നിന്നിലലിയാൻ: ഭാഗം 2

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ടാകും പെട്ടന്നുറങ്ങി....... ... ഫോൺ നിർത്താതെ അടിഞ്ഞപ്പോഴാണ് ഞെട്ടി എണീറ്റത്...... ഉറക്കച്ചടവിൽ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി..... പിന്നെയും അടിഞ്ഞതും ആൽബി അറ്റൻഡ് ചെയ്തു...... s i റാഫി ആണ്..... പറ റാഫി.......... അയാളുടെ മറുപടി കേട്ടതും ആൽബി ഷോക്ക് ആയി............ എടോ താനവളോട് പറഞ്ഞോ ഞാൻ ഇവിടെ ഉണ്ടെന്ന്..... സാർ ഞാൻ അല്ല...... ആ വട്ട്കേസ് ഇവിടെ വന്ന് സാറിനെ കുറിച് തിരക്കിയത് ആ സുരേഷ്നോടാ..... അയാള് വള്ളിപുള്ളി തെറ്റാതെ കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്..... പറ്റുവാണേൽ സാർ ആ റൂം മാറാൻ പറ്റോ എന്ന് നോക്ക് ..... റൂം മാറിയിട്ടിപ്പോ എന്താ..... ഹോസ്പിറ്റൽ മാറേണ്ടി വരും...... അല്ല അവളെന്താ സുരേഷിനോട് പറഞ്ഞത്...... സാറ് കെട്ടാൻ പോകുന്ന പെണ്ണാണെന്ന്...... ആൽബിയ്ക്ക് ദേഷ്യം വന്നു...... സാർ...... വല്ല കേസിലും പിടിച്ചു രണ്ട് ദിവസം അകത്തിട്ടാലോ അതിനെ.... ഒടുക്കം സാറിന് തന്നെ പണിയാകും..... അതുംശരിയാ..... ഞാൻ വെക്കട്ടെ സാർ..... എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി..... ഓക്കേ...... ആൽബി എന്ത് ചെയ്യണം എന്ന ആലോചനയിൽ ആയിരുന്നു..... കാലിന് കുഴപ്പമൊന്നുമില്ലായിരുന്നെങ്കിൽ എങ്ങോട്ടേലും ഓടി രക്ഷപെടായിരുന്നു....

എനിക്കെന്തിന്റെ കേടായിരുന്നു അന്ന്....... ഒരാവശ്യവും ഇല്ലാതെ ഓരോ കുരിശ്ശെടുത്ത് തലയിൽ വക്കുന്നത്...... ആ കിറുക്കത്തി ഇന്ന് എഴുന്നള്ളോ എന്തോ...... ഇച്ചൂ........ അവളുടെ വിളി കേട്ടതും അവൻ പല്ല് കടിച്ചു...... ഇച്ചൂ..... ഇതെന്നതാ എന്റെ ഇച്ചൂന്..... വേദനയുണ്ടോ.... ആരാ ഇത് ചെയ്തത്.... ആരായാലും അവരെ വെറുതെ വിടരുത്..... ഇവിടുന്നിറങ്ങിയാൽ അവരെ വെടിവച്ചു കൊല്ലണം....... ഇച്ചൂ..... നിനക്ക് എന്നാടി വേണ്ടേ...... എന്തിനാ ഇച്ചൂ ദേഷ്യപ്പെടുന്നത്.... വയ്യാത്തത് അല്ലേ അധികം ശബ്ദം എടുക്കാൻ പാടില്ല....... നീയിപ്പോ എന്നാത്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ.... എന്താ ഇച്ചു..... ഇച്ചൂന് വയ്യാ എന്നറിഞ്ഞാൽ എനിക്ക് സമാധാനം കിട്ടോ....... ഇച്ചു തന്നെ ആലോചിച്ചു നോക്ക് ഏത് കെട്ടിയോൾക്കാ കെട്ടിയോന് വയ്യാ എന്നറിഞ്ഞാൽ മനസമാധാനം കിട്ടാ.... കെട്ടിയോനോ..... ഉം...... ഇന്നല്ലേൽ നാളെ ഇച്ചു എന്നെ കെട്ടുമല്ലോ..... പിന്നെ എന്താ...... അവനൊന്നു അവളെ നോക്കി പേടിപ്പിച്ചു...... എന്ന ആൽബിച്ചാ...... ആൻ പ്ലീസ്...... നീയൊന്ന് പോ.... ഇവിടെയുള്ളവരെക്കൊണ്ട് പറയിപ്പിക്കരുത്....... ഇതാപ്പോ നന്നായേ..... ന്റെ ഇച്ചൂന് മാറാതെ ഞാനിവിടുന്നു എങ്ങും പോകില്ല........... ഇച്ചൂ.... നിനക്കിത് എന്തിന്റെ കേടാടി...... അവള് അവന്റെ അടുത്തിരുന്ന് ചുണ്ടിൽ വിരല് വച്ചതും അവൻ വല്ലാതായി........

