നിന്നിലലിയാൻ: ഭാഗം 3

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അവളോട് വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും അവളവിടുന്ന് അനങ്ങിയില്ല........ കുറേ നേരം അവനോട് എന്തൊക്കയോ സംസാരിച്ചു പിന്നെ ടേബിളിലേക്ക് തലയും വച്ചു കിടന്നു........ അവളുറങ്ങുന്നത് കണ്ടതും അവനൊന്നു ചിരിച്ചു....പിന്നെ പതിയെ കണ്ണുകളടച്ചു......... കണ്ണടച്ചപ്പോൾ ഓർമ വന്നത് ആദ്യമായി അവളെ കണ്ട ആ സംഭവബഹുലമായ ദിവസമാണ്...... ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ..... ഞായറാഴ്ച ആയതുകൊണ്ട് ജോഗിങ്ങിന് പോകാൻ ലേറ്റ് ആയി......... ജോഗിങ് കഴിഞ്ഞ് കുറച്ചു നേരം പാർക്കിൽ ചെന്നിരുന്നു.......... അവിടെയിരുന്ന് ആൽബി ഫോണിൽ നോക്കുമ്പോഴാണ് തൊട്ടടുത്ത് നിന്ന് ബഹളം കേട്ടത്..... അവനത് ശ്രദ്ധിച്ചു ഇരിക്കാൻ തുടങ്ങി......ഒരു പെൺകുട്ടിയാണ് ബഹളം ഉണ്ടാക്കുന്നത്..... ഒരുത്തൻ അവളുടെ കയ്യിൽ കയറി പിടിച്ചിട്ടുണ്ട്...... ആൽബി എണീറ്റ് അങ്ങോട്ട് നടന്നു.... വിടെടാ...... എന്റെ കയ്യിൽ നിന്ന് വിടെടാ.... ഇല്ലെങ്കിൽ നിന്നെ വെറുതെ വിടുമെന്ന് വിചാരിക്കണ്ട..... കയ്യെടുക്കെടാ...... ആൽബി വേഗം അവനെ പിടിച്ചു നാലെണ്ണം പൊട്ടിച്ചു..... അവളും അവനും ഞെട്ടി.... ആൽബി ഒന്നും നോക്കാതെ ശരിക്കും പെരുമാറുകയാണ്...... എടീ എപ്പരാച്ചീ കണ്ടാസ്വദിക്കാതെ ഈ കാലനെ പിടിച്ചു മാറ്റടി.... ഇല്ലേൽ ഞാൻ ചത്തുപോകും.....

ഇടി വാങ്ങിക്കൂട്ടുന്നതിനിടയിൽ അവൻ കരഞ്ഞുപറഞ്ഞു.... ചേട്ടായി..... അവനെ വിട്.... ചേട്ടായി ഒന്ന് വിട്.... അവൻ ചത്തുപോകും.... ചേട്ടായി.... മാറ് ചേട്ടായി.... ആൽബി അവനെ വിട്ട് അവളെ നോക്കി..... നീയല്ലേ ഇവൻ കയറിപിടിച്ചെന്ന് പറഞ്ഞു ബഹളം വച്ചത്..... ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ...... വാ സ്റ്റേഷനിൽ പോകാം.... എന്തിന്.... കണ്ണുരുട്ടി അവള് ചോദിച്ചതും അവനവളെ ശരിക്കൊന്ന് നോക്കി...... ഇവന്റെ പേരിൽ കംപ്ലയിന്റ് കൊടുക്കാൻ...... അതൊന്നും വേണ്ടാ..... കൊച്ചേ..... ഇപ്പൊ നീ കംപ്ലയിന്റ് കൊടുത്താൽ ഇതോടെ ഇവന്റെ ഈ സ്വഭാവം നേരായാകും...... എന്റെ പൊന്ന് ചേട്ടായി.... ചേട്ടായി കരുതുന്നപോലെ ഇവനെന്നെ കാര്യമായി കയറിപ്പിടിച്ചതല്ല...... എന്താ മനസിലായില്ല..... അതായത്.... ഞങ്ങള് പ്രാങ്ക് വീഡിയോ ചെയ്യുന്നതിന് മുൻപ് ഒന്ന് ട്രയൽ നോക്കിയതാ..... മൊത്തം വന്ന് കുളമാക്കിയതും പോരാ ഇനിയിവനെ ഞാൻ സ്റ്റേഷനിൽ കേറ്റണോ..... we are ഫ്രെണ്ട്സ്....... ചേട്ടായി ഇവനോട് സോറി പറഞ്ഞെ..... ഈ പാവത്തിനെ ഇങ്ങനെ തല്ലിച്ചതയ്ക്കാൻ പാടില്ലായിരുന്നു....... നിങ്ങളെന്നാ ഇടിവണ്ടിയോ...... സോറി പറ ചേട്ടായി....... ആൽബിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും അവര് രണ്ടും ഞെട്ടി...... ഇനിയും പറയണോടി സോറി.......

