നിന്നിലലിയാൻ: ഭാഗം 20

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

എനിക്കവളെ ഒരുപാട് ഇഷ്ടായി..... താനിന്ന് എന്ത് ചോദിച്ചാലും ഞാൻ തരും....... ഞാൻ തേടി നടന്ന എന്റെ ഇരയെ മുൻപിൽ കൊണ്ട് തന്നതിന് ...... തനിക് എന്ത് തന്നാലും മതിയാവില്ല........... മഹേഷിന്റെ ചുണ്ടിൽ അതിക്രൂരമായ ചിരി വിരിഞ്ഞു.... സാർ.... എനിക്ക് മനസിലായില്ല..... അവളാരാണെന്ന് തനിക് അറിയോ...... acp ആൽബിൻ ips ന്റെ പ്രതിസുധ വധു........ അവളെ എനിക്ക് ആവശ്യമുണ്ട്....... അവളിവിടെ വേണം.... പിന്നെ മറ്റൊരു കാര്യം.... അവളുടെ മേൽ ഒരു കണ്ണ് ഉണ്ടായിരിക്കണം......... സാർ കല്യാണം കഴിക്കാൻ പോകുന്നല്ലേ ഉള്ളൂ.... അപ്പൊ അത്രയ്ക്ക് ഇന്റിമസി ഉണ്ടാകുമോ അവര് തമ്മിൽ..... ലവ് മാര്യേജ്...... സാർ അവള് ലീവിന് അപ്ലൈ ചെയ്തിട്ടുണ്ട്...... ഓക്കേ...... മഹേഷ്‌ അയാളെ ചില കാര്യങ്ങൾ ഏല്പിച്ചു.....ഉച്ചയായതും അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു....... സാർ..... ഇരിക്കൂ..... അനബെൽ ലീവിന് അപ്ലൈ ചെയ്തിരുന്നല്ലേ..... യെസ് സാർ... പർപസ്? സാർ എന്റെ മാര്യേജ് ആണ്...... ഓഹ് congrats...... ആളെന്താ ചെയ്യുന്നത്.... അസിസ്റ്റന്റ് കമ്മീഷണർ ആണ്...... റിയലി...... എനിവേ ടു വീക്ക്‌ ആണോ ലീവ് അപ്ലൈ ചെയ്തത്..... അതേ സാർ...... ഓക്കേ.... one month ലീവ് ഗ്രാന്റ് ചെയ്തിരിക്കുന്നു... അവള് ഞെട്ടി..... സാർ ശരിക്കും.....

യെസ്........ and this for you...... a, സ്മാൾ ഗിഫ്റ്റ്..... സാർ...... ഇത് വാങ്ങൂ അനബെൽ..... i ലൈക്‌ യുവർ സ്മാർട്നെസ്സ്.... താങ്ക് you സാർ...... സാർ എന്തായാലും മാര്യേജിനു വരണം...... റിയലി സോറി.... ഇന്ന് ഞാൻ ദുബായ് പോകും പിന്നെ one month കഴിയും....... തിരിച്ചു വന്നിട്ട് അനബലിനും ഹസ്ബൻഡിനും എന്റെ വക സ്പെഷ്യൽ ട്രീറ്റ്‌....... അവള് ചിരിച്ചു...... now you may ലീവ്..... അവള് അവനു താങ്ക്സ് പറഞ്ഞു അവിടുന്നിറങ്ങി....... പിന്നെ ഗിഫ്റ്റ് ബോക്സ്‌ തുറന്നു നോക്കി......ഒരു റിങ്........ എത്ര നല്ല മനുഷ്യനാ..... ഒരൊറ്റ ദിവസത്തെ പരിചയമേ ഉള്ളൂ..... റിങ് ഒപ്പിക്കാം..... സെലെക്ഷൻ ഒന്നും വലിയ പിടിയില്ലെന്ന് തോന്നുന്നു..... അത് പോട്ടെ ഒരു മാസത്തെ ലീവ് തന്നല്ലോ...... അവളവളുടെ സീറ്റിലേക്ക് നടന്ന്....ആൽബിയെ അപ്പൊ തന്നെ വിളിച്ചു എന്നാലവൻ കട്ട്‌ ചെയ്തു ...... ഫോണവിടെയിട്ട് അവളുടെ ജോലി ചെയ്യാൻ തുടങ്ങി...... മഹേഷ്‌ എന്തോ ആലോചനയിലായിരുന്നു..... സാർ.... അവളെ കൊല്ലാനാണോ.... ഏയ്‌...... നോ.....എനിക്ക് അവനെയാ വേണ്ടത്...... അവള് മരിച്ചു കഴിഞ്ഞാൽ ശരിയാകില്ല....... അവളെ കാണുന്ന ഓരോ നിമിഷവും അവൻ വേദനിക്കണം....... എടുത്തു ചാടി അവളെയൊന്നും ചെയ്യരുത്....... കുറച്ചു കാലം അവരൊന്ന് സന്തോഷിക്കട്ടെ....... അവളെ പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അടുക്കട്ടെ..... എന്നിട്ട് വേണം പിരിക്കാൻ........

