നിന്നിലലിയാൻ: ഭാഗം 18

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

മോളെ അന്നമ്മോ..... നിനക്കൊരു ബാഡ് ന്യൂസ്‌....... സേവിയർ അങ്കിൾ വിളിച്ചിരുന്നു.... നിന്റെയും ജിത്തുവിന്റെയും കാര്യത്തിൽ പെട്ടന്നൊരു തീരുമാനം എടുക്കാൻ പറഞ്ഞുകൊണ്ട്.....അപ്പച്ചൻ അതിനൊരു തീരുമാനം ഉണ്ടാക്കാനാണ് ഇപ്പൊ പെട്ടന്ന് വന്നത്.... ചേട്ടായി...... സത്യാണോ..... ആടി......ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നേ.... ഞാനിപ്പോ എന്നതാ ചെയ്യാ..... ഇങ്ങനെ മിഴിച്ചു നിൽക്കാതെ ഒരു വഴി പറാ..... നീ അപ്പച്ചനോട് ആൽബിയുടെ കാര്യം പറ......... ഇന്ന് തന്നെ...... വെറുതെ കംപ്ലീക്കേറ്റഡ് ആവണ്ട......... അന്നേ ടെൻഷൻ ആകേണ്ട നമ്മുടെ അപ്പച്ചൻ അല്ലേ..... ഇന്നേവരെ നിന്റെ എന്തേലും ഇഷ്ടത്തിന് അപ്പൻ എതിര് നിന്നിട്ടുണ്ടോ.... ഇല്ലല്ലോ..... കൂൾ.... എന്താ അന്നേ നിനക്ക് എന്നെ വേണ്ടേ...... അപ്പച്ചൻ ചോദിച്ചതും അവളയാളെ കെട്ടിപിടിച്ചു....... ജോലി എങ്ങനെയുണ്ട് മോളെ..... കുഴപ്പല്ല അപ്പച്ചോ..... അപ്പച്ചൻ വേഗം ഫ്രഷായി വാ...... എനിക്ക് ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറയാനുണ്ട്....... അയാള് നെറ്റിച്ചുളിച്ചു..... ചെല്ല് അപ്പച്ചോ.... എളുപ്പം വായോ.... അയാള് റൂമിലേക്ക് നടന്നു.... അവള് വേഗം സണ്ണിയുടെ അടുത്തേക്ക് പോയി..... ചേട്ടായി...... എന്നാടി..... ഒന്ന് എന്നെ സപ്പോർട്ട് ചെയ്യോ.. നിന്നെ അല്ലാതെ വേറെ ആരെയാടി ഞാൻ സപ്പോർട്ട് ചെയ്യാ..... അല്ല എന്റെ അളിയൻ ആളെങ്ങനെയാ...... പോലീസ് ആണെന്ന ജാഡയൊക്കെ ഉള്ള ഐറ്റം ആണോ.... അങ്ങനെ ഒരാളെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കോ......

