നിന്നിലലിയാൻ: ഭാഗം 27

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

എന്നതാ ഇച്ചൂ.... ഇച്ചൂന് വേറെ ഭാര്യയും പിള്ളേരുമുണ്ടെന്ന് ആണോ...... അവനവളെ നുള്ളി...... ആഹ് ഇച്ചൂ..... വിട്..... വേദനയാകുന്നു........ ഇച്ചൂ വേണ്ടാ.... വിട്...... ഞാൻ നിർത്തിയില്ല പിന്നെ എന്നതാ ....... സീരിയസ് ആയി ഒരു കാര്യം പറയുന്നതിനിടയ്ക്ക് തമാശിക്കാൻ നിന്നാലുണ്ടല്ലോ.......ഒന്നിനെ തന്നെ സഹിക്കുന്നപാട് എനിക്കെ അറിയൂ.... അതിനിടയ്ക്കാ വേറെ........ അവളൊന്ന് കണ്ണുരുട്ടി..... പിന്നെ പുച്ഛിച്ചു..... ആൻ..... എടീ...... പറയെന്റെ കടിയാ.... ഞാൻ കേൾക്കാം...... പറാ എന്താ കാര്യം........ ഇത്രയും ദിവസം എല്ലാകാര്യങ്ങളും ഞാൻ നിനക്ക് വിട്ട് തന്നതായിരുന്നു..... എല്ലാം നിന്റെ ഇഷ്ടത്തിന്...... ബട്ട്‌ ജോലിക്ക് പോയിതുടങ്ങിയാൽ അത് മാറും.... നിനക്ക് തന്നെ അറിയാലോ..... ചില ദിവസങ്ങളിൽ എനിക്ക് ഇങ്ങോട്ട് വരാൻ കഴിയണം എന്നുപോലുമില്ല......പിന്നെ വേറൊന്ന് നിനക്ക് എപ്പോഴുമുള്ള ടെൻഡൻസിയാണ് ഞാനിവിടെ എന്തെങ്കിലും ഫയൽ കൊണ്ടുവച്ചാൽ അത് നോക്കുന്നത് .... അങ്ങനെ എങ്ങാനും ചെയ്താൽ എന്റെ വായിലിരിക്കുന്നത് മുഴുവൻ നീ കേൾക്കേണ്ടി വരും...... വാണിംഗ് ആണോ .... അതേ... എന്ന എനിക്ക് അനുസരിക്കാൻ സൗകര്യമില്ല . . റിക്വസ്റ്റ് ചെയ്യണം.... അപ്പൊ നോക്കാം..... ഓഹോ... അവനവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു........

എന്നിട്ട് കവിളിൽ അമർത്തി കടിച്ചു ..... ഇച്ചൂ വേണ്ടാ...... ഞാൻ അനുസരിക്കാം.... കടി വിടെടാ കടിയാ....... ഇനിയും റിക്വസ്റ്റ് ചെയ്യണോ മേഡം...... പോടാ കടിയാ...... എന്റെ കവിള്..... നിനക്ക് ഞാൻ തരാം..... അവള് മടിയിൽ നിന്ന് എണീറ്റ് അവന്റെ മുഖത്തോട് മുഖം നോക്കി മടിയിൽ ഇരുന്നു....... അങ്ങനെ ആണേൽ ഇച്ചുവും എന്റെ കാര്യത്തിൽ ഇടപെടരുത്..... ഓക്കേ.... ഇല്ല......ഇടപെടില്ല..... അവള് അവന്റെ കവിളിൽ ചുണ്ടമർത്തി അവന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു....... അവളെ ചേർത്തുപിടിച്ചു അവനും ഇരുന്നു....... രണ്ടുപേരും അങ്ങനെ ഇരുന്നുറങ്ങി..... ഇടയ്ക്കവന് ബോധം വന്നതും അവളെ നേരെ കിടത്തി അവനും കിടന്നു......... പിറ്റേന്ന് അവൻ എണീറ്റിട്ടാണ് അവളെ വിളിച്ചത്..... രണ്ടുപേരും കൂടെ ബ്രേക്ഫാസ്റ് ഉണ്ടാക്കി....... ഇച്ചായാ...... നമുക്ക് പുറത്തു പോവാം..... ഇന്നുംകൂടെയല്ലേ സാർ കംപ്ലീറ്റ് ആയി എന്റെ കൺട്രോളിൽ....... ഓക്കേ.... മേഡത്തിന്റെ ഇഷ്ടം....... പിന്നെ ഇച്ചൂട്ടാ...... വീട്ടിൽ പോയി വണ്ടിയെടുക്കണം..... അത് നാളെ എടുത്തോ...... നാളെ ഞാൻ പോകുമ്പോൾ വീട്ടിൽ വിടാം..... ഓക്കേ..... ഓക്കേ ഡാ..... എന്നാൽ മേഡംപോയി പെട്ടന്ന് റെഡിയാവ്....... അവര് വേഗം റെഡിയായി ഇറങ്ങി.... നേരെ അവര് വന്നത് പാർക്കിലേക്കാണ്..... ഇതെന്താ ഇച്ചൂ ഇങ്ങോട്ട്.....

