നിന്നിലലിയാൻ: ഭാഗം 24

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അവനവളുടെ അടുത്തേക്ക് വന്നതും അവള് പിന്നോട്ട് നടക്കാൻ തുടങ്ങി..... ഒടുക്കം ചുമരിൽ തട്ടി അവള് നിന്നതും അവളുടെ ഇരുഭാഗത്തുമായി കൈ വച്ചു അവനവളിലേക്ക് ചായാൻ തുടങ്ങി.......... അവള് കണ്ണുകൾ അടച്ചുപിടിച്ചിട്ടുണ്ട്.......... ഡീ...... ആൻ..... ദേ ഇടിവണ്ടി മാറങ്ങോട്ട്..... ഞാൻ പോട്ടെ..... നീ നേരത്തെ ഏതാണ്ടൊക്കെ പറഞ്ഞായിരുന്നല്ലോ....അതൊക്കെ ഇപ്പൊ ഒന്നുകൂടെ പറഞ്ഞെ..... എന്ത്....... ജിത്തു ആയിരുന്നെങ്കിൽ മല മറയ്ക്കുമെന്നോ എന്തൊക്കയോ ...... ആ പറഞ്ഞു...... എന്താ ഇടിവണ്ടിയ്ക്ക് ഫീൽ ആയോ ......... അവനവളുടെ കവിളിൽ പിച്ചി...... ഇടിവണ്ടീ.......... എന്നെ വിട്...... അവള് കൈത്തട്ടിമാറ്റി അവന്റെ കവിളിൽ കയറി കടിച്ചു ....... എടീ ആൻ........ നീ വിട്ടോ ഇല്ലേൽ പൊന്നുമോളെ നിന്റെ മുഖത്തും കഴുത്തിലും എന്റെ പല്ലിന്റെ പാട് ഞാൻ തെളിയിപ്പിക്കും ...... അവളൊന്നുകൂടി അമർത്തികടിച്ചശേഷം അവനെ വിട്ട് റൂമിലേക്കോടി......അവൻ മുഖം ഉഴിഞ്ഞു അവളുടെ പിന്നാലെ ചെന്നു.............. അവള് മാറ്റാൻ ഡ്രെസ് എടുക്കുകയാണ്...... ആൽബി കട്ടിലിൽ ഇരുന്നു ..... അവൻ മുഖം ഉഴിയുന്നത് കണ്ടതും അവള് ചിരിച്ചു....... എന്താടി....... കുന്തം...... അവള് ബാത്‌റൂമിലേക്ക് നടന്നതും അവൻ കൈപിടിച്ച് വലിച്ചു......

അവള് ഡ്രെസ് അവിടെയിട്ട് അവന്റെ മടിയിലിരുന്നു കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു..... എന്താ ഇടിവണ്ടി...... എന്തുപറ്റി എന്റെ ഇച്ചൂസിന്....... ചങ്കടായോ മുത്തേ..... അവനവളെ ചേർത്ത്പിടിച്ചു ..... നീയെന്താ നേരത്തെ അങ്ങനെ പറഞ്ഞത്...... എനിക്ക് ശരിക്കും hurt ആയി..... അത് കേട്ടതും അവള് ചിരിച്ചു എന്നിട്ടവന്റെ മൂക്കിൽ കടിച്ചു...... ഊഞ്ഞാൽ കെട്ടിത്തരാൻ പറഞ്ഞപ്പോൾ ഓവർ ജാടയിട്ടിട്ടല്ലേ ഭർത്തു ഞാൻ അങ്ങനെ പറഞ്ഞത്........ എനിക്ക് ദാ എന്റെയീ മൂരാച്ചി ഇടിവൻഡിയെയും ഇടിവണ്ടിയുടെ സ്നേഹവും മതി....... ആരാടി മൂരാച്ചി..... എന്റെ ഇടിവണ്ടി ..... സോറി കടിയൻ..... അവള് പറഞ്ഞതും അവനവളെ ഇക്കിളിയിടാൻ തുടങ്ങി.... ഇച്ചു വേണ്ട ഇച്ചൂ.... കളിക്കല്ലേ..... ഇച്ചു..... എന്ത്....... അവളവിടുന്ന് മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.... ഒടുക്കം രണ്ടാളും കിടക്കയിലേക്ക് മറഞ്ഞു....... പിന്നെ അവിടുന്നായി.... ഒടുക്കം അവളവന്റെ നെഞ്ചിൽ കയറി ഇരുന്നു....... നീയൊന്ന് മാറ്..... ഇല്ലെടാ മോനെ..... ഡീ ഞാൻ ചാരിയിരിക്കാം.... നീയെന്റെ മടിയിൽ ഇരുന്നോ...... ഇതെനിക്ക് നിന്നോട് സംസാരിക്കാൻ ഒരു സുഖം പോരാ..... ഓക്കേ ഡാ കടിയാ..... അവള് വേഗം മാറി.... അവൻ നേരെയിരുന്നതും അവന്റെ മടിയിൽ കയറി ഇരുന്നു...... എന്നിട്ടവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു......

