നിന്നിലലിയാൻ: ഭാഗം 23

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ആൻ..... ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു....... വെറുതെ എനിക്ക് പണിയുണ്ടാക്കാൻ നിൽക്കാതെ പോകാൻ നോക്ക്...... ഓഹോ.... മിസ്റ്റർ ഇടിവണ്ടി നിങ്ങളിത് ആരോടാ ഈ കലിപ്പിടുന്നത്.... എന്നോടോ....... ഈ കലിപ്പിന് ഇടിവണ്ടി വില കൊടുക്കേണ്ടിവരും വലിയ വില.......... അവള് ആത്മഗതം പറഞ്ഞു...... എടോ ഇടിവണ്ടി.... മര്യാദക്ക് ഊഞ്ഞാലു കെട്ടിതന്നോ...... വാ പ്ലീസ്..... നല്ല ഇച്ചുവല്ലേ....... ന്റെ പുന്നാര അല്ലേ ചക്കരെ അല്ലേ..... വന്നേ...... ആൻ ഗെറ്റ് ലോസ്റ്റ്‌...... എന്നോട് ഗെറ്റ് ലോസ്‌റ്റോ...... മോനെ ഇടിവണ്ടി മാപ്പ് പറാ..... ഇല്ലാ........ ഇനിയിങ് വാ ഒലിപ്പിച്ചു ബാക്കി അപ്പൊ തരാം...... ഇപ്പൊ ഞാൻ ഊഞ്ഞാല് കെട്ടാൻ പറഞ്ഞത് ജിത്തുവിനോടെങ്ങാനും ആയിരുന്നെങ്കിൽ എപ്പോ കെട്ടിത്തന്നു ചോദിച്ചാൽ മതി........ അതൊക്കെയാണ്‌ സ്നേഹം..... ഇതൊരുമാതിരി.......... എന്നാൽ പിന്നെ നീ ചെന്ന് അവനോട് പറാ..... അവൻ കെട്ടിത്തരും...... എടോ ഇടിവണ്ടി..... നിനക്ക് പറ്റോ ഇല്ലയോ.... അവസാനമായി ചോദിക്ക...... ഇല്ലാ പറ്റില്ല....... അത്കേട്ടതും അവള് വേഗം എങ്ങനെയൊക്കയോ കൈകൊണ്ട് കണ്ണൊക്കെ തിരുമ്മി കണ്ണിൽ വെള്ളം നിറച്ചു നിന്നു...... അല്ലേലും എനിക്കിത് കിട്ടണം...... ഞാൻ പിന്നാലെ നടന്നിട്ടാണല്ലോ നിങ്ങള് ഇഷ്ടാണ് സമ്മതിച്ചത്.... എന്നെ ഇഷ്ടായിട്ടൊന്നുമല്ലല്ലോ.... എന്റെ വെറുപ്പിക്കൽ ഒഴിവാക്കാൻ പറഞ്ഞതല്ലേ..... എനിക്കറിയാം......... എന്റെ വീട്ടിൽ ആയിരുന്നേൽ അപ്പച്ചനോ ചേട്ടായിയോ നന്ദുവോ അല്ലേൽ ജിത്തുവോ എനിക്ക് ഊഞ്ഞാൽ കെട്ടിത്തന്നേനെ...........