ഇവിടെ വച്ചല്ലേ വേതാളത്തിനെ ഞാൻ കണ്ടുമുട്ടിയത്........ അവള് പുച്ഛിച്ചു........ ഇച്ചു എന്നെ അടിച്ചത് ഓർമയുണ്ടോ..... പിന്നെ ഓർമയില്ലാതെ...... അന്ന് നിന്നെ തല്ലിയപ്പോൾ ഞാൻ കരുതിയില്ല പ്രേമം എന്നും പറഞ്ഞു നീയെന്റെ പിന്നാലെ തൂങ്ങുമെന്ന്...... അന്ന് എനിക്ക് പ്രേമം ഒന്നും തോന്നിയില്ല...... പിന്നെ നമ്മള് കണ്ടില്ലേ ഷോപ്പിൽ വച്ചു.... ഇച്ചു ട്രയൽ റൂമിൽ കയറിയത്....... അന്ന് ഞാൻ ഒരു സ്വപ്നം കണ്ടു.... ഇച്ചൂനെ...... and അവിടുന്നങ്ങോട്ട് ഇച്ചൂനെ ഞാൻ പ്രണയിക്കുകയായിരുന്നു...... അതിലെ കയ്യുംപിടിച്ചു അവര് നടന്നു..... പിന്നെ ഫിലിം ചെറിയൊരു ഷോപ്പിംഗ് അതും കഴിഞ്ഞു തിരിച്ചു വന്നു...... വന്നപാടെ കിടന്നുറങ്ങി..... പിറ്റേന്ന് മുതൽ ഡ്യൂട്ടിയ്ക്ക് പോയി തുടങ്ങി...... അവൻ പോയി കുറച്ചു കഴിഞ്ഞാൽ അവള് അവിടുന്ന് ഇറങ്ങും...... ചിലപ്പോൾ വീട്ടിൽ പോകും അല്ലെങ്കിൽ ഫ്രണ്ട്സിന്റെയൊപ്പം അങ്ങനെ ചുറ്റികറങ്ങും........ ഡീ ഇന്ന് എന്ത് ഫുടാ വേണ്ടത്...... ഇന്ന് ഞാൻ ഉണ്ടാക്കി നോക്കട്ടെ യൂട്യൂബ് നോക്കിയിട്ട് .. അത് വേണോ ആൻ..... വെറുതെ..... ഇച്ചു മതി കൊച്ചാക്കിയത് ഞാൻ ഉണ്ടാക്കും..... ശരി..... എന്തെങ്കിലും കാണിക്ക്..... നൈറ്റ്‌ കാണാം ഞാൻ ഇറങ്ങട്ടെ...... ഉം..... ലവ് you..... ടേക്ക് കെയർ...... ഉമ്മ........ നെറ്റിയിൽ ചുണ്ടമർത്തികൊണ്ട് അവനിറങ്ങി .. അവള് അവൻ പോകുന്നതും നോക്കി നിന്നു ......