ചേട്ടായി തന്നെ നേരിട്ട് പരിചയപെടു.... ഓക്കേ..... ഞാൻ ഫ്രഷാവട്ടെ...... അമ്മച്ചി ഓക്കേ അല്ലേ..... ആദ്യം അല്ലായിരുന്നു.... പിന്നെ ഞാൻ പറഞ്ഞില്ലേ ആൽബിച്ചൻ വന്ന് സംസാരിച്ചെന്ന്..... ഹ്മ്..... നീ വേഗം റെഡിയാക്...... ഓക്കേ നീ നടന്നോ..... അവള് അമ്മച്ചിയുടെ അടുത്തേക്ക് നടന്നു..... എന്താ അന്നേ..... അമ്മച്ചി അപ്പച്ചനോട് പറഞ്ഞില്ലേ ഇച്ചായന്റെ കാര്യം..... സത്യം പറാ....... ചെറിയൊരു സൂചന കൊടുത്തു..... നിനക്കെന്തോ ചുറ്റിക്കളി ഉണ്ടെന്ന് തോന്നുന്നു എന്നു പറഞ്ഞു എന്നിട്ടപ്പൻ എന്ത് പറഞ്ഞു...... ഇങ്ങോട്ട് വരട്ടെ എന്ന്....... നീ ടെൻഷൻ ആകേണ്ട അപ്പച്ചൻ സമ്മതിക്കും..... ആൽബി നല്ല പയ്യനാ.... അപ്പനവനെ ഇഷ്ടാവും...... അവളമ്മയുടെ കവിളിൽ പിച്ചി..... അവര് ഫ്രഷായി വന്നതും അവരോരുമിച് ഭക്ഷണം കഴിച്...... മോളേ...... നീ എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ..... എന്നതാ...... അത്.... അതപ്പാ........ എന്നതാ വല്ല പ്രേമോം ആണോ..... അപ്പച്ചൻ ചോദിച്ചതും അവള് സണ്ണിയെ നോക്കി..... അവനതേയെന്ന് പറയാൻ ആക്ഷൻ കാണിച്ചു........ അതെയപ്പാ..... എനിക്കൊരാളെ ഇഷ്ട.... അയാൾക്ക് എന്നെയും....... അന്നേ..... അപ്പച്ചൻ ഞാൻ പറയുന്നതൊന്നു കേൾക്ക്........ എനിക്കറിയാം അപ്പച്ചൻ സേവിയർ അങ്കിളിന് വാക്ക് കൊടുത്തിട്ടുണ്ടെന്ന്...... എനിക്കൊരിക്കലും ജിത്തൂനെ സ്നേഹിക്കാൻ കഴിയില്ല.......

അവന്റെ കൂടെ എനിക്കൊരിക്കലും സന്തോഷം ഉണ്ടാകില്ല.... അപ്പാ..... അപ്പനെപ്പോഴും എന്റെ സന്തോഷത്തിനാ ഇമ്പോര്ടന്സ് തരാറ്..... ഇതും അപ്പൻ സമ്മതിക്കണം......... അവന്റെ പേരെന്നതാ.... ആൽബി..... എന്താ ചെയ്യുന്നത്...... എന്തെങ്കിലും ജോലി ഉള്ള കൂട്ടത്തിലാണോ അതോ വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതോ....... ഇവിടുത്തെ അസിസ്റ്റന്റ് കമ്മീഷണർ ആണ്...... എന്നതാ.... ഉം..... acp ആൽബിൻ ips..... എന്നതായാലും അവനോട് എന്നെ വന്ന് കാണാൻ പറ...... എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്നു....., ശരി അപ്പച്ചാ.... നാളെ ഞായർ അല്ലേ..... നാളെ തന്നെ വരാൻ പറ...... ഓക്കേ...... ചെന്ന് കിടന്നോ...... അവള് വേഗം റൂമിലേക്ക് നടന്നു..... ഫോണെടുത്തു അപ്പൊ തന്നെ അവനെ വിളിച്ചു........ എന്നാലവൻ കട്ട്‌ ചെയ്തു..... അവള് പിന്നെയും വിളിച്ചതും അവൻ അറ്റൻഡ് ചെയ്തു ........ എടീ ഞാൻ തിരക്കിലാ..... ഒരു പാർട്ടി...... i will കോൾ you later..... അവൻ കോൾ കട്ട്‌ ചെയ്തു..... ഈ ഇടിവണ്ടിയുടെ ഒരു കാര്യം.......ശരിയാക്കി തരാം ഞാൻ നിന്നെ...... ബാക്കിയുള്ളവർ ഒരുവിധം സെറ്റക്കിയപ്പോ.... അവള് പിന്നെയും വിളിച്ചു ഫോൺ ഓഫായിരുന്നു... അന്ന് കിടന്നെങ്കിലും ഉറക്കം വന്നില്ല.... പിറ്റേന്ന് കാലത്ത് എണീറ്റ് വിളിച്ചപ്പോഴും ഫോൺ ഓഫ്........... ഈ ഇച്ചൂന് എന്താപറ്റിയത്.....