ആൽബി ലാപ് അടച്ചു വച്ചു അവളെ നോക്കി.... അവളൊരു മയവുമില്ലാതെ കരഞ്ഞു തള്ളിമറയ്ക്കുകയാണ്....... ആൽബിക്ക് ചിരിയും വരുന്നുണ്ട്....... ഡീ മോളേ നിർത്ത്...... അവളുടെ അഭിനയം...... നിനക്ക് ഊഞ്ഞാൽ കെട്ടണം അത്രയല്ലേ ഉള്ളൂ..... വാ ഞാൻ കെട്ടിത്തരാം ........ സത്യം....... ഉം....നടക്ക്...... അപ്പോഴേക്കും സിയാ അങ്ങോട്ട് വന്നു.... ആൽബി അവളെയും എടുത്തു മുൻപിൽ നടന്നു ആൻ അവന്റെ പിന്നാലെ ചെന്ന് അവന്റെ കയ്യിൽ തൂങ്ങി........ എവിടെയാ കെട്ടേണ്ടത്.... അതാ ആ മരത്തിൽ ..... അവൻ വേഗം ചെന്ന് കയറൊക്കെ എടുത്തു വന്ന് ഊഞ്ഞാൽ കെട്ടികൊടുത്തു...... ദാ കെട്ടിയിട്ടുണ്ട്..... ഇനി രണ്ടുംകൂടെ എന്താന്ന് വച്ചാൽ ആയിക്കോ..... അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവള് കയ്യിൽ പിടിച്ചു..... എന്താടി...... അങ്ങനെ അങ്ങ് പോയാലോ.....ആരാട്ടും മോള് നിൽക്കുന്നുണ്ട് ഇല്ലേൽ ഇപ്പൊ ശരിക്കും ആട്ടിയേനെ ഞാൻ...... എന്റെ ഇച്ചുവേ...... ഞങ്ങളെ ആട്ടി താ...... പ്ലീസ്..... നിന്റെ അപ്പനെ വിളിച്ചോ..... എനിക്കൊന്നും വയ്യ ... അതിന് എന്റപ്പൻ ഇവിടെ ഇല്ലാ ... ഉണ്ടായിരുന്നേൽ ഉറപ്പായും ആട്ടിയേനെ ........ ഇപ്പൊ ഉള്ളത് എന്റെ ഭർത്തുവല്ലേ..... അപ്പൊ ഭർത്തു ആട്ടി തന്നാൽ മതി...... എടീ എന്റെ വായേൽ നല്ല പുളിച്ചതാ വരുന്നത് ......

അത് കേൾക്കാൻ കളിക്കാണോ നീ....... എന്താണ് ഇച്ചു ..... ഒന്ന് ഞങ്ങളുടെ കൂടെ കൂടിയാൽ എന്താ..... പ്ലീസ്...... ഞാൻ അവിടെയൊരു കാര്യം നോക്കികൊണ്ടിരിക്കാ...... അതിനിടയിൽ അല്ലേ നീയെന്നെ വിളിച്ചിട്ട് വന്നത്........ ഞാൻ പോവാ.. .. കീപ് ചെയ്യാൻ പറ്റില്ലെങ്കിൽ പ്രോമിസ് ചെയ്യരുത്...... ഇച്ചു പൊക്കോ ... ഞങ്ങള് വഴിയിൽകൂടെ പോകുന്നവരെ കളിക്കാൻ വിളിച്ചോളാം........ നീയെന്തെങ്കിലും ചെയ്യ്...... ആൽബി തിരിഞ്ഞു നടന്നു....... സിയാ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട് ..... ആന്റി ഇപ്പൊ എന്ത് ചെയ്യും...... മോളിരിക്ക് ആന്റി ആട്ടി തരാം...... എനിക്കൊറ്റയ്ക്ക് പേടിയല്ലേ....... ആന്റിയുടെ മടിയിൽ ഇരിക്കാം...... ഹ്മ്...... ആൻ ഇരുന്നു..... അവളുടെ മടിയിൽ സിയയും ഇരുന്നു..... അവള് തന്നെ പതിയെ കാലുകുത്തി ആടാൻ തുടങ്ങി...... അതില് വലിയൊരു സുഖം ഇല്ലായിരുന്നു....... എന്നതായിപ്പോ ചെയ്യാ ...... ഇച്ചൂനെക്കൊണ്ട് ആട്ടിപ്പിക്കാൻ എന്താ വഴി........ ഒന്നത് പരീക്ഷിച്ചു നോക്കിയാലോ....... ഒടുക്കം പണിയാവോ ...... വിചാരിച്ചപോലെ നടന്നില്ലെങ്കിൽ അങ്ങേരെന്റെ പരിപ്പെടുക്കും..... നോക്കാം..... അങ്ങനെ തോറ്റു പിന്മാറുന്ന ചരിത്രം എനിക്കില്ല ....... ആന്റി..... സിയാ വാ മോളേ .... നമുക്ക് ഇതിലെ ആരേലും നടന്നുപോകുന്നുണ്ടേൽ അവരെയും കളിക്കാൻ വിളിക്കാം....