ഓക്കേ സാർ..... എന്നാൽ നമ്മുക്കിറങ്ങാം...... അവരപ്പോൾ തന്നെ ഇറങ്ങി..... ആൽബി ഫ്രീ ആയതും അവളെ വിളിച്ചു..... എന്താടി നിനക്കവിടെ ജോലിയൊന്നുമില്ലേ...... മോനേ ഇച്ചൂ വേണ്ടത്...... ആരാ പറഞ്ഞെ ജോലിയില്ലെന്ന്.... ജോലിയില്ലാത്തതുകൊണ്ടല്ലേ നീയിങ്ങനെ വിളിക്കുന്നത്.... ഒന്ന് പോടോ...... എടാ ഇടിവണ്ടി.... എന്നതാടി.... ഇന്ന് ഞങ്ങടെ m d വന്നിരുന്നു.... എനിക്ക് ഒരു മാസത്തെ ലീവ് സാങ്ക്ഷൻ ചെയ്തു..... നിന്റെയൊക്കെ ഒരു യോഗം ........ അത് മാത്രല്ല ഇച്ചൂ.... എനിക്ക് ഗിഫ്റ്റായിട്ട് റിങ് തന്നല്ലോ...... റിംഗോ..... നിനക്ക് പരിചയമുണ്ടോ ആളെ.... ഇല്ലാ...... അതല്ലേ എനിക്ക് അത്ഭുദം..... അങ്ങേരു ദുബൈയ്ക്ക് പോയി ..... വന്നിട്ട് നമ്മളെ മീറ്റ് ചെയ്യാമെന്ന് പറഞ്ഞു...... ഉം.... ഇടിവണ്ടിയുടെ ലീവ് എന്തായി...... ഞാൻ എന്നതാ വേണ്ടതെന്നു ആലോചിക്കാ.....3 വീക്ക്‌ അപ്ലൈ ചെയ്യാം....... ഒരു മാസം... പോടീ അവിടുന്ന്..... ഇത് തന്നെ കിട്ടുമോ എന്നറിയില്ല പിന്നെയാ....... കല്യാണത്തിന് രണ്ട് ദിവസം മുൻപ് മുതൽ ലീവെടുക്കാം അല്ലേ...... ഓക്കേ...... പിന്നെ ഇച്ചൂ..... ഇന്നാണ് ഡ്രസ്സ്‌ എടുക്കുന്നത് വരില്ലേ....... ഇച്ചൂസ് ഗൗൺ വേണോ സാരി വേണോ..... വേം പറ..... as യുവർ വിഷ്..... അധികം ആവല്ലേ.... മര്യാദക് പറ.... ഇച്ചുവിന് എന്നെ എങ്ങനെ കാണാനാ ഇഷ്ടം........

