നിന്നിലലിയാൻ: ഭാഗം 19

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൽബിച്ചാ.... വേണ്ടത്..... ഇപ്പൊ പോവണോ ഞാൻ..... പറാ..... വേണ്ടായേ.......... അവരങ്ങനെ സംസാരിച്ചു ഇരിക്കുമ്പോഴാണ് അപ്പച്ചനും അമ്മച്ചിയും വന്നത്...... അവര് സംസാരം നിർത്തി നേരെയിരുന്നു........ അപ്പച്ച...... അപ്പച്ചന്റെ തീരുമാനം എന്നതാ..... സണ്ണി പെട്ടന്ന് ചോദിച്ചു...... ആനും ആൽബിയും മറുപടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്......... ഇതിലിപ്പോൾ നമ്മള് മറ്റെന്ത് തീരുമാനമാണ് എടുക്കേണ്ടത്.... രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ്..... അവരുടെ ആഗ്രഹം പോലെ നടക്കട്ടെ.... സ്നേഹിക്കുന്നവരല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്...... അന്നയുടെ ഇഷ്ടം എന്താണ് അത് തന്നെയാ എന്റെയും ഇഷ്ടം.......... അത് കേട്ടതും അവള് അപ്പച്ചനെ കെട്ടിപിടിച്ചു.... മതി നിന്റെ സോപ്പിങ് .... ആൽബി അമ്മച്ചിയേയും ചേട്ടായിയും കൂട്ടി പെട്ടന്ന് വാ........ എനിക്കും ഇവനും മൂന്ന് മാസത്തെ ലീവാണ്...... അതിനുള്ളിൽ കല്യാണം നടത്തുന്നതാവില്ലേ നല്ലത്...... ഞാൻ ചേട്ടായിയോടും അമ്മച്ചിയോടു സംസാരിക്കാം...... ശരി..... അല്ല നിങ്ങള് മുൻപ് പരിചയമുണ്ടോ..... സണ്ണിയോട് അപ്പച്ചൻ ചോദിച്ചു.. ആ അപ്പച്ച.... ഒരുമിച്ചായിരുന്നു കോളേജിൽ.............. ഉം..... എന്നാൽ ഞാൻ ഇറങ്ങട്ടെ.... ഓഫീസിൽ എമർജൻസി ഉണ്ടായിരുന്നു..... ആയിക്കോട്ടെ......

ആൽബി യാത്ര പറഞ്ഞു ഇറങ്ങി.... സണ്ണിയും ആനും ഒപ്പം ചെന്നു...... ആൽബി നീയിവിടെ എവിടെയാ..... കോട്ടഴ്സില.... ഇവൾക്ക് അറിയാം.... നീ ഈവെനിംഗ് അങ്ങോട്ടിറങ്ങ്..... ഞാനും ഉണ്ട്..... തത്കാലം നീ വേണ്ടാ..... സണ്ണി ഞാൻ ഇറങ്ങട്ടെ...... ആൻ പുച്ഛിച്ചു.... ആൽബി വേഗം പോയി...... അന്നേ..... എന്താ ചേട്ടായി.... ഹാപ്പി ആണോ..... അതേ.... ഒരുപാട്...... നീ പറഞ്ഞപോലെ അവൻ നിനക്ക് മാച്ച് ആണ്...... രണ്ട് ദിവസം കഴിഞ്ഞതും ആൽബിയുടെ ചേട്ടനും അമ്മച്ചിയും ചേച്ചിയും വന്നു..... ചേച്ചിയെ ആദ്യമായാണ് നേരിട്ട് കാണുന്നത്.....അവര് സംസാരിക്കുമ്പോൾ ചേച്ചി അവളുടെ കയ്യുംപിടിച്ചു പുറത്തേക്ക് നടന്നു ആൻ..... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്........ എന്താ ചേച്ചി..... നീ കരുതുന്നപോലെ അല്ല അമ്മച്ചി........ നമ്മളെ ആ വീട്ടിലുള്ളവരായി ഒരിക്കലും അവര് അംഗീകരിക്കില്ല...... ഞാൻ കുറേ അഡ്ജസ്റ്റ് ചെയ്തു...... ഒടുക്കം അവിടുന്ന് പോന്നു..... ഇച്ചായനും എനിക്കും തീരെ താല്പര്യമില്ലായിരുന്നു മാറാൻ ബട്ട്‌........ ആൻ എനിക്കറിയാം നീ എന്നേക്കാൾ bold ആണ്...... അതങ്ങനെ ഇരിക്കണം മാറരുത്....... ഉം.... ചേച്ചിക്ക് അങ്ങോട്ട്‌ വന്നൂടെ..... ഇനി അവിടെ വന്ന് താമസിച്ചാൽ ആ പരിഹാസംകൂടെ കേൾക്കേണ്ടി വരും....... നീയുണ്ടേൽ ഇടയ്ക്ക് ഞങ്ങൾ വരാം.....

