നിന്നിലലിയാൻ: ഭാഗം 28

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അളിയോ..... നീയാകെ മാറിയല്ലോ..... ഇതാണോ വൈഫ്..... യെസ്....... എങ്ങനെ സഹിക്കുന്നു മോളെ ഇതിനെ..... ആ അതൊക്കെ അങ്ങനെ സഹിക്കുന്നു..... അപ്പോഴാണ് ഒരു പെണ്ണ് അങ്ങോട്ട്‌ വന്നത്..... ആൽബിയെ കണ്ടതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ കെട്ടിപിടിച്ചു........ആൽബി ഞെട്ടിപ്പോയി....അവൻ ആനിനെ നോക്കിയപ്പോൾ ദഹിപ്പിക്കാനെന്നോണം നോക്കുന്നതാണ് കണ്ടത്...... എന്റെ ആൽബി നീയാകെ മാറിയല്ലോ..... ഇതെന്ത് കോലമാടാ..... നിനക്കാ താടിയും കലിപ്പ് ലുക്കുമായിരുന്നു സെറ്റ്..... ഇതൊരുമാതിരി...... എന്നാലും ഓക്കേ കൊള്ളാം...... അവന്റെ വയറിലൂടെ കയ്യിട്ട് കെട്ടിപിടിച്ചുകൊണ്ടാണ് അവളുടെ സംസാരം.... എന്താടാ നീയൊന്നും പറയാത്തത്...... എന്നാലും നീയെന്നെ തേക്കുമെന്ന് ഞാൻ സ്വപ്നത്തിൽകൂടെ കരുതിയില്ല....... ആനിനു അവൾക്കിട്ട് രണ്ടുകൊടുക്കാൻ കൈ തരിക്കുന്നുണ്ടായിരുന്നു..... ശിഖാ..... ഓഹ് അപ്പോൾ നീയെന്നെ മറന്നിട്ടില്ല..... ആൽബി അവളുടെ കൈമാറ്റി...... എങ്ങനെ പോകുന്നു ആൽബി ലൈഫ്..... അല്ല നിന്റെ കല്യാണം കഴിഞ്ഞെന്ന് പറഞ്ഞത് സത്യാണോ.....

അതേ....... ഇതാ വൈഫ്..... അനബെൽ...... ശിഖ അവൾക്ക് കൈനീട്ടി...... ആൻ കൈനീട്ടുന്നതിന് പകരം നമസ്കാരം പറയുകയാണ് ചെയ്തത്..... അതുകണ്ടതും ശിഖ ചിരിച്ചു...... നിന്റെ വൈഫ് ഒരു പഴഞ്ചൻ ആണല്ലോടാ...... എന്തായാലും നിനക്ക് ഞാൻ ആണ് മാച്ച് എന്നുള്ളത് നിനക്ക് എന്നെങ്കിലും ബോധ്യപ്പെടും..... നെവർ...... അതും പറഞ്ഞു ആൽബി ആനിന്റെ തോളിൽ കയ്യിട്ടു..... അവളപ്പോൾ തന്നെ അത് തട്ടിമാറ്റി......അതിൽ നിന്ന് തന്നെ ആൽബിയ്ക്ക് അവളുടെ ദേഷ്യം മനസിലായി ...... ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായല്ലോ കർത്താവേ........ ആൽബി ആനിന്റെ വിരലിൽ വിരൽ കോർത്ത് പിടിച്ചു...... അവള് കൈവലിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൻ സമ്മതിക്കുന്നില്ല...... ആൻ.... സത്യമായും അവളോടെനിക്ക് ഒന്നുമില്ല...... നീയാണേൽ സത്യം.... ഇച്ചായൻ കൈമാറ്റ് എനിക്ക് വേദനിക്കുന്നു..... പ്ലീസ്..... ആൻ .. പ്ലീസ്..... അവൻ വേഗം കൈമാറ്റി...... അവരുടെ ഫങ്ക്ഷനും മറ്റു സ്റ്റാർട്ട്‌ ചെയ്തപ്പോൾ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് നടന്നു..... ആനിനെ വിളിച്ചെങ്കിലും അവളൊപ്പം ചെന്നില്ല......