അവനവളെ ചേർത്തുപിടിച്ചിട്ടുണ്ട്........ എടീ..... നിനക്കിവിടെയൊക്കെ ഇഷ്ടായോ....... അവൻ ചോദിച്ചതും അവളവന്റെ മീശയിൽ കളിച് അവന്റെ മുഖത്തേക്ക് നോക്കി..... എന്റെ കടിയാ..... സത്യം പറഞ്ഞാൽ ഈ വീട് എങ്ങനായാണെന്ന് അറിയോ..... നമ്മുടെ ഇംഗ്ലീഷ് ഹൊറർ മൂവിയിലുള്ള വീടില്ലേ.... അതേപോലെ..... ഒരേക്കർ സ്ഥലവും അതിലൊരു വീടും...... സത്യം പറാ ഇവിടെ പ്രേതം ഇല്ലേ....... ആൽബി അവളെ ഒന്ന് നോക്കി .... ഉയ്യോ..... ഇങ്ങനെ നോക്കല്ലന്റെ ഇടിവണ്ടി..... നിങ്ങടെ ഈ നോട്ടത്തിലല്ലേ ഈ പ്യാവം ഞാൻ വീണുപോയത്....... അവൻ ചിരിച്ചു...... ഇടിവണ്ടി..... ഇടിവണ്ടി ...... എടാ കടിയാ.. ഇനിയെന്തെങ്കിലും പേര് എനിക്കിടാനുണ്ടോ..... ഇടിവണ്ടി ഗുണ്ട കടിയൻ........ നീയിനിവേറെ എന്തേലും കണ്ടുവച്ചിട്ടുണ്ടോ..... പോലീസ് മാമൻ.... മാമനോ..... മൂക്ച്ചുളിച് അവൻ ചോദിച്ചു.... അന്ത മാമൻ അല്ല.... ഇത് വന്ത് തമിഴ് മാമൻ..... എൻ അരുമയാന മുറൈമാമൻ...... എന്നാടാ ചെല്ലം നീ ഇപ്പടി യോസിച്ചിട്ടിരുക്ക്....... നീയേത് അടിയന്തരാവസ്ഥകാലത്താ ഉണ്ടായതെന്ന് ആലോചിക്കാ...... ഉനക്ക് എന്ന പൈത്യം പുടിച്ചിരിക്ക.... പൈത്യം ഉന്നുടെ അപ്പന്...... ഉന്നെ സുട്ടിടുവേടെ...... മാമാ..... മാമാ ..... എന്നാടി.... മാമാ.... സൊല്ലെടി..... ഉനക്ക് എന്നെ എന്ത അളവുക്ക് പുടിച്ചിരുക്ക്....