എന്താ നീ തീരുമാനിച്ചത്..... കെട്ട് കഴിഞ്ഞാൽ അവിടെ നിൽക്കാനോ അതോ ആൽബിയുടെ ഒപ്പമോ..... ആൽബിച്ചന്റെ ഒപ്പം...... ഓക്കേ .... അവളുടെ അമ്മ അങ്ങോട്ട്‌ വന്നു..... മോൾടെ പേര് എന്നതാ.... നാൻസി..... ഇതെന്തേ മാറി നിന്നത്..... ഒന്നുല്ല അമ്മച്ചി ആനിനോട് ഓരോന്ന് സംസാരിച്ചു..... അത് ശരി.... വാ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്.... കഴിക്കാം...... അവരങ്ങോട്ട് നടന്നു......... അങ്ങനെ കല്യാണം ഉറപ്പിച്ചു..... അവളുടെ ഇടവകയിലുള്ള പള്ളിയിൽ വച്ചാണ് മിന്നുക്കെട്ട്............ അതിന്റെ തിരക്കും മറ്റുമായി അങ്ങനെ ദിവസങ്ങൾ പോയി........,.. ഒരു ദിവസം അവള് പതിവുപോലെ ഓഫീസിൽ നിന്നിറങ്ങി..... കുറച്ചു പോന്നതും വണ്ടി ഓഫായി..... എത്രയൊക്കെ നോക്കിയിട്ടും ഓണാവുന്നില്ല..... അതാണെങ്കിൽ ആളുകളൊന്നും അധികം ഇല്ലാത്ത ഒരു പ്രദേശം....... അവള് ഫോണെടുത്തു നോക്കിയപ്പോൾ റേഞ്ച് ഇല്ലാ..... ആകെ 3g ആയി അവിടെ നിൽക്കാൻ തുടങ്ങി....... ഇടയ്ക്കൊരു കാറിന്റെ ശബ്ദം കേട്ടതും അവള് തിരിഞ്ഞു നോക്കി..... ജിത്തുവാണ്.... എന്തുപറ്റി അന്നമ്മോ.... നീയെന്താ ഇവിടെ....... വണ്ടി പണി തന്നെടോ..... ഒന്ന് തന്നേ ഞാൻ നോക്കാം.... അവൻ നോക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല..... ഇത് വർക്ശോപ്പിൽ കൊടുക്കേണ്ടി വരും.....

മൂന്ന് കിലോമീറ്റർ മാറി ഒരു വർക്ക്‌ ഷോപ്പുണ്ട് ഞാൻ അവിടുന്ന് ആളെ വിളിച്ചു വരാം.... നീയൊപ്പം വരുന്നോ.... അത് വണ്ടി...... ഓക്കേ.... ഞാൻ എളുപ്പം വരാം.... അവൻ പോയി.... അരമണിക്കൂർ കഴിഞ്ഞതും ഒരാളെയുംകൊണ്ട് തിരിച്ചു വന്നു...... അവര് വണ്ടി ചെക്ക് ചെയ്തു.... സാർ ഇത് ഒരുമണിക്കൂർ പണിയുണ്ട്.... എന്താ വേണ്ടത്.... അന്നെ.... എന്നതാ വേണ്ടേ... ചെയ്തോളു..... എനിക്ക് നാളെ വണ്ടി ആവശ്യമുണ്ട്..... അവര് വണ്ടി റെഡിയാക്കാൻ തുടങ്ങി...... ആനിനു ജിത്തുവിനോട്‌ സംസാരിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളപോലെ തോന്നി..... അന്നേ...... നിനക്ക് എന്നോട് ദേഷ്യമാണോ.... ഏയ്‌....... എനിക്കെന്തിനാ നിന്നോട് ദേഷ്യം..... i'm സോറി........ എന്തിന്...... ഞാൻ കരുതി എന്നെ ഒഴിവാക്കാൻ വേണ്ടിയാ നീ ആൽബിയെ കാണിച്ചതെന്ന്......നിന്റെ മനസ്സറിയാതെ ഞാൻ എന്തൊക്കയോ...... അന്നേ ഒരുപാട് ഇഷ്ടായിരുന്നെടോ എനിക്ക് നിന്നെ..... ഒരു കളിക്കൂട്ടുകാരിയോടുള്ള ഇഷ്ടം എപ്പോഴാ പ്രണയമായി മാറിയതെന്ന് എനിക്ക് തന്നെ അറിയില്ല..... അതാ നീ ഇഷ്ടക്കേട് കാണിച്ചിട്ടും പുറകെ ഞാൻ വന്നത്...... ജിത്തൂ..... ഹേയ്..... ഞാൻ പറയുന്നത് നീ കേട്ടാൽ മതി..... മറ്റൊന്നിനും വേണ്ടിയല്ല എന്റെ മനസിലെ ഭാരം കുറയാനാ..........നീയന്ന് നന്ദുവിനെ കാണിച്ചപോലെയാ ആൽബിയെയും കാണിച്ചതെന്ന് ഞാൻ കരുതി.......