. അവൻ പോയതും കതകടച്ചു പിന്നെ കിടന്നുറങ്ങി....... ഉച്ചയ്ക്ക് എണീറ്റ് ഫുഡും കഴിച് രാത്രിയിലേക്കുള്ള പാചകത്തിന്റെ പ്രിപറേഷൻ തുടങ്ങി....... ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നെങ്കിലും ഒടുക്കം കരിഞ്ഞു പുകഞ്ഞു ആകെ നാശമായി........ അയ്യോ ..... ഇപ്പൊ എന്താ ചെയ്യാ..... ഇച്ചു വരാൻ ആയല്ലോ..... എന്താ ഞാനിപ്പ ഉണ്ടാക്കികൊടുക്കാ..... ഇതാകെ കുളമായി....... മാഗി ഉണ്ടാക്കിയാലോ.... അല്ലാതിപ്പോ വേറെന്ത് ചെയ്യാൻ....... അവള് വേഗം അതുണ്ടാക്കി..... അപ്പോഴേക്കും അവനെത്തി......അവനെ കണ്ടതും അവള് ചെന്ന് കെട്ടിപിടിച്ചു...... മാറി നിൽക്കെടി..... യൂണിഫോം കണ്ടില്ലേ നീ..... അപ്പോഴാണോ കെട്ടിപിടിക്കുന്നത്...... മോനെ കടിവണ്ടി..... അതൊക്കെ ഈ പഠിക്ക് പുറത്ത്..... ഇവിടെ താൻ എന്റെ കെട്ട്യോൻ മാത്രമാ ..... ഓഹോ..... ഞാൻ ഫ്രഷായി വരാടി.... ആകെ അഴുക്കാ..... ഫുൾ അലച്ചിൽ ആയിരുന്നു..... നല്ല വിശപ്പുമുണ്ട്........ ഫുടെടുത്ത് വെക്ക്..... അപ്പോഴേക്കും എത്താം..... അവൻ വേഗം കുളിക്കാൻ പോയി..... ഈശ്വരാ ഇച്ചൂന് നല്ല വിശപ്പുണ്ടെന്നല്ലേ പറഞ്ഞത്...... ഇത് കൊടുത്താൽ എന്താവും..... ഛേ മര്യാദക്ക് വാങ്ങിയാൽ മതിയായിരുന്നു........ ഇപ്പൊ എന്താ ഞാൻ ചെയ്യാ........ ആത്മഗതം ആണെങ്കിലും ഇത്തിരി സൗണ്ടിൽ ആണ് പറഞ്ഞത്.......

ഒന്നും ചെയ്യണ്ട...... അവളെ പുറകിലൂടെ കെട്ടിപിടിച്ചു അവൻ പറഞ്ഞു...... ഇച്ചൂ ഞാൻ...... അവള് വേഗം തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി.... ഇച്ചൂ i'm സോറി.... അവനവളുടെ ചുണ്ടിൽ വിരൽ വച്ചു......... എനിക്കറിയാം ഇന്ന് നീ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്...... അത്രഎളുപ്പം ഇതൊക്കെ പഠിച്ചവർ ആരും ഇല്ലെടോ....... പയ്യെ ശരിയാവും...... ഇനി ശരിയായില്ലെകിലും എനിക്ക് കുഴപ്പമില്ല..... ബട്ട്‌ ഇച്ചൂ ഇന്ന്..... ഞാൻ പുറത്ത് നിന്ന് വാങ്ങിയിട്ടുണ്ട്..... dont വറി....... നീയതൊക്കെ എടുത്ത് വെക്ക്..... അപ്പോഴേക്കും ഒരു കുളിയും പാസാക്കി ഞാൻ വരാം..... അവള് ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി........ അവള് വേഗം ചെന്ന് ഫുഡൊക്കെ എടുത്ത് വച്ചു.....