ഓക്കേ..... ആ ഓക്കേ...... രണ്ടാളും അവിടുന്ന് എണീറ്റ് ഗേറ്റിന്റെ അങ്ങോട്ട്‌ നടന്നു...... ആൽബി ബാൽക്കണിയിലിരുന്ന് അവരെയും നോക്കിയാണ് ലാപ്പിൽ എന്തോ ചെയ്യുന്നത്...... അവര് അങ്ങോട്ട് പോകുന്നത് കണ്ടതും അവൻ നെറ്റിച്ചുളിച്ചു...... ഇവളിന് അടുത്തത് എന്തൊപ്പിക്കാനാ ഈ പോകുന്നത്......,.... രണ്ടാളും ഗേറ്റിന്റെ അടുത്ത്ചെന്ന് പുറത്തോട്ടു നോക്കി നിന്നു........ ഇവിടെയൊരു മനുഷ്യൻ പോയിട്ട് ഒരു ജീവിപോലും ഇല്ലല്ലോ..... ഇതെന്തൊരു സ്ഥലമാ....... കർത്താവേ...... ഏതേലും ഒരു ചെക്കൻ വരണേ....... പ്ലീസ്..... എന്റെ ഭർത്താവിനിട്ട് ഒരു പണി കൊടുക്കാനല്ലേ കർത്താവേ..... പ്ലീസ്....... ആന്റി അതാ ഒരാള്..... ആൻ നോക്കിയപ്പോൾ ഒരു പ്രായമുള്ള ചേച്ചിയാണ്.... ഇവരൊന്നും വരില്ല മോളേ.... നമുക്ക് കുറച്ചുനേരം ഇവിടെ വെയിറ്റ് ചെയ്യാം....... കുറച്ചു കഴിഞ്ഞതും രണ്ടു ചെക്കന്മാർ അതിലെ സൈകിളിനു വന്നു..... ആൻ കൈകാട്ടി നിർത്തി....... അതുകണ്ടതും ആൽബിക്ക് ദേഷ്യം വന്നു..... അവൻ ലാപ്പും മറ്റും അവിടെയിട്ട് അവരുടെ അടുത്തേക്ക് വന്നു........ എന്താ ചേച്ചി..... ചേച്ചിയാണോ ആൽബി ചേട്ടന്റെ വൈഫ്...... അപ്പോഴേക്കും ആൽബി അങ്ങോട്ടെത്തിയിരുന്നു..... ആ ചേട്ടായി വന്നല്ലോ..... കാണാനില്ലല്ലോ.... ആഹ്ടാ.... ജോലി തിരക്ക്..... വാ കയറിയിട്ട് പോകാം...... ഇല്ലേട്ടായി.... പിന്നെ കാണാം.... ഇപ്പൊ കുറച്ചു പണിയുണ്ട്..... അവരവളോട് ബൈ പറഞ്ഞു പോയി...... അവര് പോയതും ആൻ തിരിച്ചു നടന്നു .. സിയയും ഒപ്പമുണ്ട്......