ഇപ്പോഴും എനിക്കറിയില്ല നിനക്ക് പകരം മറ്റൊരാളെ എങ്ങനെ ഞാൻ കണ്ടെത്തും എന്നത്..... ഒരിക്കലും അതിന് കഴിയില്ല...... നീയെപ്പോഴും ഹാപ്പിയായിരിക്കണം...... നീയെന്നെ ഒരു നല്ല ഫ്രണ്ടായ കണ്ടതെന്ന് എനിക്കറിയാം..... ഇപ്പൊ ഞാനും നീയെന്നെ കാണുന്ന അതേ അർത്ഥത്തിലാ കാണുന്നത്.... നിന്റെ നല്ലൊരു ഫ്രണ്ടായി എന്നും ഞാനുണ്ടാവും............. ജിത്തൂ നീ...... എന്താ അന്നമ്മോ...... now i ഫീൽ റീലാക്സിഡ്..... നേടിയെടുക്കലല്ല വിട്ടുകൊടുക്കുകയാണ് യഥാർത്ഥ സ്നേഹത്തിന്റെ മഹത്വം........ എനിക്കത് മതി....... നീയീ മസില് പിടിച്ചു നിൽക്കാതെ ഒന്ന് ചിരിക്ക് അന്നമ്മോ....... അവന്റെ ഭാരം കുറഞ്ഞെങ്കിലും അവളുടെ മനസിലെവിടെയോ ഒരു തീപ്പൊരി വീണിരുന്നു.... ജിത്തു...... എനിക്കറിയില്ല എന്താ നിന്നോട് പറയേണ്ടതെന്ന്........ എന്നും നീയെന്റെ നല്ല ഫ്രണ്ടായിരിക്കും...... എടാ ആൽബിച്ചൻ എന്റെ ലൈഫിലേക്ക് വരുന്നതിന് മുൻപ് ഞാൻ ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട് എന്റേം നിന്റെം കാര്യങ്ങൾ..... ഒരിക്കൽ പോലും ഒരു ഫ്രണ്ടിനപ്പുറം നിന്നെ കാണാൻ എനിക്ക് കഴിയില്ല...... ആൽബിച്ചൻ ഇല്ലായിരുന്നെങ്കിലും അതേ ..... അതൊക്ക വിട്ടേക്ക് അന്നമ്മേ...... ഞാനതൊക്കെ കളഞ്ഞ്.... പിന്നെയും അവരെന്തൊക്കയോ സംസാരിച്ചിരുന്നു...... വണ്ടി നന്നായതും അവള് അതെടുത്ത് പോന്നു....

