നിന്നിലലിയാൻ: ഭാഗം 25

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഒരു കുന്നിന്റെ മുകളിലേക്കാണ് പോയത്........ വണ്ടി പാതിവഴിയിൽ നിർത്തി അവര് നടന്നു...... അതിന്റെ ടോപ്പിൽ എത്തിയതും ആൽബി അവളെ കെട്ടിപിടിച്ചു......... i ലവ് you ആൻ....... i ലവ് you സോ much..... ആ ശബ്ദം പ്രതിഫലിച്ചു അവളുടെ കാതിൽ പതിച്ചപ്പോൾ അവളവനിലേക്ക് കൂടുതൽ കൂടുതൽ അടുത്തിരുന്നു............ i ലവ് you സോ much...... കുറച്ച്നേരം അവിടെയിരുന്നശേഷം വീട്ടിലേക്ക് വന്ന് രണ്ടും കെട്ടിപിടിച്ചു കിടന്നുറങ്ങി....... അലാറം അടിഞ്ഞെങ്കിലും ആൽബി ഓഫാക്കി അവളെയും കെട്ടിപിടിച്ചു കിടന്നു........ ഏഴുമണി ആയിട്ടുണ്ട് അവളെണീക്കുമ്പോൾ അവനെ ഉണർത്താതെ അവന്റെ നെറ്റിയിൽ സ്നേഹസമ്മാനം നൽകികൊണ്ട് അവളെണീറ്റു......പിന്നെ കുളിച്ചുമാറ്റി അവനെ എണീപ്പിക്കാൻ തുടങ്ങി...... ഇച്ചൂ...... എടാ എണീക്ക്...... എണീക്കെടാ..... ഇടിവണ്ടി...... നിന്നെ ഞാൻ ഇപ്പൊ ശരിയാക്കിത്തരാം...... അവള് ബാത്‌റൂമിൽ പോയി കൈകുമ്പിളിൽ വെള്ളമെടുത്ത് വന്ന് അവന്റെ മുഖത്തൊഴിച്ചു....... അവൻ എണീറ്റ് അവളുടെ കൈപിടിച്ച് വലിച്ചു...... നെഞ്ചിലേക്ക് അവള് വീണതും അവനവളിലേക്ക് ചാഞ്ഞു..... മാറേടാ ഇടിവണ്ടി..... എന്റെ മുഖത്ത് എന്തിനാടി വെള്ളമൊഴിച്ചത്.... വിളിച്ചിട്ട് എണീക്കാതിരുന്നിട്ട്..... ഇനിയും ഇങ്ങനെ തന്നെ ചെയ്യും ഞാൻ.......

ആൽബി ചിരിച്ചോണ്ട് മീശ പിരിച്ചു...... അവള് പുരികംപൊക്കി...... നാളെ മുതൽ ആരാ കുളിച്ചിട്ട് എണീക്കുന്നതെന്ന് നമുക്ക് നോക്കാടി മോളേ..... അയ്യോടാ ഇങ്ങ് വാ കുളിപ്പിക്കാൻ....... അവളവനെ തട്ടിമാറ്റി എണീക്കാൻ തുടങ്ങി.... എങ്ങോട്ടാടി ഇത്ര തിരക്കിട്ടു....... ഞാനിപ്പോ നല്ല മൂഡിലാ..... ശരിക്കും...... ഉം..... അവളുടെ മുഖത്തൂടെ വിരലോടിച്ചു അവൻ പറഞ്ഞു............. മോനേ ഇടിവണ്ടി..... ഇന്നലെ മോന്റെ ഈ മൂഡ് കാരണം ഞാൻ ലേറ്റ് ആയി.... അമ്മച്ചി കാരണം ചോദിച്ചപ്പോൾ ഞാൻ തലവേദന ആണെന്ന് പറഞ്ഞു..... പിന്നെയുമെന്തോ പറഞ്ഞപ്പോ ഞാൻ പറഞ്ഞു എന്നെ വിടാൻ ഇച്ചൂനോട് പറയണം ഇച്ചു കാരണമാ ഞാൻ ലേറ്റ് ആയതെന്ന്....... അവൻ വേഗം എണീറ്റ്.... എന്നിട്ട് പയ്യെ അവളുടെ കവിളിനടിച്ചു..... ജന്തു..... എണീറ്റ് പോടീ........ അവളെണീറ്റിരുന്നു..... എന്താ ഇച്ചു മൂഡൊക്കെ പോയോ.... ആ പോയി...... ഈ അസമയത്തൊക്കെ മൂഡാവുമ്പോഴേ നമ്മള് ഒറ്റയ്ക്കല്ല എന്നാലോചിക്കുന്നത് നല്ലതാട്ടോ..... അപ്പോൾ നമ്മള് മാത്രമാണെൽ ഏത് സമയത്തും മൂഡാവാം ല്ലേ..... മാഡം ഓക്കേ ആണല്ലോ എനിക്കത് മതി..... പോടാ തെമ്മാടി....... അവന്റെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടവൾ വേഗം കതക് തുറന്നു പുറത്തേക്ക് പോയി....

