നിന്നിലലിയാൻ: ഭാഗം 26

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

നീ ചെന്ന് അമ്മച്ചിയെ സമ്മതിപ്പിക്ക്.... ഞാനോ.... ഇച്ചു.......... മോള് ചെല്ല്.... ഇവിടുത്തെ പണിയൊക്കെ ഞാൻ ചെയ്തോളാം...... അവനവളെ അങ്ങോട്ട്‌ തള്ളിവിട്ടു......... അവൾക്ക് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു....... റൂമിൽ നോക്കിയപ്പോൾ അമ്മച്ചിയവിടെയില്ല......... അവള് ഉമ്മറത്തേക്ക് വന്നപ്പോൾ സിറ്റൗട്ടിൽ എന്തോ ആലോചിച്ചു ഇരിക്കുന്നത് കണ്ടതും അവളൊന്ന് ശ്വാസംവിട്ടു.... അമ്മച്ചി..... ഉം.... എന്നതാ..... അവള് അമ്മച്ചിയുടെ ഒപോസിറ്റ് ഇരുന്നു..... രാത്രി നമുക്ക് പുറത്തു പോകാം അമ്മച്ചി..... നീയും ആൽബിയുംകൂടെ പോയാൽ മതി....... നമുക്ക് മൂന്ന് പേർക്കുംകൂടെ പോവാം ...... ആൻ നിന്റെ കുട്ടിക്കളിയുമായി എന്റെയടുത്തേക്ക് വരേണ്ട..... അതിന് ഞാൻ കുട്ടികളിയൊന്നും കളിച്ചില്ലല്ലോ..... ഞാൻ സീരിയസ് ആയാ പറയുന്നത്..... ഇന്ന് രാത്രി നമുക്ക് മൂന്നുപേർക്കും പുറത്ത് പോകാം..... ഞാനില്ല.... അങ്ങനെ പറഞ്ഞാൽ എങ്ങനാ.... അമ്മച്ചി വന്നേ പറ്റൂ...... പ്ലീസ്...... അമ്മച്ചി ഒന്ന് സമ്മതിക്ക്..... അമ്മച്ചി പുറത്തേക്ക് നോക്കിയതും അവള് നെറ്റിച്ചുളിച്ചു........ അമ്മച്ചി മര്യാദക്ക് വന്നോ ഇല്ലേൽ ഞങ്ങള് തൂക്കിയെടുത്ത് കൊണ്ടുപോകും..... അമ്മച്ചിയവളെ തറപ്പിച്ചു നോക്കി .... അവള് മൂക്ക് ചുളിച്ചു..... അങ്ങനെ അല്ല ആ ഫ്ലോയിൽ വന്നത്.... അമ്മച്ചി എന്തായാലും വരണം....

ഞാൻ പോയി അമ്മച്ചിക്കിടാനുള്ള സാരി എടുത്തു വെക്കാം.... ഓക്കേ..... സ്‌മൈൽ....... അമ്മച്ചിയുടെ കവിളിൽ പിടിച്ചതും അമ്മച്ചിയോന്ന് നോക്കി..... പതിയെ അവളെ അടിച്ചു.... നിന്നെ ഉണ്ടല്ലോ...... ആളുകളെ മയക്കാൻ നല്ല മിടുക്കാണല്ലോ നിനക്ക്..... അമ്മച്ചി ചിരിച്ചോണ്ട് ആണ് ചോദിച്ചത്..... അവള് മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച്ചു കൊടുത്തു.... ഇങ്ങനെയാണോ നീ അവനെ മയക്കിയത്...... ആരെ.... നിന്റെ ഇച്ചായനെ.... ഇയ്യോ...... അതെന്നാ പാടായിരുന്നു എന്നറിയോ..... അമ്പിനും വില്ലിനും അടുക്കില്ലെന്നമട്ടിൽ ആയിരുന്നു...... എന്നിട്ടെങ്ങനെ മയക്കി...... ഒരുവിധം മയക്കിയെടുത്ത്...... അവര് രണ്ടും സംസാരിച്ചിരിക്കാൻ തുടങ്ങി..... ആൽബി കുക്കിംഗിൽ ആണ്..... ഈ പെണ്ണിത് കുറേ നേരമായല്ലോ പോയിട്ട്...... ഇവളിത് എന്താ ചെയ്യുന്നേ....... ഇനി അമ്മച്ചിയോടു ഉടക്കിയോ.... ഏയ്‌...ഇന്ന് എന്തായാലും അതിന് ചാൻസില്ല..... ഇനി അമ്മച്ചി അവളെ ആട്ടിവിട്ടോ......ഒന്ന് പോയി നോക്കാം....... അവൻ വന്ന് നോക്കുമ്പോൾ അവള് അമ്മയോട് കളിച് ചിരിച് സംസാരിക്കുന്നതാണ് കണ്ടത്.... ഒരു സെക്കന്റ്‌ അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല......കുറച്ചുനേരം അത് നോക്കിനിന്നു അവൻ തിരിച്ചുപോന്നു....... ആൻ...... you are റിയലി ഔസം.....

