നിന്നിലലിയാൻ: ഭാഗം 21

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഒരഞ്ചു മിനിറ്റ് സംസാരിച്ചുള്ളൂ എങ്കിലും അത് മതിയായിരുന്നു രണ്ടുപേർക്കും...... കല്യാണത്തിന് രണ്ടുദിവസം മുൻപ് അവൻ നാട്ടിലേക്ക് തിരിച്ചു........ രണ്ടുദിവസം പെട്ടന്ന് കടന്നുപോയി..... ഇന്നാണ് മിന്നുക്കെട്ട്...... രണ്ടുപേരും ഒരേപോലെ ഒരുപാട് ആഗ്രഹിച്ച ആ സുദിനം.......എല്ലാവരും പള്ളിയിലേക്ക് ചെന്നു...... അവളെ കണ്ടതും അവൻ സൈറ്റ് അടിച്ചു...... അന്നമ്മോ....... എനിക്ക് നിന്നെയങ്ങ് തിന്നാൻ തോന്നുവാ........ അവൻ ചെവിയിൽ പറഞ്ഞതും അവള് ചിരിച്ചു....... എനിക്ക് ഇച്ചായനെ കെട്ടിപ്പിടിക്കാൻ തോന്നുന്നു....... നാൻസി രണ്ടിനെയും തട്ടിയതും അവര് നേരെ നിന്നു....... പള്ളിയലച്ചൻ രണ്ടുപേരുടെയും സമ്മതം ചോദിച്ചു.... പിന്നെ മിന്ന് അവന്റെ കയ്യിൽ കൊടുത്ത്..... അവനത് അവൾക്ക് കെട്ടികൊടുത്തു...... അച്ഛൻ രണ്ടുപേരെയും അനുഗ്രഹിച്ചു....... ആൽബി ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി............. അവിടുന്നവർ നേരെ പോയത് ഓഡിറ്റോറിയത്തിലേക്കാണ്........ അവിടുന്ന് ഫങ്ക്ഷന് എല്ലാം കഴിഞ്ഞു അവന്റെ വീട്ടിലേക്ക് വിട്ടു.... അമ്മച്ചി രണ്ടുപേരെയും മധുരം കൊടുത്തു സ്വീകരിച്ചു............. ഈവെനിംഗ് അവിടെ ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു..... അതൊക്കെ കഴിഞ്ഞു മണിയറയിലേക്ക് ചെന്നു.......

ആൽബി ബാത്‌റൂമിലാണ്..... അവളവിടെ ചുറ്റും കണ്ണോടിച്ചു..... നന്നായി അലങ്കരിച്ച ബെഡ്.... അവളതിൽ ഇരുന്നു...... പിന്നെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു...... അന്നേ...... മോളേ..... അമ്മച്ചി...... മിസ് you..... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു........അമ്മച്ചിയ്ക്കും നല്ല വിഷമം ഉണ്ട്..... മോളെന്നാത്തിനാ കരയുന്നെ...... മോള് കരഞ്ഞാൽ അമ്മച്ചിയ്ക്ക് സഹിക്കോ...... ഞാൻ അപ്പച്ചന് കൊടുക്കാം.... ഉം..... മോളേ..... എന്തിനാ വിഷമിക്കുന്നെ.... എന്ത് ബുദ്ധിമുട്ടുണ്ടേലും അപ്പച്ചനോട് പറഞ്ഞാൽ മതി...... കരയല്ലേ..... എനിക്ക് നിങ്ങളെയൊക്ക കാണാൻ തോന്നുന്നു..... എന്താ മോളേയിത്........ ആൽബിയുടെ ഒപ്പമല്ലേ മോള്.... അവനെന്താ കരുതാ...... സണ്ണിയിത അവനു കൊടുക്കാം..... എടീ...... നിനക്ക് സന്തോഷം ആയില്ലേ..... നീയെന്തിനാ ഈ ഷോഓഫ് നടത്തുന്നത്..... എവിടെ നിന്റെ ആൽബിച്ചൻ..... കുളിക്കുന്നു........ നീയെന്നാത്തിനാ മോങ്ങുന്നത്..... നീ പോയത് എനിക്ക് ഗുണമായി.... ഇനി എന്നെ വെറുപ്പിക്കാൻ ആരും ഇല്ലല്ലോ.... നീ പോടാ.... ഞാൻ വെക്ക.... അവള് ഫോണവിടെയിട്ട് കട്ടിലിൽ കാലും നീട്ടിയിരുന്നു......... കോൾ കട്ട്‌ ആയതും സണ്ണിയുടെ കണ്ണ് നിറയാൻ തുടങ്ങി.... അപ്പച്ചനും അമ്മച്ചിയും അതേ..... അമ്മച്ചി..... അവളൊരാളാ പോയത്.... ബാക്കിയെല്ലാവരും ഇവിടെയുണ്ട്..... എന്നിട്ടും എന്താ ഈ വീട് ഉറങ്ങിയത്.... എത്ര സൈലന്റ് ആണ്...... അവളില്ലാത്ത ഈ വീട്ടിൽ ആകെയൊരു ഒറ്റപ്പെടൽ...... വീർപ്പുമുട്ടുന്നപോലെ.............