ഒരുമിച്ചിരുന്നു കഴിച്ചു.... സാധാരണ നാവടക്കിവെക്കാത്തവൾ ഇന്ന് മൗനം പാലിച്ചത് അവനു വല്ലായ്മ തോന്നി....... ആൻ...... എന്താടി...... നീയെന്താ മിണ്ടാതിരിക്കുന്നത്....... ഇച്ചൂ.... എനിക്ക് പാചകം പഠിക്കണം..... വല്യ ഷെഫ് ആകാനൊന്നുമല്ല..... ന്റെ കെട്ട്യോൻ ക്ഷീണിച്ചു വരുമ്പോൾ ഒരു ചായപോലും ഉണ്ടാക്കി തരാൻ അറിയില്ല പറയുമ്പോൾ....... എന്നെ സാറ്റിസ്‌ഫൈ ചെയ്യാനായി നീയൊന്നും പഠിക്കണ്ട..... നിനക്ക് വേണമെങ്കിൽ പഠിച്ചാൽ മതി... എനിക്ക് പഠിക്കണം..... ഇന്ന് thursday... സൺ‌ഡേ ആകുമ്പോഴേക്കും ചായ ഉണ്ടാക്കാനും സിമ്പിൾ ആയുള്ള എന്തേലും കറിയുണ്ടാക്കാനും ഞാൻ പഠിക്കും...... ഓക്കേ....... നിന്റെ ഇഷ്ടംപോലെ നടക്കട്ടെ.....ആൻ i ലവ് you...... അവളവനെ കെട്ടിപിടിച്ചു കിടന്നു......

അവളുറങ്ങിയതും അവൻ എണീറ്റ് കേസ് ഫയൽ നോക്കാൻ തുടങ്ങി...... അതൊക്കെ കഴിഞ്ഞു പിന്നെയും കിടന്നു...... പിറ്റേന്ന് അവൻ പോയതിന്റെ പിന്നാലെ അവളും ഇറങ്ങി നേരെ വീട്ടിലേക്കാണ് പോയത്...... അപ്പച്ചനും സണ്ണിയും പുറത്തിരിക്കുന്നുണ്ട്.... അല്ല ഇതാര്.... മോനെ സണ്ണി വേണ്ടത്.... അമ്മച്ചി എവിടെ...... ഞാൻ ഇവിടെ ഉണ്ടേ...... ഇതെന്താ കാലത്ത് തന്നെ..... എനിക്ക് കുക്കിംഗ്‌ പഠിക്കണം..... അവള് പറഞ്ഞതും മൂന്ന്പേരും പരസ്പരം നോക്കി പിന്നെയൊരു ചിരിയായിരുന്നു..... എന്തിനാ ചിരിക്കുന്നെ.... ഞാൻ കാര്യമാ പറഞ്ഞത്...... അമ്മച്ചി രണ്ട് ചിരട്ടയിങ് എടുത്തോ ഞങ്ങള് മണ്ണപ്പം ഉണ്ടാക്കട്ടെ...... സണ്ണിച്ച ഞാൻ സീരിയസ് ആണ്...... അമ്മച്ചി എനിക്ക് പഠിപ്പിച്ചു താ.... ഹെവി ആയി ഒന്നും വേണ്ടാ..... ചായ ഉണ്ടാക്കാനും പിന്നെ ബ്രേക്ക്ഫാസ്റ്റും എന്തേലും സിംപിൾ കറിയും..... വന്നേ..... അവള് അമ്മച്ചിയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു.... പിന്നാലെ സണ്ണിയും പോയി..... എന്താടി.... ഇത്രപെട്ടന്ന് ഒരു കുക്കിംഗ്‌... ആൽബി വല്ലതും പറഞ്ഞോ..... ഏയ്‌...... ബട്ട്‌ ഇതുപോലും എനിക്കറിയില്ലല്ലോ...... ഓക്കേ അങ്ങനെ ആണേൽ കൊള്ളാം അല്ലാതെ ആരെയും ഇമ്പ്രെസ്സ് ചെയ്യാൻ നീയൊന്നും പഠിക്കണ്ട....... അന്ന് ചായ ഉണ്ടാക്കാനും ബ്രേക്ഫാസ്റ് ഉണ്ടാക്കാനുമൊക്കെ പഠിച്ചു...... ഒപ്പം ചെറിയൊരു കറിയും.......