ഇത്രപെട്ടന്ന് അമ്മച്ചിയെ കുപ്പിയിലാക്കുമെന്ന് ഞാൻ കരുതിയില്ല....... അല്ലെങ്കിലും എങ്ങനെയാ നിന്നോട് പെട്ടന്ന് കൂട്ടാകാതിരിക്കാൻ കഴിയാ....... ഞാൻ എന്നെ തന്നെ എത്ര കണ്ട്രോൾ ചെയ്തതാ...... ഒടുക്കം ദാ ഇവിടെയെത്തി......... അവൻ പാചകം എല്ലാം കഴിഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു..... അമ്മച്ചി എല്ലാം മറന്ന് അവളോട് കത്തിയടിക്കുന്നതാണ് ആൽബി കണ്ടത്...... എന്തായാലും രണ്ടാളും നല്ല ആളുകളാ..... ഞാനൊരുത്തൻ പാവം ഒറ്റയ്ക്കു അടുക്കളയിൽ.... അതെന്താടാ ഒറ്റയ്ക്കു അടുക്കളയിൽ കയറിയാൽ..... പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള സ്ഥലം അല്ല അത്..... ഒറ്റയ്ക്കു കയറിയിട്ട് നിനക്കൊന്നും പറ്റിയില്ലല്ലോ...... അങ്ങനെ അങ്ങട് ചോദിക്ക് അമ്മച്ചി.... അല്ലെങ്കിലും ഇച്ചായന് ഒരെല്ല് കൂടുതലാ..... ഡീ..... വേണ്ടത്......ഞാനൊന്നും പറഞ്ഞില്ല അമ്മച്ചി....... എന്നാലും നീയെന്തൊരു മനുഷ്യനാടാ..... അമ്മച്ചി ചോദിച്ചതും ആൽബി നെറ്റിച്ചുളിച്ചു..... എന്നതാ അമ്മച്ചി...... മോളെ നീ എത്രകാലം പുറകെ നടത്തിച്ചെടാ...... ആൽബി അവളെ നോക്കി കണ്ണുരുട്ടി.... എന്റമ്മച്ചി നടത്തിച്ചത് മാത്രമോ...... കേട്ട തെറിയ്ക്കു കയ്യും കണക്കുമില്ല..... അതും തനി പോലീസുകാരുടെ തെറി....... സത്യാണോ ആൽബി...... അല്ലെടാ മുൻപ് നീ പറഞ്ഞില്ലായിരുന്നോ ഒരു കുരിശ് പിന്നാലെയുണ്ടെന്ന് ...

