നിന്നിലലിയാൻ: ഭാഗം 22

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അവന്റെ മറുപടിയ്ക്ക് കേൾക്കാതെ അവള് റൂമിൽ നിന്നുമിറങ്ങി....... അങ്ങോട്ട് നടക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു........ ലേറ്റ് ആയതിനു അമ്മച്ചി എന്തേലും പറയോ...... പറഞ്ഞാൽ എന്നതാ ഇപ്പൊ ചെയ്യാ..... ആ അങ്ങനെ ചെയ്യാം...... അവള് നോക്കിയപ്പോൾ ചേട്ടനും മോളും ഡൈനിങ് ടേബിളിൽ ഇരുന്ന് കളിക്കുകയാണ്..... ആന്റി..... ഗുഡ് മോർണിംഗ്.... അവളെ കണ്ടതും മോള് പെട്ടന്ന് പറഞ്ഞു..... ആഹ്... എണീറ്റോ..... എന്താ നേരം വൈകിയോ..... ഏട്ടൻ ചോദിച്ചതും അവള് ചിരിച്ചു.... സിയാ..... ഗുഡ് മോർണിംഗ്.... ആന്റിയോട് ഞാൻ തെറ്റി... അതെന്നപറ്റി.... എന്നോട് ഗുഡ് മോർണിംഗ് പറഞ്ഞില്ലല്ലോ...... ആദ്യം... അവള് വേഗം മോളെയെടുത്ത് ....... സോറി..... അവളുടെ കവിളിൽ ഉമ്മ വച്ചു അവള് പറഞ്ഞു.. മോളവളുടെ കവിളിൽ പിടിച്ചു.... അയ്യോ ഇതെന്താ ആന്റി.... കവിളിൽ ആരാ വാച്ച് ഉണ്ടാക്കിയത്....... മോൾടെ ചോദ്യം കേട്ടപ്പോഴാണ് ആൽബി കടിച്ചത് ഓർമ വന്നത്...... എന്തുത്തരം കൊടുക്കുമെന്നറിയാതെ അവളങ്ങനെ നിന്നു...... ആൻ.... ആൽബി എവിടെ...... ഏട്ടൻ പെട്ടന്ന് ചോദിച്ചു..... ആൽബിച്ചൻ കുളിക്കാൻ കയറിയതാ.... ഇപ്പൊ കയറിയെ ഉള്ളോ.... എന്നാൽ ഇന്ന് ഉച്ചയാകും കുളി കഴിയാൻ...... അത് ഏട്ടായി പറഞ്ഞത് സത്യാ ... മോളെ അവിടെ വച്ചു അവൾ അടുക്കയിലേക്ക് നടന്നു.....

പോകുന്ന വഴിക്ക് ഒന്ന് കണ്ണാടിയിൽ നോക്കി..... മോള് പറഞ്ഞപോലെ കവിളിൽ പാട് തെളിഞ്ഞു കാണാം...... ഈ ഇടിവണ്ടിയുടെ ഒരു കാര്യം...... ഇത് ഞാനിപ്പോ എന്നതാ കർത്താവേ ചെയ്യാ...... ആഹ് എന്തേലും ആവട്ടെ..... അവള് അടുക്കളയിൽ പോയി നോക്കിയപ്പോൾ നാൻസിയും അമ്മച്ചിയുമുണ്ട്..... അവളെ കണ്ടതും അമ്മച്ചി ക്ലോക്കിലേക്ക് ഒന്ന് നോക്കി..... അതിന്റെ ഉദ്ദേശം വ്യക്തമാണ്....... അവളത് മൈൻഡ് ചെയ്യാതെ നാൻസിയുടെ അടുത്ത് ചെന്ന് നിന്നു..... ഇപ്പൊ സമയം എത്രയായി ആൻ...... എന്താ ഇത്രയും ലേറ്റ് ആയത്.... അമ്മച്ചിയുടെ ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും അവൾക്ക് ചിരിയാണ് വന്നത്.... നാൻസി തട്ടിയതും അവളത് അടക്കി........ അതമ്മച്ചി നല്ല തലവേദന അങ്ങനെ ലേറ്റ് ആയതാ...... പെണ്ണുങ്ങൾ ആയാൽ ഇതൊക്ക സഹിക്കണം...... തലവേദന എന്നും പറഞ്ഞു പത്തുമണി വരെയൊക്കെ ഉറങ്ങാനാണോ ഉദ്ദേശം...... ഈ ശീലമൊന്നും നല്ലതല്ല...... ഓഹ് ഡാർക്ക്‌.... ഈ ക്ലാസ്സ്‌ ഇടിവണ്ടിക്ക് എടുത്ത് കൊടുക്കുന്നതാവും നല്ലത്..... ഞാൻ നേരത്തെ എണീറ്റതാ..... പോരാത്തതിന് രണ്ട് കുളി...... ഒരു കുളിപോലും മര്യാദക്ക് കുളിക്കാത്ത ഞാൻ...... അവള് മനസിലോർത് അങ്ങനെ നിന്നു.... ആൻ നിന്നോടാ പറയുന്നത്.... മനസിലായോ... നാളെ മുതൽ ലേറ്റ് ആവരുത്.....