അപ്പനൊന്നും പറഞ്ഞില്ല...... അതങ്ങനെയാടാ.... പെണ്മക്കൾ പടിയിറങ്ങി പോയൽ അവിടം ശൂന്യമാകും....... നിങ്ങൾക്കൊന്നും കുഴപ്പല്യ..... എനിക്കിനി ആരാ ഉള്ളത്...... സാറേ...... അന്ന എന്തായാലും ആൽബിയോടൊപ്പം ഇങ്ങോട്ട് വരും..... നമുക്കവരോട് ഇവിടെ നിൽക്കാൻ പറയാം....... ഉള്ളിലുള്ള സങ്കടം അടക്കി അപ്പൻ പറഞ്ഞു...... ആ വീട്ടിൽ അന്ന് നേരത്തെ ഇരുട്ട് പരന്നു.....സർവ്വവും നിശബ്ദം....... *** ആൻ അവനെയും നോക്കി ഇരിക്കുകയാണ്....... ഇടിവണ്ടി കുളിക്കാണോ അതോ വേറെ വല്ല പരിപാടിയും ആണോ..... എടോ ഇടിവണ്ടി..... നീ അതിനകത്ത് എന്ത് ചെയ്യാ...... എടോ....... എനിക്കൊന്ന് കുളിക്കണമെന്നുണ്ട് അത് നടക്കോ...... ഞാൻ പത്തു വരെയെണ്ണും..... അതിനുള്ളിൽ ഇറങ്ങിയില്ലേൽ കുളിക്കാതെ ഞാൻ കിടന്നുറങ്ങും....... അവളിരുന്ന് എണ്ണാൻ തുടങ്ങി.... പത്താകുന്നതിന് മുൻപേ അവനിറങ്ങി...... ഒന്ന് സ്വസ്ഥമായി കുളിക്കാനും സമ്മതിക്കില്ലേ....... കഷ്ടം ഉണ്ട്..... കുറേ നേരായല്ലോ തുടങ്ങിയിട്ട്...... ഞാൻ നിന്നെപ്പോലെ കാക്കക്കുളി അല്ല.... വൃത്തിയിലും മെനയിലുമാ...... കുളിക്കുന്നില്ലേ നീ...... ഉം..... അവള് വേഗം ഡ്രെസുംമെടുത്ത് കുളിക്കാൻ കയറി..... പത്തുമിനിറ്റ് കൊണ്ട് കുളിച്ചിറങ്ങി..... ഇത്രപെട്ടന്ന് കഴിഞ്ഞോ..... ഇത്രയ്ക്ക് വൃത്തിയൊക്കെ മതിയേ....... ഓഹ്.....