..അടുക്കളയിൽ പോയി നോക്കിയപ്പോൾ അമ്മച്ചി മാത്രേ ഉള്ളൂ...... അമ്മച്ചി അവളെയൊന്ന് നോക്കി.... ഗുഡ് മോർണിംഗ് അമ്മച്ചി...... ഉം......ഇതാ.... നീ ചപ്പാത്തി പരത്തിക്കോ ഞാൻ ചുടാം..... അമ്മച്ചി.... ഞാൻ പരത്തിയാൽ ചിലപ്പോ വല്ല രാജ്യത്തിന്റെയും ഭൂപടം ആയി മാറും....... അമ്മച്ചി പരത്തിക്കോ ഞാൻ ചുടാം....... ശരി......... അമ്മച്ചി പരത്തികൊടുത്തു.... അവളൊരാന്നായി ചുട്ടെടുത്തു.... അപ്പോഴാണ് നാൻസി അങ്ങോട്ട് വന്നത്.... അവള് പോകാനുള്ള ഒരുക്കത്തിലാണ്..... ചേച്ചി ഇതെന്താ രാവിലെ തന്നെ..... നാളെ ഇച്ചായന് പോകാനുള്ളതല്ലേ..... ഇനി അവിടെ പോയിട്ട് ഒന്നിന്ന് തുടങ്ങണം അതാ...... അമ്മച്ചി ഒന്നും പറയുന്നില്ല.... ചപ്പാത്തി പരത്തി കഴിഞ്ഞപ്പോൾ കറിയുണ്ടാക്കുകയാണ് ആള്...... സിയാ എവിടെ..... ഇച്ചായൻ ഒരുക്കുന്നുണ്ട്...... സിയാ പോവാണെന്ന് അറിഞ്ഞതും അവൾക്ക് വല്ലായ്മ തോന്നി......... എങ്കിലും ഒന്നും പറഞ്ഞില്ല..... നാൻസി അതും പറഞ്ഞു റൂമിലേക്ക് പോയിരുന്നു ഇതിനോടകം........ ആൻ നോക്കിയപ്പോൾ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്........ അവളെടുത്തേക്ക് ചെന്നു..... അമ്മച്ചി..... എന്നതാ...... അതാ കരിയുന്നു.... അത് നോക്ക്..... കലിപ്പിലാണ് അമ്മച്ചി സംസാരിച്ചത്..... അത് കണ്ടതും അവൾക്ക് ചിരിയും സങ്കടവും ഒരുമിച്ചു വന്നു...... പാവം അമ്മച്ചി സിയാ പോകുന്നതിൽ നല്ല സങ്കടം ഉണ്ട്....... സത്യം പറഞ്ഞാൽ അമ്മച്ചി ഈ കലിപ്പിടുന്നതിലും കാര്യമില്ലേ....... ചേട്ടായിയും ചേച്ചിയും മോളും അവരുടെ വഴിക്ക്.....