ഇമ്മാതിരി തരികിടയുമായി ഇനിയെന്റെ മുന്നിൽ നിന്നെ കണ്ടാൽ......... അതുംപറഞ്ഞു അവൻ തിരിഞ്ഞു നടന്നു..... എടീ അതേതാ ആ കാലൻ....... എന്റെ മോളെ എന്റെ നടു.... എന്റെ കവിള്..... അവനെ ഞാൻ ശരിയാക്കി കൊടുക്കാം...... അവനെക്കൊണ്ട് ഞാൻ സോറി പറയിക്കും നോക്കിക്കോ നീ...... ഇല്ലേൽ എന്റെ പേര് അനബെൽ എന്നല്ല....... നിനക്കിപ്പോ കിട്ടിയ സോറി പോരെ.... പോടാ..... ഞാനിപ്പോ വരാം.... നീയിവിടെ ഇരിക്ക്.... അവള് ആൽബിയുടെ പിന്നാലെ ഓടി..... എന്നിട്ടവന്റെ കൈപിടിച്ച് വച്ചു..... ഉം..... എന്താ..... ചേട്ടായി സോറി പറഞ്ഞെ.... എന്നോടും പറയണം അവനോടും പറയണം...... ഇല്ലെങ്കിൽ നീയെന്നെ എന്ത് ചെയ്യും..... ചേട്ടായി നേരത്തെ പറഞ്ഞല്ലോ സ്റ്റേഷനിൽ പോകാമെന്നു.... ഇപ്പൊ ഞാൻ പോകും ചേട്ടായി എന്നെ അടിച്ചതിനു കംപ്ലയിന്റ് കൊടുക്കാൻ...... മര്യാദക്ക് സോറി പറഞ്ഞേ........ സോറി പറയാൻ ഞാൻ തെറ്റൊന്നും ചെയ്തില്ല.... അപ്പൊ എന്നെ അടിച്ചതോ.... അത് നീ ചോദിച്ചു വാങ്ങിയതാ..... ചേട്ടായി ഞാൻ അവസാനമായി പറയാ സോറി പറാ....... ഇല്ലെങ്കിൽ ചേട്ടായി സോറി പറയുന്നത് വരെ ഞാൻ ചേട്ടായിടെ പുറകിൽ നിന്ന് മാറില്ല... .... ആൽബി അവളെയൊന്ന് നോക്കി. ....... പൊന്നുമോള് വന്നവഴി വിട്ടോ....... അങ്ങനെയാണോ......നമ്മള് ശരിക്കും കാണും ചേട്ടായി..... ആൽബി അത് ചിരിച് തള്ളി ബൈക്കുമെടുത്ത് പോന്നു..... അവള് ചവിട്ടിതുള്ളി അങ്ങോട്ട് നടന്നു...... എടാ നന്ദൂട്ടാ നിനക്ക് നല്ല വേദനയുണ്ടോ.... ഇല്ലെടി നല്ല സുഖമുണ്ട്.....