എന്താണ് ഒരു മ്ലാനത..... ഒന്നുല്ല ഇച്ചൂ....... എന്നാൽ പിന്നെ കിടന്നാലോ..... ഫസ്റ്റ് നൈറ്റ്‌ അല്ലേ....... അവൻ ചോദിച്ചതും അവളവനെയൊന്ന് നോക്കി...... എന്താടി.... ഇങ്ങനെ നോക്കുന്നത്..... അവളെപ്പിടിച്ചു അടുത്തിരുത്തികൊണ്ടവൻ ചോദിച്ചു........ ഇച്ചുവേ...... എനിക്ക് നല്ല ക്ഷീണം...... നമുക്ക് ഉറങ്ങാം..... ഇച്ചുവിന് ഫസ്റ്റ് നൈറ്റ്‌ തന്നെ ആഘോഷിക്കണം എന്നില്ലല്ലോ....... അവനവളുടെ തോളിൽ കയ്യിട്ടു...... നീയെന്നത ഈ ഫസ്റ്റ് നൈറ്റ്‌ എന്നുള്ളതുകൊണ്ട് മീൻ ചെയ്തേ...... അത്..... അത് പിന്നെ ഇച്ചൂ...... എടീ...... ഈ ശരീരം ഒന്നായി മാറുന്നതല്ല....... മനസ് ഒന്നാവുന്നതാ........ നമ്മുടെ മനസ് എന്നോ ഒന്നയാതാ......... അവളവന്റെ തോളിലേക്ക് ചാഞ്ഞു...... ആൻ..... നീ ഓക്കേ ആണോ...... ഉം..... എന്നാൽ ഉറങ്ങാം..... അവള് സമ്മതം മൂളിയതും അവൻ കിടന്നു...... അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളും..... ഇതെന്തിനാ ഇച്ചൂ അഞ്ചരയ്ക്ക് അലാറം വക്കുന്നത്.... ലീവല്ലേ..... ജോഗിങ്....... ഓഹോ..... നീയുണ്ടോ... ഒന്ന് പോയെ ഇച്ചൂ എനിക്കൊന്നും വയ്യ..... പിന്നെ ജോഗിംഗിന് പോകുമ്പോൾ എന്നെ വിളിച്ചു ബുദ്ധിമുട്ടിക്കരുത് പ്ലീസ്..... നിന്നെ.... ഒറ്റ ഇടിയ്ക്ക്.... ഈ വെറുതെ...... നേരെ കിടക് ഇച്ചൂസേ ഞാൻ ഉറങ്ങട്ടെ...... അവനവളെ ചേർത്തുപിടിച്ചു ഉറങ്ങി..... പിറ്റേന്ന് അലാറം അടിഞ്ഞതും അവളും എണീറ്റുപോയി......

പിന്നെയും പുതച് കണ്ണുകളടച്ചു കിടന്നു....... അവൻ അവളുടെ നെറ്റിയിയിൽ ചുണ്ടമർത്തി പോയി......... ഉറക്കത്തിൽ ഞെട്ടിയതുകൊണ്ട് പിന്നെ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല...... വെറുതെ അങ്ങനെ കിടന്നെന്ന്മാത്രം...... കണ്ണ് തുറന്ന് ഓരോന്നും ആലോചിച്ചു അങ്ങനെ കിടന്നു..... പിന്നെ ഫോണെടുത്തു നോക്കി...... ആറര ആയതും അവളെണീറ്റു....... പോയി കുളിച്ചാലോ...... ആശാൻ വന്നാൽ പിന്നെ ഞാൻ പോസ്റ്റാകും..... ആശാന്റെ നീരാട്ടു കഴിയാൻ ഒന്നരമണിക്കൂർ എങ്കിലും എടുക്കും മിനിമം...... ഇതിനുമാത്രം ഇങ്ങേരിത് എന്ത് കുളിയാണാവോ കുളിക്കുന്നത്......... അവള് ബാത്റോബും എടുത്താണ് കുളിക്കാൻ നടന്നത്.......... കുളിയൊക്കെ കഴിഞ്ഞിറങ്ങി ഷെൽഫിൽ നോക്കിയപ്പോൾ ഒറ്റ ഡ്രെസും ഇല്ല...... കർത്താവെ എന്റെ ഡ്രെസൊക്കെ എന്തിയെ..... ഇതെവിടെ പോയി...... ഇച്ചു വന്നോ...... ഇവിടെയൊന്നും ഇടിവണ്ടിയെ കാണുന്നില്ലല്ലോ..... ഇനി വല്ല കള്ളനും..... ഏയ്‌..... എന്റെ ഇടിവണ്ടിയല്ലാതെ ഇത് ചെയ്യാനുള്ള ധൈര്യം വേറൊരു കള്ളനുമില്ല.... അതിന്റ ആവശ്യവുമില്ല........ ഇതെവിടെയാണാവോ കൊണ്ടുവച്ചത്..... അവളവിടെ മൊത്തം തപ്പാൻ തുടങ്ങി....... അവള് തിരയുന്നത് കണ്ടതും ആൽബി ബാൽക്കണിയിൽ നിന്ന് അങ്ങോട്ട്‌ വന്നു പിന്നിലൂടെ അവളെ കെട്ടിപിടിച്ചു.......