എന്റെ അടുത് ആളുകൾ ഉണ്ട് ഞാൻ പറയുന്നത് അവര് കേട്ടാൽ മോശമാവില്ലേ...... പോടാ...... തെമ്മാടി....... ഇച്ചൂ പറാ....... സാരി....... പിന്നെ.... പിന്നെ എന്നതാ.... അതൊന്നുല്ല...... പറ്റുവാണേൽ വൈകിട്ട് വരാം.... അല്ലേൽ നീ ട്രയൽ നോക്കുമ്പോ ഒരു ഫോട്ടോ അയച്ചാൽ മതി....... അപ്പൊ ഇച്ചൂന് കാണണ്ടേ.... അതല്ലേ ഞാൻ പറഞ്ഞത്.......... ഓക്കേ ആൻ നീ ഇറങ്ങുമ്പോൾ വിളിക്ക്..... മോനേ ഇച്ചൂസേ ഞാനൊരു കാര്യം പറയാം.... ഇന്ന് ഇച്ചൂസ് വന്നില്ലെങ്കിൽ ഇനി നമ്മള് മിന്നുകെട്ടിനു പള്ളിയിൽ വച്ചേ കാണൂ........ വാശിയാ.... അതേ.... വാശി തന്നെയാ....... നമുക്ക് നോക്കാം ആരാ തോൽക്കുന്നതെന്ന്.... അപ്പൊ ഇന്ന് വരില്ലെന്ന് ഉറപ്പിച്ചോ...... ബൈ ആൻ..... എമർജൻസി..... call you later....... അവൻ ഫോൺ വച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...... വൈകിട്ട് അവളിറങ്ങുമ്പോൾ വിളിച്ചെങ്കിലും അവൻ ബിസി ആയിരുന്നു........ അവള് നേരെ വെഡിങ് മാളിലേക്ക് വിട്ടു...... അവൻ പറഞ്ഞപോലെ സാരി തന്നെയാണ് നോക്കിയത്.... തിരക്കിലായകാരണം അവനു വരാൻ പറ്റിയില്ല....... നേരം ഏറെവൈകിയാണ് അവൻ വിളിക്കുന്നത്...... ഉറങ്ങിയോ ആൻ..... ഇല്ലെടാ ഇടിവണ്ടി....... നീ എന്താ ഫോട്ടോ അയക്കാതിരുന്നത്.... ഡ്രെസ് എടുത്തില്ലേ.... എടുത്തു... എന്നതാ എടുത്തേ.. ഗൗണോ സാരിയോ.... തത്കാലം ഇച്ചൂസ് അറിയണ്ട.......

ഇനി നമ്മള് കെട്ടിന് പള്ളിയിൽ വച്ചേ കാണൂ..... നോ വീഡിയോ കാൾ.... നോ ഫോട്ടോസ് and നോ മീറ്റിംഗ്സ്..... ഓക്കേ ഉറപ്പിച്ചോ...... ഉം ഉറപ്പിച്ചു....... ഓക്കേ അങ്ങനെയാവട്ടെ....... ഒരു കാര്യം കൂടെ..... എന്നതാ..... നോ മോർ കോൾസ്..... ഇച്ചൂ..... നടക്കില്ല...... എന്താണ് ഇച്ചൂ..... ഞാൻ പറയട്ടെ... എനിക്കൊന്നും കേൾക്കണ്ട........ കേൾക്ക്....... ഇനി നീ പറഞ്ഞപോലെ നമ്മൾ കെട്ടിനെ കാണൂ.... സംസാരിക്കൂ..... അത്രയും ദിവസം ഇത്രയും ദിവസത്തെ ഓർമകളുമായി ജീവിക്കാം.....ഓക്കേ..... ടേക് it as a ചലഞ്ചു..... ഇച്ചൂ..... ഓക്കേ സമ്മതിച്ചു...... അപ്പോൾ ബൈ ഗുഡ് നൈറ്റ്‌...... ഇനിയെന്റെ ഭർത്തു ആകുമ്പോൾ കാണാം. ട്ടോ...ലവ് you..... ലവ് you ടൂ.... അവള് കിടന്നുറങ്ങി...... പിറ്റേന്ന് എണീറ്റപ്പോൾ പലതവണ അവനെ ഡയൽ ചെയ്യാനൊരുങ്ങിയെങ്കിലും അത് വേണ്ടെന്ന് വച്ചു..... അവനും അതേ...... ഛേ ഇന്നലെ ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്...... അവളുടെ ശബ്ദം കേൾക്കാതെ എങ്ങനെയാ........ വിളിച്ചാലോ.... വേണ്ടാ..... ഇപ്പൊ തോറ്റുകൊടുത്താൽ അവളെന്റെ തലയിൽ കയറി നിരങ്ങും...... നോക്കാം...... അവൻ ഓഫീസിലേക്ക് പോയി . ....... അവളും വൈകിട്ട് അവള് ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ തീരുമാനിച്ചു..... വീട്ടിൽ ലേറ്റ് ആയാണ് എത്തിയത്..... കിടന്നെങ്കിലും ഉറക്കം വന്നില്ല....