നാളെയും ഇന്നത്തേപോലെ ആണേൽ എന്ത് ചെയ്യും..... യാ ഐഡിയ....... അമ്മച്ചി അവളെയും നോക്കി നിൽക്കുകയാണ്..... അമ്മച്ചി.... ഈ കാര്യം ഇച്ചായനോടും ഒന്ന് പറഞ്ഞാൽ മതി...... എന്നതാ... ഞാൻ എന്തിനാ അവനോട് പറയുന്നത്..... അതായത് അമ്മച്ചി...... ഇച്ചു എന്നെ വിട്ടാലല്ലേ എനിക്ക് വരാൻ പറ്റൂ..... അപ്പൊ ഇച്ചൂനോടല്ലേ പറയേണ്ടത്...... അവളുടെ മറുപടി കേട്ടതും നാൻസി ചിരിയിപ്പോ പൊട്ടുമെന്ന രീതിയിൽ നിൽക്കുന്നുണ്ട്...... അമ്മച്ചി അവളോടൊന്നും പറയണ്ടായിരുന്നു എന്നായിപ്പോയി........ നേരം ഒരുപാടായി.... ചായ കുടിക്കണ്ടേ.... ഇതൊക്കെ ടേബിളിലേക്ക് എടുത്ത് വച്ചോ..... രണ്ടാളോടും കൂടിയാ.... അതുംപറഞ്ഞു അമ്മച്ചി അവിടുന്ന് തടിതപ്പി...... അമ്മച്ചി പോയതും അവള് ശ്വാസം വിട്ടു.... നാൻസി ചിരിച്ചു...... ഇതെന്താ നിന്റെ കവിളിൽ...... നാൻസി ചോദിച്ചതും അവള് തല താഴ്ത്തി....... റൂമിൽ പിടിച്ചുവച്ചു കവിളിൽ അച്ച് കുത്തിയതാണോ...... പോ അവിടുന്ന് ഞാൻ മിണ്ടൂല..... പാട് നന്നായിട്ട് തെളിഞ്ഞു കാണുന്നുണ്ട്...... ഇത് പോവാൻ ഇപ്പൊ എന്താ ചെയ്യാ.... ആവോ എനിക്കറിയില്ല..... എന്തായാലും നമുക്കിപ്പോ ചായ കൊണ്ടുവക്കാം.... വാ.... രണ്ടുപേരും ചായയും കടികളും ടേബിളിൽ കൊണ്ടുവച്ചു.... ആൽബി അപ്പോഴും എത്തിയിരുന്നില്ല.......