നീ വന്ത് ശാപ്പാടാ..... അളവുക്ക് പുടിക്കാൻ..... സൊല്ലേടാ...... എൻ അരുമയാന രാക്ഷസി...... പോടാ മാമാ...... എനക് നീതയെൻ ഉലകം...... അപ്പടിയാ...... ഉം.....,. ഉനക്കോ...... നീതായെൻ വാഴ്‌വ്...... നജമാ...... ആടി... എടീ പൊണ്ടാട്ടി... സൊല്ല് മാമാ...... ഒരു ചിന്നവീട് കട്ടിയാൽ എപ്പടിയിറുക്കും.... ഉന്നെ സാവടിച്ചിടും...... നജമാ ഉന്നെ പീസ് പീസായി തൊലച്ചിടുവേ...... മാമാ.... ഇനിമേ നീ അപ്പടി യോസിക്കകൂടാത്..... യോസിച്ചാൽ അപ്പൊ ഉങ്കൾക്ക് സാവ് ദാ കെടക്കപോറ്...... ഊൻ സാവ് യെൻ കയ്യാലേ താ നടക്കപോറ്........ ഇന്ത വാഴ്‌വ് നീ എനക്ക് മട്ടുംതാൻ...... നെക്സ്റ്റ് one.... ഉന്നുടെ എല്ലാ വാഴ്‌വും..... ഇതുക്ക് അപ്പുറം ഉനക്ക് ഞാൻ മട്ടുംതാൻ പൊണ്ടാട്ടി...... എനക് പുരുശനായി ഉന്നമട്ടുംപോതും..... ഓക്കേവാ...... ഓക്കേ ഡീ.... അപ്പടിന്ന....... സ്വീറ്റായി ഹോട്ടായി ഒരു കിസ്സ് കൊടുത്തിട്..... സ്വീറ്റായി.... ഹോട്ടായി..... ആമാ...... അവനവളുടെ ഇരുകവിളിലും ഒരു കയ്യാൽ അമർത്തിയതും വായ പതിയെ തുറന്നു....... അവളുടെ കണ്ണുകളിലേക്ക് നോക്കിയതും അവള് കണ്ണടച്ചു...... അവൻ പതിയെ ആ ചുണ്ടിൽ ചുണ്ട് ചേർത്തു........ അവളുടെ കൈ അവന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നടന്നു...... അധരത്തിലെ മധുനുകർന്നശേഷം അവര് നേരെയിരുന്നു......... മാമാ.... മാമാ .... എന്നാടി..... ഉനക്ക് പാട തെരിയുമാ.... തെറിയാത്‌......നജമാ തെറിയാതെടി...... ഓക്കേ....... ഇച്ചൂസേ..... ഇച്ചൂസേ.... പറയെടി..... ഇന്ന് ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പ്രോമിസ് ചെയ്യ്.....

ഇല്ല..... ഇച്ചൂ...... ഇച്ചൂസേ..... പ്ലീച്..... നീ കാര്യം പറ..... രാത്രി എല്ലാവരും ഉറങ്ങിയിട്ടേ.... ഫിലിമിന് പോകാം... വേണ്ടാ.... ഓക്കേ കറങ്ങാൻ പോവാ.... വേണ്ടാ.... ഞാൻ അങ്ങോട്ട്‌ പറയട്ടെ...... എന്നാൽ പറാ..... ഇച്ചൂന്റെ മടിയിലിരുത്തി എന്നെ ഊഞ്ഞാലാടിക്കോ...... അയ്യോടാ.... നടക്കില്ല..... പ്ലീസ്..... ചെറിയൊരു ആഗ്രഹമല്ലേ.... എങ്ങും പോവണ്ടല്ലോ.... ഇവിടുന്നല്ലേ...... പ്ലീസ്...... ഇച്ചൂന്റെ ഒരേയൊരു ഭാര്യ അല്ലേ ഞാൻ......... ഇച്ചൂന്റെ ജീവനല്ലേ..... പ്ലീസ് ..... നടക്കില്ല....... പ്ലീസ് ഇച്ചൂ........ എന്റെ ഈ ആഗ്രഹങ്ങളൊക്കെ ഇച്ചൂനോടല്ലാതെ വേറെ ആരോടേലും പോയി പറയാൻ കഴിയോ..... ഇല്ലല്ലോ..... നല്ല ഇച്ചുവല്ലേ..... പ്ലീസ്..... പ്ലീസ് ..... സമ്മതിക്ക് ..... പ്ലീസ്..... പ്ലീസ്..... പ്ലീസ് ...... എന്റെ ചക്കര കാക്കു അല്ലേ..... കാക്കോ...... അതിനെന്താ..... ഇച്ചൂനെ ഞാൻ എനിക്കിഷ്ടമുള്ളതൊക്കെ വിളിക്കും...... അല്ലാതെ കാക്കു വിളിക്കാൻ വേണ്ടി എനിക്ക് വേറെ ആരെയേലും കെട്ടാൻ പറ്റോ... ഒന്ന് സമ്മതിക്കെന്റെ ഇച്ചുകാക്കൂ ......... പ്ലീസ് ....... ശരി...... എന്റെ പുന്നാര ഫാര്യയുടെ ആഗ്രഹം അല്ലേ..... നടക്കട്ടെ..... പിന്നെയൊരു കാര്യം..... എന്നതാ..... സൗണ്ട് ഉണ്ടാക്കി ഉറങ്ങുന്നവരെ ഉണർത്തരുത്..... സമ്മതിച്ചോ........ എപ്പോ സമ്മതിച്ചെന്ന് ചോദിച്ചാൽ പോരെന്റെ കടിവണ്ടി....... ഉമ്മാ...... അവന്റെ കവിളിൽ ചുണ്ടമർത്തികൊണ്ടവൾ പറഞ്ഞു......