ഞാൻ പോവില്ല ആൽബിച്ചാ..... അങ്ങനെ പോവനല്ല ഞാൻ വന്നേ...... എന്നാലും ന്റെ ഇച്ചു...... ഇച്ചൂന്റെ കാര്യം ഇത്തിരി കടുപ്പം തന്നെയാ...... ഒന്നെന്നെ അറിയിക്കായിരുന്നില്ലേ വയ്യാന്ന്....... എത്ര വട്ടം കോട്ടഴ്സിൽ പോയി നോക്കിയെന്ന് അറിയോ...... ഒടുക്കം ഇന്ന് സഹികെട്ടിട്ടാ ഓഫീസിൽ പോയത് ....... പിന്നെ റാഫിക്ക നമ്മളെ മൈൻഡ് ചെയ്യില്ലല്ലോ അങ്ങനെയല്ലേ ഇച്ചു എന്നെ കുറിച് പറഞ്ഞുകൊടുത്തേ അതാ അങ്ങേരുടെ അടുത്ത് പോകാതെ മറ്റേ ആളുടെ അടുത്ത് പോയത്...... ഇച്ചൂന് വയ്യാ എന്നറിഞ്ഞപ്പോൾ എന്താ പറയാ ഞാനാകെ വല്ലാതായി........ കാലിനും വയ്യല്ലോ...... എന്തായാലും കൂട്ടിനൊരാൾ വേണം ഞാനിവിടെ ഉള്ളപ്പോൾ വേറൊരാളെ ബുദ്ധിമുട്ടിക്കുന്നത് മോശല്ലേ........ ഇനി ഇച്ചൂന്റെ കാല് നേരെ ആകുന്നതുവരെ ഞാൻ ശ്രുഷിക്കാം...... എന്താ... ശ്രുസൃഷിക്കാം...... ആദ്യം അത് പറയാൻ പഠിക്ക്..... ഇച്ചൂന് കാര്യം മനസിലായല്ലോ..... എനിക്കത് മതി....... അനബെൽ വന്നവഴിക്ക് പോവാൻ നോക്ക്.......എനിക്കാറുടെയും സഹായം ആവശ്യമില്ല........ പോവാം....... ബട്ട്‌ പോകുന്നത് ഇച്ചൂന്റെ വീട്ടിലേക്കായിരിക്കും...... എനിക്കറിയാം ഇച്ചു ഇതൊന്നും അമ്മച്ചിയോടു പറഞ്ഞു കാണില്ലെന്ന്..... ഞാൻ പോയി അമ്മച്ചിയേയും വിളിച്ചോണ്ട് വരാം..... അത് വേണ്ടേൽ എന്നെ ഇവിടെ നിൽക്കാൻ സമ്മതിക്കണം........

നിന്ന് പണ്ടാരടങ് നീയിവിടെ..... എനിക്കെന്തിന്റെ കേടായിരുന്നു അന്ന്...... വേലിമേൽ കിടന്ന പാമ്പിനെയെടുത്ത് കഴുത്തിലിടാൻ........ ഇച്ചു എന്ത് വേണേലും പറഞ്ഞോ ....... ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇച്ചൂന്റെ പെണ്ണായി ജീവിച്ചിട്ട് മരിച്ചാൽ മതിയെനിക്ക്............ അവന്റെ നെറ്റിയിൽ ചുണ്ടമാർത്തികൊണ്ടവൾ എണീറ്റു....... അവനവളെ തറപ്പിച്ചു നോക്കി...... എന്റെ ഇച്ചൂട്ടാ..... ഇങ്ങനെ നോക്കല്ലേടാ മുത്തേ....... ഇങ്ങനെ നോക്കുമ്പോൾ എന്റെ ആൽബിച്ചനെ കെട്ടിപ്പിടിക്കാൻ തോന്നാ........ അവൻ കഴുത്ത്‌ വെട്ടിച്ചു...... ഈ കുരിശിനെ ഞാനിപ്പോൾ എന്താ ചെയ്യാ..... നന്നായിട്ട് ഇവിടെയിട്ട് പണി കൊടുക്കാം.... ഒടുക്കം മടുത്തു അവള് തന്നെ നാട് വിട്ടോളും........ എന്നാ ഇച്ചു ആലോചിക്കുന്നേ....... ഇച്ചൂന് കാല് വേദനിക്കുന്നുണ്ടോ ഞാൻ തടവി തരാം............ അവള് പതിയെ അവന്റെ കാല് തടവാൻ തുടങ്ങി.... എടീ....... കോപ്പേ...... നീ ഇവിടെ നിൽക്കുന്നത് ഓക്കേ........ കണകണ പറഞ്ഞു എന്നെ ശല്യം ചെയ്യരുത്.......... എന്റെ ഇച്ചൂ എങ്ങനെയാ മിണ്ടാതെ ഒക്കെ ജീവിക്കാ അതും ന്റെ ഈ പോലീസ്ഗുണ്ടയോട്..........