കോളേജിന്റെ ചുറ്റും നടക്കാൻ തുടങ്ങി.......... അവൾക്ക് വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു.... ഒപ്പം ദേഷ്യവും സങ്കടവും....... ഇച്ചൂന് അവളോട് ഒന്നുമില്ലെന്ന് അറിയാം..... എന്നാൽ അവള് എന്ത് ധൈര്യത്തിലാ എന്റെ ഇച്ചൂന്റെ നെഞ്ചിൽ തല ചായ്ച്ചത്........ അവളോരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ശിഖ ഫോണിൽ സംസാരിച്ചു അങ്ങോട്ട് വന്നത്...... അവളെ കണ്ടതും ആൻ ചിരിച്ചു.... ബട്ട്‌ അവള് മാന്യമായി പുച്ഛിക്കുകയാണ് ചെയ്തത്....... കോൾ കഴിഞ്ഞതും അവള് ആനിന്റെ അടുത്തേക്ക് ചെന്നു.... നീയെന്താ ഇവിടെയിരിക്കുന്നത്.... എന്താ ആൽബി അകത്തേക്ക് ക്ഷണിച്ചില്ലേ..... അല്ലേലും നിന്നെയൊക്കെ അകത്തേക്ക് ക്ഷണിക്കാൻ പറ്റോ...... കഴിഞ്ഞോ നിന്റെ പ്രസംഗം.... കഴിഞ്ഞെങ്കിൽ ഒന്ന് വന്നേ.... എന്ത്.... ഒന്ന് വരാൻ..... എനിക്ക് ഇമ്പോര്ടന്റ്റ്‌ ആയി ഒരു കാര്യം പറയാനുണ്ട്.... എമർജൻസി ആണ് വാ.... ആൻ അവളുടെ കയ്യിൽ പിടിച്ചു ഒരു ഭാഗത്തേക്ക് നടന്നു..... അവിടെയൊന്നും ആരുമില്ലെന്ന് ഉറപ്പിച്ചു അവളുടെ ചെകിടടക്കം ഒന്ന് കൊടുത്തു....... എടീ..... ശബ്ദം ഉയർത്തല്ലേ.....

. ഇതെന്തിനാ എന്ന് മനസിലായോ..... എന്റെ ഇച്ചായന്റെ നെഞ്ചിൽ തലചായ്ച്ചതിന്..... നീ എന്നതാ പറഞ്ഞത് ഞങ്ങള് മാച്ച് അല്ലെന്നോ........ പിന്നെ നീയാ ഇച്ചായന് പെർഫെക്ട് എന്നല്ലേ...... ഇനി ഒരു തവണ കൂടെ അങ്ങനെ വല്ലതും പറഞ്ഞാൽ ഇപ്പൊഴത്തെ പോലെ ഒന്നിൽ ഒതുക്കില്ല ഞാൻ ......... ആൽബിച്ചൻ എന്റെ മാത്രമാ....... അതിനിടയ്ക്ക് ഇടംകോൽ ഇടാൻ വന്നാൽ കൊന്നുകളയും.... കേട്ടോടി....... അത്രയും പറഞ്ഞു ആൻ അവിടുന്ന്മാറി അവരുടെ വണ്ടിയുടെ അടുത്ത് പോയിനിന്നു.... ആൽബി ഫങ്ക്ഷന് കഴിഞ്ഞതും ഫുഡിനൊന്നും നിൽക്കാതെ പെട്ടന്നിറങ്ങി...... ആനിന്റെ മുഖം കടന്നലു കുത്തിയപോലെയുണ്ട്....... ആൻ..... പോകാം..... അല്ലേൽ ഫുഡ് കഴിച്ചിട്ട് ഇറങ്ങണോ..... അത്രേം സമയം നിങ്ങൾക്ക് നിങ്ങടെ മറ്റവളെ കണ്ടിരിക്കാലോ ..... അതിനാണോ...... എന്റെ പൊന്നേ ഒന്നും വേണ്ടാ നമുക്ക് പോകാം....... അവൻ വേഗം വണ്ടിയിൽ കയറി.... ആൻ പിൻസീട്ടിൽ കയറാൻ തുടങ്ങിയതും അവൻ വേഗം പുറത്തേക്കിറങ്ങി അവളെ മുൻസീട്ടിൽ കയറ്റി.......അവള് അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്കും നോക്കിയിരിക്കുകയാണ്....... ആൻ...... ആൻ....... എടീ നിനക്ക് തന്നെ അറിയാലോ നീയല്ലാതെ മറ്റൊരുത്തിയും എന്റെ ലൈഫിൽ ഇല്ലെന്ന്.....

