നിന്നിലലിയാൻ: ഭാഗം 17

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഇച്ചായന് വേണ്ടി എന്റെ സെൽഫ് നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ലാ......ഇനി അമ്മച്ചിയുടെ തീരുമാനാ എന്നെ വേണോ വേണ്ടയോ എന്ന് വെക്കുന്നത്..... അതെന്തുതന്നെ ആയാലും ഞാനത് അക്‌സെപ്റ്റ് ചെയ്യും...... ആൻ........... അവന്റെ ശബ്ദം ഇടറിയിരുന്നു...... അവളാ വിളി കേട്ടെന്ന് നടിച്ചില്ല........ അമ്മച്ചീ...... അമ്മച്ചിയുടെ തീരുമാനം എന്ത് തന്നെ ആയാലും ഞാൻ എന്റെ കാര്യം പറയാം..... അമ്മച്ചിക്ക് വേണ്ടി ആനിനെയോ....... ആനിനു വേണ്ടി അമ്മച്ചിയേയോ വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല...... ആനിനെ ഉപേക്ഷിച്ചു..... അവളോടുള്ള സ്നേഹം മറന്ന്......മറ്റൊരുത്തിയോടൊത്ത് ഞാൻ ജീവിക്കുമെന്നത് അമ്മച്ചി സ്വപ്നംപോലും കാണണ്ട........ ആനിനെ വേണ്ടെന്ന് വെക്കണമെങ്കിൽ ഞാൻ മരിക്കണം.... പിന്നെ അമ്മച്ചി സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവളെ കെട്ടുന്നില്ല..... അതിനർത്ഥം ഇവളെ ഒഴിവാക്കും എന്നല്ല...... ഞങ്ങള് ഇപ്പൊ എങ്ങനെയാണോ അതേപോലെ തുടരും........... അവന്റെ ഉറച്ച തീരുമാനം കേട്ടതും അവളുടെ കണ്ണിൽ നനവ് പടർന്നു..... അമ്മച്ചിയോന്ന് ഞെട്ടി..... ഇപ്പൊ ഞാൻ എന്നതാ വേണ്ടത്..... നടക്കില്ലെന്ന് പറഞ്ഞാൽ മൂത്തവനെ പോലെ ഇവനുമെന്നെ ഉപേക്ഷിച്ചു ഈ തലതെറിച്ചതിന്റെ കൂടെ പോകും .......

അതിലും നല്ലതല്ലേ സമ്മതിക്കുന്നത്...... കല്യാണം കഴിഞ്ഞു ഇവളെ മാറ്റിയെടുക്കാം...... കെട്ടുകഴിഞ്ഞാൽ പിന്നെ ഇവള് താനേ മാറിക്കോളും.... ഇല്ലേൽ ഞാൻ മാറ്റിയെടുക്കും....... അമ്മച്ചീ..... എന്താ അമ്മച്ചിയുടെ തീരുമാനം.... എനിക്കറിയണം..... എന്റെ ആൽബി..... ഞാൻ നിങ്ങടെ സ്നേഹം അറിയാൻ വേണ്ടി എന്തൊക്കയോ പറഞ്ഞതാ...... അവര് പറഞ്ഞതും ആൻ നെറ്റിച്ചുളിച്ചു..... ആൽബിയും.... മോളിങ്ങു വന്നേ...... ഞാൻ വെറുതെ പറഞ്ഞതാ..... പെൺപിള്ളേരായാൽ ഇങ്ങനെ തന്നെയാ വേണ്ടത്..... പ്രത്യേകിച്ച് എന്റെ മോന്റെ പെണ്ണ് ഇങ്ങനെ വേണം പ്രതികരിക്കാൻ..... മോൾക്ക് വിഷമം ആയോ...... മോള് പറഞ്ഞതാ നേര്.... ആൽബിയ്ക്ക് വേണ്ടി മോളൊരിക്കലും മാറരുത്........ അമ്മച്ചി അവളെ കെട്ടിപിടിച്ചതും ആൽബിയ്ക്ക് സമാധാനം ആയി..... എന്റെ അമ്മച്ചി.... അമ്മച്ചിയുടെ ഓരോ കാര്യങ്ങൾ.... എന്റെ ശ്വാസം അങ്ങ് പോയി....... മോൾക് അമ്മച്ചിയോടു ദേഷ്യമായോ ഇല്ല അമ്മച്ചി...... സോറി.... ഞാൻ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയെങ്കിൽ.... മോള് അതിന് കാര്യം അല്ലേ പറഞ്ഞത്......... എന്നതായാലും പെട്ടന്ന് തന്നെ ഞങ്ങള് വീട്ടിലേക്ക് വരാം...... അധികം വച്ചുതാമസിപ്പിക്കണ്ട....... അല്ലേ ആൽബി...... അവനൊന്നു അവളെ നോക്കി...... ഉം.... അമ്മച്ചിയുടെ ഇഷ്ടംപോലെ...... ശരി..... ഞാനേ ഭക്ഷണം ഉണ്ടാക്കട്ടെ..... ഞാനും കൂടാം അമ്മച്ചി..... അതൊന്നും വേണ്ട മോളെ.... നേരത്തെ അമ്മച്ചി അതെല്ലാം വെറുതെ പറഞ്ഞതല്ലേ...... അതൊക്കെ വിട്ടേക്ക്......

മോളിവിടെയൊക്കെ ഒന്ന് ചുറ്റികാണ്..... ആ കാര്യം ഞാനേറ്റു അമ്മച്ചി.... ഇവളെ ഇവിടെയൊക്കെ കാണിച്ചു കൊടുക്കുന്നത്....... ഒരു മണിക്കൂർ അപ്പോഴേക്കും എത്താം...... വാ ആൻ..... അവളുടെ കൈ പിടിച്ചുകൊണ്ടവൻ പറഞ്ഞു..... അമ്മച്ചിയോടു പറഞ്ഞു അവളവന്റെയൊപ്പം ഇറങ്ങി....... അവളുടെ കണ്ണ് നിറയുന്നത് അവൻ മിററിലൂടെ കാണുന്നുണ്ടായിരുന്നു......അവൻ വണ്ടി ഒതുക്കി നിർത്തി..... അവള് വേഗം ഇറങ്ങി എന്നിട്ട് കണ്ണ് തുടച്..... ആദ്യമായാണ് അവള് കരയുന്നതവൻ കാണുന്നത്.... ആൻ...... എന്താ മോളെ..... എന്തിനാ കരയുന്നെ...... ഇച്ചൂ...... ഞാൻ.... ഞാൻ പേടിച്ചു പോയി...... ഒരു നിമിഷം ഞാൻ വിചാരിച്ചു..... ഇച്ചൂനെ എനിക്ക് നഷ്ടപ്പെട്ടു എന്ന്..... ഇച്ചൂ......... എനിക്ക് പറ്റില്ല ഇച്ചു ഇല്ലാതെ..... അമ്മച്ചി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ i cant കണ്ട്രോൾ മൈസെൽഫ്........... സോറി ഇച്ചൂ........ i ലവ് you... അവനാ കണ്ണ് തുടച്ചു കൊടുത്തു...... ആൻ...... നീയെന്നും എന്റെയാ..... എന്റെമാത്രം....... അതിലൊരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല..........സ്‌മൈൽ....... എനിക്ക് നിന്റെ കുറമ്പാ ഇഷ്ടം ഈ കണ്ണീരല്ല....... അവളൊന്ന് ചിരിച്ചെന്ന് വരുത്തി.... എന്താടി....... ഒന്നുല്ല ഇടിവണ്ടി.......... എന്നോട് ദേഷ്യം ഉണ്ടോ... എന്നാത്തിനു..... അമ്മച്ചിയെങ്ങനെ പറഞ്ഞപ്പോൾ.....