ആൽബിച്ചൻ ആണെങ്കിൽ ജോലിക്കാര്യവുമായി അങ്ങനെ............ അമ്മച്ചി ഇവിടെ ഒറ്റയ്ക്ക്...... ഒന്ന് ശരിക്ക് മിണ്ടിപറയാൻ പോലും ആരുമില്ലാതെ എങ്ങനെയാ....... ഞാൻ എങ്ങാനും ആയിരുന്നേൽ ഡിപ്രെഷൻ വന്ന് ചത്തെനെ.......... ഇപ്പൊ ഞങ്ങളുണ്ട്...... ഞങ്ങളുംകൂടെ പോയാൽ പിന്നെയും ഒറ്റയ്ക്ക്....... പോകുമ്പോൾ അമ്മച്ചിയേയും ഒപ്പം കൂട്ടിയാലോ..... വേറൊരുവീട് നോക്കിയാൽ പോരെ....... ഇച്ചായനോട് പറയാം...... ആൻ..... അമ്മച്ചി വിളിച്ചതും അവള് ഞെട്ടി..... എന്നതാ അമ്മച്ചി..... അതൊക്കെ ആയില്ലേ..... അങ്ങോട്ട് കൊണ്ടുവെക്കാം...... എന്നിട്ട് നീ ചെന്ന് ആൽബിയെ വിളിച്ചോ....... ഉം....... അവളും അമ്മച്ചിയുംകൂടെ അതെല്ലാംകൊണ്ടുവച്ചു...... അപ്പോഴേക്കും സിയാ മാറ്റി വന്നിരുന്നു അമ്മച്ചി അവൾക്കുള്ള ഫുഡുംമെടുത്ത് അവളെയുംകൂട്ടി പുറത്തേക്ക് നടന്നു...... ആൻ കുറച്ചുനേരം അത് നോക്കിനിന്നു പിന്നെ ആൽബിയുടെ അടുത്തേക്ക് ചെന്നു...... അവൻ ബാത്‌റൂമിലാണ്..... എന്റെ കർത്താവേ ഇങ്ങേരെന്താ ജലപിശാചോ...... അവള് ചെന്ന് ഡോറിൽ തട്ടി...... ഇച്ചായാ..... എടോ..... ഇച്ചൂ...... എടാ..... ഇവളെക്കൊണ്ട്....... ഐഡിയ..... അവൻ കതക് തുറന്നു അവളുടെ കൈപിടിച്ച് ബാത്‌റൂമിലേക്ക് കയറ്റി കതകടച്ചു..... എന്താ മോനേ..... കുളിപ്പിച്ച് താ.....

എന്നതാ.... ഒന്ന് പോടോ എനിക്കൊന്നും വയ്യാ..... മര്യാദക്ക് കുളിച്ചോണ്ടിരുന്ന എന്നെ തട്ടിയുണർത്തിയിട്ട്..... കുളിപ്പിക്കാൻ പറ്റില്ലെന്നോ.... കുളിപ്പിച്ചു താടി.... സൗകര്യമില്ല..... അവനവളുടെ മൂക്കിൽ പിടിച്ചു..... പൊന്നുമോളെ..... ഒന്നുകിൽ നീ എന്നെ കുളിപ്പിച്ചു തരണം.... അല്ലെങ്കിൽ നമുക്കൊരുമിച്ച് കുളിക്കാം..... എന്ത് വേണം..... ഒന്നുകൂടെ കുളിക്കുന്നോ...... ഇത് വല്യ കോടാലിയായല്ലോ.... അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് അടുപ്പിക്കാൻ നോക്കിയതും അവള് കുതറി...... ഇച്ചൂ..... പോത്തിനെ കുളിപ്പിച്ച് എനിക്ക് ശീലമില്ലാത്തതുകൊണ്ടല്ലേ..,.... അവൻ ബക്കറ്റ് എടുക്കുന്നതുകണ്ടതും അവള് നേരെ നിന്ന് എന്നിട്ടത് വാങ്ങി...... പ്ലീസ്...... വെള്ളം വന്ത് എനക് അലർജി......ഇച്ചൂന് കുളിക്കണം അത്രയല്ലേ ഉള്ളൂ..... മോനെ ഞാൻ കുളിപ്പിച്ച് തരാം..... വെള്ളം എന്റെമേൽ ആക്കരുത്..... ഏയ്‌..... ഇല്ലാ...... അവനവിടെ ഇരുന്നു കൊടുത്തു അവള് വേഗം കുളിപ്പിച്ച് കൊടുക്കാൻ തുടങ്ങി...... ഇടയ്ക്കവൻ മേലേക്ക് വെള്ളം ആക്കിയതും അവള് അവിടുന്നിറങ്ങാൻ തുടങ്ങി..... സോറി സോറി....ഇനി ചെയ്യില്ല...... കുളിപ്പിച്ച് കഴിഞ്ഞു അവളിറങ്ങാൻ തുടങ്ങിയതും അവൻ പിടിച്ചു വച്ചു..... ഇനി എന്നതാ...... തുടച്ചുകൊണ്ടെടി...... അവള് ടവലെടുത്ത് തല തുടച്ചു കൊടുത്തു........