അങ്ങോട്ട്‌ പോയി നോക്കാം..... അവള് വേഗം ഫ്രഷായി അമ്മച്ചിയോടു ഇപ്പൊ വരാമെന്നും പറഞ്ഞിറങ്ങി ...... കോട്ടഴ്സിൽ ചെന്നപ്പോൾ അവളാദ്യം നോക്കിയത് അവന്റെ വണ്ടിയെവിടെ ഉണ്ടോ എന്നാണ് അത് കണ്ടതും അവൾക്ക് സമാധാനം ആയി..... കോളിങ്ങ് ബെൽ അടിച്ച് കുറേ കഴിഞ്ഞിട്ടാണ് അവൻ കതക് തുറന്നത്..... അപ്പൊ എണീറ്റെ ഉള്ളൂ..... ഇതെന്താ നീ കാലത്ത് തന്നെ..... അവൻ ചോദിച്ചതും രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് അടിച്ചുകയറി.... അവള് വേഗം മുഖം വെട്ടിച്ചു.... അവനൊന്നു എരു വലിച്ചു....... ആൻ....... അവനവളുടെ ഷോൾഡറിൽ കൈ വച്ചു .... ആൻ........ സോറി..... ആൻ ഒന്ന് മിണ്ടു...... ആൻ........ ഞാൻ പറഞ്ഞില്ലേ രാത്രിയിലെ പാർട്ടി..... അപ്പോൾ ചെറുതായി രണ്ടെണ്ണം അടിച്ചു അതാ....... ആൻ...... ആൻ നീയെന്താ മിണ്ടാതിരിക്കുന്നത്..... ഒന്നെന്നെ നോക്ക്..... അവൻ മുഖം പിടിച്ചു അവന്റെ മുഖത്തിന് നേരെ വച്ചു....... സോറി....... ഒന്ന് മിണ്ടു ആൻ...... നിനക്ക് ദേഷ്യമായെങ്കിൽ രണ്ട് വഴക്കെങ്കിലും പറാ..... അല്ലെങ്കി എന്നെ തല്ലിക്കോ...... പ്ലീസ് ...... അവളവന് നേരെ കയ്യോങ്ങിയതും അവൻ കണ്ണടച്ചു...... അവളവന്റെ മുടിപിടിച്ചു വലിച്ചു........ അല്ല ഭവതി എന്താ രാവിലെ തന്നെ..... ഞാൻ പറഞ്ഞില്ലേ അപ്പച്ചൻ വന്നെന്ന്..... ഇന്നലെ ഞാൻ നമ്മുട കാര്യം പറഞ്ഞു.... ഇച്ചായനോട് ഇന്ന് വന്ന് മീറ്റ് ചെയ്യാൻ പറഞ്ഞതാ.... ഫോൺ ഓഫ് ചെയ്തു വച്ചേക്കുവല്ലേ...... അത് പിന്നെ.... ഡയലോഗ് അടിക്കാതെ ചെന്ന് കുളിക്ക്... നാറീട്ട് വയ്യാ.....