പിന്നെ നീയിത് എന്നാത്തിനാ മുഖം വീർപ്പിച്ചു ഇരിക്കുന്നത്...... ആൻ....... എന്തെങ്കിലും ഒന്ന് മിണ്ടു.... പ്ലീസ്..... അറ്റ്ലീസ്റ്റ് എന്നെയൊന്നു നോക്ക്......... ആൻ..... അവനവളുടെ മുഖംപിടിച്ചു നേരെ വച്ചു......... സത്യം ഒന്നുമില്ല...... അവള് എന്റെ പിന്നാലെ നീ നടന്നപോലെ നടന്നു എന്നെ ഉള്ളൂ...... എന്നാൽ പിന്നെ എന്നെ കെട്ടിയപോലെ അവളെയും കെട്ട്...... പിന്നാലെ നടക്കുന്നവരെയൊക്കെ കെട്ടാൻ പറ്റോ....... ആൻ...... മോളേ...... അവള് എന്ത് വിചാരിച്ച ഇച്ചായന്റെ നെഞ്ചിൽ ഒട്ടിനിന്നത്.....എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല..... ഈ നെഞ്ചിൽ ഞാനല്ലാതെ വേറൊരാളും തലചായ്ക്കുന്നത് എനിക്കിഷ്ടല്ല....... ആൻ..... ജസ്റ്റ്‌ റിലേക്സ്....... ഇനിയിങ്ങനെ ഉണ്ടാവില്ല..... പ്രോമിസ്........ അങ്ങനെ ഉണ്ടായാൽ പൊന്നുമോനെ നിങ്ങളെ ഞാൻ കൊല്ലും എന്നിട്ട് ഞാനും ചാവും..... താൻ എന്റെ മാത്രാ...... എന്റെ മാത്രം....... അവനവളുടെ കയ്യിൽപിടിച്ചു...... ഇത്രയും പൊസ്സസ്സീവ്നെസ്സ് ഉണ്ടായിരുന്നോ എന്റെ അന്നമ്മയ്ക്ക്....... ദേ ഇച്ചൂ....... ഞാൻ എന്നും ദാ ഈ വായാടിപെണ്ണിന്റെയാ.......... നീ അവൾക്കിട്ട് പൊട്ടിച്ചല്ലേ അതിനിടയ്ക്ക്...... അവള് നെറ്റിച്ചുളിച് അവനെ നോക്കി..... അവളുടെ മുഖത്തു വിരൽപാട് കണ്ടു...... എന്റെ മോളല്ലാതെ വേറാരും അത് ചെയ്യില്ലല്ലോ..... സത്യായിട്ടും എനിക്ക് സഹിച്ചില്ല ഇച്ചൂ......