അത് മോളെക്കുറിച്ചാണോ...... അതേ...... ഇവളെക്കുറിച്ചു തന്നെയാ..... എന്തൊരു ശല്യം ആയിരുന്നെന്നറിയോ അമ്മച്ചിയ്ക്ക്...... എവിടെപ്പോയാലും വന്നോളും....... അവൻ പറഞ്ഞതും അവളവനെ തറപ്പിച്ചു നോക്കി..... അമ്മച്ചി ചിരിക്കുന്നുണ്ട്...... എന്നിട്ട് എന്തായാടാ ആ കുരിശിനെ കെട്ടൂ എന്നായില്ലേ ഒടുക്കം...... അറിയാത്ത മറുതയേക്കാൾ നല്ലത് അറിയുന്ന മറുതയല്ലേ......... അവൻ പറഞ്ഞതും അവള് അവനെ തല്ലാൻ തുടങ്ങി....... അവൻ കൈപിടിച്ച് വച്ചു..... എടീ എടീ വെറുതെ പറഞ്ഞതാ...... തല്ലല്ലേ...... ആൻ..... എടീ നിർത്ത്.......ഇത് നോക്ക് അമ്മച്ചി ..... ഒന്ന് പറ അത് കുഴപ്പല്ലട..... ഇടയ്ക്ക് കെട്ടിയോൾടെ കൈകൊണ്ട് രണ്ട് കിട്ടുന്നത് നല്ലതാ ....... കേട്ടോ മോനെ ഇച്ചായാ..... അമ്മച്ചി മോനെ അടിക്കാനുള്ള പെർമിഷൻ തന്നു...... ഓഹ്.... നിങ്ങള് അമ്മച്ചിയും മോളും നമ്മള് ഒന്നിനുമില്ലേ....... അവള് തല്ലുന്നത് നിർത്തി അവനെ പുച്ഛിച്ചു.... എന്നിട്ടമ്മച്ചിയുടെ അടുത്തിരുന്നു ..... അമ്മച്ചി കഴിക്കാറായോ..... ആടാ..... നിങ്ങളിരിക്ക് ഞാൻ എടുത്തു വെക്കാം അതിന്റെ ആവശ്യമൊന്നുമില്ല..... ഉണ്ടാക്കാൻ അറിയാമെങ്കിൽ വിളമ്പിതരാനും എനിക്കറിയാം..... നിങ്ങള് രണ്ടും കൈ കഴുകി ഇരുന്നാൽ മതി..... അവൻ വേഗം ചെന്ന് ഫുഡൊക്കെ എടുത്തു വച്ചു..... അവര് മൂന്ന്പേരും ഓരോന്ന് സംസാരിച്ചു ഭക്ഷണം കഴിച്ചു.....

കഴിച് കഴിഞ്ഞതും അവളവിടെയൊക്കെ ക്ലീൻ ചെയ്തു അടുക്കളയിലേക്ക് പോയി...... പാത്രം കഴുകാൻ ആൽബിയും അമ്മച്ചിയും കൂടാമെന്ന് പറഞ്ഞെങ്കിലും അവള് സമ്മതിച്ചില്ല....... ആൽബി അമ്മച്ചിയുടെ മടിയിൽ ചെന്ന് കിടന്നു...... അമ്മച്ചീ...... അമ്മച്ചീ.... പറയെടാ....... ആനിനെ ഞാൻ സെലക്ട്‌ ചെയ്തത് തെറ്റായിപോയെന്ന് അമ്മച്ചിക്ക് ഇപ്പോഴും തോന്നുന്നുണ്ടോ...... അവര് വേഗം അവന്റെ വായപൊത്തി........ ഇല്ലെടാ...... എല്ലാ അർത്ഥത്തിലും അവള് നിനക്ക് ചേരും.... കുടുംബത്തിന്റെ വില അവൾക്ക് നന്നായി അറിയാം........ നീ ആദ്യം ഇവിടെ കൊണ്ടുവന്നപ്പോൾ എനിക്കവളെ ഒട്ടും ഇഷ്ടപ്പെട്ടില്ല...... നാക്കിന് നീളമുള്ള ഒരു താന്തോന്നി പെണ്ണായാ തോന്നിയത്...അന്ന് സമ്മതിച്ചത് നിനക്ക് വേദനിക്കുമല്ലോ എന്നോർത്താ............ എന്നാൽ ഇന്ന് കുറച്ചുനേരം അവളോട് സംസാരിച്ചപ്പോൾ എന്റെ സങ്കടങ്ങളൊക്കെ എങ്ങോ പോയപോലെ......... ഇപ്പൊ ഒറ്റ വിഷമമേ ഉള്ളൂ...... അവളെയെന്റെ മോളായി കിട്ടിയില്ലല്ലോ എന്ന്...... അതിനെന്താ അമ്മച്ചി....... മോളായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും കെട്ടിച്ചു അയക്കേണ്ടി വരുമായിരുന്നില്ലേ..... ഇതത് വേണ്ടല്ലോ...... ഹ്മ്....... എടാ..... നിന്റെ തിരക്ക് അറിയാവുന്നതുകൊണ്ട് പറയാ അതിനിടയിൽ അവളെ മറന്നുപോവരുത്.........