പിന്നെ വേഗം പുറത്തേക്കിറങ്ങി...... ഇച്ചൂസേ വേഗം മാറ്റി വാ..... ഞാൻ അങ്ങോട്ട്‌ പോവാ..... അതുംപറഞ്ഞു അവള് റൂമിൽ നിന്നിറങ്ങി..... അവനൊരു പുഞ്ചിരിയോടെ മാറ്റി അങ്ങോട്ട് ചെന്നു..... അവളും അമ്മച്ചിയുംകൂടെ സിയയെ കഴിപ്പിക്കുകയാണ്..... അവനവരുടെ അടുത്തായി ഇരുന്നു..... മോളെങ്ങോട്ടാ.....പപ്പേം മമ്മേം അല്ലേ പോകുന്നത്..... മോള് പോകുന്നില്ലെന്നാണല്ലോ പപ്പാ പറഞ്ഞത്...... അവളെ ചോടിപ്പിക്കാനായി ആൽബി പറഞ്ഞു.... അല്ല ഞാനും ഉണ്ട്..... അവരോരോന്ന് സംസാരിച്ചു അങ്ങനെയിരുന്നു.....അവള് കഴിച് കഴിഞ്ഞതും ബാക്കിയെല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു...... അത് കഴിഞ്ഞു അവരിറങ്ങാൻ തുടങ്ങി...... ഇനിയെന്നെ അമ്മാമേടെ മോള് വരാ.... ഞാൻ വേഗം വരുവല്ലോ..... ഉമ്മ..... അപ്പൊ ആന്റിക്ക് ഉമ്മയില്ലേ..... സിയാ അവളെ കെട്ടിപിടിച്ചു..... അവര് പോയതും മൂന്ന്പേർക്കും വല്ലായ്മ തോന്നി...... അമ്മച്ചിയ്ക്ക് നല്ല വിഷമം ആയെന്ന് ആൽബിയ്ക്ക് അറിയാം..... അവനമ്മച്ചിയുടെ കയ്യിൽ പിടിച്ചു.... എന്നിട്ടവരുടെ റൂമിലേക്ക് നടന്നു..... എന്നതാ അമ്മച്ചി ഇത്....... ചേട്ടായിക്ക് ജോലിയൊക്കെ ഉള്ളതല്ലേ..... ഉം...... എല്ലാവർക്കും അവരവരുടെ കാര്യമാ വലുത്........ എടാ മോള് പോയപ്പോൾ വല്ലായ്മ...... നിനക്കറിയില്ലേ...... അവര് വരില്ലേ..... പിന്നെ എന്നതാ........