ആൽബി ചെന്ന് അവളുടെ കൈപിടിച്ച് തിരിച്ചു ..... എന്റെ കൈ..... വിട് ഇച്ചായാ..... നീയെന്നാത്തിനാ അവരെപിടിച്ചു നിർത്തിയത്..... ഞാൻ ആരേലും വിളിക്കും എന്ന് പറഞ്ഞപ്പോൾ ഇച്ചു തന്നെയല്ലേ പെർമിഷൻ തന്നത്....... നിനക്ക് ഊഞ്ഞാൽ ആടാനല്ലേ.... ഞാൻ ആടിപ്പിക്കാം.... നടക്ക്.... സിയയെ ഓരോന്ന് പറഞ്ഞു ഒറ്റയ്ക്കു ഇരുത്തി..... ആനും ആൽബിയും കൂടി ആട്ടികൊടുത്തു...... കുറച്ചു കഴിഞ്ഞതും അവളിറങ്ങി...... ഇനി ഞാൻ.... അതും പറഞ്ഞു ആൽബി കേറിയിരുന്നു.... രണ്ടാളുംകൂടെ ആട്ട്.... അവര് രണ്ടും ആട്ടാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞതും ആൻ അവനെ ഉന്തിത്തള്ളി എണീപ്പിച്ചു..... ഇനി എന്നെ.... ഉം.... മോളേ സിയേ.... അമ്മാമ്മയോട് കുപ്പിയിൽ തണുത്ത വെള്ളം വാങ്ങി വാ..... അങ്കിളിന് ദാഹിക്കുന്നു..... അവള് അങ്ങോട്ട് പോയതും ആൽബി അവളെ പതിയെ ആട്ടിത്തുടങ്ങി...... പിന്നെ സ്പീഡ് കൂട്ടി...... ഇച്ചായാ..... മെല്ലെ ഞാനിപ്പോ പാറിപോകും..... അത് തന്നെയാ എനിക്കും വേണ്ടത്..... ഇന്നത്തോടെ നിന്റെ ആട്ടം ഞാൻ നിർത്തി തരാം......... ഇനി നിനക്ക് ഊഞ്ഞാൽ ആടണ്ട എന്ന് പറഞ്ഞാലേ ഞാൻ താഴെയിറക്കൂ.......... ഇച്ചായാ കഷ്ടമുണ്ട്.... എന്നെ ഇറക്കിയേ...... ഇറക്കണമെങ്കിൽ ഇനി നിനക്ക് ഊഞ്ഞാൽ ആടണ്ട പറ...... എന്താണ് ഇച്ചൂ..... ഇച്ചൂ മെല്ലെ നിക്ക് പേടിയാകുന്നു.....

ഞാൻ ഇപ്പൊ ആകാശത്ത് എത്തും..... എത്തട്ടെടി..,..... എത്തട്ടെ....... നീ പറാ.... അങ്ങനെ ആണേൽ നിർത്താം........ ഇച്ചൂ.... എനിക്ക് തലകറങ്ങുന്നു..... അയ്യോ...... അവളുടെ അലർച്ചെകെട്ടാണ് റോബിൻ നോക്കുന്നത് അത് കണ്ടതും അവനു ചിരി വന്നു....... ഇച്ചു ഞാനിപ്പോ വീഴും.... വീഴാതെ ഞാൻ പിടിച്ചോളാം..... ബട്ട്‌ നീ പറാ ഇനി നിനക്ക് ആടണ്ട എന്ന്...... മോനേ ഇച്ചൂ ഇതിന്റെമുകളിൽ നിന്ന് വീണാലും ഞാൻ പറയില്ല .... അവളതും പറഞ്ഞു കണ്ണുകളടച്ചു...... ഒടുക്കം ആട്ടി അവന്റെ കൈ കുഴഞ്ഞു....... എടീ മതി ഇങ്ങോട്ട് ഇറങ്ങിയേ...... സോറി ഇടിവണ്ടി..... ഇടിവണ്ടി എന്നെ സ്നേഹത്തോടെ ആട്ടണം..... എന്നാലേ ഇറങ്ങൂ..... അവൻ പതിയെ ആട്ടികൊടുത്തു...... അങ്ങനെ വഴിക്ക് വാടാ മോനേ ഇച്ചൂ..... എന്നോടാണോഡാ നിന്റെ കളി....... ആൽബി ചിരിച്...... അപ്പോഴാണ് സിയാ വെള്ളവുമെടുത്ത് വന്നത്...... അവനത് വാങ്ങി കുപ്പി തുറന്ന് കുറച്ചു കുടിച്ചു ബാക്കി അവളുടെ ഡ്രസിന്റെ ഉള്ളിലേക്ക് ഒഴിച്ചതും അവളവിടുന്ന് ചാടി എണീറ്റു..... ഇച്ചൂ..... ഇതെന്നതാ ഈ കാണിച്ചേ...... മോളെ സിയാ നിന്റെ അങ്കിളിനെ പിടിച്ചേ.... സിയാ വേഗം അവനെ പിടിച്ചു വച്ചു..... ആൻ ആ ബോട്ടിൽ വാങ്ങാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല ...... ബാക്കി വെള്ളം കൂടെ അവനവളുടെ ടോപിന്റെ ഉള്ളിലേക്ക് ഒഴിച്ച്..... അയ്യേ.....