സ്നേഹത്തിന് വേണ്ടി ലൈഫ് സാക്രിഫൈസ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതിന്........ നീ സത്യം അല്ലേ പറഞ്ഞത്...... മുഖത്ത് നോക്കി.......പറയാനുള്ള കാര്യങ്ങൾ ധൈര്യത്തോടെ പറയുന്ന നിന്റെയീ character ഉണ്ടല്ലോ അതെനിക്ക് ഒരുപാട് ഇഷ്ടാ...... maybe അതാകും എന്നെ നിന്നിലേക്ക് ഇത്രയും അടുപ്പിച്ചത്........എടീ അന്നാമ്മോ..... ആർക്കും വേണ്ടി നീ മാറരുത്....... അങ്ങനെ മാറിയാൽ ഞാൻ സ്നേഹിച്ച ആൻ നീയല്ലാതായി മാറും....... അവൻ പറഞ്ഞതും പബ്ലിക് പ്ലേസ് ആണെന്ന്പോലും നോക്കാതെ അവളവനെ കെട്ടിപിടിച്ചു........ അവനും അത് മറന്നിരുന്നു..... അതുകൊണ്ട് തന്നെ അവളെ കൂടുതൽ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിക്കുകയാണ് അവൻ ചെയ്തത്........... നടുറോഡിൽ ആണോ ഇതൊക്കെ.... ആരോ പറഞ്ഞതും അവര് പരസ്പരം വിട്ട് മാറി....... ആൻ ..... are you ഓക്കേ now ..... ആടോ ഇടിവണ്ടി.... ഇച്ചൂ തിരിച്ചുപോകുമ്പോ കുരിശുപള്ളിയിൽ പോവാണേ...... ഓക്കേ.... നമുക്ക് വീട്ടിലേക്ക് വിട്ടാലോ...... ശരി........ അവരപ്പോൾ തന്നെ വീട്ടിലേക്ക് പോയി...... അമ്മച്ചി അടുക്കളയിൽ ആണ് രണ്ടാളും അങ്ങോട്ട്‌ നടന്നു...... അതിനുശേഷം അമ്മച്ചി വളരെ കൂൾ ആയാണ് സംസാരിച്ചതത്രയും. ...അതുകൊണ്ട് തന്നെ രണ്ടുപേർക്കും സമാധാനമായി...... അവിടുന്ന് തിരിച്ചു വരുന്നവഴിക്ക് പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ചാശേഷമാണ് വന്നത്.......... അവളെ വീട്ടിൽ വിടുന്നതിനുപകരം നേരെ കോട്ടഴ്സിലേക്കാണ് വന്നത്.... ഇതെന്താ ഇച്ചൂ ഇങ്ങോട്ട്..... പറയാൻ സൗകര്യമില്ല .....

ഓഹ്..... ഒരു വലിയ ആള്..... അവനൊന്നും പറയാതെ ചിരിച്ചു..... അവിടെയെത്തിയതും അവന്റെ പോക്കറ്റിൽനിന്ന് കീ എടുത്ത് അവളാണ് തുറന്നത്..... അവൻ വണ്ടിയൊതുക്കി വരുമ്പോഴേക്കും അവളെടുക്കളയിൽ കയറി നാരങ്ങവെള്ളം ഉണ്ടാക്കി..... സമാധാനം ഇതെങ്കിലും അറിയുമല്ലോ..... അധികം കളിയാക്കല്ലേ..... പറ എന്താ ഇങ്ങോട്ട് വന്നത്..... വെറുതെ..... എന്താ ഇനി എന്തെങ്കിലും കാരണം ഉണ്ടാക്കണോ....... വേണ്ടായേ..... അവനകത്തേക്ക് പോയതും അവള് അവന്റെ ഫയൽസിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു....... ഡീ..... അതിലെങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും.... ഞാൻ തൊടും..... അത്രയ്ക്ക് ധൈര്യം ഉണ്ടേൽ ഒന്ന് ചെയ്യ്...... അതൊക്കെ ഓഫിഷ്യൽ ആണ്...... അതിൽ തത്കാലം എന്റെ മോള് ഇന്റർഫിയർ ചെയ്യണ്ട...... ഓഹ് ശരി...... എന്റെ എന്തേലും ഹെല്പ് വേണോ ..... വേണ്ടാ........ ഇച്ചൂ....... അപ്പച്ചന്റെ നമ്പർ ഇല്ലേ.... വിളിച്ചു സംസാരിക്ക്....... ആദ്യം നീ കാര്യങ്ങൾ പറാ.... എന്നിട്ട് ഞാൻ സംസാരിക്കുന്നതല്ലേ നല്ലത്..... പേടിയുണ്ടോ..... ഏയ്‌..... സണ്ണിച്ചന് അറിയാം..... അവൻ ഓക്കേ ആണ്.... അമ്മച്ചിയും...... പിന്നെ ജിത്തുവിന്റെ കാര്യമാകും അപ്പച്ചൻ പറയാ...... നീ എന്തായാലും സംസാരിച്ചു നോക്ക്...... ഞാനും സംസാരിക്കാം..... പിന്നെയൊരു കാര്യം..... എന്നതാ.....