ഓക്കേ.....നീയിവിടെ ഇരിക്ക് ഞാൻ പെട്ടന്ന് റെഡിയാകാം...... അവൻ കുളിക്കാൻ പോയതും അവളവിടെ മൊത്തം കണ്ണോടിച്ചു..... ഒരു ഫയൽ അവന്റെ ബെഡിന്റെ സൈഡിൽ ഇരിക്കുന്നത് കണ്ടതും അത് മറച്ചുനോക്കാൻ തുടങ്ങി ...... കർത്താവെ നൂറോളം കുട്ടികൾ മിസിങ്..... അതും ഒരു വർഷത്തിനുള്ളിൽ..... ഇവരൊക്കെ എവിടെയായിരിക്കും...... അല്ല ഇതൊന്നും എന്താ ന്യൂസിൽ വരാത്തെ....... ആൽബിൻ വന്നപ്പോൾ അവളത് നോക്കുന്നതാണ് കണ്ടത്..... ആൻ..... അതുങ്ങു താ..... ഇച്ചൂ..... ഇത്രയും കുട്ടികൾ.... നിന്നോട് മുന്നേ പറഞ്ഞതാ എന്റെ ജോലിയിൽ ഇന്റർഫിയർ ചെയ്യരുതെന്ന്....... നിന്റെ ജോലിയിൽ ഞാനും ഇടപെടില്ല.... ഓക്കേ....... അവൻ ഇത്തിരി ദേഷ്യത്തിലാണ് പറഞ്ഞത്..... അവളത് അവിടെ വച്ചു റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവൻ കൈ പിടിച്ചു വച്ചു...... എന്താ കടന്നലു കുത്തിയോ..... എടീ ഞാൻ പറഞ്ഞത് വേറൊന്നുമല്ല....... ഇച്ചായന്റെ ജോലിയിൽ ഇടപെടേണ്ട പറഞ്ഞത് ഓക്കേ..... അപ്പൊ എന്റെ കാര്യത്തിൽ ഇടപെടില്ലാന്നോ.... പോത്തൂട്ടി....അങ്ങനെ അല്ല.... നിന്റെ ഓഫിഷ്യൽ കാര്യം..... ഇനി മേഡത്തിന് ഞാൻ ഇടപെടുന്നതാണ് ഇഷ്ടമെങ്കിൽ ഓക്കേ ..... അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി.... ഇച്ചു അങ്ങ് വന്നേക്ക്.... ഞാൻ പോവാ...

അല്ല ആൻ... ഒരു അല്ലലും ഇല്ലാ ഇടിവണ്ടി.... ബൈ...... അവള് വേഗം പോന്നു ...... ഇവളപ്പോ എന്നാത്തിനാ വന്നേ .... എന്നെ എണീപ്പിക്കാനോ............ അവൻ വേഗം റെഡിയായി നേരെ ഓഫീസിലേക്കാണ് പോയത്........ അവള് ചെന്നപ്പോൾ സണ്ണി ജിത്തുവിനോട് സംസാരിച്ചു ഇരിക്കുന്നതാണ് കണ്ടത്..... ഗുഡ് മോർണിംഗ് അന്നമ്മോ.... ഗുഡ് മോർണിംഗ്..... അവള് വേഗം അകത്തേക്ക് നടന്നു..... ഇവനെന്താ ഇവിടെ....... അമ്മച്ചി.... അമ്മച്ചി... എന്താടി.... ജിത്തു എന്താ ഇവിടെ... അപ്പച്ചൻ വരാൻ പറഞ്ഞതാ.... നീ കാലത്ത് തന്നെ എവിടുന്നാ... അത് ആൽബിച്ചായനെ വിളിച്ചിട്ട് കിട്ടിയില്ല അപ്പൊ പോയി നോക്കിയതാ അവൻ വരില്ലേ.... ഓഹ് വരും ........ ആനിനു നല്ല ടെൻഷൻ ഉണ്ട്....... അവള് സണ്ണിയുടെ അടുത്തായി വന്നിരുന്നു......അപ്പച്ചൻ ഇതിനിടയിൽ ജിത്തുവിനെയും കൂട്ടി ഗാർഡനിലേക്ക് നടന്നിരുന്നു....... എന്താണ് വായാടിയുടെ വായക്ക് ..... ചേട്ടായി വേണ്ടത്.... നിനക്ക് അളിയന്റെ ഒരു ഫോട്ടോയെങ്കിലും എനിക്ക് കാണിച് തരായിരുന്നില്ലേ.... ഇപ്പൊ വരുമല്ലോ അപ്പൊ കണ്ടാൽ മതി.......... ഓഹ്.... **** ജിത്തു.... എന്താ അങ്കിൾ....... ഞാൻ വരാൻ പറഞ്ഞത് ഇമ്പോര്ടന്റ്റ്‌ ആയൊരു കാര്യം പറയാനാ..... ഇന്നലെ അന്ന എന്നോടൊരു കാര്യം പറഞ്ഞു..... അവൾക്കൊരു പയ്യനെ ഇഷ്ടമാണെന്ന്.......