മസിലും ഉരുട്ടിക്കേറ്റി നടക്കാ അലവലാതി...... ഇതിന് മുൻപ് ഇവിടെയൊന്നും കണ്ടില്ലല്ലോ...... എന്റമ്മോ..... ആരാടി അന്നമ്മോ അത്.... എനിക്കെങ്ങനെ അറിയാനാ...... അവനു നല്ലൊരു പണി കൊടുക്കണം.... ആരായാലും...... ഇപ്പൊ നീ വാ നിന്നെ ഞാൻ വീട്ടിൽ ഇറക്കം ....... എന്നെ വല്ല ആശുപത്രിയിലും കൊണ്ടുപോടി...... നീ പേടിക്കണ്ട...... നമുക്കാ ഇടിവണ്ടിയ്ക്ക് ഇരുട്ടടി അടിക്കണം.... ഇപ്പൊ ചെറിയ പരിക്കെ ഉള്ളൂ... നിനക്കിനിയെന്നെ മോർച്ചറിയിൽ കിടത്തണോടി.......... വായടക്കി വാടാ..... അവളവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പിന്നെ വീട്ടിൽ വിട്ടു.... അത് കഴിഞ്ഞു നേരെ വീട്ടിലേക്ക് പോയി..... അപ്പച്ചൻ പത്രപ്പാരായണത്തിൽ ആണ്..... അവളെ കണ്ടതും അത് നിർത്തിവച്ചു.... നീയിത് രാവിലെ തന്നെ എവിടെ പോയതാ...... അതൊക്കെ പറയാ അപ്പച്ചോ.... ചേട്ടായി എന്തിയെ..... എണീറ്റിട്ടില്ല..... അല്ല ഇതെന്നതാ നിന്റെ കവിളിൽ..... അതൊരു ഇടിവണ്ടിയുമായി ഉടക്കിയതാ..... you dont worry ഡിയർ അപ്പച്ച.... i ക്യാൻ ഹാൻഡ്‌ൽ this..... ഉം..... ശരി.... അവള് കവിളും തടവി സണ്ണിയുടെ റൂമിലേക്ക് നടന്നു...... പോത്തുപോലെ ഉറങ്ങുകയാണ് അവൻ..... ചേട്ടായി..... എടാ ചേട്ടായി.... നീ എണീക്കുന്നുണ്ടോ..... ഇങ്ങനെ ഉറങ്ങിക്കോ.....

അല്ലേലും നിനക്കെന്റെ കാര്യത്തിൽ ഒട്ടും ഇന്ട്രെസ്റ് ഇല്ലാ അതുകൊണ്ടാണല്ലോ കണ്ടവന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങേണ്ടി വന്നത്....... അത് കേട്ടതും അവൻ ചാടിപിടഞ്ഞു എണീറ്റു.... അവളുടെ കവിളിലേ പാട് കണ്ടതും അവനു ദേഷ്യം വന്നു.... ആരാടി ഇത് ചെയ്തേ.... ഒരു ഗുണ്ട ..... ഇടിവണ്ടി ....... പേരെന്നതാ... ആ.... വീടെവിടാ..... ആ ... അവന്റെ ഫോട്ടോ ഉണ്ടോ..... ആ അവനെന്നെ തല്ലുന്നതിനിടയ്ക്ക് ഇനി ഞാൻ അവന്റെ കൂടെ നിന്ന് സെൽഫി എടുക്കായിരുന്നു.... ഒന്ന് പോടോ പിന്നെ ഞാൻ ആരെപോയി തല്ലാനാടി ...... നീ അവന്റെ ഡീറ്റെയിൽസ് താ..... അപ്പൊ ഞാൻ നോക്കാം....... നീ പോടാ..... അവള് റൂമിൽ പോയി കതകടച്ചു.... എന്നിട്ട് കണ്ണാടിയിൽ നോക്കി.... എന്റെ ഈശോയെ..... ഇങ്ങനെ പതിഞ്ഞോ വിരൽ..... മോനേ ഇടിവണ്ടി നിന്നെ ഞാൻ ശരിയാക്കുന്നുണ്ട് ... നീ എന്നേലും എന്റെ കയ്യിൽവന്ന് ചാടാതിരിക്കില്ല....ഔ ..... ന്റെ കവിള്........മോനേ ഗുണ്ടേ നിന്നെ ഞാൻ എടുത്തോളാ.... പിറ്റേന്നവൾ അതേ സമയം പാർക്കിൽ പോയി നോക്കി.... അവനെ കണ്ടില്ല..... രണ്ടാഴ്ച അടുപ്പിച്ചു പോയെങ്കിലും ഒരുഗുണവും ഉണ്ടായില്ല........... damnt......... ആ ഗുണ്ടയെ കാണാൻ ഇല്ലല്ലോ...... ഞാനെവിടെ പോയി തപ്പും...... ഇനി ആ ഗുണ്ടയെ ഒരിക്കലും കാണില്ലേ................ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story