നിന്നെ ഞാൻ കെട്ടണമെങ്കിൽ ആദ്യം നീ നിനക്കൊരു ജോലി കണ്ടുപിടിക്കണം.... കോഴ്സും കംപ്ലീറ്റ് ചെയ്തു വെറുതെ നടക്കുകയല്ലേ...... എല്ലാത്തിനും എന്നെ ഡിപെൻഡ് ചെയ്തു ജീവിക്കുന്ന ഒരു ഭാര്യയെ എനിക്ക് വേണ്ടാ..... നിനക്ക് നിന്റെതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കണം....... നീ mcom കഴിഞ്ഞതല്ലേ ജോബ് കിട്ടാൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല......... ജോലി കിട്ടിയശേഷം മാത്രം കെട്ട്.... i'm ട്രാപ്പ്ഡ്..... ആൻ.... ഞാൻ സീരിയസ് ആയാണ് പറഞ്ഞത്.... ഓക്കേ ... ഉം..... നാളെ തൊട്ട് അതായിരിക്കും എന്റെ എയിം......നോക്കിക്കോ വിത്തിന് ടു month ഞാൻ ജോലി വാങ്ങിയിരിക്കും...... are you കോൺഫിഡന്റ്...... യാ...... കുറച്ചു കുറവുണ്ടല്ലോ.... ഇല്ലല്ലോ...... ഉണ്ടെന്ന്...... അത് ഞാൻ തരാം... ഇച്ചൂ.... വേണ്ടത് ..... കിസ് തരണേൽ ഡയറക്ട് പറഞ്ഞാൽ പോരെ..... ഇങ്ങനെയൊക്കെ വേണോ.... അപ്പോൾ നിനക്ക് കാര്യം മനസിലായല്ലോ ......... അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു ആ അദരങ്ങളിലേക്കിറങ്ങി......... ഏറെനേരം അവയെ പുൽകികൊണ്ട് അവളിൽ നിന്നും മാറി....... പിന്നെ പതിയെ ആ കവിളിൽ കടിച്ചു...... ഇച്ചൂ........ ഇച്ചൂ..... എടാ ഇടിവണ്ടി..... എന്താടി..... വെറുതെ..... ഞാൻ നിന്നെ വീട്ടിൽ വിടാം.... എന്തായിപ്പോ ഇത്ര ധൃതി ..... any എമർജൻസി nothing......