അപ്പോഴേ ഡ്രെസ് മാറ്റുന്നില്ലേ ഫാര്യേ ..... ഉം....മാറ്റിയിട്ടു വരാം..... ഞാൻ മാറ്റിച്ചു തരണോ....... വേണ്ടാ...... ഇച്ചു മാറ്റാൻ തുടങ്ങിയ .... ഈ അടുത്തൊന്നും കഴിയില്ല...... എടാ കടിവണ്ടി പോയി ഡ്രെസ് മാറ്റെട....... ഓക്കേ അവള് ഡ്രെസ്‌മെടുത്തു ബാത്‌റൂമിൽ കയറി വേഗം മാറ്റിയിറങ്ങി......അവനും മാറ്റിയിരുന്നു .......... അവള് നോക്കുമ്പോൾ അവൻ മുടി കൈകൊണ്ട് ഒതുക്കുകയാണ് ........ അവള് അവന്റെ പിന്നിലൂടെ വന്ന് കഴുത്തിൽ തൂങ്ങി...... ഇച്ചൂസേ....... ഇച്ചോയ്........ പറയെടി....... അവളവന്റെ മുന്നിലേക്ക് വന്നു...... ഇച്ചൂട്ടാ....... ഇനി ഇന്നത്തെപോലെ ചെയ്താൽ ഞാൻ പിന്നെ മിണ്ടില്ലാട്ടോ..... അവൻ നെറ്റിച്ചുളിച്ചു....... ഇച്ചു എന്നോട് പറഞ്ഞതല്ലേ...... നമ്മുടേതായ സമയങ്ങളിൽ ഇച്ചു ജോലിയിൽ ശ്രദ്ധിക്കില്ലെന്ന്..... മറ്റൊന്നും ഉണ്ടാവില്ലെന്ന്..... നമ്മള് മാത്രം ഉണ്ടാകൂ പറഞ്ഞതല്ലേ........... ആൻ...... i'm സോറി..... ഞാൻ നിനക്ക് വാക്ക് തന്നിരുന്നു...... ബട്ട്‌ അത്രയ്ക്ക് എമർജൻസി ആയതുകൊണ്ടാ ഞാൻ....... റിയലി സോറി..... ഇനി ആവർത്തിക്കില്ല..... പ്രോമിസ്..... ഇനി ആവർത്തിച്ചാൽ ഇച്ചൂനോട് ഞാൻ തെറ്റും...... ഓക്കേ മേഡം...... i പ്രോമിസ്...... എന്ന വാ അങ്ങോട്ട് പോകാം........ അവര് റൂമിൽ നിന്ന് പുറത്തിറങ്ങി..... സിയാ ഇരുന്ന് കൊച്ചുടീവീ കാണുകയാണ്..... ആൻ വേഗം ആൽബിയുടെ കയ്യുംപിടിച്ചു അവളുടെ അടുത്ത് ചെന്നിരുന്നു.........