എത്രയൊക്കെ തിരക്കാണെങ്കിലും കുറച്ചുനേരം അവൾക്കുവേണ്ടി മാറ്റിവെക്കണം......... പണ്ടത്തെപോലെ പാതിരാത്രി ആവാൻ കാത്തിരിക്കരുത്.........അവളവിടെ ഒറ്റയ്ക്കാണെന്നബോധം വേണം..... ആൽബി അമ്മച്ചിയുടെ കയ്യിൽ പിടിച്ചു..... അമ്മച്ചിക്ക് ഞങ്ങളുടെ ഒപ്പം വന്നൂടെ.... എന്നാത്തിനാ ഇവിടെ ഒറ്റയ്ക്ക്...... അവള് അങ്ങോട്ട് അമ്മച്ചിയേയും കൂട്ടണം എന്നും പറഞ്ഞ ഇരിക്കുന്നത്......... എടാ..... ഇവിടുന്ന് ഞാൻ എങ്ങോട്ടുമില്ല....... ഇവിടെയൊക്കെ നിങ്ങടെ അപ്പൻ ഉണ്ട്...... പിന്നെയെങ്ങനെ ഞാൻ ഒറ്റയ്ക്ക്........ എന്നതാ അമ്മച്ചി..... അതൊന്നും കുഴപ്പമില്ല...... എന്റെ മരണംവരെ ഞാൻ ഇവിടുന്ന് എങ്ങോട്ടുമില്ല..... മരിച്ചാൽ നിങ്ങടെ അപ്പന്റെ അടുത്ത് തന്നെ അടക്കിയാൽ മതി........ അയ്യോടാ ആ പൂതിയിലാണോ റോസമ്മ...... അങ്ങനെയിപ്പോ ഞങ്ങള് അമ്മച്ചിയെ അപ്പന്റെ അടുത്തേക്ക് വിടുന്നില്ലെങ്കിലോ.......... അതുകേട്ടു വന്ന ആൻ പെട്ടന്ന് പറഞ്ഞു..... അല്ലേ ഇച്ചായാ..... ഉം..... അമ്മച്ചി അങ്ങനെ അപ്പന്റെ അടുത്തേക്ക് പോയാൽ ഞങ്ങടെ പിള്ളേരോട് എന്ത് പറയും...... അവള് പറഞ്ഞതും അമ്മച്ചി ആൽബിയെ നോക്കി പിന്നെ അവളെയും...... അതേ..... ആൻ പറഞ്ഞതാ കറക്റ്റ്....ഇപ്പൊ അമ്മച്ചി സിയമോളെ നോക്കുന്നില്ലേ.... അതേപോലെ ഞങ്ങടെ പിള്ളേരെയും കളിപ്പിക്കണം...... അവർക്ക് പിള്ളേരൊക്കെ ആയി അവരെയും....... ഇവളുടെ കൂടെകൂടി നിന്റെയും ബോധം പോയിതുടങ്ങിയോ..... അമ്മച്ചീ....... ആൻ വിളിച്ചതും അമ്മച്ചി ചിരിച്ചു.....