എനിക്കറിയാം ഇച്ചൂന് അങ്ങനെയൊന്നുമില്ല എന്നത്..... എന്നാൽ....... അവളുടെ ചൊറിഞ്ഞ സംസാരവും തൊട്ടുരുമ്മിയുള്ള നിൽപ്പും എല്ലാംകൂടെ....... അത് പോട്ടെ..... ആ കാര്യം ഒഴിവാക്കാ അല്ലേ..... ഉം....... അവൻ വണ്ടി സൈഡ് ആക്കി നിർത്തി..... എന്നിട്ടവളുടെ മുഖംപിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു..... അന്ന് ലേറ്റ് ആയാണ് തിരിച്ചെത്തിയത്....... അവള് ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും അവനവളെ കോരിയെടുത്ത് ബെഡിലേക്കിട്ടു......... ഇച്ചായാ ........ i need you...... now....... are you റെഡി...... അവൻ ചോദിച്ചതും അവളവന്റെ നെറ്റിയിൽ ചുണ്ടമർത്തി....... പതിയെ അവനവളിൽ ആഴത്തിൽ പടർന്നു..... നാഗങ്ങളെപ്പോലെ അവർ ഇഴച്ചേർന്നു.......ഏറെ നേരങ്ങൾക്കിപ്പുറം അവര് പരസ്പരം വേർപ്പെട്ടു..... ഇച്ചായാ...... ഇച്ചൂ...... എന്താടി...... ചുമ്മാ....... എന്നെ കെട്ടിപിടിക്ക്...... അവന്റെ നെഞ്ചിലേക് തലചായ്ച്ചുകൊണ്ട് അവൾ പറഞ്ഞു.....അവനവളെ ചേർത്ത് പിടിച്ചു..... നാളെമുതൽ ന്റെ മോൾക്ക് പോകാനില്ലേ..... ഉം.... ഞാൻ ഡ്രോപ്പ് ചെയ്യണോ.... അപ്പോൾ തിരിച്ചു വരാൻ എന്ത് ചെയ്യും.....

ഇച്ചു വന്ന് കൂട്ടോ.... നീയൊറ്റയ്ക്കങ്ങു പോയാൽ മതി..... പോടാ....... എനിക്ക് മടിയാകുന്നു ഇച്ചു..... ഇത്രയും ദിവസം വെറുതെ നടന്നിട്ടാ ഈ മടി..... നാളെ പോയിതുടങ്ങിയാൽ അതൊക്കെ ഉഷാറാകും...... ആ എടീ അപ്പച്ചൻ വിളിച്ചിരുന്നു...... അപ്പച്ചനും സണ്ണിയും മറ്റന്നാൾ തിരിച്ചുപോവാ....... മോർണിംഗ് ആണ് ഫ്ലൈറ്റ്.... നമ്മളോട് നാളെ അങ്ങോട്ട്‌ എത്താൻ പറഞ്ഞിട്ടുണ്ട്....... നീ ഓഫീസിൽ നിന്ന് നേരെ വീട്ടിൽ പോകുന്നോ..... അതോ ഇവിടെ വന്ന് ഒരുമിച്ചോ..... ഞാൻ അങ്ങോട്ട്‌ പൊക്കോളാം.... ഇച്ചു അങ്ങ് വന്നാൽ മതി....... ഓക്കേ..... എന്ന ഉറങ്ങിക്കോ........... അവള് അവന്റെ ഹൃദയതാളം കേട്ട് മയങ്ങി....... പിറ്റേന്ന് ഓഫീസിൽ പോകാൻ നല്ല ചടപ്പുണ്ടായിരുന്നു.... ആൽബി അവളെ ഉന്തിതള്ളി വിട്ടു....... അവിടെയെത്തിയതും അവള് ഓക്കേ ആയി.......... അവള് സിസ്റ്റത്തിൽ കണ്ണുംനട്ട് ഇരിക്കുമ്പോഴാണ് മഹേഷിന്റെ സെക്രട്ടറി അങ്ങോട്ട് വന്നത്...... അനബെൽ....... മഹേഷ്‌ സാർ ക്യാബിനിലേക്ക് വിളിക്കുന്നു........................ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story