ഡോറയുടെ പ്രയാണമാണ്...... ആന്റി പറാ കുറുനരി മോഷ്ടിക്കരുത് പറാ ..... രണ്ടുപേരുംകൂടെ പറയാൻ തുടങ്ങി.... ആൽബി ഒന്നവളുടെ തലയിൽ തട്ടി...... എന്നതാ ഇച്ചായാ....... ഒന്നൂല്യായെ...... ഈ കെജി ലെവലിലുള്ളതിനെ ആണല്ലോ കർത്താവേ നീയെനിക്ക് കൊണ്ടുതന്നേ...... അവള് അവനൊരു തട്ട് കൊടുത്തു......പിന്നെ മൂന്നുംകൂടേ പുറത്തിറങ്ങി അതിലെ നടക്കാൻ തുടങ്ങി....... ആൽബി രണ്ടുപേർക്കും ഓരോന്നും കാണിച്ചുകൊടുക്കുന്നുണ്ട്........... ഉച്ചയ്ക്കത്തെ ഫുഡും കഴിച് എല്ലാവരുംകൂടെ ബീച്ചിൽ പോയി....... സെൽഫി എടുത്തു തകർന്നുണ്ട്..... അമ്മച്ചി ഒഴിഞ്ഞുമാറിയതും ആൻ അമ്മച്ചിയെ അവരുടെ നടുക്ക് നിർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി....... ഇടയ്ക്ക് അമ്മച്ചി അറിയാതെ തന്നെ അവളെ ചേർത്തുപിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു......... ആൽബി അത് ശ്രദ്ധിക്കുകയും ചെയ്തു...... അവിടുന്ന് കളിച് കളിച് ഒടുക്കം അവള് വെള്ളത്തിൽ വീണു.... ആൽബി പെട്ടന്ന് പിടിച്ചതുകൊണ്ട് കുറച്ചു വെള്ളം കുടിച്ചുപോയതല്ലാതെ മറ്റുകുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല ......... റോബിനും നാൻസിയും അവിടുന്ന് എമർജൻസി ആയി പോന്നതിനു ശേഷമാണ് ഇതുണ്ടായത്........ ആൻ ചെറുതായി പേടിച്ചു ഒപ്പം സിയയും....... എന്താ ആൻ ഇത്..... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ......

ചെറിയകുട്ടിയാണോ നീ...... ബാക്കിയുള്ളവരുടെ നല്ലജീവൻ പോയി........ അമ്മച്ചി പറഞ്ഞതും ആൻ ആൽബിയെ നോക്കി..... നീ എന്നാത്തിനാ അവനെ നോക്കുന്നത്..... മതി കളിച്ചത് പോകാം... ആൽബി സിയയെ എടുത്തിട്ടുണ്ട്....അമ്മച്ചി അവളുടെ കയ്യുംപിടിച്ചു നടന്നു..... അവരപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചു............. രാത്രി എല്ലാവരും ഉറങ്ങിയെന്നു തോന്നിയതും രണ്ടുംകൂടെ മുറ്റത്തകെട്ടിയ ഊഞ്ഞാലിന്റെ അടുത്തേക്ക് വന്നു..... ആൽബിയുടെ മടിയിലാണ് അവളിരുന്നത്...... അവൻ ഒരു കൈകൊണ്ട് അവളെ ചേർത്തുപിടിച്ചിട്ടുണ്ട് മറുകൈ കൊണ്ട് ഊഞ്ഞാലിൽപിടിച്ചു പതിയെ ആടുന്നുണ്ട്............. ഇച്ചൂ...... ഇച്ചൂസേ...... എന്താമോളെ........ എന്നെ എത്ര ഇഷ്ടം ഉണ്ട്..... അങ്ങനെയൊക്കെ ചോദിച്ചാൽ....... എനിക്കറിയില്ല..... ഒരുപാട്..... പ്രാണനിൽ അലിഞ്ഞുചേരുക എന്നൊക്ക പറയില്ലേ..... അങ്ങനെ............... ഇച്ചുവേ...... ഉം...... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... ചോദിക്ക്....... ഞാൻ ചത്തുപോയാൽ ഇച്ചു എന്ത് ചെയ്യും..... കൊണ്ടുപോയി കുഴിച്ചിടും..... അല്ലാതെ തിന്നാൻ പറ്റില്ലല്ലോ...... ഇച്ചൂ.... എന്നാടി..... അവളുടെ കോപ്പിലെ ചോദ്യം........ തത്കാലം ഞാൻ നിന്നെ ചത്തുപോകാൻ വിടുന്നില്ല..... ഓക്കേ...... ഓക്കേ..... എടാ.... ചെക്കാ.... എടോയി.... പറാ............പറയെടിമോളേ..... ഇച്ചൂന് റിലേഷൻഷിപ് ഒന്നും ഇല്ലായിരുന്നോ ഞാൻ അല്ലാതെ....... ഇച്ചൂ..... ഉം....... പറാ..... ഉണ്ടായിരുന്നോ........ എടാ ഇടിവണ്ടി നിന്നോടാ ചോദ്യം......