എടാ ഇടിവണ്ടി...... എന്റെ ഡ്രെസൊക്കെ എന്തിയെ..... നിന്റെ ഡ്രെസ് എന്തിനാ എനിക്ക്.... അതൊന്നും എനിക്ക് ഫിറ്റ്‌ ആവില്ല..... മോനേ ഭർത്തൂ..... ഈ റൂമിൽ കേറി എന്റെ ഡ്രെസ് അടിച്ചുമാറ്റാൻ പുറത്ത് നിന്ന് വേറെ ആള് വരോ....... പറാ ഇച്ചൂ എന്തിയേ......... എനിക്കൊന്നും അറിയില്ല....... അതെല്ലേ..... അങ്ങനെയാണേൽ ഞാൻ ഈ കോലത്തിൽ പുറത്തിറങ്ങി നടക്കും എനിക്ക് മാറ്റാൻ ഒന്നുമില്ല....... അവള് വാതിൽ തുറക്കാൻ നടന്നതും അവനവളുടെ ബാത്റോബിന്റെ കയറ് പിടിച്ചു വച്ചു അവന്റെയടുത്തേക്ക് വലിച്ചതും അവളവന്റെ നെഞ്ചിലേക്ക് വീണു.......അവനവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ ചുണ്ടമർത്തി...... അവളവനെമാറ്റി പോകാൻ തുടങ്ങിയതും അവൻ പിന്നിലൂടെ കെട്ടിപിടിച്ചു...... ഫസ്റ്റ് മോർണിംഗ് ആയാലോ..... ഇതെന്നതാ ഇച്ചൂ ഈ ഫസ്റ്റ് മോർണിംഗ് എന്ന് വച്ചാൽ...... കൊഞ്ചലോടെ അവള് ചോദിച്ചതും അവനവളുടെ ചെവിയിൽ കടിച്ചു........ അവളുടെ ശ്വാസം ഉയർന്നു....... നിനക്കറിയില്ലേ എന്നതാണെന്ന്...... അവളുടെ ചെവിയോരം ചോദിച്ചതും അവന്റെ മീശ അവളെ ഇക്കിളിപ്പെടുത്തി...... അവളവന്റെ നെഞ്ചോട് ഒട്ടി നിന്നു....... ഇല്ല..... എന്നതാ ഇച്ചു ...... ഇച്ചു ഒന്ന് പറഞ്ഞു തരോ ...... അവള് ചോദിച്ചതും അവൻ വലംകയ്യാൽ അവളുടെ വലതുകവിളിലൂടെ വിരലോടിച്ചു.....

ഇക്കിളിയായതും അവള് ആ ഭാഗത്തേക്ക് കഴുത്ത്‌ ചരിച്ചു ....... അവന്റെ ചുണ്ടുകൾ അവളുടെ ഇടത് കഴുത്തിൽ പതിഞ്ഞതും അവളൊന്നുകൂടെ അവനിലേക്ക് ചേർന്ന് നിന്നു......കണ്ണുകൾ രണ്ടും അടച്ചുപിടിച്ചിട്ടുണ്ട്............. അന്നമ്മോ....... ഉം....... നിനക്ക് തിയറി ക്ലാസ്സ്‌ തന്നതല്ലേ.... ഇനിയും വേണോ....... പ്രാക്ടിക്കൽ അല്ലേ നല്ലത്........ അതാകുമ്പോൾ എളുപ്പം മനസിലാകും......... അവളുടെ കഴുത്തിലൂടെ വിരലോടിച്ചു അവൻ പറഞ്ഞു....... അവൾക്ക് തൊണ്ട വരളുന്നപോലെ തോന്നി...... ഹൃദയമിടിപ്പ് വർദ്ധിച്ചു........ അവന്റെ ഒരു കൈ അവളുടെ വയറിലും ഒരു കൈ കഴുത്തിലുമാണ്........അവളുടെ രണ്ടുകയ്യും അവന്റെ കയ്യിൽ വിശ്രമിച്ചു...... ഇച്ചുവേ....... അവളുടെ കാതിൽ കടിച്ചുകൊണ്ടവൻ മൂളി....... എനിക്ക് എന്തോ ടെൻഷൻ........ അവനവളെ തിരിച്ചു നിർത്തിയതും അവളവന്റെ മുഖത്തേക്ക് നോക്കി....... അവനാ മുഖം കൈകുമ്പിളിൽ എടുത്തു..... എന്നാത്തിന്...... അറിയില്ല....... അവനവളുടെ ഇരു കണ്ണിലും മാറി മാറി ചുണ്ടമർത്തി..... പതിയെ ആ ചുണ്ടുകൾ അവളുടെ മുഖത്ത് സ്നേഹചുംബനങ്ങൾ വർഷിച്ചു...... അവന്റെ ഓരോ ചുംബനവും അവളെ റിലേക്സ് ആക്കുകയായിരുന്നു........ അവളുടെ ടെൻഷൻ മാറിയെന്നറിഞ്ഞതും അവനവളുടെ ചുണ്ടുകളെ സ്വന്തമാക്കാൻ തുടങ്ങി......

കണ്ണടച്ചുകൊണ്ട് ആ മാധുര്യം അവളറിഞ്ഞു..... പതിയെ അവളവന്റെ കാൽപാദങ്ങളിലേക്ക് കയറി നിന്നു..... അവന്റെ ചുണ്ടുകളിലെ മധു നുകരാൻ തുടങ്ങി.........പതിയെ അവളുടെ രക്തത്തിന് ചൂടുപിടിയ്ക്കുന്നതവൾ അറിഞ്ഞു........ മറ്റെന്തിനൊക്കെയോ വേണ്ടി മനസ് വെമ്പുന്നപോലെ..... അവളവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു..... പതിയെ അവന്റെ നെറ്റിയിൽ ചുണ്ടമർത്തി....... അവന്റെ ചെവിയിൽ പതിയെ കടിച്ചതും ഒരു പുഞ്ചിരിയോടെ അവൻ ബെഡിനരികിലേക്ക് നടന്നു...........അവളുടെ ചുണ്ടുകൾ പിന്നെയും അതിന്റെ ഇണയെതേടി വന്നു...... ഇടയ്ക്കെപ്പോഴോ അവനവളുടെ ബാത്ടവലിന്റെ കെട്ടഴിച്ചു......... എല്ലാ അർത്ഥത്തിലും തന്റെ ഇണ തന്നെ സ്വീകരിക്കാൻ പാകമായെന്ന് മനസിലായതും അവനവളെ ബെഡിലേക്ക് കിടത്തി പതിയെ അവളിലേക്ക് അമർന്നു............. ഏറെനേരങ്ങൾക്കിപ്പുറം ഒരു തളർച്ചയോടെ അവനവളിൽ നിന്ന് മാറി മലർന്ന് കിടന്നു....... ഒരു കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചതും ഇരുകൈകൊണ്ടും അവനവളെ കെട്ടിപിടിച്ചു....... ആൻ....... ഉം......