എടാ ആൽബി എണീക്ക്.... അതേ എണീക്ക് ഇച്ചായാ.... എനിക്ക് കിടക്കണം .... അയ്യോടാ അതിനൊന്നുമല്ല.... എനിക്ക് കുറച്ചു നേരമൊന്ന് ഉറങ്ങണം.... അതിനാ.... കൂയ്... കൂയ്..... ആൻ ചമ്മി.... പോടാ...... അവൻ വേഗം എണീറ്റു.... അമ്മച്ചി കിടന്നതും രണ്ടുപേരും റൂമിൽ നിന്നിറങ്ങി....... അവരുപോയതും അമ്മച്ചി അപ്പന്റെ ഫോട്ടോയിലേക്ക് നോക്കി......... ഇച്ചായാ...... ഇച്ചായനെന്നും പറയായിരുന്നില്ലേ നമുക്കൊരു മോള് ഇല്ലല്ലോ എന്ന്...... ഇപ്പൊ എനിക്കൊരു മോളെകിട്ടി ഇച്ചായ......... നമ്മുടെ ആൽബിയുടെ ആൻ.........അവളെക്കുറിച്ചു പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുവാ....... നല്ല മോളാ ഇച്ചായാ...... എനിക്കൊത്തിരി ഇഷ്ടായി.... അവര് ഓരോന്ന് ഓർത്തു കണ്ണടച്ചു അങ്ങനെ കിടന്നു.......... റൂമിൽ ചെന്നതും ആൽബി കട്ടിലിലേക്ക് ഒരു വീഴ്ചയായിരുന്നു..... ആൻ അവന്റെ ദേഹത്ത് കയറികിടന്നു....... അവനവളെ കെട്ടിപിടിച്ചു..... ആൻ....... i ലവ് you സോ much...... റിയലി..... യെസ്....... എടീ നിന്റെ ചേട്ടായി വിളിച്ചിരുന്നു നീ അവരെയൊക്കെ മറന്നൊന്നും ചോദിച്ചു..... നീ വിളിക്കാറില്ല..... ഇന്ന് വിളിച്ചില്ല...... ഫോൺ ഒന്ന് തന്നെ..... അവൻ ഫോൺ കൊടുത്തതും അവള് സണ്ണിയെ വിളിച്ചു...... ആ ആൽബി പറയെടാ.... ആൽബിയല്ലെടാ.... ഞാനാ..... അവളുടെ ശബ്ദം കേട്ടതും അവൻ ഹാപ്പിയായി...... കുറച്ചുനേരം അവനോട് കത്തിയടിച്ചു കോൾ കട്ട്‌ ചെയ്തു..... ആൽബി അവളെ തന്നെ നോക്കികിടക്കുകയാണ്....... അവള് ഫോൺ ഓഫ് ചെയ്തു വച്ചു....... എന്നിട്ടവന്റെ നെറ്റിയിൽ ചുണ്ടമർത്തി.......

പതിയെ അവന്റെ ചെവിയിൽ കടിച്ചു ........ അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു....... ഇച്ചൂ..... ഇച്ചുവേ...... പറ മോളേ...... ഇച്ചൂ.... അതേ.... അതുണ്ടല്ലോ.... വളച്ചുകെട്ടാതെ പറയെടി....... ഇച്ചൂ..... ഞാൻ നല്ല മൂഡിലാ..... അവന്റെ കാതോരം മൊഴിഞ്ഞതും ഒരു പുഞ്ചിരിയോടെ അവളെ ബെഡിൽ കിടത്തി അവളിലേക്ക് ചരിഞ്ഞു കിടന്നു...... അവൻ നോക്കിയതും അവള് മുഖം താഴ്ത്തി......... പതിയെ മുഖമുയർത്തിയതും ആ വശ്യത അവനു കാണാൻ കഴിയുന്നുണ്ടായിരുന്നു........ പതിയെ അവളിലെ പെണ്ണിനെ പിന്നെയും അവനറിഞ്ഞു...... ഒരാത്മ സംതൃപ്തിയോടെ അവളവന്റെ നെഞ്ചിൽ കിടന്നു................ ഇച്ചൂ...... ഇച്ചൂ.... എന്താ ആൻ....... ഞാൻ പറഞ്ഞത് കുഴപ്പായോ..... എന്ത്...... നല്ല മൂടാണെന്ന്...... അവനവളെ ഒന്നുകൂടെ നെഞ്ചിലേക്ക് അടുപ്പിച്ചു..... ആൻ...... ഈ സെക്സ് എന്ന് പറയുന്നത് ഞാൻ മാത്രം ഇനിഷേറ്റിവ് എടുക്കേണ്ട കാര്യമല്ല...... അതൊക്കെ പഴഞ്ചൻ ചിന്താഗതിയാണ്...... എല്ലാ കാര്യങ്ങളിലും നിനക്കും എനിക്കും ഇക്വൽ റോൾ ആണ്....... നീയിപ്പോ കാര്യം ഓപ്പൺ ആയി പറഞ്ഞില്ലേ....... അപ്പോൾ ഞാൻ ഒരുപാട് ഹാപ്പിയായി....... നീ വില്ലിങ് ആണെങ്കിലും അല്ലെങ്കിലും ഓപ്പൺ ആയി പറയണം..... അല്ലെങ്കിൽ നമ്മുടെ ഈയൊരു ലൈഫ് അത്രക്കണ്ടു ഓക്കേ ആയിരിക്കില്ല...........കേട്ടോടി.... കേട്ടന്റെ ഇച്ചൂസെ..........,. കുറച്ചുനേരം കൂടെ അവന്റെ നെഞ്ചിലെ ചൂടേറ്റ് കിടന്നശേഷം അവളെണീറ്റു......ഏഴുമണി കഴിഞ്ഞതും മൂന്നുപേരും കൂടെ പുറത്ത് പോയി.....