ആൽബിയുടെ കുളി ഇതുവരെ കഴിഞ്ഞില്ലേ........ ഏട്ടൻ അവളോടായി ചോദിച്ചു..... ഞാൻ പോയി വിളിച്ചിട്ട് വരാം..... ആൻ അങ്ങോട്ട് നടന്നതും സിയാ അവളുടെ കയ്യിൽ തൂങ്ങി...... അവള് നോക്കുമ്പോൾ അവനവളുടെ ഡ്രെസ് എടുത്തു വക്കുകയാണ്...... അങ്കിളെ...... ഗുഡ് മോർണിംഗ് ..... ആൽബി അങ്ങോട്ട് നോക്കി..... ആൻ അവനെ കലിപ്പിൽ നോക്കുകയാണ്..... അവൻ വേഗം വന്ന് മോളെയെടുത്ത്..... എന്നിട്ട് ആനിന്റെ ഇടുപ്പിൽ തോണ്ടി...... സിയാ മോള് ചായ കുടിച്ചോ..... ഇല്ല അങ്കിൾനെ വെയിറ്റ് ചെയ്യാ...... അതേയോ...... നിന്റെ ആന്റിയുടെ മുഖം എന്താ ഇങ്ങനെ.... കടന്നലു വല്ലതും കുത്തിയോ ..... മോളോടായി ആണ് പറഞ്ഞതെങ്കിലും ചോദ്യം ആനിനോടാണ്..... അങ്കിളെ ആന്റിയുടെ മുഖത്തു വാച്ച്..... വാച്ചോ .... ആന്റി കാണിച്ചേ..... അതാ അവിടെ.... സിയാ പറഞ്ഞതും ആൽബി അവളുടെ മുഖംപിടിച്ചു നോക്കി ...... ഇയ്യോ ..... സോറി..... അവൻ ആക്ഷൻ കാണിച്ചു..... ഈ ആന്റിക്ക് ഒന്നും അറിയില്ല കയ്യിലല്ലേ വാച്ച് ഉണ്ടാക്കാ..... മുഖത്തല്ലല്ലോ..... അത് മോള് മോൾടെ അങ്കിൾനോട് പറാ ...... മോളോട് ചിരിച് പറഞ്ഞു അവനെ കലിപ്പിൽ നോക്കി........ പോടീ......... സിയാ നിനക്ക് ചോക്ലേറ്റ് വേണ്ടേ..... അവൻ വേഗം ട്രാക്ക് സൂട്ടിന്റെ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് എടുത്തു അവൾക്ക് കൊടുത്തു......

എന്നിട്ടവളെ താഴെ വച്ചു..... അവളത് നോക്കാൻ തുടങ്ങിയതും ആൽബി വേഗം ആനിന്റെ കവിളിൽ ചുണ്ടമർത്തി..... ഇനി പെട്ടന്ന് മാറും...... പോ അവിടുന്ന്...... മോളേ സിയാ വാ...... ഇച്ചായാ വരുന്നില്ലേ..... അവളും മോളും മുന്നിൽ നടന്നു പിന്നിൽ അവനും.... എല്ലാവരും അവർക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു..... അവര് വന്നതും ഒരുമിച്ചിരുന്നു ചായകുടിച്ചു...... ആൽബി നിനക്ക് ലീവ് എത്രയുണ്ട് ഇനി...... രണ്ടരാഴ്ച.... ചേട്ടായിക്കോ.... എനിക്ക് മറ്റന്നാൾ ജോയിൻ ചെയ്യണം.... ആനിനോ.... മൂന്നാഴ്ച്ച ലീവുണ്ട്...... അമ്മച്ചി അവര് പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ട് സിയയെ ചായ കുടിപ്പിക്കുകയാണ്.... ആനതും നോക്കിയിരിക്കാൻ തുടങ്ങി ...... അവളെ അത്രയും കൊഞ്ചിച്ചാണ് കഴിപ്പിക്കുന്നത് ....... അവളും അങ്ങനെ തന്നെ..... ആൽബി അവളുടെ തലയിൽ തട്ടിയതും അവള് നേരെയിരുന്നു....... അപ്പൊ അമ്മച്ചിക്ക് ലോലഭാവങ്ങൾ ഒക്കെയുണ്ട്..... മക്കളോടും പേരക്കുട്ടികളോടും മാത്രമേ അത് കാണിക്കുകയുള്ളാവോ....... അമ്മച്ചിയെ ഞാൻ സാറാമ്മച്ചിയെപോലെയാക്കും....... ആൽബിയും റോബിനും ടോപ് സംസാരത്തിലാണ്.... ഇടയ്ക്ക് അമ്മച്ചി അവളെ കനപ്പിച്ചു നോക്കിയതും അവള് നോട്ടം മാറ്റി അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി...... ആൽബി.....