ഇച്ചു എന്തേലും കഴിച്ചായിരുന്നോ...... നിന്റെ തന്തപിടി എനിക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കി തന്നിരുന്നു..... ചൂടാവല്ലേ ഇച്ചൂസേ..... ഞാൻ ഫ്രൂട്ട്സ്‌ കൊണ്ടുവന്നിട്ടുണ്ട് അത് തരാം....... അവള് വേഗം ആപ്പിൾ കട്ട്‌ ചെയ്ത് അവനു കൊടുത്തു........ അവൻ കൈകാട്ടിയതും അവള് വായിലിട്ട് കൊടുത്തു....... അങ്ങട്ട് കഴിക്കെന്റെ ഇച്ചൂ ........ നീ എന്നതാടി ഇച്ചു എന്ന് വിളിക്കുന്നത്..... ഇച്ചായന്റെ ഷോർട് ഇച്ചു......... നീ എപ്പോഴാ പോകുന്നത്.... എന്റെ ഇച്ചൂ.... ഇച്ചൂന് മലയാളം അറിയാതെ ആയിതുടങ്ങിയോ....... ഞാൻ പോകുന്നില്ലെന്ന് പറഞ്ഞതല്ലേ . . അപ്പോൾ രാത്രിയോ...... ഇവിടെ കൂടും..... ന്റെ ഇച്ചൂസിന്റെ ഒപ്പം........ ദാ ഈ കിടക്കയിൽ ഒരിത്തിരി സ്ഥലം തന്നാൽ മതി ഞാന് ന്റെ ഇച്ചൂസിനെ കെട്ടിപിടിച് കിടന്നോളാം...... പ്ഫ..... കഴവേറിയെടെ മോളെ......... ഈ കഴിവേറിയുടെ മോൾ വച്ചാൽ കഴിവ് കൂടുതൽ ഉള്ള ആളുടെ മോള് എന്നാണോ....... നിന്നെ പറഞ്ഞിട്ട് കാര്യമില്ല...... നിന്നെ കയറൂരി വിട്ടതാണോ വീട്ടുകാര്...... എന്റെ ഇച്ചൂ..... ഞാൻ കയറൂരി പോന്നതല്ലേ...... ഈ കള്ളതെമ്മാടിയുടെ അടുത്തേക്ക്........... അപ്പോഴാണ് ജീന അങ്ങോട്ട്‌ വന്നത്...... ജീനയെ കണ്ടതും അനബെൽ ഒന്ന് ശരിക്കും നോക്കി....... ഇതാരാ സാർ....... ഇത്.... കെട്ടിയോൾ..... ഇച്ചായന്റെ കെട്ടിയോളാ........ ഓഹ്.... അത്ശരി...... പിന്നെ മാഡം ഇനി രാത്രി ആണ് ഇൻജെക്ഷൻ.......