ജിത്തു അതും നോക്കി നിന്നു....... ഇല്ലാ അന്നേ...... നിന്റെ ജീവിതത്തിലേക്ക് ഒരു നെഗറ്റീവ് റോളുമായി വരാൻ എനിക്കൊരിക്കലും കഴിയില്ല...... because അത്രയധികം ഞാൻ നിന്നെ സ്നേഹിച്ചിട്ടുണ്ട്....... പ്രാണനായി കരുതിയ ഒരാളെ വേദനിപ്പിക്കാൻ എങ്ങനെ മറ്റൊരാൾക്ക് കഴിയും........ നിനക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഞാനുണ്ടാവും നിന്റൊപ്പം......... അവനിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.......... വീട്ടിലെത്തിയപ്പോഴും ആനിന്റെ മനസ് വല്ലാതെ നീറുകയായിരുന്നു....... ഇത്രയധികം തന്നെ സ്നേഹിച്ചൊരാളെ ഒരു നായയെപ്പോലെ ആട്ടിയതിന്........ ആൽബി വിളിച്ചെങ്കിലും അവള് കോൾ കട്ട്‌ ചെയ്തു...... അവൻ പിന്നെയും വിളിച്ചു.... എന്താടി...... ഇച്ചൂ..... എന്താ നിന്റെ സൗണ്ട് വല്ലാതെ..... ഓഫീസിൽ എന്തേലും പ്രോബ്ലം....... ഇല്ല.... പിന്നെ എന്താടോ.... നീ ടെൻഷൻ ആക്കാതെ കാര്യം പറാ..... അവളുണ്ടായത് അവനോട് പറഞ്ഞു...... ആൻ.... ഇനി നിന്റെ പ്രശ്നം എന്താണെന്ന് പറാ..... ഇച്ചായാ ഞാനവനെ ഒരുപാട് ഇൻസൾട്ട് ചെയ്തു....... ഹ്മ്....... അവൻ മുന്നേ പറഞ്ഞിരുന്നെങ്കിൽ നീ എന്നെ വേണ്ടെന്ന് വെക്കുമായിരുന്നോ..... എന്താ ഇച്ചൂ ഇത്.... ആ കാര്യം ഞാൻ ആദ്യേ ഇച്ചൂനോട് പറഞ്ഞതല്ലേ...... ഇച്ചൂനോട് തോന്നിയ ഇഷ്ടം മാറ്റാരോടും തോന്നിയില്ല....... അവനത്രയും ഓപ്പൺ ആയി സംസാരിച്ചപ്പോൾ ഞാൻ വല്ലാതായി.......

അവനു കുറച്ചു മുൻപേ ഓപ്പൺ ആയാൽ എന്തായിരുന്നു നഷ്ടം..... അങ്ങനെ ആണേൽ ഈ കുരിശ് എനിക്ക് ചുമക്കേണ്ടി വരില്ലായിരുന്നു...... പോടാ..... ജന്തു....... ഓവർ ആക്കല്ലേ...... ഞാൻ നിനക്ക് കുരിശാണോ അതിലിത്ര സംശയം എന്നതാ.... അതേ..... അതെലെ...... ശരിയാക്കി തരാടാ നിന്നെ ഞാൻ ...... നിന്നെ എന്റെ കയ്യിൽ കിട്ടും മോനേ ഇടിവണ്ടി...... ഇച്ചൂ...... എന്താടി ...... ഇപ്പൊ വരോ...... ഞാനൊന്നുമില്ല.... നിന്റെ അപ്പനും അമ്മയും എന്താ കരുത.... അവരിവിടെയില്ല...... ഞാനൊറ്റയ്ക്ക..... വേഗം വാ...... ഓക്കേ.... ഇപ്പൊ വരാം...... ആൽബിയോട് സംസാരിച്ചതും ഒന്ന് റിലേക്സ് ആയപോലെ തോന്നിയവൾക്ക്.....അവൻ അങ്ങോട്ട്‌ വന്നപ്പോൾ അവള് പുറത്തിരിക്കുന്നുണ്ട്.......... അവൻ വന്ന് അവളുടെ അടുത്തിരുന്നു...... ഇവിടെ ആരുമില്ല.... ഇല്ലെന്ന്..... എവിടെ പോയതാ..... കല്യാണം വിളിക്കാൻ....... നമുക്ക് കറങ്ങിയാലോ..... പോകാം.... ഓക്കേ.... ഞാൻ മാറ്റി വരാം..... അവള് സണ്ണിക്ക് ഒരു മെസേജ് അയച്ചിട്ട്.... പിന്നെ വേഗം റെഡിയായി വന്ന് കതകൊക്കെ അടച്ചു അവന്റൊപ്പം ഇറങ്ങി..... ബീച്ച്ലേക്കാണ് പോയത്......... ആൻ നീ ഓക്കേ ആണോ.... അതേടാ ഇച്ചൂ....... അതും പറഞ്ഞു എന്തിവലിഞ്ഞു അവന്റെ കവിളിൽ കടിച്ചു..... എടീ..... എനിക്ക് ഓഫീസിൽ പോകാനുള്ളതാ നാളെ......