അത്കേട്ടതും ജിത്തുവിന് വല്ലായ്മ തോന്നി....... ജിത്തൂ..... ഞാൻ കരുതിയത് നിനക്ക് അവളോട് ഉള്ള ഇഷ്ടം അവൾക് നിന്നോടും ഉണ്ടാവുമെന്നാണ്....... ഇതിപ്പോ....... എനിക്ക് മനസിലാകും അങ്കിൾ..... dont വറി.... ഡാഡിയോട് കാര്യങ്ങൾ ഞാൻ പറഞ്ഞോളാം..... ഞാനിറങ്ങട്ടെ..... ഉം..... അവൻ വേഗം വണ്ടിയെടുത്ത് പോയി..... അവിടുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും ആൽബി വന്നു...... ആൽബിയെ കണ്ടതും സണ്ണി വേഗം അടുത്തേക്ക് ചെന്നു...... അവൻ വണ്ടിയൊതുക്കി ഇറങ്ങി സണ്ണിയെ കെട്ടിപിടിച്ചു.... ആനിന്റെ കിളിയൊന്ന് പറന്നു...... അവള് അവരുടെ അടുത്തേക്ക് ചെന്നു........ ഇവനെയാണോ നീയെനിക്കു പരിചയപ്പെടുത്തമെന്ന് പറഞ്ഞത്.... ചേട്ടായി.... നിങ്ങള് നേരത്തെ പരിചയമുണ്ടോ...... പിന്നേ..... എടീ ഞങ്ങളൊരുമിച്ച് പഠിച്ചതാ കോളേജിൽ.... എന്റെ അളിയാ ഈ കുരുപ്പിനോട് ഞാൻ നിന്റെ ഫോട്ടോ കുറേ ചോദിച്ചു..... ഇവള് തന്നില്ല...... നീയായിരിക്കും ഇവളുടെ ആൽബിച്ചൻ എന്ന് ഞാൻ ഒട്ടും എസ്‌പെക്ട് ചെയ്തില്ല....... ഞാനും..... ഇത് ശരിക്കും സർപ്രൈസ് ആയി ....... അതേ കോളേജിലെ ശത്രുവിന്റെ പെങ്ങളെ തന്നെ പ്രേമിക്കുന്നത്...... നീ വാ......അപ്പച്ചൻ വെയിറ്റ് ചെയ്യാ..... അവര് രണ്ടും മുന്നിൽ നടന്നു..... ആൻ പിന്നിലും...... കോളേജിലെ ശത്രുവോ..... അതെന്തായിരുന്നു സംഭവം....

.. ആൻ അതും ആലോചിച്ചു ഇരിക്കാൻ തുടങ്ങി...... അപ്പച്ച.... സണ്ണിയാണ് വിളിച്ചത്.... അപ്പനും അമ്മയും അങ്ങോട്ട്‌ വന്നു..... അപ്പച്ചാ ഇതാ ആൽബിൻ...... അപ്പച്ചൻ അവനെയൊന്ന് നോക്കി..... ഇരിക്ക്..... അവനിരുന്നു സണ്ണിയും അവന്റെയൊപ്പം ഇരുന്നു..... അന്ന ഇന്നലെ കാര്യങ്ങൾ പറഞ്ഞു അതാ വരാൻ പറഞ്ഞെ..... എങ്ങനെയാണ് കാര്യങ്ങൾ..... ആൽബി ആനിനെ നോക്കി...... എനിക്ക്.... ആനിനെ ഒരുപാട് ഇഷ്ടാ........ വീട്ടിൽ എല്ലാവർക്കും അറിയാം..... അപ്പച്ചൻ വന്നിട്ട് അവരുമായി ഇങ്ങോട്ട് വരാനിരിക്കയിരുന്നു....... ഉം.....