അവിടെപോയാൽ ഇനി ആനിന്റെ വീട്ടിലാണോ നിൽക്കുന്നത്...... റോബിൻ ചോദിച്ചതും ആൽബി അവളെ നോക്കി..... എന്നതാ വേണ്ടെന്ന ചോദ്യം ആ കണ്ണുകളിൽ ഉണ്ടായിരുന്നു...... അല്ല ചേട്ടായി.... ഇച്ചായന്റെ കോട്ടഴ്സിൽ... അതിനവിടെ നിങ്ങൾക്ക് രണ്ടുപേർക്കും താമസിക്കാനുള്ള സൗകര്യം ഉണ്ടോ..... ആ വല്യ കുഴപ്പൊന്നുമില്ല.... പിന്നെ കുറച്ചു സാധങ്ങൾ വാങ്ങേണ്ടി വരും......... അവരുടെ സംസാരം ചായകുടിച്ചു എണീറ്റിട്ടും തുടർന്നു..... നാൻസിയും ആനും പാത്രങ്ങളൊക്കെയെടുത്ത് അവിടം ക്ലീൻ ചെയ്തു അടുക്കളയിലേക്ക് നടന്നു..... സിയയുടെ കഴിക്കൽ ഇനിയും കഴിയാത്തത്കാരണം അമ്മച്ചി അവളെയുംകൂട്ടി പുറത്തേക്ക് നടന്നു....... ആൻ..... ഉച്ചയ്ക്ക് എന്നതാ ഉണ്ടാക്കാ.... ആവോ.... എനിക്കറിയില്ല..... അമ്മച്ചിയോടു ചോദിച്ചാലോ..... ആഹ് ബെസ്റ്റ്..... നല്ലത് കേൾക്കേണ്ടി വരും...... പിന്നെ എന്നതാ ചെയ്യാ...... എന്താണ്....എന്തെങ്കിലും തീരുമാനം ആയോ...... റോബിനാണ് ചോദിച്ചത്..... ഒപ്പം ആൽബിയുമുണ്ട്..... ഒന്നുമായില്ല ചേട്ടായി.... എന്നാൽ പിന്നെ രണ്ടാളും ഇനി അധികം ആലോചിച്ചു തലപ്പുണ്ണാക്കാതെ അടുക്കളപൂട്ടി ഇറങ്ങിക്കോ..... നമുക്ക് പുറത്തു നിന്ന് ഓർഡർ ചെയ്യാം.......... അത്കേൾക്കേണ്ട താമസം രണ്ടാളും വേഗം അവിടുന്നിറങ്ങി......

ആൽബി കോൾ വന്നതും റൂമിലേക്ക് പോയി..... നാൻസി എന്തൊക്കയോ റെഡിയാക്കാനുണ്ടെന്ന് പറഞ്ഞു അവരുടെ റൂമിൽ കയറി ഒപ്പം റോബിനും...... ആനിനു റൂമിലേക്ക് പോകാൻ താല്പര്യം തോന്നിയില്ല..... ആൽബിയുടെ പോക്കിൽ നിന്ന് എമർജൻസി കോൾ ആണ് വന്നതെന്ന് ഉറപ്പാണ്.... ഇപ്പൊ അങ്ങോട്ട് ചെന്നാൽ വായിലിരിക്കുന്നത് മൊത്തമായും ചില്ലറയായും കേൾക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് താല്പര്യക്കേട് തോന്നിയത്....... അവള് വേഗം സിയയുടെയും അമ്മച്ചിയുടെയും അടുത്തേക്ക് നടന്നു...... സിയാ അമ്മച്ചിയെ അവളുടെ പിന്നാലെ ഓടിപ്പിക്കുകയാണ്.... പോരാത്തതിന് ഒന്നും കഴിക്കുന്നുമില്ല.... അമ്മച്ചി വല്ലാതെ ക്ഷീണിച്ചമട്ടുണ്ട്..... ആനിനെ കണ്ടതും സിയാ അവളുടെ അടുത്തേക്ക് ഓടി