നിന്നെ ഞാൻ ശരിയാക്കി തരാം..... അതും പറഞ്ഞു അവനവളുടെ കവിളിൽ അമർത്തി കടിച്ചു...... ഇച്ചായാ...... മാറങ്ങട്..... ഔ.... ന്റെ കവിള്... നീയല്ലേ തുടങ്ങിയത് ഞാൻ ആണോ......... പോടാ ഇടിവണ്ടി..... നിന്റെ ഇടിവണ്ടി എന്ന പേര് മാറ്റി കടിവണ്ടി എന്നിടാൻ പോവാ....... ആണോ....... അവനവളെ ചേർത്തുപിടിച്ചു ആ കവിളിൽ ചുണ്ടമർത്തി......... ഇപ്പൊ വേദന മാറിയോ..... പോടാ............ ആൻ...... ഇനി രണ്ടാഴ്ച അത് കഴിഞ്ഞാൽ നീയെന്റെ സ്വന്തം...... എന്റെ മാത്രം.... അപ്പൊ ഇപ്പോഴോ..... ഇപ്പോഴും..... നാട്ടുകാരുടെ മുൻപിലും അങ്ങനെ ആവുമല്ലോ...... ഇടിവണ്ടി നല്ല മൂഡിലാണല്ലോ...... യെസ്........ നിന്നെ കടിച് തിന്നാനുള്ള മൂടിലാ....... അയ്യോടാ....... അവളവന്റെ കയ്യിൽതൂങ്ങി നടക്കാൻ തുടങ്ങി..... കുറച്ചു കഴിഞ്ഞതും അവര് തിരിച്ചു പോയി.... അവളെ അവിടെയാക്കി അവൻ പോയി.... അപ്പോഴേക്കും അവളുടെ മൂഡൊക്കെ മാറിയിരുന്നു.......... പിറ്റേന്ന് കുറച്ചു ലേറ്റ് ആയാണ് അവള് ഓഫീസിൽ എത്തിയത്..... വണ്ടി ഒതുക്കി അങ്ങോട്ട്‌ ഓടി..... ഓടുന്നതിനിടയ്ക്ക് ആരെയോ ചെന്നിടിച്ചു........ അയാളുടെ കയ്യിലെ ഫയൽ താഴെ വീണു..... അവള് വേഗം അതെടുത്തു കൊടുത്തു.....അയാളൊന്ന് അവളെ തുറിച്ചു നോക്കി........ സോറി സാർ.... ഞാൻ കണ്ടില്ല പെട്ടന്ന്...... its ഓക്കേ..... യുവർ നെയിം....

അനബെൽ..... ഓക്കേ.... അനബെൽ ഇത് നമ്മുടെ എംഡി ആണ്....... മഹേഷ്‌ സാർ....... അത് കേട്ടതും അവള് ഇളിച്ചുകൊടുത്തു..... സാർ...... സാറിനെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്..... സാർ സെന്റ് മീരസിൽ വന്നിട്ടുണ്ടോ.... ഉണ്ടെന്ന് തോന്നുന്നു...... അങ്ങനെയാണെന്ന് തോന്നുന്നു നല്ല പരിചയം........ സാറിനെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ.... ഫസ്റ്റ് ടൈം ആണ്.... ഉം... ഞാൻ അധികം ഇവിടെ വരാറില്ല.... എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ മാത്രമേ വരാറുള്ളൂ....... ഓക്കേ സാർ.... ഞാൻ..... ഓക്കേ...... അവൻ അവള് പോകുന്നതും നോക്കി നിന്നു ....... ആരാ ഇവളെ appoint ചെയ്തത്.... സാർ.... ഞാൻ തന്നെയാണ്.... അന്ന് പറഞ്ഞിരുന്നില്ലേ..... കം to my ക്യാബിൻ.... മഹേഷ്‌ നടന്നു പിന്നാലെ പേടിച്ചു അയാളുടെ സെക്രട്ടറിയും.......മഹേഷ്‌ അയാളുടെ സീറ്റിൽ ഇരുന്നു...... സാർ..... സാറിന് ഇഷ്ടായില്ലെങ്കിൽ അവളെ പിരിച്ചു വിടാം...... നോ..... എനിക്കവളെ ഒരുപാട് ഇഷ്ടായി..... താനിന്ന് എന്ത് ചോദിച്ചാലും ഞാൻ തരും....... ഞാൻ തേടി നടന്ന എന്റെ ഇരയെ മുൻപിൽ കൊണ്ട് തന്നതിന് ...... തനിക് എന്ത് തന്നാലും മതിയാവില്ല........... മഹേഷിന്റെ ചുണ്ടിൽ അതിക്രൂരമായ ചിരി വിരിഞ്ഞു.... സാർ.... എനിക്ക് മനസിലായില്ല..... അവളാരാണെന്ന് തനിക് അറിയോ...... acp ആൽബിൻ ips ന്റെ പ്രതിസുധ വധു........ അവളെ എനിക്ക് ആവശ്യമുണ്ട്.....

.......... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story