ഫുഡ് കഴിച് മൂവിയെല്ലാം കണ്ടാശേഷമാണ് തിരിച്ചു വന്നത്.......... ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.....അവന്റെ ലീവ് കഴിഞ്ഞതും അവരങ്ങോട്ട് തിരിച്ചുപോയി.... അമ്മച്ചിയെ ഒപ്പം വിളിച്ചെങ്കിലും എന്തൊക്കെ സംഭവിച്ചാലും അവിടുന്ന് പോകില്ലെന്ന നിലപാടിൽ ആയിരുന്നു അവര്....... അവര് നേരെ പോയത് ആനിന്റെ വീട്ടിലേക്കാണ് അവിടെ ഒരു ദിവസം താമസിച്ചു കോട്ടേഴ്സിലേക്ക് വന്നു.......... അവിടെ കാര്യങ്ങളൊക്കെ സെറ്റാക്കിയപ്പോഴേക്ക് രാത്രി ആയിട്ടുണ്ട്..... ആൻ..... എന്നാടി...... എന്തേയ് നിനക്ക്.... മുഖമെന്താ ഇഞ്ചിക്കടിച്ച കുരങ്ങനെപോലെ....... ഇച്ചൂന് മറ്റന്നാൾ മുതൽ പോകണ്ടേ....... ഞാനിവിടെ ഒരാഴ്ച തനിച്.....ഓർക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു...... എടീ പെണ്ണേ അതിന് നീ ഇതിനകത്ത് തന്നെ ഇരിക്കേണ്ട...... വീട്ടിൽ പോവോ ഫ്രണ്ട്സിന്റെകൂടെ കറങ്ങോ എന്താണെന്ന് വച്ചാൽ ആയിക്കോ.....

നിനക്ക് തോന്നുമ്പോൾ പോയിട്ട് തോന്നുമ്പോ കയറി വന്നാൽ മതി..... അപ്പോൾ പിന്നെ പ്രോബ്ലം ഇല്ലല്ലോ...... പിന്നെ ഇച്ചൂന്റെ സമ്മതം കിട്ടിയിട്ടുവേണമല്ലോ എനിക്ക് പോകാൻ.... ഒഞ്ഞു പോടോ...... നിന്നെ ഞാൻ..... ഏഹ്... വേണ്ടാ ഇക്കിളിയാക്കല്ലേ പ്ലീസ്..... അവളവന്റെ മടിയിലിരിക്കുകയാണ്.... ആൻ...... എനിക്ക് നിന്നോട് ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള ഒരു കാര്യം പറയാനുണ്ട്........ എന്നതാ ഇച്ചൂ.... ഇച്ചൂന് വേറെ ഭാര്യയും പിള്ളേരുമുണ്ടെന്ന് ആണോ...... അവനവളെ നുള്ളി...... ആഹ് ഇച്ചൂ..... വിട്..... വേദനയാകുന്നു........ ഇച്ചൂ വേണ്ടാ.... വിട്...... ഞാൻ നിർത്തിയില്ല പിന്നെ എന്നതാ ....... സീരിയസ് ആയി ഒരു കാര്യം പറയുന്നതിനിടയ്ക്ക് തമാശിക്കാൻ നിന്നാലുണ്ടല്ലോ.......ഒന്നിനെ തന്നെ സഹിക്കുന്നപാട് എനിക്കെ അറിയൂ.... അതിനിടയ്ക്കാ വേറെ........ അവളൊന്ന് കണ്ണുരുട്ടി..... പിന്നെ പുച്ഛിച്ചു..... ആൻ..... എടീ...... പറയെന്റെ കടിയാ.... ഞാൻ കേൾക്കാം...... പറാ എന്താ കാര്യം......................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story