നിൽക്കാൻ പറ്റില്ല...... അമ്മച്ചി ഒരു സംശയം.... എന്നതാ...... കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ കൂടെയല്ലേ നിൽക്കേണ്ടത്..... അപ്പൊ ഇച്ചായൻ ഇവിടെയുള്ളപ്പോൾ ഇവിടെ നിന്നാൽ മതിയല്ലോ..... കോട്ടഴ്സിൽ ആണേൽ അവിടെ...... അങ്ങനെയല്ലേ അതിന്റെയൊരു ഇത്......... അല്ലാ....... നീ ഇവിടെയാ നിൽക്കേണ്ടത്....... അവളൊന്നു നെറ്റിച്ചുളിച്ചു....... ഇതൊക്കെ വച്ചുനോക്കുമ്പോൾ ഇടിവണ്ടിയുടെ മണവാട്ടി ആകുന്നതിലും എളുപ്പം കർത്താവിന്റെ മണവാട്ടി ആകുന്നതല്ലേ......... സത്യത്തിൽ ഇവര് മാതാവാണോ അതോ യൂദാസോ...... ഇനി യൂദാസിന്റെ മാതാവാണോ...... വെറുതെ അല്ല ചേട്ടനും ചേട്ടത്തിയും വേറെ പോയത്........ you dont വറി അമ്മച്ചി ഇച്ചു എന്നെയൊന്നു സപ്പോർട്ട് ചെയ്യുവാണേൽ അമ്മച്ചിയുടെ ഈ ചിന്താഗതികളൊക്കെ ഞാൻ പൊളിച്ചടുക്കുന്നതായിരിക്കും....... അഞ്ചു മണിക്ക് എണീക്കനോ.... ഞാനോ..... രാവിലെ അഞ്ചുമണി തന്നെ നിർബന്ധം ഇല്ലല്ലോ......അഞ്ചുമണി ആയാൽ പോരെ...... അത് സെറ്റ്......... അനബെൽ...... ഉം....

എന്നതാ ഈ കാര്യം നിന്റെ അപ്പനോടും അമ്മച്ചിയോടുമാണ് പറയേണ്ടത് നിന്നോട് ഒന്ന് സൂചിപ്പിക്കാം....... ഇവിടെ നാൻസി വന്നത് 101പവനും ഒരു ബെൻസും പിന്നെ ഒരു പുരയിടവും ആയിട്ടാണ്....... അമ്മച്ചി എന്നതാ ഈ പറയുന്നത്....... ആൻ നീയിതൊന്നും കാര്യമാക്കണ്ട.. ഞാൻ ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും നിന്നെ മാത്രമാ അതിനപ്പുറം മറ്റൊന്നുമില്ല ........... ആൽബി അത് തീരുമാനിക്കേണ്ടത് വീട്ടിലുള്ളവരാ.... അല്ലാതെ നീയല്ല....... അങ്ങനെയാണേൽ അമ്മച്ചി ഒരു കാര്യം ചെയ്യ്..... ആൽബിച്ചായനെ ലേലത്തിനു വെക്കൂ ..... ആരാണോ ഏറ്റവും കൂടുതൽ ഓഫർ ചെയ്യുന്നത് അവരെക്കൊണ്ട് കെട്ടിച്ചോളൂ......... പിന്നെ അമ്മച്ചി എന്റെ കാര്യം പറയുവാണേൽ രാവിലെ അഞ്ചുമണിക്കൊന്നും എനിക്ക് എണീക്കാൻ കഴിയില്ല........ കോളേജിൽ പോകാനുണ്ടേൽ 7മണി അതല്ലെങ്കിൽ തോന്നുന്നപോലെ........... പിന്നെ എന്നെകൊണ്ട് അമ്മച്ചി ഒരു പണിയും ചെയ്യിപ്പിക്കാറില്ല എനിക്കതൊട്ട് അറിയത്തുമില്ല...... ഇപ്പൊ ഈ ചായ ഉണ്ടാക്കിയതുപോലും ഇച്ചായനാ...... അവള് പറഞ്ഞതും അവൻ ഇളിഞ്ഞു....... പിന്നെ ഞാൻ വീട്ടിൽ നിന്ന് എനിക്ക് തോന്നുമ്പോൾ ഇറങ്ങിപ്പോകാറും കയറിവരാറുമാണ് പതിവ്..... മുൻകൂട്ടി പെർമിഷൻ വാങ്ങാറില്ല......

പതിയെ സംസാരിക്കേണ്ട കാര്യമാണെൽ അങ്ങനെ സംസാരിക്കും അതല്ലെങ്കിൽ ആ സിറ്റുവേഷൻ നോക്കിയാണ് സംസാരിക്കാറ്.......ഞാൻ ജീവിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ല....... പിന്നെ ഒരു കാര്യം കൂടെ ദൈവത്തിൽ എനിക്ക് വിശ്വാസമുണ്ട് ബട്ട്‌ അന്ധവിശ്വാസം ഇല്ല....... അതുകൊണ്ട് തന്നെ സ്ഥിരമായൊന്നും ഞാൻ പള്ളിയിൽ പോകാറില്ല........ഇങ്ങനെയാണ് ഞാൻ....... എന്നെ ഞാനായി അംഗീകരിക്കുന്നുണ്ടേൽ അംഗീകരിച്ചാൽ മതി എന്റെ സ്നേഹത്തിനു വേണ്ടി ജീവിതം ത്യാഗം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ് ......... അമ്മച്ചി ഇപ്പൊ പറഞ്ഞില്ലേ ബിരിയാണി ഉണ്ടാക്കണമെന്ന്...... കഴിച്ചിട്ടേ ഉള്ളൂ ഉണ്ടാക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല ........ നീയെന്നതാ പറഞ്ഞുവരുന്നത്..... എന്നെ എന്റെ ആൽബിയുടെ അടുത്ത് നിന്ന് പിരിക്കുമെന്നാണോ.....

ഒരിക്കലുമല്ല....... അമ്മച്ചിക്ക് എന്നെ ഞാനായിട്ട് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെൽ ഇച്ചായാനുമായുള്ള ബന്ധം വേണ്ടെന്ന് വെക്കാം....... എനിക്കറിയാം അമ്മച്ചി ഇച്ചായനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്...... ആ ഇച്ചായനെ അമ്മച്ചിയിൽ നിന്ന് പിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല....... ആൻ.... നീയെന്നതൊക്കെയാ ഈ പറയുന്നത്..... അമ്മച്ചി എന്തോ തമാശ പറഞ്ഞെന്ന് കരുതി....... ഇതൊക്കെ ഇച്ചായന് തമാശയായി തോന്നുന്നുണ്ടേൽ അതെന്റെ തെറ്റല്ല...... എനിക്ക് പറയാനുള്ളത് ആരോടായാലും അവരുടെ മുഖത്ത് നോക്കി പറഞ്ഞാ എനിക്ക് ശീലം....... ഇച്ചായന് വേണ്ടി എന്റെ സെൽഫ് നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ലാ......ഇനി അമ്മച്ചിയുടെ തീരുമാനാ എന്നെ വേണോ വേണ്ടയോ എന്ന് വെക്കുന്നത്..... അതെന്തുതന്നെ ആയാലും ഞാനത് അക്‌സെപ്റ്റ് ചെയ്യും...... ആൻ........... അവന്റെ ശബ്ദം ഇടറിയിരുന്നു...... അവളാ വിളി കേട്ടെന്ന് നടിച്ചില്ല................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story