ആരൊക്കെയുണ്ട് വീട്ടിൽ... അമ്മച്ചി.... ചേട്ടായി.... ചേട്ടത്തി.... പിന്നെയവരുടെ മോള്...... അപ്പൻ അഞ്ചുവർഷം മുന്നേ മരിച്ചു....... അവരോട് പെട്ടന്ന് തന്നെ വരാൻ പറാ ... ഓക്കേ...... ഫോൺ അടിഞ്ഞതും അപ്പച്ചൻ എണീറ്റു...... അമ്മച്ചിയും ഒപ്പം ചെന്നു.... എന്താ മോനെ നിന്റെ മുട്ടിടിക്കുന്നത്..... പോടാ..... നിന്റെ അപ്പൻ ഓക്കേ ആണോ.... പിന്നെ വെറുതെയാണോ വീട്ടുകാരോട് വരാൻ പറഞ്ഞെ..... ചേട്ടായി നിങ്ങള് തമ്മിൽ എങ്ങനെയാ.... ഒന്ന് പറഞ്ഞു താ..... എടീ ഞാൻ കോളേജിൽ നിന്ന് എന്തിനാ discontinue ചെയ്തേ..... അത്..... ഒരു ചേട്ടനുമായുള്ള പ്രശ്നം..... ഒടുക്കം ചേട്ടായി ആ ചേട്ടന് ഡിസ്മിസൽ വാങ്ങി കൊടുത്തു..... പിന്നെ അങ്ങേരില്ലാത്ത കോളേജിൽ പഠിക്കാൻ വയ്യെന്നും പറഞ്ഞു ഇങ്ങ് പോന്നു...... ആ..... ഞാൻ ഡിസ്മിസൽ വാങ്ങിക്കൊടുത്ത ആ ചേട്ടനാണ് ഇത്..... ഏഹ്......

രണ്ടാളും എനിക്ക് താങ്ക്സ് പറയണം ഞാൻ കാരണമല്ലേ പഴയ ശത്രുവിനെ തിരിച്ചു കിട്ടിയത്......... ആൽബി.... നീയവിടുന്ന് പോയതിൽ പിന്നെ...... എനിക്ക് പഠിക്കാൻ തോന്നിയില്ല..... അവിടുന്ന് ടിസി വാങ്ങി ഇങ്ങ് പോന്നു..... ഇടയ്ക്ക് നിന്നെ വന്ന് കണ്ടാലോ എന്ന് കരുതിയിരുന്നു.... പിന്നെയെന്തോ...... മോനേ നീയെനിക്കു ഡിസ്മിസൽ വാങ്ങി തന്നതുകൊണ്ടാ ഇന്ന് ഈയൊരു നിലയിൽ എത്തിയത്.... അല്ലെങ്കിൽ വേറെ ഏതേലും വഴിക്ക് തിരിഞ്ഞേനെ........ പിന്നെ അനിയത്തി ഏട്ടനേക്കാൾ അടിപൊളിയാ....... ഈ കൂറ സ്വഭാവം എവിടുന്ന് കിട്ടി എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.... ഇപ്പോഴല്ലേ വന്ന റൂട്ട് ക്ലിയർ ആയത്....... ആൻ ആൽബിയുടെ മുടി പിടിച്ചു വലിച്ചു.... അല്ല ആൽബി നിനക്കെങ്ങനെയാ ഇതിനെ പരിചയം....... അതൊന്നും പറയണ്ട മോനേ...... ഉടുമ്പ് പിടിക്കുന്ന പോലെ പറ്റിയതാ.... പോവണ്ടേ..... പിന്നെ ഞാൻ എന്ത് ചെയ്യാനാ...... മോനേ ആൽബിച്ചാ.... വേണ്ടത്..... ഇപ്പൊ പോവണോ ഞാൻ..... പറാ..... വേണ്ടായേ.......... അവരങ്ങനെ സംസാരിച്ചു ഇരിക്കുമ്പോഴാണ് അപ്പച്ചനും അമ്മച്ചിയും വന്നത്...... അവര് സംസാരം നിർത്തി നേരെയിരുന്നു........ അപ്പച്ച...... അപ്പച്ചന്റെ തീരുമാനം എന്നതാ..... സണ്ണി പെട്ടന്ന് ചോദിച്ചു................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story