ഇനിയു നീയിവിടെനിന്നാൽ എല്ലാ കണ്ടീഷൻസും ഞാൻ മറക്കും..... ഒടുക്കം നിനക്ക് പണിയാകും ..... പോടാ.... കള്ളഇടിവണ്ടി ..... അവനവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു പോയി.... അമ്മയ്ക്ക് അറിയേണ്ടത് അവന്റെ അമ്മച്ചിയെകുറിച്ചായിരുന്നു..... അവളെല്ലാം പറഞ്ഞു കൊടുത്തു..... അന്നേ....... നീ പറഞ്ഞത് കേട്ടിട്ട് എനിക്കെന്തോ ഒരു വല്ലായ്മ ........ അതൊക്കെ ആ അമ്മച്ചി പിന്നെ മാറ്റി പറഞ്ഞില്ലേ.... എന്റെ അമ്മച്ചി ടെൻഷൻ ആകേണ്ട....... എനിക്ക് ഒന്നും സംഭവിക്കില്ല ....... എന്ത് വന്നാലും ഇച്ചായൻ എന്റെകൂടെയുണ്ടാകും....... അമ്മ പിന്നെയൊന്നും പറഞ്ഞില്ല.... അവർക്കൊരു വല്ലായ്മ ആയിരുന്നു.......... അപ്പച്ചൻ വന്നിട്ട് കാര്യങ്ങൾ അറിയിക്കാം എന്ന് അമ്മ പറഞ്ഞതുകൊണ്ട് അവളത് സമ്മതിച്ചു......... അവിടുന്നങ്ങോട്ട് അവള് ജോലി കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു......... കാണുന്ന എല്ലാ കമ്പനിയിലേക്കും cv അയച്ചിടും.... ഒന്ന് രണ്ടിടത്ത് ഇന്റർവ്യൂ പോയി..... വിളിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീടൊരു വിളിയും വന്നില്ല.......... അങ്ങനെയാണ് മെഡിസിൻസ് ഉണ്ടാക്കുന്ന കമ്പനിയിലേക്ക് cv അയച്ചത്...... പതിവുപോലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു....... രണ്ട് ദിവസം കഴിഞ്ഞതും ജോയിൻ ചെയ്യാൻ പറഞ്ഞു അവര് വിളിച്ചു...... അവൾക്കൊരുപാട് സന്തോഷം തോന്നി..... ആൽബിക്കും........

. monday ഐശ്വര്യമായി ജോയിൻ ചെയ്തു...... അവളെകൂടാതെ വേറെ രണ്ട് അക്കൗണ്ടന്റ്സ് കൂടെയുണ്ട്.... അവള് പെട്ടന്ന് തന്നെ അവരുമായി ക്ലോസ് ആയി........... ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു........ അന്നവൾ വളരെ ടെൻസ്ഡ് ആയിരുന്നു അപ്പച്ചനും സണ്ണിയും വരും ...... സാധാരണ അതറിഞ്ഞാൽ സന്തോഷിക്കുന്നവളുടെ ഇന്നത്തെ കളി കണ്ടതും അമ്മച്ചിയ്ക്ക് ചിരി വന്നു..... എന്നതാ അന്നേ നിനക്ക്...... എന്തുപറ്റി അമ്മച്ചീ ഒരുമാതിരി ശവത്തിൽ കുത്തല്ലേ..... ഇന്നലെ നീ പറഞ്ഞല്ലോ അപ്പച്ചനോട് പുല്ലുപോലെ സമ്മതം വാങ്ങുമെന്ന്..... ഇന്നെന്തുപറ്റി.... ഒന്നുല്ല സാറാമ്മേ...... അവര് വന്നതും അവള് ഇളിച്ചുകൊടുത്തു......സണ്ണിയെ അവള് ചെന്ന് കെട്ടിപിടിച്ചു...... മോളെ അന്നമ്മോ..... നിനക്കൊരു ബാഡ് ന്യൂസ്‌....... സേവിയർ അങ്കിൾ വിളിച്ചിരുന്നു.... നിന്റെയും ജിത്തുവിന്റെയും കാര്യത്തിൽ പെട്ടന്നൊരു തീരുമാനം എടുക്കാൻ പറഞ്ഞുകൊണ്ട്.....അപ്പച്ചൻ അതിനൊരു തീരുമാനം ഉണ്ടാക്കാനാണ് ഇപ്പൊ പെട്ടന്ന് വന്നത്.................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story