.. അങ്ങനെ റിലേഷനായിട്ട് ഒന്നുമില്ലായിരുന്നു...... പിന്നെ വായനോക്കുമായിരുന്നു....... ഇച്ചു അപ്പൊ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തില്ലേ...... ഒരു തവണ..... അത് ചീറ്റിപ്പോയി....... ഉം..... എന്നാൽ എന്നെ പ്രൊപ്പോസ് ചെയ്യ് ഇപ്പൊ..... നിനക്കെന്താടിപെണ്ണേ പ്രാന്തായോ...... എന്ത് പ്ലീസ് .... ന്നെ പ്രോപ്പസ് ചെയ്യ്.......... ഒന്ന് പോടീ പെണ്ണേ..... നട്ടപാതിരയ്ക്ക് മനുഷ്യന്റെ ഉറക്കവും കളഞ്ഞു അവളുടെ ഓരോ കൊഞ്ചൽ...... നല്ല ഇച്ചൂട്ടി അല്ലേ...... പ്ലീസ് ...... പ്ലീസ് ..... എന്ത് ഇച്ചൂസേ....... ഞാനല്ലേ പ്രൊപ്പോസ് ചെയ്തേ.... ഇനി ഇച്ചൂസ് എന്നെ പ്രൊപ്പോസ് ചെയ്യ്..... പ്ലീസ്......... പ്ലീസ് ഇച്ചൂ........ ആൻ....നമുക്ക് ഒന്ന് കറങ്ങിയാലോ..... നീയിവിടെയിരിക്ക് ഞാൻ കീ എടുത്ത് വരാം...... ഇച്ചൂ..... മിണ്ടാതിരിക്കെടി...... അവനവളെ എണീപ്പിച്ചു റൂമിലേക്ക്പോയി.... പെട്ടന്ന് തന്നെ കീ എടുത്ത് വന്നു..... അവള് ഊഞ്ഞാലിന്റെ മുകളിൽ കയറി നിന്ന് ആടാൻ നോക്കുകയാണ്.......അവൻ വേഗം വന്ന് അവളെയെടുത്തു..... വാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം..... ഇവിടുന്ന് ഒരു പത്ത് മിനിറ്റ് മാറി ഒരടിപൊളി പ്ലേസ് ഉണ്ട്...... ഓക്കേ ഡാ ഇച്ചൂ......ഇച്ചൂ ഞാൻ ഓടിക്കട്ടെ വണ്ടി..... ന്നാ പിടിച്ചോ കീ...... അവള് വണ്ടിയെടുത്തു.... അവൻ പുറകിലിരുന്ന് വഴി പറഞ്ഞു കൊടുത്തു ......... ഒരു കുന്നിന്റെ മുകളിലേക്കാണ് പോയത്........ വണ്ടി പാതിവഴിയിൽ നിർത്തി അവര് നടന്നു...... അതിന്റെ ടോപ്പിൽ എത്തിയതും ആൽബി അവളെ കെട്ടിപിടിച്ചു......... i ലവ് you ആൻ....... i ലവ് you സോ much..... ആ ശബ്ദം പ്രതിഫലിച്ചു അവളുടെ കാതിൽ പതിച്ചപ്പോൾ അവളവനിലേക്ക് കൂടുതൽ കൂടുതൽ അടുത്തിരുന്നു........................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story