തിരിഞ്ഞും മറഞ്ഞും കിടന്നു എപ്പോഴോ ഉറങ്ങി..... രാത്രി ആയതും അവനങ്ങോട്ട് വന്നു...... ജനലിലൂടെ അവളെ ഒരു നോക്ക് കണ്ട് തിരിച്ചു പോയി..... പിറ്റേന്ന് മുതൽ അവള് ലീവാണ്....... വീട്ടിലിരുന്നിട്ട് ആകെ ഒരുമാതിരി......സണ്ണി ഓരോ ആവശ്യങ്ങൾക്കായി അധികവും പുറത്തായിരിക്കും....... രാത്രി അവൻ വന്നതും അവളവന്റെയടുത്ത് പോയി.... ചേട്ടായി..... ഒരു ഹെല്പ് ചെയ്യോ.... എന്നതാ..... ഒന്ന് ആൽബിച്ചനെ വിളിക്കോ എന്നിട്ട് ലൗഡ് സ്പീക്കറിലിട്ട് ചേട്ടായി തന്നെ സംസാരിക്ക്..... എന്താടി വഴക്കുണ്ടാക്കിയോ.... വഴക്കൊന്നുമില്ല..... പ്ലീസ്.... നീ കാര്യം പറ..... അവള് കാര്യം പറഞ്ഞതും അവനിരുന്നു ചിരിക്കാൻ തുടങ്ങി..... അടിപൊളി....... നിനക്ക് തലയ്ക്കു പണ്ടേ വെളിവില്ലെന്നത് എനിക്കറിയാം..... നിന്റെ ഭ്രാന്ത് അവനും തുടങ്ങിയോ...... നീയൊന്ന് വിളിക്ക്..... എന്നിട്ട് നോർമലായിട്ട് സംസാരിക്.... ലീവിന്റെ കാര്യം എല്ലാം ചോദിക്ക്.... വേഗം..... സണ്ണി അവനെ വിളിച്ചു..... അവൻ പെട്ടന്ന് അറ്റൻഡ് ചെയ്തു...... സണ്ണി ഞാൻ നിന്നെ വിളിക്കാൻ ഇരിക്കായിരുന്നു..... എന്താടാ...... അത്..... എടാ നീയൊന്നും വിചാരിക്കരുത് ആൻ നെറ്റിച്ചുളിച്ചു..... നീ കാര്യം പറ ആൽബി..... എനിക്ക് ആനിന്റെ വോയിസ്‌ കേൾക്കണം നീയൊന്ന് അവള് അറിയാത്ത രീതിയിൽ എനിക്ക് വോയിസ്‌ കേൾപ്പിച്ചു തരോ പ്ലീസ്........

അവൻ പറഞ്ഞതും സണ്ണി അവളെയൊന്ന് നോക്കി...... അവളിരുന്ന് ചിരിക്കുന്നുണ്ട്..... എടാ സണ്ണി.... പ്ലീസ്..... മക്കളെ ഞാൻ എന്താ ഹംസോ..... വേണേൽ രണ്ടും വിളിച്ചു സംസാരിച്ചോ എനിക്കൊന്നും വയ്യാ...... നിന്റെ വോയിസ്‌ കേൾക്കണം എന്നും പറഞ്ഞ ഒരുത്തിയെന്നെ നിർബന്ധിപ്പിച്ചു വിളിപ്പിച്ചത്...... അവള് തലയ്ക്ക് കൈവച്ചു...... അത് കേട്ടതും ആൽബിക്ക് ചിരി വന്നു.... നശിപ്പിച്ചില്ലേ.... ഇങ്ങ് താ ഇനി ഞാൻ സംസാരിച്ചോള..... അവളവന്റെ ഫോണും വാങ്ങി ബാൽകാണിയിലേക്ക് നടന്നു...... ഇച്ചൂ നമുക്ക് രണ്ടുപേർക്കും പറ്റില്ല.... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്...... ഇതൊഴിവാക്കാം...... ഓക്കേ...... എനിക്കൊട്ടും പറ്റുന്നില്ല.......റിയലി i മിസ്സ്‌ you....... നാളെ കണ്ടാലോ....... ഓക്കേ ഡിയർ....... ഞാൻ വീഡിയോ കോൾ ചെയ്യാം...... അവള് ഫോൺ സണ്ണിക്ക് കൊടുത്ത് റൂമിലേക്ക് നടന്നു...... പിന്നെയവന് വീഡിയോ കോൾ ചെയ്തു......പിറ്റേന്ന് നേരിട്ട് കണ്ടു..... ഒരഞ്ചു മിനിറ്റ് സംസാരിച്ചുള്ളൂ എങ്കിലും അത് മതിയായിരുന്നു രണ്ടുപേർക്കും...... കല്യാണത്തിന് രണ്ടുദിവസം മുൻപ് അവൻ നാട്ടിലേക്ക് തിരിച്ചു........ രണ്ടുദിവസം പെട്ടന്ന് കടന്നുപോയി..... ഇന്നാണ് മിന്നുക്കെട്ട്...... രണ്ടുപേരും ഒരേപോലെ ഒരുപാട് ആഗ്രഹിച്ച ആ സുദിനം..................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story