വന്നു....... മോളേ പതിയെ ഓട്.... വീണാൽ മുറിയും..... അമ്മച്ചി വാത്സല്യത്തോടെ പറഞ്ഞു അവളുടെ പുറകെ വരുന്നുണ്ട്..... ആൻ വേഗം സിയയെ പിടിചു..... എന്നിട്ടമ്മച്ചിയുടെ അടുത്തേക്ക് നടന്നു...... സിയമോള് ഇത് വാങ്ങിയാൽ ആന്റി അതാ ആ പൂവ് പറിച്ചു തരും...... കൃഷ്ണമുടിപൂവ് ചൂണ്ടികൊണ്ട് അവള് പറഞ്ഞു..... ശരിക്കും.... ഉം ശരിക്കും...... അമ്മാമ്മേ താ.... ഞാൻ കഴിക്കാം..... അവള് വായതുറന്നുകൊടുത്തു.... അമ്മച്ചി വേഗം അത് കൊടുത്തു.... ആന്റി ഇനി പറച്ചു താ.... ഇത് മുഴുവൻ കഴിക്കണം.....എന്നാലേ പറിച്ചു തരൂ...... അവള് ചിണുങ്ങിയതും ആൻ അവളുടെ കവിളിൽ തട്ടി...... എന്നാൽ നമുക്ക് ഓടികളിക്കാം.... ആന്റി എന്നെ പിടിച്ചാൽ ഞാൻ കഴിക്കാം..... ഓക്കേ......

സിയാ ഓടാൻ തുടങ്ങി ആനും അവളുടെ പുറകെ ചെന്നു.... അമ്മച്ചി ഭക്ഷണവുമായി അവിടെയിരുന്നു..... ആൻ ഇടയ്ക്ക് അവളെപിടിച്ചു അമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുവരും.... അപ്പൊ അവള് കഴിക്കും........ അതങ്ങനെ തുടർന്ന്..... ഇടയ്ക്ക് ആൽബി താഴോട്ടു നോക്കിയപ്പോൾ അതാണ് കണ്ടത്....അമ്മച്ചിയുടെ മുഖത്തു പതിവില്ലാത്ത തിളക്കം കണ്ടതും അവനു സന്തോഷം തോന്നി....... എനിക്കുറപ്പുണ്ട് ആൻ....അമ്മച്ചി തന്നെ നിന്നെ പിരിയാൻ വയ്യെന്ന് പറയും...... അധികം വൈകാതെ തന്നെ നിന്നെ അമ്മച്ചി സ്വന്തം മോളായി അംഗീകരിക്കും...... ഒരുപക്ഷെ നിനക്ക് വേണ്ടി എന്നെ വഴക്ക് പറഞ്ഞെന്നും വരാം....... അമ്മച്ചി മാറും...... നിനക്കെ അതിന് കഴിയൂ........ അവനവിടെ അതും നോക്കി നിൽക്കാൻ തുടങ്ങി.... ഇടയ്ക്ക് റോബിൻ പുറത്തേക്ക് നോക്കിയപ്പോഴും അതാണ് കണ്ടത്.... അവനത് നാൻസിയെ വിളിച്ചു കാണിച്ചുകൊടുത്തു..... അവര് കുറച്ചുനേരം അത് നോക്കിനിന്നു അവരുടെ പണിയിലേക്ക് തിരിഞ്ഞു...... സിയാ കഴിച് കഴിഞ്ഞതും ആൻ പൂവ് പറിച് കൊടുത്തു... അമ്മച്ചി അവളുടെ മുഖം കഴുകിച്ചു കൊടുത്തു..... ആൻ.... ഉച്ചയ്ക്ക് എന്നതാ ഉണ്ടാക്കുന്നെ..... ചേട്ടായി പുറത്തുനിന്ന് വാങ്ങാമെന്ന് പറഞ്ഞു...... ഓഹ്..... അമ്മച്ചി വേഗം അകത്തേക്ക് നടന്നു....