ഇപ്പൊ വേദനയുണ്ടോ....... അവളവന്റെ നെറ്റിയിൽ ചുണ്ടമർത്തി.... പിന്നെയവന്റെ ഒരു മീശയിൽ കടിച്ചുവലിച്ചതും അവൻ ഒന്നാർത്തുപോയി..... അപ്പോഴേക്കും അവളുടെ ചുണ്ടുകൾ ആ ശബ്ദത്തെ തടഞ്ഞു........പിന്നെയാവയെ മോചിപ്പിച്ചു അവനെ നോക്കി...... ഇച്ചൂന് ഇപ്പൊ വേദനിച്ചോ....... ചെറുതായി..... എന്നാൽ ആ വേദന നീയൊപ്പിയെടുത്തില്ലേ....... അവള് ചിരിച്ചു....... ഇപ്പൊ എന്നോട് ചോദിച്ചതിനുള്ള ഉത്തരം കിട്ടിയോ........ കിട്ടിയെടി അന്നമ്മോ....... അതും പറഞ്ഞു അവളിലേക്ക് ചാഞ്ഞു ആ കവിളിൽ അമർത്തി കടിച്ചു......... മാറേടാ കടിയാ....... അവനെ തള്ളിമാറ്റികൊണ്ട് അവളെണീറ്റു ഫോണെടുത്തു നോക്കി..... പിന്നെയവനെ നോക്കി... എന്നതാടി നീയിങ്ങനെ തുറിച്ചു നോക്കുന്നത്....... സമയം ഒമ്പതാവാറായി..... അയ്യോ..... അത്രേം ആയോ...... വേഗം എണീറ്റ് അവളോട് ചോദിച്ചു...... അവളെന്താ വേണ്ടതെന്നു ആലോചിക്കുകയായിരുന്നു..... നീയെന്താ ഈ മിഴിച്ചിരിക്കുന്നത്...... കുളിക്കുന്നില്ലേ..... ഞാൻ വേഗം കുളിച്ചു വരാം എന്നിട്ട് കുളിച്ചോ..... അയ്യോടാ.... അങ്ങനെയിപ്പോ വേണ്ടാ.... ഞാൻ കുളിച്ചിട്ട് കുളിച്ചാ മതി...... അവള് പിന്നെയും പെട്ടന്ന് കുളിച്ചിറങ്ങി..... അവളിറങ്ങിയതും അവൻ ബാത്‌റൂമിൽ കയറി....... ഡ്രെസ് നോക്കുമ്പോഴാണ് അവനെടുത്തുവച്ചതാണെന്ന് ഓർമ വന്നത്........

ഇച്ചൂ..... എന്റെ ഡ്രെസ് എന്തിയേ....... എടോ ഇടിവണ്ടി.... പറാ...... ഷെൽഫിന്റെ മുകളിൽ...... എടീ അതിന്റെ മുകളിൽ പറ്റിപ്പിടിച്ചു കയറാൻ നിൽക്കണ്ട..... ആ ചെയർ എടുത്തോ...... അവള് വേഗം ചെയർ എടുത്ത് അങ്ങോട്ടിട്ടു ഷെൽഫിന്റെ മുകളിൽ നിന്ന് ഡ്രെസ് എടുത്ത് ഇട്ടു.... ബാക്കി ഡ്രെസൊക്കെയെടുത്ത് ബെഡിലേക്കിട്ടു....... മോനേ ഇടിവണ്ടി നീരാട്ടു കഴിഞ്ഞിട്ട് ഈ ഡ്രെസൊക്കെ അടക്കിപെറുക്കി ഷെൽഫിൽ വെക്കണം കേട്ടല്ലോ..... ഇല്ലെങ്കിൽ...... ഇല്ലെങ്കിൽ..... നിങ്ങളെന്റെ തനിസ്വരൂപം കാണും....... ഇപ്പോൾ കണ്ടതിലും അധികമായി എന്തെങ്കിലുമുണ്ടോ........ അവൻ ചോദിച്ചതും അവളൊന്ന് കണ്ണുചിമ്മി നാക്ക് കടിച്ചു........ എന്താ അന്നമ്മോ..... നാവിറങ്ങിപ്പോയോ...... ആ ഇറങ്ങിപ്പോയി..... ഇങ്ങ് വാ കാണിച്ചുതരാം ഞാൻ...... ഇച്ചൂ ഇതൊക്ക മര്യാദക്ക് എടുത്തുവച്ചോ..... ഞാൻ അങ്ങോട്ട് പോവാ...... ഇച്ചു കുളിച്ചേച്ചും വേഗം വാ......... അവന്റെ മറുപടിയ്ക്ക് കേൾക്കാതെ അവള് റൂമിൽ നിന്നുമിറങ്ങി....... അങ്ങോട്ട് നടക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു........ ലേറ്റ് ആയതിനു അമ്മച്ചി എന്തേലും പറയോ...... പറഞ്ഞാൽ എന്നതാ ഇപ്പൊ ചെയ്യാ..... ആ അങ്ങനെ ചെയ്യാം....................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story