നിന്നെ ഞാനിന്ന് കുളിപ്പിച്ച് തരാടാ ഇടി..... അല്ല ഇച്ചുവേ..... മോള് നിൽക്കുന്നത് ഓർത്തു അവള് മാറ്റി പറഞ്ഞു..... പിന്നെ ചെന്ന് ടാപ് ഓണാക്കി ഓസും എടുത്തു അങ്ങോട്ട്‌ വന്നു അവന്റെ ദേഹത്തേക്ക് വെള്ളം ആക്കാൻ തുടങ്ങി...... അവരുടെ ബഹളം കേട്ട് അമ്മച്ചി വന്ന് നോക്കുമ്പോൾ മൂന്നും കുളിച്ചു നിൽക്കുന്നുണ്ട്...... ആൻ...... അമ്മച്ചി വിളിച്ചതും അവര് നേരെനിന്നു...... ഇതെന്നതാ നീയീ കാണിക്കുന്നത്..... അവളോട് ചോദിച്ചതും ആൽബി ചിരി കടിച്ചുപിടിച്ചു വച്ചിട്ടുണ്ട്..... ഞാൻ ഒറ്റയ്ക്കല്ല അമ്മച്ചി..... ഇച്ചായനാ തുടങ്ങിയത്...... ഇച്ചായനെ പറാ........ ഇതെന്തൊരു ബഹളമാ..... പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം...... അമ്മച്ചി ഞാനൊറ്റയ്ക്ക് ബഹളം വച്ചാൽ ഇത്രയും ഉണ്ടാകില്ല.... ഇത് ഇച്ചായനും കൂടെ കൂടിയിട്ട...... എനിക്ക് നിന്റെ ന്യായം ഒന്നും കേൾക്കണ്ട ചെന്ന് മാറ്റ്.... ആളുകളെകൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ...... റോബിൻ വന്ന് വേഗം സിയയെ എടുത്തു..... ആൽബി ആനിന്റെ കയ്യും പിടിച്ചു റൂമിലേക്ക് നടന്നു......

റൂമിലെത്തിയതും അവിടുന്നായി രണ്ടും അടി........ ആൻ ആൽബിയുടെ കവിളിൽ പിടിച്ചു കടിച്ചു...... അവനത് വിടുവിപ്പിച്ചു അവളെയുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു...... ഇതെന്തിനാ ഇങ്ങോട്ട്..... ഞാൻ ഇവിടെ കുർബ്ബാന നടത്താൻ പോവാ അതിന്.... കുളിക്കാൻ നോക്ക്.... അപ്പൊ ഇപ്പൊ കുളിച്ചതല്ലേ.... ഇനിയും ഞാൻ കുളിച്ചാൽ നാലാമത്തെ കുളിയാ.... എന്നെക്കൊണ്ടൊന്നും വയ്യാ.... താങ്കൾ അങ്ങ് കുളിച്ചാൽ മതി....... ഒറ്റയ്ക്ക് കുളിക്കാനല്ല നിന്നെ അവിടുന്ന് പൊക്കികൊണ്ട് വന്നത്....... ഒരുമിച്ചു കുളിക്കാനാ..... അയ്യോടാ........ ഞാനൊന്നുമില്ല....... അവനവളുടെ അടുത്തേക്ക് വന്നതും അവള് പിന്നോട്ട് നടക്കാൻ തുടങ്ങി..... ഒടുക്കം ചുമരിൽ തട്ടി അവള് നിന്നതും അവളുടെ ഇരുഭാഗത്തുമായി കൈ വച്ചു അവനവളിലേക്ക് ചായാൻ തുടങ്ങി.......... അവള് കണ്ണുകൾ അടച്ചുപിടിച്ചിട്ടുണ്ട്........................ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story