വൈകുന്നേരം ആയതും അവള് തിരിച്ചു പോയി..... അവിടെയെത്തി വേഗം അടുക്കളയിൽ കയറി ചപ്പാത്തിയും തക്കാളി കറിയും ഉണ്ടാക്കി..... ടേസ്റ്റ് ചെയ്തപ്പോൾ വലിയ കുഴപ്പമൊന്നുമില്ല...... അവള് വേഗം അവനെ വിളിച്ചു..... എന്താടി...... ഇച്ചൂ.... ഇന്ന് ഫുഡ് വാങ്ങേണ്ട..... ഞാൻ ചപ്പാത്തിയും കറിയും ഉണ്ടാക്കിയിട്ടുണ്ട്...... നന്നായിട്ടുണ്ട് കുഴപ്പൊന്നുമില്ല..... ഓക്കേ...... അവളുടെ സംസാരം കേട്ടതും അവനു ചിരി വന്നു........ അവൻ വന്ന് പതിവുപോലെ കുളിച്ചു രണ്ടുപേരും ഫുഡ് കഴിക്കാൻ തുടങ്ങി...... ഓരോന്ന് സെപറേറ് ആയി കഴിച്ചുനോക്കിയപ്പോൾ കുഴപ്പം ഇല്ലായിരുന്നു...... ചപ്പാത്തി കറിയിൽ മുക്കി കഴിച്ചപ്പോൾ ഉപ്പ് കൂടി....... അവളൊന്നും പറയാതെ അവനെ നോക്കി........ അവനൊന്നും പറയാതെ അത് ഇരുന്ന് ആസ്വദിച്ചു കഴിക്കുകയാണ്........ ഇച്ചൂ..... എങ്ങനെയുണ്ട്... കൊള്ളാമോ..... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.... കൊള്ളാലോ..... ഒറ്റദിവസംകൊണ്ട് നീയിത്രയും പഠിച്ചെടുക്കുമെന്ന് ഞാൻ കരുതിയില്ല.... സൂപ്പർ ആയിട്ടുണ്ട്...... അവള് ചിരിച്ചു...... അതെല്ലാം കഴിഞ്ഞ് അവളവന്റെയടുത്ത് വന്നിരുന്നു...... ഇച്ചൂ....... ഉപ്പേറിയിട്ടും ഇച്ചു എന്താ ഒന്നും പറയാതിരുന്ന് കഴിച്ചത്..... അവനവളെ ചേർത്തുപിടിച്ചു..... നീ ആദ്യമായ ഇത് ചെയ്യുന്നത്...... പ്രോത്സാഹിപ്പിക്കുകയല്ലേ ഞാൻ ചെയ്യേണ്ടത്....

ഇപ്പൊ ഞാൻ കുറ്റം പറഞ്ഞാൽ നാളെ നിനക്ക് ടെൻഷനാകും അപ്പൊ ഒട്ടും നന്നാവില്ല...... എല്ലാത്തിലും നിന്നെ സപ്പോർട്ട് ചെയ്യാനാ ഞാൻ ആഗ്രഹിക്കുന്നത്.... കുറ്റം പറഞ്ഞു നിന്നെ തളർത്താനല്ല...... എനിക്കുറപ്പുണ്ട് നാളെ ഇതിലും നന്നായി ചെയ്യുമെന്ന്....... അവളവനെ കെട്ടിപിടിച്ചു..... അമ്മച്ചിയാണോ പഠിപ്പിച്ചത്..... ഉം..... നമുക്കുറങ്ങാം...... എന്നെ ഉറക്കിയിട്ട് ഇച്ചൂന് ഫയൽ ചെക്ക് ചെയ്യാനുണ്ടാകുമായിരിക്കും..... കണ്ടല്ലേ..... വാ ഉറങ്ങാം......... സാറ്റർഡേ അവൻ വരുന്ന സമയം കഴിഞ്ഞിട്ടും അവനെ കണ്ടില്ല.... ഫോൺ വിളിച്ചെങ്കിലും ഓഫ് ആയിരുന്നു....... അവൾക്ക് ടെൻഷൻ കൂടിയതും റാഫിയെ വിളിച്ചു...... റാഫിക്ക..... ഇച്ചായൻ എവിടെ.... കിട്ടുന്നില്ല...... സാറിപ്പോ ഇറങ്ങിയേ ഉള്ളൂ...... ഓക്കേ...... അവള് ഫോണുംപിടിച്ചു പുറത്ത് വന്നിരുന്നു...... അവിടുന്ന് കുറേ കഴിഞ്ഞാണ് അവൻ വന്നത്...... ആൻ..... എന്താ പുറത്തിരിക്കുന്നത്..... എന്റെ കെട്ട്യോനെ കാത്തിരിക്കാ...... ഓഹോ..... ദാ കെട്ട്യോൾക്ക് എന്റെ വക...... ഒരു പാക്ക് അവൾക്ക് നീട്ടികൊണ്ട് അവൻ പറഞ്ഞു..... ഇതെന്നതാ..... നോക്ക്..... അവള് വേഗം തുറന്നു നോക്കി...... ഒരു സാരി....... ഇഷ്ടായോ...... ഒത്തിരി ഇഷ്ടായി ഇടിവണ്ടി.......... മാഡം.... നാളെ എന്റെ കോളേജിൽ ഗെറ്റ് ടുഗെതർ..... സോ എന്റെ മാഡം ഇത് ഇട്ടാൽ മതി......

അത് കേട്ടതും അവള് ഇളിഞ്ഞു അവനെ നോക്കി.... എന്താടി........ ഇത് ആര് ഉടുപ്പിക്കും..... നിനക്കറിയില്ലേ...... ഇല്ലാ...... അപ്പോൾ നിങ്ങടെ ആ കോളേജ് ഫങ്ക്ഷന് എത്ര അടിപൊളി ആയിട്ടാ നീ സാരിയുടുത്തത്...... അതെങ്ങനെ.... അമ്മച്ചി ഉടുത്ത് തന്നു..... അല്ല അപ്പോൾ അന്ന് സാറെന്നെ നോക്കിയിരുന്നോ...... പിന്നെ നോക്കാതെ....... ആ വൈറ്റ് and റെഡ് കോമ്പിനേഷൻ എന്റെ പൊണ്ടാട്ടിക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു...... വായ്നോക്കി..... എന്റെ സ്വന്തം പ്രോപ്പർട്ടി തന്നെയല്ലേ നോക്കിയത്...... ഓഹോ ... ഇത് പറാ എങ്ങനെ ഉടുക്കും ....... ഞാൻ ഉടുപ്പിച്ചു തരാലോ....... അത് പോരെ...... മതിയെന്റെ കടിയാ...... പിറ്റേന്ന് അവനവൾക്ക് സാരി ഉടുപ്പിച്ചുകൊടുത്തു..... അവളുടെ ഡ്രസിന് മാച്ച് ആയ ഷർട്ട്‌ ആണ് അവനിട്ടത്..... രണ്ടുപേരും കോളേജിലേക്ക് വിട്ടു..... അല്ല ഇച്ചു അപ്പൊ സണ്ണിച്ചന് ഇല്ലേ..... എടീ ആ കോളേജ് അല്ല.... അവൻ ഡിസ്മിസൽ വാങ്ങിത്തന്നശേഷം ജോയിൻ ചെയ്തില്ലേ അവിടെയാ...... ഓക്കേ....... അങ്ങനെ അവരവിടെയെത്തി...... അവനെ കണ്ടതും ഫ്രെണ്ട്സ് അടുത്തേക്ക് വന്ന് കെട്ടിപിടിച്ചു..... അളിയോ..... നീയാകെ മാറിയല്ലോ..... ഇതാണോ വൈഫ്..... യെസ്....... എങ്ങനെ സഹിക്കുന്നു മോളെ ഇതിനെ..... ആ അതൊക്കെ അങ്ങനെ സഹിക്കുന്നു..... അപ്പോഴാണ് ഒരു പെണ്ണ് അങ്ങോട്ട്‌ വന്നത്..... ആൽബിയെ കണ്ടതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ കെട്ടിപിടിച്ചു............................ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story