ഒന്നുല്ല..... നീ മാറ്.... ഉച്ചയ്ക്കത്തേക്ക് എന്നതാ വേണ്ടത്...... തത്കാലം അമ്മച്ചി ഇന്ന് അടുക്കളയിൽ കയറേണ്ട...... ഞാൻ ഉണ്ടാക്കാം..... ഓക്കേ...... ഉം..... അവൻ വേഗം അവിടുന്ന് പോന്നു..... അമ്മച്ചി അവരുടെ ഫാമിലി ഫോട്ടോയിലേക്കും നോക്കി അങ്ങനെ ഇരുന്നു...... ആൻ വന്നപ്പോൾ അതാണ് കണ്ടത്..... ഇച്ചായാ വന്ന് വന്ന് നമ്മുടെ റോബി എന്നോട് മിണ്ടാതെയായി.....അതിനുംവേണ്ടി ഞാൻ എന്നതാ അവനോട് ചെയ്തത്....... അവരുടെ അപ്പന്റെ ഫോട്ടോയിലേക്ക് നോക്കി അമ്മച്ചി പറഞ്ഞതും ആനിനു സങ്കടം വന്നു...... അവള് വേഗം അവിടുന്ന് മാറി..... ആൽബിയുടെ അടുത്തേക്ക് ചെന്നു...... എന്താടി...... നിനക്ക് എന്തുപറ്റി..... ഏയ്‌.... അവരൊക്കെ പോയപ്പോൾ...... മോളെ വല്ലാതെ മിസ് ചെയ്യുന്നു..... ഉം...... അവരൊക്കെ എന്നും ഒപ്പം ഉണ്ടാവില്ലല്ലോ...... ഉച്ചയ്ക്ക് എന്നതാടി വേണ്ടത്..... എന്തായാലും മതി.... ഇച്ചൂന്റെ ഇഷ്ടം...... ആൻ..... എന്നതാ നിനക്ക്..... അവര് പോയത് മാത്രമാണോ...അതോ വേറെ വല്ലതുമോ.... അമ്മച്ചിയ്ക്ക് നല്ല വിഷമം ഉണ്ട്....... ഉം...... ഇച്ചായാ..... ഇച്ചൂ.... ഞാൻ കാര്യം ചോദിച്ചാൽ സത്യം പറയോ.... ചോദിക്കെടി...... ചേട്ടായി അമ്മച്ചിയോടു മിണ്ടാറില്ലേ...... ഞാൻ ഇതുവരെ അങ്ങനെയൊന്ന് കണ്ടില്ല...... ആൽബി ഒന്ന് ശ്വാസം വിട്ടു...... ഇല്ലെടി......

അതെന്നാ...... അത് പറയുന്നതിന് മുൻപ് മറ്റൊരു കാര്യം ഞാൻ പറയട്ടെ....... കുറച്ചു കഴിഞ്ഞ ഒരുപക്ഷെ ഞാനും ചേട്ടായിയെ പോലെ ആകും...... അമ്മച്ചിയോടു മിണ്ടാതെയാകാം..... ഇങ്ങോട്ട് വരാതെയാകാം........ എന്തുതന്ന ആയാലും നീയെന്റെയൊപ്പം കാണില്ലേ....... ഇപ്പൊ ചേട്ടത്തി ചേട്ടായിടെ ഒപ്പം നിൽക്കുന്നപോലെ....... അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞതും അവൻ ഞെട്ടി..... എന്നതാ നീയിങ്ങനെ തുറിച്ചു നോക്കുന്നത്....... മോനേ..... ഭർത്താവ് പറയുന്നത് അതേപോലെ ഫോളോ ചെയ്യാൻ ചേച്ചിയല്ല..... ഇത് ആള് വേറെയാ...... നാണമില്ലല്ലോ ഇച്ചായാ ഇങ്ങനെയൊക്കെ പറയാൻ...... നാളെ നമ്മുടെ കൊച്ച് നമ്മളോട് ഇങ്ങനെ പെരുമാറുമ്പോൾ ഇച്ചായന് സഹിക്കോ..... ഇല്ലല്ലോ.......ഛേ...... ഇച്ചായന്റടുത്തുനിന്ന് ഞാനിങ്ങനെ എസ്‌പെക്ട് ചെയ്തില്ല....... അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ കൈപിടിച്ചുവച്ചു......... ആൻ..... ഇതാണ് ഞാൻ നിന്റെയാടുത്ത്നിന്ന് എസ്‌പെക്ട് ചെയ്തതും........ ഞാൻ വെറുതെ പറഞ്ഞതാ നിന്റെ മറുപടി അറിയാൻ........ ഞാൻ സ്നേഹിച്ച ആൻ ഈയൊരു റിപ്ലൈ ആണ് തരിക എന്നതെനിക്ക് ഉറപ്പായിരുന്നു...... ബട്ട്‌ അത് നിന്റെ വായിൽനിന്ന് തന്നെ കേൾക്കണമെന്ന് തോന്നി............. സത്യം....... അത്കേട്ടതും അവള് ചിരിച്ചു........