ട്രിപ്പ്‌ ഇതുകൂടെ മതി........ ഓക്കേ..... നല്ല പെയിൻ ഉണ്ടെങ്കിൽ ദാ ഈ ടാബ്‌ലെറ്സ് കൊടുത്താൽ മതി.....അല്ലെങ്കിൽ ഈ ടാബ്‌ലെറ്സ് മതി...... അതൊക്കെ അവളെ ഏല്പിച് ജീന പോയി.... ഡീ..... നീയെന്തിനാടി കെട്ടിയോൾ ആണെന്ന് പറഞ്ഞത്..... എന്റെ ഇച്ചൂ ഇത്തിരി കോമൺ സെൻസ് യൂസ് ചെയ്യ്...... ഇനി സപ്പോസ് അവളെങ്ങാനും ഇച്ചൂനെ ഇഷ്ടപ്പെട്ടു പിന്നെ ഞാൻ അവളുമായി fight ഉണ്ടാക്കി അവളെ ഞാൻ കൊന്ന്.... ഇച്ചു ന്നെ അറസ്റ്റ് ചെയ്ത് എന്തിനാ വെറുതെ..... ഇതിപ്പോ എല്ലാം സെറ്റ് ആയില്ലേ....... അവനൊന്നു ശ്വാസം വിട്ടു ..... എന്നെ നോക്കിപേടിപ്പിക്കാതെ ഇതങ്ങു കഴിക്കെന്റെ ഇച്ചൂ...... അവനത് കഴിക്കാൻ തുടങ്ങി......... അനബെൽ..... ഈവെനിംഗ് മര്യാദക്ക് വീട്ടിൽ പൊക്കോണം കേട്ടല്ലോ....... i'm റിയലി സോറി ബേബി....... തത്കാലം വീട്ടിൽ പോകാൻ പറ്റുന്ന സിറ്റുവേഷൻ അല്ല....., ഞാൻ one വീക്ക്‌ ബാംഗ്ലൂർ പോവാ എന്നും പറഞ്ഞാ ഇങ്ങ് വന്നേ..... പിന്നെയെങ്ങാനാ ഞാൻ തിരിച്ചു പോകാ..... ഇച്ചു പേടിക്കണ്ട....... ഇച്ചൂനെന്തായാലും വയ്യാ..... എനിക്ക് അത്യാവശ്യം നല്ല കൺട്രോൾ ഒക്കെ ഉണ്ട് ....... ഇനി സപ്പോസ് ഇച്ചു എന്നെ എന്തേലും ചെയ്താലും എനിക്ക് കുഴപ്പം ഒന്നുമില്ല..... അവന്റെ വായിൽ നിന്ന് കായും പൂം മായും ഒക്കെ ചേർന്ന നല്ല അടിപൊളി തെറി പുറത്തേക്ക് വരാൻ തുടങ്ങി........

അവള് ഒന്ന് ഇളിച്ചുകൊടുത്തു..... വൗ സൂപ്പർ...... പോലീസിൽ ചേരുന്നതിന് മുൻപ് പഠിച്ചതാണോ അതോ അതിന് ശേഷമോ......... അല്ലെടി നിന്റെ അപ്പന്റെ.......... അല്ലെങ്കിലും അവരെ എന്തിനാ ഞാൻ പറയുന്നത്........നിന്റെ വായ അടക്കി വക്കാൻ ഞാനെന്ത് തരണം.... ഇച്ചായാ........എന്നോട് i ലവ് you പറഞ്ഞാൽ മതി...... പറയോ....... അനബെൽ എന്റെ മാര്യേജ് കഴിഞ്ഞതാ..... മോനേ ആൽബി...... നീയിത് ആരോടാ പറയുന്നേ..... എന്നോടാ...... ബേബി..... ബേബിയുടെ a to z ഡീറ്റെയിൽസ് എന്റെ കയ്യിലുണ്ട്...... അതും ചീറ്റിപ്പോയ വിഷമത്തിൽ അവൻ ഫോണിൽ തോണ്ടാൻ തുടങ്ങി....... ഇച്ചൂ..... ഇച്ചൂന് ശൂ ശൂ ഒഴിക്കാനുണ്ടോ...... ഉണ്ടേൽ ഞാൻ കൂട്ടുവരാം.... എന്നതാ.....

അതല്ല..... ഇച്ചൂന് ഒറ്റയ്ക്ക് നടക്കാൻ വയ്യല്ലോ.... ഞാൻ അങ്ങോട്ട് ആക്കി തരാം...... അവൻ തലച്ചരിച്ചു...... വേണ്ടേൽ വേണ്ടാ...... ഇതൊന്നും കണ്ട്രോൾ ചെയ്യാൻ പാടില്ല...... ന്നോട് പറയാൻ മടിയൊന്നും വിചാരിക്കണ്ട...... ഞാൻ ആൽബിച്ചന്റെ കെട്ട്യോൾ അല്ലേ....... ഇതിലും ബെറ്റർ ഞാനങ്ങു ചാവുന്നതായിരുന്നു...... my poor ഇച്ചു.....വാ എണീക്ക് ഞാൻ കൊണ്ടുപോകാം...... അവളവനെ പതിയെ എണീപ്പിച്ചു ബാത്‌റൂമിലേക്ക് നടത്തി....... പരിപാടികളൊക്കെ കഴിഞ്ഞപ്പോൾ വന്ന് കിടത്തി....... അവളോട് വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും അവളവിടുന്ന് അനങ്ങിയില്ല........ കുറേ നേരം അവനോട് എന്തൊക്കയോ സംസാരിച്ചു പിന്നെ ടേബിളിലേക്ക് തലയും വച്ചു കിടന്നു........ അവളുറങ്ങുന്നത് കണ്ടതും അവനൊന്നു ചിരിച്ചു....പിന്നെ പതിയെ കണ്ണുകളടച്ചു......... കണ്ണടച്ചപ്പോൾ ഓർമ വന്നത് ആദ്യമായി അവളെ കണ്ട ആ സംഭവബഹുലമായ ദിവസമാണ്............. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story