ആനും സിയയും അതിലെ നടക്കാൻ തുടങ്ങി...... ഒരുപാട് മുറ്റമുള്ള വീടാണ്..... അടുത്തൊന്നും വേറെ വീടില്ല..... അര ഏക്കറോളം സ്ഥലത്ത് ഒറ്റവീട്....... അതവൾക്ക് ഇഷ്ടമായില്ല..... അവളുടെ വീടിനടുതടുത്ത് ഒരുപാട് വീടുകൾ ഉള്ളത്കൊണ്ട് ഇതൊരുമാതിരി ആയിരുന്നു.......... അമ്മച്ചിക്ക് പേടിയില്ലേ.... ഈ വീട്ടിൽ തനിച്..... എന്തെങ്കിലും പറ്റിയാൽ ആരാ അടുത്തുള്ളത്..... ഓരോന്ന് ആലോചിച്ചു അവള് മോളോടൊപ്പം നടന്നു.... ആന്റി...... ആന്റി ..... എന്താ മോളേ ....... നമുക്ക് ഊഞ്ഞാൽ കെട്ടിയാലോ..... ഓക്കേ... സെറ്റ്... വാ അങ്കിൾനെകൊണ്ട് കെട്ടിപ്പിക്കാം..... രണ്ടാളും റൂമിലേക്ക് നടന്നു ..... ആൽബി ലാപ്പിൽ എന്തോ ചെയ്യുകയാണ്.... രണ്ടാളും അവന്റെ മുൻപിലിരുന്നു..അവൻ നെറ്റിച്ചുളിച് അവരെ നോക്കി..... എന്താ രണ്ടാളും ഇങ്ങനെ ഇരിക്കുന്നത്...... ആന്റി പറാ..... മോള് പറാ.... ആന്റി ..... പറാ.... ആൽബി ആനിനെ നോക്കി പുരികംപൊക്കി.... ഇച്ചൂ..... ഒന്ന് വരോ ..... എങ്ങോട്ട്...... അങ്ങോട്ട്...... വാ.... കാര്യം പറാ..... ഞങ്ങൾക്ക് ഊഞ്ഞാല് കെട്ടിത്താ...... വാ അങ്കിളെ ... കെട്ടിത്താ....

. ആൽബി ആനിനെ കലിപ്പിൽ നോക്കി..... മോളേ.... സിയാ നീ വായ കഴുകിയില്ലേ.... അയ്യേ അതാ.... പോയി കഴുകി വാ വേഗം..... അവള് വായ കഴുകാൻ പോയതും ആൽബി അവളെ നോക്കിപേടിപ്പിച്ചു ...... ആൻ.... നിനക്ക് ഇത്തിരി ബോധമില്ലേ..... സിയാചെറുതാണെന്ന് കരുതാം.... നീയോ..... മിസ്റ്റർ ഇടിവണ്ടി..... ഞാൻ ഊഞ്ഞാല് കെട്ടനല്ലേ പറഞ്ഞത്..... അല്ലാതെ ഇച്ചൂനോട് മല മറയ്ക്കാൻ പറഞ്ഞില്ലല്ലോ....... വാ വന്ന് കെട്ടിത്തന്നെ.... പ്ലീസ്...... ആൻ ഞാനിപ്പോ ഒരു പണിയിലാ.... അതിനു ഇച്ചു ലീവല്ലേ.... പിന്നെ എന്നതാ......ഇങ്ങ് വാ.... അവളവന്റെ കൈപിടിച്ച് വലിച്ചു...... അവൻ കൈവിടുവിപ്പിച്ചു പിന്നെയും കലിപ്പിട്ട് നോക്കി...... ഇങ്ങേരിതെന്താ ഇങ്ങനെ നോക്കുന്നത്...... ആൻ..... ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു....... വെറുതെ എനിക്ക് പണിയുണ്ടാക്കാൻ നിൽക്കാതെ പോകാൻ നോക്ക്...... ഓഹോ.... മിസ്റ്റർ ഇടിവണ്ടി നിങ്ങളിത് ആരോടാ ഈ കലിപ്പിടുന്നത്.... എന്നോടോ....... ഈ കലിപ്പിന് ഇടിവണ്ടി വില കൊടുക്കേണ്ടിവരും വലിയ വില........................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story