ചേട്ടായി ഇപ്പൊ ഒന്നര വർഷത്തോളമായി അമ്മച്ചിയോടു മിണ്ടാതെ...... അവരുടെ കല്യാണത്തിന് മുൻപാ അപ്പൻ മരിക്കുന്നത്...... ഞാൻ കൊച്ചിങ്ങും മറ്റുമായി ഇവിടില്ലായിരുന്നു..... ചേട്ടായി ആയിരുന്നു അമ്മച്ചിയുടെ ഒപ്പം...... കല്യാണം കഴിഞ്ഞപ്പോൾ സ്വഭാവികമായും അമ്മച്ചിയോടു അകന്നപോലെ അമ്മച്ചിക്ക് തോന്നിക്കാണും...... എന്താ ഉണ്ടായതെന്ന് എനിക്ക് കറക്റ്റ് അറിയില്ല.......... as usual അമ്മായിഅമ്മ മരുമകൾ പോര് ആയിരിക്കാം....... ചേട്ടായി മിക്കതിനും ചേട്ടത്തിക്കൊപ്പം നിന്നു...... അതോടെ അമ്മച്ചിക്ക് hurt ആയി...... എന്തോ കാര്യത്തിന് അമ്മച്ചി അവരുടെ മുൻപിൽ വച്ചു ചേട്ടായിയെ അടിച്ചു.... അതവന് സഹിച്ചില്ല.... അതോടെയവൻ അമ്മച്ചിയോടു മിണ്ടാതെയായി........... ആൻ അമ്മച്ചി..... അവളവന്റെ വായപൊത്തി...... എനിക്കറിയാം..... അമ്മച്ചി പാവാ...... ഈ കലിപ്പ് വെറും അഭിനയമാ..... സത്യത്തിൽ അമ്മച്ചി എന്നോട് കലിപ്പിടുന്നത് ഇച്ചായനോടുള്ള സ്നേഹംകൊണ്ടാ..... ഇച്ചൂനെ ഞാൻ അമ്മച്ചിയിൽ നിന്ന് അകറ്റോ എന്ന പേടിയാ..........ഇച്ചൂ എനിക്കൊരിക്കലും അങ്ങനെ ചെയ്യണ്ട......

അമ്മച്ചിയുടെ കൂടെ എന്നും നമ്മളുണ്ടാകും..... ചേട്ടായി മിണ്ടാതിരുന്നിട്ട് അമ്മച്ചിക്ക് നല്ല സങ്കടം ഉണ്ട്..... അവരുടെ പ്രോബ്ലം സോൾവ് ചെയ്യണം.......... ഉം......... അവനവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു......വെള്ളമെടുക്കാൻ അങ്ങോട്ട് വന്ന അമ്മച്ചി ഇതെല്ലാം കേട്ടിരുന്നു....... അവളുടെ സംസാരം കേട്ടതും അറിയാതെ അവരുടെ കണ്ണ് നിറഞ്ഞു..... അവര് വേഗം അവിടുന്ന് മാറി....... ഇച്ചൂ..... പറയെടി..... അമ്മച്ചിയെ നമുക്ക് അങ്ങോട്ട് കൂട്ടിയാലോ..... ഇവിടെ തനിച്ചു.... ഞാൻ കുറേ വിളിച്ചതാ..... അപ്പന്റെ ഓർമകളാ ഇവിടെയൊക്കെ അതും പറഞ്ഞു ഇവിടുന്നെങ്ങും പോകില്ല..... പിന്നെ എന്നതാ ചെയ്യാ...... ഹ്മ്.... നമുക്ക് നോക്കാം...... എന്നാൽ പിന്നെ എന്റെ കെട്ടിയോന്റെ പണി നടക്കട്ടെ...... മോള് ആ വെജിറ്റബ്ൾസ് ഒന്ന് കട്ട്‌ ചെയ്ത് വച്ചേ..... ഇച്ചൂ...... ചെയ്യ്..... എടോ...... രാത്രി നമുക്ക് മൂന്ന്പേർക്കും പുറത്തു പോവാം..... ഫുഡ് ഫിലിം..... ഓക്കേ..... ഓക്കേ..... നീ ചെന്ന് അമ്മച്ചിയെ സമ്മതിപ്പിക്ക്.... ഞാനോ.... ഇച്ചു.......... മോള് ചെല്ല്.... ഇവിടുത്തെ പണിയൊക്കെ ഞാൻ ചെയ്തോളാം...... അവനവളെ അങ്ങോട്ട്‌ തള്ളിവിട്ടു......... അവൾക്ക് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു....................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story